മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയായുടെ നേതൃത്വത്തിലുള്ള മാവ് കപ്പ് മെന്‍സ് ഡബിള്‍സ് ബാഡ്മിന്‍ഡണ്‍ ടൂര്‍ണമെന്റ് ജൂലൈ 20 ന് 8 മണി മുതല്‍ 5 മണി വരെ നോബിള്‍ പാര്‍ക്ക് ബാഡ്മിന്‍ഡണ്‍ കണക്റ്റില്‍ വച്ച് നടത്തുന്നു.

14.07.2019 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജി.ഫീസ് ഒരു ടീമിന് $ 60 ആയിരിക്കും. വിജയികള്‍ക്ക് $ 500-ഉം ട്രോഫിയും, റണ്ണേഴ്‌സ് അപ്പിന് $ 300-ഉം ട്രോഫിയും ആണ് സമ്മാനമായി ലഭിക്കുക. സമ്മാനങ്ങള്‍ മാവ് ഓണാഘോഷ ദിനത്തില്‍ (08.09.2019) നല്‍കുന്നതായിരിക്കും. മെല്‍ബണിലെ ഓണ്‍ലൈന്‍ ഇന്ത്യന്‍ ഗ്രോസറി സ്റ്റോര്‍ Aukart ആണ് ടൂര്‍ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 

mavaustralia.com, au@gmail.com
വിഷ്ണു - 0433777682
ബോബി - 0401785801
മാത്യൂ - 0466378717
മദനന്‍ - 0430245919

വാര്‍ത്ത അയച്ചത് : എബി പൊയ്ക്കാട്ടില്‍