ബിര്‍മിംഗ്ഹാം: യുകെ മലയാളികള്‍ക്കായി ഗര്‍ഷോം ടിവിയും അസാഫിയന്‍സും ചേര്‍ന്ന് നടത്തിവരുന്ന എക്യൂമെനിക്കല്‍ ക്രിസ്മസ് കരോള്‍ മത്സരത്തിന്റെ മൂന്നാം പതിപ്പ് 2019 ഡിസംബര്‍ 14 ന് ബര്‍മിംഗ്ഹാമില്‍ വച്ചു നടക്കും. ബിര്‍മിംഗ്ഹാം ബാര്‍ട്‌ലി ഗ്രീന്‍ കിംഗ് എഡ്വേഡ് സിക്‌സ് ഫൈവ് വെയ്സ് ഗ്രാമര്‍ സ്‌കൂളാണ് ഈ വര്‍ഷത്തെ വേദി. ഉച്ചയ്ക്ക് 1 മണി മുതല്‍ സംഘടിപ്പിക്കുന്ന കരോള്‍ ഗാന മത്സരത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനഞ്ചിലധികം ഗായകസംഘങ്ങള്‍ മാറ്റുരക്കും. കരോള്‍ ഗാന മത്സരങ്ങള്‍ക്ക് ശേഷം ലണ്ടനിലെ പ്രമുഖ സംഗീത ബാന്‍ഡായ ലണ്ടന്‍ അസാഫിയന്‍സ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കല്‍ ഷോയും നടക്കും.

കരോള്‍ ഗാന മത്സരത്തില്‍ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകര്‍ഷകങ്ങളായ ക്യാഷ് അവാര്‍ഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി അലൈഡ് മോര്‍ട്‌ഗേജ് സര്‍വീസസ് നല്‍കുന്ന 1000 പൗണ്ടും, രണ്ടാം സമ്മാനമായി ലോ ആന്‍ഡ് ലോയേഴ്‌സ് സോളിസിറ്റര്‍സ് നല്‍കുന്ന 500 പൗണ്ടും, മൂന്നാം സമ്മാനമായി പ്രൈം മെഡിടെക് നല്‍കുന്ന 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകള്‍ക്ക് ലഭിക്കുക. 

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കവന്‍ട്രി ആതിഥ്യമരുളിയ ജോയ് ടു ദി വേള്‍ഡ് ഈ വര്‍ഷം കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ ബിര്‍മിംഗ്ഹാം കിംഗ് എഡ്വേഡ് ഗ്രാമര്‍ സ്‌കൂളിലാണ് സംഘടിപ്പിക്കുന്നത്. 1200 പേര്‍ക്കിരിക്കാവുന്ന വിശാലമായ ഓഡിറ്റോറിയവും അനുബന്ധസൗകര്യങ്ങളും പാര്‍ക്കിംഗ് സൗകര്യങ്ങളുമുള്ള ഈ വേദി കാണികള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും നവ്യാനുഭവമായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി രുചികരമായ ഭക്ഷണ കൗണ്ടറുകള്‍, കേക്ക് സ്റ്റാളുകള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. 

പ്രവേശനം സൗജന്യമായ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 07958236786 / 07828456564 / 07500058024

വാര്‍ത്ത അയച്ചത് : ജോഷി സിറിയക്