കെ. എ. അപ്പു
വെങ്ങാലി: പടിഞ്ഞാറെ താഴെത്തയിൽ ‘അശ്വതി’ അപ്പു കെ.എ. (80-റിട്ട. പോളി ടെക്നിക്)  അന്തരിച്ചു. ഭാര്യ: കല്യാണി. കെ. (റിട്ട. പഞ്ചായത്ത് വകുപ്പ്). മക്കൾ: ഷാജു, ഷിജിന (സെവൻത്ത് ഡേ പബ്ലിക് സ്കൂൾ). മരുമക്കൾ: ഗിരീഷ്  ആമ്പ്ര (ഗാന രചയിതാവ്), സ്മിത (എവർഗ്രീൻ പബ്ലിക് സ്കൂൾ, വെങ്ങാലി). ശവസംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.

ജാനു
കുറിഞ്ഞാലിയോട്: പരേതനായ മഞ്ഞിനോളി താഴകുനി ചാത്തുവിന്റ ഭാര്യ ജാനു (80) അന്തരിച്ചു. മക്കൾ: വനജ, ചന്ദ്രി, ശോഭ, അനിത റീന, ബിന്ദു. മരുമക്കൾ: കുമാരൻ, വാസു, നാണു, രവീന്ദ്രൻ, സുരേന്ദ്രൻ, പരേതനായ അശോകൻ. സഹോദരങ്ങൾ: നാരായണൻ, ശങ്കരൻ, ദാമോദരൻ (ചെന്നൈ), ചന്ദ്രൻ, രാജൻ, കാർത്യായനി.

സരോജിനി
തലക്കുളത്തൂർ: പറമ്പത്ത് പടന്നക്കളത്തിൽ പീടികക്കുനിയിൽ സരോജിനി (82) അന്തരിച്ചു. ഭർത്താവ്: പടിഞ്ഞാറെ കല്ലായി നടമ്മൽ മൂത്തോറക്കുട്ടി. മക്കൾ: പരേതയായ സാവിത്രി, സുനിൽ കുമാർ, സന്തോഷ് കുമാർ (പതിനാറാം ബൂത്ത് കോൺഗ്രസ് പ്രസിഡന്റ്). മരുമക്കൾ: വേലായുധൻ, സജിത, ഷൈനി.

ബിവാത്തു ഹജ്ജുമ്മ
ഫറോക്ക്: കരുവൻതിരുത്തി പുല്ലൂന്നിപ്പാടം പരേതനായ ചോലക്കര മുഹമ്മദിന്റെ ഭാര്യ ബിവാത്തു ഹജ്ജുമ്മ (80) അന്തരിച്ചു. മക്കൾ: ഫാത്തിമ, അബ്ദുൽ റഹീം, ഖാലിദ് (അബഹ), അബ്ദുൽ ലത്തീഫ്, അബ്ദുൽ റസാഖ്, അബ്ദുൾ റഷീദ് (ജിസാൻ), മുസ്തഫ (ഒമാൻ). സഹോദരങ്ങൾ: അബൂബക്കർ, ഹുസൈൻ.

മേരി
പുല്പള്ളി: മുള്ളന്കൊല്ലി തൊണ്ടനോടിയില് പരേതനായ ജോസഫിന്റെ ഭാര്യ മേരി (84) അന്തരിച്ചു. പുല്പള്ളി മേമാട്ട് കുടുംബാംഗമാണ്.
മക്കള്: റോസമ്മ, എല്സി, സെലിന്, പൗളി. മരുമക്കള്: ജോയി മാവറ, ബാബു തോമസ് പുള്ളോലില്, പരേതനായ ജോഷി ചൂരയ്ക്കാപൊയ്കയില്, ഷാജു ഇട്ടിയപ്പാറ. ശവസംസ്കാരം ചൊവ്വാഴ്ച 9.30-ന് മുള്ളന്കൊല്ലി സെയ്ന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയില്.

കുഞ്ഞയിശ
വടകര: കസ്റ്റംസ് റോഡിലെ അൽറഹ്മ മൻസിലിൽ വൈക്കിലേരി കുഞ്ഞയിശ (78) അന്തരിച്ചു.
ഭർത്താവ്: പരേതനായ കെ.വി. മഹ്മൂദ്. മക്കൾ: സലീം (ഖത്തർ), സിദ്ദിക്ക് (ഫ്ളക്സ് ഫൂട്ട് വേർ) , ബുഷറ, അഷ്റഫ് (ജിദ്ദ) ,സഹദ് (യു.എ.ഇ.) , സക്കിയ, മുനീർ, സൈഫുന്നിസ, ജാസ്മിൻ. മരുമക്കൾ: ജമാൽ, റഫീഖ് (സൗദി)  ഷംസീർ (യു.എ.ഇ), അനീസ്, ഹൈറുന്നിസ, ഹസീന, ഷംല, നബീല, റൈഹനത്ത്. സഹോദരങ്ങൾ: കുഞ്ഞമ്മദ്, സത്താർ.  

ബിയ്യാത്തു ഹജ്ജുമ്മ
കീഴൽ: അടിക്കൂൽ ബിയ്യാത്തു ഹജ്ജുമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ അടിക്കൂൽ  അബ്ദുല്ല. മക്കൾ: അടിക്കൂൽ അമ്മത് (റിട്ട. പ്രിൻസിപ്പൽ ആർ.എ.സി.എച്ച്.എസ്.എസ്. കടമേരി, ഡയറക്ടർ ആൻഡ് പ്രിൻസിപ്പൽ, അൻസാർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്), മൊയ്ദീൻ,  ഇബ്രാഹിം (റിട്ട. പ്രിൻസിപ്പൽ എം.യു.എം. എച്ച്.എസ്.എസ്, വടകര), മൂസ ( റിട്ട. അസിസ്റ്റന്റ് റജിസ്റ്റാർ, സഹകരണ വകുപ്പ്), അബ്ദുറഹിമാൻ (അബുദാബി), കുഞ്ഞായിഷ കുറ്റിയിൽ, മറിയം കരുവാങ്കണ്ടി.
മരുമക്കൾ: കുറ്റിയിൽ പോക്കർ, കരുവാങ്കണ്ടി ഇബ്രാഹിം, കൂളിമാക്കൂൽ ഹലീമ, ചെട്ടിയാങ്കണ്ടി ആമിന, കുറ്റിപ്പുറത്ത്കണ്ടി ബീവി, മൗവ്വഞ്ചേരി ബിയ്യാത്തു, തുണ്ടിയിൽ ജമീല.   

കെ.പി. അബൂബക്കർ
പരപ്പിൽ: പരപ്പിൽ ശൈഖ് വീട് പറമ്പ് ആയിശ നിവാസിൽ കെ.പി. അബൂബക്കർ (73) എം.എം. ജൂബിലി കോളേജിന് സമീപമുള്ള വീട്ടിൽ അന്തരിച്ചു. ഭാര്യ: പരേതയായ എസ്.വി. സൈനബി. മക്കൾ: സുഹറ, മാസിക്കത്ത്, ഉമൈബാൻ, ഉസൈബ, കച്ചീബി (കുവൈത്ത്), ആയിശ, ബിൻസി. മരുമക്കൾ: അബ്ബാസ്, ജാഫർ, റസാഖ്, റഹിം (ഇരുവരും റിയാദ്), താജുദ്ദീൻ മുഹമ്മദ്, പരേതനായ അഷ്റഫ്.

അബ്ദുള്ള ഹാജി
കായണ്ണ ബസാർ: മുൻകാല മുസ്ലീം ലീഗ് പ്രവർത്തകൻ നൊച്ചാട് പുനത്തിൽമീത്തൽ അബ്ദുള്ള ഹാജി (85) അന്തരിച്ചു. ഭാര്യ: കുഞ്ഞാമി. മക്കൾ: ഇബ്രാഹിം, മുഹമ്മദ് (മാനേജിങ് ഡയറക്ടർ, ഫഹദാൻ കൺസ്ട്രക്ഷൻസ്, ബഹ്റൈൻ), നഫീസ, ആയിഷ, സുബൈദ, സാജിദ. മരുമക്കൾ: മിറാസ് അമ്മദ്, ആലി മാവിലാട്ട്, മൊയ്തി അരിക്കുളം, കെ.ടി.സി. ബഷീർ, സൈനബ, സൗജ. സഹോദരങ്ങൾ: കെ.കെ. കുഞ്ഞമ്മത്, ആയിഷ, ഖദീജ.

പാത്തുമ്മ
നന്തിബസാർ: പരപ്പരക്കാട്ടിൽ മൊയ്തുവിന്റെ ഭാര്യ പാത്തുമ്മ (75) അന്തരിച്ചു. മക്കൾ: സഹദ്, സഫീർ (ഇരുവരും കുവൈത്ത്), സിദ്ദീഖ്, ജമാൽ, നൗഫൽ, ജാഫർ (ബഹ്റൈൻ), ളരീമ, അസ്മ. മരുമക്കൾ: മൊയ്തീൻ, കരീം, സുബൈദ, നസീറ, ഷാഹിദ, കൗലത്ത്, സജ്ന.

ആമിന
കൊടുവള്ളി: ചുണ്ടപ്പുറം താഴെ കാവുതിയോട്ടിൽ മജീദിന്റെ ഭാര്യ ആമിന (53) അന്തരിച്ചു. മക്കൾ: ഷമീർ, ഷമീന, ഹസീന. മരുമക്കൾ: ഷാഫി, ലത്തീഫ്, ഫസീല. മ

 ചെറുച്ചുകുട്ടി    
  പഴഞ്ഞി: പുലിക്കോട്ടില് പരേതനായ ജോസഫിന്റെ ഭാര്യ ചെറുച്ചുകുട്ടി (89)    അന്തരിച്ചു. പാറന്നൂര് സെന്റ് തോമസ് യു.പി. സ്കൂള് റിട്ട. അധ്യാപികയാണ്.   

 റോസ    
മുണ്ടൂര്: തേയ്ക്കാനത്ത് ജേക്കബ്ബിന്റെ ഭാര്യ റോസ (85) അന്തരിച്ചു.

ചെറുവാളൂര് ഹൈദ്രോസ് മുസ്ലിയാര്
പുലിക്കണ്ണി(തൃശ്ശൂര്): സമസ്തകേരള ജംഇയ്യത്തുല് ഉലമ കേന്ദ്ര മുശാവറ അംഗവും സുന്നി മഹല്ല് ഫെഡറേഷന് ജില്ലാ പ്രസിഡന്റുമായ ഏലംകുളം പാലത്തോൾ പൊന്നാക്കാരൻ  ചെറുവാളൂര് ഹൈദ്രോസ് മുസ്ലിയാര് (72) അന്തരിച്ചു. ഹൃദ്രോഗത്തെത്തുടർന്ന് പെരിന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയില് ചികത്സയിലായിരുന്നു. ഞായറാഴ്ച പുലര്ച്ചെയായിരുന്നു മരണം. പുലിക്കണ്ണി ദാറുൽ തഖ്വാ ഇസ്ലാമിക് അക്കാദമി പ്രിന്സിപ്പലാണ്. സമസ്തകേരള ജംഇയ്യത്തുല് ഉലമ ജില്ലാ പ്രസിഡന്റ്, സി.ഐ.സി. അസിസ്റ്റന്റ് റെക്ടര്, ജംഇയ്യത്തുല് മുദരീസിന് സംസ്ഥാനസിമിതി അംഗം എന്നീ നിലകളില് പ്രവര്ത്തിച്ചുവരുകയായിരുന്നു. സംസ്ഥാനത്തും പുറത്തും നൂറുകണക്കിന് പ്രാര്ത്ഥനാസമ്മേളനങ്ങള്ക്ക് നേതൃത്വം വഹിച്ചിട്ടുണ്ട്.
മലപ്പുറം ഏലംകുളം പാലത്തോള് പൊന്നാക്കാരന് കുടുംബാംഗമായ ഹൈദ്രോസ് മുസലിയാര് കൊരട്ടിക്കടുത്ത് ചെറുവാളൂര് ബദറുല് ഇസ്ലാം ജുമാമസ്ജിദില് 32 വര്ഷം ഇമാമാരുന്നു.
  ഭൗതികശരീരം രാവിലെ 11.30 വരെ ജന്മസ്ഥലമായ ഏലംകുളം പാലത്തോൾ വീട്ടിൽ പൊതുദർശനത്തിന് വെച്ചു. ഖബറടക്കം ഞായറാഴ്ച വൈകീട്ട് ദാറുതഖ് വാ ഇസ്ലാമിക് അക്കാദമി കാമ്പസിൽ നടത്തി. ഭാര്യ: ആമിന. മക്കൾ: ജബ്ബാർ മുസ്ലിയാർ, അബ്ദുൽ ഖാദർ ഫൈസി, ജലീൽ ഫൈസി, ബസ്റിയ. മരുമക്കൾ: ഹിളർ തിയ്യാട്ടിൽ, ആരിഫ, ഷബ്ന,തൻവീറ.

കവി കുഞ്ഞുണ്ണി മാഷിന്റെ സഹോദരി രാധ   തൃപ്രയാര്: കവി കുഞ്ഞുണ്ണി മാഷിന്റെ സഹോദരി വലപ്പാട് അതിയാരത്ത് രാധ (86) അന്തരിച്ചു. കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം സ്കൂളിലെ റിട്ട. അധ്യാപികയാണ്.  
മറ്റ് സഹോദരങ്ങള്: പരേതരായ മാധവിയമ്മ, രാമന് നായർ (എന്ജിനീയര്), ഭാര്ഗവിക്കുട്ടി (റിട്ട. അധ്യാപിക, ശ്രീവിലാസ് യു.പി. സ്കൂള്, തൃപ്രയാര്).

ജോര്ജ്ജ്
ചാവക്കാട്: മമ്മിയൂര് വടുക്കൂട്ട് തോമസിന്റെ മകന് ജോര്ജ്ജ് (58) സൗദിയില് അന്തരിച്ചു. 35 വര്ഷമായി സൗദിയിലെ കണ്സ്ട്രക്ഷന് കമ്പനിയില് സൂപ്പര്വൈസറായിരുന്നു. ഭാര്യ: ഡെയ്സി. മകള്: എയ്ഞ്ചല്. ശവസംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മുംബൈ വിദ്യാവിഹാര് ഫാത്തിമ പള്ളിസെമിത്തേരിയില്.

ജോസ്
ചേറൂർ: ചിറയത്ത് പാട്ടത്തിപറമ്പിൽ ജോസ് (85) അന്തരിച്ചു.  സഹോദരങ്ങൾ: പരേതനായ സി.വി. ആന്റണി, മേഴ്സി പോൾ, സി.വി. മാത്യു, സി.ആലീസ് (എം.എസ്.സി.), സി.വി. ബേബി.

 കൊച്ചപ്പന്
   ഇരിങ്ങാലക്കുട: ഈസ്റ്റ് കോമ്പാറ ചുങ്കത്ത് വള്ള്യാന് ദേവസിയുടെ മകന് കൊച്ചപ്പന് (85) അന്തരിച്ചു. മക്കള്: ലിസി, ഷെര്ലി. മരുമക്കള്: വിന്സെന്റ്, ഡേവിസ്.  

 കൃഷ്ണന്കുട്ടി
 കൊടുങ്ങല്ലൂര്: എറിയാട് ശിവജി നഗര് പൊന്നാംചേരി കൃഷ്ണന്കുട്ടി (71) അന്തരിച്ചു. ഭാര്യ: ലീല. മക്കള്: ഷീബ, ഷീന, ഷിമ.

മേരി
കൊച്ചി: പനമ്പിള്ളി നഗര് സൗത്ത് കരിപ്പാപ്പറമ്പിൽ (കാഞ്ഞിരപ്പള്ളി) ചെറിയാന് തോമസിന്റ (ബേബി) ഭാര്യ മേരി (82) അന്തരിച്ചു.
മേലൂര് നെറ്റിക്കാടന് കുടുംബാംഗമാണ്. മക്കള്: അനിത, സതീഷ്, ജോര്ജ്, രാജേഷ്. മരുമക്കള്: ജോയല് മേനാച്ചേരി, സീമ വാരിയംപറമ്പില്, ആനി കരുവേലിത്തറ, ലീന തളിയത്ത്.

മേരി വര്ഗീസ്
മൂവാറ്റുപുഴ: വാഴപ്പിള്ളി വടയത്ത് പരേതനായ വി.പി. വര്ഗീസിന്റെ ഭാര്യ മേരി വര്ഗീസ് (85) അന്തരിച്ചു.  വാഴപ്പിള്ളി സെയ്ന്റ് മേരീസ് സൺഡേ സ്കൂള് ഹെഡ്മാസ്റ്ററായിരുന്നു. കോട്ടപ്പടി എടപ്പാട്ട് കുടുംബാംഗമാണ്.
 മക്കള്: ജാന്സി ജോയി, (എസ്.ബി.ഐ., കോട്ടപ്പടി), ജെയ്സി വര്ഗീസ് (ബ്രാഞ്ച് മാനേജര്, മൂത്തൂറ്റ് ഫിന്കോര്പ്പ്, പാമ്പാക്കുട), ബോബി വര്ഗീസ് (ബ്രാഞ്ച് മാനേജര്, ജിയോജിത്ത് ഫിനാന്ഷ്യല് സര്വീസ്, കോതമംഗലം).
മരുമക്കള്: ജോയി കെ.ഒ. (കരിമ്പുംകാല, കുറുപ്പംപടി -റിട്ട. ബി.എസ്.എന്.എല്. എന്ജിനീയര്), വര്ഗീസ് എം.യു. (മറ്റപ്പിള്ളില്, ഊരമന -റിട്ട. കെ.എസ്.ആര്.ടി.സി. സ്റ്റാഫ്), ഷീല ബോബി (നമ്മുണാരിയില്, പഴന്തോട്ടം).

വിശാലാക്ഷി അമ്മ
തെക്കന് ചിറ്റൂര്: തൃശ്ശൂര് കേച്ചേരി ഇയ്യാന് പരേതനായ ചീരക്കുഴി നാരായണന് നായരുടെ ഭാര്യ ചെമ്പകശ്ശേരി വിശാലാക്ഷി അമ്മ (90) അന്തരിച്ചു. മക്കള്: രാമകൃഷ്ണൻ (റിട്ട. ഐ.ടി.സി.), രാജലക്ഷ്മി, രാജശേഖരന്, രത്നകുമാരി. മരുമക്കള്: നിര്മല, ചന്ദ്രശേഖരന് നായര്, ഉഷ, ചന്ദ്രശേഖരന്.

നാരായണന്
എളവൂര്: കുന്നപ്പിള്ളിശ്ശേരി മങ്ങാട്ടുമ്പിള്ളി  നാരായണന് (96) അന്തരിച്ചു. ഭാര്യ: പുവ്വത്തുശ്ശേരി പ്ളാക്കല് കുടുംബാംഗം വിശാലാക്ഷി. മക്കള്: പാറുക്കുട്ടി, വാസുദേവന്, ചന്ദ്രിക, സുബ്രഹ്മണ്യന്, പുഷ്പ, വിശ്വംഭരന്. മരുമക്കള്: പരേതനായ നാരായണന്, ലീല, പുരുഷോത്തമന്, അംബിക, സജീവന്, ഷീബ.

മറിയാമ്മ
നസ്രത്ത്: മില്മ ജങ്ഷന് സമീപം വള്ളോംതൈയ്യില് പരേതനായ ജോര്ജിന്റെ ഭാര്യ മറിയാമ്മ (80) അന്തരിച്ചു. മക്കള്: ജോസഫ്, ഗ്രെയ്സി. മരുമക്കള്: മേരി, ജെയിംസ്.

ടി.കെ. പ്രസേനന്
തൃപ്പൂണിത്തറ: എസ്.എന്. ജങ്ഷന് ‘ചൈതന്യ’യില് ടി.കെ. പ്രസേനന് (78) അന്തരിച്ചു. ഭാര്യ: പരേതയായ സരോജിനി, മകള്: അഡ്വ. ദീപ്തി പ്രസേനന്.

ഡോ. കെ.ജി. ചെല്ലപ്പന്
ചേരാനല്ലൂര്: ‘രാജേഷ് ക്ലിനിക്കി’ലെ ഡോ. കെ.ജി. ചെല്ലപ്പന് (77) അന്തരിച്ചു. ഭാര്യ: സി.ആര്. രമണി. മകന്: ഡോ. രാജേഷ് ചെല്സ് (ഫോക്കസ് ഐ ഹോസ്പിറ്റല്, മാനേജിങ് ഡയറക്ടര്). മരുമകള്: ഡോ. ലിജി രാജേഷ്.

മാത്യു
പെരുമ്പാവൂര്: മുക്കണഞ്ചേരി മാത്യു (ബേബി -70) അന്തരിച്ചു. മുക്കണഞ്ചേരി സ്റ്റോഴ്സ് ഉടമയായിരുന്നു.

സി.ദേവകി
പ്രാവച്ചമ്പലം: കരിമ്പുവിള വീട്ടിൽ ശ്രീധരൻ നാടാരുെട ഭാര്യ സി.ദേവകി (80) അന്തരിച്ചു. മക്കൾ: മധു എസ്. (ആർമി), എസ്.രമേശൻ (വിമുക്തഭടൻ), ശ്രീകുമാർ എസ്. (ഓവർസിയർ, കെ.എസ്.ഇ.ബി.), ശ്രീകല ഡി.

ഡി.ശാന്തകുമാരി അമ്മ
പ്രാവച്ചമ്പലം: കുടുംബന്നൂർ സ്വാമി ഭവനിൽ പരേതനായ ജി.കരുണാകരൻ നായരുടെ ഭാര്യ ഡി.ശാന്തകുമാരി അമ്മ (78) അന്തരിച്ചു. മക്കൾ: കെ.ശ്രീകുമാരൻ നായർ (അഡ്വ. ക്ളാർക്ക്), കെ.ഗോപകുമാരൻ നായർ (ശ്രീപദ്മനാഭസ്വാമി ക്ഷേത്രം), കെ.നാഗേന്ദ്രൻ നായർ. മരുമക്കൾ: ജെ.മീനാംബിക, ഒ.അനിതകുമാരി, എസ്.ശ്രീകല.

പി.കൃഷ്ണമ്മ
തിരുവനന്തപുരം: പേയാട് മിണ്ണംകോട് വിശാഖത്തിൽ പരേതനായ കെ.പി.വിശ്വനാഥന്റെ ഭാര്യ പി.കൃഷ്ണമ്മ (76) അന്തരിച്ചു. മക്കൾ: കൃഷ്ണവേണി, വിജയൻ, കല, ബീന. മരുമക്കൾ: വിജയൻ എസ്., ഓമന, ഹരികുമാർ, പരേതനായ മധുസൂദനൻ.

ഡോ. ചെറിയാൻ തോമസ്
തിരുവനന്തപുരം: പത്തനംതിട്ട ഊന്നുകൽ വട്ടയത്തിൽ പരേതനായ വി.സി.തോമസിന്റെയും ചിന്നമ്മ തോമസിന്റെയും മകൻ ഡോ. ചെറിയാൻ തോമസ് (64-റിട്ട. പ്രൊഫസർ, മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം) നാലാഞ്ചിറ കോൺവെൻറ് ലെയ്ൻ വട്ടയത്തിൽ അന്തരിച്ചു. ഭാര്യ: പ്രൊഫ. ലീലാമ്മ ടി.അലക്സാണ്ടർ (നര്യാപുരം താവളത്തിൽ കുടുംബാംഗം). മക്കൾ: ടോം ചെറിയാൻ, അലക്സ് ചെറിയാൻ. മരുമകൾ: പ്രിയ മറിയം സൈമൺ.

അഡ്വ.കെ.സത്യദാസ്
കിളിമാനൂർ: ഊമൺപള്ളിക്കര കുഴിവിള വീട്ടിൽ അഡ്വ.കെ.സത്യദാസ് (85) അന്തരിച്ചു. ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകനായിരുന്നു. ഭാര്യ: ലളിത. മക്കൾ: ഷാജി ദാസ്, ബിജുദാസ്, സംഗീത, ശ്യാം സത്യദാസ്. മരുമക്കൾ: സ്മിത രാജ്, സ്മിത, അനു.

ജ്ഞാനസുന്ദരി
തിരുപുറം: പുലവംഗൽ വീട്ടിൽ പരേതനായ ദേവസഹായം നാടാരുടെ ഭാര്യ ജ്ഞാനസുന്ദരി (95) അന്തരിച്ചു. മക്കൾ: സൈമൺ, സുകുമാരൻ, സുമാംഗി, സുലോചന, വസന്ത, ഓമന, സുമം, മധു, പരേതനായ വിജയൻ. മരുമക്കൾ: വത്സല, സിസിലി, രാജരത്നം, സത്യദാസ്, പ്രഭാകരൻ, സദാനന്ദൻ, നന്ദിനി, ഷീബ.

രത്നമ്മ
കല്ലമ്പലം: ചേന്നൻകോട് മുള്ളറംകോട് വിളയിൽ വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ രത്നമ്മ (75) അന്തരിച്ചു. മക്കൾ: ഗുരുദാസ്, ലേഖ. മരുമകൻ: വസന്തകുമാർ.

ചെല്ലമ്മപ്പിള്ള
കാട്ടാക്കട: ആനാകോട് വിജയ മന്ദിരത്തു വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ചെല്ലമ്മപ്പിള്ള (94) അന്തരിച്ചു. മക്കൾ: സരസ്വതി, വസന്തകുമാരി. മരുമക്കൾ: ഗംഗാധരൻ നായർ, സുരേന്ദ്രൻ നായർ.

വിജയമ്മ
മുള്ളുവിള: ഇരുവൈക്കോണം താഴെ കിളിക്കോട് കെ.വി.ഭവനിൽ കെ.കുട്ടപ്പന്റെ ഭാര്യ വിജയമ്മ(67) അന്തരിച്ചു.
മക്കൾ: ശിവപ്രസാദ് കെ.വി., ശാലിനി കെ.വി., മാലിനി കെ.വി. മരുമക്കൾ: ശ്രീദേവി പി.ആർ., അനിൽകുമാർ ബി.എസ്., ഷിബു ബി.എസ്.

അഗസ്റ്റീന തൊബിയാസ്
കൊല്ലം: ശക്തികുളങ്ങര ഈരയിൽ തൊബിയാസ് ഡെയ്ലിൽ പരേതനായ തൊബിയാസ് ഫിലിപ്പിന്റെ ഭാര്യ അഗസ്റ്റീന തൊബിയാസ് (ബേബി-85) അന്തരിച്ചു. മക്കൾ: റെജീസ്, മേഴ്സി, ജോസഫ്, ബ്രിജിറ്റ്, ഉധൻസി, പരേതയായ ലീല, ലില്ലി, ബാബു, ലിസ്സി. മരുമക്കൾ: കത്രീന, പരേതനായ അലോഷ്യസ്, ജെസ്സി, തോമസ്, ജോൺ, ബേബി, മണിയപ്പൻ, റാണി, വിക്ടർ. ശവസംസ്കാരം തിങ്കളാഴ്ച 10.30-ന് സെന്റ് ജോൺ ഡി ബ്രിട്ടോ പള്ളിസെമിത്തേരിയിൽ.

 പി.പരമേശ്വരൻ പിള്ള
പൂതക്കുളം: ഇടയാടി പത്മവിലാസത്തിൽ ചെമ്പകശ്ശേരി യു.പി.എസിലെ വിരമിച്ച അധ്യാപകൻ പി.പരമേശ്വരൻ പിള്ള (84) അന്തരിച്ചു.
ഭാര്യ: രാജമ്മ അമ്മ. മക്കൾ: പത്മകുമാർ (റിട്ട. എയർ ഫോഴ്സ്), കൃഷ്ണകുമാർ (ലണ്ടൻ), സന്തോഷ്കുമാർ (അധ്യാപകൻ, ചെമ്പകശ്ശേരി ടി.ടി.ഐ.), അനിൽകുമാർ (ലണ്ടൻ). മരുമക്കൾ: ശ്രീലത, സുമ, രാധിക (ലണ്ടൻ).

പി.ജർമിയാസിന്റെ പിതാവ് പി.വി.പീറ്റർ
പട്ടകടവ്: ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.ജർമിയാസിന്റെ പിതാവും ഐ.എൻ.ടി.യു.സി. നേതാവുമായ പട്ടകടവ് മണലിൽ കുടുംബാംഗം പി.വി.പീറ്റർ (89) അന്തരിച്ചു. കശുവണ്ടിത്തൊഴിലാളി യൂണിയൻ രൂപവത്കരണത്തിനായി പ്രവർത്തിച്ച നേതാക്കളിലൊരാളാണ്. ഭാര്യ: പരേതയായ എൽസി (പരിശവിള കുടുംബാംഗം). മറ്റ് മക്കൾ: ശുഭ (റിട്ട. ഐ.സി.ഡി.എസ്. ഓഫീസർ), ലൈലാമ്മ (പങ്കി), സാജൻ പീറ്റർ (വാട്ടര് അതോറിറ്റി കായംകുളം), രാജു എം.പി. (ഇലക്ട്രിക് കോൺട്രാക്ടർ). മരുമക്കൾ: സ്റ്റാൻലി ക്രൂസ് (റിട്ട. ഇന്ത്യൻ റെയിൽവേ), ഡാനിയേൽ പാസ്കർ, ഷൈനി ജർമിയാസ് (ബെൻസിഗർ ഹോസ്പിറ്റൽ കൊല്ലം), അനുജ സാജൻ, ശോഭ (ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യൻ സ്കൂൾ, തേവലക്കര).

എൻ. ഗോപിനാഥൻ നായർ
മണ്ണഞ്ചേരി: മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡ് കാവുങ്കൽ ചക്കാലയിൽ  എൻ.ഗോപിനാഥൻ നായർ(64) അന്തരിച്ചു. കാവുങ്കൽ ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആദ്യകാല ഭരണസമിതി അംഗമായിരുന്നു. കാവുങ്കൽ ദേവസ്വം മുൻമാനേജരും നിലവിലെ കമ്മിറ്റി അംഗവുമാണ്. മണ്ണഞ്ചേരി തൃക്കോവിൽ മഹാദേവക്ഷേത്രം മുൻ പ്രസിഡന്റ്, മണ്ണഞ്ചേരി പെരുന്തുരുത്ത് വടക്ക് 4089 നമ്പർ എൻ.എസ്.എസ്. കരയോഗം  വൈസ് പ്രസിഡന്റ്,  കോൺഗ്രസ് മണ്ണഞ്ചേരി മണ്ഡലം കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഗിരിജാകുമാരി. മകൻ: പ്രശാന്ത്. മരുമകൾ: ചിഞ്ചു.

ഉദയഭാനു
കായംകുളം: കണ്ടല്ലൂർ തെക്ക് കൊല്ലിപുരയിടത്തിൽ ഉദയഭാനു (തമ്പി-76) അന്തരിച്ചു. ഭാര്യ: രത്നമ്മ. മക്കൾ: മിനിഭാനു (ചീഫ് അക്കൗണ്ടന്റ്, കണ്ടല്ലൂർ ഫാർമേഴ്സ് ബാങ്ക്), സജിഭാനു (ഓസ്ട്രേലിയ). മരുമക്കൾ: ജയൻ (സൗദി അറേബ്യ), ദീപ്തി (ഓസ്ട്രേലിയ).

ജി. ശാമുവേൽ
കറ്റാനം: വിമുക്തഭടനും ഐ.എസ്.ആർ.ഒ. മുൻ ഉദ്യോഗസ്ഥനുമായ മുറിയാക്കൽ കിഴക്കതിൽ റോയി വില്ലയിൽ ജി.ശാമുവേൽ(78) അന്തരിച്ചു. ഭാര്യ: കുളനട ചേരാംപള്ളിൽ കുടുംബാംഗം കുഞ്ഞമ്മ. മക്കൾ: റോയി (യു.കെ.), റീന (ദുബായ്), റിജൻ (ഖത്തർ). മരുമക്കൾ: ലിബി (യു.കെ.), ഷാജി (ദുബായ്), ഷിബു (ഖത്തർ).

സുരേന്ദ്രൻനായർ
കലഞ്ഞൂർ: ലക്ഷ്മിവിലാസത്തിൽ (മാടത്തിൽ) സുരേന്ദ്രൻ നായർ (70) അന്തരിച്ചു. ഭാര്യ: സുഭദ്രാമ്മ. മകൻ: വിനോദ് കുമാർ (സൈനികൻ). മരുമകൾ: സിനി വിനോദ്.

ചാക്കോ വർക്കി
ചെറുതോണി: വാഴത്തോപ്പ് വടകോട്ട് (മനിയത്തുമാരിൽ) ചാക്കോ വർക്കി (58) അന്തരിച്ചു. ഭാര്യ: സിസിലി റാന്നി കടമംഗലത്ത് കുടുംബാംഗം. മക്കൾ: സിജോ, സിന്റോ. മരുമകൻ: ജിബിൻ ഉറുമ്പിൻതടത്തിൽ എരുമേലി.

 ജനാർദനക്കുറുപ്പ്
പറക്കോട്: ദിനേശ് ഭവനത്തിൽ (തട്ടാരേത്ത്) ജനാർദനക്കുറുപ്പ് (90) അന്തരിച്ചു. ഭാര്യ: പൊന്നമ്മ. മക്കൾ: വിമല, സതീശൻ, ദിനേശൻ, രാജി, സിന്ധു. മരുമക്കൾ: പരേതനായ ഗോപിപ്പിള്ള, രമാദേവി, ശ്രീലത, രാധാകൃഷ്ണൻ ഉണ്ണിത്താൻ, വേണുഗോപാൽ.

കനകം
മുംബൈ: കോഴഞ്ചേരി തേനാലേത്ത് കുടുംബാംഗം ഗോരേഗാവ് വസന്ത് നഗർ ബി 101 ഹെർക്കുലീസ് വസന്റ് ഗാലക്സിയിൽ ടി.കെ.രാജപ്പന്റെ ഭാര്യ കനകം (79) അന്തരിച്ചു. മക്കൾ: പ്രകാശ്, പ്രസാദ്. മരുമക്കൾ: സജി, ബിന്ദു.

പാപ്പൻ
കൂടൽ: മാങ്കുഴി തെക്കേതിൽ പാപ്പൻ (80) അന്തരിച്ചു. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ജോൺ, കുഞ്ഞുമോൾ, രാജു, പൊടിമോൾ, സുരേഷ്. മരുമക്കൾ: ശശികല, കൃഷ്ണൻകുട്ടി, വസന്ത, അന്പിളി, പ്രീത.

മറിയാമ്മ
കൊടുമൺ: അങ്ങാടിക്കൽ വടക്ക് പരേതനായ ബേബി വടമുരുപ്പേലിന്റെ ഭാര്യ മറിയാമ്മ (82) അന്തരിച്ചു. മക്കൾ: കുഞ്ഞുമോൾ, സാംകുട്ടി, പരേതനായ റോയി, മോനി. മരുമക്കൾ: ജോയി, സൂസമ്മ, ജിജി, ഷിജു.

പ്രഭാകരൻ
മറിയപ്പള്ളി: ചെറുശ്ശേരിൽ വീട്ടിൽ പ്രഭാകരൻ (83) അന്തരിച്ചു. പള്ളിക്കത്തോട് ഐ.ടി.ഐ. റിട്ട. സ്റ്റോർ കീപ്പറാണ്. ഭാര്യ: അമ്മുക്കുട്ടി (തിരുവല്ല കുരട്ടി കുടുംബാംഗം). മകൾ: കലമോൾ സി.പി. മരുമകൻ: മനോജ് പി.പി. (കേരള പോലീസ് കോയിപ്പുറം).

ഭാർഗവി
കുലശേഖരമംഗലം: ചാലൊടിത്തറ ഭാർഗവി (82) അന്തരിച്ചു. ഭർത്താവ്: പരേതനായ സി.കെ.കൃഷ്ണൻ. മക്കൾ: വേണുഗോപാലൻ, സുകുമാരൻ, പരേതനായ പ്രസന്നകുമാർ, രാജീവ്, സുമേഷ്, നിർമ്മല, വത്സല.

ഗംഗാധരൻ
അയിരൂർ: പാലയ്ക്കൽ ഗംഗാധരൻ (85) അന്തരിച്ചു. ഭാര്യ: ഗൗരിയമ്മ. മക്കൾ: രത്നമ്മ, ലാലു, രാജീവ്, രഘു. മരുമക്കൾ: വർഗീസ്, വല്ലി, ഗീത, സീമ.

ഏലിയാമ്മ
പള്ളിക്കത്തോട്: കുറകുന്നേൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (90) അന്തരിച്ചു. കരിന്പാനി തുപ്പലഞ്ഞി കുടുംബാംഗം. മക്കൾ: ജോസ്, ലില്ലി, റോസമ്മ, ബെന്നി, പരേതരായ േഗ്രസി, ജോർജ്. മരുമക്കൾ: മഞ്ഞാമറ്റം മുല്ലക്കരി ജോസഫ്, അയർക്കുന്നം പൈങ്ങോട്ട് വക്കച്ചൻ, ആലീസ്.

രാജശേഖരൻനായർ
തിരുവല്ല: ഈസ്റ്റ് ഓതറ ആനക്കുഴിപ്പാട്ട് (കാവിലേത്ത്) രാജശേഖരൻനായർ (66) അന്തരിച്ചു. ഭാര്യ: ജയന്തി രാജൻ. മക്കൾ: അന്പിളി അശോകൻ, അനിജ, അനീഷ് രാജൻ. മരുമക്കൾ: പരേതനായ അശോകൻ, ശ്രീകാന്ത്, കാർത്തിക.

സരസമ്മ
ആറാട്ടുപുഴ: നടുവിലെ തോട്ടപ്പുഴ പരേതനായ കെ.കെ.വിശ്വനാഥന്റെ ഭാര്യ സരസമ്മ (63) അന്തരിച്ചു. മക്കൾ: ശോഭ, മിനി, ബിന്ദു, അഭിലാഷ്. മരുമക്കൾ: വിജയകുമാർ, ഉണ്ണികൃഷ്ണൻ, പ്രദീപ്, സിനി.

വേലായുധൻ  
 വടക്കഞ്ചേരി: കാളാംകുളം പൈറ്റാറ പരേതനായ അപ്പുവിന്റെ മകൻ വേലായുധൻ (75) അന്തരിച്ചു. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ചന്ദ്രൻ, വിജയൻ, ബിന്ദു, സിന്ധു. മരുമക്കൾ: പ്രീതി, രാധ, മുരളി, മോഹനൻ.

ലത
   വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ചെന്നയ്ക്കപ്പാടം മാധവ് നിവാസിൽ ദിവാകരന്റെ ഭാര്യ ലത (60) അന്തരിച്ചു. മക്കൾ: പ്രിയ, അശ്വതി. മരുമക്കൾ: കലാധരൻ (ഖത്തർ), രാജൻ. സഹോദരങ്ങൾ: ലളിത, സുനിത, സുരേഷ്.  

രാജേശ്വരി
 കിഴക്കഞ്ചേരി: ഇളങ്കാവ് മണ്ഡകത്ത് വീട്ടിൽ രാമചന്ദ്രന്റെ ഭാര്യ രാജേശ്വരി (62) ഈറോഡിൽ  അന്തരിച്ചു. ഈറോഡ് ഗവ. ആശുപത്രിയിലെ റിട്ട. നഴ്സിങ് സൂപ്രണ്ടാണ്. മകൻ: കുണാൽ.

മുത്തു
പാലക്കാട്: കുന്നത്തൂർമേട് എ.ആർ. നായർ കോളനി കൃഷ്ണയിൽ സി. മുത്തു (84) അന്തരിച്ചു. ഭാര്യ: ഭാർഗവി. മക്കൾ: അനന്തകൃഷ്ണൻ, വിജയൻ, അനിത, വിനീത. മരുമക്കൾ: സുബ്രഹ്മണ്യൻ, പ്രഭ, പ്രസീത. പരേതനായ ശശികുമാർ.

ലക്ഷ്മണൻ
പെരുവെമ്പ്: ഒറ്റാക്കിൽ ഹൗസിൽ വി. ലക്ഷ്മണൻ (65) അന്തരിച്ചു. മൃദംഗനിർമാണ വിദഗ്ധനാണ്.
 ഭാര്യ: വത്സല. മക്കൾ: രാജീവ്, സജീവ്, സജിത്. മരുമക്കൾ: സരിത, വിസ്മയ.

ലക്ഷ്മിക്കുട്ടി അമ്മ
വളാഞ്ചേരി: മാറാക്കര മരുതിൻചിറ പരേതനായ പൊന്മള വീട്ടിൽ വേലായുധൻ നായരുടെ (അപ്പുക്കുട്ടൻ നായർ) ഭാര്യ കറയക്കാട്ട് ലക്ഷ്മിക്കുട്ടി അമ്മ (83) അന്തരിച്ചു.
മക്കൾ: സൗദാമിനി, ഗോവിന്ദൻകുട്ടി (ഉണ്ണി), വനജ. ശവസംസ്കാരം തിങ്കളാഴ്ച ഒൻപതിന് ഷൊർണൂർ ശാന്തിതീരത്ത്.

ആയിഷക്കുട്ടി
നിലമ്പൂർ: ചന്തക്കുന്ന് പരേതനായ പൂളക്കൽ വീരാന്റെ ഭാര്യ ആയിഷക്കുട്ടി (78) അന്തരിച്ചു.
മക്കൾ: സുഹ്റാബി, സുബൈദ, സക്കീന, സമീമ, അബൂബക്കർ, മുനീബ്. മരുമക്കൾ: അലവി, മുഹമ്മദ്, പോക്കരുട്ടി, അബ്ബാസ്, ആയിഷാബി, ഫസീല.

ജമീല
കൂട്ടിലങ്ങാടി: മലപ്പുറം ഗവ. ആശുപത്രി റിട്ട. ഹെഡ് നഴ്സ് വള്ളിക്കാപ്പറ്റ ജമീല (62) അന്തരിച്ചു. ഭർത്താവ്: മതിലകത്ത് ഹൈദരലി (ചെറാട്ട് കുഴി). മക്കൾ: ശബ്ന, ഷഫ്ന, ഷാഹിദ്, പരേതയായ ഷംല. മരുമക്കൾ: അബ്ദുസമദ് (കുറ്റിപ്പുറം), ഷിഹാബ് (പെരുമ്പിലാവ്). സഹോദരങ്ങൾ: നാസർ, അബ്ദുൽഷക്കീം ബാവ, റഷീദ, നജ്മ.

മുഹമ്മദ് കുട്ടി
തിരൂർ: തെക്കൻകുറ്റൂർ സ്വദേശി ചാത്തഞ്ചേരി മുഹമ്മദ് കുട്ടി (73) അന്തരിച്ചു. ഭാര്യ: സഫിയ. മക്കൾ: റസീന, അസ്ലം, ജസീന ബൈറു. മരുമക്കൾ: ഹുസൈൻ പൂന്തല, അഹമ്മദ് ശമാദ് കോഹിനൂർ, ജംഷീന.

അബ്ദുൾലത്തീഫ്
എടപ്പാൾ: എടപ്പാളിലെ സി.ഐ.ടി.യു. ചുമട്ടുതൊഴിലാളിയായിരുന്ന വട്ടംകുളം തൈക്കാട് പരുവിങ്ങൽ അബ്ദുൾലത്തീഫ് (54) അന്തരിച്ചു. ഭാര്യ: നബീസ.
മക്കൾ: ബഷീർ, ഷാഫി, ഫസലുദ്ദീൻ, സെമീറ. മരുമക്കൾ: റാബിയ, റംഷീന, റിസ്വാന, നൗഷാദ്.

ഭാഗീരഥി ബ്രാഹ്മണിഅമ്മ
തിരൂർ: ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിനു സമീപം വടക്കത്ത് ഭവനത്തിലെ പരേതനായ നീലകണ്ഠൻ നമ്പീശന്റെ ഭാര്യ വടക്കത്ത് ഭാഗീരഥി ബ്രാഹ്മണിഅമ്മ (ഓമന-84) അന്തരിച്ചു.
 മക്കൾ: ശോഭ, ആശ, പ്രഭ, ദിനേശ് (ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം ജീവനക്കാരൻ).
മരുമക്കൾ: പ്രഭാകരൻ നമ്പീശൻ (കോഴിക്കോട്), വിജയൻ (ഒറ്റപ്പാലം), കൃഷ്ണൻ (ഉണ്ണി-ഒറ്റപ്പാലം), സുധ.

ഗോവിന്ദൻകുട്ടി നായർ
തിരൂർ: തൃക്കണ്ടിയൂർ പരേതനായ വേട്ടവഞ്ചേരി ചമ്പ്രകളത്തിൽ ബാലകൃഷ്ണമേനോന്റെ മകൻ പുരാട്ടിയിൽ ഗോവിന്ദൻകുട്ടി നായർ (86) അന്തരിച്ചു. റിട്ട. സെയിൽസ് ടാക്സ് ഓഫീസറാണ്. ഭാര്യ: ചേങ്ങോട്ട് ദാക്ഷായിണി. മക്കൾ: പരേതനായ വിജയ് മേനോൻ, മീരാമേനോൻ (െബംഗളൂരു). മരുമക്കൾ: പ്രിയ (കൊച്ചി), കൃഷ്ണേഷ് (െബംഗളൂരു). സഹോദരങ്ങൾ: രാമചന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ, ജയദേവ്, ഹരിദാസ്, സരളാദേവി, പരേതനായ വേണുഗോപാലൻ.

 രാജേഷ്
വെള്ളൂർ: തെരുവിലെ കെ.രാഘവന്റെയും കെ.സുലോചനയുടെയും മകൻ കിണറ്റിൻകര രാജേഷ് (45) അന്തരിച്ചു. സഹോദരങ്ങൾ: കെ.ബിജു (സി.പി.എം. വെള്ളൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം, ജനത ചാരിറ്റബ്ൾ സൊസൈറ്റി), കെ.രജനി (ആധാരം എഴുത്ത് ചെറുപുഴ).

 കാർത്യായനി അമ്മ
കണ്ണപുരം: ചുണ്ടയിലെ പരേതരായ മാണിക്കോത്ത് വീട്ടിൽ കൃഷ്ണൻ നമ്പ്യാരുടെയും കുറ്റ്യാട്ട് വീട്ടിൽ കല്യാണിയമ്മയുടെയും മകൾ കാർത്യായനിയമ്മ (76) അന്തരിച്ചു. ഭർത്താവ്: പരേതനായ പാലങ്ങാടൻ നാരായണൻ നമ്പ്യാർ. സഹോദരിമാർ: കുറ്റ്യാട്ട് വീട്ടിൽ തങ്കമണി, പരേതയായ ജാനകി അമ്മ.

  ശ്രീധരൻ
എരഞ്ഞോളി: വാടിയിൽപീടിക ശ്രീവിഹാറിൽ എം.സി.ശ്രീധരൻ (63) അന്തരിച്ചു. പരേതനായ മൂർക്കോത്ത് ഗോപിയുടെയും ജാനകിയുടെയും മകനാണ്. ഭാര്യ: പി.കെ.സജിത. മക്കൾ: ശ്രുതി, ഷിജോയ്. മരുമകൻ: അരുൺ (കാലിക്കറ്റ് ടെക്സ്റ്റയിൽസ്, കോഴിക്കോട്). സഹോദരങ്ങൾ: രാജലക്ഷ്മി, പരേതരായ പ്രഭാകരൻ, ബാലകൃഷ്ണൻ, ശശി.     

കുഞ്ഞിരാമൻ
പരിപ്പായി: ഇടക്കിളവൻ കരിയിൽ കുഞ്ഞിരാമൻ (63) അന്തരിച്ചു.
ഭാര്യ: ദേവകി. മക്കൾ: സുന്ദരൻ, സജീവൻ,  സുധ, സവിത.  മരുമക്കൾ: ഷിജിന, അശോകൻ, സുമേഷ്.

വി.കെ.പ്രസന്നൻ
ബന്തടുക്ക: കരിവേടകം വേണാട്ട് വീട്ടിൽ പരേതനായ കേശവന്റെയും കാർത്യായനിയുടെയും മകൻ വി.കെ.പ്രസന്നൻ (57) അന്തരിച്ചു. ഭാര്യ: രമ. മക്കൾ: പ്രശോഭ്, പ്രജിത്ത്. മരുമകൾ: ഷിൽജ (പാലക്കാട്).

   ഡോ. കെ.രാമഭട്ട്
പൊയിനാച്ചി: വാഹനാപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ് 12 വർഷമായി കിടപ്പിലായിരുന്ന പൊയിനാച്ചിയിലെ ഡോ. കെ.രാമഭട്ട് (ഡോ. കെ.ആർ.ഭട്ട് -72) അന്തരിച്ചു. മൂന്നുപതിറ്റാണ്ടുകാലം ചട്ടഞ്ചാലിൽ ശ്രീറാം ക്ലിനിക്ക് നടത്തിയിരുന്നു. ചട്ടഞ്ചാൽ, പൊയിനാച്ചി പ്രദേശങ്ങളിൽ അക്കാലത്ത് ചികിത്സയ്ക്ക് ഏക ആശ്രയം കെ.ആർ.ഭട്ടിന്റെ സേവനമായിരുന്നു.
 2007 ഓഗസ്റ്റ് 20-ന് വീട്ടിൽനിന്ന് ബൈക്കിൽ ക്ലിനിക്കിലേക്ക് പോകുമ്പോൾ എതിരെവന്ന കാറിടിച്ചായിരുന്നു അപകടം. കെ.ആർ.ശകുന്തളയാണ് ഭാര്യ. മക്കൾ: കെ.ആർ.സൗമ്യ (എൻജിനീയർ, യു.എസ്.എ.), ഡോ. ബാലസുബ്രഹ്മണ്യം (മനഃശാസ്ത്ര വിദഗ്ധൻ, കാസർകോട് കെയർവെൽ ആസ്പത്രി), ഡോ. കെ.ആർ.സന്ദീപ് (ഓർത്തോസർജൻ, ജില്ലാ സഹ. ആസ്പത്രി, കുമ്പള). മരുമക്കൾ: കെ.പ്രവീൺഭട്ട് (എൻജിനീയർ, യു.എസ്.എ.), ഡോ. റീഫി ഭട്ട് (മനഃശാസ്ത്രജ്ഞ, യേനപ്പോയ മെഡിക്കൽ കോളേജ്, മംഗളൂരു), ഡോ. പി.എസ്.അശ്വിനി (പീഡിയാട്രിസ്റ്റ്, കെ.എസ്.ഹെഗ്ഡെ ആസ്പത്രി, ദേർലഗട്ടെ). സഹോദരങ്ങൾ: മഹാലിംഗ ഭട്ട് (റിട്ട. പ്രഥമാധ്യാപകൻ, സ്വാമിജീസ് ഹയർ സെക്കൻഡറി സ്കൂൾ), വെങ്കിട്ടരമണ ഭട്ട് (ബെൽത്തങ്ങടി), കൃഷ്ണഭട്ട് (റിട്ട. അധ്യാപകൻ (ബി.ഇ.എം. ഹൈസ്കൂൾ, കാസർകോട്), ഗോവിന്ദ ഭട്ട് (റിട്ട. അധ്യാപകൻ, നവജീവൻ ഹയർ സെക്കൻഡറി സ്കൂൾ, ബദിയടുക്ക), സുബ്രഹ്മണ്യ ഭട്ട് (റിട്ട. അധ്യാപകൻ, കാറഡുക്ക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ), ഗൗരി, ദേവകി, ഹൈമാവതി, ലക്ഷ്മി (റിട്ട. അധ്യാപിക, ബി.ഇ.എം. ഹൈസ്കൂൾ, കാസർകോട്), രുക്മിണി. പരേതനായ ശങ്കരനാരായണ ഭട്ട്.

മഹമൂദ്
ഉദുമ: പാക്യാര കുന്നിലിലെ കെ.പി.മഹമൂദ് (75) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ പാക്യാര. മക്കൾ: സനാഹുള്ള  (ദുബായ്), സുഹ്റ, നസീറ, ഉബൈബ, ഹസീന, ഫസീല. മരുമക്കൾ. തസ്ലീന (കണിയാമ്പാടി), ഖിള്ർ (തളങ്കര), മൻസൂർ (മംഗളൂരു), അബ്ദുൽ ഖാദർ (പള്ളിക്കര), ലത്തീഫ്  (ബെണ്ടിച്ചാൽ), പരേതനായ ദാവൂദ്. സഹോദരങ്ങൾ: അബൂബക്കർ (കരിവേടകം),  നഫീസ, ബീഫാത്തിമ (മലപ്പുറം).

ഇ.കെ.ജാനകി
ശ്രീകണ്ഠപുരം: ചെങ്ങളായി തവറൂലിലെ ഇ.കെ.ജാനകി (65) അന്തരിച്ചു.
ഭർത്താവ്: ടി.പി.ഗംഗാധരൻ (വിമുക്തഭൻ). മക്കൾ: ഇ.കെ.മനോജ്, ഇ.കെ.മിനി (അധ്യാപിക, അമൃതവിദ്യാലയം, കണ്ണൂർ). മരുമക്കൾ: ടി.മുരളീധരൻ (ജൂനിയർ സൂപ്രണ്ട്, ജില്ലാ ട്രഷറി, മട്ടന്നൂർ), സവിത. സഹോദരൻ: ഇ.കെ.ബാലകൃഷ്ണൻ (റിട്ട. റവന്യു ഇൻസ്പെക്ടർ).

ബാലൻ
ഉദിനൂർ: തടിയൻകൊവ്വലിലെ മുൻ ദിനേശ് ബീഡി തൊഴിലാളി എം.ബാലൻ (62) അന്തരിച്ചു. ഭാര്യ: സാവിത്രി. മക്കൾ: ഷൈമ, ഷൈജു (ഫ്രന്റ്സ് ഡെക്കറേഷൻ, ലൈറ്റ് ആൻഡ് സൗണ്ട്സ്, ഉദിനൂർ), ബൈജു (പെയിന്റർ). മരുമക്കൾ: രാജൻ എടാട്ട് (സൗദി), ബീന (കോരംകുളം), അംബിക (മലപ്പുറം). സഹോദരങ്ങൾ: അമ്പു (അന്തിത്തിരിയൻ, ഓരി വിഷ്ണുമൂർത്തി ക്ഷേത്രം), കാർത്യായനി.