മെല്‍ബണ്‍: മെല്‍ബണില്‍ സ്ഥിരതാമസമാക്കിയ മലയാളികളുടെ സജീവ സാന്നിധ്യം കൊണ്ടു ശ്രദ്ധേയമാവുകയാണ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍.  ബാഡ്മിന്റണ്‍ കളിയില്‍ മലയാളികള്‍ക്കുള്ള താല്‍പര്യവും കഴിവും മുതലാക്കിക്കൊണ്ടു മെല്‍ബണിലെ പ്രൊഫഷണല്‍ ബാഡ്മിന്റണില്‍ സ്വന്തമായി കൈയ്യൊപ്പ് പതിപ്പിക്കുന്ന മലയാളി ക്ലബ്ബുകള്‍ വരും തലമുറയ്ക്കുള്ള പരിശീലനവും നടത്തി വരുന്നു. 

മെല്‍ബണ്‍ നോര്‍ത്തിലുള്ള ഫ്രണ്ട്സ് ഓഫ് ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ ആറാമത്  ലീഗിന്റെ അതി വാശിയേറിയ ഫൈനലില്‍ Fighter Bulls നെ പരാജയപ്പെടുത്തി Stomping Elephants കപ്പ് നേടി. നാല് അംഗങ്ങള്‍ വീതമുള്ള നാല് ടീമുകള്‍ 27 ആഴ്ച്ചകള്‍ കളിച്ചതില്‍ നിന്നും കൂടുതല്‍ പോയ്ന്റ്‌സ് നേടിയ രണ്ടു ടീമുകള്‍ ആയിരുന്നു ഫൈനലില്‍ കളിച്ചത്. 

മെല്‍ബണിലെ 5 ക്രിസ്തീയ സഭകള്‍ തമ്മിലുള്ള STEFM ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജനപങ്കാളിത്തം കൊണ്ടും സംഘടന മികവുകൊണ്ടും പ്രശസ്തമാണ്.

ബാഡ്മിന്റണ്‍ വികടോറിയയുടെ അനുമതിയും  സഹകരണത്തോടെയുമുള്ള ടൂര്‍ണമെന്റുകള്‍ എല്ലാ വര്‍ഷവും വിജയകരമായി നടത്തി കഴിവ് തെളിയിച്ചിരിക്കുകയാണ് മെല്‍ബണിലെ മലയാളി സമൂഹം.

വാര്‍ത്ത അയച്ചത് : എബി പൊയ്ക്കാട്ടില്‍