മെല്‍ബണ്‍: മകരവിളക്കിനോടനുബന്ധിച്ചു മെല്‍ബണില്‍ നടക്കുന്ന സ്വാമി അയ്യപ്പന്റെ പടിപൂജയ്ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ അറിയിച്ചു. 

പടിപൂജ കൂടാതെ അഭിഷേകം, രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി വിവിധ ഭാക്ഷകളിലുള്ള അയ്യപ്പ ഭജനയും കീര്‍ത്തനങ്ങളും, അരവണ പായസ വിതരണം, അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. ജനുവരി 14 ന് വൈകീട്ട് 5 മുതല്‍ എപ്പിംഗിലെ വിഷ്ണു ദുര്‍ഗ ക്ഷേത്രഹാളില്‍ വച്ചു പൂജനീയ രമേശ് കുരിക്കളുടെ നേതൃത്വത്തില്‍ ആണ് പൂജാദി കര്‍മ്മങ്ങള്‍ നടത്തുന്നത്. എഡ്യൂ കിങ്ഡം ക്രൈഗീബണ്‍, ലിബര്‍ട്ടി ലോണ്‍ ആന്റ് ഫിനാന്‍സ് കമ്പനി, ഫ്‌ലൈ വേള്‍ഡ് ട്രാവല്‍സ് ആന്‍ഡ് മണി ട്രാന്‍സ്ഫര്‍, പ്രസ്റ്റീജ് പെര്‍ഫോമിംഗ് ആര്‍ട്‌സ് അക്കാദമി എപ്പിംഗ്, ഇന്ത്യ അറ്റ് ഹോം എപ്പിംഗ് എന്നിവരാണ് സ്‌പോണ്‍സേര്‍സ്. ശ്രീനാരായണ ഗുരുദേവ സൊസൈറ്റി ഓസ്‌ട്രേലിയയും മെല്‍ബണ്‍ അയ്യപ്പ സേവാ സംഘവും സംയുക്തമായി നടത്തുന്ന ചടങ്ങിലേക്ക് എല്ലാ ഭക്ത ജനങ്ങളെയും സ്വാഗതം ചെയ്യുന്നു. അര്‍ച്ചനക്കും അഭിഷേകത്തിനും മുന്‍കൂര്‍ ബുക്കിങ്ങിനും വിളിക്കേണ്ട നമ്പര്‍: 0450 964 057/0432 839 807/0413 238 548/0433 777 682