ബ്രിസ്ബേന്‍: സിഡ്നിക്കടുത്ത് ഓറഞ്ചില്‍നിന്നു ബ്രിസ്‌ബേനിലേക്കു യാത്ര ചെയ്യുകയായിരുന്ന മലയാളി കുടുംബത്തിന്റെ കാര്‍ ട്യുവുമ്പായില്‍ വച്ച് അപകടത്തില്‍പെട്ടു. ചാലക്കുടി പോട്ട സ്വദേശികളായ ചുള്ളിയാടന്‍ ബിബിനും കുടുംബവും സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പെട്ടത്. ബിബിന്റെ ഭാര്യ ലോട്‌സി(35)യും ഇളയമകള്‍ കെയ്തിലിനും  സംഭവസ്ഥലത്തുവച്ച് മരിച്ചു.

ബിബിന്‍ അപകടനില തരണം ചെയ്യുകയും കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയുമാണ്. ജൂലായ് 22 ന് രാവിലെയാണ് അപകടം നടന്നത്.

വെയില്‍സില്‍നിന്നും ക്യൂന്‍ സ്റ്റാന്‍ഡിലേക്ക് കുടംബസമേതം പോകുന്നതിനിടെ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വെയില്‍ സില്‍ ഓറഞ്ച് ആശുപത്രയില്‍ ജോലി ചെയ്തിരുന്ന ലോട്സി, ക്യൂന്‍ സ്റ്റാന്‍ഡില്‍ ജോലി കിട്ടി അവിടേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം.

വാര്‍ത്തയും ഫോട്ടോയും : സ്വരാജ് സെബാസ്റ്റ്യന്‍ മാണിക്യത്താന്‍