മെല്‍ബണ്‍: 2018 ലെ മാക്മിലന്‍ വുഡ്‌സ് ഗ്ലോബല്‍ അവാര്‍ഡിലെ 'നഴ്‌സിങ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ട്രെയിനിംഗ് എക്‌സലന്‍സ്' അവാര്‍ഡ് ഐഎച്ച്എന്‍എ നേടി. മേയ് 23 ന് മലേഷ്യയിലെ ക്വാലാലംപൂര്‍ ഷാന്‍ഗ്രി-ലാ ഹോട്ടലില്‍ നടന്ന മക്മിലന്‍ വുഡ്‌സ് ഗ്ലോബല്‍ അവാര്‍ഡ് ചടങ്ങില്‍ ഐഎച്ച്എന്‍എ സിഇഒ കുനുമ്പുറത്ത് ബിജോ പുരസ്‌കാരം ഏറ്റുവാങ്ങി.

'വ്യവസായത്തിനു പിന്നിലുള്ള നേതാക്കള്‍' എന്നാണ് ആഗോള നേതാക്കളുടെ അംഗീകാരം. നല്ല ഭരണത്തിന്റെ സാരാംശം എന്ന നിലയിലാണ് ഈ പുരസ്‌കാരം നല്‍കുന്നത്. മക്മിലന്‍ വുഡ്‌സ് ഗ്ലോബല്‍ അവാര്‍ഡിനുള്ള അനന്യമായ മൂല്യപ്രധാനമാണ് ഈ പുരസ്‌കാരം. ആരോഗ്യ നഴ്‌സിംഗ് മേഖലയിലെ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് ആരോഗ്യ പരിരക്ഷാ പ്രതിബദ്ധത അംഗീകരിക്കുന്നതാണ് ഈ അവാര്‍ഡ്.

വാര്‍ത്ത അയച്ചത് : എബി പൊയ്ക്കാട്ടില്‍