ബ്രിസ്‌ബെന്‍: ഓസ്‌ട്രേലിയിലുള്ള ഇപ്‌സ് വിച്ചിലെ മലയാളി നഴ്‌സ് അമ്പിളിരാജ് ഗിരീഷ് എന്ന അമ്പിളി കഴിഞ്ഞ ഞായറാഴ്ച അന്തരിച്ചു. കഴിഞ്ഞ ആറു മാസമായി ക്യാന്‍സര്‍ രോഗിത്തിന് ചികിത്സയിലായിരുന്നു. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലുമായി അനേകം രോഗികളെ പരിചരിച്ച് അവസാനം തന്റെ പാന്‍ക്രിയാസില്‍ തുടക്കമിട്ട അര്‍ബുദ രോഗത്തിന്റെ മുന്‍പില്‍ പതറാതെ ശുഭാപ്തി വിശ്വാസത്തോടെ അവസാനം വരെ നേരിട്ടു. സഹപ്രവത്തകയുടെ ആകസ്മിക നിര്യാണത്തില്‍ ഇപ്‌സ് വിച് ഹോസ്പിറ്റലിലെ സഹപ്രവര്‍ത്തകര്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. 

ഭര്‍ത്താവ് ഗിരീഷ് ചന്ദ്രന്‍, ഒന്നും പതിനൊന്നും വയസുള്ള രണ്ട് പെണ്‍കുട്ടികളുണ്ട്. ഉഴവൂര്‍ ശങ്കരശേരില്‍ രാജപ്പന്‍ നായരുടെയും വത്സലകുമാരിയുടെയും മകളാണ്, സഹോദരന്‍ അനുരാജ്.

പൊതുദര്‍ശനം Len Russell Funeral Director ഹാളില്‍ ബുധനാഴ്ച ക്രമീകരിച്ചിരിക്കുന്നു ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 3:30 വരെ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കും 4 മുതല്‍ 6 വരെ ഹോസ്പിറ്റലില്‍ സ്റ്റാഫിന് വേണ്ടിയും അറേഞ്ച് ചെയ്തിട്ടുണ്ട്. അതോടൊപ്പം അന്നേ ദിവസം 3:30 ന് കോവിഡ് മാനദണ്ഡം പാലിച്ച് ഒരു മെമ്മോറിയല്‍ സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. (Address :236/238 Brisbane St, West Ipswich QLD 4305).

അമ്പിളിയുടെ ദേഹവിയോഗത്തില്‍ ഇപ്‌സ് വിച് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോമോന്‍ കുര്യന്‍, സെക്രട്ടറി അനൂപ്, നവോദയ ബ്രിസ്‌ബെനു വേണ്ടി ജഗജീവ് കുമാര്‍ സംസ്‌കൃതിക്ക് വേണ്ടി ബിപിന്‍, ബ്രിസ്‌ബെന്‍ ക്‌നാനായ അസോസിയേഷനു വേണ്ടി പ്രസിഡന്റ് ജെയിംസ് മാത്യു, സീറോ മലബാര്‍ ഇപ്‌സ് വിച്ച് മിഷന്‍ വികാരി ഫാ.വര്‍ഗീസ് വോവോലി എന്നിവര്‍ അനുശോചനം അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : എബി പൊയ്ക്കാട്ടില്‍