രാധാകൃഷ്ണൻ നായർ
കോഴിക്കോട്: കാരന്തൂർ കൊളായിത്താഴം കൃഷ്ണപ്രിയയിൽ രാധാകൃഷ്ണൻനായർ (74-റിട്ട. സി.ഡി.പി.ഒ., ഐ.സി.ഡി.എസ്.) അന്തരിച്ചു. ഭാര്യ: ഇ.എൻ. പ്രേമലത (റിട്ട. ലക്ചറർ ഇ.ടി.സി. കൊട്ടാരക്കര). സഹോദരങ്ങൾ: രാജമണി, സത്യനാഥൻ, പരേതയായ പത്മിനിഅമ്മ.

ദേവു
തളീക്കര: കൂട്ടൂർ അടുവാറിയിൽ ദേവു (76) അന്തരിച്ചു. ഭർത്താവ്: പരേതനായ കണ്ണൻ നായർ. മകൻ: രാജൻ. മരുമകൾ: ഷീബ.

കുമാരൻ
ആയഞ്ചേരി: തറോപ്പൊയിൽ വാളാഞ്ഞിയിൽ മാവുള്ളതിൽ കുമാരൻ (73) അന്തരിച്ചു. ഭാര്യ: പരേതയായ മാക്കണ്ടി ജാനു. മക്കൾ: രാജീവൻ, സുരേന്ദ്രൻ, ദിനേശൻ, പുരുഷു, ഷൈമ. മരുമകൻ: പ്രജിത്ത്. സഹോദരങ്ങൾ: കുങ്കർ, ആണ്ടി, കുഞ്ഞിരാമൻ, ചീരു കുളങ്ങരത്ത് ലക്ഷം വീട്, ജാനു, ശാരദ, പരേതനായ ഗോപാലൻ.

കുഞ്ഞുണ്ണി അടിയോടി
കൂമുള്ളി: ചെറുപ്പുള്ളിയേരി മീത്തൽ കുഞ്ഞുണ്ണി അടിയോടി (88) അന്തരിച്ചു. ഭാര്യ: ശാരദ അമ്മ. മക്കൾ: ദീപ, ദിവ്യ. മരുമക്കൾ: രവീന്ദ്രൻ, വിനോദൻ. സഹോദരങ്ങൾ: ദാമോദരൻ അടിയോടി, രാമുണ്ണിക്കുട്ടി അടിയോടി, ജാനകി അമ്മ, ശ്രീമതി അമ്മ, പരേതരായ അച്യുതൻ അടിയോടി, മാധവി അമ്മ.

വർഗീസ് കെ. ജോൺ
പയ്യോളി: കോടിക്കൽ കഞ്ഞിപ്പുര വളപ്പിൽ കുളക്കോട്ട് വർഗീസ് കെ. ജോൺ (76) അന്തരിച്ചു. ഭാര്യ: കഞ്ഞിപ്പുര വളപ്പിൽ ഗീത.
മക്കൾ: ബബിതേഷ് (തമ്പി), ബൈജു (ടിങ്കു), ബബിത രതീഷ്. സഹോദരങ്ങൾ: ത്രേസ്യാമ്മ വെള്ളരിക്കുണ്ട്, ജെസ്സി (അയർലൻഡ്), രാജു, പരേതയായ സോളി (ഇൻഡോർ), റെജി (ഉദയഗിരി). മരുമക്കൾ: രതീഷ് മുല്ലശ്ശേരി, ആതിര ബബിതേഷ്, ശരണ്യ ബൈജു.

പി.കെ. അശോകൻ
നടക്കാവ്: പടിഞ്ഞാറ്റുംമുറി എ.യു.പി.എസ്. റിട്ട. എച്ച്.എം. പി.കെ. അശോകൻ (78) പി.എം. കുട്ടി റോഡ് കുയിൽപറമ്പ് വിനയ വസതിയിൽ അന്തരിച്ചു.
ഭാര്യ: വസന്തകുമാരി (റിട്ട. അധ്യാപിക, നടക്കാവ് ജി.എച്ച്.എസ്.എസ്.). മക്കൾ: വിനയപ്രസാദ് (റിയാദ്), വൃന്ദ (ദുബായ്). മരുമക്കൾ: അനൂപ് മാമ്പുള്ളി (ദുബായ്), ജിതി പാലക്കാടൻ (മലേഷ്യ). സഹോദരങ്ങൾ: സത്യവതി, പ്രേമാവതി, പ്രഭാവതി, ശോഭനകുമാരി, വിനോദിനി, സതീഷ്കുമാർ, പരേതയായ രാധ.

ലക്ഷ്മി
കോഴിക്കോട്: വൈ.എം.സി.എ.ക്ക്   സമീപം 'ലക്ഷ്മിയിൽ' റിട്ട: കോംട്രസ്റ്റ് ഉദ്യോഗസ്ഥൻ പരേതനായ രാംദാസിന്റെ ഭാര്യ ലക്ഷ്മി (88) അന്തരിച്ചു. മക്കൾ: അജിത് രാംദാസ് (ഖത്തർ), ആനന്ദ് രാംദാസ് (റിട്ട: കോംട്രസ്റ്റ്), നിഷ രാംദാസ് (റിട്ട: സിന്റിക്കേറ്റ് ബാങ്ക്). മരുമക്കൾ: കെ.പി. സബിത, പി. ജീറ, എ.കെ. ഉമാനാഥ് (റിട്ട. ഡിഫൻസ്). സഹോദരങ്ങൾ: സരോജിനി (ബേബി), പരേതരായ മൈഥിലി, മീനാക്ഷി, കൗസല്യ, ശ്രീധരൻ.

പത്മാവതി അമ്മ
എടക്കാട്: പാലക്കട, കോഴിക്കൽ പരേതനായ റിട്ട: കോർപ്പറേഷൻ വർക്ക്  സൂപ്രണ്ട് പത്മനാഭൻ ഏറാടിയുടെ ഭാര്യ പത്മാവതി അമ്മ (89-റിട്ട: അധ്യാപിക, ജി.എച്ച്.എസ്., കുണ്ടൂപ്പറമ്പ്) അന്തരിച്ചു. മക്കൾ: ഗീത, ലളിത, പ്രസന്ന (റിട്ട. ഗോകുലം ചിട്ടി ഫണ്ട്സ്), ബേബി, അനിൽകുമാർ (വക്കീൽ ക്ലാർക്ക്,  കോഴിക്കോട്).

എൻ.കെ. ബാലൻ
കൊയിലാണ്ടി: നടേരി അണേല തെറ്റിക്കുന്ന് നടുക്കണ്ടി എൻ.കെ. ബാലൻ (72) അന്തരിച്ചു. തെയ്യം കലാകാരനായിരുന്നു. ഭാര്യ: ലീല.മക്കൾ: സന്ധ്യ (ചേളന്നൂർപ്പഞ്ചായത്ത്), വിന്ധ്യ. മരുമക്കൾ ശ്യാംസുന്ദർ, സതീശൻ. സഹോദരങ്ങൾ: എൻ.കെ. രാമൻകുട്ടി (റിട്ട അധ്യാപകൻ), ജാനു, പത്മിനി (റിട്ട. എൽ.ഐ.സി. കോഴിക്കോട്).

മുഹമ്മദ്
കൊടുവള്ളി: വാവാട് സെന്റർ മൈലാഞ്ചി കരമ്മൽ മുഹമ്മദ് (75) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: സലാം, നിസാർ, സിദ്ധീഖ്, സക്കീന, സൈനബ, സുഹറ, ഷാഹിദ, പരേതനായ സുബൈർ. മരുമക്കൾ: മുഹമ്മദ്, റഷീദ്, സത്താർ, സൈനു, റംല, മുനീറ, നസ്ല.

കണ്ണൻ
വെള്ളൂർ: പയിക്കിലോട്ട്  ഈശ്വരം വലിയത്ത് കണ്ണൻ (81) അന്തരിച്ചു. ഭാര്യ: മാണി. മക്കൾ: ശാന്ത, സജീവൻ, സജിന.  മരുമകൻ: ശശി.

 ലാസർ  
അന്തിക്കാട്: കുരുതുകുളങ്ങര ലാസർ (93) അന്തരിച്ചു. ഭാര്യ: പരേതയായ കുഞ്ഞേത്തി. മക്കൾ: റോസിലി, മർഗിലി, ഫിലോമിന, പരേതനായ ജോണി, ആനി, ഡേവിസ്, ഫ്രാൻസിസ്, പോളി. മരുമക്കൾ: നിക്ലോസ്, പോൾ, ഫ്രാൻസിസ്, റോസിലി, വിൻസൻ, സിൻസി, സിജി, ഗ്രെയ്സി.

രാമകൃഷ്ണന്
കൊടുങ്ങല്ലൂര്: ലോകമലേശ്വരം രാമന്കുളത്ത് രാമകൃഷ്ണന് (83) അന്തരിച്ചു. ഭാര്യ: സീത. മക്കള്: സന്ധ്യ, സുധി, സുധീര്. മരുമക്കള്: മധുസൂദനന്, സുമിഷ, മഞ്ജു.

കെ.കെ. അച്യുതന്
വെള്ളാനി: ആദ്യകാല കമ്യൂണിസ്റ്റ് പാര്ട്ടി നേതാവ് കല്ലട അച്യുതന് (86) അന്തരിച്ചു. കെ.എസ്.ആര്.ടി.സി. മുന് ജീവനക്കാരനാണ്. ഭാര്യ: പദ്മിനി. മക്കള്: സജീവ്, ലാലു, ലത, ഗീത, സ്മിത. മരുമക്കള്: സുരേന്ദ്രന്, ലോഹിതാക്ഷന്, സുനില്കുമാര്, കവിത, രജിനി.

പുഴങ്കര ബാലഗോപാലന്
വടക്കാഞ്ചേരി: കുമരനെല്ലൂര് പുഴങ്കര ബാലഗോപാലന് (74) അന്തരിച്ചു. മുന്മന്ത്രി കൊടയ്ക്കാടത്ത് ബാലകൃഷ്ണമേനോന്റെ മകനും പ്രമുഖ സോഷ്യലിസ്റ്റ് അഡ്വ. പുഴങ്കര ബാലനാരായണന്റെ സഹോദരനുമാണ്. വടക്കാഞ്ചേരി കേരളവര്മ പബ്ലിക് ലൈബ്രറി വയോജനവേദി പ്രസിഡന്റാണ്. ദീര്ഘകാലം ലൈബ്രറി ഭരണസമിതിയിലെ അംഗമായിരുന്നു. ഉത്രാളിക്കാവ് ക്ഷേത്രക്ഷേമസമിതി മുന് പ്രസിഡന്റ്, കുമരനെല്ലൂര് വിഭാഗം സുവനീര് കണ്വീനര് എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്. ഭാര്യ: പാര്വതി. മക്കള്: പൂര്ണിമ മേനോന്, പദ്മിനി മേനോന്. മരുമക്കള്: സന്തോഷ്, അനീഷ്.

സ്വാതന്ത്ര്യസമര
സേനാനി എന്.വി. രാമവാര്യര്     തിരൂര്: സ്വാതന്ത്ര്യസമര സേനാനിയും എന്.വി. കൃഷ്ണവാര്യരുടെ അനന്തരവനുമായ ഞെരുക്കാവ് വാരിയത്ത് എന്.വി. രാമവാര്യര് (98) അന്തരിച്ചു. കൃഷ്ണവാര്യരെക്കുറിച്ച് ‘ഞങ്ങളുടെ കുഞ്ഞേട്ടന്’ എന്ന പേരില് രാമവാര്യര് എഴുതിയ ഗ്രന്ഥം ശ്രദ്ധേയമായിരുന്നു. സ്വന്തം ജീവിതാനുഭവങ്ങള് രസകരമായി രചിച്ച പുസ്തകമാണ് ‘ഖരാക്ഷരങ്ങള്’.  മക്കള്: മുരളീധരന് (എൻജിനീയര്), അമല (ദേന ബാങ്ക് റിട്ട. ജീവനക്കാരി), വിമല (റിട്ട. യു.ടി.ഐ. ബാങ്ക്), നിര്മല (കസ്റ്റംസ് ഓഫീസര്, മുംബൈ). മരുമക്കള്: ഡോ. ഉമാദേവി (അധ്യാപിക, ദേവമാത സ്കൂള്, തൃശ്ശൂർ), അഡ്വ. വിശ്വനാഥന്, രാമചന്ദ്രൻ (എസ്സാർ പ്രൈവറ്റ് ലിമിറ്റഡ് റിട്ട. ജീവനക്കാരൻ), ഡോ. അച്യുതന് (റിട്ട. ബി.എ.ആര്.സി).

കൊച്ചാമിന
കൊടുങ്ങല്ലൂര്: അഞ്ചങ്ങാടി എ.ഐ.ടി. സ്കൂളിന് കിഴക്കുവശം പരേതനായ രാമംകുളത്ത് മുഹമ്മദിന്റെ ഭാര്യ കൊച്ചാമിന (81) അന്തരിച്ചു. മക്കള്: അബ്ദുല്സലാം (കുവൈത്ത്), സുഹറാബി, നസീമ, ഹൈറുന്നിസ, സുബൈദ. മരുമക്കള്: മജീദ്, ഷാജി, ലത്തീഫ്, സഫ്ന, പരേതനായ നിഷാദ്.

റോസി
മാള: കാക്കുളിശ്ശേരി കൊടിയന് പരേതനായ വറീതിന്റെ ഭാര്യ റോസി (89) അന്തരിച്ചു. മക്കള്: പരേതനായ അന്തോണി, മേരി, ഫ്രാന്സിസ്, ജോസ്, തോമസ്, പരേതയായ ഫിലോമിന, ഗ്രേസി, അല്ഫോണ്സ.
മരുമക്കള്: എല്സി, ദേവസ്സി, എല്സി, ഷാലി, റീന, കൊച്ചപ്പന്, സജി, ബാബു.

ഷീബ
കുമ്പളം: കളത്തില് ശോഭനകുമാറിന്റെ ഭാര്യ ഷീബ (45) അന്തരിച്ചു. മക്കള്: റെമോ, മീനാക്ഷി.

 അബ്ദുൽ റഹിമാൻ
കളമശ്ശേരി: സി.ആർ.പി.എഫ്. റിട്ട. ഉദ്യോഗസ്ഥനും കളമശ്ശേരി നഗരസഭാ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന മണക്കാട്ട് വീട്ടിൽ അബ്ദുൽ റഹിമാൻ (76) അന്തരിച്ചു. മുസ്ലിം ലീഗ് മണ്ഡലം  ജനറൽ സെക്രട്ടറി, ഹിദായത്ത് നഗർ മസ്ജിദുൽ ഹിദായ ജുമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: റുബീന.

വിശ്വനാഥൻ ഡി.എസ്.
ഫോർട്ടുകൊച്ചി: അമരാവതി മല്ലാപറമ്പ് പരേതനായ ദാസന്റെ മകൻ വിശ്വനാഥൻ ഡി.എസ്. (82) അന്തരിച്ചു. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: സിന്ധു (മുളവുകാട് പഞ്ചായത്ത് ഓഫീസ് ജീവനക്കാരി), ജയപ്രകാശ് (സി.െഎ.ടി.യു.), ധന്യ (അധ്യാപിക). മരുമക്കൾ: സജീവ് കുമാർ, (ബിസിനസ്സ്), കൃഷ്ണകുമാർ, സൗമ്യ.

മേരിക്കുട്ടി
കൊച്ചുകടവന്ത്ര: കോട്ടയം മുൻ മുന്സിപ്പല് ചെയര്മാന് കല്ലുപാലം വീട്ടില് എം.എം. മാണി(സണ്ണി)യുടെ ഭാര്യ മേരിക്കുട്ടി (76) അന്തരിച്ചു. കോലഞ്ചേരി ചെന്നക്കാട്ടില് കുടുംബാംഗം. മക്കള്: സുനു മാത്യു (തിരുവനന്തപുരം), സിമി കോര (ബെംഗളൂരു), സഞ്ചു ജേക്കബ് (ലണ്ടന്), സീജ ജോര്ജ് (വാഷിങ്ടണ്). മരുമക്കള്: മാത്യു ഫിലിപ്പ് (കാര്ത്തികപ്പിള്ളി പുത്തന്പുരയ്ക്കല്), പ്രദീപ കോര (ബെംഗളൂരു കളരിയ്ക്കല്), ജേക്കബ് പോള് (കൊല്ലം പാലക്കുന്നത്ത്), അബ്രഹാം ജോര്ജ് (തിരുവനന്തപുരം പുതുച്ചിറ).

ഭരതനാട്യ നർത്തകി പാർവതി കലാക്ഷേത്ര
 കൊച്ചി: ഭരതനാട്യ നർത്തകി പാർവതി കലാക്ഷേത്ര (40) അന്തരിച്ചു. തേവരയിലെ ‘പ്രധാന’ സ്കൂൾ ഓഫ് പെർഫോർമിങ് ആർട്സ് സ്ഥാപകയും ഡയറക്ടറുമായിരുന്നു. ചെന്നൈ കലാക്ഷേത്രയിലെ പഠനം പൂർത്തിയാക്കിയശേഷം രണ്ട് ദശാബ്ദത്തിലേറെയായി കലാരംഗത്ത് ശ്രദ്ധേയമായ അനേകം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരികയായിരുന്നു. പരമ്പരാഗത കലാക്ഷേത്ര ശൈലി പിന്തുടർന്നിരുന്ന പാർവതി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നൃത്തവേദികളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. എണ്ണയ്ക്കാട് നാരായണൻകുട്ടിയുടെയും ശ്രീമതി റിഗാറ്റ ഗിരിജയുടെയും കീഴിലായിരുന്നു നൃത്ത്യാഭ്യാസം ആരംഭിച്ചത്.
 ഭർത്താവ്: കോമലേഴത്ത് കുടുംബാംഗം, നെട്ടൂർ ‘വിഹായസി’ൽ ഷിബു ഹർഷൻ. മകൻ: കൃതാർത്ഥ് (തേവര എസ്.എച്ച്. സ്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥി).

ഡോ. തോമസ് ജേക്കബ്
മൂവാറ്റുപുഴ: അമ്പാട്ട് ഡോ. തോമസ് ജേക്കബ് (76) അന്തരിച്ചു. മൂവാറ്റുപുഴ ജനറല് ആശുപത്രി റിട്ട. ഡോക്ടറാണ്.
ഭാര്യ: സാലി ജേക്കബ്, ആറൂര് കളപ്പുരയ്ക്കല് കുടുംബാംഗം. മക്കള്: അജിത് തോമസ് ജേക്കബ്, അഞ്ജു ജോണ്.
മരുമക്കള്: മെറിയ അജിത് മണ്ണാറപ്രയില് കോട്ടപ്പടി (അധ്യാപിക, വിശ്വജ്യോതി എൻജിനീയറിങ് കോളേജ്, വാഴക്കുളം), ഡോ. ജോണ് പി. ജോണ് പുളിക്കപ്പറമ്പില് ചെങ്ങളം (നിംഹാന്സ് ആശുപത്രി, ബെംഗളൂരു).

ചാക്കു കോരത്  
കാലടി: നടുവട്ടം പുല്ലന്വീട്ടില് ചാക്കു കോരത് (77) അന്തരിച്ചു. ഭാര്യ: മഞ്ഞപ്ര പുന്നയ്ക്ക കിലുക്കന് വീട്ടില് ആനീസ്. മക്കള്: ഷൈജോന് (സൗദി), ഷൈബി, ഷിജോ (സൗദി). മരുമക്കള്: സിനി മാണിക്യമംഗലം, ജോഷി ചാലക്കുടി, ദിവ്യ കല്ലൂര്.

എ.കെ.ബാബുചന്ദ്രൻ നായര്
ആറ്റിങ്ങല്: ആലംകോട് പള്ളിമുക്ക് കാരേക്കോണം അനൂപ് വില്ലയില് എ.കെ.ബാബുചന്ദ്രന്നായര് (58) അന്തരിച്ചു. ഭാര്യ: ഐ.ബിന്ദു. മക്കള്: അനൂപ്, അഖില്.

ഗോപാലപിള്ള
കിളിമാനൂര്: മലയാമഠം കടമ്പാട്ടുകോണം കുഴിവിളയില്വീട്ടില് ഗോപാലപിള്ള (86) അന്തരിച്ചു. ഭാര്യ: ഗോമതിഅമ്മ. മക്കള്: കുഞ്ഞുകൃഷ്ണപിള്ള, അംബിക അമ്മ, ജലജകുമാരി, അനിതകുമാരി.

എ.സരസ്വതി അമ്മ
വെള്ളനാട്: ചേരിക്കോണത്ത് വീട്ടിൽ പരേതനായ കെ.രാമൻ പിള്ളയുടെ ഭാര്യ എ.സരസ്വതി അമ്മ (95) അന്തരിച്ചു. മക്കൾ: ആർ.മോഹനൻ നായർ, ആർ.മധുസൂദനൻ നായർ, ആർ.വിജയകുമാരൻ നായർ, ആർ.മുരളീധരൻ നായർ, ആർ.ജയകുമാർ, പരേതരായ ആർ.രാധാകൃഷ്ണൻ നായർ, ആർ.രവീന്ദ്രൻ നായർ. മരുമക്കൾ: കെ.വസന്തകുമാരി, സാവിത്രി അമ്മ, നിർമലാദേവി, ശശികല, ലതികകുമാരി, കുമാരി ഷീജ,

രേണുകാദേവി. സീതാലക്ഷ്മി
തിരുവനന്തപുരം: ആര്യശാല തമിഴ് സ്കൂളിനുസമീപം സീതാലക്ഷ്മി (78) അന്തരിച്ചു. ഭർത്താവ്: നടരാജക്കമ്പർ. മക്കൾ: സരോജ, കൃഷ്ണമൂർത്തി, ശിവരാമകൃഷ്ണൻ, ശശികുമാർ, ഗീത. മരുമക്കൾ: മുത്തുപ്പെരുമാൾ, കുമാരി, മല്ലിക, മീനകുമാരി, വെങ്കിടാചലം.

ഗോപാലകൃഷ്ണൻനായർ
വെള്ളറട: കാനക്കോട് അജിത ഭവനിൽ ഗോപാലകൃഷ്ണൻനായർ (73) അന്തരിച്ചു. ഭാര്യ: രാധമ്മ. മകൾ: ബിന്ദു. മരുമകൻ: അജയകുമാർ.

റഷീദ്  
ബാലരാമപുരം: ഐത്തിയൂര് ഭരതന്വിളാകം ആമിനാ മന്സിലില് മുഹമ്മദ് ഇസ്മായിലിന്റെയും ആരിഫയുടെയും മകന് റഷീദ് (43) സൗദിയിലെ റിയാദില് അന്തരിച്ചു. ഭാര്യ: നാഫില. മക്കള്: ആമിന, ആഷിക്.

എ.ചന്ദ്രബാബു
ബാലരാമപുരം: മുടവൂര്പ്പാറ കുഴിവിളവീട്ടില് എ.ചന്ദ്രബാബു (53) അന്തരിച്ചു. ഭാര്യ: സുധ. മക്കള്: ശരണ്യ, ചൈത്ര.

നസീമ ഇബ്രാഹിം
വെഞ്ഞാറമൂട്: കോടാലിക്കുഴി ഹസീനാ മൻസിലിൽ നസീമാ ഇബ്രാഹിം (60) അന്തരിച്ചു. മക്കൾ: നദീറ, ഷാനവാസ്, ഹസീന, സജീന, ഷീജ.

കിരണ്ബാബു
ഇടവ: വെണ്കുളം അഞ്ജുഭവനില് ബാബുവിന്റെയും ബേബിയുടെയും മകന് കിരണ്ബാബു (34) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മകന്: ആരവ്.

 ചെറിയാന് തോമസ്
മനാമ: മാവേലിക്കര ചെട്ടിക്കുളങ്ങര കണ്ടത്തില് മൂലയില് ചെറിയാന് തോമസ് (46) ബഹ്റൈനില് അന്തരിച്ചു. സ്വന്തമായി കണ്സ്ട്രക്ഷന് കമ്പനി നടത്തുകയായിരുന്നു.  ബഹ്റൈന് മാര്ത്തോമ പാരിഷ് അംഗമാണ്. ഭാര്യ: സൂസന് (ബഹ്റൈന് ഡിഫന്സ് ഫോഴ്സ് ഹോസ്പിറ്റല്). മൂന്നുമക്കളുണ്ട്. ശവസംസ്കാരം ചെട്ടിക്കുളങ്ങര കണ്ണമംഗലം സെയ്ന്റ് പോള്സ് മാര്ത്തോമാ ദേവാലയത്തില് പിന്നീട് നടക്കുമെന്ന് ബന്ധുക്കള് അറിയിച്ചു.

ജോണിക്കുട്ടി
ബെംഗളൂരു: കായംകുളം കറ്റാനം ഫാന്സി ഹൗസില് ജോണിക്കുട്ടി (71) ബെംഗളൂരു ചിക്കബാനസവാടിയില് അന്തരിച്ചു. മുന് സുബേദാര് മേജറായിരുന്നു. ഭാര്യ: മുതുകുളം പുത്തന് പറമ്പില് മറിയാമ്മ. മക്കള്: ജോബി ( യു.എസ്.), ബിജോയ് ( ബെംഗളൂരു). മരുമക്കള്: രാകേഷ്, ഷൈനി. ശവസംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് സെയ്ന്റ് തോമസ് ഓര്ത്തഡോക്സ് മഹാ ഇടവകയിലെ ശുശ്രൂഷയ്ക്ക് ശേഷം ഹൊസൂര് റോഡ് സെമിത്തേരിയില്.

പങ്കജാക്ഷന് നായര്
ബെംഗളൂരു: പിറവം മേച്ചേരിയില് പങ്കജാക്ഷന് നായര് (73) ബെംഗളൂരു ഉദയനഗറില് അന്തരിച്ചു. മുന് ബി.എം.ടി.സി. ജീവനക്കാരനാണ്. ഭാര്യ: രാധ.മക്കള്: സിനില്, സിനിത, സവിത. മരുമക്കള്: വിനിത, സുരേഷ്, വിമല്. ശവസംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കല്പ്പള്ളി വൈദ്യുതിശ്മശാനത്തില്.

   പി.പി. കുര്യന്  
 ന്യൂഡല്ഹി: കോട്ടയം കല്ലറ പെരുംതുരുത്ത് തകിടിമാലില് പി.പി. കുര്യന് (61) അന്തരിച്ചു. ഡല്ഹിയിലെ വിശാല് എന്ക്ലേവിലായിരുന്നു താമസം. ഭാര്യ: ലിസികുര്യന്. മക്കള്: സി. അഞ്ചു, മഞ്ചു (ദുബായ്), അനു (ഡല്ഹി). മരുമക്കള്: വിനോജ്, രഞ്ചു. ശവസംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് പെരുംതുരുത്ത് സെയ്ന്റ് മാത്യൂസ് പള്ളിയില്.   

സി.ഐ.ടി.യു. നേതാവ് സി.ഗോപാലൻ
കരിവെള്ളൂർ: സി.പി.എമ്മിന്റെയും സി.ഐ.ടി.യുവിന്റെയും മുതിർന്ന നേതാവ് തെക്കെ മണക്കാട്ടെ സി.ഗോപാലൻ (78) അന്തരിച്ചു. ആദ്യകാല ബീഡിത്തൊഴിലാളിയായിരുന്നു. ബീഡിത്തൊഴിലാളി യൂണിയനിലൂടെ പൊതുരംഗത്തെത്തി. ബീഡിത്തൊഴിലാളി യൂണിയൻ കരിവെള്ളൂർ ഡിവിഷൻ സെക്രട്ടറിയായിരുന്നു. സി.പി.എമ്മിന്റെ അവിഭക്ത കരിവെള്ളൂർ ലോക്കൽ കമ്മിറ്റിയംഗമായിരുന്നു. പിന്നീട് കരിവെള്ളൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി, പയ്യന്നൂർ ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സി.ഐ.ടി.യു. പയ്യന്നൂർ ഏരിയാ സെക്രട്ടറി, കരിവെള്ളൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, എ.വി.സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ. പ്രസിഡന്റ്, കരിവെള്ളൂ-പെരളം പഞ്ചായത്തംഗം എന്നീ നിലകളിൽ  പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി.പി.എം. കരിവെള്ളൂർ നോർത്ത് ലോക്കൽ കമ്മിറ്റിയംഗം, ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗം, സി.ഐ.ടി.യു. കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം, പയ്യന്നൂർ ബീഡിത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിന്നു.  ഭാര്യ: വി.പി.ശാരദ (പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം). മക്കൾ: മിനി (അധ്യാപിക, ടെക്നിക്കൽ ഹൈസ്കൂൾ, ചെറുവത്തൂർ), സിനി (തളിപ്പറമ്പ് താലൂക്ക് ഗവ. ടീച്ചേഴ്സ് ക്രെഡിറ്റ് സൊസൈറ്റി, പയ്യന്നൂർ), അനീഷ് (ഇൻവേർഡ് ടെക്നോളജി, കണ്ണൂർ). മരുമക്കൾ: കെ.പി.അശോകൻ (പ്രഥമാധ്യാപകൻ, ഗവ. വെൽഫെയർ എൽ.പി. സ്കൂൾ നീലേശ്വരം), എം.വി.ശശി (കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർ, തളിപ്പറമ്പ്), സൂന്യ (വെള്ളൂർ). സഹോദരങ്ങൾ: സി.കുഞ്ഞാത (അരവഞ്ചാൽ), പരേതരായ കരുണാകരൻ, മേനക, മാധവി, രാഘവൻ, നാരായണി.

ഭാസ്കരൻ
ഉളിക്കൽ: നെല്ലിക്കാംപൊയിലിലെ ഭാസ്കരന് തേക്കുമല (65) അന്തരിച്ചു.

 ജാനു
മയ്യഴി: പള്ളൂർ കുഞ്ഞിപ്പുര മുക്കിൽ ചാത്തോത്ത് ജാനു (86) അന്തരിച്ചു. പരേതനായ കുഞ്ഞിരാമന്റെ ഭാര്യയാണ്. മക്കൾ: സാവിത്രി, പവിത്രൻ, വനജ, രമ, രജിത, രാജീവൻ, അനിത, ഗീത, സജീവൻ. മരുമക്കൾ: സുകുമാരൻ, രേവതി, ബാലൻ, ഗംഗാധരൻ, സിന്ധു, സത്യൻ, പുഷ്പരാജ്, വിനിഷ, പരേതനായ രഘുരാമൻ.

 മേരി
പെരുമ്പടവ്: ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ പാമ്പുരിക്കൽ അബ്രഹാമിന്റെ ഭാര്യ മേരി (മാമി-89) അന്തരിച്ചു. മക്കൾ: തങ്കമ്മ, തോമസ് (മുൻ പഞ്ചായത്തംഗം, ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത്), ജോൺ, മേഴ്സി, ജോസഫ് , ഡൊമിനിക്, ഷിജി, പരേതയായ ലില്ലിക്കുട്ടി.

 നാരായണൻ
കാനച്ചേരി: ചാപ്പയ്ക്ക് സമീപത്തെ പന്ന്യോട്ട് നാരായണൻ (73) അന്തരിച്ചു. ഭാര്യ: വസന്ത. മക്കൾ: പ്രദീപൻ, ബിന്ദു, ബിജു. മരുമക്കൾ: നിജേഷ് (മണൽ), രജനി (വാരം). സഹോദരങ്ങൾ: വാസു (മുണ്ടേരി), രാജൻ (കുംഭം), രോഹിണി (കൊളോളം).

അബ്ദുല്ലക്കുഞ്ഞി
പടിഞ്ഞാർതളങ്കര: തളങ്കര പടിഞ്ഞാറിലെ പഴയകാല സീമാനായിരുന്ന അബ്ദുല്ലക്കുഞ്ഞി (75) അന്തരിച്ചു. ഭാര്യ: റുഖിയ. മക്കൾ: സമീർ (ബെംഗളൂരു), അസ്ലം (ദുബായ്), ഷഫീന. മരുമക്കൾ: അസ്മീന, ഫർസാന, സമീർ പള്ളം. സഹോദരങ്ങൾ: ഹമീദ്, സൗദ, അസ്ലം, പരേതരായ മറിയം, മുഹമ്മദ്.

ലോഹിതാക്ഷൻ
കണ്ണൂർ: മുട്ടോളംപാറ മുത്തപ്പൻ കാവിന് സമീപത്തെ പൂശാരി ഹൗസിൽ ലോഹിതാക്ഷൻ (67) അന്തരിച്ചു. പരേതരായ ചിന്നയ്യന്റെയും അമ്മുവിന്റെയും മകനാണ്. ഭാര്യ: സാവിത്രി.  മക്കൾ: സച്ചിൻ, സരിത (ഐ.ഡി.ബി.ഐ. കാസർകോട് ശാഖ). മരുമക്കൾ: സുവിദ്യ, പ്രതീശൻ.  സഹോദരങ്ങൾ: ചന്ദ്രൻ, ഗോപാലകൃഷ്ണൻ, വേണുഗോപാൽ, പരേതനായ രാജീവൻ.

കുട്ട്യൻ
കാഞ്ഞങ്ങാട്:  കാഞ്ഞങ്ങാട്ടെ ആദ്യകാല സി.പി.എം. പ്രവർത്തകനും ഒട്ടേറെ കർഷകസമരങ്ങളിൽ പങ്കെടുക്കുകയും ചെയ്ത മഡിയൻ കൂളിക്കാട്ടെ കട്ടീര വളപ്പിൽ കുട്ട്യൻ (68) അന്തരിച്ചു. സി.പി.എം.  കൂളിക്കാട് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. മിച്ചഭൂമി സമരത്തിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.  ഭാര്യ: നാരായണി. മക്കൾ: രതീഷ്, അനീഷ് (ഗൾഫ്), അനീഷ. മരുമകൻ: രാജൻ (പള്ളിക്കര).  സഹോദരങ്ങൾ: നാരായണി, ശാന്ത, രാധ, ഓമന, അശോകൻ, പരേതനായ കുമാരൻ.  

കരിങ്കൽ മുഹമ്മദ്കുഞ്ഞി
കുമ്പള: പൊതുപ്രവർത്തകനും പി.ഡബ്ള്യു.ഡി. കരാറുകാരനുമായ അംഗഡിമുഗർ കരിങ്കൽ മുഹമ്മദ് കുഞ്ഞി (74) അന്തരിച്ചു. അംഗഡിമുഗർ ജുമാമസ്ജിദ് വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽറഹ്മാൻ, ത്വാഹ, നുസൈഫ്, സുഹ്റ, മിസരിയ, നസീറ, ഹാരിസ. മരുമക്കൾ: സഫറുള്ള, അന്തൂഞ്ഞി, ഷമിം, റംസീർ, സമീറ, സാജിദ.   

കുമാരൻ
വേങ്ങര: ചുള്ളിപ്പറമ്പ് കുറുകപ്പുരയ്ക്കൽ കുമാരൻ (68) അന്തരിച്ചു. ഭാര്യ: പങ്കജവല്ലി. മക്കൾ: രവി, വിജയൻ, സുകു, സുജാത, സജിത. മരുമക്കൾ: ഗണേശൻ, അനീഷ്, സബിത, ദിവ്യ, വിജിഷ.

സൈതലവി മുസ്ലിയാർ
മേലാറ്റൂർ: വേങ്ങൂർ ഐലക്കരയിലെ പാതിരമണ്ണ സൈതലവി മുസ്ലിയാർ (77) അന്തരിച്ചു. ഭാര്യ: മറിയ. മക്കൾ: അബ്ദുസലാം, മുജീബ് റഹിമാൻ ഫൈസി, സീനത്തുന്നീസ. മരുമക്കൾ: ലുബാബത്ത്, സൗദ, മുഹമ്മദാലി.

നഫീസ
കോട്ടയ്ക്കൽ: ഇന്ത്യനൂർ കൂരിയാട് വടക്കൻ സുബൈർ ഹാജിയുടെ ഭാര്യ നഫീസ (65) അന്തരിച്ചു. മക്കൾ: ആഷിഖ് (കാർ പാലസ് തിരൂർക്കാട്), അനീസ് , സൈഫുന്നീസ. മരുമക്കൾ: ജലീൽ, ഷഹനാസ്, ഫൗസിയ.

ആനന്ദൻ
തിരൂർ: റിട്ട. കോഴിക്കോട് ജില്ലാ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ നിറമരുതൂർ ശ്രേയസ്സിൽ ആനന്ദൻ (73) അന്തരിച്ചു. ഭാര്യ: രാധാമണി (റിട്ട. പ്രഥമാധ്യാപിക). മക്കൾ: ആതിര (ബി.ഡി.ഒ. തിരൂർ), ആരതി. മരുമകൻ: അനന്തു.

വേലായുധൻ
ചേലേമ്പ്ര: കൊളക്കുത്ത് കണ്ടായിപ്പാടം തച്ചാട്ടുമേത്തിൽ വേലായുധൻ (അപ്പുകുഞ്ഞൻ-75) അന്തരിച്ചു. ഭാര്യ: തങ്കമ്മു. മക്കൾ: നാരായണൻ (ഇന്ത്യൻ ആർമി), സുനിൽകുമാർ (ഭാഭ ആറ്റോമിക് റിസർച്ച് സെൻറർ, കൈഗ-കർണാടക), സുരേഷ് (ഡെൻറൽ കോളേജ് കോഴിക്കോട്). മരുമക്കൾ: ശ്രീജ, സിന്ധു, ബിനിത (സെക്രട്ടറി, ചേലേമ്പ്ര റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി). സഹോദരങ്ങൾ: വാസുണ്ണി (റിട്ട. ബി.എസ്.എൻ.എൽ.), ലക്ഷ്മി (കുട്ടിമാളു), പരേതയായ കാർത്ത്യായനി.

ആയിശുമ്മ
കോലൊളമ്പ്: കുന്നാട്ടയിൽ പരേതനായ മൊയ്തുണ്ണിയുടെ ഭാര്യ  ആയിശുമ്മ (90) അന്തരിച്ചു. മക്കൾ: അബൂബക്കർ, മുഹമ്മദ്, അഷ്റഫ്, യൂസഫ്, ആമിന, സൈനബ, ഫാത്തിമ, ഖദീജ, റുഖിയ. മരുമക്കൾ: മൊയ്തുപ്പ, സുബൈദ, ഖമറു, റുഖിയ്യ, ഷാഹിന, കുഞ്ഞിമോൾ, പരേതരായ അബ്ദുൾഖാദർ മൗലവി, അബൂബക്കർ, ഇബ്രാഹിം.

മൊയ്തീൻ ഹാജി
തിരൂർ: തെക്കൻകുറ്റൂർ സ്വദേശിയും തയ്യിൽ സൂപ്പർമാർക്കറ്റ് ഉടമയുമായ തയ്യിൽ മൊയ്തീൻ ഹാജി (92) അന്തരിച്ചു. ഭാര്യ: നബീസ. മക്കൾ: സൈനുദ്ദീൻ, അബ്ദുൾ അസീസ്, റഷീദ്, റുഖിയ, റഹീന, ആയിശുമ്മു, കുഞ്ഞീമ, ഫാത്തിമ്മ. മരുമക്കൾ: മുനീറ, ആബിദ, സെമീറ, ഇബ്രാംഹിംകുട്ടി, ഇബ്രാഹിം, അബ്ദുൽഖാദർ, പരേതനായ ഹംസക്കുട്ടി, സലാം.

 മാനു
   വല്ലപ്പുഴ: ചൂരക്കോട് കല്ലിടുമ്പില് മാനു (81) അന്തരിച്ചു. ഭാര്യ: ശാരദ. മക്കള്: ശോഭ, രമണി, സുധ, ഉഷ, ബാലസുബ്രഹ്മണ്യന്, കൃഷ്ണപ്രസാദ്. മരുമക്കള്: ഗോപാലന്, രവീന്ദ്രന്, ഉണ്ണിക്കൃഷ്ണന്, പരേതനായ രമേശ്, ദീപ, സ്മിത.

അബ്ബാസ്
 കൊപ്പം: കൈപ്പുറം ഊരത്തൊടിയിൽ പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകൻ അബ്ബാസ് (48) അന്തരിച്ചു. ഭാര്യ: സൈനബ. മകൾ: ജസീല. മാതാവ്: നബീസ. സഹോദരങ്ങൾ: അബ്ദുറഹിമാൻ, ഹംസ, ആസ്യ.

ശങ്കരനാരായണൻ നായർ  
തച്ചമ്പാറ: അലനല്ലൂർ കറുത്താട്ട് ശങ്കരനാരായണൻ നായർ (77) അന്തരിച്ചു. റിട്ട. പഞ്ചായത്ത് ജീവനക്കാരനാണ്. ഭാര്യ: ലീല. മകൻ: ഹരിദാസൻ (തച്ചമ്പാറ ദേശബന്ധു സ്കൂൾ അധ്യാപകൻ). മരുമകൾ: സുഗുണ.

കൃഷ്ണൻ വെളിച്ചപ്പാട്  
തച്ചമ്പാറ: പുത്തൻകുളം നാലാംകണ്ടം, കൃഷ്ണൻ വെളിച്ചപ്പാട് (82) അന്തരിച്ചു. ഭാര്യ: മീനാക്ഷി. മക്കൾ: കണ്ണൻ, ഓമന, കോമളം, തത്ത. മരുമക്കൾ: ചിത്ര, ഷൺമുഖൻ, സുന്ദരൻ, മണികണ്ഠൻ.

ജോർജ് ദേവസ്യാ
ചെറുതോണി: മരിയാപുരം-കുതിരക്കല്ല് അതിർത്തിമുക്കിൽ ജോർജ് ദേവസ്യാ (68) അന്തരിച്ചു. ഭാര്യ: മേരി രാമപുരം പുതുശ്ശേരി കുടുംബാംഗം. മക്കൾ: മെർളിൻ, ജൂലി, ജെസ്റ്റിൻ.  

നരസപ്പൻ
ചെറുതോണി: ഇടുക്കി കഞ്ഞിക്കുഴിയിലെ ആദ്യകാല വ്യാപാരിയായിരുന്ന സരസ്വതി മന്ദിരത്തിൽ ആർ.നരസപ്പൻ (87) അന്തരിച്ചു. ഭാര്യ: സുമതി. മക്കൾ: ലീലാമ്മ, ലൗലി, ഷാന്റി, പരേതനായ ഷാജി. മരുമക്കൾ: മോഹനൻ (എഴുത്തുപള്ളിയിൽ കഞ്ഞിക്കുഴി), സാബു (വലിയകുന്നേൽ), അനിത, പരേതനായ സന്തോഷ്.

മേരി
തോപ്രാംകുടി: പടമുഖം മാന്തോട്ടത്തിൽ സ്റ്റീഫന്റെ ഭാര്യ മേരി (74) അന്തരിച്ചു. മക്കൾ: സുജ, സജി, സുമ, പരേതനായ തോമസ് കുട്ടി. മരുമക്കൾ: അപ്പച്ചൻ വെട്ടിക്കൽ (അരീക്കര), ജിജി കള്ളിയാട്ട് (നീണ്ടൂർ), ജെറി വയലിൽ , മഞ്ജു ഇടക്കരോട്ട് (മുരിക്കാശ്ശേരി).

തോമസ് ജോസഫ്
ഇരട്ടയാർ: വെട്ടത്ത് തോമസ് ജോസഫ് (തൊമ്മച്ചൻ-86) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ പ്രവിത്താനം വട്ടപ്പലം കുടുംബാംഗം. മക്കൾ: ബേബി, കുസുമം, സണ്ണി (പിഴക്), ജോണി, ലിസി. മരുമക്കൾ: വത്സമ്മ മണ്ണാത്ത് (ഈട്ടിത്തോപ്പ്), ജേക്കബ് പുറ്റനാനിക്കൽ (ചേമ്പളം), ജോളി തുളുവനാനിക്കൽ (പാലാ), ഡെയ്സി പുതിയിടം (വെള്ളാരംകുന്ന്), സണ്ണി കാട്ടുകുന്നേൽ (പാമ്പാടി).

അന്നമ്മ മാത്യു
സ്വർണവിലാസം: ഇലഞ്ഞിക്കൽ മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (കുട്ടിയമ്മ-62) അന്തരിച്ചു.  ഇരട്ടയാർ ഓലിക്കൽ കുടുംബാംഗമാണ്. മക്കൾ: വിനു, മനു, അനു. മരുമക്കൾ: ഷിജി, ബത്തോംപറന്പിൽ വെള്ളയാംകുടി, ജോസ്ന പാലിയേത്തറ പത്തുമുറി, ജിൽസ് പന്തേനാൽ കട്ടപ്പന.

തങ്കമ്മ
തടിയൂർ: പനയ്ക്കൽ പരേതനായ പൈങ്കിളിയുടെ ഭാര്യ തങ്കമ്മ (88) അന്തരിച്ചു. മക്കൾ: പരേതനായ രാഘവൻ, ലക്ഷ്മി, ചന്ദ്രശേഖരൻ, ചെല്ലപ്പൻ, പരേതയായ ചെല്ലമ്മ. മരുമക്കൾ: അമ്മിണി, പാപ്പി, രാധ, ഷീല, പരേതനായ അനിയൻ.

കുട്ടി
കുരമ്പാല: കുരമ്പാലതെക്ക് താന്നിവിള മേലേതിൽ പരേതനായ വാസുവിന്റെ ഭാര്യ ടി.കുട്ടി (80) അന്തരിച്ചു. മക്കൾ: രാഘവൻ, കൃഷ്ണൻകുട്ടി. കെ.വി.മോഹനൻ, ശോഭന. മരുമക്കൾ: രമണി, സുശീല, മിനി സി.ജി., ബാലകൃഷ്ണൻ.

ശിവൻകുട്ടി
കടമ്പനാട്: ഉതിരാംപൊയ്കയിൽ വി.ശിവൻകുട്ടി (59) അന്തരിച്ചു. ഭാര്യ: ചൂരക്കോട് ചെറുമുക്കിൽ വീട്ടിൽ ഉഷ. മക്കൾ: അനൂപ്, അശ്വതി.

ത്രേസ്യാമ്മ
ചേര്ത്തല: തങ്കി വാലയില് പരേതനായ ക്ലമന്റിന്റെ ഭാര്യ ത്രേസ്യാമ്മ (88) അന്തരിച്ചു. മക്കള്: റീത്താമ്മ, ആഞ്ചലോസ് (എ.എസ്.ഐ., കുമരകം പോലീസ് സ്റ്റേഷന്). മരുമക്കള്: ലോനച്ചന്, സൂസി.

ഔസേഫ്
ചേര്ത്തല: തണ്ണീര്മുക്കം പഞ്ചായത്ത് 21-ാം വാര്ഡില് കൊക്കോതമംഗലം കണ്ടനാംപറമ്പില് ഔസേഫ് (71) അന്തരിച്ചു. ഭാര്യ: മറിയാമ്മ. മക്കള്: ജോബി, ജിന്സി, ജിനു. മരുമക്കള്: സിബി, അനില്, നീനു.

സുശീല
ആലപ്പുഴ: ചുങ്കം കേശവഭവനത്തില് പരേതനായ സഹദേവന്റെ ഭാര്യ സുശീല (88) അന്തരിച്ചു. മക്കൾ: കെ.എസ്.രാധാകൃഷ്ണന്, കെ.എസ്.ബാലകൃഷ്ണന്, പരേതനായ കെ.എസ്.ഗോപാലകൃഷ്ണൻ (ആലപ്പുഴ നോര്ത്ത് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി മുന് പ്രസിഡന്റ്).  മരുമക്കള്: സിന്ധു, ഗീത, റീജ.

രാധാമണിയമ്മ
മഴുക്കീര്: വിമുക്തഭടന് വടക്കേകണിയാത്ത് രാധാകൃഷ്ണപിള്ളയുടെ ഭാര്യ രാധാമണിയമ്മ (69) അന്തരിച്ചു. മഴുക്കീര് മന്നത്ത് കുടുംബാംഗമാണ്. മക്കള്: ജയക്കുട്ടന്, ജയശ്രീ, ജയപ്രകാശ്.

ലക്ഷ്മിക്കുട്ടിയമ്മ
പട്ടാഴി: പന്തപ്ലാവ് മൈലാടുംപാറ തടത്തിവിള പുത്തൻവീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (96) അന്തരിച്ചു.

 ജയകുമാർ  
 തേവലപ്പുറം: മണ്ണൂർ വടക്കതിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ മകൻ ജയകുമാർ (43) അന്തരിച്ചു. തേവലപ്പുറം 1033-ാം നമ്പർ എൻ.എസ്.എസ്.കരയോഗം ഭരണസമിതി അംഗമാണ്. ഭാര്യ: ദീപ. അമ്മ: ദേവകിയമ്മ.

അച്ചൻകുഞ്ഞ്
കടയ്ക്കൽ: മടത്തറ മേലേമുക്ക് പുതുവൽവിള പുത്തൻവീട്ടിൽ അച്ചൻകുഞ്ഞ് (67) അന്തരിച്ചു. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: റോയി, റീന, റീജ. മരുമക്കൾ: റോയ് തോമസ്, ചാക്കോ തോമസ്, സുജ.

രമണൻ പിള്ള
 കടയ്ക്കൽ: തുടയന്നൂർ വൈഷ്ണവത്തിൽ രമണൻ പിള്ള (60) അന്തരിച്ചു. ഭാര്യ: ഗീത. മക്കൾ: വൈഷ്ണവ്, അനുഗ്രഹ. മരുമകൻ: കിരൺ.