അന്തരിച്ച പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ശാന്തകുമാര്‍ കോഴിക്കോടിനെ അനുസ്മരിച്ചുകൊണ്ട്  ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ ഡ്രാമ ലവേഴ്‌സ് എന്ന നാടക കൂട്ടായ്മ dramanight -2021 എന്ന പരിപാടി സംഘടിപ്പിച്ചു. ശാന്തകുമാറിന്റെ സ്വപ്നവേട്ട എന്ന നാടകം അരങ്ങില്‍ അവതരിപ്പിച്ചാണ് ഡ്രാമാ ലോവേര്‍സിന്റെ നാടകകലാകാരന്‍മാര്‍ ഗുരുവിന് ഓര്‍മപ്പൂക്കള്‍ സമര്‍പ്പിച്ചത്.

കുട്ടികളുടെ ഒരു നാടകംകൂടി അരങ്ങില്‍ എത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ നേതൃത്വം കൊടുത്തു. ശിവദാസ് പൊയില്‍കാവിന്റെ എലിപ്പെട്ടി എന്ന നാടകമാണ് കുഞ്ഞു കലാകാരന്മാര്‍ അവതരിപ്പിച്ചത്. നാടകരാവിനു കേരളത്തിലെ പ്രശസ്തരായ നാടക - സിനിമ പ്രവര്‍ത്തകര്‍ ആശംസകള്‍  അറിയിച്ചുവെന്ന് സംഘാടകര്‍ പറഞ്ഞു. രാജീവ് കുമാര്‍, അഭിലാഷ് നന്ദനന്‍, ശ്രീകാന്ത്, അഭിലാഷ് നാഥ് എന്നിവരാണ് കൂട്ടായ്മക്കു നേതൃത്വം നല്‍കിയത്.