ബ്രിസ്‌ബെന്‍: മെല്‍ബണ്‍ രൂപതയുടെ കീഴില്‍ ബ്രിസ്‌ബെന്‍ സൗത്ത് ആസ്ഥാനമായി 2013 ല്‍ രൂപം കൊണ്ട സെന്റ് തോമസ് സീറോ മലബാര്‍ ഇടവകാംഗങ്ങളുടെ 'സ്വന്തമായി ഒരു ദേവാലയം' എന്ന സ്വപ്നം സാഷാത്കരിക്കപ്പെടുന്നു. ഹില്‍ക്രെസ്റ്റ് ലൂഥറന്‍ സഭ വക 108 - 112 മിഡില്‍ റോഡ് എന്ന വസ്തുവിലുള്ള പള്ളിയും അതോടനുബന്ധിച്ചുള്ള 4 ഏക്കര്‍ സ്ഥലവും ഇടപാടുകള്‍ പൂര്‍ത്തിയാക്കി സെന്റ് തോമസ് ഇടവക ബ്രിസ്‌ബെന്‍ സൗത്ത് സ്വന്തമാക്കി. ഇക്കഴിഞ്ഞ നവംബര്‍ മാസം 29 നാണ് ഔദ്യോഗികമായി ഇടവകയ്ക്ക് ദേവാലയം സ്വന്തമായത്. 

church

ഇടവക വികാരി വാവോലില്‍ അച്ചന്റെ കീഴില്‍ ഇടവകയുടെ നടത്തു കൈക്കാരന്‍ തോമസ് കാച്ചപ്പിള്ളി, ചര്‍ച്ച് ഡെവലപ്‌മെന്റ് കമ്മിറ്റി കണ്‍വീനര്‍ റജി  ജോസഫ്, ജോയിന്റ് കണ്‍വീനര്‍ സോണി കുര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ 21 ഓളം പാരിഷ് കൗണ്‍സില്‍ അംഗംങ്ങളും 54 ഓളം ചര്‍ച്ച് ഡെവലപ്‌മെന്റ് കമ്മിറ്റി അംഗങ്ങളും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ സ്വപ്നതുല്യമായ ലക്ഷ്യ സാക്ഷാത്കാരം.

ഇടവകയുടെ നിരവധി പ്രവര്ത്തനങ്ങളില്‍ രൂപതാ ചട്ടങ്ങള്‍ക്കനുസരിച്ചു മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ഇടവകക്ക് 'സ്വന്തമായ ദേവാലയം' എന്ന ആശയത്തെ പ്രോസാഹിപ്പിക്കുകയും  ചെയ്ത പിതാവ് ബോസ്‌കോ പുത്തൂരിനും, രൂപതാ വികാരി ജനറാള്‍ ഫാ.ഫ്രാന്‍സിസ് കൊലെഞ്ചേരിക്കും ചാന്‍സലര്‍ മാത്യു അച്ഛനും പാരിഷ് പാസ്റ്ററല്‍ കൗണ്‍സില്‍ ഇടവകക്കുണ്ടായ ഈ നേട്ടത്തില്‍ നന്ദി അറിയിച്ചു. 

വാര്‍ത്ത അയച്ചത് : ടോം ജോസഫ്