എം.കെ. ഭാരതി അമ്മ
മുട്ടിൽ: സ്വാതന്ത്ര്യസമരസേനാനി പരേതനായ കൈലാസിൽ പരമേശ്വരന് നായരുടെ ഭാര്യ എം.കെ. ഭാരതിയമ്മ (82) അന്തരിച്ചു. മക്കൾ: ശാന്തകുമാരി, ആനന്ദവല്ലി (റിട്ട. പ്രധാനാധ്യാപിക), പരേതനായ രവി (സഹകരണവകുപ്പ്). മരുമക്കൾ: സി. ഗോപാലൻ (റിട്ട. പ്രധാനാധ്യാപകൻ, കാക്കവയൽ), വി.പി. മിനി (കാർഷിക വികസന ബാങ്ക്, കല്പറ്റ), പരേതനായ രാരുക്കുട്ടി നായർ (റെയിൽവേ). സഹോദരങ്ങൾ: കമലാക്ഷി അമ്മ, പരേതരായ ശ്രീധരൻ നായർ, ഗംഗാധരൻ നായർ, അരവിന്ദാക്ഷൻ നായർ, അച്യുതൻ നായർ.  

സുബൈദ
മാങ്കാവ്: പുളിങ്ങാഞ്ചേരി മർഹൂം മൊയ്തീൻകോയയുടെ ഭാര്യയും കരുവൻതിരുത്തി കുണ്ടിൽ മണലൊടി മർഹൂം ഉണ്ണിഹസ്സൻ അലിയാസ് ബാവയുടെ മകളുമായ സുബൈദ (65) അന്തരിച്ചു.
മക്കൾ: പി. ഷെരീഫ് (ദുബായ്), പി. വിജേഷ് (സൗദി), പി. റിനീഷ് (അൽഫ അലൂമിനിയം). മരുമക്കൾ: ബാൻസി, സഹീറ, സൽഹ.

ലക്ഷ്മി പിള്ള്യാതിരി അമ്മ
കുറുന്തോടി : ചെന്നുകുന്നുമ്മൽ ലക്ഷ്മി പിള്ള്യാതിരി അമ്മ (90) അന്തരിച്ചു. ഭർത്താവ് : പരേതനായ ഗോപാലൻ നമ്പ്യാർ. മക്കൾ: കാർത്യായനി, രാധ, സുശീല, രാഗിണി, വിജയൻ (റിട്ട. ഹെഡ്മാമാസ്റ്റർ, ഫറോക്ക് കരിങ്കല്ലായി എൽ.പി. സ്കൂൾ).

സഹദേവൻ
കുന്ദമംഗലം: കാരന്തൂർ മാമ്പ്ര സഹദേവൻ (63) അന്തരിച്ചു. ഭാര്യ: തങ്കം. മക്കൾ: സന്ദീപ് ലാൽ, സജിത് ലാൽ. മരുമകൾ: ശലഭ. സഹോദരങ്ങൾ: ശ്രീധരൻ, ദേവകി, പരേതരായ കല്യാണി, ജാനകി, മാളു.

  മറിയാമ്മ  
  മാനന്തവാടി: കാട്ടിമൂല ആനിമൂട്ടില് പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ (95) അന്തരിച്ചു. കോട്ടയം കുറുമുള്ളൂര് പൂത്തറ കുടുംബാംഗമാണ്. മക്കള്: അന്നമ്മ, മേരി, കുഞ്ഞുമോന്, ചാക്കോച്ചന്, ലൈസ, ഫിലിപ്പ്, ജെസി, ക്ലാര. മരുമക്കള്: ജോസ് ഓലിക്കര, ജോസ് ചെരുവില്, ജോര്ജ് ആവണിക്കുന്നേല്, ജെയിംസ് കരിംപ്ലാക്കപടവില്, മേരി വെള്ളായിനിക്കല്, അച്ചാമ്മ എടാട്ട്, ലൂസി പാറയില്, പരേതനായ ജോസഫ് ഇലക്കാട്ടില്.

 ശ്രീദേവി
പുതുപ്പണം: മണലിൽ മാധവൻ ആചാരിയുടെ ഭാര്യ ശ്രീദേവി മണലിൽ (94) അന്തരിച്ചു. മക്കൾ: ശങ്കരൻ പഞ്ചാക്ഷരി (സ്ഥപതി), രാധ, ജയദേവൻ (റിട്ട. ഇന്ത്യൻ നേവി), വത്സലൻ (റിട്ട. സഹകരണ വകുപ്പ്, സെക്രട്ടറി സേവാഭാരതി, വടകര), അഡ്വ. എം. പത്മനാഭൻ, പത്മാവതി, മധുസൂദനൻ . മരുമക്കൾ: ഗീത, പുഷ്പ, സ്മിത (ബാലഗോകുലം സംസ്ഥാന സെക്രട്ടറി), പ്രേമകുമാരി, സജിത, കുഞ്ഞിക്കൃഷ്ണൻ, പരേതനായ സി. കരുണാകരൻ.

അമ്മത്
തുറയൂര്: വെമ്മനപ്പുറത്ത് അമ്മത് (72) അന്തരിച്ചു. ഭാര്യ. മറിയം. മക്കൾ: ഷാജഹാന്, ഷാനിദ് (ഇരുവരും ഖത്തര്), സാജിദ (പുറക്കാട്).  മരുമക്കള്: നൗഷാദ് (പുറക്കാട്), ഷമീമ. നാൻസിയ. സഹോദരങ്ങള്: പരേതനായ അസൈനാര്, അബ്ദുറഹിമാന്, നഫീസ.

ശിവദാസൻ
വെള്ളിപറമ്പ് 6/2: ഇളയിടത്ത് മീത്തൽ ശിവദാസൻ (74) അന്തരിച്ചു. ഭാര്യ: മീര. മക്കൾ: വിബിത്ത് ഇ.എം, രജിത്ത് ഇ.എം. (ഷിബി), ഷിജിന. മരുമക്കൾ: അനിൽകുമാർ, രോഷ്ണി, വിജിത.

  ഭവാനി
  അഞ്ചുകുന്ന്: പാലുകുന്ന് കളമ്പാട്ട്കുടി പരേതനായ നാരായണന്റെ ഭാര്യ ഭവാനി (85) അന്തരിച്ചു. മക്കള്: ശാന്ത, കനകവല്ലി, അംബുജാക്ഷി. മരുമക്കള്: തങ്കപ്പന്, മോഹനന്, മോഹനന്.

  സിസ്റ്റര് ദീപ്തി ജോസ്  
മാനന്തവാടി: എസ്.എച്ച്. നിര്മലാ പ്രോവിന്സിലെ സിസ്റ്റര് ദീപ്തി ജോസ് (45) അന്തരിച്ചു. നടവയല് കൊയ്ക്കാട്ടില് ജോസഫിന്റെയും മേരിയുടെയും മകളാണ്. എസ്.എച്ച്. സ്റ്റഡിഹൗസ് ദ്വാരക, പാട്ടവയല്, വഞ്ഞോട്, സുല്ത്താന്ബത്തേരി അസംപ്ഷന് ആശുപത്രി, റേഡിയോ മാറ്റൊലി എന്നിവിടങ്ങളില് സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്: ബിനോയി, ബിജി.

ഷാജഹാൻ
അടിവാരം: അടിവാരം പൊട്ടിക്കയ്യിൽ പരേതനായ കുയ്യഞ്ചേരി അഹമ്മദ് കുട്ടിയുടെ മകൻ ഷാജഹാൻ (49) അന്തരിച്ചു. മാതാവ്: സുബൈദ. ഭാര്യ: ജമീല. മക്കൾ: ഫാസിൽ, ഫവാസ്, ഫായിസ്. സഹോദരങ്ങൾ: ഹുമയൂൺ, ഫൈസൽ, ജാസർ, ജൗഹർ, ഷഹനറ.

കുമാരൻ
കുറ്റ്യാടി: കുന്നുമ്മൽ കുമാരൻ (72) അന്തരിച്ചു. ഭാര്യ: ദേവി. മക്കൾ: മല്ലിക, സുരേഷ്, ബാബു, പ്രശാന്ത്. മരുമക്കൾ: ഹരീന്ദ്രൻ, സന്ധ്യ, രമ്യ. സഹോദരങ്ങൾ: ചീരു, നാരായണി, പരേതരായ കണ്ണൻ, ഒതേനൻ, കോരൻ, മന്ദി, ചിരുത, മാണിക്കം.

   പൊറിഞ്ചു       
മുക്കാട്ടുകര: മേനാച്ചേരി പൊറിഞ്ചു (ഫ്രാന്സിസ് -75) അന്തരിച്ചു. മുന് സൈനികനാണ്. ഭാര്യ. ലൂസി. മക്കള്: ഡോ. അസീസി മേനാച്ചേരി, ജെസ്സി ജെയിംസ് (സൈക്കോ സോഷ്യല് സ്കൂള്, കൗണ്സിലര്).

   കുഞ്ഞുമൊയ്തീന്
 കൊടുങ്ങല്ലൂര്: എറിയാട് കടപ്പൂര് പള്ളിക്ക് പടിഞ്ഞാറ്  മാനങ്കേരി കുഞ്ഞുമൊയ്തീന് (86) അന്തരിച്ചു. എറിയാട് കടപ്പൂര് പള്ളി മഹല്ല് കമ്മിറ്റി മുന് വൈസ് പ്രസിഡന്റാണ്. ഭാര്യ: ആമി. മക്കള്: നൗഷാദ്, അന്സാര്, നിഷില്, സലീന. മരുമക്കള്: റഹ്മത്തലി, ലൈല, ഷീബ, സുഹറാബി.

  ജാനകി   
അമലനഗര്: ചൂരക്കാട്ടുകര കൊട്ടിലവളപ്പില് പരേതനായ നാരായണന്റെ ഭാര്യ ജാനകി (80) അന്തരിച്ചു. മക്കള്: നന്ദഗോപന്, ജയന്തി. മരുമകള്: ബിന്ദു.

പുഷ്പ
   ചേലക്കര: വെങ്ങാനെല്ലൂര് നെല്ലിക്കപ്പറമ്പില് സി.എ. ഗോപാലന്റെ ഭാര്യ പുഷ്പ (69) അന്തരിച്ചു. മക്കള്: സന്തോഷ്, സുന്ദരന്. മരുമക്കള്: ശാലിനി, സുനിത.  

  അംബുജാക്ഷി   
എളവള്ളി: പരേതനായ കരുമത്തിൽ രാഘവന്റെ ഭാര്യ അംബുജാക്ഷി (84) അന്തരിച്ചു.  മക്കൾ: ഉഷ, അശോകൻ, ഉണ്ണികൃഷ്ണൻ, ഉമ. മരുമക്കൾ: ബാജി, രതി, രാജി, കാർത്തികേയൻ.    

  ദേവകിയമ്മ   
 മേലൂര്: വെട്ടുകടവ് തെക്കേ ചൂണ്ടാണി ശങ്കരന് നായരുടെ ഭാര്യ ദേവകിയമ്മ (90) അന്തരിച്ചു. മക്കള്: കുട്ടന് (എഫ്.എ.സി.ടി. റിട്ട. ഉദ്യോഗസ്ഥന്), സരസ്വതി. മരുമക്കള്: ഗിരിജ, മധുസൂദനന്.   

  ദേവസി      
മണ്ണുത്തി: മുക്കാട്ടുകര ചിറയത്ത് മഞ്ഞിയില് ദേവസി (93) അന്തരിച്ചു. ഭാര്യ: പരേതയായ ആനി. മക്കള്: മറിയാമ്മ, എല്സി, മോളി, ജോണ്സണ്, ലീന, ജെയ്സണ്. മരുമക്കള്: ആന്റണി പറമ്പന്, ലാസര് ചിറമ്മല്, സണ്ണി ചിറയത്ത്, പ്രീത എടാട്ടുകാരന്, ജോയ് കണ്ണമ്പുഴ, ഫിലോമിന.

  അന്തോണിക്കുട്ടി
മാള: തെറ്റയില് എടാട്ടുകാരന് അന്തോണിക്കുട്ടി (94) അന്തരിച്ചു. ഭാര്യ: റോസി. മക്കള്: ജോയി, ബേബി, സണ്ണി, റീന, ശാന്ത, മീന, മിനി, പോള്. മരുമക്കള്: ലില്ലി, ചാക്കപ്പന്, ജെയിംസ്, തോമസ്, ജോസ്, ജോസ്, ജെസ്ന.

  ചന്ദ്രമതി
  കൊടുങ്ങല്ലൂര്: എടവിലങ്ങ് കാര വാലത്തറ രാമകൃഷ്ണന്റെ ഭാര്യ ചന്ദ്രമതി (82) അന്തരിച്ചു. മക്കള്: രാജീവന്, ജയന്മോന്, ബിന്ദു. മരുമക്കള്: ഷാലി, ജിന്സി, അനില്.

 തങ്കമണി  
നടത്തറ: മൂർക്കനിക്കര ചേരിപ്പറമ്പ് പരേതനായ നാരായണന്റെ ഭാര്യ തങ്കമണി (74) അന്തരിച്ചു.

 മേരി
അങ്കമാലി: ബസലിക്ക നഗർ വടക്കൻ വീട്ടിൽ പരേതനായ വി.സി. ഇട്ടീരയുടെ ഭാര്യ മേരി (92) അന്തരിച്ചു.
വടക്കൻ പറവൂർ പുതുശ്ശേരി കുടുംബാംഗമാണ്. മക്കൾ: ചെറിയാൻ, ഇട്ടീര, വത്സ, രമണി, രാജൻ, ജൂബി, ലിസി, ജോർജ്, ജോയി.

 രത്നമ്മ
 കടുങ്ങല്ലൂർ: പടിഞ്ഞാറേ കടുങ്ങല്ലൂർ പ്ലാവിൻചുവട് കൊളപ്പിക്കാട്ട് കൃഷ്ണരാഗത്തിൽ റിട്ട.ഇൻകംടാക്സ് കമ്മിഷണർ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ രത്നമ്മ (69) അന്തരിച്ചു. കരുമാല്ലൂർ വടക്കേവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: രാജേഷ് (ഇൻഫോസിസ്), ഗിരീഷ് (യു.എസ്.ടി. ഗ്ലോബൽ). മരുമക്കൾ: പൂർണിമ, രശ്മി.

 സി.എം. ജോൺ
 കൂത്താട്ടുകുളം: പാലക്കുഴ പൂവത്തുങ്കൽ ചേലപ്പുഴയിൽ സി.എം. ജോൺ (കുട്ടി -95) അന്തരിച്ചു. ഭാര്യ: പുതുവേലി തെക്കേപുത്തൻപുരയിൽ കുടുംബാംഗം പരേതയായ ഏലിയാമ്മ. മക്കൾ: മത്തായി, ഏലിയാസ്, ജോർജ്, മോൻസി. മരുമക്കൾ: ഗ്രേസി, ഷൈനി, സാലി, മായമ്മ.

 മറിയാമ്മ  
  കിഴക്കമ്പലം: മോളേക്കുരിശ് നരിക്കുഴി പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ (74) അന്തരിച്ചു. കോലഞ്ചേരി ഇരുമ്പായികുടിയില് കുടുംബാംഗമാണ്. മകന്: ജോസ്. മരുമകള്: മേരി.

ഭവാനിയമ്മ
ഇളമ്പകപ്പിള്ളി: പെരിഞ്ചേരി മഠം പരേതനായ രാമൻ നായരുടെ ഭാര്യ ഭവാനിയമ്മ (87) അന്തരിച്ചു. മക്കൾ: മാലതി, മണി, രാധാമണി, സുലോചന, കൃഷ്ണകുമാരി, രഞ്ജിനി. മരുമക്കൾ: വേണുഗോപാലൻ നായർ, പ്രസന്ന, നാരായണൻ നായർ, ഗോപിക്കുട്ടൻ,  സുകുമാരൻ നായർ, ശിവശങ്കരൻ നായർ.

ശൗരി വറുതുകുട്ടി
തമ്മനം: അപ്പോളോ റോഡ് പൂപ്പന വീട്ടില് ശൗരി വറുതുകുട്ടി (93) അന്തരിച്ചു. ഭാര്യ: പരേതയായ പൗളി വറുതുകുട്ടി. മക്കള്: സേവ്യര്, ജോസഫ്, ജോണ്സണ്. മരുമക്കള്: ആനി, മേരി, ജയമ്മ.

 പി.ജെ. പോളി
തമ്മനം: പള്ളത്ത് (നന്ദാനത്ത്) പരേതനായ ജോസഫിന്റെ മകൻ പി.ജെ. പോളി (61) അന്തരിച്ചു. അമ്മ: സിബിൾ ജോസഫ് (മനക്കിൽ, ഗോതുരുത്ത്). സഹോദരങ്ങൾ: അഡ്വ. പി.ജെ. മാനുവൽ, റോഷി ജെ. പള്ളൻ, റിനി ടാജൻ കാളിയത്ത്.

  കുമാരി
  പള്ളുരുത്തി: എസ്.ഡി.പി.വൈ. റോഡ് പൊക്കണാശ്ശേരി വി.എ. നടരാജന്റെ ഭാര്യ കുമാരി (രാജമ്മ -69) അന്തരിച്ചു. മക്കൾ: വി.എൻ. സംഗീത് (ബിസിനസ്), വി.എൻ. സജീഷ്കുമാർ (ബെസ്റ്റ് ട്രാക്ക് ക്ലിയറിങ്, ഐലൻഡ്). മരുമക്കൾ: ശ്രീദേവി (എസ്.ഡി.പി.വൈ. ഹയർ സെക്കൻഡറി സ്കൂൾ), സരിത (മാർക് ലോജിസ്റ്റിക്സ്, ഐലൻഡ്).

ശ്യാമളാലക്ഷ്മി
തിരുവനന്തപുരം: പെരുന്താന്നി വി.കെ.കെ. നഗർ ദേവി നിവാസ് (പ്ലോട്ട് നമ്പർ-17) ജി.പദ്മനാഭന്റെ (ഫോട്ടോഗ്രാഫർ) ഭാര്യ ശ്യാമളാലക്ഷ്മി(44) അന്തരിച്ചു. മകൾ: അപർണ പി.

എ.വെങ്കിടാചലം
തിരുവനന്തപുരം: അട്ടക്കുളങ്ങര തമ്മനം തെരുവ് ടി.സി.37/1114-ൽ എ.വെങ്കിടാചലം(56) അന്തരിച്ചു. ഭാര്യ: ഉഷാകുമാരി എൻ. മക്കൾ: അനന്തപദ്മനാഭൻ വി., ഹരിപ്രിയ.

സി.തങ്കപ്പൻ
കല്ലിയൂർ: കുളക്കോട്ടുകോണം ചേന്നറവിളവീട്ടിൽ സി.തങ്കപ്പൻ(63) അന്തരിച്ചു. ഭാര്യ: മല്ലിക. മക്കൾ: ഉമ, പരേതയായ ദീപ (മഞ്ജു). മരുമക്കൾ: അനിൽകുമാർ, ബിനു, വിനീത്.

അംബികാ സുചീന്ദ്രൻ
തിരുവനന്തപുരം: കുമാരപുരം വക്കീൽ ലെയ്ൻ പുത്തൻവിളവീട്ടിൽ പരേതരായ നടേശന്റെയും സീതയുടെയും മകൾ അംബികാ സുചീന്ദ്രൻ(55) അന്തരിച്ചു.

കാർഗിൽ രക്തസാക്ഷി സനോജിന്റെ അച്ഛൻ കെ.കെ.നാരായണൻ നായർ
വാമനപുരം: കാവടിവാരം സനു സ്മൃതിയിൽ വിമുക്തഭടൻ കെ.കെ.നാരായണൻ നായർ (77) അന്തരിച്ചു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സനോജിന്റെ അച്ഛനാണ്. ഭാര്യ: കമല. മറ്റൊരു മകൻ: മനോജ് (വില്ലേജ് ഒാഫീസർ, ആറ്റിങ്ങൽ). മരുമകൾ: ശരണ്യ.

ബി.ജഗദമ്മ
തിരുവനന്തപുരം: മുട്ടട ചാത്തിയോട് ലെയ്ൻ രവീന്ദ്രത്തിൽ രവീന്ദ്രൻ നായരുടെ ഭാര്യ ബി.ജഗദമ്മ(69) അന്തരിച്ചു. മക്കൾ: രജനി, രാജീവ് കുമാർ, രാജേഷ്കുമാർ. മരുമക്കൾ: സുരേന്ദ്രൻ നായർ (കെ.സി.എ.), ദിവ്യ, ദീപ.

ജെ.വസുന്ധര
നേമം: കുന്നത്തു പുത്തൻവീട്ടിൽ പരേതനായ ടി.പി.ശ്രീധരന്റെ ഭാര്യ ജെ.വസുന്ധര(87) അന്തരിച്ചു.
മക്കൾ: വിജയലക്ഷ്മി, വേണുഗോപാൽ, ഗിരിജകുമാരി, കൃഷ്ണകുമാരി, ലളിതാംബിക, കസ്തൂരി. മരുമക്കൾ: കൃഷ്ണൻകുട്ടി, സതീദേവി, സദാശിവൻ, പരേതനായ ശ്രീകുമാർ, ശ്രീനിവാസൻ.

ഡെയ്സി
നെയ്യാറ്റിൻകര: തത്തിയൂർ ആറ്റടി മേലേപുത്തൻവീട്ടിൽ പരേതനായ യേശുദാസൻ നാടാരുടെ ഭാര്യ ഡെയ്സി(79) അന്തരിച്ചു.
മക്കൾ: സെൽവം, സെൽവരാജ്, സെൽവാനോസ്, വത്സല, സുരജ. മരുമക്കൾ: മിഖായേൽ, നേശൻ, സുധ, രാജു, ഉഷ.

എൻ.ഗ്ലോറി
നിലമാമൂട്: ഉണ്ടൻകോട് മേക്കിൻകര പുത്തൻവീട്ടിൽ പരേതനായ എം.ഇബനീസറിന്റെ ഭാര്യ എൻ.ഗ്ലോറി(73) അന്തരിച്ചു. മക്കൾ: വത്സലകുമാർ, ശാമുവേൽ (സി.എസ്.ഐ. മലമുകൾ), േജാൺസിങ്, ജയകുമാർ.

കെ.സി. ജോര്ജ്
 ചെന്നൈ: തൃശ്ശൂര് കള്ളാപറമ്പന് കെ.സി. ജോര്ജ് (78) പെരമ്പൂരില് അന്തരിച്ചു. ഭാര്യ: ത്രേസ്യക്കുട്ടി. മക്കള്: അജില, റീത്ത, റോസിലി. ശവസംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പെരമ്പൂര് ലൂര്ദ് പള്ളിയിലെ ശുശ്രൂഷകള്ക്ക് ശേഷം കില്പ്പോക്ക് സെമിത്തേരിയില്.

 ഷാഫി
ജിദ്ദ: കാസർകോട് കൊല്ലമ്പാടി അബ്ദുല്ലയുടെ മകൻ ഷാഫി (ആമു-52) സൗദി അറേബ്യയിലെ ജിദ്ദയിൽ അന്തരിച്ചു. ഭാര്യ: റഹ്മത്ത് ബീവി. മക്കൾ: ഖദീജത്ത് കുബ്റ, ഫാത്തിമത്ത് റാഹില, ആയിഷത്ത് റൈഫാന.

കുഞ്ഞമ്മ
പ്ലാപ്പള്ളി: ഗാന്ധി നഗർ നെച്ചിറ താഴതിൽ പരേതനായ ജോസഫി(മാധവൻ)ന്റെ ഭാര്യ കുഞ്ഞമ്മ (83) അന്തരിച്ചു. മക്കൾ: കൊച്ചുപൊടിയൻ, ഗോപി, പാസ്റ്റർ സുരേന്ദ്രൻ, ഗീത, കൃഷ്ണൻകുട്ടി, അനിയൻകുഞ്ഞ്, സൂസമ്മ. മരുമക്കൾ: തങ്കമ്മ, സുലോചന, ഗ്രേസിക്കുട്ടി, രാഘവൻ, ജെസ്സി, ജയ, പാസ്റ്റർ പൗലോസ്.

സരസ്വതിയമ്മ
പുനലൂർ: വാളക്കോട് സജി മന്ദിരത്തിൽ പരേതനായ അർജുനൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (84) അന്തരിച്ചു. മക്കൾ: സജീവൻ പിള്ള, രജുല, സന്ദീപൻ പിള്ള.
 മരുമക്കൾ: ജയശ്രീ, സി.മോഹനൻ പിള്ള, മഞ്ജു.

സുമതി രാജപ്പൻ
പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി കോമത്ത് വീട്ടിൽ സുമതി രാജപ്പൻ (78) അന്തരിച്ചു. മക്കൾ: ഉഷാകുമാരി, മോഹനചന്ദ്രൻ. മരുമക്കൾ: സുനിൽ, ബീന.  

ശശി
ആലപ്പുഴ: പുന്നപ്ര അറവുകാട് ക്ഷേത്രത്തിന് വടക്ക് കുളത്തിൽവീട്ടിൽ (പുത്തൻപറമ്പ്) ശശി (65) അന്തരിച്ചു.  

കെ.പെണ്ണമ്മ
ചാരുംമൂട്: ചുനക്കര വടക്ക് കോയിക്കതെക്കതില് (കല്ലുംപുറത്ത്) പരേതനായ ചെല്ലപ്പന്റെ ഭാര്യ കെ.പെണ്ണമ്മ (80) അന്തരിച്ചു. മക്കള്: പി.സരോജനി, കെ.സി.ശ്രീധരന്, പി.സരസ്വതി (ഗവ.മെഡിക്കല് കോളജ്, തിരുവനന്തപുരം), സി.മോഹനന് (തബലിസ്റ്റ് ബാബു). മരുമക്കള്: എന്.കെ.പുരുഷോത്തമന് (ഏലപ്പാറ), കനകമ്മ, ഉഷ, പരേതനായ ശിവരാജന്.

എം.ജോര്ജ്
ചാരുംമൂട്: തടത്തിവിളയില് എം.ജോര്ജ് (90) അന്തരിച്ചു. ഭാര്യ: പെണ്ണമ്മ. മക്കള്: ലിസി, മറിയാമ്മ, ശാന്തമ്മ, ജയിംസ് ചാരുംമൂട് (മാതൃഭൂമി ഏജന്റ്, ഏഴാംകുറ്റി). മരുമക്കള്: അച്ചന്കുഞ്ഞ് (കോമല്ലൂര്), അച്ചന്കുഞ്ഞ് (വീയപുരം), മിനി മാത്യു.

വാസന്തി നായ്ക്
ആലപ്പുഴ: മുല്ലയ്ക്കൽ തൈപ്പറമ്പ് വീട്ടിൽ പരേതനായ ദാമോദര നായ്ക്കി( യൂണിയൻ ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ)ന്റെ ഭാര്യ വാസന്തി നായ്ക് (82) അന്തരിച്ചു. മക്കൾ: രമേശ് നായ്ക് , അനിതാ നായ്ക്, രതീഷ് നായ്ക് .

എൻ.കെ.ജോസഫ്
ചിങ്ങവനം: റിട്ട. കെ.എസ്.ആർ.ടി.സി. കൺേട്രാളിങ് ഇൻസ്പെക്ടർ നടുവിലേപറന്പിൽ (പെരുമാച്ചേരിൽ) എൻ.കെ.ജോസഫ് (ബേബി-81) അന്തരിച്ചു. ഭാര്യ: പരേതയായ അമ്മാൾ ജോസഫ്. റാന്നി കാവുങ്കൽപുരയിൽ കുടുംബാംഗം. മക്കൾ: ബീന, ബിന്ദു (മാന്നാർ ചർച്ച് എം.ഡി.എൽ.പി.എസ്.), ബിൻസി, ബിബിൻ (നടുവിലേപറന്പിൽ ഫിനാൻസ് മൂലംകുളം). മരുമക്കൾ: ജോബി (തെക്കേപറന്പിൽ ഏറ്റുമാനൂർ), ഷിനു (വെട്ടിമൂട്ടിൽ, റാന്നി), ഷിബു (കുറിഞ്ഞികാട്ട് അരീപ്പറന്പ്), റൂബി (ഇളംപുരേടത്ത് റാന്നി).

ഗംഗാധരൻ
കുഞ്ചിത്തണ്ണി: മേരിലാന്റ് തടത്തേൽ ഗംഗാധരൻ (88) അന്തരിച്ചു. ആനച്ചാൽ എസ്.എൻ.ഡി.പി. ശാഖാ യോഗം പ്രസിഡൻറ്, എല്ലക്കൽ മിൽക്ക് സൊസൈറ്റി ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
 ഭാര്യ: പങ്കജാക്ഷി പന്നിയാർകുട്ടി കിളിരുക്കുന്നേൽ കുടുംബാംഗം. മക്കൾ: മോഹനൻ, സോമൻ, ലത, സാജു, അനി, അമ്പിളി.

വാസുദേവൻ
നരിയാപുരം: കൈപ്പട്ടൂർ 115-ാം നമ്പർ സഹകരണബാങ്ക് മുൻ ഡയറക്ടർ ബോർഡംഗം നരിയാപുരം വയലാവടക്ക് പുത്തൻകുറ്റിയിൽ വാസുദേവൻ (66) അന്തരിച്ചു. ഭാര്യ: ചെല്ലമ്മ. മക്കൾ: വസന്ത, വത്സല, വാസന്തി. മരുമക്കൾ: ഓമനക്കുട്ടൻ, ഗുരുലാൽ, അനിയൻ.

ത്രേസ്യാമ്മ
കുഞ്ചിത്തണ്ണി: പൊട്ടൻകാട് മുല്ലുപാറ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (85)അന്തരിച്ചു. തോക്കുപാറ നടയപ്പള്ളിൽ കുടുംബാംഗം. മക്കൾ: മേരി, ഏലിയാമ്മ, കുഞ്ഞുമോൾ, ജോണി, ആലീസ്, ജയ്മോൻ, സിനി. മരുമക്കൾ: പരേതനായ തൊമ്മച്ചൻ പ്ലാകൂട്ടത്തിൽ (ചെമ്മണ്ണാർ), ജോസഫ് ചെറുപറമ്പിൽ (പൊട്ടൻകാട്), പരേതനായ ചെറിയാൻ പോത്താനിക്കാട് (കോതമംഗലം), അന്നക്കുട്ടി കപ്പിലാമൂട്ടിൽ (തോക്കുപാറ), സേവ്യർ പരിയാനിക്കൽ (പൊട്ടൻകാട്), ഷിജി പുളിക്കകുടി (പൊട്ടൻകാട്), ഷാജൻ മാറമ്പിൽ (പുളിയന്മല).

ശ്രീകുമാരി
പന്തളം: കടയ്ക്കാട് ഇലമ്പൂന്നില് പരേതനായ ശ്രീധരന്പിള്ളയുടെ ഭാര്യ ശ്രീകുമാരി (അമ്മിണി-68) അന്തരിച്ചു. മക്കള്: ഹരികൃഷ്ണന്, ദീപ്തി. മരുമകന്: കടയ്ക്കാട് ഇടവത്തോട്ടത്തില് പ്രതാപ് കുമാര് (ഖത്തര്).

ത്രേസ്യാമ്മ മാണി
ഇലയ്ക്കാട്: ഈന്തനാക്കുഴിയിൽ പരേതനായ മാണിയുടെ ഭാര്യ ത്രേസ്യാമ്മ മാണി (90) അന്തരിച്ചു. ഇരിട്ടി മണിമലനിരപ്പേൽ കുടുംബാംഗം. മക്കൾ: ഇ.എം.മാത്യു, ഇ.എം.മാണി, ഇ.എം.തോമസ്, ഷൈജുമോൻ, മേരിക്കുട്ടി, ലൗലി, സെലിൻ. മരുമക്കൾ: ടെസി എടാട്ടുകുന്നേൽ (കാട്ടാന്പാക്ക്), അന്നക്കുട്ടി മണക്കാട്ട് , മേരി വഞ്ചിക്കച്ചാലിൽ (കടനാട്), ആന്റണി മംഗളാവിൽ , മോനി പനംതോട്ടത്തിൽ (മരാമൺ), ക്ലെമന്റ് കുന്നുംപുറം .

മേരി ജോസഫ്
കോമ്പയാർ: പാലത്തിങ്കൽ പരേതനായ പി.സി.ജോസഫിന്റെ ഭാര്യ മേരി (84) അന്തരിച്ചു. തുരുത്തിക്കാട് കൊന്നക്കൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞമ്മ, വത്സമ്മ, ലീലാമ്മ, രമണി, ജെയിനമ്മ, ലാലി, ജെയിംസ്. മരുമക്കൾ: വി.എ.ചാക്കോ വാലുപറമ്പിൽ നെടുങ്കണ്ടം, രാജു കിടങ്ങേറ്റിപറമ്പിൽ കറ്റോട്, ഫിലിപ്പ് മാത്യു ചക്കിക്കുന്നേൽ നെടുങ്കണ്ടം, വി.എസ്. തോമസ് വലിയപറമ്പിൽ റാന്നി, ഫിലിപ്പ് ജോൺ കൊച്ചുതോട്ടുങ്കൽ കട്ടപ്പന, സജി കുര്യൻ നടുവിലേപറമ്പിൽ, പ്രിയ മുത്തലകാട്ടിൽ വട്ടപ്പാറ.

പൊന്നമ്മ തോമസ്
കൊടുമൺ: കൊടുമൺ കിഴക്ക് പാലക്കുന്നത്ത് വീട്ടിൽ മാത്തൻ തോമസിന്റെ ഭാര്യ പൊന്നമ്മ തോമസ് (79) അന്തരിച്ചു. മക്കൾ: മാത്യു (ക്യുസി മാനേജർ സൗദി അറാംകോ), ഏലിയാമ്മ, ഗീവർഗീസ് (സി.പി.എം. കാവാടി ബ്രാഞ്ച് സെക്രട്ടറി).

പൊടിയമ്മ തോമസ്
ചക്കുവള്ളി: കുളങ്ങര പരേതനായ ഇടിക്കുള തോമസിന്റെ ഭാര്യ പൊടിയമ്മ തോമസ് (74) അന്തരിച്ചു. അടൂർ കടമ്പനാട് മുകളുതുണ്ടിൽ കുടുംബാംഗമാണ്. മക്കൾ: ജയ്മോൻ (ഷാർജ), എൽസി, ജയ്ന, ജിജി, ജിബി. മരുമക്കൾ: സിസി, പാസ്റ്റർ രാജു ഏബ്രഹാം (ഐ.പി.സി. അഞ്ചൽ സെന്റർ സെക്രട്ടറി), ഫിന്നി പി.മാത്യു (ഐ.പി.സി. സഭാ കൗൺസിൽ അംഗം, സ്വർഗീയ ധ്വനി മാസിക ചീഫ് എഡിറ്റർ), മോൻസി (ബെംഗളൂരു), അനിൽ (മൈനാഗപ്പള്ളി).

സരസ്വതി അമ്മ
പാലക്കാട്: മരുതറോഡ് കപ്പടത്ത് വീട്ടിൽ സരസ്വതി അമ്മ (84) നെയ്വേലിയിൽ അന്തരിച്ചു. ഭർത്താവ്: പഴമ്പാലക്കോട് ചോണാട്ട് വീട്ടിൽ ഭാസ്കരൻ നായർ. മക്കൾ: ശിവപ്രസാദ്, നാരായണപ്രസാദ് (നെയ്വേലി). മരുമക്കൾ: കഴണി അയ്യർപുള്ളി വീട്ടിൽ ലതപ്രസാദ്, അനിത പ്രസാദ്.

ശശിധരൻ നായർ
കൽപ്പാത്തി: കൽമണ്ഡപം പരേതനായ പനംകളം നാരായണൻ നായരുടെയും ചിതലി പുത്തൻവീട്ടിൽ മാധവിയമ്മയുടെയും മകൻ ശശിധരൻ നായർ (67) കൽപ്പാത്തി രാമചന്ദ്രൻ കോളനിയിലെ ദേവി അനുഗ്രഹയിൽ അന്തരിച്ചു. ഭാര്യ: പാലാട്ട് ഭാരതി.

മായാണ്ടി
കുഴൽമന്ദം: കണ്ണനൂർ താഴെത്തെപ്പുര ചെടയാനിൽ കുളവൻമുക്ക് മായാണ്ടി (77) അന്തരിച്ചു. ഭാര്യ: കമലാക്ഷി.
മക്കൾ: മോഹൻദാസ്, ദേവദാസ്, വിപിൻദാസ്, വിനിത, വിദ്യ.

വെള്ളച്ചി
തേങ്കുറിശ്ശി: കരുമൻകാട് പരേതനായ ചാമിയുടെ ഭാര്യ വെള്ളച്ചി (95) അന്തരിച്ചു. മക്കൾ: ആറുമുഖൻ, കൃഷ്ണൻ, പരേതനായ കുഞ്ഞൻ, ചന്ദ്രൻ.

ആമിന
വണ്ടൂർ: കാട്ടുമുണ്ട പള്ളിപ്പടിയിൽ പരേതനായ താണിയങ്ങൽ മുഹമ്മദിന്റെ ഭാര്യ കുന്നത്തൊടിക ആമിന (78) അന്തരിച്ചു. മക്കൾ: മുഹമ്മദലി, അഷ്റഫ് അലി, ആയിഷക്കുട്ടി, സാജിന, പരേതനായ ഉമ്മർ. മരുമക്കൾ: സാജിത, ബുഷ്റ, സബിതാഭാനു, അസീസ്, പരേതനായ അസീസ്.

വീരമ്മ
അങ്ങാടിപ്പുറം: പരേതനായ ആലിക്കപറമ്പിൽ കൃഷ്ണൻ ചെട്ട്യാരുടെ ഭാര്യ വീരമ്മ (88) അന്തരിച്ചു. മക്കൾ: മണി, രാമൻ, ഉണ്ണിക്കൃഷ്ണൻ, അംബിക. മരുമക്കൾ: ചന്ദ്രൻ, അമ്മിണി, സുനന്ദ, ധനലക്ഷ്മി.

റുബീന
തേഞ്ഞിപ്പലം: പറമ്പത്തുകാവിന് സമീപം പുതുക്കുളങ്ങര ആലിക്കുട്ടിയുടെ മകൾ റുബീന (31) അന്തരിച്ചു. ഭർത്താവ്: പരേതനായ ജംഷീദ് നാസിരി. മകൾ: ദിൽന ഹസീന.

മുണ്ടിമാത
വണ്ടൂർ: നടുവത്ത് ചേന്ദംകുളങ്ങരയിൽ പരേതനായ ചെങ്ങശ്ശേരി ചാത്തന്റെ ഭാര്യ മുണ്ടിമാത (76) അന്തരിച്ചു. മക്കൾ: ലക്ഷ്മി, പരേതരായ പാലത്തി, മാരൻ, രാമൻ, കൃഷ്ണൻ, ദാമോദരൻ. മരുമക്കൾ: കറുത്ത, അമ്മിണി, ലീല, സുബ്രഹ്മണ്യൻ.

കദിയുമ്മ
തേഞ്ഞിപ്പലം: കടക്കാട്ടുപാറ പരേതനായ അരീക്കര കോലോത്ത് ഇമ്പിച്ചിഹസ്സന്റെ ഭാര്യ കദിയുമ്മ (77) അന്തരിച്ചു. മക്കൾ: മമ്മുണ്ണി ബാവ, മുഹമ്മദ്കുട്ടി, സൈതലവി, അസൈനാർ, ഫാത്തിമത്ത് സുഹറ, ഷരീഫബീവി. മരുമക്കൾ: സുലൈഖ ബീവി, സഫിയ, മൈമൂന, റാബിയ, സൈതലവി, മുഹമ്മദ്.

കോരൻ
ചമ്രവട്ടം: ശങ്കരൻപറമ്പിൽ കോരൻ (85) അന്തരിച്ചു. ഭാര്യ: പരേതയായ ചക്കി. മക്കൾ: അയ്യപ്പൻ, ഗണേശൻ, ബാബുരാജ്, സുഭാഷ് (സി.പി.എം. ചമ്രവട്ടം ഈസ്റ്റ് ബ്രാഞ്ച് അംഗം). മരുമക്കൾ: രതി, മിനി, പ്രിയ, ആശ.

പാത്തുമ്മ
കരുവാരക്കുണ്ട്: മഞ്ഞൾപാറയിലെ പരതോടൻ മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (90) അന്തരിച്ചു. മക്കൾ: സൈതലവി ഹാജി, കുഞ്ഞിമൊയ്തീൻ, ഷൗക്കത്ത്.

മുഹമ്മദ്
തിരൂർ: കോട്ട് പഴംകുളങ്ങര സ്വദേശിയും മുൻകാല പലചരക്ക് കച്ചവടക്കാരനുമായ മേലേപീടിയേക്കൽ മുഹമ്മദ് (ബാവ-80) അന്തരിച്ചു. ഭാര്യ: കുഞ്ഞീര്യക്കുട്ടി.

ഇ.പി.സുമംഗല
കൊളച്ചേരി: കരിങ്കല്ക്കുഴിയിലെ അങ്കണവാടിക്കു സമീപം മനയത്ത് തെക്കെയില് ഇ.പി.സുമംഗല (ബേബി-69) അന്തരിച്ചു. പരേതനായ എം.ടി.ദാസന്റെ ഭാര്യയാണ്.
 മക്കള്: ദിനില്കുമാര്,  ഷജില്കുമാര്, ഷമില്കുമാര്, ദിനേഷ്. മരുമക്കള്: നിഷ, സിന്ധു, ഷീബ, അജിത.

കല്യാണി
പയ്യന്നൂർ: കണ്ടോത്ത് പാട്യത്തെ പാവൂർ കല്യാണി (81) അന്തരിച്ചു. ഭർത്താവ്: പരേതനായ കരിമ്പൻ. മക്കൾ: വിലാസിനി, രവീന്ദ്രൻ (സൗദി), ലക്ഷ്മണൻ, രമേശൻ.
മരുമക്കൾ: നളിനി (അന്നൂർ കിഴക്കേ കൊവ്വൽ), പി.വി.സുധ (കന്നുവീട് കടപ്പുറം), പി.വി.ഇന്ദിര (പരിയാരം). പരേതനായ മാധവൻ (വെള്ളൂർ).

മാത്യു
കരിന്തളം: നെല്ലിയടുക്കത്തെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ കല്ലൂർ മാത്യു (78) അന്തരിച്ചു. ഭാര്യ: പരേതയായ റോസമ്മ.
മക്കൾ: റോയ് മാത്യു, ബിനോയ് മാത്യു, വിൻസി മാത്യു, ജിൻസി മാത്യു. മരുമക്കൾ: വിദ്യ, റോസ്ലി, ഫ്രാൻസിസ് (അട്ടക്കണ്ടം), സെബിൻ (ഓസ്ട്രേലിയ).

കൊറമ്പി
ബന്തടുക്ക: മാനടുക്കം ശാസ്ത്രിനഗർ പട്ടികവർഗ കോളനിയിലെ കാവുങ്കാൽ ബാലന്റെ ഭാര്യ കൊറമ്പി (45) അന്തരിച്ചു. മക്കൾ: രാമൻ, കൃഷ്ണൻ, മണി. മരുമക്കൾ: ലിസി, രജിത, മിനി.  

പുഷ്പ ശിവദാസ്
കണ്ണൂർ: കുറുവയിലെ പരേതരായ കുമാരന്റെയും വസുമതിയുടെയും മകൾ പുഷ്പ ശിവദാസ് (68) മുംബൈയിൽ അന്തരിച്ചു. മുംബൈ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫുട്ബോളറായിരുന്ന കെ.ശിവദാസിന്റെ ഭാര്യയാണ്. സഹോദരങ്ങൾ: സുഷമാ സനാത്, വിനോദ് കുമാർ, പരേതയായ സുജാത.

ജാനകി
പാണപ്പുഴ: പറവൂരിലെ മാട്ടുമ്മൽ ജാനകി (87) അന്തരിച്ചു. മക്കൾ: കുഞ്ഞിരാമൻ, മാധവി, കുഞ്ഞപ്പു, സുഗുണൻ, പരേതരായ ശ്രീധരൻ, വാസു. മരുമക്കൾ: ശ്യാമള, തമ്പാൻ, വിലാസിനി, രേഷ്മ, പുഷ്പവല്ലി, വിശാലാക്ഷി.

യശോദ
പയ്യന്നൂർ: അന്നൂർ കിഴക്കേ കൊവ്വലിലെ പുത്തലത്ത് യശോദ (68) അന്തരിച്ചു. ഭർത്താവ്: പരേതനായ വി.ബാലൻ. മക്കൾ: ജയദേവൻ (ബിസിനസ്, കൂത്തുപറമ്പ്), രാഗേഷ് (ദുബായ്). മരുമക്കൾ: പ്രീത (വേങ്ങാട്), ഷീന (വെള്ളൂർ). സഹോദരങ്ങൾ: അച്യുതൻ പുത്തലത്ത് (മാവിച്ചേരി), നാരായണി (അന്നൂർ), വത്സൻ (പയ്യന്നൂർ), ലക്ഷ്മി , പരേതനായ രാഘവൻ .

ലക്ഷ്മിയമ്മ
കണ്ണപുരം: തൃക്കോത്ത് ഇ.എം.എസ്. വായനശാലയ്ക്ക് സമീപം പൊന്നക്കാട്ട് ലക്ഷ്മിയമ്മ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ ഒലാക്കീൽ കുമാരൻ നമ്പ്യാർ. മക്കൾ: പ്രേമലത, പുഷ്പവല്ലി, കോമളവല്ലി, ദാമോദരൻ (ദുബായ്).

ചന്തൻ
പൊയിനാച്ചി: പെരുമ്പള കപ്പണയടുക്കം നുള്ളിത്തൊട്ടിയിലെ ചന്തൻ (72) അന്തരിച്ചു. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. ഭാര്യ: വെള്ളച്ചി. മക്കൾ: ഉഷ, സുധ, സുമതി, ഓമന, ബേബി, ജയ, മനോജ് (ഗൾഫ്). മരുമക്കൾ: രവി (കാഞ്ഞങ്ങാട്), നാരായണൻ (നുള്ളിപ്പാടി), മോഹനൻ (തളങ്കര), പ്രകാശൻ (പാക്കം), ബാബു (പയ്യന്നൂർ), രാജൻ.   

എം.കെ.വിനോദ്
താളിക്കാവ്: മാക്സ് നഴ്സറിക്ക് സമീപം ‘വാണിരാഗി’ൽ എം.കെ.വിനോദ് (70) അന്തരിച്ചു. പരേതരായ മഠത്തിൽ രാഘവന്റെയും കരയൻ വാണിയുടെയും മകനാണ്. ഭാര്യ: എൽ.കെ.ജീജ (റിട്ട. പ്രിൻസിപ്പൽ, ഗവ. എച്ച്.എസ്.എസ്. മുണ്ടേരി). മകൻ: തിലക് (ബെംഗളൂരു). മരുമകൾ: സിതാര (ബെംഗളൂരു). സഹോദരങ്ങൾ: രമേശ്, ഉമേശ്, ബീന, ശോഭ, പരേതനായ പ്രകാശ്.

അനിൽകുമാർ
അന്നൂർ: ശാന്തിഗ്രാമിലെ കെ.കെ.അനിൽകുമാർ (47) അന്തരിച്ചു. കെ.എസ്.ആർ.ടി.സി. കണ്ടക്ടറാണ്. പരേതരായ ടി.സി.വി.ചാത്തപ്പ പൊതുവാളുടെയും കടവത്ത് കാമ്പ്രത്ത് കാർത്ത്യായനിയമ്മയുടെയും മകനാണ്. ഭാര്യ: ജലജ.
 മക്കൾ: നന്ദന (ഹയർ സെക്കൻഡറി വിദ്യാർഥിനി ജി.എച്ച്.എസ്.എസ്. വെള്ളൂർ), കാർത്തിക (വിദ്യാർഥിനി, അന്നൂർ യു.പി. സ്കൂൾ). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (റിട്ട. പോസ്റ്റ് ഓഫീസ്), സാവിത്രി, തങ്കമണി.