സത്യഭാമ ഗബ്രിയേൽ
കാരപ്പറമ്പ്: കല്ലുവെട്ട്കുഴി ക്ഷേത്രത്തിന് സമീപം സത്യഭാമ ഗബ്രിയേൽ (88) അന്തരിച്ചു. കേരള രഞ്ജിട്രോഫി മുൻതാരവും എസ്.ബി.ഐ. മാനേജരുമായിരുന്ന പരേതനായ റെയ്മണ്ട് ഗബ്രിയേലിന്റെ ഭാര്യയാണ്. മക്കൾ: വിനീത ഗബ്രിയേൽ (റിട്ട. പ്രൊഫ. മലബാർ ക്രിസ്ത്യൻ കോളേജ്), അജിത (അധ്യാപിക, തലശ്ശേരി ബി.ഇ.എം.പി.എച്ച്.എസ്.എസ്.), രഞ്ജിത് ഗബ്രിയേൽ (കണ്ണൂർ), പരേതനായ രാജീവ്. മരുമക്കൾ: ക്രിസ്തുകുമാർ നിക്കോളാസ് (മലബാർ ക്രിസ്ത്യൻ കോളേജ് മുൻപ്രിൻസിപ്പൽ), ലാംബർട്ട് (ഷാർജ), കാത്യ (ജർമനി), ഉമാ പാർവതി (ചെന്നൈ).

പാത്തുമ്മ
ചെറുവണ്ണൂർ: പന്നിമുക്കിലെ പരേതനായ തയ്യാട്ട് മീത്തൽ അമ്മതിന്റെ ഭാര്യ പാത്തുമ്മ (85) അന്തരിച്ചു. മക്കൾ: അബ്ദുള്ള, കുഞ്ഞിമൊയ്തി, കുഞ്ഞാമിന, നബീസ, പതേതയായ കദീശ. മരുമക്കൾ: ടി.കെ. അമ്മദ്, മൊയ്തി, സഫിയ, റംല, പരേതനായ അബ്ദുള്ള.

വി.കെ. അച്യുതൻ
കൊടുവള്ളി: മുക്കിലങ്ങാടി കുന്നത്ത്പറമ്പത്ത് വി.കെ. അച്യുതൻ (76) അന്തരിച്ചു. വിമുക്തഭടനും റിട്ട. കെ.എസ്.ആർ.ടി.സി. ഡ്രൈവറുമായിരുന്നു. പൂർവ സൈനിക സേവാപരിഷത്ത് അംഗമാണ്. ഭാര്യ: ലക്ഷ്മി (റിട്ട. അങ്കണവാടി അധ്യാപിക).  മക്കൾ: കെ.പി. വിനോദ് (പ്രവാസി കുവൈത്ത്, എൻ.ആർ.ഐ. അസോസിയേഷൻ സെൻട്രൽ എക്സിക്യുട്ടീവ് അംഗം), കെ.പി. വിനീത (അങ്കണവാടി അധ്യാപിക). മരുമക്കൾ: സ്മിത (അധ്യാപിക, പറമ്പത്തുകാവ് എ.എം.എൽ.പി. സ്കൂൾ),  മനോജ്കുമാർ (ഇലക്ട്രീഷ്യൻ, മുണ്ടിക്കൽത്തതാഴം).

ആമിന
കണിയാമ്പറ്റ: കണിയാമ്പറ്റ ഹൈസ്കൂളിന് സമീപം പരേതനായ കീടക്കാടൻ അബൂബക്കറിന്റെ ഭാര്യ ആമിന (98) അന്തരിച്ചു. മക്കൾ: അയമു, മുഹമ്മദ് കുട്ടി, ഹംസ, ഇസ്മായിൽ, ഉസ്മാൻ, ഫാത്തിമ, സുബൈദ, ജമീല, പരേതനായ അബ്ദുറഹിമാൻ.

കുഞ്ഞിക്കണ്ണൻ
ഉള്ളിയേരി: കക്കഞ്ചേരി തട്ടാർകണ്ടിമീത്തൽ കുഞ്ഞിക്കണ്ണൻ (72) അന്തരിച്ചു. ഭാര്യ: പരേതയായ ജാനു. മക്കൾ: രതീശൻ, രജിത, ലത. മരുമക്കൾ: വിനോദൻ, സത്യൻ, റീജ. സഹോദരങ്ങൾ: ബാലൻ, ശങ്കരൻ, ഗണേശൻ.

പ്രവീൺകുമാർ
ഇമ്മാനുവേൽ മലാപ്പറമ്പ്: ചിറക്കൽ ഭഗവതിക്ഷേത്രത്തിന് സമീപം ഹെവൻലിയിൽ പരേതനായ പെയ്സിലി റെജിനോൾഡ് തയ്യിലിന്റെയും സത്യഭാമയുടെയും മകൻ പ്രവീൺകുമാർ ഇമ്മാനുവേൽ തയ്യിൽ (58) അന്തരിച്ചു. ഭാര്യ: സെലിൻ. മകൻ: ആഷിക് റെജിനോൾഡ്.
സഹോദരങ്ങൾ: പ്രേംകുമാർ ജോൺ തയ്യിൽ (എം.സി.സി. കോഴിക്കോട്), പ്രസീന തയ്യിൽ .

പൊറ്റെക്കാട്ട് പങ്കജം
പന്നിയങ്കര: പരേതരായ മീൻപിടി തെക്കേടത്ത് രാമൻ നമ്പീശന്റെയും പൊറ്റെക്കാട്ട് ലക്ഷ്മിക്കുട്ടി അമ്മയുടെയും മകളും ചെങ്കളത്ത് ബാലചന്ദ്രമേനോന്റെ ഭാര്യയുമായ പൊറ്റെക്കാട്ട് പങ്കജം (88-കൊല്ലമ്പത്ത് വീട്) മുംബൈയിൽ അന്തരിച്ചു. മക്കൾ: രവി ബി. മേനോൻ (കാനഡ), ചന്ദ്രിക എം. മേനോൻ, സുരേഷ് ബി. മേനോൻ (റിട്ട. കസ്റ്റംസ് മുംബൈ), നളിനി കെ. മേനോൻ (റിട്ട. ഇൻകംടാക്സ്, മുംബൈ), മോഹൻദാസ് മേനോൻ, കൃഷ്ണകുമാർ മേനോൻ, മാജി, ഷൈല.

കുഞ്ഞിക്കൃഷ്ണൻ നായർ
കൊയിലാണ്ടി: ചേലിയ ഒതയോത്ത് കുഞ്ഞിക്കൃഷ്ണൻ നായർ (87) അന്തരിച്ചു. ഭാര്യ: തെക്കേവളപ്പിൽ കാർത്യായനി അമ്മ (റിട്ട. നഴ്സിങ് അസിസ്റ്റൻറ്, കൊയിലാണ്ടി ഗവ. ആശുപത്രി). മക്കൾ: സുരേഷ് കുമാർ, സുനിൽ സാരംഗ് (സാരംഗ് സ്റ്റുഡിയോ, ചെങ്ങോട്ടുകാവ്), സന്തോഷ് സാരംഗ് (നാടകപ്രവർത്തകൻ, ചിത്രകാരൻ). മരുമക്കൾ: സുജന, സെൽന, ശാലിനി. സഹോദരങ്ങൾ: ലക്ഷ്മി അമ്മ, രാമൻ നായർ, നാരായണി അമ്മ, പരേതനായ കുഞ്ഞിക്കണ്ണൻ നായർ.

ബാലകൃഷ്ണൻ നായർ
ചേളന്നൂർ: വിമുക്തഭടൻ അമ്പലത്തുകുളങ്ങര കുറ്റിപ്പുറത്ത് ബാലകൃഷ്ണൻ നായർ (89) അന്തരിച്ചു. കരസേനയില് ജോലിചെയ്യവേ രണ്ട് യുദ്ധങ്ങളിൽ (1962, 1965) പങ്കെടുത്തിട്ടുണ്ട്. സർവീസസ് സ്പോർട്സിൽ ബോക്സിങ് താരമായിരുന്നു.  വിരമിച്ചശേഷം സംസ്ഥാന സർക്കാർ സർവീസിൽ അധ്യാപകനായിരുന്നു. കോഴിക്കോട് ജില്ലാ ചെസ്സ് സംഘാടകനും ചേളന്നൂർ പൊതുജന വായനശാലാ മുൻപ്രസിഡന്റുമായിരുന്നു. ഭാര്യ: മാധവി അമ്മ. മക്കൾ: അനിൽകുമാർ, അജിത, അനൂപ്കുമാർ, ഗീത (അധ്യാപിക, എ.എം.യു.പി.എസ്. അയ്യായ, തിരൂർ), പ്രീത (ക്ലാക്ക്, കോയമ്പത്തൂർ കോർപ്പറേഷൻ). മരുമക്കൾ: സതീഷ്കുമാർ (റിട്ട. ലെഫ്. കേണൽ), രാജൻ (റിട്ട. അധ്യാപകൻ, എ.യു.പി.എസ്. പച്ചാട്ടിരി, തിരൂർ), പരേതനായ വിജയൻ, ചന്ദ്രിക, ഷീജ.

അപ്പുട്ടി
കുന്ദമംഗലം: കോണോട്ട് മേറ്റത്ത് അപ്പുട്ടി (84-റിട്ട. കളക്ഷൻ ഏജന്റ് കെ.ഡി.സി. ബാങ്ക്, കുന്ദമംഗലം) അന്തരിച്ചു. ഭാര്യ: ദേവി.

വിലാസിനി
ബേപ്പൂർ: നടുവട്ടം പരേതനായ തോട്ടത്തിൽ ചന്ദ്രന്റെ ഭാര്യ പേരോത്ത് വിലാസിനി (72) അന്തരിച്ചു. മക്കൾ: വിനയ, പരേതനായ വിനേഷ്.

 ലക്ഷ്മണന്
 എടതിരിഞ്ഞി: കോണ്ഗ്രസ് പടിയൂര് മണ്ഡലം മുന് പ്രസിഡന്റ് ഓളിപ്പറമ്പില് ലക്ഷ്മണന് (74) അന്തരിച്ചു. റിട്ട. റവന്യൂ ഉദ്യോഗസ്ഥനാണ്. എന്.ജി.ഒ. അസോസിയേഷന് ഇരിങ്ങാലക്കുട  ബ്രാഞ്ച് സെക്രട്ടറി, സര്വീസ് പെന്ഷനേഴ്സ് യൂണിയന് പടിയൂര് യൂണിറ്റ് സെക്രട്ടറി എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്.
 ഭാര്യ: വസന്ത. മക്കള്: ലേഖ (കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരി), ലിഷ (സര്വേ വകുപ്പ്), ലിജു (എല്.എസ്.ജി.ഡി. ഓവര്സിയര്). മരുമക്കള്: രമേഷ് (ബിസിനസ്), സുദേഷ് (ഇന്ത്യന് ആര്മി), ആതിര (കൃഷി ഓഫീസര്).

 സാദത്ത്
 പോത്താനി: കോച്ചുവീട്ടില് പരേതനായ അബ്ദുള്കാദറിന്റെ മകന് സാദത്ത് (46)  അന്തരിച്ചു.
ഭാര്യ: ആബിത. മക്കള്: ഷിഫാന, നാദിഷാ, നാഫീല്ഷാ.

രാജന്
  പൊറത്തിശ്ശേരി: തറയില് വേലുക്കുട്ടിയുടെ മകന് രാജന് (69) അന്തരിച്ചു. കരുവന്നൂര് സര്വീസ് സഹകരണ ബാങ്ക് മുന് ഡയറക്ടര് ബോര്ഡ് അംഗം, സി.പി.ഐ. മുന് ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്. ഭാര്യ: സുലോചന. മക്കള്: സുരാജ്, സുബിരാജ്. മരുമക്കള്: അന്സ, വിനീത.      

 വിക്രം
 കൊടുങ്ങല്ലൂര്: കോതപറമ്പ് പടിഞ്ഞാറുവശം മുല്ലശ്ശേരി വിക്രം (93) അന്തരിച്ചു. ഭാര്യ: ഉണ്ണിപറമ്പത്ത് പട്ടവീട്ടില് മണി. മക്കള്: വിമല, വീണ, വിനീത.
 ജാനകി  വടക്കാഞ്ചേരി: മണലിത്തറ താമങ്ങലത്ത് മാധവന്റെ ഭാര്യ ജാനകി (80) അന്തരിച്ചു.

ചന്ദ്രൻ
കാര്യാട്ടുകര: നാക്കത്ത് വീട്ടിൽ വേലായുധന്റെ മകൻ ചന്ദ്രൻ (62) അന്തരിച്ചു. ഭാര്യ: ഓമന. മക്കൾ: വിനീഷ്, വിജീഷ്, വിബീഷ്. മരുമക്കൾ: ദീപ, അശ്വതി, അഞ്ജു.

ആന്റണി
കരുവന്നൂർ: ചിറയത്ത് ആലുക്കൽ അന്തോണിയുടെ മകൻ ആന്റണി (കൊച്ചന്തു -78) അന്തരിച്ചു. ഭാര്യ: മേരി ആന്റണി. മക്കൾ: സുമ, സിന്ധു, സുരേഷ്. മരുമക്കൾ: തോമസ്, ബാബു, ഷിഫ.

 വി.ആർ. കൃഷ്ണനെഴുത്തച്ഛൻ   
മൂർക്കനിക്കര: വടക്കൂട്ട് വി.ആർ. കൃഷ്ണനെഴുത്തച്ഛൻ (100) അന്തരിച്ചു. നടത്തറ പഞ്ചായത്ത് മുൻ അംഗമാണ്. ഭാര്യ: പരേതയായ ജാനകി. മക്കൾ:  രാഘവൻ, ചന്ദ്രിക, കമലാക്ഷി, രവീന്ദ്രൻ, ബേബി, വത്സല, ഓമന. മരുമക്കൾ:  രമാദേവി, സുന്ദരൻ, ഗോവിന്ദൻകുട്ടി, അംബുജം, കൃഷ്ണൻ, രാമകൃഷ്ണൻ, മുകുന്ദൻ.

   ശാരദ   
വലക്കാവ്: അച്ചൻകുന്ന് നടുവത്ത് നാരായണൻ എഴുത്തച്ഛന്റെ ഭാര്യ ശാരദ (85) അന്തരിച്ചു. മക്കൾ: പരേതനായ ഗോപി, രാമൻകുട്ടി (നടത്തറ പഞ്ചായത്ത് മുൻ അംഗം), രാജൻ. മരുമക്കൾ: ശാന്ത, അമ്മുക്കുട്ടി, രമ.  

 സതീശൻ   
വടൂക്കര: പരേതനായ കണക്കപ്പറമ്പിൽ മാധവൻ നായരുടെ മകൻ സതീശൻ (67) അന്തരിച്ചു. ഭാര്യ: ഉഷ.

ജാനകി
ഇലഞ്ഞി: പെരുമ്പടവം ആലുങ്കൽ പരേതനായ അയ്യപ്പന്റെ ഭാര്യ ജാനകി (90) അന്തരിച്ചു. മക്കൾ: നാരായണൻ, മോഹനൻ, ഗോപി, ദിനേശൻ, വത്സ, പരേതനായ ശശി. മരുമക്കൾ: ചെല്ലമ്മ, സുശീല, ഷീല, ഷീബ, രാജു, പരേതനായ സുരേന്ദ്രൻ.

വര്ഗീസ്
കാഞ്ഞൂര്: തെക്കെ അങ്ങാടി മഴുവഞ്ചേരി പൈലിയുടെ മകന് വര്ഗീസ് (79) അന്തരിച്ചു. ഭാര്യ: ലൂസി, കാഞ്ഞൂര് അന്തിക്കാടന് കുടുംബാംഗം.

സുലോചന
മുപ്പത്തടം: അമ്പാട്ട് പരേതനായ ഗോപാലന്റെ ഭാര്യ സുലോചന (84) അന്തരിച്ചു. മക്കള്: ഉണ്ണികൃഷ്ണന് (റിട്ട. ഫാക്ട് ജീവനക്കാരന്), ജാന്സി, ഇന്ദിര, രാധ. മരുമക്കള്: ശാന്ത, വേണുഗോപാല്, ശശി, ശശി.

എസ്. ശ്രീകുമാര്
പൂണിത്തുറ: താമരശ്ശേരി റോഡ് പവിത്രം പാലായില് വീട്ടില് പരേതനായ സോമസുന്ദരത്തിന്റെ മകന് എസ്. ശ്രീകുമാര് (52) ദുബായില് അന്തരിച്ചു. ഭാര്യ: ജയശ്രീ. മക്കള്: വിശാഖ്, ആദര്ശ്.

ശാരദ എസ്. മേനോന്
തോപ്പുംപടി: പള്ളിച്ചാല് റോഡ് കളപുരയ്ക്കല് വീട്ടില് പരേതനായ എന്. ശ്രീധര മേനോന്റെ ഭാര്യ ശാരദ എസ്. മേനോന് (88) അന്തരിച്ചു. മക്കള്: പദ്മനാഭന്, നന്ദകുമാര്, സുരേഷ്കുമാര്, ഉഷാകുമാരി, ലതാകുമാരി.

ജസ്റ്റിസ് കെ.കെ. നരേന്ദ്രന്റെ മകന് സുനില് കെ. നരേന്ദ്രന്
കൊച്ചി: അന്തരിച്ച മുന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.കെ. നരേന്ദ്രന്റെ മകനും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനില് കെ. നരേന്ദ്രന്റെ സഹോദരനുമായ സുനില് കെ. നരേന്ദ്രന് (55-കൊച്ചിന് സ്റ്റോക്ക് എക്സ്ചേഞ്ച്) അന്തരിച്ചു. കടവന്ത്ര ഗിരിനഗര് ക്രോസ് റോഡ് ഏഴില് ഹൗസ് നമ്പര് 181-ലായിരുന്നു താമസം. എറണാകുളത്തപ്പന് ക്ഷേത്രകമ്മിറ്റിയുടെയും രാമവര്മ ക്ലബ്ബിന്റെയും സജീവ പ്രവര്ത്തകനാണ്. അമ്മ: സുജന നന്ദിനി. സഹോദരി: മിനി വിജയകുമാര്.

ഭവാനിയമ്മ
ഇടപ്പള്ളി: മേനോന് പറമ്പ് റോഡില് റാമ്പല് നന്ദനം ഫ്ലാറ്റ് നമ്പര് സി.എഫ്. നാരായണീയത്തില് പരേതനായ പുകലക്കാട്ട് നാരായണ മേനോന്റെ ഭാര്യ ഭവാനിയമ്മ (87) അന്തരിച്ചു. മക്കള്: സജിനി, രമ, സ്നേഹ, പരേതനായ ശ്യാംകുമാര്. മരുമക്കള്: പരേതനായ നാരായണന്, ഉണ്ണി, ഹരിദാസ്, ജ്യോതി.

ബിജി
മൂവാറ്റുപുഴ: പുന്നമറ്റം കളപ്പുരയ്ക്കല് (ഇടമനകളത്തി) മനോജിന്റെ ഭാര്യ ബിജി (43) അന്തരിച്ചു. ഇലഞ്ഞി പാറാളില് കുടുംബാംഗമാണ്. മക്കള്: പൊന്നു, ഡിന്നു, ബിന്നു.

ത്രേസ്യാമ്മ
കറുകുറ്റി: െക്രെസ്റ്റ് നഗര് ചക്കുങ്ങല് ത്രേസ്യാമ്മ (90) അന്തരിച്ചു.
 മക്കള്: ഫിലോമിന, ജോര്ജ്, മെഴ്സി, വത്സ, ജിന്സി, മരുമക്കള്: പരേതനായ ഫ്രാന്സിസ്, റോസിലി, അങ്കമാലി മൂലന് ജോര്ജ്, പറവൂര് വിളാഗത്ത് ആന്റണി, തിരുത്തിപ്പറമ്പ് അച്ചാണ്ടി ബെന്നി.

റിച്ചൻസ് എൽ.പെരേര
കഴക്കൂട്ടം: കഠിനംകുളം ശാന്തിപുരം മേബിൾ ഹൗസിൽ റിച്ചൻസ് എൽ.പെരേര (68) അന്തരിച്ചു. ഭാര്യ: ജയശ്രീ റിച്ചൻസ്. മക്കൾ: റിജേഷ് റിച്ചൻസ്, രാകേഷ് റിച്ചൻസ്.

കൃഷ്ണൻ
പാപ്പനംകോട്: നേമം പനവിളാകത്തു പുത്തൻവീട്ടിൽ കൃഷ്ണൻ (76) അന്തരിച്ചു. ഭാര്യ: ലീല. മകൾ: സുഷ. മരുമകൻ: വിജയൻ.

ഗോപാലകൃഷ്ണൻ നായർ
കൊടുങ്ങാന്നൂർ: കടയൽ മുടുമ്പു വേങ്കറത്തല വീട്ടിൽ കെ.ഗോപാലകൃഷ്ണൻ നായർ (66) അന്തരിച്ചു. ഭാര്യ: എ.ചന്ദ്രകുമാരി. മക്കൾ: കൃഷ്ണകുമാർ, ഗോപകുമാർ. മരുമക്കൾ: ഷീജകുമാരി, വൃന്ദ.

കുഞ്ഞുക്കുട്ടി അമ്മ
ഞാണ്ടൂർക്കോണം: കാർത്തിക ഭവനിൽ കുഞ്ഞുക്കുട്ടി അമ്മ (85) അന്തരിച്ചു. മകൾ: രാധാമണി അമ്മ. മരുമകൻ: രാമചന്ദ്രൻ നായർ.

രത്നമ്മ
പോത്തൻകോട്: തേരുവിള തെങ്ങുവിള വീട്ടിൽ വിശ്വംഭരന്റെ ഭാര്യ രത്നമ്മ(67) അന്തരിച്ചു. മക്കൾ: രാജലക്ഷ്മി, ഷിബു.

ഡോ. രാമചന്ദ്രൻ നായർ
തിരുവനന്തപുരം: കരമന കല്യാണി നിലയത്തിൽ പരേതനായ ഡോ. രാഘവൻ പിള്ളയുടെ മകൻ ഡോ. രാമചന്ദ്രൻ നായർ (മണി-76, റിട്ട. മെഡിക്കൽ ഓഫീസർ, ആയുർവേദം) അന്തരിച്ചു. ഭാര്യ: ഡോ. രാധാമണി (റിട്ട. മെഡിക്കൽ ഓഫീസർ, ആയുർവേദം). മക്കൾ: ഉഷ (ചെന്നൈ), ദേവിക (ദുബായ്). മരുമക്കൾ: മനോജ് പാലായിൽ (ചെന്നൈ), വിനോദ് പാലായിൽ (ദുബായ്).

എസ്.മോഹനൻ
തിരുവനന്തപുരം: എ.കെ.ജി.സെന്ററിനു സമീപം വിവേകാനന്ദ നഗർ ടി.സി. 94/2457-ൽ എസ്. മോഹനൻ (68-റിട്ട. കേരള യൂണിവേഴ്സിറ്റി) അന്തരിച്ചു. ഭാര്യ: പരേതയായ ബേബി. മക്കൾ: സിന്ധു, സുരേഷ്, ശാലിനി.

മേരി വർഗീസ്
വെള്ളറട: മുള്ളിലവുവിള താമരത്തട്ട് ഹൗസിൽ പരേതനായ ബി.കെ.വർഗീസിന്റെ (സി.ആർ.പി.എഫ്.) ഭാര്യ മേരി വർഗീസ് (62) അന്തരിച്ചു. മകൾ: മിനിമോൾ. മരുമകൻ: ശ്രീനു.

എസ്.ഭാനുമതിയമ്മ
കല്ലമ്പലം: കടമ്പാട്ടുകോണം ഫാർമസി ജങ്ഷനിൽ ബീനാ ഭവനിൽ പരേതനായ എൻ. ബാലകൃഷ്ണക്കുറുപ്പിന്റെ ഭാര്യ എസ്.ഭാനുമതിയമ്മ (73) അന്തരിച്ചു. മകൾ: ബി.ബീന (ഗവ.എൽ.പി.എസ്., ഞെക്കാട്). മരുമകൻ: എൻ.ഗോപകുമാർ (ഗവ.വി.എച്ച്.എസ്.എസ്., ഞെക്കാട്).

ഗോപാലൻ
കരുനാഗപ്പള്ളി: കൊല്ലക അമ്പനാട്ട് വരമ്പുകാലിൽ ഗോപാലൻ (83) അന്തരിച്ചു. ഭാര്യ: പൊന്നമ്മ. മക്കൾ: ബിന്ദു, ബിജു (കെ.എം.എം.എൽ., ചവറ), പരേതനായ ഉത്തമൻ. മരുമക്കൾ: വാസന്തി, സുനിത, ബാബു (ഐ.ആർ.ഇ., ചവറ).

കുഞ്ഞമ്മ കുഞ്ചാണ്ടി
ചെങ്ങമനാട്: കുരിയാനുമുകൾ ചരുവിളവീട്ടിൽ പരേതരായ കുഞ്ചാണ്ടിയുടെയും റാഹേലമ്മയുടെയും മകൾ കുഞ്ഞമ്മ കുഞ്ചാണ്ടി (75) അന്തരിച്ചു. സഹോദരങ്ങൾ: ജോർജ്കുട്ടി, ജോൺകുട്ടി.

ചെല്ലപ്പന് പിള്ള
ഓച്ചിറ: ചങ്ങന്കുളങ്ങര, വാണിയംമുറ്റത്ത് ചെല്ലപ്പന് പിള്ള (80) അന്തരിച്ചു. ഭാര്യ: സുശീലാമ്മ. മക്കള്: ഉഷാകുമാരി (ദേശാഭിമാനി), അജയകുമാര് (മസ്കറ്റ്), ഗിരിജകുമാരി. മരുമക്കള്: പരേതനായ സതീഷ്കുമാര്, പി.കെ.വേണുഗോപാല്, രശ്മി ആര്.  

ചന്ദ്രന്
കരുനാഗപ്പള്ളി: ആദിനാട് തെക്ക് പണിക്കശ്ശേരില് ചന്ദ്രന് (49) അന്തരിച്ചു. ഭാര്യ: ഷീബ. മക്കള്: അരുണ്, ആര്യ.

അഡ്വ. എന്. സുരേഷ് കുമാര്
ആലപ്പുഴ: ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം  മുന് പ്രസിഡന്റും, മുന് നഗരസഭാ കൗണ്സിലറുമായിരുന്ന മുല്ലയ്ക്കല് പുത്തന്വീട്ടില് അഡ്വ.എന്.സുരേഷ് കുമാർ (56) അന്തരിച്ചു. ആലപ്പുഴ ബാറിലെ അഭിഭാഷകനായിരുന്നു. യുവമോര്ച്ച ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ബി.ജെ.പി. നഗരസഭാ പാര്ലമെന്ററി പാര്ട്ടി നേതാവ് തുടങ്ങിയ ചുമതലകള് വഹിച്ചിട്ടുണ്ട്. ഭാര്യ: ലക്ഷ്മി. മകള്: മായാ എസ്.നായര്.

കെ.വി. ഉത്തമൻ
പുലിയൂര്: പുലിയൂര്കിഴക്ക് പടിഞ്ഞാറ്റേതില് കെ.വി. ഉത്തമന് (59) അന്തരിച്ചു. ഭാര്യ: ഉഷാ ഉത്തമന് (സി.ഡി.എസ്. ചെയര്പേഴ്സണ്, പുലിയൂര് പഞ്ചായത്ത്)മക്കള്: ഉമേഷ് പി.ഉത്തമന്, ഉത്തര പി. ഉത്തമന്, ഉല്ലാസ് പി.ഉത്തമന്.

എം.മഹേഷ്കുമാർ
മാവേലിക്കര: കുറത്തികാട് പള്ളിക്കൽ ഈസ്റ്റ് ആലിന്റെ വടക്കതിൽ മോഹനന്റെയും അമ്പിളിയുടെയും മകൻ, മാതൃഭൂമി ചൂരല്ലൂർ ഏജന്റ് എം.മഹേഷ് കുമാർ (30) അന്തരിച്ചു. സഹോദരി: അമല.

വാസുദേവൻനായർ
മാവേലിക്കര: കായംകുളം സിൻഡിക്കേറ്റ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ വാത്തികുളം മുളയ്ക്കത്തറയിൽ ശ്രീഭവനിൽ വാസുദേവൻനായർ (91) അന്തരിച്ചു. വാത്തികുളം ദേവീക്ഷേത്ര ഭരണസമിതി മുൻ പ്രസിഡന്റാണ്. ഭാര്യ: കറ്റാനം കൈതവനയിൽ വിജയമ്മ. മക്കൾ: ആനന്ദം, അംബിക. മരുമക്കൾ: സത്യജിത്കുമാർ, രവികുമാർ (ഇരുവരും യു.എ.ഇ.).

വിജയമ്മ രാജു
വെണ്ണിക്കുളം: നാരകത്താനി കല്ലുവാകയിൽ പരേതനായ രാജുവിന്റെ ഭാര്യ വിജയമ്മ രാജു (58) അന്തരിച്ചു.
മകൾ: രാജി ശ്യാം. മരുമകൻ: ശ്യാം.

കെ.ജെ.മാത്യു
കുന്നന്താനം: കൊല്ലകുന്നേൽ കെ.ജെ.മാത്യു (72) അന്തരിച്ചു. ഭാര്യ: ചെങ്ങന്നൂർ ചെരുവതെക്കേതുണ്ടിയിൽ ശോശാമ്മ.
മക്കൾ: ജെസി, ജെയിംസ്, ജെയ്സൺ. മരുമക്കൾ: ആന്റണി (മുക്കാട്ട്കാവുങ്കൽ, തോട്ടയ്ക്കാട്), ജോമോൾ (വെളിയനാട്), ജോബിന (മാന്താനം).

ശാന്തമ്മ
കട്ടപ്പന: വലിയകണ്ടം ആയല്ലൂർ ശങ്കരൻനായരുടെ ഭാര്യ ശാന്തമ്മ (76) അന്തരിച്ചു. നല്ലൂർ കുടുംബാംഗമാണ്. മക്കൾ: വിനോദ്, സന്തോഷ്. മരുമക്കൾ: ശ്രീജ, അജിത.

ലക്ഷ്മിക്കുട്ടിയമ്മ
നരിയമ്പാറ: രാജലക്ഷ്മി നിവാസിൽ പരേതനായ കൊച്ചുകുട്ടി വൈദ്യരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (85) അന്തരിച്ചു.
മക്കൾ: ഡോ.രാജു, സ്റ്റാരി പുഷ്പലതാമോൾ, മിനിമോൾ. മരുമക്കൾ: ഗിരിജാ കുമാരി, കൃഷ്ണപ്രസാദ്, ഷാജി എം.നായർ.

വി.സി.ജോൺ
കൈപ്പുഴ: വട്ടപ്പറന്പിൽ വി.സി.ജോൺ (സെന്റ് മാത്യൂസ് എൽ.പി.സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ-90) അന്തരിച്ചു. ഭാര്യ: മേരി പാച്ചിറ പുത്തൻപറന്പിൽ കുടുംബാംഗം. കൈപ്പുഴ സർവീസ് സഹകരണ ബാങ്ക്, കോട്ടയം വിദ്യാഭ്യാസ ജില്ലാ െെപ്രമറി അധ്യാപക സഹകരണബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രാരംഭകാല പ്രവർത്തകനായിരുന്നു. പാലത്തുരുത്ത് സെന്റ് േത്രസ്യാസ് എൽ.പി.സ്കൂൾ, കൈപ്പുഴ സെന്റ് മാത്യൂസ് എൽ.പി.സ്കൂൾ, കൈപ്പുഴ സെന്റ് മാർഗരറ്റ് യു.പി.സ്കൂൾ എന്നീ സ്ഥാപനങ്ങളിൽ അധ്യാപകനായിരുന്നു. മക്കൾ: ജെയിംസ്, എബ്രാഹം, റെജി, മോൾസി, ലിൻസി. മരുമക്കൾ: ഷേർളി കാവുങ്കൽ റാന്നി, ഷേർളി ഉറുമ്പേത്ത് കോട്ടയം, ആനി കറുകപറന്പിൽ കണിച്ചുകുളങ്ങര, മാത്യു ചെറുശ്ശേരിൽ കുമരകം, ഫിലിപ്പ് ചെറുശേരിൽ കുമരകം.

തെയ്യാമ്മ ചാക്കോ
കിഴപറയാർ: വട്ടക്കാനായിൽ പരേതനായ കുഞ്ഞേട്ടന്റെ ഭാര്യ തെയ്യാമ്മ ചാക്കോ (92) അന്തരിച്ചു. മോനിപ്പള്ളി ചീങ്കല്ലേൽ പാണ്ടിയാംമാക്കിൽ കുടുംബാംഗം. മക്കൾ: സിമിലി കുര്യൻ, ലില്ലി ജോസഫ്, സെലിൻ തോമസ് (റിട്ട. െപ്രാഫ. ഗവ. കോളേജ്), വി.സി.സണ്ണി, ഡോമിനി ജേക്കബ് നീലൂർ, ജെസി സോമി (ടീച്ചർ, സെന്റ് ജോസഫ് എച്ച്.എസ്. കുടക്കച്ചിറ), ഷേർളി മാർട്ടിൻ (ലേബർ ഇൻഡ്യ പബ്ലിക്കേഷൻസ് മരങ്ങാട്ടുപിള്ളി). മരുമക്കൾ: കുര്യൻ കോക്കാട്ടുമുണ്ടയ്ക്കൽ ഇടമറ്റം, ജോസഫ് വാളിപ്ളാക്കൽ പാലക്കുഴി, എം.ടി.തോമസ് മിറ്റത്താനിക്കൽ രാമപുരം , സാലി സണ്ണി പോർക്കാട്ടിൽ കിഴപറയാർ , ജയാ ഡോമിനിക് ശ്രായികുളം കെഴുവംകുളം, സോമി അഗസ്റ്റിൻ മുണ്ടയ്ക്കൽ കുടക്കച്ചിറ, മാർട്ടിൻ അഗസ്റ്റിൻ പന്നിക്കോട്ട് .

ബെന്നി അഗസ്റ്റിൻ
മേരികുളം: ഡോർ ലാൻഡ് മുതുകാട്ടിൽ ബെന്നി അഗസ്റ്റിൻ (50) അന്തരിച്ചു. ഭാര്യ: ഡെയ്സി. മകൾ: ലിയ.

മേരി ജോസഫ്
മേരികുളം: ചേമ്പളം കുമ്മണ്ണൂർ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (82) അന്തരിച്ചു. മക്കൾ: തങ്കച്ചൻ, ടോമി, മോളി, ത്രേസ്യാമ്മ, പരേതയായ അന്നമ്മ. മരുമക്കൾ: ഡെയ്സി, മോളി, തോമസ്, ബേബി, ജോർജ്.

ചന്ദ്രമതിയമ്മ
ചെറുതോണി: തടിയന്പാട് റീജഭവൻ (പതിക്കൽ) പരേതനായ ശശിധരന്റെ ഭാര്യ ചന്ദ്രമതിയമ്മ (69) അന്തരിച്ചു. മക്കൾ: റീജ, പരേതനായ റിനേഷ്. മരുമക്കൾ: സന്തോഷ് പുളിക്കത്തറയിൽ പാറേമാവ്, നിഷ ഓലേടത്ത് മരിയാപുരം.

അന്നമ്മ ചാക്കോ
കിടങ്ങൂർ: കോയിത്തറ പരേതനായ കെ.എം.ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (85) അന്തരിച്ചു. ചെറുകര കണിയാംപറന്പിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ മേബിൾ (എസ്.വി.എം., യു.എസ്.എ.), േഗ്രസി (നാഗപ്പൂർ), ആലീസ് (റിട്ട. ടീച്ചർ), ലിസി (യു.കെ.), സാബു (സെന്റ് മേരീസ് ടിംബർ ഇൻഡസ്ട്രീസ്, കുമ്മണ്ണൂർ), സുബി (യു.കെ.). മരുമക്കൾ: ജോസഫ് പീടികയിൽ ഇരവിമംഗലം (നാഗപ്പൂർ), ബാബു കരിന്പിൽ ഒളശ്ശ, ടോമി കൊച്ചുവെട്ടിക്കൽ അരീക്കര (യു.കെ.), അജി പോളയ്ക്കൽ പുന്നത്തുറ, ബെന്നി അരീച്ചിറ കല്ലറ (യു.കെ.).

സുരേഷ്
ലക്കിടി: പരേതരായ ബാലഗോപാലൻ നായരുടെയും സാവിത്രി അമ്മയുടെയും മകൻ ലക്കിടി ആട്ടീരി സുരേഷ് (48) മുംബൈയിൽ അന്തരിച്ചു. ഭാര്യ: പഴയന്നൂർ വടക്കേത്തറ കുണ്ടുദേശം കണ്ണംകുമരത്ത് വീട്ടിൽ തുളസി.  മകൾ: കാവ്യ എസ്. നായർ. സഹോദരി: സുനിത.

 ബാലകൃഷ്ണൻ
 ചെർപ്പുളശ്ശേരി: വെള്ളിനേഴി പാറോട്ടിൽ ബാലകൃഷ്ണൻ (70) മുംബൈയിൽ അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: വിവേക്, വിനോദ്. മരുമകൾ: രേവതി. സഹോദരങ്ങൾ: ലക്ഷ്മിയമ്മ (ചെന്നൈ), പദ്മിനിയമ്മ (കണ്ണൂർ).

 രാജഗോപാലൻ നായർ
 ചെർപ്പുളശ്ശേരി: വിമുക്തഭടൻ മുണ്ടക്കോട്ടുകുറിശ്ശി ചാക്കോട്ടിൽ രാജഗോപാലൻ നായർ (76) അന്തരിച്ചു. പട്ടാമ്പി പള്ളിപ്പുറം കാമ്പ്രത്ത് കുടുംബാംഗമാണ്. ഭാര്യ: കല്യാണിക്കുട്ടിയമ്മ. മക്കൾ: രാജേഷ്കുമാർ, സന്തോഷ്കുമാർ, രാധിക (ചെയർപേഴ്സൺ, വള്ളുവനാട് ഇംഗ്ലീഷ് മീഡിയം സ്കൂൾ). മരുമക്കൾ: പ്രീത, ജയപ്രകാശ്.

മുഹമ്മദ്
ചെത്തല്ലൂർ: കൊടക്കാട് പരേതനായ പൊതുവച്ചോല അഹമ്മദിന്റെ മകൻ മുഹമ്മദ് (കുഞ്ഞാൻ-63) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കൾ: അഫ്സൽ, സലാം, അഷ്റഫ് (പോലീസ്), ഫസീല.
മരുമക്കൾ: മുഹമ്മദലി, ഷംന, സ്വാലിസ, മുർഷിദ.

ആഷിഖ്
മഞ്ചേരി: കാരക്കുന്ന് മഞ്ചേരിച്ചാലിൽ നേടുംകുണ്ടൻ അലിഅക്ബറിന്റെ മകൻ ആഷിഖ് (ആറ്) അന്തരിച്ചു.
ചെറുപ്പള്ളി എ.എം.എൽ.പി. സ്കൂൾ ഒന്നാംതരം വിദ്യാർഥിയാണ്. മാതാവ്: സബ്ന.

അബ്ദുള്ള
ചാപ്പനങ്ങാടി: വട്ടപ്പറമ്പ് തൊടേക്കാടൻ അബ്ദുള്ള (65) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കൾ: റഷീദ്, ഹനീഫ, നൗഫൽ, അഫ്സൽ, അസ്ഹർ, ജസീന. മരുമക്കൾ: ഷറഫുദ്ദീൻ, സൗദ, ജസ്ന, മുബഷിറ, ഇർഫാന. സഹോദരങ്ങൾ: ഹുസ്സൻ, കുഞ്ഞാലൻഹാജി, മുഹമ്മദ്, ഹംസ, മരക്കാർ, മൊയ്തീൻകുട്ടി, ആച്ചു.

അബ്ദുറഹിമാൻ
ഒളവട്ടൂർ: ചെവിട്ടാണികുന്ന് മണ്ണാറത്തൊടി താമസിക്കും പരേതനായ ഖാദറിന്റെ മകൻ അബ്ദുറഹിമാൻ (55) അന്തരിച്ചു. ഭാര്യ: സുഹ്റ. മക്കൾ: സമീന, സഹീറ, സഫീന, അനീസ, ഷാഹിന.

രവീന്ദ്രൻ
തേഞ്ഞിപ്പലം: പുത്തൂർപള്ളിക്കൽ അങ്കപ്പറമ്പ് നെടുമ്പള്ളിമാട്ടിൽ രവീന്ദ്രൻ (63) അന്തരിച്ചു. ഭാര്യ: സുശീല. മക്കൾ: രഞ്ജിനി, സിജിലേഷ്, അശ്വതി. മരുമക്കൾ: പ്രവീൺ (ഫറോക്ക്), ജിൽഷി, ജിൻഷു.

അയ്യക്കുട്ടി
പാണ്ടിക്കാട്: എറിയാട്ടിലെ പരേതനായ നൂണംപാറയിൽ കോരുവിന്റെ ഭാര്യ അയ്യക്കുട്ടി (72) അന്തരിച്ചു. മക്കൾ: മാനുക്കുട്ടൻ, സുന്ദരൻ. മരുമക്കൾ: ഷീജ, ശ്രീജ.

തെയ്യു നായർ
പന്താരങ്ങാടി: പന്താവൂർ ചന്ദനംപറമ്പത്ത് തെയ്യുനായർ (80) അന്തരിച്ചു. മുൻ പോലീസ് സബ് ഇൻസ്പെക്ടറാണ്. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: സുധീർ (കോട്ടൂർ ഹയർസെക്കൻഡറി സ്കൂൾ), ഷീല (എസ്.എൻ.യു.പി.എസ്. നന്നമ്പ്ര). മരുമക്കൾ: സുവിധകുമാരി (പി.കെ.എം.എം.എച്ച്.എസ്.എസ്. എടരിക്കോട്), കൃഷ്ണകുമാർ (ഗവ. ഹയർസെക്കൻഡറി സ്കൂൾ, ആതവനാട്).

പോക്കർ
കോട്ടയ്ക്കൽ: ചങ്കുവെട്ടിക്കുണ്ട് മേലേതിൽ പോക്കർ (81) അന്തരിച്ചു. ഭാര്യമാർ: റുഖിയ, പരേതയായ കദിയാമു. മക്കൾ: പാത്തുട്ടി, ഖദീജ, സുബൈദ, നസീമ, സലീന, സഫിയ, ജമീല, ഷാഹിദ, മിസ്രിയ, ഷംസുദ്ദീൻ, ഹസൈനാർ, ഷറഫുദ്ദീൻ. മരുമക്കൾ: അബു, മൂസ, ഖാദർ, അബൂബക്കർ, മജീദ്, അബ്ബാസ്, ഫൈസൽ, സുനീറ, റയ്ഹാനത്ത്, റുഫൈല.

ഭാർഗവി അമ്മ
എടപ്പാൾ: പുതിവിരുത്തി പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ എടപ്പാൾ പടിക്കൽ ഭാർഗവി അമ്മ (85) അന്തരിച്ചു. രണ്ടരപ്പതിറ്റാണ്ടായി ശുകപുരം കുളങ്കര തപസ്യ നവരാത്രി സംഗീതോത്സവ കമ്മിറ്റി ചെയർപേഴ്സണായിരുന്നു. ക്ഷേത്രസംരക്ഷണ സമിതിയംഗം, പഴയകാല മഹിളാസമാജം പ്രവർത്തക എന്നീ നിലകളിലും സാഹിത്യ -സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു. മക്കൾ: സുലോചന പടിക്കൽ, ഉണ്ണികൃഷ്ണൻ , രാംദാസ് പടിക്കൽ.

ആയിഷ
ചെറുവത്തൂർ: മടക്കര മാടക്കണ്ടി തറവാട്ടിലെ ടി.എം.ആയിഷ (68) അന്തരിച്ചു. ഭർത്താവ്: പി.പി.സി.അബ്ദുള്ള.
മക്കൾ: മഹ്മൂദ്, റംലത്ത്, കദീജ. മരുമക്കൾ: കലീൽ (കോട്ടപ്പുറം), അബ്ദുൾ ഖാദർ (പടന്ന), ആമീന. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, ഷാഹുൽഅമീദ്, സഫിയത്ത്, പരേതനായ കാദർ, അഹമ്മദ് ഹാജി, ബീഫാത്തിമ്മ.

ബാലകൃഷ്ണൻ
മാവുങ്കാൽ: കല്യാണം മുത്തപ്പൻ തറയിലെ കെ.വി.ബാലകൃഷ്ണൻ (62) അന്തരിച്ചു. ഭാര്യ: സാവിത്രി. മക്കൾ: സുനിൽ കുമാർ, ജയശ്രീ, ശ്രീജ.മരുമക്കൾ: ബേബി, രവി, ബാബു.  സഹോദരങ്ങൾ: ഗംഗാധരൻ, നാരായണൻ, സുശീല, ജാനകി.

മനിയേരി ലക്ഷ്മിയമ്മ
കരിവെള്ളൂർ: പെരളത്തെ പ്രമുഖകർഷകൻ പരേതനായ കാനാ കണ്ണൻ നമ്പ്യാരുടെ ഭാര്യ മനിയേരി ലക്ഷ്മിയമ്മ(92) അന്തരിച്ചു. മക്കൾ: എം.പത്മാവതി, നാരായണി, ലക്ഷ്മി, എം.ദാമോദരൻ (റിട്ട. അധ്യാപകൻ, ജെ.എം.യു.പി.സ്കൂൾ ചെറുപുഴ), ഡോ. എം.ബാലൻ(പ്രിൻസിപ്പൽ, ഡയറ്റ് കാസർകോട്), തങ്കമണി.  മരുമക്കൾ: വി.കെ.നാരായണൻ നായർ(ആലക്കാട്), കൊടക്കൽ രാമചന്ദ്രൻ(എ.ആർ.സി. വാച്ച് വർക്സ്, ചെറുവത്തൂർ), എം.ജയശ്രീ(ആലക്കാട്), സി.ഷൈനി(അധ്യാപിക, പി.എം.എസ്.എ.പി.ടി.എസ്.എച്ച്.എസ്.എസ്. കൈക്കോട്ടുകടവ്), പി.കെ.ഹരിദാസ്(റിട്ട. ഓണററി ലെഫ്റ്റനന്റ്, തിമിരി), പരേതനായ മാവിലാ സുകുമാരൻ.
 സഹോദരങ്ങൾ: ചിണ്ടൻ നമ്പ്യാർ(വെള്ളൂർ), കൃഷ്ണൻ നമ്പ്യാർ(കരിവെള്ളൂർ), നാരായണൻ നമ്പ്യാർ(വെള്ളൂർ), ഗോപാലൻ നമ്പ്യാർ(ഉഡുപ്പി), പാർവതിയമ്മ, നാരായണി(വെള്ളൂർ).

 ജാസി
തൃക്കരിപ്പൂർ: ഇളമ്പച്ചി വിറ്റാക്കുളത്തെ രഞ്ജിനി നിവാസിൽ റിട്ട. പ്രഥമാധ്യാപിക ജാസി (69) അന്തരിച്ചു. പിതാവ്: പരേതനായ ലിയോൺസ് (കുണ്ടറ, കൊല്ലം). മാതാവ്: പരേതയായ ക്ലാര. ഭർത്താവ്: എൻ.കരുണാകരൻ ആചാരി (റിട്ട. പ്രിൻസിപ്പൽ) മക്കൾ: പ്രിയ (ഒമാൻ), പ്രിനുജിത്ത് (സോഫ്റ്റ് വെയർ എൻജിനീയർ, എറണാകുളം). മരുമകൻ: വിമൽ (എൻജിനീയർ, ഒമാൻ). സഹോദരങ്ങൾ: ബെയ്സി, ബാബു, കുഞ്ഞാമ്മ, ജോയി, ചിന്നമ്മ, ജോൺസൻ, കുഞ്ഞുമോൻ, അനിയൻ (എല്ലാവരും കുണ്ടറ).

സുരേഷൻ
മുണ്ടയാട്: വാണിവിലാസം സ്കൂളിന് സമീപം  കുറുപ്പിൻ കുന്നിൻപുറം വീട്ടിൽ കെ.സുരേഷൻ (54) അന്തരിച്ചു. പരേതനായ മുകുന്ദന്റെയും പുഷ്പയുടെയും മകനാണ്. ഭാര്യ: ദീപ. മക്കൾ: ദീപ്തി, സാരംഗ്. സഹോദരങ്ങൾ: ജമുന, സുജിത്ത്, പരേതയായ സജിന.

 സുബ്രഹ്മണ്യൻ നമ്പൂതിരി
പയ്യന്നൂർ: മാവിച്ചേരിയിലെ കാഞ്ഞിരപ്പള്ളി ഇല്ലത്തെ സുബ്രഹ്മണ്യൻ നമ്പൂതിരി (96) അന്തരിച്ചു. ഭാര്യ: ഭാരതി വാരസ്യാർ.
മക്കൾ: ഗോവിന്ദൻ, സുഭദ്ര (അധ്യാപിക, ദേശസേവ യു.പി. സ്കൂൾ, കണ്ണാടിപ്പറമ്പ്), ലളിത, വേണുഗോപാലൻ (കോവൂർ). മരുമക്കൾ: പദ്മിനി (കോഴിക്കോട്), ബാലകൃഷ്ണൻ (അധ്യാപകൻ, കടലായി എൽ.പി. സ്കൂൾ), പി.ടി.ഗോവിന്ദൻ (കഴകം), പുഷ്പ.

ടി.കെ.അനിൽകുമാർ
ന്യൂമാഹി: മാക്കൂട്ടം-പാറാൽ റോഡിൽ ന്യൂമാഹി പോലീസ് സ്റ്റേഷന് സമീപം ഗുരുകുലത്തിൽ റിട്ട. സുബേദാർ ടി.കെ.അനിൽകുമാർ (59) അന്തരിച്ചു. പരേതനായ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും കാർത്ത്യായനി അമ്മയുടെയും മകനാണ്.ഭാര്യ: ലതിക (അധ്യാപിക, എരഞ്ഞോളി വെസ്റ്റ് യു.പി. സ്കൂൾ).

ചിരുതകുഞ്ഞി
കാഞ്ഞങ്ങാട്: ചിത്താരി കൊളവയല് പരേതനായ കൊളവയല്  കുഞ്ഞപ്പയുടെ ഭാര്യ കടവത്ത് വീട് ചിരുതകുഞ്ഞി (94) അന്തരിച്ചു. മക്കള്: പി.ദാമോദരന് (അജാനൂര് മണ്ഡലം കോണ്ഗ്രസ് വൈസ് പ്രസിഡന്റ്), ബാലകൃഷ്ണന്, നാരായണി, ചന്ദ്രാവതി, ശാരദ, രാജന് (ഗള്ഫ്), പരേതനായ കുമാരന് (റിട്ട. എക്സൈസ് ഇന്സ്പെക്ടര്). മരുമക്കള്: സുലോചന (തീർഥങ്കര), മാധവി (മാണിക്കോത്ത്), ഉദയകുമാരി (പള്ളിക്കര), വി.വി.ബാലന് (ക്ലാര്ക്ക്, കാഞ്ഞങ്ങാട്), റീന (ചെറുവത്തൂര്), ലഷ്മണന് (മാണിക്കോത്ത്), പരേതനായ നാരായണന് മുണ്ടുവളപ്പ്.

ഭാസ്കരൻ
കൊളച്ചേരിപ്പറമ്പ്: ആദ്യകാല സി.പി.എം. ബ്രാഞ്ച് മെമ്പറും കെ.എസ്.വൈ.എഫ്. കൊളച്ചേരി വില്ലേജ് ഭാരവാഹിയും ഒട്ടേറെ അമെച്ചർ നാടകങ്ങളിലെ അഭിനേതാവുമായിരുന്ന കൊളച്ചേരിയിലെ വി.വി.ഭാസ്കരൻ (63) അന്തരിച്ചു. ബാർബർ തൊഴിലാളിയായിരുന്നു.
 ഭാര്യ: സരസ്വതി. മക്കൾ: വി.വി.സരിത (അധ്യാപിക, ജി.യു.പി.എസ്. ബേളൂർ), സവിത (കണ്ണാടിപ്പറമ്പ്). മരുമക്കൾ: പി.വി.ഉണ്ണിരാജൻ (ബി.പി.ഒ. ബി.ആർ.സി. ചെറുവത്തൂർ), ധനേഷ് (ഗൾഫ്). സഹോദരങ്ങൾ: ശാന്ത, പദ്മനാഭൻ (ഇരുവരും കൊളച്ചേരി), സതി (നണിയൂർ), പരേതനായ മോഹനൻ (കൊളച്ചേരി).