മെല്‍ബണ്‍: പ്രതിഛായ ബുക്‌സ് പുറത്തിറക്കിയ അന്തരിച്ച കേരള കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ കെ.എം മാണിയുടെ 'അധ്വാനവര്‍ഗ സിദ്ധാന്തവും ' രാഷ്ട്രീയ സാമ്പത്തിക പഠനങ്ങളും, 'മാണിസാര്‍ സംസാരിയ്ക്കുന്നു' എന്ന പുസ്തകങ്ങളുടെ പ്രകാശന കര്‍മ്മം ഫ്രാങ്ങ്സ്റ്റണില്‍ വച്ച് ജോസ് കെ മാണി എം.പി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ആദ്യ പുസ്തകത്തിന്റെ പ്രകാശനം പ്രദീപ് വലിയപറമ്പില്‍ ക്‌നാനായ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജോസ് സ്റ്റീഫനു നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. രണ്ടാമത്തെ പുസ്തകത്തിന്റെ പ്രകാശനം സെബാസ്റ്റ്യന്‍ ജേക്കബ്ബ് ഫ്രാങ്ക്സ്റ്റണ്‍ മലയാളി അസോസിയേഷന്‍ മുന്‍ സെക്രട്ടറി ബിജു പണിക്കര്‍ക്ക് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. സെബാസ്റ്റ്യന്‍ ജേക്കബ്ബ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ പ്രദീപ് വലിയ പറമ്പില്‍, സാബു പഴയാറ്റില്‍, അജേഷ് പോള്‍, ഡൊമിനിക്ക് കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

കൂടാതെ സെപ്റ്റംബര്‍ 23 നു നടക്കുവാനിരിയ്ക്കുന്ന പാലായിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണിസാറിന്റെ പിന്‍ഗാമിയായി കരിങ്ങോഴയ്ക്കല്‍ തറവാട്ടില്‍ നിന്നുമുള്ളവാരകണവെന്നും പ്രമേയം പാസ്സാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മെല്‍ബണിലും പ്രത്യേകിച്ച് ഓസ്‌ട്രേലിയയിലുള്ള എല്ലാ പ്രവാസി മലയാളികളുടെയും സഹായ സഹകരണങ്ങള്‍ നേടുന്നതിനു വേണ്ടി ജിജോ കുഴി കുളം, സിജോ ഈന്താനംകുഴി എന്നിവരുടെ നേതൃത്വത്തില്‍ ജോഷി ജോര്‍ജ്ജ് കുഴികാട്ട്, എബിന്‍ അപ്രേം മണിപ്പുഴ, കരുവിള ഏഴാക്കുന്നേല്‍, ജലേഷ് കൊട്ടാരം, റ്റോം, സജി ഇല്ലി പറമ്പില്‍, റോയി കുരിശുംമൂട്ടില്‍, എന്നിവരടങ്ങുന്ന കമ്മിറ്റിയും രൂപീകരിച്ചു. പ്രസ്തുത ചടങ്ങില്‍ പ്രവാസി കേരള കോണ്‍ഗ്രസ്സ് സെക്രട്ടറി തോമസ്സ് വാതപ്പിള്ളി സ്വാഗതവും, ഡേവിസ്സ് ജോസ്സ് നന്ദിയും പറഞ്ഞു.