ബ്രിസ്‌ബെന്‍: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അങ്കമാലിയിലെയും സമീപപ്രദേശങ്ങളിലെയും മലയാളികളുടെ കൂട്ടായ്മയായ അങ്കമാലി അയല്‍ക്കൂട്ടം സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സരാഘോഷം ഷേര്‍വുഡ് യൂണൈറ്റഡ് ചര്‍ച്ച് ഹാളില്‍ വെച്ച് നടന്നു.
ഇപ്‌സ് വിച്ച് മെലഡീസിന്റെ ഗാനമേളയോട് കൂടി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. അങ്കമാലി അയല്‍ക്കൂട്ടത്തിലെ കലാകാരന്‍മാരുടെ നേതൃത്വത്തില്‍ കലാസന്ധ്യ അരങ്ങേറി.
അയല്‍ക്കൂട്ടത്തിലെ സീനിയര്‍ സിറ്റിസണ്‍സ് കേക്ക് മുറിച്ച് വിതരണം ചെയ്തു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം ജോയ് കെ മാത്യു ഉദ്ഘാടനം ചെയ്തു. ജന.കണ്‍വീനര്‍ സാജു പോള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വരാജ് മാണിക്കത്താന്‍ സ്വാഗതം ആശംസിച്ചു. ഫാ.ഫെര്‍ണാണ്ടസ് ക്രിസ്മസ് സന്ദേശം നല്‍കി. ഷാജി തേക്കാനത്ത്, സെന്‍സിക്കാരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ക്രിസ്മസ് വിരുന്നും ഒരുക്കിയിരുന്നു.
ഷീന്‍ ജോസഫ്. ജോസ് പൈനാടത്ത്, ജോയ് മൂലന്‍, തോമസ് കാച്ചപ്പിള്ളി, തങ്കച്ചന്‍ തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്ത അയച്ചത് : സ്വരാജ് മാണിക്കത്താന്‍