ആലീസ്
പുതുപ്പാടി: പരേതനായ എടാട്ടുകുന്നേൽ മാത്യുവിന്റെ ഭാര്യ ആലീസ് (ചിന്നമ്മ-75) അന്തരിച്ചു. നാലൊന്നുകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ, സണ്ണി, സിസ്റ്റർ ജ്യോതി (ഒ.സി.ഡി.), സിസ്റ്റർ ജോയ്സ് (ഡി.എം., പഞ്ചാബ്), സിസ്റ്റർ ലിനറ്റ് (എസ്.എ.ബി.എസ്, തലശ്ശേരി), ജൂബിമോൻ, ജൂബിമോൾ (അബുദാബി). മരുമക്കൾ: ജെയിംസ് വടക്കേപ്പുറത്ത്, ജിജി കൊച്ചുമുട്ടം (മൂവാറ്റുപുഴ), സുബി മരുന്നുപൊയ്കയിൽ (ചെങ്ങന്നൂർ), ജിൻസി ചെലക്കത്തടത്തിൽ.

യു.സി. പ്രദീപ്കുമാർ
കൊമ്മേരി: ‘മിഥുന’ത്തിൽ പ്രദീപ്കുമാർ യു.സി. (62) അന്തരിച്ചു. ഭാര്യ: മീരാഭായ്. മക്കൾ: മിഥുൻ കുമാർ, അർജുൻ പ്രദീപ്. മരുമക്കൾ: രമ്യ, ശരണ്യ. സഹോദരങ്ങൾ: ദേവാനന്ദ്, സന്തോഷ്കുമാർ, അനിതാ റാണി.

ജാനകി
കടലുണ്ടി: അണ്ടിശ്ശേരി അപ്പുക്കുട്ടന്റെ ഭാര്യ  ജാനകി (80) അന്തരിച്ചു.
മക്കൾ: അനിൽ കുമാർ (സി.പി.എം. കടലുണ്ടി ലെവൽക്രോസ് ബ്രാഞ്ച് സെക്രട്ടറി, കടലുണ്ടി പഞ്ചായത്ത് ഡ്രൈവർ), രാജി, ശൈലജ, ശശികല. മരുമക്കൾ: ബാബു, റീജ.

ത്രേസ്യ
മാനന്തവാടി: എടവക പഴശ്ശിനഗർ കാവനമാലി പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യ (90) അന്തരിച്ചു.
മക്കൾ: മേരി (റിട്ട. സീനിയർ ക്ലാർക്ക്, സാഹിത്യ അക്കാദമി), ബേബി, ആനി (അധ്യാപിക, എള്ളുമന്ദം എ.എൻ.എം. യു.പി. സ്കൂൾ). മരുമക്കൾ: ചിന്നമ്മ, ജോസ് കിഴക്കൻ പുതുപ്പള്ളി, പരേതനായ പൗലോസ് മലേക്കുടി.

നാരായണി അമ്മ
മൂടാടി: വീമംഗലം വടക്കെ തയ്യിൽ നാരായണി അമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ  കുഞ്ഞിരാമൻ നായർ. മക്കൾ: രാജൻ, ദാസൻ, നാരായണൻ, സത്യഭാമ, വിനോദൻ. മരുമക്കൾ: ലത, സുമ, ബിന്ദു, വേണു, ശാന്തി.

ലീല
മലാപ്പറമ്പ്: പാറാമ്പലത്ത് പരേതനായ ബാലന്റെ ഭാര്യ ലീല (65) അന്തരിച്ചു. മക്കൾ: ഷിബുലാൽ (സിവിൽ എൻജിനിയർ), ഷിംല. മരുമക്കൾ: ജമിൽകുമാർ (പാലക്കാട്), ജീവ.

എ.പി. ചോയി
പണിക്കർറോഡ്: വിമുക്തഭടനും എക്സ് സർവീസ് സൊസൈറ്റിയിൽ ഫോർമാനുമായിരുന്ന അല്ലാച്ചിപറമ്പത്ത് ചോയി (97) ആറാം ഗേറ്റിനടുത്ത് ‘നാരായണീയ’ത്തിൽ അന്തരിച്ചു. ഭാര്യ: പരേതയായ കൊടവന ശാരദ. മക്കൾ: ഗിരീഷ്കുമാർ, രതീഷ്ബാബു, ഗണേഷ്, വിജയലക്ഷ്മി, ജയറാണി. മരുമക്കൾ: ഹരിദാസ്, റീന, പ്രസീത, സുനിത.

മൂസ
കൊയിലാണ്ടി: കുറുവങ്ങാട് പുതുക്കുടി മൂസ (87) അന്തരിച്ചു. ഭാര്യ: പരേതയായ മറിയം. മക്കൾ: ഫാത്തിമ, സുബൈദ, സുഹറ, റംല, ജമീല, മുസ്തഫ, മുനീറ, നൂർജഹാൻ. മരുമക്കൾ: അബൂബക്കർ, മൊയ്തീൻ, യൂസഫ് (സൗദി), ഇമ്പിച്ചി മമ്മദ്, കുഞ്ഞിമുഹമ്മദ് (കുവൈത്ത്), മുസ്തഫ (ദുബായ്), അഷ്റഫ് (സൗദി), റംല.

കുഞ്ഞിരാമൻ നായർ
തിക്കോടി: പള്ളിക്കര കുളങ്ങരക്കണ്ടി കുഞ്ഞിരാമൻ നായർ (92) അന്തരിച്ചു. ഭാര്യ: പാർവതി അമ്മ. മക്കൾ: ശ്രീധരൻ, പത്മിനി, ഇന്ദിര. മരുമക്കൾ: ശിവദാസൻ, പ്രസീന, പരേതനായ സുകുമാരൻ അടിയോടി. സഹോദരങ്ങൾ: പരേതരായ നാരായണൻ നായർ, മോളൂട്ടി അമ്മ.

ഹസ്സൻകുട്ടി
നടുവണ്ണൂർ: ഊരള്ളൂർ കുറുങ്ങോളി ഹസ്സൻകുട്ടി (72) അന്തരിച്ചു. ഭാര്യ: കുഞ്ഞാമി. മക്കൾ: ഫൈസൽ (ഖത്തർ), ശരീഫ, സീനത്ത്. മരുമക്കൾ: അബ്ദുസ്സലാം മാസ്റ്റർ, യു.സി. അഷ്റഫ്, ജഹിന. സഹോദരങ്ങൾ: ഖദീജ, ആമിന, ബിരിയം, ഫാത്വിമ, ബീവിച്ചി ബീവി, അമ്മദ്, പരേതനായ പോക്കർ.

ലക്ഷ്മി അമ്മ
നടുവണ്ണൂർ: കാവുന്തറയിലെ പരേതനായ ഏരൂൽ കുഞ്ഞിക്കൃഷ്ണൻ നായരുടെ ഭാര്യ മണ്ണാറത്ത് ചാലിൽ ലക്ഷ്മി അമ്മ (85) അന്തരിച്ചു. മക്കൾ: ഗംഗാധരൻ, ശാന്ത, രവി, അശോകൻ, ശ്രീജ, മിനി. മരുമക്കൾ: ശ്രീധരൻ, രാജൻ, വിനോദ്, ശാന്ത, കമല, സിന്ധു.

സരോജിനി
കല്ലായി: കല്ലായി റെയിൽവേസ്റ്റേഷന് മുമ്പിൽ ദാസ് സ്റ്റേഷനറി ഉടമയും വിവിധ പത്രങ്ങളുടെ ഏജൻറുമായ പനക്കൽ ഹരിദാസിെൻറ ഭാര്യ സരോജിനി (70) അന്തരിച്ചു. മക്കൾ: ശ്രീജ, റീജ.

  ജെയ്സണ്
 കുന്നംകുളം: മങ്ങാട് തോലത്ത് മാത്തപ്പന്റെ മകന് ജെയ്സണ് (54) അന്തരിച്ചു. അഞ്ചലിലെ മണവാട്ടി ഫാന്സി ഉടമയാണ്. ഭാര്യ: കുമാരി. മക്കള്: ഐജി, ഐബി.

വാറുണ്ണി
 താഴേക്കാട്: മാളിയേക്കല് തെക്കേത്തല വാറുണ്ണി (85) അന്തരിച്ചു. ഭാര്യ: ലില്ലി വാറുണ്ണി. മക്കള്: ലെജിന്, ലീജ, ജോജി, ലീന. മരുമക്കള്: ഷാന്റി, പോള്, ആന്സി, ടോണി.

വിജയന്
 കൊടുങ്ങല്ലൂര്: മേത്തല അഞ്ചപ്പാലം വടക്കുംപുരയ്ക്കല് കറപ്പക്കുട്ടിയുടെ മകന് വിജയന് (62) അന്തരിച്ചു. ഭാര്യ: സരസ്വതി. മക്കള്: നിജേഷ്, വിപിന്.
നടരാജൻപെരിങ്ങോട്ടുകര: വടക്കുംമുറി തണ്ടാശ്ശേരി നടരാജൻ (അഭിമന്യു -69) അന്തരിച്ചു. ഭാര്യ: ജയ. മക്കൾ: രഞ്ജിത്ത്,
അജിത.

ദേവസ്സി
എടത്തിരുത്തി: ചിറ്റിലപ്പിള്ളി ദേവസ്സി (95) അന്തരിച്ചു. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: ജോളി, ജെസി, ജയ, പരേതനായ ജെയിംസ്, ജാൻസി, ആന്റോ, ജോഷി.

   ശ്രീനിവാസന്
 കൊടുങ്ങല്ലൂര്: ശ്രീനാരായണപുരം പൂവ്വത്തുംകടവ് ഫാര്മേഴ്സ് ബാങ്കിനു സമീപം താമസിക്കുന്ന തോപ്പില് ശ്രീനിവാസന് (72) അന്തരിച്ചു.  ഭാര്യ: പരേതയായ പുഷ്പ . മകള്: ഹേനമിത്ര. മരുമകന്: ഡിബിന്.

ശങ്കുരു
ചേറ്റുവ: ചേറ്റുവ സ്കൂളിന് പടിഞ്ഞാറ് താമസിക്കുന്ന പരേതനായ കല്ലയിൽ കുഞ്ഞയ്യപ്പന്റെ മകൻ ശങ്കുരു (65) അന്തരിച്ചു. ഭാര്യ: കൗസല്യ. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: ചന്ദ്രൻ, രാജു.

ശാരദ അമ്മ
ഗുരുവായൂർ: പരേതനായ പി. രാഘവൻ നായരുടെ ഭാര്യ അത്തിക്കൽ ശാരദ അമ്മ (84) അന്തരിച്ചു. മക്കൾ: ജയൻ (ഷാർജ), ഡോ.ജയന്തി (പ്രിൻസിപ്പൽ സയന്റിസ്റ്റ്, ആയുഷ് മന്ത്രാലയം, ഡൽഹി). മരുമക്കൾ: വിദ്യാധരൻ പെരുനെല്ലി (അധ്യാപകൻ), സ്നിഗ്ദ്ധ.

പദ്മാവതി     
വലപ്പാട്: കരയാമുട്ടം കുറ്റിക്കാട്ട് പരേതനായ റിട്ട. അധ്യാപകന് ഗോപാലന്റെ ഭാര്യ പദ്മാവതി (88) അന്തരിച്ചു. റിട്ട. അധ്യാപികയാണ്.
 മക്കള്: സോമകുമാര് (മുംബൈ), ഗോപാലകൃഷ്ണന്, ഷീല (ഹെഡ്മിസ്ട്രസ്, ജി.ഡി.എം.എല്.പി. സ്കൂള്, വലപ്പാട്), ഉഷ (അധ്യാപിക, സി.എ.യു.പി. സ്കൂള്, മമ്പാട്, പാലക്കാട്). മരുമക്കള്: ജലജ, ഗിരിജ, സിദ്ധാര്ത്ഥന്, സുനില്കുമാര് (റിട്ട. പോലീസ്).

കൃഷ്ണന്കുട്ടി   
കിഴക്കമ്പലം: പൊയ്യക്കുന്നം പൊന്നാന്തറയില് പി.പി. കൃഷ്ണന്കുട്ടി (85) അന്തരിച്ചു. കിഴക്കമ്പലത്തെ ആദ്യകാല തുണി വ്യാപാരിയാണ്. ഭാര്യ: ജാനകി പള്ളുരുത്തി കണ്ടത്തിപ്പറമ്പില് കുടുംബാംഗം. മക്കള്: ചന്ദ്രശേഖരന്, ലത. മരുമക്കള്: അംബിക (കിഴക്കമ്പലം അലക്സ് പ്രസ്സ്), രഘു ഞാറയ്ക്കല് (ടെക്സ്റ്റൈല് ഷോപ്പുടമ).

കെ.പി. ശശിധരന് നായര്
മൂവാറ്റുപുഴ: കടാതി കണ്ടവത്ത് കെ.പി. ശശിധരന് നായര് (63) അന്തരിച്ചു.
ആലുവ പോലീസ് കണ്ട്രോള് റൂം മുന് ഓഫീസ് ജൂനിയര് സൂപ്രണ്ടാണ്. ഭാര്യ: പ്രസന്ന, അരിക്കുഴ നമ്പ്യാമഠത്തില് കുടുംബാംഗം. മകള്: ആരതി (മാക്സ്വെല് ജിയോ സിസ്റ്റംസ്). മരുമകന്: അനൂപ് (ദുബായ്).

ഏല്യാക്കുട്ടി
പെരുമ്പാവൂര്: ആയത്തുപടി ചുള്ളി പരേതനായ ഔസേഫിന്റെ ഭാര്യ ഏല്യാക്കുട്ടി (84) അന്തരിച്ചു. മക്കള്: മേരി, ആനി (റിട്ട. ടീച്ചര്), റാഫേല് (കൂവപ്പടി സര്വീസ് സഹകരണ ബാങ്ക് ഡയറക്ടര് അംഗം), ജോയി (ബിസിനസ്സ്), ഷൈജി, ജാന്സി. മരുമക്കള്: ജോയി പെട്ട (റിട്ട. ടെല്ക്ക്), ഷൈനി, ബിന്ദു (ഗവ. ഹയര് സെക്കന്ഡറി സ്കൂള് അകനാട്), ജോസ് കോട്ടക്കല് കോതമംഗലം, ജോയി കണ്ണമ്പുഴ കൊരട്ടി.

പി.കെ. മാധവന്
പിറവം: ഏഴക്കരനാട് പുത്തന്കണ്ടത്തില് പി.കെ. മാധവന് (കൊച്ചോല് -85) അന്തരിച്ചു.
 ഭാര്യ: അമ്മിണി, തിരുവാണിയൂര് കോപ്പാട്ടില് കുടുംബാംഗം. മക്കള്: ലളിത, പ്രസാദ്. മരുമക്കള്: മണി, ഓമന.

കെ. സുബ്രഹ്മണ്യന്
തൃപ്പൂണിത്തുറ: തെക്കുംഭാഗം ചൂരക്കാട് പിണ്ണാക്ക്മുക്ക് മുരളി നിവാസില് കെ. സുബ്രഹ്മണ്യന് (89) അന്തരിച്ചു.
ഭാര്യ: അമ്മിണി. മക്കള്: മുരളി മനോഹരന്, സുരേഷ്, വിജയലക്ഷ്മി, ജയന്തി. മരുമക്കള്: രാധാകൃഷ്ണന്, ഗീത, രാമദാസ്, ലീലാവതി.

പി.എൻ. രാജപ്പൻ
കൂത്താട്ടുകുളം: തിരുമാറാടി പടിഞ്ഞാറെക്കൂറ്റ് പി.എൻ. രാജപ്പൻ (മോനപ്പൻ-80) അന്തരിച്ചു.
ഭാര്യ: ശാന്ത, ആയാംകുടി പാലത്തടം കുടുംബാംഗം. മക്കൾ: ബാബു (സി.പി.എം. തിരുമാറാടി എച്ച്.എസ്.എസ്. ബ്രാഞ്ച് അംഗം), ബിന്ദു.

രാമൻകുട്ടി
മാമ്മലശ്ശേരി: പെരിയ്ക്കാമറ്റത്തിൽ രാമൻകുട്ടി (67)  അന്തരിച്ചു. ഭാര്യ: അമ്മിണി രാമൻകുട്ടി, ഇല്ലിക്കൽ കുടുബാംഗം (തുരുത്തുകണ്ടത്തിൽ).
മക്കൾ: രാജേഷ് പി.ആർ., രജനി പി. ആർ. മരുമക്കൾ: സജിമോൻ (കളമ്പൂർ പുളിന്താനത്ത് കുടുംബാംഗം), സുജ (കക്കാട് കുരികിലിൽ കുംടുബാംഗം).

മത്തായി വര്ഗീസ്
മൂക്കന്നൂര്:  പള്ളിപ്പറമ്പില് മത്തായി വര്ഗീസ് (89) അന്തരിച്ചു.
ഭാര്യ: ആനീസ് വര്ഗീസ്. മക്കള്: പരേതനായ ബേബി, മോളി, ഷൈനി, ജോബി. മരുമക്കള്: റോസിലി, ഡേവിസ്, പരേതനായ തോമസ്, ജിഷ.

വിജയ എച്ച്.നായർ
തിരുവനന്തപുരം: ശാസ്തമംഗലം നികുഞ്ജം ഹാർമണിയിൽ പരേതനായ ഡോ. ബി.കെ.ഹരീന്ദ്രൻ നായരുടെ ഭാര്യ വിജയ എച്ച്.നായർ (81) അന്തരിച്ചു. മക്കൾ: അർവിന്ദ്, അഞ്ജന, ആശ. മരുമക്കൾ: രതി, സുനിൽ, മാത്യു.

ടി.വി.വിജയൻ
തിരുവനന്തപുരം: പേട്ട ആനയറ മുഖക്കാട് ലെയ്ൻ ടി.സി. 92/3348 മുല്ലൂർ വീട്ടിൽ ടി.വി.വിജയൻ (57) അന്തരിച്ചു. ആർ.എസ്.എസ്. നഗർകാര്യ കർത്താവായും ബാലഗോകുലം ജില്ലാ സംഘടനാ കാര്യദർശിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എ.അനിതകുമാരി. മക്കൾ: വി.സന്ദീപ്, വി.വിശാഖ്.

കൃഷ്ണപിള്ള
വെഞ്ഞാറമൂട്: കീഴായിക്കോണം ശാലിനി ഭവനിൽ മഠത്തുവിളാകത്ത് വീട്ടിൽ കൃഷ്ണപിള്ള (87) അന്തരിച്ചു. ഭാര്യ: സാവിത്രി അമ്മ. മക്കൾ: ശശികലകുമാരി, ശകുന്തളകുമാരി, മധുസൂദനൻ നായർ.

പൊന്നമ്മ
കിളിമാനൂർ: പുല്ലയിൽ ഏറത്തുവീട്ടിൽ പരേതനായ സ്വാതന്ത്ര്യസമരസേനാനി പി.കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ പൊന്നമ്മ (95) അന്തരിച്ചു. മക്കൾ: ദിവാകരൻ, പങ്കജാക്ഷി അമ്മ, ശിവശങ്കരപ്പിള്ള, മുരളീധരൻ പിള്ള, ശ്രീകുമാർ (റിട്ട. എച്ച്.എം., ജി.എച്ച്.എസ്.എസ്. കിളിമാനൂർ), ജയകുമാർ. മരുമക്കൾ: സതികുമാരി, സരള, ജലജകുമാരി, രാജലക്ഷ്മി, രജിതകുമാരി.

കെ.തങ്കമ്മ
മലയിൻകീഴ്: ആളിയോട്ടുകോണത്ത് ഷൈൻ നിവാസിൽ രാമകൃഷ്ണൻ നാടാരുടെ ഭാര്യ കെ.തങ്കമ്മ (81) അന്തരിച്ചു.

എൻ.റീജ
ബാലരാമപുരം: താന്നിവിള കരയ്ക്കാട്ടുവിള പുത്തൻവീട്ടിൽ കെ.വി.സുരേഷ്കുമാറിന്റെ ഭാര്യ എൻ.റീജ (കുഞ്ഞുമോൾ-40) അന്തരിച്ചു.

 അഡ്വ. പി.വി.അനിൽകുമാർ
വട്ടിയൂർക്കാവ്: വേട്ടമുക്ക് കട്ടച്ചൽ റോഡ് കെ.ആർ.ഡബ്ല്യു.എ. 15-എയിൽ അഡ്വ. പി.വി.അനിൽകുമാർ (57 -വൈസ് പ്രസിഡന്റ്, പാൽക്കുളങ്ങര വെൽഫെയർ സഹകരണസംഘം) അന്തരിച്ചു. ഭാര്യ: പരേതയായ എസ്.മിനി. മകൻ: ഭരത്ചന്ദ്രൻ (ഇൻഫോസിസ്).

ജി.പദ്മാവതി അമ്മ
തിരുവനന്തപുരം: ശാസ്തമംഗലം ശ്രീരംഗം ലെയ്ൻ ഗോകുലം വീട്ടിൽ (സി-10) പരേതനായ അരുവിക്കര കുന്നുംപുറത്ത് വീട്ടിൽ പ്രഭാകരൻ നായരുടെ ഭാര്യ ജി.പദ്മാവതി അമ്മ (84) അന്തരിച്ചു. മക്കൾ: പരേതയായ ജയശ്രീ, സുരേഷ് കുമാർ, രാജൻ, സുനിൽകുമാർ. മരുമക്കൾ: രാജശേഖരൻ നായർ, ശോഭന, വത്സല, ലേഖ.

കൃഷ്ണൻകുട്ടി നായർ
തിരുവനന്തപുരം: പേരൂർക്കട ജി.സി.നഗർ 130 ശ്രീരമയിൽ പി.ഡബ്ല്യു.ഡി. (ഇറിഗേഷൻ) റിട്ട. ചീഫ് എൻജിനീയർ കൃഷ്ണൻകുട്ടി നായർ (84) അന്തരിച്ചു. ഭാര്യ: രമാദേവി. മക്കൾ: സജനി നായർ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അഗ്രികൾച്ചർ), സുചിത്ര (ബെംഗളൂരു). മരുമക്കൾ: രമേശ് കുമാർ (റിട്ട. ജനറൽ മാനേജർ, കനറാ ബാങ്ക്), അജയകുമാർ കെ.ആർ. (റിട്ട. ഗ്രൂപ്പ് ജനറൽ മാനേജർ, എം.ആർ.പി.എൽ.).

വര്ഗീസ്
ഡാനിയേല്  ബെംഗളൂരു: പത്തനംതിട്ട ഉതിമൂട് കൂടത്തിനാലില് വര്ഗീസ് ഡാനിയേല് (57) ബെംഗളൂരു ടി. ദാസറഹള്ളിയില് അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ വര്ഗീസ് (കോന്നി ഊട്ടുപാറ താന്നിനില്ക്കും പതലില് കുടുംബാംഗം.). മക്കള്: സിബി, എബി. ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 10-ന് വീട്ടിലും 11-ന് ജാലഹള്ളി ഗംഗമ്മ സര്ക്കിളിലെ മാര്ത്തോമ പള്ളിയിലും നടക്കുന്ന ശ്രുശ്രൂഷയ്ക്ക് ശേഷം അബിഗരെ മാര്ത്തോമാ പള്ളിസെമിത്തേരിയില്.

 സാലി മനക്കല്
  ബെംഗളൂരു: കൊല്ലം കുണ്ടറ സ്വദേശി പരേതനായ അബ്രഹാം മനക്കലിന്റെ ഭാര്യ സാലി മനക്കല് (78) തുമകൂരുവില് അന്തരിച്ചു.  മക്കള്: വിനയ്, യുന. മരുമക്കള്: റെജിനോള്ഡ്, റോമി. ശവസംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് തുമകൂരു സി.എസ്.ഐ. വെസ്ലി പള്ളി സെന്ററില്.

 എം. ബാലക്കുറുപ്പ്
  ബെംഗളൂരു: വടകര കടമേരി മഠത്തില് ബാലക്കുറുപ്പ് (85) ബെംഗളൂരുവിലെ ന്യൂ ബെല് റോഡിലെ വസതിയില് അന്തരിച്ചു. മുതിര്ന്ന ഗുരുസ്വാമിയും ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സസ് മുന് ജീവനക്കാരനുമായിരുന്നു. ഭാര്യ: പി.എം. ഭാഗ്യലക്ഷ്മി. മകള്: അഡ്വ. ബിന്ദു. മരുമകന്: രജത്.

ജോസഫൈൻ
കൊടുവിള: ശിങ്കാരപ്പള്ളി മഞ്ചിലുംപാട്ടുവീട്ടില് പരേതനായ സ്റ്റീഫന്റെ ഭാര്യ ജോസഫൈന് (85) അന്തരിച്ചു. മക്കൾ: റീത്ത, ലത്തീസ, സെല്വീന, സ്റ്റെല്ല, നിര്മല, വിജയന്, ബോസ് വെല്, ആശ. മരുമക്കള്:  ജോസ്, ജോസഫ്, പരേതനായ അലക്സ്, സ്റ്റീഫന്, വിക്ടര്, സൈനു, അനിത, സന്തോഷ്.

നാദിർഷാ
കൊട്ടിയം: എഴുത്തുകാരനും നാടകരചയിതാവുമായിരുന്ന  നാദർഷാ (59) അന്തരിച്ചു. 1985-90 കാലയളവിൽ നാടകരംഗത്ത് സജീവമായിരുന്നു. കാലൻ കാക്ക എന്ന നാടകം രചിച്ച് സംവിധാനവും നടത്തി നിരവധി സ്റ്റേജുകളിൽ അവതരിപ്പിച്ചിരുന്നു. ഷമിം ഷ, എന്റെ ലൈല, ജിം സൺഡോൻ എന്നീ നോവലുകളും രചിച്ചു.

 ജോർജ് ഗീവർഗീസ്
കൈതക്കോട്: നെല്ലിയിൽ തെക്കേതിൽ വീട്ടിൽ ജോർജ് ഗീവർഗീസ് (80) അന്തരിച്ചു.
ഭാര്യ: ശോശാമ്മ. മക്കൾ: തോമസ് കുട്ടി, ലീലാമ്മ, പരേതനായ തങ്കച്ചൻ, ജോൺസൺ, കൊച്ചുണ്ണൂണ്ണി, ഷൈലാമ. മരുമക്കൾ: മറിയാമ്മ, ശാമുവേൽ, പരേതനായ സിജി, ബിനു, ജോയി.

സരസൻ
തൊടിയൂർ: കല്ലേലിഭാഗം ലക്ഷ്മിയേഴത്ത് സരസൻ (79) അന്തരിച്ചു. ഭാര്യ: ആനന്ദവല്ലി. മക്കൾ: കൃഷ്ണകുമാർ, ഷീജ (ലഫ്. കേണൽ, ഇന്ത്യൻ ആർമി, ജയ്പുർ). മരുമക്കൾ: ഗിരിജ, റോയ്.

 രഞ്ജിത് കുമാർ
  പുത്തൂർ : ചവറ കെ.എം.എം.എൽ. ജീവനക്കാരൻ പൂവറ്റുർ പടിഞ്ഞാറ് മാവടി തുണ്ടത്തിൽവീട്ടിൽ രഞ്ജിത്ത് കുമാർ (38) അന്തരിച്ചു. ഭാര്യ: കാർത്തിക. മകൾ: ആരാധ്യ.

 ഭാസ്കരൻ   
 പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് പറത്തറയിൽ ഭാസ്കരൻ (80) അന്തരിച്ചു. ഭാര്യ: ദേവകി. മക്കൾ: ഷിബു, ഷാജി, ഷൈജു, ഷൈജ, ഷീന.

 എസ്.വിശ്വനാഥൻ  
 ഹരിപ്പാട്: റിട്ട.ഡെപ്യൂട്ടി തഹസിൽദാർ മഹാദേവികാട് വലിയ കാട്ടിൽ എസ്.വിശ്വനാഥൻ (58) അന്തരിച്ചു. കാർത്തികപ്പള്ളി എസ്.എൻ.ഡി.പി. യൂണിയൻ കമ്മിറ്റി അംഗം, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്, വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ രേവതി മഹോത്സവ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: വിജയകുമാരി. മകൻ: അഭിജിത്.

സെബാസ്റ്റ്യൻ
ആലപ്പുഴ: തുമ്പോളി വാർഡിൽ പറേകാട്ടിൽ (പള്ളിക്കത്തയ്യിൽ) പി.എൽ. സെബാസ്റ്റ്യൻ (94) അന്തരിച്ചു.  റിട്ട.ഒ.എൻ.ജി.സി.റീജണൽ ഫയർ ഓഫീസർ ആയിരുന്നു. 1982 ലെ ബോംബെ ഹൈയിലുണ്ടായ തീ അണയ്ക്കാൻ മുൻനിരയിൽ ഉണ്ടായിരുന്ന ഇദ്ദേഹം 1983 ൽ ഇൻഡ്യൻ പ്രസിഡന്റിന്റെ വിശിഷ്ട സേവാമെഡലിനു അർഹനായിട്ടുണ്ട്.
ഭാര്യ: പരേതയായ ചിന്നമ്മാ സെബാസ്റ്റ്യൻ. (റിട്ട. ഹെഡ്മിസ്ട്രസ് സെയ്ന്റ്. തോമസ് ഹൈസ്കൂൾ തുമ്പോളി).മക്കൾ: പി.എസ്.എബി (ദുബായ്), ഗീതാ ജോസഫ് (റിട്ട. ഹെഡ്മിസ്ട്രസ് സെയ്ന്റ്. സെബാസ്റ്റ്യൻ ഹൈസ്കൂൾ പള്ളിത്തോട്), ലൂസി സോളമൻ (റിട്ട. പ്രൊഫസർ സെയ്ന്റ്. ജോസഫ്സ് കോളേജ് ആലപ്പുഴ), പി.എസ്. ജോർജ് (ഷാർജ).മരുമക്കൾ: ആശ എബി (ദുബായ്), ജോസഫ് പുളിക്കൻ (റിട്ട.സെക്രട്ടറി കാർഡ് ബാങ്ക്, ചേർത്തല), സോളമൻ ജോസഫ് (ഷാർജ), ലിസി ജോർജ് (ടീച്ചർ സെയ്ന്റ്. മേരീസ് ഹൈസ്കൂൾ, വട്ടയാൽ).

വി.ഉദയകുമാർ
കെ.ചപ്പാത്ത്: അമ്മു ഹോട്ടൽ ആൻഡ് കേറ്ററിങ് സർവീസ് ഉടമ കരിപ്പേരിൽ വി.ഉദയകുമാർ (57) അന്തരിച്ചു. ഭാര്യ: ഗീതമ്മ. മക്കൾ: സൗമ്യ, സച്ചിൻ, സാരംഗി. മരുമക്കൾ: കിഷോർ, അമിത.

തങ്കമ്മ
അടിമാലി: ചാറ്റുപാറ കണ്ണംവേലിയിൽ പരേതനായ ഗോപാലന്റെ ഭാര്യ തങ്കമ്മ (70) അന്തരിച്ചു. മക്കൾ: റോയി, ബിജു. മരുമക്കൾ: സിന്ധു, സിന്ധു.

മേരി
കുഞ്ചിത്തണ്ണി: ഉപ്പാർ കിഴക്കേക്കൂറ്റ് സെബാസ്റ്റ്യന്റെ ഭാര്യ മേരി (65) അന്തരിച്ചു. ഉപ്പാർ ഈന്തുങ്കൽ കുടുംബാംഗം. മക്കൾ: ഷൈജു, ഷിൽജു, വിൽജു, ലൗലി. മരുമക്കൾ: സിന്ധു ഇളമ്പാശ്ശേരിയിൽ (കോവിൽകടവ്), ഡെയ്സി (കുരുവിളാസിറ്റി), ബൈജു മരോട്ടിക്കപറമ്പിൽ (വൈപ്പിൻ).

ചിന്ന രാജ്
മറയൂർ: മറയൂർ പഞ്ചായത്തിൽ കോച്ചാരം സ്വദേശി ചിന്ന രാജ് (83) അന്തരിച്ചു. ഭാര്യ: സുബ്ബുലക്ഷ്മി.
മക്കൾ: രാജേശ്വരൻ, മുരുകൻ, ജഗദീശ്വരി, അന്ന ലക്ഷ്മി. മരുമക്കൾ: പ്രിയ, രമ, പഴനി കുമാർ, ജയകൃഷ്ണൻ.

പി.വി.രാജപ്പൻ ആചാരി
പുറമറ്റം-എം.നോർത്ത്: ഗീതാലയത്തിൽ പി.വി.രാജപ്പൻ ആചാരി (65) അന്തരിച്ചു. ഭാര്യ: ഗീത. മക്കൾ: ശിവരാജ്, ജയരാജ്. മരുമക്കൾ: രഞ്ജിനി ശിവരാജ്, രശ്മി ജയരാജ്.

എം.എ.വിദ്യാധരൻ
റാന്നി: ഇടക്കുളം പള്ളിക്കമുരുപ്പ് മുള്ളാനിൽ എം.എ.വിദ്യാധരൻ (79) അന്തരിച്ചു. ഭാര്യ: ആനന്ദവല്ലി. മക്കൾ: സതീഷ്, സിന്ധു, ബിന്ദു.

ദേവയാനിയമ്മ
കുന്നന്താനം: പ്ലാത്താനത്തിൽ പരേതനായ ഭാസ്കരപ്പണിക്കരുടെ ഭാര്യ ദേവയാനിയമ്മ (92) അന്തരിച്ചു. നെടുമ്പ്രം കോച്ചാരിമുക്ക് നടുവിലേടത്ത് കുടുംബാംഗമാണ്. മക്കൾ: ദിവാകരപ്പണിക്കർ, തിലകനാഥപ്പണിക്കർ, ഓമന, കുശലകുമാരി, പരേതനായ സോമനാഥപ്പണിക്കർ. മരുമക്കൾ: വത്സമ്മ, സുമ, അശ്വതി, രാമചന്ദ്രൻ, പരേതനായ ശശീന്ദ്രൻ.

കെ.ടി.തോമസ്
വായ്പൂര്: കുത്തുകല്ലുങ്കൽ കെ.ടി.തോമസ് (ജോയി-70) അന്തരിച്ചു. ഭാര്യ: സാലി തോമസ് എഴുമറ്റൂർ തെക്കേമുറിയിൽ കുടുംബാംഗമാണ്. മക്കൾ: ലിജോ (കുവൈത്ത്), ലിജി (ദോഹ). മരുമക്കൾ: ടിന്റു (കുവൈത്ത്), നിയാദ് (ദോഹ).

രാധഅമ്മ
കുഴൽമന്ദം: കളപ്പെട്ടി പാലക്കോട്ട് വീട്ടിൽ രാധഅമ്മ (80) അന്തരിച്ചു. പരേതനായ രാമശ്ശേരി തൊയക്കാട്ട് വീട്ടിൽ ശങ്കരൻകുട്ടിനായരുടെ ഭാര്യയാണ്. മക്കൾ: ചന്ദ്രശേഖരൻ, ഇന്ദുലേഖ, മുരളീധരൻ, ശിവരാമൻ, വിശ്വനാഥൻ.

കോശു ആശാരി
ചിറ്റൂർ: കല്ലായ്കുളമ്പിൽ കോശു ആശാരി (80) അന്തരിച്ചു. മക്കൾ: ശെൽവരാജ്, ചെന്താമര, ലത, സുജാത, സുകുമാരി, മിനി, ഷീബ.

എൻ.പി. നാരായണപിഷാരടി
കൂറ്റനാട്: റിട്ട. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥൻ പെരിങ്ങോട് മതുപ്പുള്ളി പിഷാരത്ത് എൻ.പി. നാരായണപിഷാരടി (78) മണ്ണാർക്കാട് ഹിൽവ്യൂനഗറിലെ വീട്ടിൽ അന്തരിച്ചു. ഭാര്യ: കൊടിക്കുന്നത്ത് പിഷാരത്ത് തങ്കമണി. മക്കൾ: പ്രീത, സ്മിത (അധ്യാപിക, കേരള എഡ്യൂക്കേഷൻ സൊസൈറ്റി സീനിയർ സെക്കൻഡറി സ്കൂൾ, ഡൽഹി). മരുമക്കൾ: ജി.പി. രാമചന്ദ്രൻ (പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി, സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി), എം.പി. ഹരിനാരായണൻ (സീനിയർ സെക്ഷൻ ഓഫീസർ, ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ അഫയേഴ്സ് ആൻഡ് ട്രെയ്നിങ്, ഡൽഹി). സഹോദരങ്ങൾ: ദാമോദരൻ, ജനാർദനൻ (റിട്ട. പോസ്റ്റ് മാസ്റ്റർ, കൂറ്റനാട്), മധുസൂദനൻ (റിട്ട. ഇൻകംടാക്സ് ഓഫീസർ), മാധവൻ, രാഘവൻ, ഭഗവതി, സൂര്യൻ.

ചിരുതക്കുട്ടി
ചെങ്ങര: നെച്ചിക്കാട് പരേതനായ കറപ്പന്റെ ഭാര്യ ചിരുതക്കുട്ടി (80) അന്തരിച്ചു. മക്കൾ: ലീലാവതി, ബാലസുബ്രഹ്മണ്യൻ, ശിവദാസൻ, ഇന്ദിരാവതി, വിശാലാക്ഷി, ശ്രീവൽസല, സുരേഷ്ബാബു (സി.ഡബ്ല്യു.എഫ്.ഐ. പഞ്ചായത്ത് സെക്രട്ടറി), ശ്രീപ്രകാശ്, (സി.പി.എം. ലോക്കൽകമ്മിറ്റി അംഗം), ശ്രീജ.

കോമു
പുറത്തൂർ: എടക്കനാട് ചിറക്കൽ അങ്ങാടി സ്വദേശി കക്കിടി പുതിയാട്ടിപറമ്പിൽ കോമു (85) അന്തരിച്ചു. ഭാര്യ: പരേതയായ ഖദീജ. മക്കൾ: മുസ്തഫ, ഷാഫി, ഹമീദ്, നഫീസ, സാബിറ. മരുമക്കൾ: റംല, ബാവ, ഷഫീഖ്, റഷീദ്.

ഹൈദ്രു
കാളികാവ്: ചോക്കാട് പെടയന്താളിലെ തെച്ചിയോടൻ ഹൈദ്രു (73) അന്തരിച്ചു: ഭാര്യ: ആമിന. മക്കൾ: മൈമൂന, ഇസ്മയിൽ, സൈനബ. മരുമക്കൾ: ഗഫൂർ, മുഹമ്മദലി, റജീന.

അപ്പു
അരീക്കോട്: ക്യാമ്പ് റോഡിലെ റിട്ട. സൈനിക ഉദ്യോഗസ്ഥൻ കാവുങ്ങൽ അപ്പു (75) അന്തരിച്ചു.
ഭാര്യമാർ: ശാന്ത, പരേതയായ സരോജിനി. മക്കൾ: ഷൈലജ, സുധാകരൻ, സുരേന്ദ്രൻ (കെ.എസ്.ആർ.ടി.സി. കണ്ടക്ടർ), സുജിത് ബാബു (ഡ്രൈവർ, കൃഷിവകുപ്പ്), പരേതയായ ഷൈനി.
 മരുമക്കൾ: നാരായണൻ, നിഷ (അരീക്കോട് ഗ്രാമപ്പഞ്ചായത്ത് അംഗം), സജിത, റീന, ശശികുമാർ.

മമ്മു
മലപ്പുറം: മേൽമുറി കോണോംപാറ സ്വദേശി പരേതനായ കളത്തിങ്ങൽ പറപ്പൂര് മമ്മുദുവിന്റെ മകൻ കളത്തിങ്ങൽ മമ്മു (76) അന്തരിച്ചു.
ഭാര്യ: കദിയുമ്മ. മക്കൾ: അസ്മാബി, ഫാത്തിമ, മുസ്തഫ, സലാം, അഷ്റഫ്, ജാഫർ. മരുമക്കൾ: ആയിശ, ഹംസ, മുസ്തഫ, സുമയ്, ആരിഫ, ഫസ്നി.

കമലാക്ഷി അമ്മ
പെരിന്തൽമണ്ണ: പഞ്ചമ സ്കൂളിന് സമീപം പരേതനായ പറക്കാട്ടിൽ ഗോവിന്ദൻ നായരുടെ ഭാര്യ തെഞ്ചീരി കമലാക്ഷി അമ്മ (87) അന്തരിച്ചു. മക്കൾ: ഉണ്ണിക്കൃഷ്ണൻ, നാരായണി, മുരളി, അംബിക, മണികണ്ഠൻ, ശിവപ്രസാദ്. മരുമക്കൾ: ശങ്കരൻകുട്ടി, അരവിന്ദൻ, പാറുക്കുട്ടി, ഗീത, രജനി, ജയശ്രീ.

മുഹമ്മദ്
കരുളായി: ചെട്ടിയിൽ പൂളമണ്ണിൽ മുഹമ്മദ് (85) അന്തരിച്ചു. ഭാര്യമാർ: മറിയുമ്മ, ഫാത്തിമ, പരേതയായ ആമിന. മക്കൾ: ഹംസ, അബ്ദുൽകരീം, മജീദ്, നൗഷാദ്, റംലത്ത്, സുഹറ. മരുമക്കൾ: അബ്ദുറഹിമാൻ, റസീന, ആമിന, മറിയക്കുട്ടി, സബ്ന, പരേതരായ ഹഫ്സത്ത്, ബഷീർ.

രാമകൃഷ്ണൻ നായർ
പന്താരങ്ങാടി: പന്താവൂർ ചന്ദനംപറമ്പത്ത് രാമകൃഷ്ണൻ നായർ (78) അന്തരിച്ചു. മാവൂർ ഗ്വാളിയോർ റയോൺസ് മുൻജീവനക്കാരനാണ്. ഭാര്യ: ഇന്ദിര. മക്കൾ: സ്മിത (അമൃതവിദ്യാലയം, താനൂർ), സുനിൽ (ദുബായ്). മരുമക്കൾ: ദേവരാജൻ, രശ്മി.  

ഗോവിന്ദൻ നമ്പ്യാർ
തലശ്ശേരി: പുന്നോൽ കളത്തിൽ വീട്ടിൽ ഗോവിന്ദൻ നമ്പ്യാർ (92) അന്തരിച്ചു. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: പദ്മനാഭൻ (റിട്ട. ആർമി, എം.ഇ.എസ്.), വിജയകുമാർ (റിട്ട. എസ്.ഐ.), സബിതകുമാരി (പ്രൊപ്രൈറ്റർ എച്ച്.പി. ഗ്യാസ്, ന്യൂമാഹി), കെ.പി.രമശ്കുമാർ (ചെയ., എം.സി.ഗ്രൂപ്പ് ഓഫ് കമ്പനീസ്, മാഹി ദന്തൽ കോളജ് ചെയർമാൻ), സുരേഷ് കുമാർ (കണ്ടക്ടർ), കെ.പി. വിനോദ് കുമാർ (ഡൽഹി). മരുമക്കൾ: ഗിരിജ  (പ്രാറാൽ), ലത (കൊയിലാണ്ടി), സിവി (എം. സി. എൻക്ലേവ് തലശേരി), ജയലക്ഷ്മി (മൂഴിക്കര), ശോഭ (പന്ന്യന്നൂർ). സഹോദരങ്ങൾ: ഗോപാലൻ നമ്പ്യാർ, പരേതരായ ശങ്കരൻ നമ്പ്യാർ, ജാനകി.

തങ്കമ്മ
മണക്കടവ്: മൂരിക്കടവ് രാജപുരം കവലയിലെ പരേതനായ പ്ലാത്തറ കുട്ടൻപിള്ളയുടെ ഭാര്യ തങ്കമ്മ (85) അന്തരിച്ചു. മക്കൾ: പൊന്നപ്പൻ, രാജു, വിജയൻ (വ്യാപാരി, രാജപുരം കവല), മധു, ചന്ദനവല്ലി, മണിയമ്മ, പരേതനായ ഓമനക്കുട്ടൻ. മരുമക്കൾ: ഉഷ, ഓമന, ദേവി, ബിജു, മുരളി, രാധ, സന്ധ്യ.

അബ്ദുൾ റഹ്മാൻ
കണ്ണൂർ സിറ്റി: പുതിയ വെത്തിലപള്ളിക്കു സമീപം സിറാജ് വില്ലയിൽ സി. അബ്ദുൾ റഹ്മാൻ (75) അന്തരിച്ചു. ഭാര്യ: റുഖിയ. മക്കൾ: സിറാജ്, മറിയംബി, ഫാത്തിമ, റലീമ, റമീസ. മരുമക്കൾ: ഹാരിസ്, ജസീല, മഹറൂഫ്, നൗഷാദ്, ഷംസുദ്ദീൻ.

എം.കണ്ണൻ
ഇരിട്ടി: സി.പി.എം. പേരാവൂർ ഏരിയാ കമ്മിറ്റിയംഗവും മുഴക്കുന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റുമായ മുഴക്കുന്ന് സൂര്യാലയത്തിലെ എം.കണ്ണൻ (62) അന്തരിച്ചു. കർഷകത്തൊഴിലാളി യൂണിയൻ പേരാവൂർ ബ്ലോക്ക് സെക്രട്ടറി, മുഴക്കുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: സരസ്വതി.
 മക്കൾ: സുകേഷ് (പരിയാരം ഗവ. മെഡിക്കൽ കോളേജ്), സുധീഷ് (ആർമി), സൂര്യ (ഖത്തർ). മരുമകൾ: നിമിഷ.

മഞ്ജുഷ
കണ്ണൂർ: കളരിവാതുക്കൽ താഴെപടിക്കൽ കൃഷ്ണന്റെയും (റിട്ട. ഫൈബർ ഫോം) രമണിയുടെയും മകൾ മഞ്ജുഷ (33) അന്തരിച്ചു. ഭർത്താവ്: എൻ.ബാബു (ഡൽഹി പോലീസ്). മക്കൾ: അനാമിക, ദേവേഷ് (ഇരുവരും വിദ്യാർഥികൾ, നിത്യാനന്ദ സ്കൂൾ). സഹോദരിമാർ: മേഘന (കളരിവാതുക്കൽ), അഞ്ജന (കൂത്തുപറമ്പ്).  

 കല്യാണി
മുഴപ്പാല: ആനേനിമെട്ടയിലെ പരേതനായ പൂക്കണ്ടി പൊക്കന്റെ ഭാര്യ കൊടിവളപ്പിൽ കല്യാണി (ജാനകി-85) അന്തരിച്ചു.
 മക്കൾ: ശ്രീധരൻ (ചെമ്പിലോട്), സുധാകരൻ (സൗദി), കനകൻ (ഓട്ടോ ഡ്രൈവർ), ദിനേശൻ, സരോജിനി (കൂടാളി), പദ്മിനി (ചെമ്പിലോട്), ചന്ദ്രമതി (കിഴല്ലൂർ), ലളിത (വീക്ഷണം), പ്രസന്ന, ശ്രീലത. മരുമക്കൾ: കനക, വനജ, റോസി, മഞ്ജുള, രാജീവൻ, അരവിന്ദൻ, അരുൺകുമാർ, ഭാസ്കരൻ, കൃഷ്ണൻ, പരേതനായ ബാലൻ.

  നഫീസ തെരുവത്ത്
തളങ്കര: തെരുവത്തെ വെള്ളക്കാരൻ അബ്ദുല്ലയുടെ ഭാര്യ നഫീസ (78) അന്തരിച്ചു. മക്കൾ: ബദറുദ്ദീൻ ഹൊന്നമൂല, ഫാത്തിമബീവി ഫോർട്ട് റോഡ്, ആയിശ കെ.കെ.പുറം. മരുമക്കൾ: സുഹ്റ, ഹമീദ് ഹാജി, കെ.കെ.അബ്ദുല്ല. സഹോദരങ്ങൾ: മൊയ്തീൻകുട്ടി, മുഹമ്മദ്കുഞ്ഞി, എം.എ.അബ്ദുല്ല, എം.എ.ഹമീദ്, ബീഫാത്തിമ, ആയിശ, സൈനബി, അസ്മ.

 റാബിയ
തലശ്ശേരി: തലശ്ശേരി ലോട്ടസിനുസമീപം ഡൽഹൗസിൽ പറമ്പത്ത് റാബിയ (74) അന്തരിച്ചു. ഭർത്താവ്: പരേതനായ പയേരി ഉമ്മർ. മക്കൾ: ഫസൽ, ഷാഹിദ, സാബിറ, സാജിദ, സാഹിറ, ഷർമിന, ശബാന. മരുമക്കൾ: മഹമൂദ്, മജീദ്, ഹാശിം, സലീം, റിയാസ്, സറീന. സഹോദരങ്ങൾ: പരേതരായ മൊയ്തു, മൂസ.   

 ചോയിച്ചി അമ്മ
മടിക്കൈ: തീയർപാലത്തെ പരേതനായ വാഴക്കോടൻ കുഞ്ഞമ്പുവിന്റെ ഭാര്യ പി.ചോയിച്ചി അമ്മ (92) അന്തരിച്ചു. മക്കൾ: ഗോപി, നാരായണൻ, തമ്പാൻ, കൃഷ്ണൻ. മരുമക്കൾ: സതി (അതിയാമ്പൂര്), ഗിരിജ (മലപ്പച്ചേരി), ഷൈലജ (ബന്തടുക്ക), ശാന്ത (രാവണേശ്വരം).