കമലം
വലപ്പാട്: അണ്ണേക്കോട്ട് പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ കമലം (81) അന്തരിച്ചു. മക്കള്: വി. ഉഷ (സബ് ഡിവിഷണല് എന്ജിനിയര്, ബി.എസ്.എന്.എല്. കോഴിക്കോട്), വി. ശ്രീകുമാർ ( കേന്ദ്രഗവ. ജീവനക്കാരുടെ കോണ്ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ്, ഏജീസ് ഓഫീസ് തൃശ്ശൂര്), വി. ശ്രീലത (അസി. ജനറല് മാനേജര് ബി.എസ്.എന്.എല്. കോഴിക്കോട്). മരുമക്കള്: എം. ജയരാജ് (മാതൃഭൂമി, കോഴിക്കോട്), സീമ (ലെമര് പബ്ലിക് സ്കൂള്, തൃപ്രയാര്), എം. വിജയകുമാര് (ബി.എസ്.എന്.എല്. എംപ്ലോയി)

എം. മൊയ്തീൻകോയ
മാങ്കാവ്: തേനാംകുന്ന് താരാ റെസിഡൻറ്സിൽ എം. മൊയ്തീൻകോയ (69) മകൾ ജദീദയുടെ വസതിയിൽ അന്തരിച്ചു. ഭാര്യ: നൂർജഹാൻ. മറ്റുമക്കൾ: ജസീറ, ജംഷീർ (എം.വൈ.ജി.). മരുമക്കൾ: സുബൈർ മൊയ്തു (ബിസിനസ്), അബ്ദുൽ ജലീൽ (ഷാർജ), ഫബിനാസ്. സഹോദരങ്ങൾ: അബ്ദുള്ളക്കോയ, സുഹറാബി.

കുഞ്ഞിക്കേളു നായർ
പേരാമ്പ്ര: കൂവപ്പൊയിൽ പറമ്പൽ ആപ്പാംചിറക്കൽ കുഞ്ഞിക്കേളു നായർ (87) അന്തരിച്ചു. ഭാര്യ: പരേതയായ  അമ്മാളു അമ്മ.  മകൻ: പരേതനായ രാജേന്ദ്രൻ. മരുമകൾ: ഉഷ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ നായർ, കുഞ്ഞിമാധവി അമ്മ.

മറിയക്കുട്ടി
മീനങ്ങാടി : കൃഷ്ണഗിരി അമ്പഴച്ചാലില് പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (85) അന്തരിച്ചു.  മക്കള്: ലില്ലി, എല്സി, എല്ദോ, ഷാജി (എക്സൈസ് സര്ക്കിള് ഇന്സ്പെക്ടര്, മാനന്തവാടി). മരുമക്കള്: ജോണ്, ഫിലിപ്പോസ്, സുനി, ലില്ലി.

മേനാടത്തിൽ സരോജം
കോഴിക്കോട്: പ്രശസ്ത നാടകനടൻ പരേതനായ എ.വി. ഭാസ്കരൻ നായരുടെ പത്നി ഗോവിന്ദപുരം മേനാടത്തിൽ സരോജം (87) വാർധക്യസഹജമായ രോഗത്താൽ സ്വഗൃഹത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിന് അന്തരിച്ചു.
 മക്കൾ: കൃഷ്ണഗീത, ദിലീപ്, സുകന്യ, മനോജ്. മരുമക്കൾ: ശശിധരൻ പിള്ള, പുരുഷോത്തമൻ, ഉഷ, നിഷ.

ജാനകിഅമ്മ
കരിയാട്: നെല്ലാച്ചേരി കോമത്ത് ജാനകിഅമ്മ ( 85) അന്തരിച്ചു. ഭര്ത്താവ്: പരേതനായ പള്ളിയത്ത് ചാലില് പി.സി. ശേഖരന് നമ്പ്യാര്. മക്കള്: എന്.കെ.സുധാകരന് അടിയോടി, പ്രേമലത, അഡ്വ.എന്.കെ. ശ്രീകുമാര്, (തലശ്ശേരി കോടതി), എന്.കെ. രാജലക്ഷ്മി, എന്.കെ. ശാന്തി. മരുമക്കള്: വിലാസിനി, കെ.വി. പ്രസീത, രാജന്,  മാധവന് (റിട്ട. തമിഴ്നാട്  പോലീസ് ഇന്സ്പെക്ടര്, ഇരിങ്ങണ്ണൂര്). സഹോദരങ്ങള്: പരേതരായ എന്.കെ. അപ്പുക്കുഞ്ഞന് അടിയോടി (സ്വാതന്ത്യ സമര സേനാനി), എന്.കെ ബാലകൃഷ്ണന് അടിയോടി, എന്.കെ. ദാമോദരന് അടിയോടി.

ലീലാ ശ്രീകുമാരമേനോൻ
കോഴിക്കോട്: കാലിക്കറ്റ് ബാർ അസോസിയേഷനിലെ സീനിയർ അഭിഭാഷകനായിരുന്ന പരേതനായ വി. ശ്രീകുമാരമേനോന്റെ ഭാര്യ ലീലാ ശ്രീകുമാരമേനോൻ (83) ചാലപ്പുറത്തുള്ള സ്വവസതിയിൽ അന്തരിച്ചു. മക്കൾ: സി.കെ. ജയശങ്കർ (റിട്ട. ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി), അഡ്വ. സി.കെ. മധുസൂദൻ, ഡോ. സി.കെ. മീന (ഒഫ്താൽമോളജിസ്റ്റ്, ലിറ്റിൽഫ്ളവർ ഹോസ്പിറ്റൽ, അങ്കമാലി).  സഹോദരങ്ങൾ: പരേതനായ ഡോ. സി.കെ. ജയറാം പണിക്കർ, പരേതനായ സി.കെ.കെ. പണിക്കർ, ഡോ. സി.കെ.എൻ. പണിക്കർ, ഡോ. സി.കെ. പീതാംബരൻ, സി.കെ. രാമചന്ദ്രൻ, അഡ്വ. സി.കെ. കരുണാകരൻ (ഡയറക്ടർ, കൈരളി ടി.വി). മരുമക്കൾ: മിനി ജയശങ്കർ, ഗായത്രി മധുസൂദൻ, അഡ്വ. അനിൽ ശിവറാം (കേരള ഹൈക്കോടതി).

അഭിലാഷ് കരുവാലിൽ
പെരുമണ്ണ: പെരുമണ്ണ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് റിട്ട. സെക്രട്ടറി കോട്ടായിത്താഴം കരുവാലിൽ ഗോവിന്ദൻ നായരുടെ മകൻ  അഭിലാഷ് (42) അന്തരിച്ചു. യൂക്കോ ബാങ്ക് എറണാംകുളം ബ്രാഞ്ച് ജീവനക്കാരനും റിട്ട: എയർ ഫോഴ്സ് സൈനികനുമാണ്. ഭാര്യ: നിത (എച്ച്.ആർ. റിലയൻസ് ട്രെൻഡ്സ്). മകൾ: പവിത്ര. അമ്മ: തങ്കമണി (റിട്ട. നഴ്സിങ് സൂപ്രണ്ട്). സഹോദരൻ: അനൂപ് (ഖത്തർ).

പാർവതി അമ്മ
കുറ്റ്യാടി: മൊയിലോത്തറ ആച്ചേരി ബാലകൃഷ്ണക്കുറുപ്പിന്റെ ഭാര്യ പാർവതി അമ്മ (66) അന്തരിച്ചു. മക്കൾ: സൗദാമിനി, സജിത, രാജീവൻ, ഷൈമ. മരുമക്കൾ: ശ്രീധരൻ ആലക്കാട്ട് (റിട്ട. സെൻട്രൽ ബാങ്ക്), മനോഹരൻ, പ്രദീപൻ, ഷർമിള (ചെന്നൈ). സഹോദരങ്ങൾ: പരേതയായ ജാനു അമ്മ, ദേവി, നാരായണി (ഇരുവരും ചെന്നൈ), പ്രഭാകരൻ.

കെ.പി. മോഹൻ കുമാർ
നടക്കാവ്: ആറാംഗേറ്റിന് സമീപം പരേതനായ കെ.പി. കിട്ടുവിന്റെ മകൻ കെ.പി. മോഹൻ കുമാർ (59) അന്തരിച്ചു. ഭാര്യ: ബിന്ദു. മക്കൾ: അഖിൽ, ആതിര, അർജുൻ. മരുമകൾ: അഞ്ജു (നഴ്സ്, സഹകരണ ആശുപത്രി). സഹോദരങ്ങൾ: പുഷ്പമാല, ശശിപ്രഭ, പരേതനായ രമേഷ്ബാബു, സന്തോഷ്കുമാർ (മാക്സ് സലൂൺ), ആശ, ധർമബാൽ (കിട്ടൂസ് ഹെയർ സ്റ്റൈൽ).  

കളത്തിങ്ങൽ മുഹമ്മദ്
  മുട്ടിൽ: കുട്ടമംഗലത്തെ ആദ്യകാല മുജാഹിദ് പ്രവർത്തകനായിരുന്ന കളത്തിങ്ങൽ മുഹമ്മദ് (100) അന്തരിച്ചു. ഭാര്യ: പാമ്പുമ്പാറ ഖദീജ. മക്കൾ: അബ്ദുൽ സലാം, അബ്ദുൽ നാസർ. മരുമക്കൾ: സുബൈദ, റസിയ, ഷരീഫ.

എൻ.ടി. ജോർജ്
കളത്തൂർ: നെടുംപെട്ടിൽ എൻ.ടി. ജോർജ് (പാപ്പച്ചൻ -92) അന്തരിച്ചു. ഭാര്യ: പരേതയായ ക്ളാര  മക്കൾ: എൻ.ജി. താമസ് (അപ്പച്ചൻ), എൻ.ജി. ജോർജ് (ഹോട്ടൽ മേഘരാജ്, കാസർകോട്), ലില്ലി ജോളി . മരുമക്കൾ: ചിന്നമ്മ ചെമ്പകശ്ശേരിൽ (കോഴ), മോളി മലേക്കുടിയിൽ , ജോളി ചേരവേലിൽ (വെള്ളരിക്കുണ്ട്). ശിവപ്രസാദ്  കൊടുങ്ങല്ലൂര്: ശ്രീനാരായണപുരം പൊരിബസാര് പെട്രോള് പമ്പിന് കിഴക്കുവശം ചാണാശ്ശേരി പരേതനായ ഗംഗാധരന്റെ മകന് ശിവപ്രസാദ് (53) അന്തരിച്ചു.

ഗോവിന്ദൻ നായർ
തൃശ്ശൂർ: റോസ് ഗാർഡൻസ് വൈഷ്ണവത്തിൽ അഴകത്ത് ഗോവിന്ദൻ നായർ (റിട്ട. ഡിവൈ.എസ്.പി. -92) അന്തരിച്ചു.  ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: പ്രമീള, അനിത, ശ്യാമള, സുജാത. മരുമക്കൾ: പദ്മനാഭൻ, സുധാകരൻ, ജയഗോപാലൻ, പരേതനായ ജയപ്രകാശ്.

കമലം   
വലപ്പാട്: അണ്ണേക്കോട്ട് പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ കമലം (81) അന്തരിച്ചു. മക്കള്: വി. ഉഷ (സബ് ഡിവിഷണല് എന്ജിനീയര്, ബി.എസ്.എന്.എല്. കോഴിക്കോട്), വി. ശ്രീകുമാര് (കേന്ദ്ര ഗവ. ജീവനക്കാരുടെ കോണ്ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ്, ഏജീസ് ഓഫീസ് തൃശ്ശൂര്), വി. ശ്രീലത (അസി. ജനറല് മാനേജര്, ബി.എസ്.എന്.എല്. കോഴിക്കോട്).
മരുമക്കള്: എം. ജയരാജ് (മാതൃഭൂമി, കോഴിക്കോട്), സീമ (ലെമര് പബ്ലിക് സ്കൂള്, തൃപ്രയാര്), എം. വിജയകുമാര് (ബി.എസ്.എന്.എല്. എംപ്ലോയീസ് യൂണിയന് അസി. ജനറല് സെക്രട്ടറി).

കോണ്ഗ്രസ് നേതാവ് പി.എസ്. സൂരത്കുമാര്   
 വാടാനപ്പള്ളി: കോണ്ഗ്രസ് വാടാനപ്പള്ളി മണ്ഡലം പ്രസിഡന്റ് പി.എസ്. സൂരത്കുമാര് (52) അന്തരിച്ചു. പണിക്കെട്ടി പരേതനായ സുകുമാരന്റെ മകനാണ്. വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സാന്ത്വനം ചാരിറ്റബിള് ട്രസ്റ്റ് സ്ഥാപക പ്രസിഡന്റ്, ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി ട്രഷറര്, ടൂറിസം കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്, വാടാനപ്പള്ളി കര്ഷക സഹകരണ സംഘം ഡയറക്ടര്, കമലാ നെഹ്രു ഹൈസ്കൂള് പൂര്വവിദ്യാര്ഥി സംഘടന പ്രസിഡന്റ് എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്. അമ്മ: ഭവാനി.   ഭാര്യ: ശ്രീജ (വാടാനപ്പള്ളി കര്ഷക സഹകരണസംഘം). മകള്: ശ്രീപാര്വതി.   സഹോദരങ്ങള്: അനില്കുമാര്, സുനില്കുമാര്, പരേതയായ സിന്ധു.

ഫ്രാൻസിസ്
തൃശ്ശൂർ: കിഴക്കേകോട്ട വേലൂക്കാരൻ ലെയിനിൽ ആലുക്ക വർഗീസിന്റെ മകൻ ഫ്രാൻസിസ് (67) അന്തരിച്ചു. പൊറത്തൂർ ആലുക്ക കുടുംബാംഗമാണ്. ഹൈടെക് സെറാമിക്സ്, സെറാമിക് എൻജിനീയറിങ് എന്റർപ്രൈസസ് എന്നീ  സ്ഥാപനങ്ങളുടെ ഉടമയാണ്. ഭാര്യ: വത്സ ഫ്രാൻസിസ്. മക്കൾ: ആന്റണി, അൻസാ.

പദ്മിനിയമ്മ   
ഗുരുവായൂര്: കൊച്ചിന് ദേവസ്വം ബോര്ഡ് റിട്ട. സെക്രട്ടറി അരിയന്നൂര് പള്ളിപ്പുറത്ത് സുധ നിവാസില് പദ്മിനിയമ്മ (89) അന്തരിച്ചു. സഹോദരങ്ങള്: ബാലകൃഷ്ണന് നായര്, ചന്ദ്ര, ലീല.

വിശാലാക്ഷിയമ്മ  
മാമ്പ്ര: മുഞ്ഞനാട്ട് പരേതനായ രാമന് നായരുടെ ഭാര്യ വിശാലാക്ഷിയമ്മ (86)  അന്തരിച്ചു.

പി.കെ. മാത്യു
പിറവം: മുളക്കുളം വടക്കേക്കര പാലച്ചുവട് പാറേക്കാട്ടില് പി.കെ. മാത്യു (ജോയി-69) അന്തരിച്ചു. മുളക്കുളം സഹകരണ ബാങ്ക് റിട്ട. ജീവനക്കാരനാണ്. ഭാര്യ: വയനാട് തെക്കേക്കുറ്റ് കുടുംബാംഗം മേരിക്കുട്ടി. മക്കള്: റിങ്കു മാത്യു (കുവൈത്ത്), മജ്ജു മാത്യു (കുവൈത്ത്), മരുമക്കള്: സിറില് മുണ്ടയ്ക്കല് (കുവൈത്ത്), ലയണല് പരുത്തിക്കുന്നത്ത് (കുവൈത്ത്).

എസ്. ബാലന് ചെട്ടിയാര്
 പറവൂര്: വാണിയക്കാട് ഓളിപറമ്പില് എസ്. ബാലന് ചെട്ടിയാര് (72) അന്തരിച്ചു. ഭാര്യ: പരേതയായ കനകം. മക്കള്: ബി. കണ്ണന്, വിനു ബാലന് (കൊച്ചിന് ഷിപ്പ്യാര്ഡ്), രശ്മിത.

ഡോ. എം. സാബിര്
 കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാല ഫിസിക്സ് വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമായിരുന്ന തൃക്കാക്കര ഷാലിമാറില് ഡോ. എം. സാബിര് (68) അന്തരിച്ചു. കൊച്ചി സര്വകലാശാലയില് 40 വര്ഷത്തോളം അധ്യാപകനും ഗവേഷകനുമായിരുന്ന ഡോ. സാബിര് നിരവധി സര്വകലാശാലകളില് വിഷയ വിദഗ്ദ്ധനും ഗവേഷണ വിഷയങ്ങളില് നേതൃത്വവും കൊടുത്തു. കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴില് പ്രൊഫസര് എമിറേറ്റ്സ്, യു.ജി.സി യുടെ കരിയര് അവാര്ഡ് പദവികള് വഹിച്ചിട്ടുണ്ട്. ക്വാണ്ടം തിയറിയില് പ്രാഗത്ഭ്യം നേടിയ ഡോ. സാബിര് നിരവധി ഗവേഷണ പ്രബന്ധങ്ങള് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 പ്രൊഫ. സാബിര് വക്കം മൗലവിയുടെ പൗത്രനാണ്. പിതാവ്: പ്രസിദ്ധ ചിന്തകനും എഴുത്തുകാരനുമായ എസ്. മുഹമ്മദ് അബ്ദു. മാതാവ്: വക്കം മൗലവിയുടെ മകള് പരേതയായ ആമിന. ഭാര്യ: ഷീല (അധ്യാപിക, കൊച്ചി). മക്കള്: സോനു സാബിര് (സോഫ്റ്റ്വേര് എന്ജിനീയര്, ബെംഗളൂരു), ഷബ്നം (അധ്യാപിക, നാഷണല് കോളേജ്). മരുമക്കള്: ഷിബു അബുസാലി (ആര്ക്കിടെക്ട്, തിരുവനന്തപുരം), ഷിപ്ര (സോഫ്റ്റ്വേര് എന്ജിനീയര്, ബെംഗളൂരു).

ഇ.വി. ചാക്കോ
മൂവാറ്റുപുഴ: പെരുമ്പല്ലൂര് ഇടമനപ്പറമ്പില് ഇ.വി. ചാക്കോ (85) അന്തരിച്ചു. ഭാര്യ: മേരി, പെരുമ്പല്ലൂര് നിരവത്തിനാല് കുടുംബാംഗം. മക്കള്: മിനി (ടീച്ചര്, സെയ്ന്റ് സെബാസ്റ്റ്യന്സ് എച്ച്.എസ്.എസ്., തൊടുപുഴ), നിമി (എച്ച്.എം. സെയ്ന്റ് തോമസ് എല്.പി.എസ്., മുടപ്പനൂര്), സിനി (കാലടി സംസ്കൃത സര്വകലാശാല). മരുമക്കള്: ബാബു തറയില് (കോടിക്കുളം), ബേബി ഓലിക്കുന്നേല് (ആവോലി), സിന്ധു കൊച്ചുകുന്നുംപുറത്ത് (ജവാന് ഓട്ടോമൊബൈല്).

മേരി
 പെരുമ്പാവൂർ: ഒക്കൽ കൂനത്താൻ പാപ്പച്ചന്റെ ഭാര്യ മേരി (76) അന്തരിച്ചു. പൊതിയക്കര കാഞ്ഞൂക്കാരൻ കുടുംബാംഗമാണ്.
 മക്കൾ: സിസ്റ്റർ സൗമ്യ (സെയ്ന്റ് ആൻസ് കോൺവെന്റ്, തെന്നാലി), ഗ്രേസി, ജോയി, ഷൈനി, ഷിജി.  മരുമക്കൾ: സ്റ്റെജി ചൊവ്വരാൻ മറ്റൂർ, ബെന്നി മാടവന മലയാറ്റൂർ, സണ്ണി മരോട്ടികുടി ആന്റോപുരം, പരേതനായ പോളി മഞ്ഞപ്ര,

ദേവീദാസന്
 പറവൂര്: പല്ലംതുരുത്ത് റോഡ് ഐശ്വര്യ നഗറില് കണ്ടത്തിപ്പറമ്പില് രാമചന്ദ്രന്റെ മകന് ദേവീദാസന് (73) അന്തരിച്ചു. സര്വേ ഡിപ്പാര്ട്ട്മെന്റിലെ റിട്ട. ഹെഡ് ഡ്രാഫ്റ്റ്സ്മാനും പറവൂര് പാര്വതി ഫര്ണിച്ചര് ഉടമയുമാണ്.  ഭാര്യ: ഞാറയ്ക്കല് ചേപ്പാല വീട്ടില് സി.കെ. ശാരദമണി. മക്കള്: ഡോ. രശ്മിദാസ്, അരുണ്ദാസ്.

കെ.പി. മദനന്
 തോപ്പുംപടി: കുറുപ്പത്തുപറമ്പില് പരേതനായ പുഷ്പന്റെ മകന് കെ.പി. മദനന് (64) അന്തരിച്ചു. ഭാര്യ: രാധ. മക്കള്: മീരേഷ്, മൃദുല.

പി.കൃഷ്ണാംബാൾ
തിരുവനന്തപുരം: വലിയശാല ഗ്രാമം വ്യാസ 155-ൽ പരേതനായ സുബ്രഹ്മണ്യ അയ്യരുടെ ഭാര്യ പി.കൃഷ്ണാംബാൾ (95) അന്തരിച്ചു. മക്കൾ: എസ്.രാമനാരായണ അയ്യർ, എസ്.കൃഷ്ണ അയ്യർ, എസ്.ഹരിഹര അയ്യർ, എസ്.ശങ്കരയ്യർ, ഗോമതി. മരുമക്കൾ: കെ.പുഷ്കലാംബാൾ, രാജി, ഉഷ, ആനന്ദം, ശിവരാമകൃഷ്ണ അയ്യർ.

കെ.സുരേന്ദ്രൻ
കുളത്തൂർ: മൺവിള കുഴിവിളാകത്ത് വീട്ടിൽ കെ.സുരേന്ദ്രൻ (78) അന്തരിച്ചു. ഭാര്യ: ജി.സരോജിനി. മക്കൾ: അജിത്ത് എസ്., രഞ്ജിത്ത് എസ്. മരുമക്കൾ: രാജലക്ഷ്മി എസ്., നിമിഷ ജി.എം.

ശംഭു പോറ്റി
തിരുവനന്തപുരം: വെഞ്ഞാറമൂട് വലിയകട്ടയ്ക്കൽ മണ്ണൂർ മഠത്തിൽ ശംഭു പോറ്റി (84) അന്തരിച്ചു.
ഭാര്യ: സാവിത്രി അന്തർജ്ജനം. മക്കൾ: സരസ്വതി അന്തർജ്ജനം, എസ്.എസ്.നാരായണൻ പോറ്റി. മരുമക്കൾ: ഈശ്വരൻ പോറ്റി പി, പ്രശാന്തി ദേവി എസ്.

കൃഷ്ണമ്മ
നെട്ടയം: കാച്ചാണി പുന്നാംകോണം കിഴക്കേക്കര വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ കൃഷ്ണമ്മ (76) പൂജപ്പുര ചിത്രാനഗർ സി.എൻ.ആർ.എ. എ-96 ൽ അന്തരിച്ചു.
 മക്കൾ: വിമല, സുധ, ഷൈലജ, സജി, ഷജീവ്. മരുമക്കൾ: പരേതനായ ശശീന്ദ്രൻ, പ്രബല്യൻ, ഇന്ദു, രാജി.

ആർ.രാജശേഖരൻ നായർ
പാറശ്ശാല: ഉദിയൻകുളങ്ങര വട്ടവിള കുഞ്ചുവീട്ടിൽ പരേതനായ രാജപ്പൻ നായരുടെയും സുശീലാ ദേവി യുടെയും മകൻ ആർ.രാജശേഖരൻ നായർ (60) (ബാബു) അന്തരിച്ചു. സരസ്വതി
കല്ലമ്പലം: ചേന്നൻകോട് പ്രസിഡന്റ് ജങ്ഷൻ കാട്ടുവിള വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ സരസ്വതി (72) അന്തരിച്ചു. മക്കൾ: വിജയൻ, തങ്കകുമാരി, ബിനു, ബിജു, െെബജു, അജി. മരുമക്കൾ: ഉഷ, അമ്പിളി, രഹന, രംഗ, അശ്വതി.

ഭവാനി അമ്മ
കല്ലമ്പലം: ചിറ്റായിക്കോട് പേഴുവിള വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (92) അന്തരിച്ചു. മക്കൾ: പരേതനായ സുകുമാരപിള്ള, വിജയൻപിള്ള, ഓമന. മരുമക്കൾ: പരേതയായ പുഷ്കല, ശശിധരൻ പിള്ള.

വി.സത്യഭാമ
വക്കം: നായന്റുവിളാകം വീട്ടിൽ പരേതനായ എൻ.രാമകൃഷ്ണന്റെ ഭാര്യ വി.സത്യഭാമ (88) അന്തരിച്ചു. മക്കൾ: സതീശൻ, ബാബു, സുദേവി, പരേതയായ സുജാത, അജി, സജി. മരുമക്കൾ: ബേബി, സുകുമാരൻ, ശ്രീജ, ബീന.

ചെല്ലമ്മപ്പിള്ള
ഊരൂട്ടമ്പലം : ഗോവിന്ദമംഗലം, പ്ലാങ്കാല മേലെ പുത്തൻവീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ചെല്ലമ്മപ്പിള്ള (98) അന്തരിച്ചു.

 കെ.ശങ്കരന് നായര്
 ബെംഗളൂരു: കരുനാഗപ്പള്ളി വെങ്ങറ ചന്ദ്രത്തില് വീട്ടില് കെ. ശങ്കരന് നായര് (74) ബെംഗളൂരുവില് അന്തരിച്ചു. മല്ലേഷ്പാളയയിലായിരുന്നു താമസം. ഭാര്യ: വിജയലക്ഷ്മി. മക്കള്: എസ്. സോമനാഥ്, വി. ശ്രീദേവി. മരുമകന്: ജൂബി വിക്ടര്. ശവസംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കല്പ്പള്ളി വൈദ്യുതി ശ്മശാനത്തില്.

 തങ്കപ്പന് പിള്ള
ബെംഗളൂരു: തിരുവനന്തപുരം പൊഴിയൂര് സ്വദേശി തങ്കപ്പന് പിള്ള (82) ബെംഗളൂരുവില് അന്തരിച്ചു. എന്.എ.എല്. ലേഔട്ടിലായിരുന്നു താമസം. ഭാര്യ: സരോജിനി. മക്കള്: ജഗദീഷ്, രാജേഷ്, ഉമാ മഹേശ്വരി. മരുമക്കള്: മിനി, സന്ധ്യ, രാമദാസ്. ശവസംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 11-നും 12-നുമിടയില് കല്പ്പള്ളി വൈദ്യുതി ശ്മശാനത്തില്.

 കെ.കെ. സരോജിനി
 ബെംഗളൂരു: തൃശ്ശൂര് ഇരിങ്ങാലക്കുട കൂവക്കാട്ടില് വീട്ടില് പരേതനായ കെ.കെ. മണിയുടെ ഭാര്യ കെ.കെ. സരോജിനി (74) ബെംഗളൂരുവില് അന്തരിച്ചു. എസ്.ജി. പാളയ ബാലാജിനഗറിലായിരുന്നു താമസം. മക്കള്: സുരേഷ് ബാബു, ആനന്ദ്. മരുമക്കള്: മിനി, സിന്ധു.

പി.വി. സുലോചനാ മേനോന്   
ന്യൂഡല്ഹി: ഡല്ഹി മയൂര്വിഹാര് പോക്കറ്റ് ഒന്നിലെ 257 ഇ-യില്  പാലക്കാട് പട്ടാമ്പി കൂറ്റനാട് പയ്യശ്ശി വടക്കേക്കര വീട്ടില് പി.വി. സുലോചന മേനോന് (73) അന്തരിച്ചു. ഭര്ത്താവ്: പരേതനായ കെ. ഗോപിനാഥ് മേനോന്. മക്കള്: ലെഫ്. കേണല് (റിട്ട.) പി.വി. രാമചന്ദ്രന് മേനോന്., പ്രൊഫ. പി.വി. ജയശ്രീ മേനോന്. മരുമക്കള്: മീനാ മേനോന്, സൈദ് ജമാല് ഹുസൈന്.   

ഷഹുബാനത്ത്
കുറ്റിവട്ടം: പണിക്കേത്ത് കിഴക്കതിൽ സുലൈമാൻകുഞ്ഞിന്റെ ഭാര്യ ഷഹുബാനത്ത് (60) അന്തരിച്ചു. മക്കൾ: നൗഷാദ്, നിസ്സ, ഷെമീറ. മരുമക്കൾ: ഷീജ, തങ്ങൾകുഞ്ഞ് (സൗദി), നൗഷാദ് (സൗദി).

കെ.രാഘവൻ പിള്ള
പാരിപ്പള്ളി: പാമ്പുറം കോയിക്കലഴികത്തുവീട്ടിൽ കെ.രാഘവൻ പിള്ള (91- റിട്ട. അധ്യാപകൻ, കെ.പി.എച്ച്.എസ്.) അന്തരിച്ചു. ഭാര്യ: എൻ.എസ്.ലീലാഭായി അമ്മ. മക്കൾ: പ്രദീപ്കുമാർ, പ്രസന്നകുമാർ, വസന്തകുമാർ, ജഗദീഷ്കുമാർ, യമുനകുമാരി.

 എൻ. സരസമ്മ  
പന്തളം: മുളമ്പുഴ മുറിയിൽ കക്കുഴിയിൽ പരേതനായ കെ.എം.രാഘവൻ പിള്ളയുടെ ഭാര്യ എൻ.സരസമ്മ (87) അന്തരിച്ചു. മക്കൾ: വിജയമ്മ, ചന്ദ്രികാദേവി, അനിൽനായർ. മരുമക്കൾ: വാസുദേവൻനായർ, അനില നായർ, പരേതനായ എം.എൻ.ടി. നായർ.

അശ്വതി ബി.നായർ
 തോനയ്ക്കാട്: ഇലഞ്ഞിമേൽ ലക്ഷ്മിസദനത്തിൽ ബിജു വേണുഗോപാലിന്റെ മകൾ അശ്വതി ബി.നായർ (21) അന്തരിച്ചു. അമ്മ: സ്മിത. സഹോദരങ്ങൾ: സിദ്ധാർഥ്, അരുന്ധതി.  തോമസ് ജോർജ്
 മാവേലിക്കര: നഗരസഭ മുൻ കൗൺസിലറും വടക്കേവീട്ടിൽ പുത്തൻപുരയ്ക്കൽ കുടുംബയോഗം പ്രസിഡന്റുമായ പുതിയകാവ് പുത്തൻപുരയ്ക്കൽ തോമസ് ജോർജ് (ജോയി-92) അന്തരിച്ചു. ഭാര്യ: പിറവം മേടമന കുടുംബാംഗം മേരി ജോർജ്. മകൻ: അജിത് ജോർജ് (എൻജിനീയർ, ദോഹ).

നാരായണപിള്ള
എഴുമറ്റൂർ: വരിക്കാനിക്കൽ നാരായണപിള്ള (88) അന്തരിച്ചു.
ഭാര്യ: ഭാർഗവിയമ്മ, പെരുമ്പെട്ടി പ്ലാച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: രാജശേഖരൻ പിള്ള, ബാലചന്ദ്രൻപിള്ള, ലീലാമണിയമ്മ. മരുമക്കൾ: ഉഷാകുമാരി, വനജകുമാരി.

എൻ.ടി.ജോർജ്
കളത്തൂർ: നെടുംപെട്ടിൽ എൻ.ടി.ജോർജ് (പാപ്പച്ചൻ-92) അന്തരിച്ചു. ഭാര്യ: പരേതയായ ക്ലാര. കളത്തൂർ പറേക്കുന്നേൽ കുടുംബാംഗം. മക്കൾ: എൻ.ജി.തോമസ്(അപ്പച്ചൻ), എൻ.ജി.ജോർജ്(ഹോട്ടൽ മേഘരാജ്, കാസർകോട്), ലില്ലി ജോളി(വെള്ളരിക്കുണ്ട്).

 കുഞ്ഞുമോൾ പ്രകാശം
കോഴഞ്ചേരി: അന്തിയാളംകാവ് ശാലേംഹൗസിൽ ബി.എസ്.എൻ.എൽ. റിട്ട. ജീവനക്കാരൻ ജ്ഞാനപ്രകാശത്തിന്റെ(ജോയി മാത്യു) ഭാര്യ കുഞ്ഞുമോൾ പ്രകാശം (66) അന്തരിച്ചു. മക്കൾ: ബേസിൽ, ബ്ളെസി ജെഫിൻ, ബിൻസൺ പി.അലൻ, ബോബിൻ, ബിബിൻ. മരുമക്കൾ: ബിജി (പ്ളാങ്കമൺ), ഷൈജു ജേക്കബ് (വള്ളംകുളം).

അമ്മിണി  
കുടശ്ശനാട്: പനയ്ക്കൽ തെക്കേതിൽ(മോഴിയാട്ട്) പരേതനായ കൊച്ചുകുട്ടിയുടെ ഭാര്യ അമ്മിണി(82) അന്തരിച്ചു. തണ്ണിത്തോട് പാട്ടിളത്തറ മണ്ണിൽ കുടുംബാംഗമാണ്.  മക്കൾ: രാജൻ, ബേബി, തോമസ്. മരുമക്കൾ: ഏലിയാമ്മ, കുഞ്ഞുമോൾ, റോസിലി.

ജോർജ് പി.സ്കറിയ
വാകത്താനം: പൊങ്ങന്താനം തൈക്കാട്ടായ ഇരട്ടനാൽ പാറയ്ക്കൽ ജോർജ് പി.സ്കറിയ(54- ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ.എസ്.ഇ.ബി.എൽ. കോഴിക്കോട്) അന്തരിച്ചു. ഭാര്യ: കാനം പായിക്കാട് പുതുപ്പറമ്പിൽ ആൻസി(കോട്ടയം ജില്ലാ സഹകരണബാങ്ക് ടൗൺ ബ്രാഞ്ച് മാനേജർ). മക്കൾ: ഐറിൻ (ന്യൂസിലാന്റ്), ജോജു (സെന്റ് ഗിറ്റ്സ് എൻജിനീയറിങ് കോളേജ്, പാത്താമുട്ടം).

കാഞ്ചിയാർ പീതാംബരൻ
കട്ടപ്പന: ദളിത് സംഘടനാ പ്രവർത്തകൻ ഐ.ടി.ഐ.കുന്ന്, കൂന്തലിൽ കാഞ്ചിയാർ പീതാംബരൻ (56) അന്തരിച്ചു. ഭാര്യ: തങ്കമ്മ. മക്കൾ: ജോഷി, ജിഷ, മായാവതി. മരുമക്കൾ: സുബിത, മനോജ്, നിലേഷ്.

ജോസ് മുണ്ടപ്പുഴ
മറയൂർ: മറയൂർ മുണ്ടപ്പുഴ വീട്ടിൽ എം.സി.ജോണിന്റെയും ഏലിയാമ്മ ജോണിന്റെയും മകൻ ജോസ് മുണ്ടപ്പുഴ (ജോയി-71) ദക്ഷിണാഫ്രിക്കയിൽ  പ്രിട്ടോറിയയിൽ അന്തരിച്ചു. മറയൂർ സഹകരണബാങ്കിന്റെ മുൻ പ്രസിഡന്റും  മറയൂർ ഹൈസ്കൂളിന്റെ സ്ഥാപകനേതാക്കളിൽ ഒരാളുമാണ്. ദക്ഷിണാഫ്രിക്കയിൽ ഹൈവെൽഡ് സ്കൂളിലെ മുൻ പ്രിൻസിപ്പലായിരുന്നു.
 ഭാര്യ: പരേതയായ സാലി ജോസ്. ചങ്ങനാശ്ശേരി കല്ലിശ്ശേരി പുത്തേത്ത്  കുടുംബാംഗമാണ്. മക്കൾ: ജി.ജെ.മുണ്ടപ്പുഴ, ജിബു ജെ.മുണ്ടപ്പുഴ, ജിനു ജെ.മുണ്ടപ്പുഴ. മരുമക്കൾ: റിൻസി, ഷിജി, നിഷിത.

മീനാക്ഷി
ചെറുതോണി: കരിമ്പൻ പുലിയറയ്ക്കൽ പരേതനായ മാധവന്റെ ഭാര്യ മീനാക്ഷി (83) അന്തരിച്ചു. പൈക തോട്ടത്തിൽ കുടുംബാംഗം. മക്കൾ: സാവിത്രി, സജി. മരുമക്കൾ: സോമൻ, മിനി.

തങ്കച്ചൻ
കുഞ്ചിത്തണ്ണി: കമ്പിളികണ്ടം ടൗണിലെ ഫർണിച്ചർ വ്യാപാരി കുഞ്ചിത്തണ്ണി പാലക്കുഴയിൽ തങ്കച്ചൻ(54) അന്തരിച്ചു. ഭാര്യ: ലിസമ്മ(അധ്യാപിക, സെന്റ് ജോർജ് സ്കൂൾ, പാറത്തോട്). മക്കൾ: ടിൻസൺ, ലിൻസൺ, ആൻസൺ.

ദേവസ്യ
കുഞ്ചിത്തണ്ണി: ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ കർഷകനും വ്യാപാരിവ്യവസായി നേതാവുമായിരുന്ന തേക്കിൻകാനം ചക്കാങ്കൽ ദേവസ്യ (പാപ്പച്ചൻ-91) അന്തരിച്ചു. ഭാര്യ: ഏലിക്കുട്ടി രാമപുരം മാണ്ടിവേലിൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ബെനോ, ജോസഫ്, ആലീസ്, ജോൺസൺ, മോളി.

മേജർ ശോശാമ്മ ഏബ്രഹാം
റാന്നി: സംസ്ഥാന എൻ.ആർ.ഐ. വെൽഫെയർ സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗവും മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയർ മെമ്പറുമായ മന്ദമരുതി ജോസ് കോട്ടാരേയത്തിന്റെ ഭാര്യ റിട്ട. മിലിട്ടറി മേജർ ശോശാമ്മ ഏബ്രഹാം(ഓമന-56) അന്തരിച്ചു. തടിയൂർ ഏറാട്ട് പൂവംപാറ കുടുംബാംഗമാണ്. മക്കൾ: ഡോ. അലീന വർഗീസ്, ഡോ. ആൽസിയ വർഗീസ്.

കൃഷ്ണൻകുട്ടി പിഷാരോടി
കോട്ടായി: പരക്കാട്ട് പിഷാരത്ത് കൃഷ്ണൻകുട്ടി പിഷാരോടി (മണി-84) കോട്ടായി അന്നശ്ശേരി പിഷാരത്ത് അന്തരിച്ചു. ഭാര്യ: പരേതയായ കോട്ടായി അന്നശ്ശേരി പിഷാരത്ത് നാരായണിക്കുട്ടി പിഷാരസ്യാർ. മക്കൾ: ലത, ബിന്ദു, ഉണ്ണിക്കൃഷ്ണൻ, സതീഷ്, മണികണ്ഠൻ.

രാജലക്ഷ്മി
തിരുവാലത്തൂർ: തിരുവാലത്തൂർ പങ്ങുപറമ്പ് വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ രാജലക്ഷ്മി (86) അന്തരിച്ചു. മക്കൾ: വിജയകുമാരൻ, സുലോചന, കോമളം.

വേലായുധൻ
മാത്തൂർ: പല്ലഞ്ചാത്തനൂർ കൂത്തുപറമ്പ് വീട്ടിൽ വേലായുധൻ (79) അന്തരിച്ചു. ഭാര്യ: കമലം. മക്കൾ: രമേഷ് കുമാർ , രഞ്ജിത് , ബേബി ഉഷ, സുനിത, ഷീജ, ഷെറീന.

 രാധ വിജയകുമാർ
പാലക്കാട്: കൊപ്പം സൂര്യകാന്തിയിൽ താഴത്തെവീട്ടിൽ പരേതനായ റിട്ട. ജോയന്റ് സെക്രട്ടറി (സെക്രട്ടേറിയറ്റ്) ടി.വി. വിജയകുമാറിന്റെ ഭാര്യ രാധ വിജയകുമാർ (83) എറണാകുളത്ത് അന്തരിച്ചു. മക്കൾ: പദ്മിനി ബാബു, ടി.വി. അശോക്. മരുമക്കൾ: അഡ്വ. കെ.കെ. ബാബു, അരുണ അശോക്.

 അംബുജാക്ഷിഅമ്മ
ചളവറ: സ്വാതി വീട്ടിൽ ഗോപാലൻനായരുടെ (റിട്ട. ട്രിച്ചി ഓർഡനൻസ് ഫാക്ടറി) ഭാര്യ അംബുജാക്ഷി അമ്മ (69) അന്തരിച്ചു. മക്കൾ: അംബിക (അധ്യാപിക, മോലൂർ സെൻട്രൽ സ്കൂൾ), ശശിധരൻ (കെ.ടി.സി. കോയമ്പത്തൂർ). മരുമക്കൾ: മുരളിധരൻ, ദീപ.

കുഞ്ഞീവി
തേഞ്ഞിപ്പലം: ചെനക്കലങ്ങാടി പരേതനായ അത്തിക്കൽ മുഹമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞീവി ഹജ്ജുമ്മ (86) അന്തരിച്ചു. മക്കൾ: കോയകുട്ടിഹാജി, ഉമ്മർകോയ, കുഞ്ഞിമുഹമ്മദ്, കദീസക്കുട്ടി, സുഹറ, പരേതയായ സൈനബ. മരുമക്കൾ: ഫാത്തിമ, സുഹറ, സാജിദ, അബൂബക്കർ, ആലിക്കോയ, ഹംസ.

കുട്ടിക്കറുപ്പൻ
കരുളായി: കണ്ടിക്കൽ ഇരുതല കുട്ടിക്കറുപ്പൻ (90) അന്തരിച്ചു. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ഈശ്വരി, വത്സല, വസന്ത, സുരേന്ദ്രൻ, പരേതയായ ശാന്തകുമാരി. മരുമക്കൾ: ദാസൻ, റീന, പരേതരായ നാരായണൻ, രാഘവൻ.

കുഞ്ഞിമുഹമ്മദ് കുട്ടി
കൂട്ടായി: മുസ്ലിംലീഗ് സ്ഥാപക നേതാവ് പരേതനായ മുഹാജിറിന്റെ മകൻ പറവണ്ണ കാഞ്ഞിരക്കുറ്റിയിൽ താമസിക്കുന്ന കുഞ്ഞിമുഹമ്മദ് കുട്ടി അന്തരിച്ചു. മക്കൾ: മുഹമ്മദ് മുനീർ, മുഹമ്മദ് ഷബീർ, ഷംന. മരുമകൻ: റഷീദ്. സഹോദരങ്ങൾ: താജുദ്ദീൻ, ഷാഫി, നജീബ്, ഫൈറോസ്, സാബിറ, ഹഫ്സ.  

സിയാമു
തേഞ്ഞിപ്പലം: ചെനക്കലങ്ങാടി പടിഞ്ഞാറെ പള്ളിക്ക് സമീപം എടപ്പറമ്പത്ത് മേടപ്പിൽ സിയാമു (78) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ, മക്കൾ:  കുഞ്ഞിമുഹമ്മത്, മുനീറ, ഖൈറുന്നിസ, അബ്ദുറസാഖ്, അബ്ദുൽവാഹിദ്. മരുമക്കൾ: സക്കീന, നുസ്രത്ത്, നസീറ, അബ്ദുറഹിമാൻ, പരേതനായ നിസാർ.

കുഞ്ഞിമൊയ്തു
അങ്ങാടിപ്പുറം: പുത്തനങ്ങാടി പരിയാപുരം തെക്കുംപുറം മദ്രസയ്ക്കു സമീപം കൊടശ്ശീരി കുഞ്ഞിമൊയ്തു (61) അന്തരിച്ചു.

പാത്തുമ്മക്കുട്ടി
തേഞ്ഞിപ്പലം: ചെനക്കലങ്ങാടി കുറുപ്പച്ചറമ്പത്ത് പരേതനായ പൊറോളി മുഹമ്മദിന്റെ ഭാര്യ പാത്തുമ്മക്കുട്ടി ഹജ്ജുമ്മ (80) അന്തതരിച്ചു. മക്കൾ: മൈമൂന, സുബൈദ, ജമീല, സുഹറ, റഷീദ. മരുമക്കൾ: ഹംസ, മുഹമ്മദ്, കോയ, മുഹമ്മദലി, അസീസ്.

സൈനബ
കൊണ്ടോട്ടി: മേലങ്ങാടി തയ്യിൽ പള്ളിക്ക് സമീപം പരേതനായ മുഹമ്മദിന്റെ ഭാര്യ സൈനബ (80) അന്തരിച്ചു. മക്കൾ: അബ്ദുന്നാസർ (റിട്ട. പ്രിൻസിപ്പൽ ജി.എച്ച്.എസ്. സ്കൂൾ പെരുവള്ളൂർ), റഹ്മത്തുള്ള (പ്രോവിഡന്റ് ഫണ്ട് ഓഫീസ്, കൊല്ലം), ഹബീബുറഹ്മാൻ (ഫിസിക്കൽ എജ്യുക്കേഷൻ തലവൻ, കൊണ്ടോട്ടി ഗവ. കോളേജ്), പരേതയായ റാബിയ. മരുമക്കൾ: ഹസ്സൻ ശരീഫ്, സിൽസില, അലീമ ബീവി, ഡോ. റമീന.

 അനന്തൻ നമ്പ്യാർ
പയ്യന്നൂർ: ഏച്ചിലാംവയലിലെ മാവില പത്തായപുരയിൽ അനന്തൻ നമ്പ്യാർ (91) അന്തരിച്ചു.  ഭാര്യ: പി.തമ്പായി അമ്മ. മക്കൾ: ആനന്ദവല്ലി (കാറമേൽ), വസന്ത (നീലേശ്വരം), മനോജ് (ചന്തപ്പുര), രാജീവൻ, ബേബിലത (ഇരുവരും ഏച്ചിലാംവയൽ). മരുമക്കൾ: എം.വേണുഗോപാലൻ നമ്പ്യാർ (കാറമേൽ), സി.കെ.മധുസൂദനൻ നമ്പ്യാർ (നീലേശ്വരം), എൻ.വി.ശോഭന (ചന്തപ്പുര), എം.പി.ശൈലജ (ഏച്ചിലാംവയൽ), കെ.എം.ദിവാകരൻ (കാനായി).

 എൻ.കെ.ജാനകിയമ്മ
പെരിങ്ങത്തൂർ: പുളിയനമ്പ്രത്തെ രയരോത്ത് നെല്ലാച്ചേരി കോമത്ത് ജാനകിയമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ പി.സി.ശേഖരൻ നമ്പ്യാർ. മക്കൾ: എൻ.കെ.സുധാകരൻ അടിയോടി, പ്രേമലത, അഡ്വ. എൻ.കെ.ശ്രീകുമാർ, രാജലക്ഷ്മി (ബാലുശ്ശേരി), ശാന്തി. മരുമക്കൾ: പി.സി.വിലാസിനി, കെ.വി.പ്രസീത (പാതിരിയാട്), രാജൻ എടച്ചേരി (ബാലുശ്ശേരി), മാധവൻ കുറുമാഞ്ഞിയിൽ (ഇരിങ്ങണ്ണൂർ). സഹോദരങ്ങൾ: പരേതരായ എൻ.കെ.അപ്പുക്കുഞ്ഞൻ അടിയോടി, ബാലകൃഷ്ണൻ അടിയോടി, ദാമോദരൻ അടിയോടി.

 സുഭദ്ര
പിണറായി: കിഴക്കുംഭാഗം കിഴക്കെപറമ്പത്ത് താഴെകുന്നത്ത് സുഭദ്ര (82) അന്തരിച്ചു. ഭർത്താവ്: പരേതനായ മോത്തോടി കണ്ണോത്ത് നാണു നായർ (കൊടുവള്ളി).
 സഹോദരി: പരേതയായ ടി.കെ.ശാരദ (കൊയിലാണ്ടി).

 രാഘവൻ നായ്ക്ക്
ബന്തടുക്ക: മാണിമൂല ശ്രീമല രാഘവൻ നായ്ക്ക് (68) അന്തരിച്ചു.  ഭാര്യ: ജയന്തി ബായി. മക്കൾ: കെ.ഹരീഷ്കുമാർ, ടി.ആർ.മോഹനൻ, ടി.ഗീത.

 വി.വി.കുഞ്ഞികൃഷ്ണൻ
നീലേശ്വരം: മരക്കാപ്പ് കടപ്പുറം വി.വി.ഹൗസിൽ വി.വി.കുഞ്ഞികൃഷ്ണൻ (70) അന്തരിച്ചു. ഭാര്യ: കാർത്ത്യായനി. മക്കൾ: സോന, സീന, സജിന. മരുമക്കൾ: വത്സൻ (പയ്യന്നൂർ), ബാലചന്ദ്രൻ (മങ്ങാട്), സതീശൻ (പടന്നക്കാട്). സഹോദരങ്ങൾ: ലക്ഷ്മി, പുരുഷോത്തമൻ, പദ്മിനി, മീനാക്ഷി, ബാബു, ഭാർഗവി.   

ഐ.സണ്ണയ്യ ഗൗഡ
ബന്തടുക്ക: ഗവ. ഹയർ സെക്കൻഡറി സ്കുളിലെ ആദ്യത്തെ അധ്യാപകൻ പടുപ്പ് ഈയ്യന്തലം (ഇളന്തില) ദൊഡമനെ ഐ.സണ്ണയ ഗൗഡ മാസ്റ്റർ (91) അന്തരിച്ചു. ദൊഡമനെ തറവാട്ടുകാരണവരായിരുന്നു.
പരേതരായ ഈയ്യന്തലം അപ്പയ്യ ഗൗഡയുടെയും മുദ്ധക്കയുടെയും മകനാണ്. ഭാര്യ: സീതമ്മ.
മക്കൾ: കമലാക്ഷി അഡുപ്പങ്കയ (അധ്യാപിക, ചൈതന്യ പബ്ലിക് സ്കൂൾ മംഗളൂരു), വേദാവതി, ഉദയചന്ദ്ര, വാരിജാക്ഷി (നഴ്സിങ് സൂപ്രണ്ട്, മണിപ്പാൽ ആസ്പത്രി, ബെംഗളൂരു), ശശികല (അധ്യാപിക, സെയ്ന്റ് മേരീസ് സ്കൂൾ, ചിക്കമഗളൂർ), വനജാക്ഷി (അധ്യാപിക, വിദ്യാനികേതൻ സ്കൂൾ, കാപ്പു, ഉഡുപ്പി), പൂർണിമ.
മരുമക്കൾ: ബാലചന്ദ്ര (അഡുപ്പങ്കയ സുള്ള്യ), തിരുമലേശ്വര (കല്ലുഗുണ്ടി, കുടക്), ശ്യാമസുന്ദര ഹരിഹര സുബ്രഹ്മണ്യ (ബെംഗളൂരു), ജയരാമ (ബെംഗളൂരു), സോമപ്പ (പോലീസ്, ചിക്കമംഗളൂരു, റിട്ട. സൈനികൻ), രവീന്ദ്രൻ (പേറാളു അജാവൂർ, സുള്ള്യ), പരേതനായ തീർഥപ്രസാദ്. സഹോദരങ്ങൾ: ഗംഗമ്മ (കല്ലപ്പള്ളി), ജാനകി (പേറാജെ കുടക്), പരേതരായ പൊന്നപ്പ ഗൗഡ, കുശാലപ്പ ഗൗഡ, ഭോജപ്പ ഗൗഡ (ഫോറസ്റ്റർ സുള്ള്യ), വെങ്കപ്പ ഗൗഡ (മീത്തനടുക്ക ആലട്ടി സുള്ള്യ).   

 നാരായണന് നമ്പ്യാര്
നീലേശ്വരം: പാലായി എ.എല്.പി.എസ്. റിട്ട. അധ്യാപകന് കോണത്ത് നാരായണന് നമ്പ്യാര് (97) അന്തരിച്ചു. ഭാര്യ: പരേതയായ മാവില രുക്മിണിയമ്മ.
മക്കള്: മാവില പദ്മനാഭന് നമ്പ്യാര് (റിട്ട. ഹെല്ത്ത് സൂപ്പര്വൈസര്), പരേതനായ മാവില ശശിധരന് നമ്പ്യാര് (റിട്ട. എസ്.ഐ.). മരുമക്കള്: സുജാത നീലിയത്ത്, കോടോത്ത് രാജശ്രീ, പരേതയായ കോടോത്ത് രാധാമണി.

ആമിന യൂസഫ്
മടിക്കൈ: ചുണ്ടയിലെ ആമിന യൂസഫ് (51) അന്തരിച്ചു. ഭര്ത്താവ്: യൂസഫ് (വ്യാപാരി).  മക്കള്: ഷെരീഫ്, മുഹസീന, മിസാജ്.
 മരുമക്കള്: റഷീദ് (ബല്ലാ കടപ്പുറം), അഷറഫ് (ബോവിക്കാനം), സാനിഫ (കാസര്കോട്). സഹോദരങ്ങള്: കുഞ്ഞഹമ്മദ് (പാണത്തൂര്), അബ്ദുള് റഹ്മാന്, കൈച്ചുമ്മ, ആസ്യ, പരേതനായ ഖാദര്.

പാറുക്കുട്ടി പിഷാരസ്യാർ
പൊയിനാച്ചി: പാലക്കാട് കാരാകുറുശ്ശി നെല്ലംപാനി പിഷാരത്ത് പാറുക്കുട്ടി  പിഷാരസ്യാർ (87) കാസർകോട് പൊയിനാച്ചിയിൽ മകളുടെ വീട്ടിൽ അന്തരിച്ചു. പരേതനായ പരമേശ്വര അയ്യരുടെ ഭാര്യയാണ്. മക്കൾ:  രാധാരുക്മിണി (പൊയിനാച്ചി), സത്യഭാമ. മരുമക്കൾ: കരുണാകരൻ (റിട്ട. വനംവകുപ്പ് ഉദ്യോഗസ്ഥൻ), പരേതനായ ഉണ്ണികൃഷ്ണൻ.