ബ്രിസ്‌ബെന്‍: സെന്റ് അല്‍ഫോണ്‍സ കാത്തലിക് കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ദര്‍ശനം 2017 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബ്രിസ്‌ബെന്‍ സെന്റ് അല്‍ഫോണ്‍സാ ഇടവകയിലെ സംയുക്ത തിരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് നേതൃത്വം നല്‍കുന്ന കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

ജൂലായ് 29 ന് വൈകീട്ട് 5.30 ന് ചെംസൈഡ് വേസ്റ്റ് കേര്ഗ്‌സ്‌ലി സ്റ്റേറ്റ് ഹൈസ്‌കൂള്‍ ഹാളില്‍ (685 ഹാമില്‍ടണ്‍ റോഡ്) വെച്ച് നടക്കുന്ന കള്‍ച്ചറല്‍ ഫെസ്റ്റില്‍ മന്ത്രിമാരും രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും. 

ഫാ.വര്‍ഗീസ് കേളംപറമ്പില്‍ മുഖ്യകാര്‍മ്മികനായി വികുര്‍ബാനക്കുശേഷം കള്‍ച്ചറല്‍ ഫെസ്റ്റ് ആരംഭിക്കും, ക്യൂന്‍സ് ലാന്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്ന ക്രിസ്തീയ സംഘഗാനമത്സരം, ചവിട്ടുനാടകം, മാര്‍ഗംകളി, ബൈബിള്‍ അധിഷ്ഠിതനാടകങ്ങള്‍ വിവിധയിനം ഡാന്‍സുകള്‍ എന്നിവയും ഉണ്ടായിരിക്കും.

വാര്‍ത്ത അയച്ചത് : ജോളി കരുമത്തി