മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ കോവിഡ് 19 ദുരിതബാധിതര്‍ക്ക് സഹായവുമായി നവോദയ ഓസ്‌ട്രേലിയ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. വിവിധ സ്റ്റേറ്റുകളിലെ വോളണ്ടിയര്‍മാര്‍ അവശ്യ സാധനങ്ങള്‍ വിതരണം ചെയ്തു തുടങ്ങി.

നവോദയ ബ്രിസ്‌ബെന്‍ ആദ്യഘട്ടത്തില്‍  വിവിധ സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന ദുരിതത്തിലായ  മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി പലവ്യഞ്ജനങ്ങള്‍  വിതരണം ചെയ്തു. രണ്ടാം ഘട്ടമായി തൊഴില്‍ നഷ്ടമായവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യാനുള്ള നടപടികള്‍ക്ക് രൂപം നല്‍കി.

ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്ത, രാജ്യത്തിന് അകത്തും പുറത്തുമുള്ളവര്‍ക്കായി നോര്‍ത്തേണ്‍ ടെറിട്ടറി നവോദയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  കോവിഡ് - 19 ഹെല്‍ത്ത് ഡെസ്‌ക്  ആരംഭിച്ചു. നവോദയ ഹെല്‍പ്പ് ഡെസ്‌ക്കില്‍ ഫോണ്‍ വിളിച്ചോ, മെസേജ് ചെയ്‌തോ വിശദാംശങ്ങള്‍ അറിയിച്ചാല്‍ അവര്‍ക്ക് ഡോക്ടര്‍മാരുടെ മെഡിക്കല്‍ ഗൈഡന്‍സ് സൗജന്യമായി ലഭിക്കുന്നതാണ്. വിവിധ രാജ്യങ്ങളിലുള്ള നിരവധി കോവിഡ് രോഗികള്‍ക്കാണ്  ഇത് ആശ്വാസമാകുന്നത്.

കൂടാതെ നവോദയ പെര്‍ത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെയും മെല്‍ബണ്‍ നവോദയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിക്ടോറിയയിലെയും മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അവശ്യസാധനങ്ങളായ പലവ്യഞ്ജനങ്ങളും. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വിതരണം ചെയ്തു. 

സിഡ്ണിയിലും അഡ്‌ലൈഡിലും നവോദയ ഓസ്‌ട്രേലിയ ഇതര മലയാളി സംഘടനകളുടെ സഹകരണത്തോടെ പ്രശ്‌നബാധിതര്‍ക്ക് സഹായമൊരുക്കാനുളള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

കെ.ജി.സജീവ് - +61421875537
സജീവ് കുമാര്‍ - +61410759328

വാര്‍ത്ത അയച്ചത് : എബി പൊയ്ക്കാട്ടില്‍