ഐ.ജി.   പി. വിജയന്റെ അച്ഛൻ വേലായുധൻ
പുത്തൂർമഠം: പോലീസ് ആസ്ഥാനം ഐ.ജി പി. വിജയന്റെ അച്ഛൻ പുതിയോട്ടിൽ വേലായുധൻ (88) അന്തരിച്ചു. ഭാര്യ: ലീല. മറ്റുമക്കൾ: ബാബു, സുബ്രഹ്മണ്യൻ, രാധ, ജയകൃഷ്ണൻ, ഗീത, ഗണേശൻ. മരുമക്കൾ: ഷീജ, ഷൈനി, ഡോ. ബീന (എം.ഡി., കൊച്ചിൻ ഷിപ്പ്യാർഡ്), സുന്ദരൻ, ഷിംന, പ്രമോദ്, അമൃത. സഹോദരങ്ങൾ: കാർത്യായനി, ദാക്ഷായണി, രാമചന്ദ്രൻ, ചന്ദ്രമതി, രാജൻ, പരേതരായ ഗോപാലൻ, മാധവൻ, മാളുക്കുട്ടി, വിശാലാക്ഷി. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ എം.പി.ക്കുവേണ്ടിയും മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രനുവേണ്ടിയും റീത്ത് സമർപ്പിച്ചു.

മണിക്കുട്ടൻ
ബേപ്പൂർ: ഗോതീശ്വരം പരേതരായ തറയിൽ ശങ്കരന്റെയും നാരായണിയുടെയും മകൻ മണിക്കുട്ടൻ (53) അന്തരിച്ചു. ഭാര്യ: സതി. മക്കൾ: മനുശങ്കർ (ഖത്തർ), സനൽ. സഹോദരങ്ങൾ: ഹരിദാസൻ (കയറ്റിറക്ക് തൊഴിലാളി യൂണിയൻ ബേപ്പൂർ പോർട്ട് സി.ഐ.ടി.യു.), രവീന്ദ്രൻ (കുവൈത്ത്), ജയന്തി, സുധീർ (ഖത്തർ). പരേതനായ രാജൻ.

 സെബാസ്റ്റ്യൻ
വിളമ്പുകണ്ടം: മലങ്കര തോട്ടത്തിൽ സെബാസ്റ്റ്യന് (57) അന്തരിച്ചു. പിതാവ്: തോമസ്. മാതാവ്: മേരി. ഭാര്യ: ചിന്നമ്മ. മക്കള്: ഡെന്നി, ഡോൺ. സഹോദരങ്ങൾ: ജോസ്, വത്സ, മേരി, ഗ്രേസി, സന്തോഷ്.

രാജു
പുല്പള്ളി: മുള്ളന്കൊല്ലി കുണ്ടുവാടിയില് രാജു (68) അന്തരിച്ചു. ഭാര്യ: മേനക ഇരുളത്ത്.

 മമ്മുഹാജി
തരുവണ: മയ്യക്കാരൻ മമ്മുഹാജി (93) അന്തരിച്ചു. ഭാര്യ: മറിയം ഹജ്ജുമ്മ. മക്കൾ: ഇബ്രാഹിം, അബ്ദുറഹ്മാൻ ഫൈസി, നാസർ, ബഷീർ, റിയാസ്, ആമിന, ആസ്യ, സുലൈഖ, സൈനബ. മരുമക്കൾ: അമ്മത് പുലിക്കാട്, ഉസ്മാർ സഖാഫി കുപ്പാടിത്തറ, പാത്തു, ഷാഹിദ, ഉമൈമത്ത്, സാഹിറ, ഹസീന, പരേതരായ കാളിയാർ അന്ത്രുഹാജി, മോയിൻകുട്ടി കുണ്ടാല.

അബ്ദുല്ല
ചെറുവാടി: കുറിയേടത്ത് അബ്ദുല്ല (88)  അന്തരിച്ചു. ഭാര്യ: റുഖിയ്യ.
മക്കൾ: ഹലീമ, ഖദീജ. മരുമക്കൾ: കോമു മോയിൻ കൂളിമാട്, അബ്ദുല്ല കെ.വി. ചുള്ളിക്കാപറമ്പ്.

സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങൾ
കൊയിലാണ്ടി: സുന്നീ യുവജന ഫെഡറേഷൻ (എസ്.വൈ.എഫ്.) സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങളുടെ പിതാവ് കൊയിലാണ്ടി ബീച്ച് റോഡ് തുഹ്ഫത്ത് മൻസിലിൽ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങൾ (87) അന്തരിച്ചു.  ഭാര്യ: പരേതയായ ശരീഫ റുഖയ്യ ബീവി. മറ്റുമക്കൾ:  സയ്യദ് ത്വാഹ ബാഫഖി (അറബ് ട്രാവൽസ് കൊയിലാണ്ടി), അഹ്മദ് ബാഫഖി (ദുബായ്), ഹഫ്സ, നഫീസ, റൗള, ഹാജറ, മർയം, സ്വഫിയ്യ, ആയിശ, പരേതരായ സുഹ്റ, നഫീസ, അസ്മ. മരുമക്കൾ: അബ്ദുല്ല ബാഫഖി, സയ്യിദ് ഹാശിംബാഫഖി, സയ്യിദ് ഹാമിദ് ശിഹാബ് തങ്ങൾ പാണക്കാട്, സയ്യിദ് മുസ്തഫ ബാഫഖി, സയ്യിദ് സ്വാലിഹ് ബാഫഖി, സയ്യിദ് റാശിദ് ബുഖാരി കൽപകഞ്ചേരി, സയ്യിദ് മുജീബ് മുശൈഖ് കൽപറ്റ, പരേതനായ അഹ്മദ് ബാഫഖി.

ഡോ. സ്മിത
കുന്ദമംഗലം:  കാലിക്കറ്റ് സർവകലാശാലയുടെ കോഴിക്കോട് ടീച്ചർ എജ്യുക്കേഷൻ സെന്റർ  പ്രിൻസിപ്പൽ പെരിങ്ങൊളം കുരിക്കത്തൂർ സൺഡേ റോഡ് ശാന്തിനികേതനിലെ ഡോ. വി.പി. സ്മിത  (47) അന്തരിച്ചു. അച്ഛൻ: പേരാമ്പ്ര നടുവണ്ണൂർ വെൺമണിപുറത്ത് പരേതനായ നാരായണൻ മാസ്റ്റർ.  അമ്മ: സരോജിനി. ഭർത്താവ്: ശ്രീകുമാർ (അസിസ്റ്റന്റ് എക്സി. എൻജിനിയർ വൈദ്യുതിഭവൻ, ഗാന്ധിറോഡ്, കോഴിക്കോട്). മക്കൾ: മാളവിക, പൂർണിമ എസ്. നായർ. സഹോദരങ്ങൾ: നിത വി.പി. (അധ്യാപിക, മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്.), പരേതനായ സുധി.

വി. സുബ്രഹ്മണ്യൻ
മണക്കടവ്: മുതുവനത്തറ വലിയതൊടിയിൽ  സുബ്രഹ്മണ്യൻ (61) അന്തരിച്ചു. അമ്മ: കല്യാണി. ഭാര്യ: ശോഭന, മക്കൾ: സുബീഷ്, വിബീഷ്, സുജീഷ് (മാതൃഭൂമി വെള്ളായിക്കോട് ഏജന്റ്). സഹോദരങ്ങൾ: പുരുഷോത്തമൻ, മണി, ഗീത.

വർഗീസ് ജോസഫ്
തിരുവമ്പാടി: പേക്കൽ വർഗീസ് ജോസഫ് (70) അന്തരിച്ചു.
 ഭാര്യ: ചിന്നമ്മ തൊടുപുഴ കളപ്പുരയിൽ കുടുംബാംഗം. മക്കൾ: ജോൺസൺ (മൈസൂരു), ജെയ്സൺ (ഗവ. എച്ച് എസ്. എസ്. അരീക്കോട്).

സരോജിനി
മാങ്കാവ്: പരേതനായ കളരിക്കൽ ബാലന്റെ ഭാര്യ സരോജിനി (83)  തളികുളങ്ങരയിലെ വസതിയിൽ അന്തരിച്ചു. മക്കൾ: ശോഭന, മോഹനൻ. മരുമകൾ: വിജയ. സഹോദരങ്ങൾ: വേലുകണ്ടി ദാസൻ, പരേതരായ വേലായുധൻ, ബാലൻ, ദേവി.

ജാനകി
വെസ്റ്റ് കൊരട്ടി: കൂമുള്ളി രാമന്റെ ഭാര്യ ജാനകി (88) അന്തരിച്ചു. മക്കള്: കൗസല്യ, സരള, കെ.ആര്. അജയന് (അന്നമനട മുന് ഗ്രാമപ്പഞ്ചായത്തംഗം), ലത കുമാരന് (അന്നമനട മുന് ഗ്രാമപ്പഞ്ചായത്തംഗം). മരുമക്കള്: നാരായണന്, എ.കെ. കുമാരന് (സുല്ത്താന്ബത്തേരി ബ്ലോക്ക് പഞ്ചായത്തംഗം), ശകുന്തള, കുമാരന്.

  ഗോപാലൻ നായർ
 തൈക്കാട്ടുശ്ശേരി: റിട്ട. എൻ.എഫ്.ഡി.സി. ജീവനക്കാരൻ കൈപ്പിള്ളി ഗോപാലൻ നായർ (93) അന്തരിച്ചു. ഭാര്യ : അംബുജാക്ഷി. മക്കൾ: ഗീത, മല്ലിക, ബാലകൃഷ്ണൻ.

 അബ്ദുറഹ്മാന്
 കൊടുങ്ങല്ലൂര്: അഴീക്കോട് കരിപറമ്പില് അബ്ദുറഹ്മാന് (84) അന്തരിച്ചു. ഭാര്യ: പരേതയായ ഫാത്തിമ. മക്കള്: സബൂറ, മുഹമ്മദ് (എറിയാട് ഗ്രാമപ്പഞ്ചായത്തംഗം), സഗീര്, മുജീബ് (ഖതീബ് ദാറുല് അമാന് മസ്ജിദ്, അഴീക്കോട്), ബുഷ്റ, സുബൈദ, ഷിഹാബ് (അല്ഹുദ ഹയര് സെക്കൻഡറി സ്കൂള്, പാനായിക്കുളം). മരുമക്കള്: ഇബ്രാഹീം, റൈഹാനത്ത്, റഹ്മത്ത്, ജസ്ന, ഷഫീഖ്, സംജാദ്, റൗഫത്ത്.

മോഹനൻ
കുട്ടനെല്ലൂർ: കവിത റോഡിൽ മംഗലം വേലായുധന്റെ മകൻ മോഹനൻ (53) അന്തരിച്ചു. ഭാര്യ: സിന്ധു. മക്കൾ: സനൽ, സ്വാതിക.  

ഏല്യ
  തലോർ : കോഴിപ്പാട്ട് പൊന്നാരി ദേവസിയുടെ ഭാര്യ ഏല്യ (72) അന്തരിച്ചു. മക്കൾ: പരേതയായ മേരീസ്, ആലീസ്, ജാൻസി, ലിൻസി, എൽസി.  മരുമക്കൾ: ജോയ്, ഷാജി, ബിജു, സന്തോഷ്, ബിജു.  

 വേലു
 കൊടുങ്ങല്ലൂര്: മതിലകം പൊന്നാംപടി കോളനിയില് വക്കാട്ട് വേലു (61) അന്തരിച്ചു. ഭാര്യ: വത്സല. മക്കള്: സുബിത, സുഭാഷ്, സുഭി. മരുമക്കള്: രാജു, സബിത.

 വാസു
 കൊടുങ്ങല്ലൂര്: എറിയാട് യൂബസാര് വടക്കുവശം കിഴക്കേപ്പാട്ട് വാസു (68) അന്തരിച്ചു. ഭാര്യ: സരസു. മക്കള്: ബൈജു, സരിത. മരുമകള്: സുജിത.  

സത്യദേവൻ
ചെമ്മാപ്പിള്ളി: വടക്കുംമുറി തൈവളപ്പിൽ സത്യദേവൻ (79) അന്തരിച്ചു. ഭാര്യ: ലീലാവതി. മക്കൾ: സുബി, സുബീഷ്. മരുമകൾ: ശ്രീകല.

തങ്ക
 തളിയക്കോണം: തച്ചപ്പുള്ളി രാമകൃഷ്ണന്റെ ഭാര്യ തങ്ക (82) അന്തരിച്ചു. മക്കള്: ജയപ്രകാശന്, സുഭാഷ്, വത്സന്, അജയന്. മരുമക്കള്: ഷീജ, ഷീല, പ്രിയ, ബിജുമോള്.

മര്ത്ത  
കൊടകര: വല്ലപ്പാടി മരോട്ടിക്കല് ചെങ്ങിനിയാടന് പരേതനായ വറീതിന്റെ ഭാര്യ മര്ത്ത (90) അന്തരിച്ചു. മക്കള്: സിസിലി, വര്ഗീസ്, ജോണ്സന്, പരേതനായ വില്സന്, സില്വി, ലിസി, ലിംസി, ഷീല, ഷാജു, മനോജ്. മരുമക്കള്: സ്റ്റാന്ലി, റോസിലി, ആലീസ്, ജോസഫ്, പോള്, ജോര്ജ്, ക്ലീറ്റസ്, ഷേര്ളി, സിസിലി.

രാജശേഖരൻ പിള്ള
മഞ്ഞുമ്മൽ: എലഞ്ഞാക്കൂടത്ത് രാജശേഖരൻ പിള്ള (80) അന്തരിച്ചു. ഏലൂർ ഐ.ആർ.ഇ. മുൻ ജീവനക്കാരനാണ്. ഭാര്യ: സരസ്വതി. മക്കൾ: രാധാദേവി, ബാലചന്ദ്രൻ.

 പി. ഉദയകുമാർ
തൃപ്പൂണിത്തുറ: വടക്കേക്കോട്ട ചക്കാലമുട്ട് ‘ബോധി’യിൽ തൈക്കാട്ടുശ്ശേരി മുരിങ്ങോത്ത് പി. ഉദയകുമാർ (65) അന്തരിച്ചു. റിട്ട.സെയിൽ ടാക്സ് ഓഫീസറാണ്. സി.പി.എം. തൃപ്പൂണിത്തുറ ടൗൺ ബ്രാഞ്ച് അംഗം, ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വിഷയകാര്യസമിതി മേഖലാ കൺവീനർ, യൂണിറ്റ് പ്രസിഡന്റ്, പുരോഗമന കലാസാഹിത്യ സമിതി അംഗം, മഹാത്മ തിങ്കേഴ്സ് ഫോറം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: പ്രസന്നകുമാരി .

വി.സി. തമ്പി
 പിറവം: കരക്കോട് വെട്ടിക്കാട്ടില് വി.സി. തമ്പി (53) അന്തരിച്ചു. ഭാര്യ: ബിന്ദു, പിറവം കാരുളില് കുടുംബാംഗം. മക്കള്: ജിത്തു (ഇന്ഫോ പാര്ക്ക്, കാക്കനാട്) ജീതു (നഴ്സ്, ബെംഗളൂരു). മരുമകന്: മജു (കിഴക്കേമാത്തൂര്, തോട്ടറ).

മറിയാമ്മ ഡേവിഡ്
 എളംകുളം: ചിലവന്നൂര് കൊച്ചക്കന് വീട്ടില് പരേതനായ കെ.എം. ഡേവിഡിന്റെ ഭാര്യ മറിയാമ്മ ഡേവിഡ് (96) അന്തരിച്ചു. വടക്കന് പറവൂര് ഈരാളില് കുടുംബാംഗമാണ്. മക്കള്: എല്സി ഫിലിപ്സ്, മേരി അലക്സാണ്ടര്, മോട്ടി ഡേവിഡ്. മരുമക്കള്: വി.ഐ. ഫിലിപ്സ് (വള്ളക്കാലില്, തിരുവല്ല), റെജി അലക്സാണ്ടര് (പൊന്വാണിഭം, ആലുവ), ലത ഡേവിഡ് (ചീരന്, എറണാകുളം).

റോസമ്മ
 തൃപ്പൂണിത്തുറ: പേട്ട മാങ്ങാട് മുൻ സംസ്ഥാന ബാസ്കറ്റ് ബോൾ താരം വി.ടി. സേവ്യറിന്റെ (റിട്ട. സൂപ്രണ്ട് സെൻട്രൽ എക്സൈസ്) ഭാര്യ റോസമ്മ (റിട്ട. വില്ലേജ് ഓഫീസര് - 71) അന്തരിച്ചു. ഉദയംപേരൂര് താഴത്തെ വീട്ടില് കുടുംബാംഗമാണ്. മക്കള്: ദീപ (അധ്യാപിക, ഹയർ സെക്കൻഡറി സ്കൂൾ, ഇടപ്പള്ളി), അരുൺ സേവ്യർ (ദമാം). മരുമക്കള്: ജീജൊ ബേബി ( റെയിൽവെ, എറണാകുളം), റീല (അധ്യാപിക, ജോർജിയൻ സ്കൂൾ).

കെ.വി. സാമുവൽ
 നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശ്ശേരി കോച്ചാട്ട് വടക്കൻ വീട്ടിൽ കെ.വി. സാമുവൽ (82) അന്തരിച്ചു. ഭാര്യ: ആവണംകോട് അറയ്ക്കൽ കുടുംബാംഗം കുഞ്ഞമ്മ. മകൻ: സാൽബിൻ സാമുവേൽ.

മറിയക്കുട്ടി പൈലി
 അരയൻകാവ്: കുന്നംകുളത്തില് പരേതനായ പൈലിയുടെ ഭാര്യ മറിയക്കുട്ടി പൈലി (74) അന്തരിച്ചു. വെച്ചൂര് പ്ലാറ്റംപള്ളിത്തറ കുടുംബാംഗമാണ്. മക്കള്:  ജോയി, ടോമി, പാപ്പച്ചന്, സണ്ണി, ആന്സി. മരുമക്കള്:  റെജീന, വിനിമോള്, അനു, ജിന്സി, സാജന്.

കൃഷ്ണന്കുട്ടി
 ചിത്രപ്പുഴ: മുരിങ്ങേലിപ്പറമ്പില് കൃഷ്ണന്കുട്ടി (83) അന്തരിച്ചു. ഭാര്യ: പരേതയായ ഓമന. മക്കള്: സുജാത, അനിത, അജയകുമാര്, കൃഷ്ണകുമാര്, ജയകുമാര്, ശ്യാംകുമാര്.

എസ്.ശ്രീകുമാരൻ നായർ
കുഴിത്തുറ: ഇടയ്ക്കോട് മോവോട്ടുകോണം ശ്രീനിവാസിൽ എസ്.ശ്രീകുമാരൻ നായർ (70-റിട്ട. മാനേജർ, സിൻഡിക്കേറ്റ് ബാങ്ക്) അന്തരിച്ചു. ഭാര്യ: ഗീതാകുമാരി. മക്കൾ: ശരവണപ്രസാദ്, ഹരിപ്രസാദ്, ശ്രീജാകുമാരി. മരുമക്കൾ: പ്രഭിത, ബൈജു.

മുഹമ്മദ് സാലി
കിളിമാനൂർ: നഗരൂർ ഗണപതിയാംകോണം ചരുവിള പുത്തൻവീട്ടിൽ (കാട്ടിൽ) മുഹമ്മദ് സാലി (84) അന്തരിച്ചു. ഭാര്യ: ആബിദാ ബീവി.  

ടി.പന്നീർശെൽവം
അരുമന: പനങ്കര ഈഴക്കുടിവിളയിൽ ടി.പന്നീർശെൽവം (66) അന്തരിച്ചു. ഭാര്യ: ഗിരിജ. മക്കൾ: സജിത, സൗമ്യ. മരുമക്കൾ: സുരേഷ്കുമാർ, കാർത്തീശൻ.

അമലം  
നെയ്യാറ്റിന്കര: അമരവിള ആര്.സി.സ്ട്രീറ്റില് പരേതനായ ലൂക്കോസിന്റെ ഭാര്യ അമലം (86) അന്തരിച്ചു.
 മക്കള്: പരേതനായ ബര്ണബാസ്, സ്റ്റെല്ലസ്, സേവ്യര്, സീസര്, പൗളീനമ്മ, ഫിലോമിന, ജെസീന്ത, രാജപ്പന്. മരുമക്കള്: എ.വത്സല, സുധ, ഒ.വത്സല, കുഞ്ഞുമോള്, പരേതനായ ക്രിസ്തുരാജ്, ആന്റണി, ജോസ്.

ഷാജഹാൻ
കല്ലമ്പലം: നാവായിക്കുളം ഹംസാമുക്കിൽ നാദർഷാ മൻസിലിൽ പരേതനായ ഷാഹുൽ ഹമീദിന്റെയും ജമീലാബീവിയുടെയും മകൻ ഷാജഹാൻ (48) അന്തരിച്ചു. ഭാര്യ: നദീറ. മക്കൾ: നാദർഷ, നിഷാന.

ലക്ഷ്മി
കിളിമാനൂർ: കുന്നുമ്മൽ എൽ.എസ്. ഭവനിൽ പരേതനായ ശ്രീധരന്റെ ഭാര്യ ലക്ഷ്മി (78) അന്തരിച്ചു.

ആർ.ബാലഗോപാല അയ്യർ
തിരുവനന്തപുരം: വെള്ളയമ്പലം ക്രൈസ്റ്റ് നഗർ കോളനിയിൽ സി.എൻ.ആർ.എ. 32-ൽ  ആർ.ബാലഗോപാല അയ്യർ (76-റിട്ട. ജനറൽ മാനേജർ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ) അന്തരിച്ചു. ഭാര്യ: വത്സല. മക്കൾ: രാമകൃഷ്ണൻ, രമണി, രേണുക. മരുമക്കൾ: രാജേഷ്, പ്രശാന്ത്.

ശ്രീകുമാർ
തിരുവനന്തപുരം: കല്ലയം കടയിൽ വീട്ടിൽ പരേതനായ ശ്രീധരൻ നായരുടെ മകൻ ശ്രീകുമാർ (ഉണ്ണി-52) അന്തരിച്ചു.
 ഭാര്യ: ബിന്ദു ശ്രീകുമാർ. മകൾ: ശ്രീലക്ഷ്മി.

കൗസല്യ
തിരുവനന്തപുരം: കരമന മേലാറന്നൂർ ഉഷാ ഭവനിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ കൗസല്യ (87) അന്തരിച്ചു. മക്കൾ: പരേതയായ ചന്ദ്രിക, ഉഷ, പരേതനായ മോഹനൻ, സുധ, സുദർശനൻ, സുജാത, പരേതനായ സുരേഷ്കുമാർ.
മരുമക്കൾ: വിശ്വംഭരൻ, ശശിധരൻ, ശോഭ, പരേതനായ സുബ്രഹ്മണ്യൻ, വിഷു, ബാബു, സുനിത.

സുധാകരൻ
ബാലരാമപുരം: മംഗലത്തുകോണം ശ്രീമംഗലത്തിൽ സുധാകരൻ (71) അന്തരിച്ചു. ഭാര്യ: വസന്ത. മക്കൾ: സുലേഖ, സുഭാഷ്, സുജീവ്.
മരുമക്കൾ: സുനിൽകുമാർ, സുനിത.

മാധവി അമ്മ
മുംബൈ: പാലക്കാട് പെരുവമ്പ് വട്ടോനി രെക്കന് ചാത്ത് വീട്ടില് മാധവിയമ്മ നായര് (84) സയണ് ഈസ്റ്റിലെ വീട്ടില് അന്തരിച്ചു. ഭര്ത്താവ് പരേതനായ മാധവന് നായര്. മക്കള്: അരവിന്ദന്, ശാന്ത, ബാലകൃഷ്ണന്, ശോഭ, ശുഭ. അനില്.  മരുമക്കള്: നാരായണന് നായര്, ഭാസ്കരന്, സദാനന്ദ്. ഹേമ, മായ, ശീതള്.

 കെ.കെ. ലക്ഷ്മിയമ്മ    
ന്യൂഡല്ഹി: മുനീര്ക വില്ലേജില് 248-ഇസെഡില് താമസിക്കുന്ന പത്തനംതിട്ട എം. നോര്ത്ത് കണിച്ചിമല കണിപ്പറമ്പില് പരേതനായ കൃഷ്ണന് ജ്യോത്സന്റെ ഭാര്യ കെ.കെ. ലക്ഷ്മിയമ്മ (99) അന്തരിച്ചു.  മക്കള്: കെ.കെ. തങ്കമണി, പരേതനായ കെ.കെ. ശശികുമാര്, പരേതനായ കെ.കെ. ഗോപാലകൃഷ്ണന്, കെ.കെ. രവീന്ദ്രന് (ഡല്ഹി), പരേതനായ കെ.കെ. ചന്ദ്രന്, കെ.കെ. ഓമന. മരുമക്കള്: പരേതനായ വാസുദേവന്, തങ്കമ്മ, ശോഭന, ശാന്തമ്മ, കെ.ആര്. പൊന്നമ്മ, മോഹനന്.     

അന്നമ്മ ജോബോയ്
കൊല്ലം: തങ്കശ്ശേരി കാവൽ ജങ്ഷൻ ഓടത്തിൽ ഹൗസിൽ പരേതനായ ജോബോയുടെ ഭാര്യ അന്നമ്മ ജോബോയ് (85) അന്തരിച്ചു. മക്കൾ: പരേതനായ ജോസ്, മാത്യു (സൗദി), പുഷ്പ (റിട്ട. ഹെഡ്മിസ്ട്രസ്, എൽ.പി..സ്കൂൾ), സുരേഷ് (ഷാർജ). മരുമക്കൾ: ലിൻഡ, ഡൊമനിക്, മഞ്ചു.

ഡോ. ജെ.സുജാത
കൊല്ലം: തിരുമുല്ലവാരം വാരിക്കാട്ടുവീട്ടില് ഡോ. ജെ.സുജാത (78-റിട്ട. പ്രൊഫ. ഡെക്കാൻ കോളേജ്, പുണെ) അന്തരിച്ചു. ഭർത്താവ്: ഡോ. ബി.വിജയഭാനു (ആന്ത്രപ്പോളജിസ്റ്റ്). ആർ.എസ്.പി. കേന്ദ്രകമ്മിറ്റിയംഗം പി.പ്രകാശ് ബാബുവിന്റെ സഹോദരിയാണ്. മക്കള്: പരേതനായ മോനിഷ് ഭാനു, സിന്ധു ഭാനു.  

കൃഷ്ണൻകുട്ടി
കൊട്ടാരക്കര: തേവലപ്പുറം ഷൈൻ നിവാസിൽ കൃഷ്ണൻകുട്ടി (പന്തളം-65) അന്തരിച്ചു. ഭാര്യ: സരസമ്മ (റിട്ട. പഞ്ചായത്ത് യു.ഡി.ക്ലാർക്ക്). മക്കൾ: ഷൈൻ, ഷൈമ. മരുമക്കൾ: അഖില, ഷിബു.

പത്മ
കരുനാഗപ്പള്ളി: ആദിനാട് സൗത്ത് കാട്ടിൽക്കടവ് കൊച്ചുമണ്ണേൽ പരേതനായ ആർ.നാണുവിന്റെ ഭാര്യ പത്മ (84) അന്തരിച്ചു. മക്കൾ: സരസ, സലില, സജീവ്, സജിലാൽ (മേൽശാന്തി ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രം, ചവറ തെക്കുംഭാഗം), സുനിൽ, സജിത്. മരുമക്കൾ: സുരേന്ദ്രൻ, രവീന്ദ്രൻ, സുമ, പ്രമീള, മോളി, സന്ധ്യ.

ശാരദാമ്മ എസ്.
ഇഞ്ചക്കാട്: ഭാസ്കരവിലാസം (ശ്രീദീപം) പരേതനായ സുകുമാരൻ നായരുടെ ഭാര്യ ശാരദാമ്മ എസ്. (80) അന്തരിച്ചു. മക്കൾ: ഇന്ദിരാദേവി, ജയലക്ഷ്മി, ശ്രീകുമാർ, പരേതനായ ഹരികുമാർ. മരുമക്കൾ: ജി.ദേവരാജൻ, വിജയൻ നായർ, സി.പി.ദീപ.

സോമൻ
അഞ്ചൽ: ഏറം മൈലോട്ടുകോണം ദീപു ഭവനിൽ സോമൻ (69) അന്തരിച്ചു.

എം.എൻ.ഗോപാലകൃഷ്ണൻ
കാവാലം: കാവാലം മഴുകുന്നേൽ വീട്ടിൽ പരേതനായ നാരായണന്റെ മകൻ എം.എൻ.ഗോപാലകൃഷ്ണൻ (65) അന്തരിച്ചു. മാതാവ്: പരേതയായ ചെല്ലമ്മ. സഹോദരങ്ങൾ: പൊന്നമ്മ, പൊന്നപ്പൻ, സുഗതൻ, പുഷ്പമ്മ, മോൻകുട്ടൻ, മോളമ്മ, സിന്ധു.

സന്തോഷ്  
ചാരുംമൂട്: പേരൂര്കാരാഴ്മ ചരുവില് തെക്കതില് പരേതനായ നാരായണന്റെ മകന് സന്തോഷ് (45) അന്തരിച്ചു. ഭാര്യ: ധന്യ. മക്കള്: ആദ്യ, ഭാഗ്യ.

അന്നമ്മ ജോസഫ്
ചാരുംമൂട്: കൊട്ടയ്ക്കാട്ടുശ്ശേരി അന്നമ്മ ഭവനത്തില് പരേതനായ കെ.ഇ.ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (88) അന്തരിച്ചു. മക്കള്: രാജന് ജോസഫ്, റാണി ക്ലീറ്റസ്, ജെസി രാജു. മരുമക്കള്: പൊന്നമ്മ രാജന്, ക്ലീറ്റസ് ഡാനിയേല്, ഇ.സി.രാജു.

 തങ്കം പുഷ്കരൻ
ആലപ്പുഴ: ജില്ലാ കോടതി വാർഡിൽ മാളികയിൽ പരേതനായ എം.എസ്.പുഷ്കരന്റെ ഭാര്യ തങ്കം പുഷ്കരൻ (90) അന്തരിച്ചു. മക്കൾ: എം.പി.സുരേഷ് ബാബു (റിട്ട. അധ്യാപകൻ, എസ്.ഡി.വി. ഇംഗ്ലീഷ് മീഡിയം), എം.ടി.രമാ രാജേന്ദ്രൻ, എം.പി.സാധു, എം.പി.ഷാജി (മാളികയിൽ ഹോളിഡെയ്സ്, കേരള സ്റ്റേറ്റ് ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ മുൻ ട്രഷറർ), പരേതയായ എം.ടി.ഉഷാദേവി. മരുമക്കൾ: ശോഭനാ സുരേഷ്, രാജേന്ദ്രൻ (ദിവാകർ സ്റ്റുഡിയോ, കരുനാഗപ്പള്ളി), ഡോ. സുമാ ഷാജി.

മങ്ക
ചെമ്മനത്തുകര: കുഴിനിലത്ത് (ചൊവ്വേലിൽ) പരേതനായ തങ്കപ്പന്റെ ഭാര്യ മങ്ക (85) അന്തരിച്ചു. കറുകത്തല കുടുംബാംഗമാണ്. മക്കൾ: ശോഭന, ബാബു, കനകമ്മ, അജിതകുമാരി, ഷിബുകുമാർ, കുഞ്ഞുമോൾ. മരുമക്കൾ: ഗോപിനാഥൻ, സരള, സന്തോഷ്, പ്രീതി, പരേതനായ പൊന്നപ്പൻ.

കാർത്യായനി
ഉഴവൂർ: പയസ് മൗണ്ട് മാച്ചേരിൽ പരേതനായ നാരായണന്റെ ഭാര്യ കാർത്യായനി (95) അന്തരിച്ചു. വെളിയന്നൂർ ആൽപാറയിൽ കുടുംബാംഗം. മക്കൾ: ലക്ഷ്മിക്കുട്ടി, തങ്കപ്പൻ. മരുമക്കൾ: ദാമോദരൻ കണ്ണുകുഴിക്കൽ (പയസ് മൗണ്ട്), ഷൈല ആൽപാറയിൽ (വെളിയന്നൂർ).

േത്രസ്യാമ്മ മൈക്കിൾ
പ്രവിത്താനം: ഔസേപ്പറന്പിൽ പരേതനായ എം.ടി.മൈക്കിളിന്റെ ഭാര്യ േത്രസ്യാമ്മ മൈക്കിൾ (94) അന്തരിച്ചു. കരിങ്കുന്നം കരിംകുറ്റിയിൽ കുടുംബാംഗമാണ്.
മക്കൾ: സിസ്റ്റർ റോസലി, ഒ.എം.അഗസ്റ്റ്യൻ, എൽസമ്മ, മോളി, ലീലാമ്മ, സിസ്റ്റർ ആൽസിൻ, റീസമ്മ, ഫാ. മൈക്കിൾ ഔസേപ്പറന്പിൽ, പരേതനായ മാത്യു.
മരുമക്കൾ: ചിന്നമ്മ തേക്കംകാട്ടിൽ, ലൂസി മനയാനിക്കൽ, കുട്ടിച്ചൻ കുന്നത്ത്, ജോസ് മാളിയേക്കൽ, തങ്കച്ചൻ ഇഞ്ചിപ്പറന്പിൽ, ജോണി കുറ്റിയാനിയിൽ.

ജമീല ബീവി
പായിപ്പാട്: മുതിരപറന്പിൽ മർഹൂംഹാജി നൂറുദ്ദിൻ റാവുത്തറിന്റെ ഭാര്യ ജമീല ബീവി (85) അന്തരിച്ചു. മക്കൾ: ഫാരിസാ അഷറഫ്, നാസറുദ്ദിൻ (ഖത്തർ), നൗഷാദ്, നജീം (ദുബായ്), നവാസ് (ഖത്തർ). മരുമക്കൾ: അഷറഫ് തിരുവല്ല, ബിനാ നാസർ, ഷീജാ നൗഷാദ്, അജി നജിം, ജുബി നവാസ്.

അച്ചാമ്മ
കുന്നന്താനം: മേപ്പുറത്ത് പരേതനായ യോഹന്നാന്റെ ഭാര്യ അച്ചാമ്മ (92) അന്തരിച്ചു. കവിയൂർ മേലേപ്പറന്പിൽ കുടുംബാംഗമാണ്.
മക്കൾ: പൊന്നമ്മ, അമ്മിണി, കൊച്ചുമോൾ, പരേതരായ കുഞ്ഞുമോൻ, ലീലാമ്മ, തന്പി. മരുമക്കൾ: പരേതനായ ജോയിച്ചൻ പാറക്കുഴി, മേരിക്കുട്ടി, ടോമിച്ചൻ പാറയ്ക്കൽ, റോസമ്മ, ലാലിച്ചൻ മുരിങ്ങശേരി.

ശങ്കരനാരായണൻ
മറ്റക്കര: മണ്ണൂർപള്ളിക്കുസമീപം പീടിയേക്കൽ ശങ്കരനാരായണൻ (ശങ്കരൻ പണിക്കൻ-64) അന്തരിച്ചു. ഭാര്യ: അംബുജം. മറ്റക്കര മെത്തായത്ത് കുടുംബാംഗമാണ്.

അന്നമ്മ
അടിമാലി: ആയിരം ഏക്കർ കുഴിക്കാട്ട് (കല്ലിക്കുഴി) കുര്യന്റെ ഭാര്യ അന്നമ്മ (79) അന്തരിച്ചു. നെല്ലിമറ്റം വരാപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: ആനീസ്, ബെറ്റി, ജെസി, പരേതനായ സിബി.

ആനി ജോസഫ്
ചെമ്മനത്തുകര: മാധവശ്ശേരി കിഴക്കേത്തറ ആനി ജോസഫ് (87) അന്തരിച്ചു.

കാർത്യായനി
കങ്ങഴ: കാരമല കണിയാംപറന്പിൽ (പൊട്ടങ്കൽ) പരേതനായ ഗോപാലന്റെ ഭാര്യ കാർത്യായനി (90) അന്തരിച്ചു. മക്കൾ: ഭവാനി, വാസു, അമ്മിണി, കൃഷ്ണൻകുട്ടി, ഓമനക്കുട്ടൻ. മരുമക്കൾ: തങ്കപ്പൻ, രമണി, രവി, തുളസി.

 ശങ്കരനാരായണൻ എമ്പ്രാന്തിരി
പത്തിരിപ്പാല: മങ്കര കാളികാവ് മുൻ മേൽശാന്തി വാളകുമാരി ഇല്ലത്ത് ശങ്കരനാരായണൻ എമ്പ്രാന്തിരി (83) അന്തരിച്ചു. ഭാര്യ: ഗംഗാദേവി അന്തർജനം. മക്കൾ: കൃഷ്ണൻ, ശംഭു, സാവിത്രി, ശാരദ. മരുമക്കൾ: കേശവൻ നമ്പൂതിരി, രാമഭദ്രൻ നമ്പൂതിരി, നീതു.

ചക്കി  
പട്ടാമ്പി: ഞാങ്ങാട്ടിരി കുന്നത്തുപടി ചാമിയുടെ ഭാര്യ ചക്കി (72) അന്തരിച്ചു. മക്കള്: ബാലകൃഷ്ണന്, ദിവാകരന്, ബേബിമോന്. മരുമക്കള്: ഷീജ, അനിത, ഗീത.

കുട്ടിശങ്കരൻ   
തിരുവിഴാംകുന്ന്: മാളിക്കുന്ന് കാരാട്ട് പറമ്പിൽ കുട്ടിശങ്കരൻ (അപ്പു എഴുത്തച്ഛൻ -72) അന്തരിച്ചു. തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തിലെ റിട്ട. ജീവനക്കാരനാണ്. ഭാര്യ: സരോജിനി. മക്കൾ: കൃഷ്ണകുമാർ (അധ്യാപകൻ, എ.എം.യു.പി. സ്കൂൾ, വെട്ടത്തൂർ), സുരേഷ് കുമാർ (ഇന്ത്യൻ കോഫി ഹൗസ്, ഗുരുവായൂർ), രാജേഷ് കുമാർ (കരസേന, ഉത്തർപ്രദേശ്),ലിഖിത. മരുമക്കൾ: ജയകുമാർ (കൃപാസ് ഗ്രൂപ്പ്, ഭീമനാട്), രജനി (അധ്യാപിക, കെ.എ.എച്ച്.എച്ച്.എസ്. കോട്ടോപ്പാടം), പ്രീത, മിനി . സഹോദരൻ: ശങ്കരനാരായണൻ.

വത്സല പൈക്കാട്ട്
പാലക്കാട്: കുനിശ്ശേരിമഠത്തിലെ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ വത്സല പൈക്കാട്ട് (74) െബംഗളൂരുവിൽ അന്തരിച്ചു. മക്കൾ: ഹേമജ, പ്രദീപ് കുമാർ.

കാർത്ത്യായനി
വള്ളിക്കുന്ന്: കൃഷിഭവന് സമീപം പരേതനായ ഇടപ്പടത്തിൽ തുപ്രന്റെ ഭാര്യ കാർത്ത്യായനി (90) അന്തരിച്ചു. മക്കൾ: ശിവദാസൻ (റിട്ട. റെയിൽവേ), സുബ്രഹ്മണ്യൻ (ബ്രെയിൻ കോളേജ്, അത്താണിക്കൽ), ബാബുരാജൻ (മിൽമ ഏജന്റ്, അത്താണിക്കൽ), ചന്ദ്രമതി, തങ്ക, പുഷ്പ, ഭാനുമതി, ശോഭ. മരുമക്കൾ: ബേബി, ലത, ഗീത, സാമിക്കുട്ടി (റിട്ട. റെയിൽവേ), ശങ്കരൻ, അയ്യപ്പൻ, അപ്പുട്ടി, മുരളീധരൻ (റൂറൽ ഡെവലപ്മെന്റ് വകുപ്പ്, തിരുവനന്തപുരം).

ആയിഷ
പെരിന്തൽമണ്ണ: കക്കൂത്ത് പേട്ടപ്പടിയിൽ പരേതനായ കിളിയമണ്ണിൽ അലവിയുടെ ഭാര്യ മേലേതിൽ ആയിഷ (94) അന്തരിച്ചു. മക്കൾ: സൈനബ, ഹസ്സൻ (കെ.എസ്.ഇ.ബി. മുൻ ഉദ്യോഗസ്ഥൻ), ആമിന, കദീജ, സുബൈദ, സഫിയ, ജമീല. മരുമക്കൾ: മുഹമ്മദ്, മൈമൂന, അബ്ദുള്ള, അബൂബക്കർ, അബ്ദുറഹിമാൻ, പരേതരായ ഹംസപ്പ, അബ്ദുൾമജീദ്.

സൈദലവി
വളാഞ്ചേരി: കരേക്കാട് അത്തികുളമ്പിൽ പറമ്പയിൽ സൈദലവി (കുഞ്ഞിവാവു-71) അന്തരിച്ചു. ഭാര്യ: കദിയാമു. മക്കൾ: മുജീബ്റഹ്മാൻ (യു.എ.ഇ.), അബ്ദുൽകരീം, ശാഹുൽഹമീദ് (സിവിൽ പോലീസ് ഓഫീസർ, കാടാമ്പുഴ), ലത്തീഫ് (കുവൈത്ത്), മുഹമ്മദ് അലി, ഫാത്തിമക്കുട്ടി, സുനീറ. മരുമക്കൾ: മുഹമ്മദലി, അലി, മുബഷിറ, ഫൗസിയ, ഫസീല, ഫാത്തിമ.

പാത്തുമ്മു
കക്കാട്: പരേതനായ മൊടേക്കാടൻ അബ്ദുറഹിമാൻ ഹാജിയുടെ ഭാര്യ പാത്തുമ്മു (85) അന്തരിച്ചു. മക്കൾ: അബൂബക്കർ ഹാജി, അബ്ദുള്ള, ഹംസ, മുസ്തഫ, റംല. മരുമക്കൾ: ബീരാൻകുട്ടി, സൈനബ, നഫീസ, ആസ്യ, റാബിയ.

ചിരുതക്കുട്ടി
എടവണ്ണ: ഒതായി കിഴക്കേചാത്തല്ലൂരിലെ കൽപ്പള്ളി വേലുവിന്റെ ഭാര്യ അമ്പാളി ചിരുതക്കുട്ടി (69) അന്തരിച്ചു. മക്കൾ: വിജയൻ, ഷൈലജ, വസന്ത, സനോജ്, ബിന്ദുമോൾ. മരുമക്കൾ: ബിന്ദു, ഗോപാലകൃഷ്ണൻ, രഘു, പ്രിയങ്ക, ഷാജി.

അലവി
നന്നമ്പ്ര: വെള്ളിയാമ്പുറം പഴയ ജുമാമസ്ജിദിന് സമീപത്തെ പുള്ളാട്ട് അലവി (97) അന്തരിച്ചു. ഭാര്യ: പരേതയായ ഉമ്മു ആയിശ. മക്കൾ: അബ്ദുറഹ്മാൻ, അലി മുസ്ലിയാർ, ഖദീജ, കുഞ്ഞിഫാത്തിമ, ഫാത്തുമോൾ.

ചിന്ന
പുത്തനത്താണി: കതിരുക്കുന്നുപറമ്പിൽ ഡ്രൈവർ അച്ചുവിന്റെ ഭാര്യ ചിന്ന (63) അന്തരിച്ചു. മക്കൾ: പ്രശാന്ത്, അനിൽകുമാർ, മിനി, കുട്ടൻ. മരുമക്കൾ: ബാലകൃഷ്ണൻ, ജിഷ, അജീഷ.

കുഞ്ഞിരാമൻ
കാഞ്ഞങ്ങാട്: ആവിക്കരയിലെ കെ.വി.കുഞ്ഞിരാമൻ (85) അന്തരിച്ചു.
ഭാര്യ: പരേതയായ നാരായണി. മക്കൾ: അശോകൻ, ബേബി, ഗൗരി, ഗിരിജ, ദിനേശൻ. മരുമക്കൾ: ഗംഗാധരൻ, തങ്കമണി. സഹോദരങ്ങൾ: അച്യുതൻ (റിട്ട. പോലീസ്), പാറു, അമ്മിണി, പരേതരായ മാധവൻ (എക്സ് മിലിട്ടറി), നാരായണി, ചിരുത.

പാത്തൂട്ടി
കണയന്നൂര്: മുട്ടിലെച്ചിറയില് അല് അമാന് വാണിയന്പൊയില് പരേതനായ നാരോന് മൊയ്തീന്റെ ഭാര്യ ആയാടത്തില് പാത്തൂട്ടി (80) അന്തരിച്ചു.
മക്കള്: ഹാഷിം (ഗള്ഫ്), സക്കരിയ, ഹാരിസ് (ടോപ്കൂള്, ചക്കരക്കല്),  റുഖിയ (ഇരിവേരി ഈസ്റ്റ്  അങ്കണവാടി വര്ക്കര്). മരുമക്കള്: സൗജത്ത്, ഉമൈബ, സമീറ, അശ്രഫ് ഇരിവേരി (പി.ഡബ്ല്യു.ഡി. തലശ്ശേരി).

ഭാസ്കരൻ
മനേക്കര: നവോദയ വിദ്യാലയത്തിന് സമീപം താഴെ കുനിയിൽ ടി.കെ.ഭാസ്കരൻ (78) അന്തരിച്ചു. മാഹി പൊതുമരാമത്ത് വകുപ്പ് റിട്ട. ഓവർസിയറാണ്. ഭാര്യ: പരേതയായ വിജയലക്ഷ്മി. മക്കൾ: പ്രിയ (അധ്യാപിക, ബി.എഡ്. കോളേജ്, നാദാപുരം), സുമ (ലക്ചറർ, എസ്.എൻ. കോളേജ്, കോഴിക്കോട്), രമ്യ. മരുമക്കൾ: ജയൻ (എടച്ചേരി), ഷാജി (കോഴിക്കോട്). സഹോദരങ്ങൾ: അമ്മാളു, പരേതനായ ബാലൻ വൈദ്യർ.

തോമസ്
തേർത്തല്ലി: സി.പി.എം. ശ്രീകണ്ഠപുരം, ആലക്കോട് ഏരിയാ കമ്മിറ്റി അംഗമായും സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്ന തറക്കുന്നേൽ ടി.ഒ.തോമസ് (81) അന്തരിച്ചു. ഭാര്യ: പാലപുരയിടത്തിൽ കുടുംബാംഗം അന്നക്കുട്ടി. മക്കൾ: ജോണി, ബേബി, ആനി, ജയ. മരുമക്കൾ: ഷീജ ഒലക്കയിങ്കൽ (കുന്നംകുളം), മോളി ആനത്താനത്ത് (ബിംബുംകാട്), മാത്യു കുന്നേൽ (അരങ്ങ്), പരേതനായ ജോസ് കുമ്പുക്കൽ.

ത്രേസ്യാമ്മ
പേരാവൂർ: തൊണ്ടിയിലെ പരേതനായ മഞ്ഞളിയിൽ ജോർജിന്റെ ഭാര്യ മാലൂർ പനമ്പറ്റ സ്കൂൾ റിട്ട. സംസ്കൃത അധ്യാപിക കെ.എം.ത്രേസ്യാമ്മ കണ്ടത്തുകുടിയിൽ (69) അന്തരിച്ചു. മക്കൾ: സോണി , സിന്ധു (ബെംഗളൂരു), സീന (ലണ്ടൻ). മരുമക്കൾ: കലയൻ (മദ്രാസ്), ബാബു (ചാണപ്പാറ), അഞ്ജു .

കല്യാണി
ശ്രീകണ്ഠപുരം: നിടുവാലൂരിലെ കല്ലാവീട്ടിൽ കല്യാണി (95) അന്തരിച്ചു. ഭർത്താവ്: പരേതനായ അത്തിലാട്ട് കുഞ്ഞപ്പ. മക്കൾ: കെ.വി.കൃഷ്ണൻ, കല്യാണി, കരുണാകരൻ, കുഞ്ഞിരാമൻ, കമല.

ബാബു
അഞ്ചരക്കണ്ടി: ചിറമ്മൽപ്പീടികയ്ക്ക് സമീപം പി.ബാബു (56) അന്തരിച്ചു.
 കണ്ണൂരിൽ ഓട്ടോഡ്രൈവറാണ്. ഭാര്യ: പ്രീത. മക്കൾ: വിഷ്ണു (ഗൾഫ്), ലയ, ശ്രേയ . മരുമകൻ: രാഹുൽ (ഗൾഫ്).

ജാനു
മട്ടന്നൂർ: പെരിഞ്ചേരി കൂടൻവളപ്പിൽ വീട്ടിൽ കക്കോത്ത് ജാനു (90) അന്തരിച്ചു. മക്കൾ: ഭാസ്കരൻ (അണ്ടലൂർ), പരേതനായ പ്രഭാകരൻ.

അബ്ദുൾസലാം
വളപട്ടണം: ഇ.പി.അബ്ദുൾസലാം (62) മുംബൈയിൽ അന്തരിച്ചു. ടൗൺ സ്പോർട്സ് ക്ലബ്ബ് മുൻ ഖജാൻജിയാണ്. ഭാര്യ: ആയിഷ. മക്കൾ: ശബാന, ഷാഹിന, മുഹമ്മദ് സജിൻ (ദുബായ്). മരുമക്കൾ: നൗഫൽ (ദുബായ്), ഷുഹൈബ്, സഫൂറ.

അനന്തൻ മാസ്റ്റർ
ചൊക്ളി: രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ കോളിപ്രത്ത് അനന്തൻ മാസ്റ്റർ (90) അന്തരിച്ചു. ഒളവിലം യു.പി. സ്കൂൾ റിട്ട. അധ്യാപകനും കമ്യൂണിസ്റ്റ്  സഹയാത്രികനുമാണ്. കാഞ്ഞിരത്തിൻകീഴിൽ സ്പോർട്ടിങ് യൂത്ത് മുഖ്യ രക്ഷാധികാരി, കവിയൂർ രാജൻ സ്മാരക വായനശാല  പ്രസിഡൻറ്, വി.പി.സത്യൻ മെമ്മോറിയൽ ട്രസ്റ്റ് ഡയരക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഷട്ടിൽ, ബോൾ ബാഡ്മിന്റൺ കളിക്കാരനായിരുന്നു. പുതിയ കളിക്കാരെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിന് നേതൃത്വംനൽകി.ഭാര്യ: കെ.പി.യശോദ (റിട്ട. അധ്യാപിക, ഒളവിലം യു.പി. സ്കൂൾ).
മക്കൾ: വിമലകുമാരി (റിട്ട. അധ്യാപിക, മുംബൈ), സുരേന്ദ്രൻ (അബുദാബി), സുധീര (റിട്ട. അധ്യാപിക, ഒളവിലം യു.പി. സ്കൂൾ), കെ.പ്രദീപ്കുമാർ (എസ്.ബി.ഐ. പള്ളൂർ), പരേതനായ സന്തോഷ്.മരുമക്കൾ: പി.പി.കൃഷ്ണൻ (മുംബൈ), എ.പി.രജിത (അധ്യാപിക, ഒളവിലം യു.പി. സ്കൂൾ), പ്രേമരാജൻ (ശ്രീ റെഡീമെയ്ഡ്സ്, പെരിങ്ങത്തൂർ), രജിത, ലീന (അധ്യാപിക, വി.പി.ഓറിയൻറൽ ഹൈസ്കൂൾ, ചൊക്ലി). സഹോദരൻ: പരേതനായ കുമാരൻ (ബത്തേരി).