പത്മാവതി അമ്മ
എരവന്നൂർ: പരേതനായ എരഞ്ഞിക്കൽ രാമൻകുട്ടി ഏറാടിയുടെ ഭാര്യ പത്മാവതി അമ്മ (85) അന്തരിച്ചു. മക്കൾ: വിജയക്കുറുപ്പ് (റിട്ട.എസ്.ഐ.), രാധാമണി, രുക്മിണി, ലളിത, പരേതയായ കോമളവല്ലി. മരുമക്കൾ: ഇന്ദിര (റിട്ട. അധ്യാപിക), സേതുമാധവൻ (റിട്ട. ഹെൽത്ത് ഇൻെസ്പക്ടർ), ജയചന്ദ്രൻ (ഡോക്യുമെന്റ് റൈറ്റർ, കല്പറ്റ), പരേതരായ നാരായണൻ ഏറാടി, വിശ്വനാഥൻ. സഹോദരങ്ങൾ: ദാക്ഷായണി അമ്മ, ഉണ്ണിമാധവക്കുറുപ്പ്, സുലോചന അമ്മ, സുമതിഅമ്മ, വിശാലാക്ഷി അമ്മ,  രാമചന്ദ്രക്കുറുപ്പ്, അജയക്കുറുപ്പ്, പരേതരായ  സരോജിനി അമ്മ, യാദവതി അമ്മ.
 
കെ.എ. റസാഖ്
എകരൂൽ: ചിങ്ങപുരം സി.കെ. ജി. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ കിനാലൂർ കാരണോത്ത് കെ.എ. റസാഖ് (68) അന്തരിച്ചു. ജമാഅത്തെ ഇസ്ലാമി ബാലുശ്ശേരി ഏരിയ പ്രസിഡന്റ്, ജില്ലാ സമിതിഅംഗം, കിനാലൂർ മഹല്ല് സെക്രട്ടറി, ഐഡിയൽ സർവീസ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ഹാഫിസ് മുഹമ്മദ് (സൗദി), ഷബ്ന, സജ്ന. മരുമക്കൾ: റഷീദ്, അബ്ദുറഊഫ്, നസീറ. സഹോദരങ്ങൾ: ഇബ്രാഹിംകുട്ടി ഹാജി , അതൃമാൻകുട്ടി, ഖദീജ, പരേതരായ അമ്മത്, ഫാത്തിമ.
 
റംല
വട്ടക്കിണർ: ആശ്രമം രാമകൃഷ്ണാ മിഷൻ ഹൈസ്കൂളിനു പിൻവശം കളത്തിൽ പറമ്പിൽ റംല എം. (47) അന്തരിച്ചു. ഭർത്താവ്: ഉമ്മർ എം. മക്കൾ: മുഹമ്മദ് സാദിഖ്, റുബീന, അബ്ദുൽ റഹൂഫ്. മരുമകൻ: റിയാസ് (ദോഹ). 
 
അബ്ദുറഹിമാൻ
എളേറ്റിൽ: ഞേളിക്കുന്നുമ്മൽ അബ്ദുറഹിമാൻ (85) അന്തരിച്ചു. ഭാര്യ: ആയിശ. മക്കൾ: ബീപാത്തു, മൈമൂന, സഫിയ്യ, ഷരീഫ, പരേതയായ നഫീസ. മരുമക്കൾ: ഉസ്സയിൻ (ചമൽ), ഇബ്രാഹിം (പാലക്കാട്), സലീം (എറണാകുളം), പരേതരായ ഇമ്പിച്ചിമോയി, മൂസ്സ.
 
വേലായുധൻ
പയ്യടിമേത്തൽ: മരുന്നോളി മീത്തൽ വേലായുധൻ (67) അന്തരിച്ചു. ഭാര്യ: ശോഭന. മക്കൾ: ഹരീഷ്, നീന. മരുമക്കൾ: ഷാജി ഒടുമ്പ്ര, റജീന. സഹോദരൻ: ബാലൻ എം.എം.
 
കണാരൻ 
ചെമ്മരത്തൂർ: ആര്യന്നൂരിലെ കിണറുള്ള പറമ്പത്ത് കണാരൻ (90) അന്തരിച്ചു. ഭാര്യ: മാത. മക്കൾ: രാജൻ, സത്യൻ, ദാസൻ, ലീല, നളിനി, വനജ, സുശീല. മരുമക്കൾ: ബാലൻ, കുഞ്ഞിരാമൻ, രാമചന്ദ്രൻ, ദിവാകരൻ, ലീല, ഗീത, റീന. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, കേളപ്പൻ, കല്യാണി, മാതു.   
 
വേലായുധൻ
നന്മണ്ട: ആദ്യകാല ജനസംഘം, ആർ.എസ്.എസ്. പ്രവർത്തകൻ വരവലക്കണ്ടി വേലായുധൻ (78) അന്തരിച്ചു. ഭാര്യ: ജാനു. 
മക്കൾ: സുഷമ (അധ്യാപിക, സരസ്വതി വിദ്യാമന്ദിർ, നന്മണ്ട), വിനോദ്, ലിജി. മരുമക്കൾ: രാജൻ, ബിന്ദു, ലോഹിതാക്ഷൻ. സഹോദരങ്ങൾ: രാരിച്ചൻ, ദേവി, ലക്ഷ്മി. 
 
ഇമ്പിച്ചി അബ്ദുല്ല
എളേറ്റിൽ: കച്ചേരിക്കുന്നുമ്മൽ ഇമ്പിച്ചി അബ്ദുല്ല (75) അന്തരിച്ചു. ഭാര്യ: ആമിന. മക്കൾ: അബ്ബാസ്, ഫാത്തിമ, മറിയക്കുട്ടി, സഫീന. മരുമക്കൾ: അബ്ദുൽ ഗഫൂർ (വി.ഒ.ടി.), അബ്ദുറഹിമാൻ (റിയാദ്), ഉമ്മർ, ആയിഷ. സഹോദരങ്ങൾ: മുഹമ്മദ്, ഫാത്തിമ. ആയിശ, ഹലീമ, നഫീസ, സുബൈദ.
 
 അലീമ 
കണ്ണൂക്കര: പുത്തൻപുരയിൽ അലീമ (68) അന്തരിച്ചു. ഭർത്താവ്: പരേതനായ മുതുവന മഹമൂദ്. മക്കൾ: മുസ്തഫ, സുബൈദ. മരുമക്കൾ: ചാലിൽ മഹമൂദ് ,ഫൗസിയ.  
 
 സനീഷ് 
കുട്ടോത്ത്: കാവിൽറോഡിലെ പനയുള്ള കണ്ടിയിൽ സനീഷ് (32) അന്തരിച്ചു. അച്ഛൻ: സദാനന്ദൻ. അമ്മ: ഉഷ. സഹോദരൻ: സരീഷ്.
 
മറിയാമ്മ 
പുല്പള്ളി: ആടിക്കൊല്ലി ചേലക്കാട്ടിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ മറിയാമ്മ (97) അന്തരിച്ചു. മക്കൾ: ജോയി, ശോശാമ്മ, തങ്ക, മറിയക്കുട്ടി, സാറാമ്മ, പരേതനായ തമ്പി. മരുമക്കൾ: ഏലിയാമ്മ, മേരി, ജേക്കബ്, കുര്യൻ, വർക്കി, കുര്യാക്കോസ്. 
 
കേളപ്പന്
കല്ലോട്: കിളച്ചപറമ്പിൽ കേളപ്പൻ (70) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: ശ്രീജ, ഷൈനി, ഷൈമ. മരുമക്കൾ: ശ്യാം, ശിവദാസൻ, അജീഷ്. 
 
ശിവശങ്കരൻ   
ചെറുതുരുത്തി: പൈങ്കുളം വിളക്കത്തല വേലുക്കുട്ടിനായരുടെ മകൻ ശിവശങ്കരൻ (64) അന്തരിച്ചു. ഭാര്യ: രുക്മിണി. മക്കൾ: സുനിത, ശരണ്യ. മരുമകൻ: സൂരജ്.  
 
സത്യൻ
കോടന്നൂർ: ചാക്യാർകടവ് കോലാട്ട് കൊച്ചക്കന്റെ മകൻ സത്യൻ (55) അന്തരിച്ചു. ഭാര്യ: ഷീബ. മക്കൾ: സ്നേഹ, സഹിൽ. മരുമക്കൾ: സലീഷ്, പ്രന്നിത. 
 
 വേലായുധൻ 
മുളയം: കണ്ടുരുത്തി വേലായുധൻ (89) അന്തരിച്ചു. ഭാര്യ: പരേതയായ ജാനകി. മക്കൾ:  രാധാമണി, മോഹനൻ, രമണി. 
 
 സുലോചന
 കൊടുങ്ങല്ലൂര്: പുല്ലൂറ്റ് ചാപ്പാറ സി.പി.ഐ. നേതാവായിരുന്ന കോട്ടാന്തുരുത്തി പരേതനായ കെ.കെ. വേലായുധന്റെ ഭാര്യ സുലോചന (73) അന്തരിച്ചു. മക്കള്: ജലജ, പുഷ്പ, സുനില്കുമാര്, ഷാജി, മിനി. മരുമക്കള്: വേലായുധന്, അപ്പു, മിനി, ശിവദാസന്, ചന്ദ്രഹാസന്. 
 
ജോയ്
കോനൂർ: ചീരോത്തി കൊച്ചുവറീത് മാസ്റ്ററുടെ മകൻ ജോയ് (62) അന്തരിച്ചു. ഇറിഗേഷൻ വകുപ്പ് റിട്ട. ഓവർസിയറാണ്. ഭാര്യ: ഷാന്റി. മക്കൾ: ഡോ.ജോഷി (എസ്.ജി.എം.സി. തിരുവനന്തപുരം), ജിഷ്ന (സീമെൻസ്, ബെംഗളൂരു). ജിപ്സ (പാലസ് ആശുപത്രി, പോട്ട). മരുമക്കൾ: അനു, ബിനു, ശ്രീജിത്ത്. 
 
 സിസിലി  
വടക്കാഞ്ചേരി: പുല്ലാനിക്കാട് എടക്കളത്തൂര് ജോസിന്റെ ഭാര്യ സിസിലി (72) അന്തരിച്ചു. മക്കള്: ഫിലിപ്പ്, മേഗി, ഷാജു, ജിജി, ഷൈനി, ജോസഫ്. മരുമക്കള്:  ഷാലി, റാഫേല്, ബിനി, പ്രീത, ആന്റണി, അനില. 
 
 ഗൗരി 
കരാഞ്ചിറ: ചെമ്പാപ്പുള്ളി ചാത്തുക്കുട്ടിയുടെ ഭാര്യ ഗൗരി (ചൗരിക്കുട്ടി-89) അന്തരിച്ചു. മക്കൾ: ശാന്ത, മണി, സുകു. മരുമക്കൾ: ഗോപാലൻ, ദാസൻ, രമ.
 
തങ്കമണി
ചേറൂർ: വലിയപറമ്പിൽ പരേതനായ അയ്യപ്പന്റെ ഭാര്യ തങ്കമണി (80) അന്തരിച്ചു. മക്കൾ: പരേതനായ ബാലൻ, ജാനകി, ഭരതൻ, വാസു, സുരേഷ്, സുമിത. 
 
  ജാനകി 
ചൊവ്വന്നൂര്: കുട്ടംകുളങ്ങര കേശവന്റെ ഭാര്യ ജാനകി (89) അന്തരിച്ചു. മക്കള്: തങ്കമണി, സുമതി, ശാന്ത, കെ.കെ. ആനന്ദന് (കുന്നംകുളം നഗരസഭാ  പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്), സുരേന്ദ്രന്, പത്മാവതി, സന്തോഷ്.  മരുമക്കള്: ശ്രീധരന്, പ്രിയ, പ്രിയ, ഗീത, പരേതനായ ബാലന്. 
 
ലക്ഷ്മണൻ
പുലക്കാട്ടുകര: വാഴപ്പുള്ളി ലക്ഷ്മണൻ (82) അന്തരിച്ചു. ഭാര്യ: സത്യഭാമ. മക്കൾ: സുരേഷ്, സതീശൻ, സലേഷ്, ഗീത. മരുമക്കൾ: സരിത, ഷീന, ജിജി, വിനയൻ. 
 
     ജോസഫ് 
  പോത്താനിക്കാട്: പൈങ്ങോട്ടൂര് പുതിയേടത്ത് പി.വി. ജോസഫ് (70) അന്തരിച്ചു. ഭാര്യ: എല്സമ്മ പൂയംകുട്ടി തറക്കുന്നേല് കുടുംബാംഗം. മക്കള്: ടിസണ്, ടോംസണ് (മനോരമ കൊച്ചി). മരുമകള്: പ്രീതി (നഴ്സ്, അല് അസര് മെഡിക്കല് കോളേജ് തൊടുപുഴ). 
 
 എം.ജെ. ജോസഫ്  
  കൂത്താട്ടുകുളം: വെട്ടിക്കാട്ടുപാറ മണ്ഡപത്തിൽ എം.ജെ. ജോസഫ് (79) അന്തരിച്ചു. ഭാര്യ: മറിയക്കുട്ടി. മാറിക കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: മേഴ്സി, സിബി, ലാലി, സജി, ജോൺസൻ, ബർസി, ബിനു, പരേതനായ ജോയി. മരുമക്കൾ: ജോസ്, റെജി, സിബി, സിമി, നിബി, റോയി, മിഷ, പരേതയായ സൂസി. 
 
ഇ.വി. ഫിലിപ്പ്
അങ്കമാലി: അങ്കമാലിയുടെ വികസനത്തിനായി പ്രവർത്തിച്ച വ്യക്തിയും വ്യവസായിയുമായ പൂത്തൂരാൻ ഫേബ്രിക്സ് ഉടമ ഇടച്ചേരിയിൽ ഇ.വി. ഫിലിപ്പ് (82) അന്തരിച്ചു. അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ സ്ഥാപക നേതാവായ ഫിലിപ്പ് ദീർഘകാലം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കേരള ഐ ബാങ്ക് അസോസിയേഷൻ സ്ഥാപകരിലൊരാളാണ്. നഗരസഭാ കൗൺസിലർ, ജനതാ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്, ആം റെസ്ലിങ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: വാളങ്കോട്ട് കുടുംബാംഗം ചിന്നമ്മ. മക്കൾ: ഷാജി (ചെന്നൈ), ഷെൽസി, ഷീബ, ഷോംബെ (എറണാകുളം), ഷീന, മനോജ് (തൃശ്ശൂർ), ഷാവോസ് (പാലക്കാട്). മരുമക്കൾ: മേഴ്സി, ജോൺസൺ പൊൻമണശേരി, അനി, ജോർജ് കോശി മൈലപ്ര, ജിൻസി, ജെനി. 
 
എ.ജെ. മാത്യു
തോപ്പുംപടി: അഞ്ചാനിയില് വീട്ടില് എ.ജെ. മാത്യു (81) അന്തരിച്ചു. ഭാര്യ: അമ്മിണി മാത്യു. മക്കള്: പരേതനായ ഷാജി ജോണ്, മിനി മാത്യു, അലക്സ് മാത്യു. മരുമക്കള്: സജി ജോണ്, ജേക്കബ്ബ് ജോ, മിനി അലക്സ്. 
 
ജാനകി
കുറുപ്പംപടി: പ്രളയക്കാട് താഴത്തേക്കുടി ജാനകി (68) അന്തരിച്ചു. മക്കള്: ജയന്തി,  പരേതനായ ജയന്. മരുമകന്: ഷണ്മുഖന്. 
 
 ഇന്ദിര  
 ആലുവ: ആലുവ ലക്ഷ്മി നേഴ്സിങ് ഹോം ഉടമ പാലസ് റോഡില് നെസ്റ്റില് ഡോ. എം.എന്. മുകുന്ദന്റെ ഭാര്യ ഇന്ദിര (73) അന്തരിച്ചു. ആലുവ സജീവ ഫാര്മസി ഉടമയായിരുന്ന കൃഷ്ണന് വൈദ്യന്റെ മകളാണ്. മക്കള്: ഡോ. ശ്യാം മുകുന്ദന്, മിനി.  മരുമക്കള്: ടി.ആര്. സജീവ്, താര.
 
അന്നക്കുട്ടി
പിറവം: തിരുമറയൂര് മാങ്ങടപ്പിള്ളി പെരുമ്പളത്ത് പരേതനായ തോമസിന്റെ ഭാര്യ അന്നക്കുട്ടി (85) അന്തരിച്ചു. പിറവം ഈന്തുംകാട്ടില് കുടുംബാംഗമാണ്. മക്കള്: ജെയിംസ്, ലൗസി, ജായിസ്, ജോസ് . മരുമക്കള്: സാലി പടിക്കപ്പറമ്പില് പിറവം, ജോസഫ് വിലങ്ങന്പാറ, ടെസ്സി മാടപ്പിള്ളികുന്നേല് തൊടുപുഴ, ഷൈനി ചെറുമൂഴിക്കല് പിറവം. 
 
മേരി ജോസഫ്
കാരണക്കോടം: പരേതനായ പീഡിയേക്കല് ജോസഫിന്റെ ഭാര്യ മേരി ജോസഫ് (94) അന്തരിച്ചു. 
മക്കള്: തങ്കം, അല്ലി, മോളി, പ്രിന്സ്, ജൂലി, ജോളി, ബെന്നി, ഷാജി. മരുമക്കള്: വിജി, വില്ലി, റെനി, മെന്സി, സാജി, പരേതരായ ഉണ്ണി, പീറ്റര്. 
 
വസന്ത
വെങ്ങാനൂർ: ചാവടിനട ഗുരുകുലം വീട്ടിൽ പരേതനായ സുദേവന്റെ ഭാര്യ വസന്ത(50) അന്തരിച്ചു. മകൾ: കാർത്തിക. മരുമകൻ: കാർത്തിക്. 
 
സി.റോസമ്മ
തിരുവല്ലം: പുഞ്ചക്കരി വാറുവിള വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നാടാരുടെ ഭാര്യ സി.റോസമ്മ(78) അന്തരിച്ചു. 
മക്കൾ: വത്സല, സുഗതൻ, മണിയൻ, അശോകൻ. മരുമക്കൾ: ഗീത, മോളി, ഷീജ. 
 
ലത്തീഫാ ബീവി
തിരുവനന്തപുരം: പൂന്തുറ മാണിക്യവിളാകം ടി.സി. 46/571-ൽ പരേതനായ പി.എം.സുബൈർകുഞ്ഞിന്റെ ഭാര്യ ലത്തീഫാ ബീവി(65) അന്തരിച്ചു. മക്കൾ: അനസ്, സുമയ്യ, ഷാഹിത, ബിസ്മില്ല. മരുമക്കൾ: അഷറഫ്, ഷാജഹാൻ, ഇസഹാക്ക്, സബീന.
 
ആർ.ഗീതാലക്ഷ്മി
മലയിൻകീഴ്: കരിപ്പൂര് പുണർതത്തിൽ (കെ.ആർ.എ.149ൽ) പി.പുരുഷോത്തമൻനായരുടെ ഭാര്യ ആർ.ഗീതാലക്ഷ്മി(57) അന്തരിച്ചു. 
മക്കൾ: പി.ജി.ഗോപിക(അധ്യാപിക, ഭാരതീയ വിദ്യാഭവൻ, കൊടുങ്ങാനൂർ, വട്ടിയൂർക്കാവ്), പി.സന്ദീപ്(എച്ച്.സി.എൽ., ലിമിറ്റഡ്, ബെംഗളൂരു). മരുമക്കൾ: എ.ജെ.സഞ്ജുലാൽ(എസ്.ബി.ഐ., മലപ്പുറം), പൂർണിമ ആർ.നായർ(അധ്യാപിക, വെബ്ജിയർ സ്കൂൾ, ബെംഗളൂരു). 
 
പി.പോൾരാജ്
നെടുമങ്ങാട്: പനയ്ക്കോട് പുഷ്പവിലാസത്തിൽ പി.പോൾരാജ്(100- റിട്ട. ഹവിൽദാർ) അന്തരിച്ചു. ഭാര്യ: പരേതയായ മേരി എലിസബത്ത്. മക്കൾ: ബ്രിജിത്ത്, ലില്ലി, ത്രേസ്യാ പുഷ്പം, സെബാസ്റ്റ്യൻ, ഹെലൻ മേരി. മരുമക്കൾ: പീറ്റർ, ജയിംസ്, ജോസഫ്, രാധിക, വിജയൻ. 
 
കെ.കെ.ആനന്ദവല്ലി
വെഞ്ഞാറമൂട്: മണലിമുക്ക് ഭഗവതികോണത്ത് സൂര്യദേയത്തിൽ എ.ഒ.മണിയുടെ(കൊശമറ്റം ഫിനാൻസ് കിളിമാനൂർ ശാഖാ മാനേജർ) ഭാര്യ കെ.കെ.ആനന്ദവല്ലി(64-റിട്ട. എസ്.ബി.ടി. മാനേജർ, ബേക്കറി ജങ്ഷൻ) അന്തരിച്ചു. 
 മക്കൾ: അഞ്ജലി എം.ആനന്ദ് (ബ്യൂട്ടീഷ്യൻ), അനൂപ് എം.ആനന്ദ് (ബിസിനസ്). 
 
ജി.സുമതി
കന്യാകുമാരി: വയയ്ക്കല്ലൂർ പന്തിക്കകം പുത്തൻവീട്ടിൽ പരേതനായ സി.ഗോവിന്ദന്റെ ഭാര്യ ജി.സുമതി(81) അന്തരിച്ചു. മക്കൾ: എസ്.വിലാസിനി, എസ്.ശ്രീകുമാരി, എസ്.വസന്തകുമാരി, ജി.രാജേന്ദ്രൻ, എസ്.ജഗദാംബിക, എസ്.ജലജകുമാരി. മരുമക്കൾ: പി.കൃഷ്ണൻ, പരേതനായ ആർ.ശശിധരൻ, പി.ചന്ദ്രൻ, പി.സുഷമ, കെ.പി.പുരുഷോത്തമൻ, എൻ.രഘുനാഥൻ. 
 
വെങ്കിടേശ്വരൻ
പള്ളിച്ചൽ: മായംകോട് പുത്തൻവീട്ടിൽ വെങ്കിടേശ്വരൻ(62) അന്തരിച്ചു. ഭാര്യ: ശാന്തകുമാരി. 
 
  എസ്. നാരായണപ്പണിക്കർ 
ചെന്നൈ: കോട്ടയം ചാന്നാനിക്കാട് സരസ്വതിഭവനത്തിൽ ടുബാക്കോ ബോർഡ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ എസ്. നാരായണപ്പണിക്കർ (കൊച്ചായൻ-83) മേടവാക്കം സരോജനി നഗറിലെ വസതിയിൽ അന്തരിച്ചു. ക്യാമ്പ് റോഡ് കേരള സമാജത്തിന്റെയും എൻ.എസ്.എസ്. കരയോഗത്തിന്റെയും  സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: രാജലക്ഷ്മി.(റിട്ട. അസിസ്റ്റന്റ് മാനേജർ എസ്.സി.ഐ.) മക്കൾ: ലക്ഷ്മി, ഉമ, മണി. മരുമക്കൾ: ബൈജു രവീന്ദ്രൻ(അമേരിക്ക), ശശി വടക്കേപ്പാട്, രമ്യ. ശവസംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ന് കീഴ്കട്ടിലെ ശ്മശാനത്തിൽ.  
 
രോഹിണി നമ്പ്യാര് 
  മുംബൈ: കണ്ണൂര് ചെറുകുന്ന് തേലെക്കാട് ചാത്തോത്ത് വീട്ടില് ശങ്കരന് നമ്പ്യാരുടെ ഭാര്യ തളിപ്പറമ്പ് പൂമംഗലം ആമന്ത്രകേളോത്തു വീട്ടില് രോഹിണി നമ്പ്യാര് (84) വസായ് ആനന്ദ് നഗര് സീമ അപ്പാര്ട്മെന്റ്, (രവി ആശുപത്രിക്ക് എതിര്വശം)  209 ല് അന്തരിച്ചു.  മക്കള്: പ്രദീപ് നമ്പ്യാര്, പ്രമോദ്  (എസ്.ബി.ഐ.). മരുമക്കള്: ശ്രീദേവി, വര്ഷ. ശവസംസ്കാരം തിങ്കളാഴ്ച രാത്രി ഒമ്പതിന് ദിവാന്മൻ ശ്മശാനത്തില് നടക്കും.
 
ലിബു
ഷാർജ : തിരുവനന്തപുരം വർക്കല കവലയൂർ സ്വദേശി എടയാറ്റ് പനയിൽ വീട്ടിൽ ലിബു സുരേന്ദ്രൻ (50) ഷാർജയിൽ അന്തരിച്ചു. യു.എ.ഇ.യിലെ കോളേജ് പൂർവവിദ്യാർഥികളുടെ കൂട്ടായ്മയായിരുന്ന അക്കാഫ് വൊളന്റിയർ ഗ്രൂപ്പിന്റെ സജീവപ്രവർത്തകനായ ലിബു, റൊമാന വാട്ടർ ജീവനക്കാരനാണ്. അച്ഛൻ: സുരേന്ദ്രൻ. അമ്മ: വത്സല. ഭാര്യ: ഹേന. മകൾ: മാളവിക. കുവൈത്തി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.
 
രജസ് കുമാർ
മസ്കറ്റ്: കൊല്ലം സ്വദേശി ഉളിയക്കോവിൽ രജസ് കുമാർ (44) സഹമിൽ അന്തരിച്ചു.  
ഭാര്യ: ഷെറിൽ രജസ്. മകൾ: വൈഗ. മൃതദേഹം നാട്ടിൽ സംസ്കരിക്കും. 
 
 ശ്രീകുമാർ
 മൈലം: കിഴക്കേവിളയിൽ പരേതനായ നാരായണപിള്ളയുടെ മകൻ ശ്രീകുമാർ (49) അന്തരിച്ചു. കുളക്കട ബി.ആർ.സി. അധ്യാപകനായിരുന്നു. അമ്മ: കമലമ്മ. സഹോദരൻ: ശശികുമാർ. 
 
 ഉണ്ണിക്കൃഷ്ണന് കെ. 
അഞ്ചാലുംമൂട് : തൃക്കടവൂര് നീരാവില് അജയഭവനില് ഉണ്ണിക്കൃഷ്ണന് കെ. (75) അന്തരിച്ചു. ഭാര്യ: ഇന്ദിര. മക്കള്: മിനി, അജയഘോഷ് (കെ.എസ്.ഇ.ബി.), അജിത. മരുമക്കള്: സത്യശീലന്, ശ്രീലത, മോഹനന്. 
 
തങ്കമ്മ
കുന്നിക്കോട് : നെടുവന്നൂർ കുണ്ടറപ്പടി ആയിക്കുന്നത്ത് (കുന്നുംപുറത്ത്) വീട്ടിൽ പരേതനായ ജനാർദ്ദനൻ ആചാരിയുടെ ഭാര്യ തങ്കമ്മ (77) അന്തരിച്ചു. മക്കൾ: പരേതനായ അർജ്ജുനൻ, മുരളീധരൻ (മുംബൈ), മധുസൂദനൻ, രമേശ്കുമാർ (കെ.എസ്.ഇ.ബി., കൊല്ലം), പ്രദീപ് (ഫീനിക്സ് ഇലക്ട്രോണിക്സ്, കുന്നിക്കോട്), ലീല, വസന്ത, രാധ, ഇന്ദിര, അംബിക, ബിജു. മരുമക്കൾ: എൻ.ശാന്തമ്മ, സുജാത,  മിനി, ലേഖ, ബിന്ദു, പരേതനായ ശിവരാമൻ, പ്രഭാകരൻ, രവി, രവീന്ദ്രൻ, രാജേന്ദ്രൻ, അനിൽ. 
 
കെ.വി.ഡാനിയേൽ 
മാങ്കാംകുഴി: വെട്ടിയാർ കോട്ടേമല കോയിക്കലേത്ത് കെ.വി.ഡാനിയേൽ (89) അന്തരിച്ചു. ഭാര്യ: കുഞ്ഞമ്മ. 
മക്കൾ: വിൽസൺ ഡാനിയേൽ, മാത്യു ഡാനിയേൽ, സാലി ഡാനിയേൽ, മേഴ്സി ഡാനിയേൽ, സുമ ഡാനിയേൽ. മരുമക്കൾ: കൊച്ചുമോൾ, ജെസി, അലക്സ്, സൈമൺ, രാജു. 
 
കെ.പാച്ചന്
തിരുവന്വണ്ടൂര്: ആരോഗ്യവകുപ്പ് റിട്ട. ജീവനക്കാരന്, നന്നാട് ചെല്ലുപുഞ്ചയില് കെ.പാച്ചൻ (96) അന്തരിച്ചു. 
സാംബവമഹാസഭ മുന് ഓഫീസ് സെക്രട്ടറി, തിരുവന്വണ്ടൂര് മഹാക്ഷേത്ര ഉപദേശകസമിതി, ഗോശാലകൃഷ്ണ സേവാസംഘം തുടങ്ങിയവയുടെ ഭാരവാഹിയായിരുന്നു. മക്കള്: രാമകൃഷ്ണന്, ഗോപാലകൃഷ്ണന്, ബാലകൃഷ്ണന്, ജാനകി, അംബിക. മരുമക്കള്: ഇന്ദിര, ശാന്ത, രാജന്, കൊച്ചുകുട്ടി. 
 
മീനാക്ഷിയമ്മ     
ചേര്ത്തല: എന്.എസ്.എസിന്റെ പ്രമുഖ നേതാവായിരുന്ന പരേതനായ കട്ടിയാട്ട് ശിവരാമപ്പണിക്കരുടെ മകളും ശ്രീനാരായണ ഗുരു നാമകരണം ചെയ്തയാളുമായ കട്ടിയാട്ട് മീനാ ഭവനില് മീനാക്ഷിയമ്മ (95) അന്തരിച്ചു. പരേതനായ കട്ടിയാട്ട് നാരായണപ്പണിക്കരുടെ ഭാര്യയാണ്. ശ്രീനാരായണ ഗുരു കൊല്ലം പ്രാക്കുളത്തുവെച്ച് ചട്ടമ്പിസ്വാമികളുടെ സാന്നിധ്യത്തിലായിരുന്നു മീനാക്ഷിയുടെ നാമകരണം നടത്തിയത്. രണ്ടുപേരും അന്ന് മീനാക്ഷിയെ തലയില് കൈവെച്ചനുഗ്രഹിക്കുകയും ചെയ്തു. മക്കള്: കാര്ത്ത്യായനി ദേവി (ചിന്ന), രാജലക്ഷ്മി, ഗീത (അമേരിക്ക). മരുമക്കള്: പരമേശ്വരന്പിള്ള, കൃഷ്ണന്കുട്ടി (അമേരിക്ക), പരേതനായ സോമശേഖരന് നായര്. 
 
എ.എൻ.രാമകൃഷ്ണപിള്ള
ആറ്റുവ: കൃഷ്ണഭവനിൽ (അമ്പോലി കിഴക്കേതിൽ) എ.എൻ.രാമകൃഷ്ണപിള്ള (70) അന്തരിച്ചു. ഭാര്യ: സരോജനിയമ്മ. മക്കൾ: അനിത, ആശ, അജിത. മരുമക്കൾ: ഉണ്ണികൃഷ്ണൻ, സന്തോഷ്, രാജീവ്. 
 
പി.കെ.സരോജിനി
വേളൂർ: പുത്തൂർ (കരിമ്പിൽ) പരേതനായ കെ.കെ.കുമാരന്റെ (കെ.എസ്.ഇ.ബി. മുൻ ചീഫ് സ്റ്റോർ കീപ്പർ) ഭാര്യ വേളൂർ ഗവ. യു.പി.എസ്. റിട്ട. അധ്യാപിക പി.കെ.സരോജിനി (88) അന്തരിച്ചു. ചിങ്ങവനം വാണിയപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഉഷ, റെജി (റിട്ട. ബി.ഡി.ഒ.), ഷിബു, സജി. മരുമക്കൾ: സുരേഷ് കള്ളിക്കാട്ടുപറമ്പിൽ തിരുവാതുക്കൽ (റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി.), ഷീബ, ആഷ്ലി, അമ്പിളി. 
 
പി.ടി.തോമസ്
കുറുമണ്ണ്: വടക്കന് (പൂവേലില്) പി.ടി.തോമസ് (89) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ ഭരണങ്ങാനം കലയത്തിനാല് (കൊച്ചുപ്ലാക്കല്) കുടുംബാംഗം. മക്കള്: ടോമി, സാലി, സെബാസ്റ്റ്യന്, ആനിയമ്മ, ഔസേപ്പച്ചന്, ജോണിച്ചന്, ജെയിംസ്കുട്ടി, മത്തച്ചന്. മരുമക്കള്: എല്സമ്മ കുറ്റിയാനിക്കല് (പറത്താനം), ജോസ് മാണിക്കനാംപറമ്പില്, ലില്ലിക്കുട്ടി കൊറ്റനാട്ട് (മുത്തോലപുരം), ജോണി കുന്നേല് (തൊടുപുഴ), സലോമി പുതിയാത്ത് (മുത്തോലി), ശാന്തി തൂമ്പുങ്കല് (ചങ്ങനാശേരി), ജൂബിയ ഇലന്തൂര് (കട്ടപ്പന), മേജു ഒറ്റപ്ലാക്കല് പുത്തന്കൊരട്ടി). 
 
ടി.സി.കുഞ്ഞമ്മ
കൊടുമൺ: എരുത്വാക്കുന്നിൽ എം.കെ.മാധവന്റെ ഭാര്യ ടി.സി.കുഞ്ഞമ്മ (75) അന്തരിച്ചു. സഹോദരങ്ങൾ: ടി.സി.കുഞ്ഞുമോൻ, ടി.സി.കൊച്ചുകുഞ്ഞ്, സി.സി.ചന്ദ്രൻ (പ്രസിഡന്റ്, കൊടുമൺ സർവീസ് സഹകരണ ബാങ്ക്). 
 
ഗോപാലൻ
മണർകാട്: മൈലപ്പള്ളിൽ ഗോപാലൻ (70) അന്തരിച്ചു. ഭാര്യ: വത്സമ്മ. മക്കൾ: അഭിലാഷ്, ആനന്ദ്. മരുമക്കൾ: അമ്പിളി, ഗീതു. 
 
കൃഷ്ണന് നായര്
കെഴുവംകുളം: വടവൂര് കൃഷ്ണന് നായര് (96) അന്തരിച്ചു. ഭാര്യ: കാര്ത്യായനിയമ്മ പാലക്കുഴിയില് കുടുംബാംഗം. 
മക്കള്: പദ്മനാഭന് നായര്, ചന്ദ്രശേഖരന് നായര്, ഗോപാലകൃഷ്ണന് നായര്, മായ. മരുമകന്: തങ്കപ്പന് നായർ (ഉഴവൂര്). 
 
ഗോപിനാഥ പിഷാരടി
ഏറ്റുമാനൂർ: അശോകത്തുപിഷാരത്ത് കെ.ഗോപിനാഥ പിഷാരടി (84) മുംബൈയിൽ അന്തരിച്ചു. ഭാര്യ: പരേതയായ ഇന്ദിരക്കുട്ടി പിഷാരസ്യാർ (പടിഞ്ഞാറേപിഷാരം, കിടങ്ങൂർ).
 മക്കൾ: ജയാ ഭരതൻ, മനോജ്. മരുമക്കൾ: ഭരതൻ, ജയന്തി. 
 
 കൃഷ്ണൻകുട്ടിനായർ
പാലക്കാട്: കൊല്ലങ്കോട് പയിലൂർ കീഴേപ്പാട്ടെ കൃഷ്ണൻകുട്ടിനായർ (84) വലിയപാടം ഗോകുലത്തിൽ അന്തരിച്ചു. ഭാര്യ: ശാരദ കൃഷ്ണൻ. മക്കൾ: സുനിൽ, അനിൽ. മരുമക്കൾ: ബീന, സന്ധ്യ. 
 
 രക്കിയമ്മ
കുനിശ്ശേരി: പന്നിക്കോട് ദേവ് നിവാസിൽ പരേതനായ തേവന്റെ ഭാര്യ രക്കിയമ്മ (81) അന്തരിച്ചു.
 മക്കൾ: ടി. ചന്ദ്രൻ (റിട്ട. അസി. എൻജിനീയർ, പാലക്കാട് നഗരസഭ), സുനിൽകുമാർ (ജി.എസ്.ടി. പാലക്കാട്), ഓമന (ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളേജ്), ശോഭ (എൻ.ഐ.ടി. കോഴിക്കോട്). മരുമക്കൾ: എൻ.ടി. രജിത (അസി. ഗ്രേഡ്, ടോഡി ബോർഡ് പാലക്കാട്), കെ. രാജൻ, ഉദയൻ. 
 
കേശവൻനായർ
എത്തനൂർ: പാണ്ടലങ്ങാട്ട് പരേതനായ അപ്പുക്കുട്ടൻനായരുടേയും എലപ്പുള്ളി മനവഴി കൊച്ചുമാധവി അമ്മയുടേയും മകൻ കേശവൻനായർ (85) കോയമ്പത്തൂരിൽ അന്തരിച്ചു. മക്കൾ: മാധവൻകുട്ടി, മനോജ്. 
മരുമക്കൾ: കവിത, സന്ധ്യ. സഹോദരങ്ങൾ: കാമാക്ഷിക്കുട്ടി, ദാക്ഷായണിക്കുട്ടി, കല്യാണിക്കുട്ടി, ലക്ഷ്മിദേവി, ജയലക്ഷ്മി, ശിവദാസൻ, പരമേശ്വരൻ, രാധാകൃഷ്ണൻ, പരേതരായ ശങ്കരനാരായണൻ, വേണുഗോപാലൻ.
 
തത്ത
മഞ്ഞളൂർ: പടിഞ്ഞാറെ വെട്ടുകാട്ടിൽ പരേതനായ ശങ്കരന്റെ ഭാര്യ തത്ത (81) അന്തരിച്ചു. 
 
ആലി
ഏറാന്തോട്: മദ്രസപ്പടിയിലെ പരേതനായ അലവിയുടെ മകൻ പള്ളിയാൽത്തൊടി പൊന്നേത്ത് ആലി (64) അന്തരിച്ചു. ഭാര്യ: തോണിക്കര സുബൈദ. മക്കൾ: ഷാനവാസ്, ഷാഹിദ്, ഫെബിന, സാദിഖ്. 
 
സരസ്വതി അന്തർജനം 
പൂക്കോട്ടുംപാടം: പാറക്കപ്പാടം വലത്താജമന സരസ്വതി അന്തർജനം (85) അന്തരിച്ചു. മക്കൾ: ശിവപ്രസാദ് (മേൽശാന്തി വില്വത്ത് ക്ഷേത്രം പൂക്കോട്ടുംപാടം), കൃഷ്ണവേണി (വനിതാ ബാങ്ക് ചുങ്കത്തറ). മരുമക്കൾ: ജയപ്രകാശ്, ഉഷ.
 
ഖദീജ
ചാപ്പനങ്ങാടി: പരേതനായ ഓടങ്കാടൻ മുഹമ്മദ് ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (86) അന്തരിച്ചു. മക്കൾ: അബ്ദുൽഅസീസ് (യു.എ.ഇ.), അബ്ദുൽകരീം (ജിദ്ദ), ഇസ്മായിൽ (കച്ചവടം), മുഹമ്മദാലി (യു.എ.ഇ.), അബ്ദുൽലത്തീഫ് (ജിദ്ദ), അബ്ദുൽറഹീം (ജിദ്ദ), സഫിയ്യ, റുഖിയ്യ, മൈമൂന, സറഫുന്നീസ, പരേതനായ അബ്ദുൽറഷീദ്. മരുമക്കൾ: ശരീഫ്, കുഞ്ഞിമുഹമ്മദ്, അബ്ദുൽഗഫൂർ, ബഷീർ, സഫിയ്യ, ആസ്യ, ആബിദ, റംല, ബുഷ്റ, നെജീന, ഫെമിന.
 
ഫാത്തിമ്മകുട്ടി
വണ്ടൂർ: നടുവത്ത് കണ്ണേത്ത് ഫാത്തിമ്മകുട്ടി (85) അന്തരിച്ചു. മക്കൾ: ഖദീജ, ലത്തീഫ്, ഖൈറുന്നീസ, സലീന, പരേതരായ ഹമീദ്, അഷ്റഫ്. മരുമക്കൾ: മുഹമ്മദ്, സുഹറാബി, ഷംസാദ് ബീഗം, ഖദീജ, ഹമീദ്, അയൂബ്.
 
കമലം അമ്മ
എടപ്പാൾ: തുയ്യം എം.എൽ.എ. പടിയിൽ കോന്നംകണ്ടത്ത് കൃഷ്ണൻനായരുടെ ഭാര്യ പുഴങ്കര കമലം അമ്മ (89) അന്തരിച്ചു. തലമുണ്ട സി.എം.സി.എൽ.പി.എസിലെ റിട്ട. അധ്യാപികയായിരുന്നു. മക്കൾ: വിജയൻ, രാജലക്ഷ്മി, രവീന്ദ്രൻ, ശശി. മരുമക്കൾ: ടി.വൈ.കുട്ടി, മുരളീധരമേനോൻ, ബിന്ദു, ലത.
 
ബിയ്യാത്തുട്ടി
കൂട്ടായി: പരേതനായ ഇല്ലിക്കലകത്ത് മുഹമ്മദിന്റെ ഭാര്യ താണിക്കാട്ട് ബിയ്യാത്തുട്ടി (70) അന്തരിച്ചു. മക്കൾ: യാസീൻ, മുനീർ (തബൂക്ക്), കൗലത്ത്, അഫ്സത്ത്, മുംതാസ്. മരുമക്കൾ: സൈതാലിക്കുട്ടി, ഷറഫുദ്ദീൻ, ബഷീർ, റംഷി, ഫാസില.
 
ജാനകി
കന്മനം: മണിപറമ്പിൽ പരേതനായ രാമന്റെ (അപ്പു) ഭാര്യ ജാനകി (85) അന്തരിച്ചു. മക്കൾ: പ്രഭാകരൻ, സദാനന്ദൻ, പ്രദീപ്, ദിനേഷ്, ശാന്ത, വിശാല, ശാരദ, സൗമിനി. മരുമക്കൾ: വാസന്തി, നീന, ഷീജ, ശോഭിത, നാരായണൻ, സുചിത്രചൻ, പരേതരായ ഗോവിന്ദൻ, പ്രഭാകരൻ.
 
സുധീഷ് കുമാർ
മലപ്പുറം: മുണ്ടുപറമ്പ് സ്വദേശി ഓൾ കേരള യൂസ്ഡ് മോട്ടോർ വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേസ് അസോസിയേഷൻ ഏരിയാ ട്രഷറർ സുധീഷ് കുമാർ (ബോസ്സ് കുട്ടൻ-45) അന്തരിച്ചു. അച്ഛൻ: പാച്ചത്ത് മാധവൻ. അമ്മ: ദേവയാനി. ഭാര്യ: ലീമ. 
 
റോസമ്മ
ഉളിക്കൽ: മണിപ്പാറയിലെ പരേതനായ ആഞ്ഞിലിത്തോപ്പിൽ പാനൂസിന്റെ ഭാര്യ റോസമ്മ (കുഞ്ഞമ്മ-79) അന്തരിച്ചു. മക്കൾ: ജോസ്, ഷാജി, ലൈസാമ്മ, ബെന്നി (പ്രസിഡൻറ്്, നുച്യാട് സർവീസ് സഹകരണ ബാങ്ക്), പരേതനായ സിബിച്ചൻ. മരുമക്കൾ: ത്രേസ്യാമ്മ നെല്ലൂര്, മോളി നെല്ലിക്കുന്നേൽ, ആൻസി കുരിശുംമൂട്ടിൽ, ബൈജു പൊട്ടംപ്ലാക്കൽ, ലിസ്സി പൂവന്നികുന്നേൽ. 
 
രാഘവൻ
ശ്രീകണ്ഠപുരം: ചേപ്പറമ്പിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ വട്ടക്കീൽ രാഘവൻ (92) അന്തരിച്ചു. ഭാര്യ: മാത്രാടൻ പുതിരക്കാലിൽ സരോജിനി. മക്കൾ: ഓമന, സാവിത്രി, ഉണ്ണിക്കൃഷ്ണൻ, പരേതനായ ശിവദാസൻ. മരുമക്കൾ: രാജൻ പാറമ്മൽ (കരിങ്കൽക്കുഴി), കെ.എ. ബാലൻ (ഉളിക്കൽ), വി.പ്രമീള (പനങ്ങാട്ടുർ), ഇ.എൻ.രാജി. 
 
എന്.ചന്ദ്രമോഹന് നായര്
മംഗളൂരു: കേരളസമാജം വൈസ് പ്രസിഡന്റും കർണാടക നായർ സര്വീസ് സൊസൈറ്റി മുന് പ്രസിഡന്റുമായ മാവേലിക്കര ചെട്ടിക്കുളങ്ങര കനമംഗലം മാങ്കോട്ടുവീട്ടില് എന്.ചന്ദ്രമോഹന് നായര് (65) അന്തരിച്ചു. മംഗളൂരു കരങ്ങലപ്പാടി ധര്മശീല് അപ്പാര്ട്ട്മെന്റില് താമസിച്ചുവരികയായിരുന്നു. ഭാര്യ: ജയലക്ഷ്മി. മക്കൾ: അശ്വിന് (ഒമാന്), ആനന്ദ് (ടി.സി.എസ്. ബെംഗളൂരു), അഖില്. മരുമക്കൾ: പാര്വതി, മാനസ.   
 
കോടഞ്ചേരി സുരേന്ദ്രൻ
മാലൂർ: പൊതുമരാമത്ത് വകുപ്പ് കരാറുകാരനായിരുന്ന കരേറ്റ വൈറ്റ് ഹൗസിൽ കോടഞ്ചേരി സുരേന്ദ്രൻ (60) അന്തരിച്ചു. പരേതരായ സി.കെ.ഗോപാലന്റെയും (മാലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്) കോടഞ്ചേരി നാരായണിയുടെയും (റിട്ട. അധ്യാപിക, കോളാരി എൽ.പി.സ്കൂൾ, ശിവപുരം) മകനാണ്. ഭാര്യ: എം.സുശീല (അധ്യാപിക, പഴശ്ശി വെസ്റ്റ് യു.പി.സ്കൂൾ). 
മക്കൾ: ഡോ. എം.സിഞ്ചില (പയ്യന്നൂർ സഹകരണ ആസ്പത്രി),നിഖിൽ സുരേന്ദ്രൻ (അസി. മാനേജർ, കണ്ണൂർ വിമാനത്താവളം), ഡോ. ശിഖില (ഡൽഹി). മരുമക്കൾ: ഡോ. പ്രസാദ് (പയ്യന്നൂർ സഹകരണ ആസ്പത്രി), പി.കെ.അപർണ (അസി. മാനേജർ, വിസ്മയ പാർക്ക്, കണ്ണൂർ), എം.സജീഷ് (ഡൽഹി). സഹോദരങ്ങൾ: ശാന്ത (റിട്ട. പ്രഥമാധ്യാപിക, ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ), സുമതി (റിട്ട. പ്രഥമാധ്യാപിക, നീർവേലി യു.പി. സ്കൂൾ), നന്ദനൻ (എക്സിക്യുട്ടീവ് എൻജിനീയർ, ഉൾനാടൻ ജലഗതാഗതവകുപ്പ്, കണ്ണൂർ), അഡ്വ. കെ.മിത്രൻ (മട്ടന്നൂർ), ഡോ. കെ.രഞ്ജിനി (പ്രൊഫസർ, കോഴിക്കോട് മെഡിക്കൽ കോളേജ്), പരേതനായ കെ.ഷാജി. 
 
ഷമിൽ കൃഷ്ണൻ
തളിപ്പറമ്പ്: പൂക്കോത്ത് കൊട്ടാരത്തിനടുത്ത് താമസിക്കുന്ന പരേതനായ കുറുന്താഴ കൃഷ്ണന്റെ മകൻ ഷമിൽ കൃഷ്ണൻ (32) ഹൃദയാഘാതത്തെത്തുടർന്ന് ദുബായിയിൽ അന്തരിച്ചു. അമ്മ: മൂർക്കോത്ത് വളപ്പിൽ ഗീത.  
 
തമ്പായി
പാടിയോട്ടുചാൽ: ചീർക്കാട്ടെ പുതിയപുരയിൽ കുഞ്ഞിരാമന്റെ ഭാര്യ തെക്കെപുരയിൽ തമ്പായി (62) അന്തരിച്ചു. അമ്മ: കല്യാണി. മക്കൾ: രാധിക, രാജേഷ്, രതീഷ്. മരുമക്കൾ: സുരേന്ദ്രനാഥ് , ശ്രീജ, അരുണ. 
 
സ്റ്റാൻലി ക്ലമന്റ്
കണ്ണൂർ: മുണ്ടയാട് സ്റ്റാൻലീസ് ഹൗസിൽ സ്റ്റാൻലി ക്ലമന്റ് (62) അന്തരിച്ചു. ഭാര്യ: ചെമ്പന്തൊട്ടി ചുണ്ടൻകുഴിയിൽ കുടുംബാംഗം സി.യു.റോസമ്മ (റിട്ട. അധ്യാപിക, ജി.വി.എച്ച്.എസ്.എസ്. കണ്ണൂർ). മക്കൾ: സാവിയോ ക്ലമന്റ്, അബു ജോസഫ്. മരുമകൾ: നിഷ്മിത ഫ്ലോറൻസ്. സഹോദരങ്ങൾ: ആഗ്നസ് (വെള്ളിമാടുകുന്ന്), ഏണസ്റ്റ് സ്റ്റീഫൻ (മേപ്പാടി), റോജർ ഗിൽബർട്ട് (വെസ്റ്റ്ഹിൽ). 
 
പി.നാരായണൻ നമ്പൂതിരി മാസ്റ്റർ
മാലൂർ: ആയിത്തര നോർത്ത് എൽ.പി. സ്കൂളിൽനിന്ന് വിരമിച്ച പ്രഥമാധ്യാപകൻ കാഞ്ഞിലേരി പുളിക്കലില്ലത്തെ പി.നാരായണൻ നമ്പൂതിരി (82) അന്തരിച്ചു. 
കാഞ്ഞിലേരി മഹാവിഷ്ണുക്ഷേത്രം പ്രസിഡന്റ്, സീനിയർ സിറ്റിസൺ ഫോറം വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിരുന്നു. പുളിക്കലില്ലത്തെ പരേതരായ വാസുദേവൻ നമ്പൂതിരിയുടെയും നങ്ങേലി അന്തർജനത്തിന്റെയും മകനാണ്. ഭാര്യ: എൻ.എം.സാവിത്രി (റിട്ട. പ്രഥമാധ്യാപിക, കാഞ്ഞിലേരി യു.പി. സ്കൂൾ). മക്കൾ: പി.സന്ധ്യ (അധ്യാപിക, ചീക്കോട് ഹൈസ്കൂൾ, മലപ്പുറം), റിട്ട. നേവി ഉദ്യോഗസ്ഥൻ പി.ശ്രീകുമാർ (സിൻഡിക്കേറ്റ് ബാങ്ക്, മമ്പറം). മരുമക്കൾ: പി.കെ.രമേശൻ (പ്രഥമാധ്യാപകൻ, ഗവ. എൽ.പി.സ്കൂൾ, മങ്ങാട്ടുമുറി), വി.സി.മിനി (അധ്യാപിക, കടമ്പൂർ ഹൈസ്കൂൾ).
 സഹോദരങ്ങൾ: ആര്യ അന്തർജനം (പരിയാരം), നങ്ങേലി അന്തർജനം (നായ്ക്കാലി), പരേതരായ പരമേശ്വരൻ നമ്പൂതിരി, മഹേശ്വരൻ നമ്പൂതിരി (റിട്ട. പ്രഥമാധ്യാപകൻ, കാഞ്ഞിലേരി യു.പി. സ്കൂൾ), കൃഷ്ണൻ നമ്പൂതിരി, ശ്രീദേവി അന്തർജനം.