മെല്‍ബണ്‍: പ്രവാസി ഇന്ത്യക്കാര്‍ മെല്‍ബണ്‍ ഫെഡറേഷന്‍ സ്‌ക്വയറില്‍ സംഘടനാ ഭേദമില്ലാതെ ഇന്ത്യ ഗവണ്‍മെന്റിന്റ പൗരത്വ ഭേദഗതി ആക്ടിന് എതിരെ ഒത്തുചേര്‍ന്നു. ആയിരത്തി ഇരുന്നൂറോറോളം പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. വൈകീട്ട് 3  മണിവരെ നീണ്ട ചടങ്ങില്‍ ഇന്ത്യക്കാരും ഓസ്ട്രേലിയന്‍ പൗരന്മാരായ മനുഷ്യാവകാശ പ്രവര്‍ത്തകരും അണിനിരന്നു. ഇന്ത്യ ഒന്നാണെന്നും മതത്തിന്റെ പേരില്‍ ഇന്ത്യയെ വിഭജിക്കുന്ന നീക്കത്തില്‍ നിന്നും ഗവണ്മെന്റ് പിന്മാറണമെന്നും പ്രതിഷേധക്കാര്‍ അഭ്യര്‍ത്ഥിച്ചു.