റീനാ നാരായണൻ
കോഴിക്കോട്: മുംബൈ ഡോംബിവിലി റിദ്ധിസിദ്ധി അപ്പാർട്ട്മെന്റിലെ ഇ.പി. നാരായണന്റെ (ലീഗൽ അഡ്വൈസർ ഐ.സി.ഐ.സി.ഐ. ബാങ്ക്, മുംബൈ) ഭാര്യ തേവാരത്തിൽ റീനാ നാരായണൻ (58) അന്തരിച്ചു.
 മക്കൾ: സ്നിഗ്ധ നാരായണൻ (സോഫ്റ്റ്വേർ എൻജിനിയർ), ശ്രദ്ധ നാരായണൻ (സോഫ്റ്റ്വേർ എൻജിനിയർ). സഹോദരങ്ങൾ: കോഴിക്കോട് ബാറിലെ സീനിയർ അഭിഭാഷകൻ ടി. അശോക് കുമാർ, ടി. ബാലകൃഷ്ണൻ (റിട്ട. ജനറൽ മാനേജർ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ്), ടി. പ്രേംരാജ് (റീജണൽ മാനേജർ, പ്രസ്ലൈൻ ഇന്ത്യ, ബെംഗളൂരു), ടി. ബാബുരാജ് (റിട്ട. സീനിയർ ഹെഡ് അക്കൗണ്ടന്റ്, കേരള വനംവകുപ്പ്.), ടി. ശാന്തകുമാരി (റിട്ട. സീനിയർ റവന്യൂ സൂപ്രണ്ട്, കോഴിക്കോട് കോർപ്പറേഷൻ), ടി. റോജാ സോമൻ (ബെംഗളൂരു), ടി. വിമിറാം (ചെന്നൈ), ബേബി വനജ. ശവസംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് മാവൂർറോഡ് ശ്മശാനത്തിൽ. 

കല്യാണിക്കുട്ടി അമ്മ
അത്തോളി: കൊളക്കാട് പരേതനായ അപ്പംവീട്ടിൽ മാധവൻ നായരുടെ ഭാര്യ കല്യാണിക്കുട്ടി അമ്മ (96) അന്തരിച്ചു. 
മക്കൾ: മാധവിക്കുട്ടി അമ്മ, പുഷ്പാവതി അമ്മ, വിജയകുമാരി, സ്വാമിനാഥൻ, സുജാത, പരേതനായ നിത്യാനന്ദൻ നായർ. 

വിജയകുമാർ
കോവൂർ: പരേതനായ പരപ്പോൽ ശങ്കുണ്ണിപ്പണിക്കരുടെ മകൻ വിജയകുമാർ (60) അന്തരിച്ചു. ഭാര്യ: പ്രസന്നകുമാരി. മക്കൾ: പ്രവീണ, അശ്വതി. സഹോദരങ്ങൾ: കോവൂർ വേണുഗോപാലപ്പണിക്കർ, രമണി, ഭാസുരാദേവി, ജയശ്രീ. 

പീതാംബരൻ
മാവൂർ: ഗ്രാസിം ഫാക്ടറി മുൻ ജീവനക്കാരൻ പി.എച്ച്.ഇ.ഡി. പാലൂര് പീതാംബരൻ (65) അന്തരിച്ചു. ഭാര്യ: രത്നവല്ലി. മക്കൾ: പ്രമോദ് (കെ.എസ്.ആർ.ടി.സി. തിരുവമ്പാടി), പ്രീത (അധ്യാപിക, എ.എൽ.പി. സ്കൂൾ, പൂവാട്ടുപറമ്പ്). മരുമക്കൾ: അഞ്ജലി (കെ.എം.സി.ടി. ഹോസ്പിറ്റൽ, മണാശ്ശേരി), വിനു (അധ്യാപകൻ, ഹയർ സെക്കൻഡറി സ്കൂൾ, വേളം). സഹോദരങ്ങൾ: സരോജിനി അമ്മ, കമല, സൗദാമിനി, പരേതനായ ഉണ്ണിക്കൃഷ്ണൻ. 

അശോകൻ
വെങ്ങാലി: പുത്രാടത്തുപറമ്പ് നടക്കാവ് അശോകൻ (73) വെങ്ങാലി ആണ്ടിറോഡിലെ വീട്ടിൽ അന്തരിച്ചു. അച്ഛൻ: പരേതനായ അയ്യനിയിൽ ശേഖരൻ. അമ്മ: പരേതയായ രോഹിണി. ഭാര്യ: പ്രസന്ന. മക്കൾ: ഷൈജു, ബ്രിജേഷ് (അമൃത് പാൽ), ജിഷ, ബ്രിജിന. മരുമക്കൾ: കെ.വി. സൽമ, ബ്രിജില, കിഷോർ, ഷാജി. സഹോദരങ്ങൾ: ചന്ദ്രാംഗദൻ, അജി, പുഷ്പ, പരേതരായ ബാലൻ, സുകുമാരൻ, ഉഷ. 

ബാലൻ
എടച്ചേരി: തലായി തെക്കയിൽ ബാലൻ (പാറേമ്മൽ-77) അന്തരിച്ചു. ഭാര്യ: മാതു. മക്കൾ: രാജീവൻ, ഷീബ, രജീഷ്. മരുമക്കൾ: അജിഷ, നാണു, ദീഷ്മ. സഹോദരങ്ങൾ: കെ. രാഘവൻ (മുൻസെക്രട്ടറി, എടച്ചേരി സർവീസ് സഹകരണ ബാങ്ക്, ജില്ലാ സെക്രട്ടറി, സഹകരണ പെൻഷനേഴ്സ് അസോസിയേഷൻ), പരേതനായ തയ്യിൽ കൃഷ്ണൻ. 

 മുഹമ്മദ് 
നാലാംമൈൽ: കൊമ്മേരി മുഹമ്മദ് (68) അന്തരിച്ചു. ഭാര്യ: ഫാത്തിമ.മക്കൾ: സൈനബ, ഫൗസിയ, സജ്ന, ഷമീന, മുബീന. മരുമക്കൾ: മുഹമ്മദ്, ആലി, അഷിഫ്, നിസാർ, ജംസീർ. 

ശശീന്ദ്രൻ 
പുതുപ്പണം: കൊക്കഞ്ഞാത്തെ സി.എം. ശശീന്ദ്രൻ (63) അന്തരിച്ചു. ഭാര്യ: സുലോചന. മക്കൾ: ശ്യാംലാൽ, സൂര്യ, ശ്യാമിലി. മരുമകൻ: നികേഷ്.

കണ്ണൻ 
ചെമ്മരത്തൂർ: ചെമ്മരത്തൂരിലെ പഴയകാല സോഷ്യലിസ്റ്റും എൽ.ജെ.ഡി. പ്രവർത്തകനുമായ മണ്ടോടി വി.ടി. കണ്ണൻ (77) അന്തരിച്ചു. ഭാര്യ: നാരായണി. 
മക്കൾ: രാജീവൻ, വത്സല, വനജ, സുനിൽ കുമാർ, ശശീന്ദ്രൻ. മരുമക്കൾ: ഷീബ, ശ്രീധരൻ, രാജൻ, രഞ്ജിനി, രബിഷ. സഹോദരങ്ങൾ: വി.ടി. നാണു, ബാലൻ, ജാനു, രവീന്ദ്രൻ, അശോകൻ.

അബൂബക്കർ
കുന്ദമംഗലം: വര്യട്ട്യാക്ക് കുറുമണ്ണിൽ അബൂബക്കർ (82) അന്തരിച്ചു. ഭാര്യ: നഫീസ. മക്കൾ: മജീദ്, സുഹറ, ബഷീർ, അഷ്റഫ്, സുലൈഖ, സുബൈർ. മരുമക്കൾ: സുഹറ, മമ്മദ്കോയ, വാഹിദ, ഫൗസിയ, അഷ്റഫ്, സലീന. 

കാര്ത്ത്യായനി
മുല്ലശ്ശേരി: ചീരോത്ത് കൃഷ്ണന്റെ ഭാര്യ കാര്ത്ത്യായനി (89) അന്തരിച്ചു. മക്കൾ: ഉഷ, ഇന്ദിര, ആനന്ദൻ, മല്ലിക, അശോകൻ, രാജൻ, ഗിരിജ, മനോജ്. മരുമക്കൾ: സിദ്ധാർഥൻ, ഗീത, ഉണ്ണിരാജ്, ബിത, മിനി, അനിൽകുമാർ, പ്രീതി. 

  വിശാലാക്ഷി  
  പുത്തന്ചിറ: കോവിലകത്തുകുന്ന് പുളിക്കല് കൃഷ്ണന്റെ ഭാര്യ വിശാലാക്ഷി (90) അന്തരിച്ചു. മക്കള്: ലോഹിതാക്ഷന്, രാധാകൃഷ്ണന്, സുഭഗാനന്ദന്. മരുമക്കള്: തങ്കമണി, മൈഥിലി, രമ (അങ്കണവാടി ടീച്ചര്).     

  ദൊരസ്വാമി      
  വടക്കാഞ്ചേരി: വെടിപ്പാറ കോളനി വേലംപെട്ടി ദൊരസ്വാമി (75) അന്തരിച്ചു. ഭാര്യ: രാമാത്ത. മക്കള്: നാഗാത്ത, സെല്വി, ഉണ്ണികൃഷ്ണന്. മരുമക്കള്: ധര്മരാജ്, രാജേന്ദ്രന്. 

   ഏല്യാക്കുട്ടി   
പാവറട്ടി: കൊള്ളന്നൂർ (വളപ്പായ) തോമുണ്ണിയുടെ മകൾ ഏല്യാക്കുട്ടി ടീച്ചർ (87) അന്തരിച്ചു. സഹോദരങ്ങൾ: ഔസേപ്പ്, പീറ്റർ.          

  കുമാരൻ
മറവാഞ്ചേരി: വടക്കാടൻ കുമാരൻ (തങ്കപ്പൻ -78) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: ഷീജ, സുദർശൻ. മരുമക്കൾ: ബാബു, ശ്യാമ.

    ശ്രീനിവാസന്
  കൊടുങ്ങല്ലൂര്: ടി.കെ.എസ്. പുരം ശ്രീനഗര് മരണാവശ്യ സഹായ സംഘത്തിന് സമീപം താമസിക്കുന്ന കല്ലിക്കാട്ട് പരേതനായ ഗോപാലന്റെ മകന് ശ്രീനിവാസന് (57) അന്തരിച്ചു. ഭാര്യ: ജയ. മക്കള്: ആര്യ സുജിത്ത്, വൈശാഖ്. മരുമകള്: ശ്വേത. 

  നാരായണി  
 ചാലക്കുടി: അലവി സെന്ററില് കണ്ണേപറമ്പില് പരേതനായ ഭാസ്കരന്റെ ഭാര്യ നാരായണി (87) അന്തരിച്ചു. മക്കള്: ഷണ്മുഖന്, നളിനി, സുജാത, തുളസി, പ്രദീപ്. മരുമക്കള്: സുജാത, വല്ലഭന്, പ്രദീപ്, സജീവന്, ബേബി.

  കുഞ്ഞന് 
  കുന്നംകുളം: കൊങ്ങണൂര് കണ്ണത്ത്പറമ്പില് താമിയുടെ മകനും നൃത്താധ്യാപകനുമായ കുഞ്ഞന് (രാജന്-73) അന്തരിച്ചു. സഹോദരങ്ങള്: വേലായുധന്, കുഞ്ഞുമ്മു, തങ്കമണി.

 തോമസ്    
 പടവരാട്: വളപ്പി തോമസ് (84) അന്തരിച്ചു. ഭാര്യ: എൽസി. മക്കൾ: ബാബു, ഷാജൻ, ജയൻ. മരുമക്കൾ: ഷീജ, സെസി, ഡീജ. 

 കാർത്ത്യായനി 
അരിമ്പൂർ: കൈപ്പിള്ളി തെക്കൂട്ട് തുണ്ടപ്പന്റെ മകൾ കാർത്ത്യായനി (69) അന്തരിച്ചു. 

 മുഹമ്മദ് ഫസല്
ആലുവ: പുളിഞ്ചോട് അക്കാട്ട് വീട്ടില് മുഹമ്മദ് ഫസല് (54) അന്തരിച്ചു. 
ദേശാഭിവര്ദ്ധിനി സഹകരണ ബാങ്ക് മുന് പ്രസിഡന്റാണ്. ഭാര്യ: ഷെമ്മി, എടയാര് വാഴക്കാല കുടുംബാംഗം. മക്കള്: റിസ്വിന്, നാഫിയ.

  സജീവന്
ആലുവ: ചൂണ്ടി വിജയനറില് മുണ്ടക്കാപ്പറമ്പില് പരേതനായ രാജപ്പന്റെ മകന് സജീവന് (50) അന്തരിച്ചു. സി.എം.ആര്.എല്. ജീവനക്കാരനാണ്. മാതാവ്: ലീലാമ്മ. ഭാര്യ: പ്രീമ. മക്കള്: സ്നേഹ, ശ്രേയ. 

  ദാമോദരന് നമ്പൂതിരി
കോലഞ്ചേരി: പാങ്കോട് നെല്ലുവേലി മനക്കല് ദാമോദരന് നമ്പൂതിരി (പഴന്തോട്ടം ഗവ. സ്കൂള് റിട്ട. അധ്യാപകന് -89) അന്തരിച്ചു. ഭാര്യ: സാവിത്രി അന്തര്ജനം. മക്കള്: പ്രസന്നകുമാര് (റിട്ട. എച്ച്.ഒ.സി.), ശ്രീകുമാര് (മെല്ബണ്, ഓസ്ട്രേലിയ), സരസിജ. മരുമക്കള്: പ്രസന്നകുമാരി (കടയിരുപ്പ് സെയ്ന്റ് പീറ്റേഴ്സ് സീനിയര് സെക്കന്ഡറി സ്കൂള് മുന് അധ്യാപിക), സുധ (മെല്ബണ്, ഓസ്ട്രേലിയ), സഞ്ജയ്കുമാര് (പട്ടാമ്പി, ചെമ്മങ്ങാട്ടില്ലം). 

പൗലോസ് 
ഇലഞ്ഞി: ആലപുരം വടക്കുംപുറത്ത് പൗലോസ് (85) അന്തരിച്ചു. ഭാര്യ: ത്രേസ്യ, അഞ്ചിലി തേവര് കാലപ്പാറ കുടുംബാംഗം. മക്കൾ: മേരി, ഏലിയാമ്മ, ബേബി, ഫിലിപ്പ്, ജോസ്, ബാബു. മരുമക്കൾ: മാത്യു, തോമസ്, ഷൈനി, ബിനു, റോസിലി, പരേതയായ ലിസ്സി.

കമലാക്ഷിയമ്മ 
ഉദയംപേരൂർ: പെരുംതൃക്കോവിൽ ക്ഷേത്രത്തിന് സമീപം മതുക്കൽ വീട്ടിൽ പരേതനായ മാധവൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (94) അന്തരിച്ചു. മക്കൾ: സരോജിനി, സുമതി, രാധ, ഉഷ, പരേതയായ രത്നവല്ലി. മരുമക്കൾ: ഗോപാലകൃഷ്ണൻ, ബാലൻ, വിജയൻ, പരേതരായ മുരളീധരൻ, സോമശേഖരൻ. 

 അനില് 
പോത്താനിക്കാട്: ചാത്തമറ്റം പാറേപ്പടി തെക്കേ തൊട്ടിയില് കുട്ടന്റെ മകന് അനില് (26) അന്തരിച്ചു. അമ്മ: കാര്ത്ത്യായനി. സഹോദരങ്ങള്: അരുണ്, അനൂപ്. 

 ശ്രീദേവി അന്തർജനം 
കടുങ്ങല്ലൂർ: കിഴക്കേ കടുങ്ങല്ലൂർ മാവലശ്ശേരി മന പരേതനായ നാരായണൻ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തർജനം (80) അന്തരിച്ചു. മക്കൾ: നാരായണൻ നമ്പൂതിരി, ശ്രീദേവി, ശ്രീലത, ശ്രീജ മരുമക്കൾ: നീലകണ്ഠൻ നമ്പൂതിരി, ശ്രീകുമാർ, ലത.

അമ്മിണി
സൗത്ത് വെള്ളാരപ്പിള്ളി: പാലസ് റോഡ് വാരനാട്ട് ജനാര്ദനന്റെ ഭാര്യ അമ്മിണി (69) അന്തരിച്ചു. 
മക്കള്: സുരേഷ്, ഗീത. മരുമക്കള്: മോഹന്ദാസ്, ദിവ്യ.

ജെഫിന്
അങ്കമാലി: കറുകുറ്റി ബസ്ലേഹം പൈനാടത്ത് വീട്ടില് വര്ഗീസിന്റെ മകന് ജെഫിന് (18) അന്തരിച്ചു. 
കളമശ്ശേരി രാജഗിരി സ്കൂള് ഓഫ് എന്ജിനീയറിങ് ആന്ഡ് ടെക്നോളജിയിലെ രണ്ടാം വര്ഷ വിദ്യാര്ഥിയാണ്. അമ്മ: ആന്സി. സഹോദരന്: അലന്. 

ജോസ് ഉലഹന്നാന്
മൂവാറ്റുപുഴ: ആയവന താഴുത്തേല് ജോസ് ഉലഹന്നാന് (70) അന്തരിച്ചു. ഭാര്യ: മേരി ജോസ് കല്ലൂര്ക്കാട് കുഴികണ്ടത്തില് കുടുംബാംഗമാണ്. 
മക്കള്: സജി, സജോ, സജീന. മരുമക്കള്: ബിന്ദു, ജിന്സി, സിബി കുര്യാക്കോസ്. 

ടി.എ. ശശിധരൻ 
പാലാരിവട്ടം: റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ ഇന്ദിരാ റോഡിൽ താനിപ്പറമ്പിൽ  ടി.എ. ശശിധരൻ (68) അന്തരിച്ചു. ഭാര്യ: സുജാത. മക്കൾ: ശ്രീനി, ശ്രീജിത്ത്. മുരുമക്കൾ: ബിജു (ഖാദി ഭവൻ), സജിത. 

വിജയമ്മ 
പള്ളുരുത്തി:  കച്ചേരിപ്പടി മാര്ക്കറ്റിന് തെക്ക് ബാലു നിവാസില് ബാലസുബ്രഹ്മണ്യന്റെ ഭാര്യ വിജയമ്മ (76) അന്തരിച്ചു. മക്കള്: രാജേന്ദ്രന്,  മഹേശന്, ചന്ദ്രമൗലി. മരുമക്കള്: ശ്രീ ജ്യോതി, ശ്യാമള,  മഞ്ജു. 

  പി.ടി.കോശി വൈദ്യൻ
തിരുവനന്തപുരം: തേവലക്കര പുത്തൻവീട്ടിൽ മാർ ഇവാനിയോസ് കോളേജിലെ ഇംഗ്ളീഷ് അധ്യാപകനായിരുന്ന പി.ടി.കോശി വൈദ്യൻ (90) നാലാഞ്ചിറ ഗ്രീൻവാലി ലെയ്ൻ 13 മോത്തി വിഹാർ വീട്ടിൽ അന്തരിച്ചു. കൊല്ലം എസ്.എൻ.കോളേജിലും തിരുവല്ല മാർത്തോമ കോളേജിലും അധ്യാപകനായിരുന്നിട്ടുണ്ട്. വിരമിച്ചതിന് ശേഷം സെന്റ് ജോൺസ് കുണ്ടറ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരുന്നു. സീനിയർ സിറ്റിസൺസ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, ഇവൻടൈഡ് ഓൾഡ് ഏജ് ഹോമിന്റെ സ്ഥാപക അംഗവും ആയിരുന്നു. തേവലക്കര വൈദ്യൻ അസോസിയേഷൻ തിരുവനന്തപുരം ശാഖയുടെ മുൻകാല പ്രസിഡന്റായും സെക്രട്ടറിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: പൊന്നമ്മ കോശി ഉപ്പൂട്ടിൽ മുട്ടുംപുറത്ത് കുടുംബാംഗമാണ്. മക്കൾ: തോമസ് വൈദ്യൻ (മോത്തി - യു.എസ്.എ.), ലത കോശി (ഡൽഹി). മരുമക്കൾ: സുനിത വൈദ്യൻ, മഹേഷ് കോശി പോളച്ചിറക്കൽ.

പി.രാമചന്ദ്രൻ നായർ
മേനംകുളം: ലക്ഷ്മിനിലയത്തിൽ പി.രാമചന്ദ്രൻ നായർ(സുന്ദരൻ സാർ- 80 -റിട്ട. ഹെഡ്മാസ്റ്റർ) അന്തരിച്ചു. ഭാര്യ: ഗിരിജാദേവി. മക്കൾ: ദിലീപ് കുമാർ, പ്രദീപ്കുമാർ, സുദീപ്കുമാർ. മരുമക്കൾ: മിനി, ഷീബാലക്ഷ്മി, കവിത. 

ചന്ദ്രമതി
തിരുവനന്തപുരം: വഴയില ഐശ്വര്യ ഗാർഡൻ ആതിരാ ഭവനിൽ ബാലകൃഷ്ണന്റെ ഭാര്യ ചന്ദ്രമതി(89) അന്തരിച്ചു.
 മക്കൾ: സുലോചന, ശാന്ത, സതീശൻ(റിട്ട. എസ്.ഐ.), സുദർശനൻ, രമേശൻ(സി.പി.എം. തുരുത്തുംമൂല ബ്രാഞ്ച് സെക്രട്ടറി), ഉത്തമൻ, സുജാത. 

കുമാരൻ
മരുതൂർ: നെടുമൺ കൈപ്പകശേരിൽ കുമാരൻ(83) അന്തരിച്ചു. തൊടുപുഴ കുണുഞ്ഞി കൈപ്പകശേരിൽ കുടുംബാംഗമാണ്. ഭാര്യ: സരോജിനി. മക്കൾ: വിജയകുമാർ, ലളിതാംബിക (സാമൂഹ്യനീതി വകുപ്പ്), ബിന്ദു (സാമൂഹ്യനീതി വകുപ്പ്), വിജുമോൻ (പോലീസ് കമ്മിഷണർ ഓഫീസ്, തിരുവനന്തപുരം). മരുമക്കൾ: മിനിമോൾ, വേണുഗോപാൽ, ചന്ദ്രൻ, ബബിത. 

ആർ.രാമകൃഷ്ണൻ
തിരുവനന്തപുരം: പെരുകാവ് കാവലോട്ടുകോണം പ്രണവത്തിൽ ആർ.രാമകൃഷ്ണൻ(82) അന്തരിച്ചു. ഭാര്യ: പരേതയായ ലീലാവതി. മക്കൾ: രാജേഷ് ആർ.(മണി), രേഖ എൽ.(അമ്പു). 

റോഷൻ സാമുവൽ
തിരുവനന്തപുരം: തിരുമല കുന്നപ്പുഴ ആറാമട എ.ആർ.എ. എഫ്.51/1-ൽ ഷൈനിന്റെയും ധന്യയുടെയും മകൻ റോഷൻ സാമുവൽ(9) അന്തരിച്ചു. സഹോദരങ്ങൾ: നിത, നിതിയ.

വി.രവീന്ദ്രൻ
വിഴിഞ്ഞം: മുല്ലൂർ പനനിന്നവിളവീട്ടിൽ വി.രവീന്ദ്രൻ(63) അന്തരിച്ചു.
 ഭാര്യ: ആർ.ഗിരിജ (റിട്ട. ഹെൽത്ത്). മക്കൾ: പ്രതീഷ് ആർ.ജി., രശ്മി ആർ.ജി., കാർത്തിക ആർ.ജി. 

സാമുവൽ തമ്പി
പുണെ : ചിഞ്ച്വാഡ്  കാൽഭോർനഗർ   സുര്യോദയ് കോംപ്ലക്സ്  ബി 31ൽ സാമുവൽ തമ്പി (76) അന്തരിച്ചു. പത്തനംതിട്ട കുറിയന്നൂർ കല്ലുവട്ടംകുളത്തിൽ കുടുംബാംഗമാണ്. മക്കൾ: ഷീബ, ജൂലി തമ്പി, ജൂബി തമ്പി. മരുമകൻ: ഹിരേൻ രമണി. ശവസംസ്കാരം 31-നു  ചൊവ്വാഴ്ച രാവിലെ പത്തിന്.

തോമസ് പണിക്കര്
ന്യൂഡല്ഹി: ബുറാഡി, ശാനി മണ്ഡി, ബാബ കോളനി നിവാസിയായ കൊല്ലം കുണ്ടറ സ്വദേശി തോമസ് പണിക്കര് (96) അന്തരിച്ചു. ഭാര്യ: പരേതയായ പയനംമൂട്ടില് കുഞ്ഞമ്മ. മക്കള്: ഓമന പാപ്പച്ചന്, ഉമ്മന് പണിക്കര്, വര്ഗീസ് പണിക്കര്, പരേതനായ ചാക്കോ പണിക്കര്. മരുമക്കള്: പരേതനായ പാപ്പച്ചന്, മൊല്ലാമ്മ ഉമ്മന്, ആലീസ് വര്ഗീസ്, സുധ ചാക്കോ. ശവസംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് ബുറാഡി ക്രിസ്ത്യന് സെമിത്തേരിയില്.

ദിവാകരൻ
ഓച്ചിറ: ക്ലാപ്പന തെക്ക് നരീനാട്ട് വടക്കതിൽ പരേതനായ ദാമോദരന്റെ മകൻ ക്ലാപ്പന പെരുമാന്തഴ കണ്ടത്തിൽ തറയിൽ ദിവാകരൻ (53) മസ്കറ്റിൽ  അന്തരിച്ചു. ഭാര്യ: ശ്രീലത. മകൾ: കാർത്തിക. 

സീതാലക്ഷ്മി അമ്മാൾ
പനയം നോർത്ത്: അമ്പലത്തിൻ താഴതിൽ പരേതനായ രാമകൃഷ്ണനാചാരിയുടെ ഭാര്യ സീതാലക്ഷ്മി അമ്മാൾ (80) അന്തരിച്ചു. മക്കൾ: ശശിധരനാചാരി, അമ്പിളി, രമണി, രാജേന്ദ്രനാചാരി, വേണു ആചാരി, മണിക്കുട്ടൻ, ജയ. മരുമക്കൾ: മണിയമ്മ, രാജേന്ദ്രൻ, മോഹനൻ, സതി, രതി, വിജിത, സതീശൻ. 

ശിവാനി
പുത്തൻതുറ: എഴിക്കകത്ത് പരേതനായ വാമദേവന്റെ ഭാര്യ ശിവാനി (88) അന്തരിച്ചു. മക്കൾ: സുധ, പരേതയായ പ്രഭ, ഗീത, സതീഷ്, സുരേഷ്, ശുഭ, ഷീല. മരുമക്കൾ: പരേതനായ സുന്ദരേശൻ, പരേതനായ വിനയചന്ദ്രൻ, കൃഷ്ണൻ, സുപ്രഭ, ലിസി, പരേതനായ ബേബി, ബാബുരാജ്.  

അലിയാരുകുഞ്ഞ്
തൃക്കരുവ: ഇഞ്ചവിള കാഞ്ഞിരംകുഴി നിജാർമൻസിലിൽ അലിയാരുകുഞ്ഞ് (85) അന്തരിച്ചു. ഭാര്യ: നെബീസാബീവി. മക്കൾ: താഹ, അൻസാർ, റെസീത, ഫസീല, ഹസീന, പരേതയായ സബീന. മരുമക്കൾ: ലത്തീഫ, സജീന, ഷീബ, അലിയാരുകുഞ്ഞ്. 

ലിസി ഷാജി
കിഴക്കേ കല്ലട: പടപുഴ ലിജോഭവൻ (പാണോലിൽ) റിട്ട. സുബേദാർ ഷാജിയുടെ ഭാര്യ ലിസി ഷാജി (52) അന്തരിച്ചു. ആയൂർ പുത്തൻവിള കുടുംബാംഗമാണ്. മക്കൾ: ലിജിൻ ഷാജി (സൗദി), ഡോ. ലിബിൻ ഷാജി (കാനഡ), ലിജോയ് ഷാജി. മരുമക്കൾ: രാജി ലിജിൻ.

ആനന്ദവല്ലിയമ്മ  
 കായംകുളം: ചേരാവള്ളി കുളത്തിന്റെ കിഴക്കതിൽ പരേതനായ ജനാർദനൻപിള്ളയുടെ ഭാര്യ ആനന്ദവല്ലിയമ്മ (91) അന്തരിച്ചു. 

തങ്കപ്പൻ 
കായംകുളം: പുതുപ്പള്ളി വടക്ക് വേമ്പനാട്ടുവടക്കതിൽ തങ്കപ്പൻ (75) അന്തരിച്ചു. ഭാര്യ: രാജമ്മ. മക്കൾ: ശ്രീലത, അജയൻ, അനിത. മരുമക്കൾ: രാജേന്ദ്രൻ, ലതിക, ചന്ദ്രദാസ്.

മദനൻ
പള്ളിപ്പുറം: ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് 15-ാം വാർഡ് മഠത്തിപ്പറമ്പിൽ മദനൻ(80) അന്തരിച്ചു. 

തങ്കമ്മ  
   ചേര്ത്തല: പള്ളിപ്പുറം പഞ്ചായത്ത് 14-ാം വാര്ഡില് പട്ടേകാട്ട് സുകുമാരന്റെ ഭാര്യ തങ്കമ്മ (78) അന്തരിച്ചു. 

എൻ.രത്നകുമാരി
കൃഷ്ണപുരം: കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ റിട്ട.അധ്യാപിക, ഞക്കനാൽ കല്ലേത്ത് ചന്ദ്രസേനന്റെ ഭാര്യ എൻ.രത്നകുമാരി(75) അന്തരിച്ചു. മക്കൾ: ചിപ്പി, സീത. മരുമക്കൾ: രാജീവ്, അനിൽകുമാർ. 

ചന്ദ്രമോഹനൻനായർ
കട്ടപ്പന: നടുവിലേടത്ത് ചന്ദ്രമോഹനൻനായർ (72) അന്തരിച്ചു. ഭാര്യ: പരേതയായ രാധമണി. മകൾ: ആശ. മരുമകൻ: രാജീവ്. സഹോദരങ്ങൾ: സോമശേഖരൻനായർ, ആനന്ദവല്ലി, രാജാമണി, എൻ.വി.ചക്രപാണി (സി.പി.എം. മുൻ ലോക്കൽ സെക്രട്ടറി ഇരട്ടയാർ), സ്നേഹലത, പരേതനായ ഗോപാലകൃഷ്ണൻനായർ. 

വർഗീസ് മാത്യു
എലിമുള്ളുംപ്ളാക്കൽ: തെങ്ങുംചേരിൽ വീട്ടിൽ വർഗീസ് മാത്യു (പ്രസാദ്-54) അന്തരിച്ചു. ഭാര്യ: ഡെയ്സി. തണ്ണിത്തോട് വടക്കേതിൽ കുടുംബാംഗം.

എം.ജി.ശാമുവേൽ
പന്തളം: കുരന്പാല കാഞ്ഞിരമുകളിൽ വടക്കേതിൽ എം.ജി.ശാമുവേൽ (90) അന്തരിച്ചു. ഏവൂർ മൂടയിൽ കുടുംബാംഗമാണ്. ഭാര്യ: മറിയാമ്മ. മക്കൾ: റേച്ചൽ വർഗീസ്, സൂസമ്മ തോമസ്, ജോയി, സാറാമ്മ, റോസമ്മ, പാസ്റ്റർ ജോസ് ശാമുേവൽ (ചർച്ച ഓഫ് ഗോഡ് മല്ലശ്ശേരി), തോമസ് കുട്ടി (മാനേജർ, നീമാ നിധി ലിമിറ്റഡ് അടൂർ), ജേക്കബ്. 

ശോശാമ്മ ബാബു
റാന്നി: എഴോലിൽ പതാലിൽ കുന്നുംപുറത്ത് പരേതനായ കുഞ്ഞൂഞ്ഞിന്റെയും ഏലിയാമ്മയുടെയും മകൾ ശോശാമ്മ ബാബു (52) അന്തരിച്ചു. മക്കൾ: റോഷൻ, റോഹിത്ത്. മരുമകൾ: അൻസു. 

സിസ്റ്റർ റെജീന
തൊടുപുഴ: തുരുത്തിമറ്റത്തിൽ മാത്യുവിന്റെ മകൾ സിസ്റ്റർ റെജീന തുരുത്തിമറ്റം (61) അന്തരിച്ചു. 

കെ.കെ.കൃഷ്ണൻ
കെ.എസ്.പുരം: കാപ്പിൽ പരേതനായ കറമ്പന്റെ മകൻ കെ.കെ.കൃഷ്ണൻ (75) അന്തരിച്ചു. റിട്ട. പഞ്ചായത്ത് സെക്രട്ടറി,  എസ്.എൻ.ഡി.പി. ശാഖാ മുൻ പ്രസിഡന്റ്, നവജ്യോതി വായനശാല കെ.എസ്.പുരം മുൻ സെക്രട്ടറി, ദേവർതാനം മഹാവിഷ്ണു ക്ഷേത്രം മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വിലാസിനി (ഇടത്തിൽ, മാഞ്ഞൂർ). മക്കൾ: സ്മിത, അർച്ചന. മരുമക്കൾ: കൃഷ്ണാനുജൻ (കറുകച്ചാൽ), ഷിജോ (മുളക്കുളം). 

സി.വി.വർക്കി
ആർപ്പൂക്കര: ചന്ദ്രത്തിൽ സി.വി.വർക്കി (തങ്കച്ചൻ-86) അന്തരിച്ചു. ഭാര്യ: കുഞ്ഞമ്മ, കൊട്ടാരത്തിൽ, രാമപുരം. മക്കൾ: ലീലാമ്മ, ബേബി, ഷൈലമ്മ, ബീന. മരുമക്കൾ: ബേബി (മണിയാങ്കേരിൽ, കിളിരൂർ), മേരിക്കുട്ടി (പൂച്ചാംകുളത്തിൽ, മേന്മുറി), ജോണി (പുത്തുപറമ്പിൽ, കാട്ടാമ്പാക്ക്), അലക്സ് (ഖത്തർ). 

അമ്മുക്കുട്ടി നാരായണൻ
എസ്.എച്ച്.മൗണ്ട്: നട്ടാശ്ശേരി കരയിൽ പുറക്കാട്ട് വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ അമ്മുക്കുട്ടി നാരായണൻ (75) അന്തരിച്ചു. തിരുവഞ്ചൂർ കുന്നത്തുകരോട്ട് കുടുംബാംഗമാണ്. മക്കൾ: സുലോചന, സുധർമ്മ, സുജാത, സുധ, സുമോൾ. 

എം.എ.ജോസഫ്
ചെറുതോണി: താന്നികണ്ടം മുണ്ടേപറമ്പിൽ എം.എ.ജോസഫ് (86) അന്തരിച്ചു. പരേതൻ റിട്ട. കെ.എസ്.ഇ.ബി. ജീവനക്കാരനാണ്. ഭാര്യ: പെണ്ണമ്മ വൈക്കം പുത്തൂർ കുടുംബാംഗം. മക്കൾ: റ്റോസ് (കെ.എസ്.ഇ.ബി. വാഴത്തോപ്പ്), റ്റോജി (കെ.എസ്.ആർ.ടി.സി. കട്ടപ്പന), റ്റോജൻ (ഇറ്റലി). മരുമക്കൾ: ബിൻസി ചിറ്റേമാരി ചിത്തിരപുരം (കെ.എസ്.ആർ.ടി.സി. കട്ടപ്പന), അനിത ഇരട്ടയാർ പൂതക്കുഴി (ജില്ലാ സഹകരണ ബാങ്ക്), അനു (സൗദി). 

പാത്തുമ്മാബീവി
തൂക്കുപാലം: ചോറ്റുപാറ വെച്ചുകുന്നേൽ വീട്ടിൽ പരേതനായ കുഞ്ഞലവിയുടെ ഭാര്യ പാത്തുമ്മാബീവി (95) അന്തരിച്ചു. മക്കൾ: ഐഷാബീവി, അബ്ദുൽ മുത്തലിഫ്, മുഹമ്മദ് സാലി, പരേതനായ യൂസഫ്. മരുമക്കൾ: ഫാത്തിമാ ബീവി, ഇബ്രാഹിം കുട്ടി, ഷെരീഫാബീവി, ബീവി.

മറിയാമ്മ
നെടുംകണ്ടം: പച്ചടി കൊല്ലാശ്ശേരിയിൽ ദേവസ്യായുടെ ഭാര്യ മറിയാമ്മ (പെണ്ണമ്മ-58) അന്തരിച്ചു. മക്കൾ: ബിന്ദു, ബിസി, ബിനീഷ്. മരുമക്കൾ: െജയിംസ്, സെബാസ്റ്റ്യൻ. 

കൃഷ്ണൻ
നല്ലേപ്പിള്ളി: കോട്ടപ്പള്ളം പരേതനായ ചിപ്രയുടെ മകൻ കൃഷ്ണൻ (62) അന്തരിച്ചു. ഭാര്യ: തത്ത. മക്കൾ: രാജേഷ്, ഗിരീഷ്. മരുമകൾ: അർച്ചന. സഹോദരങ്ങൾ: മായാണ്ടി, തങ്കമണി. 

രമേഷ്
ആലത്തൂർ: കൊടുവായൂർ പുത്തൻവീട്ടിൽ സേതുമാധവൻ നായരുടെയും വിജയമ്മയുടെയും മകൻ രമേഷ് (46) ഉദുമൽപേട്ടയിൽ അന്തരിച്ചു. ഭാര്യ: സജിത.  

കറുപ്പൻ
പല്ലഞ്ചാത്തനൂർ: പല്ലഞ്ചാത്തനൂർ കൂത്തുപറമ്പ് വീട്ടിൽ കറുപ്പൻ (84) അന്തരിച്ചു. 

അറമുഖൻ
പുറത്തൂർ: മുരിക്കിൻമാട് താമസിക്കുന്ന പൊന്നാനി ചമ്രവട്ടം ജങ്ഷൻ സ്വദേശി പാണക്കാട്ട് അറമുഖൻ (67) അന്തരിച്ചു. ഭാര്യ: സുമതി. മക്കൾ: രാജൻ, രതീഷ്, രാജിത. മരുമക്കൾ: ഷിജിനി, പ്രജോഷ്. 

വേലായുധൻ
ചിറയ്ക്കൽ: മേത്തൽ പെരച്ചന്റെ മകൻ വേലായുധൻ (ബാബു -67) അന്തരിച്ചു. ഭാര്യ: പ്രസന്ന. മക്കൾ: സനു, ജെസി, ജിൻസി, ദിവ്യ. മരുമക്കൾ: അനിൽകുമാർ, അരുൺദാസ്, വിനയൻ. സഹോദരങ്ങൾ: വാസുദേവൻ, മോഹൻദാസ്, ശാന്ത, പുഷ്പ, ബാലാമണി. 

സൈനബ
പറവണ്ണ: പരേതനായ വി.ഇ. ബീരാൻകുട്ടി ഹാജിയുടെ മകൾ പുതിയ നാലകത്ത് സൈനബ (സൈനക്കുട്ടി -71) അന്തരിച്ചു. ഭർത്താവ്: പരേതനായ പുത്തൻകുടിയിൽ അബൂബക്കർ. സഹോദരങ്ങൾ: റഷീദ്, ഇസ്മായിൽ, വഹാബ് (ഗൾഫ്), അഹദ് (ഗൾഫ്), ആമിനബീവി, സുബൈദ, സമിയ (ഗൾഫ്), ഫസീല.

ബഷീർ
മലപ്പുറം: വലിയങ്ങാടി സ്വദേശി തങ്ങളകത്ത് ബഷീർ (49) അന്തരിച്ചു. മാതാവ്: തങ്ങളകത്ത് പാത്തുമ്മ. ഭാര്യ: തുമ്പത്ത് ആയിശാബി. മക്കൾ: സഹദിയ, മാദിയ, ഷാഹിദ, ഫാത്തിമ സന. മരുമക്കൾ: മഹമൂദ് ബാബു, സുജീർ, ശുഐബ്.

രാമകൃഷ്ണൻ നായർ
രാമപുരം: പുതിയേടത്ത് രാമകൃഷ്ണൻനായർ (72) അന്തരിച്ചു. 
മക്കൾ: ജിയ, ജിഷ, രഘു. മരുമക്കൾ: സുരേഷ്, മനോജ്, ഷീല. 

ആയിശുമ്മു
തിരൂർ: ആലത്തിയൂർ ആലിങ്ങൽ എരിഞ്ഞിക്കാട്ട് മൊയ്തീൻകുട്ടി ഇപ്പനുവിന്റെ ഭാര്യ കണ്ടാട്ടിൽ ആയിശുമ്മു (85) അന്തരിച്ചു. മക്കൾ: മുഹമ്മദ് ബാവു, അലി, ഫാത്തിമ്മ, ഖദീജ, സുഹറ, സാബിറ, റസിയ. മരുമക്കൾ: ഹംസ, യൂസഫ്, സൈനുദ്ദീൻ, ഫസൽ, പരേതനായ മുഹമ്മദ് കുട്ടി, ഖദീജ, ആയിശുമ്മു.

ഹംസ
മലപ്പുറം: വലിയങ്ങാടിയിൽ പടക്കക്കട നടത്തുന്ന അറബി ഹംസ (72) അന്തരിച്ചു. ഭാര്യ: സഫിയ. മക്കൾ: ശിഹാബ്, സബീല, സറീന, സജ്ന. മരുമക്കൾ: നാസർ, ലിയാഖത്ത്, അബ്ദുൽ അസീസ്, സഹീറ. 

ഇസ്മായിൽ മൗലവി
തൃക്കരിപ്പൂർ: ദീർഘകാലം വൾവക്കാട് ജുമാമസ്ജിദ് ഇമാമും വൾവക്കാട് അൻവാറുൽ ഇസ്ലാം മദ്രസ അധ്യാപനുമായിരുന്ന വി.പി.പി.ഇസ്മായിൽ മൗലവി (72) അന്തരിച്ചു. കൈക്കോട്ട്കടവ് ഹിദായത്തു സി ബിയാൻ, പൊറോപ്പാട് ബദറുൽഹുദാ മദ്രസകളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: റാബിയ. മക്കൾ: ജുമൈല, റഹീമ. മരുമക്കൾ: എൻ.മുഹമ്മദ് സിറാജ് ലത്തീഫി, ഷറഫുദീൻ (ദുബായ്). 

ഷേർലി
കണ്ണൂർ: തളാപ്പിലെ പരേതനായ ഒ.സി.ശ്രീനാരായണിന്റെ ഭാര്യ ഷേർലി (79) അന്തരിച്ചു. മക്കൾ: ആൻഡ്രു (കാനഡ), ഈവോൺ (സ്വിറ്റ്സർലാൻഡ്), ക്രിസ്റ്റിന (ദുബായ്), പരേതരായ ഹൈസന്ത്, ചാൾസ്. 

ജാനകി 
പിലാത്തറ: പേരൂൽ സൗത്തിലെ പെരുമന ജാനകി (84) അന്തരിച്ചു. പരേതരായ പുല്ലംപ്ലാവിൽ രാമൻ നായരുടെയും പെരുമന ദേവകിയുടെയും മകളാണ്. സഹോദരങ്ങൾ: ലക്ഷ്മി (പേരൂൽ), ഗോവിന്ദൻ (റിട്ട. അധ്യാപകൻ, മാതമംഗലം ഗവ. ഹയർ സെക്കൻഡറി), കല്യാണി, കരുണാകരൻ, (മലബാർ ഗോൾഡ്, പാലക്കാട്), സൗദാമിനി (റിട്ട. ആരോഗ്യവകുപ്പ്, വിളയാങ്കോട്), പരേതനായ കൃഷ്ണൻ, കുഞ്ഞിരാമൻ. (റിട്ട. ആർമി). 

കുഞ്ഞിരാമൻ നമ്പ്യാർ
കുറ്റിക്കോൽ: മീനങ്കട താഴത്തുവീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാർ (82) മുംബൈയിൽ അന്തരിച്ചു. ഭാര്യ: പരേതയായ പ്രയാങ്കോട്ട് ശ്രീദേവി (മുതുകുട). മക്കൾ: സുധാവതി (അഞ്ചാംപീടിക ), സതീശൻ പ്രയാങ്കോട്ട് (മുതുകുട). മരുമക്കൾ: നന്ദകുമാർ(ബി.എസ്.എൻ.എൽ., കണ്ണൂർ), ശ്രീവിദ്യ (എളയാവൂർ). ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 10-ന് മുംബൈ സാന്റാക്രൂസിൽ.

അശോകൻ
ചാല: ചാലയിലെ തെയ്യം കലാകാരൻ കുനിയിൽ അശോകൻ പെരുവണ്ണാൻ (52) അന്തരിച്ചു. എ.കെ.ടി.എ.മുൻ ഏരിയാ കമ്മിറ്റി അംഗമാണ്. പിതാവ്: പരേതനായ ഗോവിന്ദൻ പെരുവണ്ണാൻ. മാതാവ്: രാധ. സഹോദരങ്ങൾ: അനിൽകുമാർ (സെൻട്രൽ എക്സൈസ്, കണ്ണൂർ), അജിത്കുമാർ (ദുബായ്), അഭയകുമാർ. 

അബ്ദുൽറസാഖ്
അഴീക്കോട്:പുന്നക്കപ്പാറ മസ്നാസിൽ അബ്ദുൽറസാഖ് കുഞ്ഞിക്കണ്ടി (49) സൗദി ദമാമിൽ അന്തരിച്ചു. കണ്ണൂർ സൗത്ത് ബസാറിലെ പരേതരായ എ.അബ്ദുള്ളയുടെയും കെ.റാബിയയുടെയും മകനാണ്. 
ഭാര്യ: മാരിയത്ത്. മക്കൾ: റസൽ (ദുബായ്), മസ്ന. മരുമകൻ: ഷിധിൻ. സഹോദരങ്ങൾ: സർഫുന്നിസ, കരീം, സറീന. 

നളിനി
തലശ്ശേരി: കതിരൂർ അഞ്ചാംമൈൽ പൊന്ന്യം റോഡ് ആയിശ സ്റ്റോറിന് സമീപം രാജീവത്തിൽ മൂർക്കോത്ത് നളിനി (74) അന്തരിച്ചു. ഭർത്താവ്: പരേതനായ വാച്ചാലി നാണു. 
മക്കൾ: പ്രേമജ, പ്രസാദ് (ബി.എസ്.എൻ.എൽ., കതിരൂർ). മരുമക്കൾ: ബാബു, രാജി. 

സെബാസ്റ്റ്യൻ
എടൂർ: നെടുമുണ്ട ചെറുകാനാ സെബാസ്റ്റ്യൻ (കുഞ്ഞാപ്പച്ചൻ-60) അന്തരിച്ചു. ഭാര്യ: മണത്തണ ഓരത്തേൽ കുടുംബാംഗം മറിയക്കുട്ടി. മക്കൾ: സിമി, സുനിൽ (ആറളം സർവീസ് സഹകരണ ബാങ്ക്), സോണി, സുധി. മരുമക്കൾ: ബിജു കുന്നേൽ, ജിലു. സഹോദരങ്ങൾ:  അപ്പച്ചൻ, കുര്യാച്ചൻ, വർക്കിച്ചൻ , മേരി, സിസ്റ്റർ റൊബേർട്ടാ (ഡി.എസ്.എസ്, ഒറീസ), ലൈസാമ്മ. 

രജീന്ദ്രനാഥ്
തലശ്ശേരി: മണ്ണയാട് ചിറക്കക്കാവിനു സമീപത്തെ എം.പി.രജീന്ദ്രനാഥ് (73) ചെന്നൈയിൽ അന്തരിച്ചു. സ്വകാര്യ കമ്പനിയിൽ എൻജിനീയറായിരുന്നു. ഭാര്യ: ദേവകിക്കുട്ടി (റിട്ട. ഇന്ത്യൻ എയർലൈൻസ്). മകൾ: പൂജ. മരുമകൻ: ബിപിൻ (കാനഡ).
സഹോദരങ്ങൾ: സ്നേഹലത (റിട്ട. വിജയ ബാങ്ക്), പരേതനായ എം.പി.രാധാകൃഷ്ണൻ. ശവസംസ്കാരം പിന്നിട് ചെന്നൈയിൽ