ആലി
തിരുവമ്പാടി: തെച്യാട് തോട്ടുങ്ങര ആലി (98) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ്, അബൂബക്കർകുട്ടി, മൂസക്കുട്ടി, കോയാമു, പരേതനായ സുലൈമാൻ. മരുമക്കൾ: പാത്തുട്ടി, സൈനബി, ഇമ്പിച്ചിപ്പാത്തു, ആസ്യ.

കോരൂട്ടി
ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ മങ്ങാടൻകണ്ടി കോരൂട്ടി (74) അന്തരിച്ചു. ഭാര്യ: മാളു. മക്കൾ: മിനി, ഗിരീഷ്, നിത്യ. മരുമക്കൾ: ചന്ദ്രൻ, ലിബിന, സതീശൻ.

രാജൻ
വടകര: കീഴൽമുക്ക് തേലപ്പുറത്ത് താഴകുനിയിൽ കോമ്പള്ളി മീത്തൽ രാജൻ (53) അന്തരിച്ചു. അച്ഛൻ: പരേതനായ കുഞ്ഞിരാമൻ. അമ്മ: പരേതയായ ജാനു. ഭാര്യ: ശൈലജ. മക്കൾ: ശ്രുതി, ആതിര, ചിത്തിര. മരുമക്കൾ: പ്രതീഷ് (ശിവശക്തി ടയേഴ്സ്, പേരാമ്പ്ര), ഷാജി മേമുണ്ട. സഹോദരങ്ങൾ: രാജേഷ്, രാജി.

ദാക്ഷായണി അമ്മ
മാവൂർ: നായർകുഴി വയപ്പുറത്ത് പരേതനായ വേലായുധൻ നമ്പ്യാരുടെ (അപ്പു നായർ) ഭാര്യ ദാക്ഷായണി അമ്മ (88) അന്തരിച്ചു. മക്കൾ: ധർമാംഗദൻ, പ്രഭാകരൻ (ഗ്വാളിയോർ റയോൺസ്, മാവൂർ), രാമനുണ്ണി (റിട്ട. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്), ഭാർഗവി, കനകലത. മരുമക്കൾ: പുഷ്പവല്ലി, റീന, രുക്മിണി, ചന്ദ്രൻ ഏരിമല, ദേവാനന്ദൻ.

പ്രസന്ന
മൊകവൂർ: എടോത്ത്പറമ്പത്ത് കോട്ടക്കൽ പ്രസന്ന (82) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോവിന്ദൻകുട്ടി. മക്കൾ: നരേന്ദ്രൻ, രാജേന്ദ്രൻ, വനജ, രജനി, മിനി, ഗിരിജ. മരുമക്കൾ: ദിനകരൻ, പ്രേമരാജൻ, സുധീർകുമാർ, രമണി, ധന്യ, ജയശീലൻ. സഞ്ചയനം വ്യാഴാഴ്ച.

നാണി
കൊയിലാണ്ടി: പന്തലായനി പൊയിൽകുനി പരേതനായ നാണുവിന്റെ ഭാര്യ നാണി (80) അന്തരിച്ചു. മക്കൾ: പ്രസന്ന, പ്രകാശൻ, പ്രേമൻ, പ്രേമ, പ്രദീപ് കുമാർ. മരുമക്കൾ: ബാലകൃഷ്ണൻ, ബാലൻ, അജിത, സവിത, ബിന്ദു.

കരുണാകരൻ
കൊയിലാണ്ടി: കൊല്ലം റെയിൽവേ ഗേറ്റിനു സമീപം കിട്ടം വീട്ടിൽതാഴെ സന്തോഷ് നിവാസിൽ കരുണാകരൻ (83) മുംബൈയിൽ അന്തരിച്ചു. ഭാര്യ: പരേതയായ സരസ. മക്കൾ: ബിന്ദു, ബീന, അനിൽകുമാർ, സതീഷ്. മരുമക്കൾ: ജയരാജൻ, അനിൽ കുമാർ, ബീന, സബിഷ.

അബ്ദുറഹിമാൻ കുട്ടി
വെങ്ങളം: മുതിരക്കാലയിൽ അബ്ദുറഹിമാൻകുട്ടി (95) അന്തരിച്ചു. ഭാര്യമാർ: റാബിയ, പരേതയായ ഇമ്പിച്ചാമിന. മക്കൾ: അബ്ദുള്ളക്കോയ, മാഷിദ, ഗഫൂർ, ഷെറീന, ഇമ്പിച്ചി അഹമ്മദ് (റസ്ലി). മരുമക്കൾ: നൗഷാദ്, മുസ്തഫ, അസ്മ, ഹസീന, ഷബ്ന.
 
ആദ്യകാല നാടകനടി  സരസമണി
കോഴിക്കോട്: ആദ്യകാല നടിയും മെഡിക്കൽ കോളേജ് റിട്ട. നഴ്സിങ് അസിസ്റ്റന്റ് ജീവനക്കാരിയുമായിരുന്ന കുതിരവട്ടം കുരിക്കൽ പറമ്പിൽ പരേതനായ കൊടിയത്തൂർ കുമാരന്റെ ഭാര്യ സരസമണി (75) അന്തരിച്ചു.  
നെല്ലിക്കോട് ഭാസ്കരൻ, കുഞ്ഞാണ്ടി, കുതിരവട്ടം പപ്പു, തിക്കോടിയൻ എന്നിവരുടെ നാടകങ്ങളിലും കുഞ്ഞാലി മരക്കാർ സിനിമയിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കുതിരവട്ടം ദേശപോഷിണി നാടക സമിതിയുടെ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നാടക സംവിധായകൻ അപ്പു നായരുടെ നാടകങ്ങളിലൂടെയാണ് ഈ രംഗത്തെത്തിയത്.   വാർധക്യ സഹജമായ അസുഖങ്ങളായി കിടപ്പിലായിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടിനായിരുന്നു അന്ത്യം. വൈകീട്ട് വെസ്റ്റ്ഹിൽ ശ്മാശനത്തിൽ ശവസംസ്കാരം നടത്തി. മക്കൾ: കെ.രേഷ്മ (കോഴിക്കോട് കോർപ്പറേഷൻ), കെ. രാഖി, കെ. നിഷ.  

 പാറുക്കുട്ടി
കോഴിക്കോട്: പരേതനായ കുറുപ്പത്ത് വിശ്വനാഥമേനോന്റെ ഭാര്യ പാറുക്കുട്ടി (94) ബിലാത്തികുളം ‘കല്യാണി’യിൽ അന്തരിച്ചു. മക്കൾ: പരേതനായ അഡ്വ. നാരായണൻ, വിശ്വനാഥ്, രാധാ അശോക്കുമാർ. മരുമക്കൾ: പ്രീതാ നാരായണൻ, ഡോ. കെ. അശോക് കുമാർ (മെഡിക്കൽ കോളേജ് ഇ.എൻ.ടി. വിഭാഗം മുൻ മേധാവി).

 പ്രദീപ്കുമാർ
കോഴിക്കോട്: വെസ്റ്റ്ഹിൽ ചെറോട്ട് പരേതരായ സി. നാണുവിന്റെയും ചിരുതക്കുട്ടിയുടെയും മകൻ പ്രദീപ്കുമാർ (55) അന്തരിച്ചു.

കുട്ടൻ
മുല്ലക്കര: മുളങ്കുന്നത്തുകാവ് കുട്ടപ്പന്റെ മകൻ കുട്ടൻ (ഉണ്ണിക്കുട്ടൻ-64) അന്തരിച്ചു. ഭാര്യ: രമ. മക്കൾ: സൗമ്യ, സുമേഷ്. മരുമക്കൾ: രാധാകൃഷ്ണൻ, കൃഷ്ണപ്രിയ. ശവസംസ്കാരം തിങ്കളാഴ്ച പന്ത്രണ്ടിന് വടൂക്കര ശ്മശാനത്തിൽ.

കൊച്ചുമറിയം
മുണ്ടത്തിക്കോട്: കൊള്ളന്നൂർ വറീതിന്റെ ഭാര്യ കൊച്ചുമറിയം (92) അന്തരിച്ചു.
 മക്കൾ: ജോണി, പരേതയായ റോസിലി, സിസിലി, സേവ്യർ, വത്സ, ഫ്രാൻസിസ്, പോൾ, ആലീസ്, വിൻസൺ, ബാബു. മരുമക്കൾ: ആനി, പരേതനായ ജോസ്, പറിഞ്ചുകുട്ടി, ലൂസി, ജോസ്, റീത്ത, ത്രേസ്യ, സാബു, ഷൈനി, മേഴ്സി.

 എന്. ബാലചന്ദ്രന്  
ഗുരുവായൂര്: സംസ്ഥാന ഗവ. മുന് അഡീഷണല് സെക്രട്ടറി ഗുരുവായൂര് മുല്ലത്തറ ക്ഷേത്രത്തിനടുത്ത് എന്. ബാലചന്ദ്രന് (ബാലചന്ദ്രന് മൂസ്സ്-82)  അന്തരിച്ചു. ഗുരുവായൂര് ദേവസ്വം റിട്ട. അഡ്മിനിസ്ട്രേറ്ററുമാണ്. മക്കള്:  എന്. കൃഷ്ണകുമാർ (എല് ആൻഡ് ടി, ഹൈദരാബാദ്), എന്. ബിന്ദു.  മരുമക്കള്: ഹരശങ്കരന് (സ്റ്റേറ്റ്സ്മാന്, ചെന്നൈ), ഭാവന.

 സി.കെ. ശങ്കരന്
പുല്ലൂര്: ചെമ്പകശ്ശേരി സി.കെ. ശങ്കരന് (75) അന്തരിച്ചു. ഭാര്യ: ദേവകി.   മക്കള്: ജയന്, ബിന്ദു, സ്മിത. മരുമക്കള്: ജഗദീഷ്, ജോജു, ദീപ.   

 മറിയാമ്മ   
കുന്നംകുളം: കാണിപ്പയ്യൂര് ചെറുവത്തൂര് പരേതനായ വറതപ്പന്റെ ഭാര്യ മറിയാമ്മ (83) അന്തരിച്ചു. മക്കള്: ഹെലനി, എബി, ജെയ്നി, സജി. മരുമക്കള്: വിജയ്കുമാര്,  ലിബി, റീനി, പരേതനായ അവറാച്ചന്.  

കൊച്ചുകുട്ടി   
 കുന്നംകുളം: കാണിയാമ്പാല് റോഡില് കിടങ്ങന്വീട്ടില് പരേതനായ കെ.സി. വര്ഗീസിന്റെ ഭാര്യ കൊച്ചുകുട്ടി (96) അന്തരിച്ചു. മക്കള്: തമ്പി വര്ഗീസ് (റോയല് ആശുപത്രി, കുന്നംകുളം), ലീല. മരുമക്കള്: മിനി, സക്കറിയ.

മാധവന് നായര്
കയ്പമംഗലം: മതിലകം ചാലായില് മാധവന് നായര് (71) അന്തരിച്ചു. ഭാര്യ: സുഭദ്ര. മക്കള്: രാജശ്രീ, രശ്മി.  

അശോകന്  
കുണ്ടന്നൂര്: കുണ്ടന്നൂര് ചുങ്കം കടമാംകുളം വീട്ടില് അശോകന് (53) അന്തരിച്ചു. ഭാര്യ: പുഷ്പ. മക്കള്: അഭിലാഷ്, അഖില. മരുമകന്: പ്രശാന്ത്.

ആമിന
ചെറുതുരുത്തി: ചെറുതുരുത്തി താഴപ്ര വലിയപീടികയില് പരേതനായ  അബുവിന്റെ ഭാര്യ ആമിന (72) അന്തരിച്ചു. മക്കള്: അബ്ദുള്കലാം, റൈഹാനത്ത്,  അബ്ദുള്കബീര്, സുബൈറ, അബ്ദുള്മനാഫ്, ഫിറോസ്, നൗഷാദ്, അബ്ദുള്ഹക്കീം.  മരുമക്കള്: കമറുന്നീസ, സെയ്തലവി, ഹാജിറ, അബ്ദുള്റസാക്ക് ആലുംപടി, സെക്കീന, സീനത്ത്, മിസ്രിയ, റബീയ.

വര്ഗീസ്
പോത്താനിക്കാട്: പൈങ്ങോട്ടൂര് കുളപ്പുറം ആടുകുഴിയില് വര്ക്കി വര്ഗീസ് (94) അന്തരിച്ചു. ഭാര്യ: പരേതയായ ഏലിക്കുട്ടി നെയ്ശ്ശേരി ഇടനക്കപറമ്പില് കുടുംബാംഗം. മക്കള്: സിസ്റ്റര് ലീലാമ്മ (ഹോളിക്രോസ് കല്ക്കട്ട), ഫാ. പീറ്റര് സി.എം.ഐ. ബിജ്നോര്, പോള്, ബ്രദര് സെബാസ്റ്റ്യന് സി.എം.എസ്.എഫ്. മുംബൈ, ഗ്രേസി, സെലിന്, വിന്സന്റ്. മരുമക്കള്: മെര്ളി, ജെയിംസ്, ജോളി, ലിസി.

 എസ്. മഹാദേവ അയ്യർ
കൊച്ചി: ഇടപ്പള്ളി രാഘവൻ പിള്ള റോഡ്, കലിസ്ത സി.വി.സി. ഹോംസ് ടു ബിയിൽ എസ്. മഹാദേവ അയ്യർ (റിട്ട. അധ്യാപകൻ അട്ടക്കുളങ്ങര ഗവ. ഹൈസ്കൂൾ തിരുവന്തപുരം-92) അന്തരിച്ചു. ഭാര്യ: ബി. രുക്മിണി അമ്മാൾ (റിട്ട.എൽ.ഐ.സി. ഉദ്യോഗസ്ഥ). മക്കൾ: എം. പത്മ (എൽ.ഐ.സി. എറണാകുളം), ഗീത, ബാലസുബ്രഹ്മണി (യു.എസ്.എ.), വൈദ്യനാഥൻ (യു.എസ്.എ.). മരുമക്കൾ: ആർ.എസ്. മണി, ബി. ഹരിഹരൻ, പ്രിയ ബാലസുബ്രഹ്മണ്യൻ, സാദനാ വൈദ്യനാഥൻ.

കെ.ടി. ഫിലിപ്പോസ്
 ബ്രഹ്മപുരം: കളപ്പുരയ്ക്കല് (ഉപ്പൂട്ടില്) കെ.ടി. ഫിലിപ്പോസ് (92) അന്തരിച്ചു. റിട്ട. ഹെഡ്മാസ്റ്ററാണ്. ദീര്ഘകാലം സണ്ഡേ സ്കൂള് ഹെഡ്മാസ്റ്ററായിരുന്നു. ഭാര്യ: കീരംകുഴിയില് സാറാമ്മ. റിട്ട. അധ്യാപികയാണ്. മക്കള്: അഡ്വ. മാത്യൂസ് കെ. ഫിലിപ്പ്, പരേതനായ തോമസ് (എച്ച്.ഡി.പി. ഹൈസ്കൂള്, ഇരിങ്ങാലക്കുട). മരുമക്കള്: ആലീസ് (റിട്ട. ഹെഡ്മിസ്ട്രസ്), ലീലാമ്മ (ജോയിന്റ് ടെലികോം ഓഫീസര്, എറണാകുളം).

വി. രഞ്ജിത്ത്
 സൗത്ത്പറവൂര്: കമലാലയം വീട്ടില് പരേതനായ വി.കെ. വിശ്വംഭരന് മാഷിന്റെ (റിട്ട. ഡി.ഇ.ഒ.) മകന് വി. രഞ്ജിത്ത് (48) അന്തരിച്ചു. കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എന്ജിനീയര്, കക്കയം. അമ്മ: കെ.കെ. കമലാക്ഷി (റിട്ട. അദ്ധ്യാപിക).

അന്നക്കുട്ടി
വാഴക്കുളം: കാവക്കാട് വള്ളോംകുന്നേൽ പരേതനായ പൈലി ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (90) അന്തരിച്ചു. കുറുമ്പാലക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഫാ. ജോയി വള്ളോംകുന്നേൽ എം.സി.ബി.എസ്., സിസ്റ്റർ ജെസ്സി എസ്.എച്ച്.എസ്.പി., അച്ചാമ്മ, മേരി, ഫ്രാൻസിസ് (കാനഡ), തങ്കച്ചൻ (പേരമംഗലം എസ്.സി.ബി.), മിനി, സിനി (ഓസ്ട്രേലിയ), സിജോ, പരേതയായ സെലിൻ.
മരുമക്കൾ: ബേബി പനന്താനത്ത് തലക്കോട്, കുര്യാച്ചൻ കൊച്ചുവെമ്പിള്ളിൽ ഏഴല്ലൂർ, ലിസ പള്ളിക്കൂടത്തിങ്കൽ (കാനഡ), ലിസി പുല്പാട്ട് തീക്കോയി, സൈമൺ മുയൽകല്ലേൽ മുട്ടം, ഷാജി കൊട്ടാരത്തിൽ (ഓസ്ട്രേലിയ), ടെസ്സി ചീക്കപ്പാറ കളത്തൂർ, പരേതനായ ജോസഫ് പുൽപറയിൽ പോത്താനിക്കാട്.

സൂസന് വര്ഗീസ്
ആരക്കുന്നം: എടയ്ക്കാട്ടുവയല് ചൂരക്കുഴിയില് പരേതനായ വര്ഗീസിന്റെ മകള് സൂസന് വര്ഗീസ് (65) അന്തരിച്ചു. റിട്ട. കൊച്ചിന് കോര്പ്പറേഷന് ഉദ്യോഗസ്ഥയാണ്. സഹോദരങ്ങള്: പരേതരായ കുഞ്ഞമ്മ, തോമസ്, ജെയിംസ്, ശാന്ത, മേരി, ജോഷി.

ചിന്നു അശോകൻ
കൊച്ചി: എളമക്കര കാവുങ്കൽ പരേതനായ അശോകന്റെ ഭാര്യ ചിന്നു അശോകൻ (68) അന്തരിച്ചു. ഇന്ദിര ഗാന്ധി എഡ്യുക്കേഷണൽ ട്രസ്റ്റിന് കീഴിലുള്ള എളമക്കര അശോക വേൾഡ് സ്കൂളിന്റെ സ്ഥാപക പ്രസിഡന്റാണ്. ഐ.ജി.എം.പബ്ളിക് സ്കൂൾ പ്രിൻസിപ്പലായിരുന്നു. മക്കൾ: ആദർശ് കാവുങ്കൽ, ഐശ്വര്യ കാവുങ്കൽ. മരുമകൻ: കിരൺ ചന്ദ്രശേഖരൻ.

എസ്.ഇന്ദിരയമ്മ
കല്ലറ: മിതൃമ്മല ഇരുളൂർ കട്ടയ്ക്കാലിൽ വീട്ടിൽ കെ.ഭാസ്കരൻ നായരുടെ(റിട്ട. കരവാരം ഗ്രാമപ്പഞ്ചായത്ത്) ഭാര്യ എസ്.ഇന്ദിരയമ്മ(67-റിട്ട. അധ്യാപിക, ഗവ. എൽ.പി.സ്കൂൾ, അരുവിപ്പുറം) അന്തരിച്ചു. മക്കൾ: കീർത്തി ബി.നായർ, ചിന്തു ഐ.ബി. മരുമകൾ: ഐശ്വര്യ.

സി.എൻ.അനിരുദ്ധൻ
തിരുവനന്തപുരം: പത്തനംതിട്ട പൂങ്കാവ് ചരിവിള വീട്ടിൽ സി.എൻ.അനിരുദ്ധൻ(56- റിട്ട. വില്ലേജ് ഓഫീസർ) അന്തരിച്ചു. ഭാര്യ: ലളിതമ്മ. മകൾ: മാരിഷ എൽ.എ.

രത്തിനം അമ്മാള്
ആനാട്: ആനാട് തത്തന്കോട്, പ്ലാവിള പുത്തന് വീട്ടില് പരേതനായ നടരാജന് ആചാരിയുടെ ഭാര്യ രത്തിനം അമ്മാള് (74) അന്തരിച്ചു. മക്കള്: ഉദയകുമാര്, അജയകുമാര്, വിജയലക്ഷ്മി, മായാലക്ഷ്മി. മരുമക്കള്: മുരുകന്, സ്വര്ണ്ണലത, എസ്.മുരുകന്.

എന്.ഭാര്ഗ്ഗവി അമ്മ
നെടുമങ്ങാട് : കൊച്ചുകടുവാച്ചിറ ചന്ദ്രാലയത്തില് പരേതനായ കെ.വിശ്വംഭരന് പിള്ളയുടെ ഭാര്യ എന്.ഭാര്ഗ്ഗവി അമ്മ (93) അന്തരിച്ചു. മക്കള്: സ്വയംപ്രഭ, ശ്രീകണ്ഠന് നായര്, സദാശിവന് നായര്, ശ്രീദേവി അമ്മ, മഹേശ്വരി അമ്മ, ചന്ദ്രശേഖരന്നായര്. മരുമക്കള്: പരേതനായ വാസുദേവന് നായര്, പ്രസന്നകുമാരി, ഉഷാകുമാരി, മന്മഥന് നായര്, സുരേന്ദ്രന്നായര്, സുജകുമാരി.

സുമതി അമ്മ
നെയ്യാറ്റിൻകര: മരുതത്തൂർ കീഴേവീട്ടിൽ പരേതനായ മാധവൻ നായരുടെ ഭാര്യ സുമതിഅമ്മ (87) അന്തരിച്ചു.
 മക്കൾ: പരേതനായ രഘുവരൻ നായർ, പരേതനായ ശശിധരൻ നായർ, അംബികാദേവി, പരേതയായ ഗിരിജകുമാരി, ഗീതകുമാരി, പദ്മകുമാരി. മരുമക്കൾ: ഇന്ദിരാദേവി, സുഭദ്ര, മണിയൻ നായർ, വേണുഗോപാൽ, ഉണ്ണികൃഷ്ണൻ, പരേതനായ ദിവാകരൻ നായർ.

സി.രവീന്ദ്രൻ നായർ
കുലശേഖരം: മംഗലം തിരുവോണത്തിൽ സി.രവീന്ദ്രൻ നായർ (67-റിട്ട. ആർ.എം.എസ്. എച്ച്.എസ്.ജി. സൂപ്പർവൈസർ, തിരുവനന്തപുരം) അന്തരിച്ചു.
 ഭാര്യ: വി.അംബിക. മകൾ: എ.ആർ.സവിത (അസി. പ്രൊഫ., ശ്രീഅയ്യപ്പ കോളേജ്, നാഗർകോവിൽ). മരുമകൻ: എസ്.എസ്.രാജേഷ് (വി.എസ്.കെ. റബ്ബേഴ്സ്, തിരുനന്തിക്കര).

മദനന്
വടശ്ശേരിക്കോണം: കുന്നത്തുമല എസ്.എം. ലാന്റില് മദനന് (60) അന്തരിച്ചു. ഭാര്യ: ഗീത. മക്കള്: നന്ദു, അനന്തു.  

കെ.എം.ശിവദാസ്
തിരുവനന്തപുരം: ആറ്റിങ്ങൽ പൊന്നൂസ് വൃദ്ധസദനത്തിലെ അന്തേവാസി കെ.എം.ശിവദാസ്(53) അന്തരിച്ചു. പാലക്കാട് മുപ്പേലൂർ ഇലക്കോട് വീട്ടിൽ കുടുംബാംഗമാണ്.

ലീലാ മേനോൻ
ബെംഗളൂരു: പരേതനായ അഡ്വ. ഇ. ഗോവിന്ദൻ നായരുടെയും ഇളയിടത്ത് ലക്ഷ്മി കുട്ടിയമ്മയുടെയും മകളും പരേതനായ പി.പി. മേനോന്റെ ഭാര്യയുമായ ഇളയിടത്ത് ലീലാ മേനോൻ (ഇളയിടത്തമ്മ-96) ബെംഗളൂരു ഓൾഡ് എയർപോർട്ട് റോഡിലുള്ള വസതിയിൽ അന്തരിച്ചു. മക്കൾ: ശോഭ ശിവശങ്കർ, പ്രഭാ മേനോൻ (കാനഡ), പരേതയായ ജയശ്രീ രാമചന്ദ്രൻ (ഐ.ആർ.എസ്.), ഹേമ പദ്മനാഭൻ, സുജ മേനോൻ (കാനഡ).

ബി.വാസന്തിപിള്ള
 ഐവര്കാല: ഐവര്കാല പടിഞ്ഞാറ് വടക്ക് മഞ്ചാടിക്കുഴിയില് (അനില്ഭവനില്) പരേതനായ പദ്മനാഭപിള്ളയുടെ ഭാര്യ വിരമിച്ച അധ്യാപിക ബി.വാസന്തിപിള്ള (85-കെ.ആര്.കെ.പി.എം. ബി.എച്ച്.എസ്., കടമ്പനാട്) അന്തരിച്ചു.
 മക്കള്: രാജലക്ഷ്മിപിള്ള, അനില്കുമാര്, പരേതയായ ജയലക്ഷ്മി. മരുമക്കള്: രാമചന്ദ്രന് നായര്, വിജയന് പിള്ള, ഷീലാദേവി.  

ശരത്ചന്ദ്രൻ പിള്ള  
കൊട്ടാരക്കര: കേരള കോൺഗ്രസ് (ബി) സംസ്ഥാന കമ്മിറ്റി അംഗവും കൊട്ടാരക്കര നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമായ ഇഞ്ചക്കാട് ആറ്റൂർ പണയിൽ വീട്ടിൽ കെ.ശരത്ചന്ദ്രൻ പിള്ള (72) അന്തരിച്ചു. കൊട്ടാരക്കര അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, എൻ.എസ്.എസ്.പ്രതിനിധിസഭാംഗം, ആയൂർ ജവഹർ ഹൈസ്കൂൾ മുൻ പ്രഥമാധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: കെ.ലതിക (റിട്ട. അധ്യാപിക). മക്കൾ: അരുൺ, അഞ്ജലി. മരുമകൻ: എ.എസ്.രജീഷ്.

മേരി ഫിലിപ്പ്
മാരാരിക്കുളം: മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാര്ഡ് വളവന്നുചിറയില് പരേതനായ ഫിലിപ്പിന്റെ ഭാര്യ മേരി ഫിലിപ്പ് (89 ) അന്തരിച്ചു. മക്കള്: ജോസഫ്, ആന്റണി, വിൻസെന്റ്, ക്ലീറ്റസ്. മരുമക്കള്: സൗമി, മേരി, മിനു, ആനി.

രാജപ്പന്  
ചേര്ത്തല: പട്ടണക്കാട് പഞ്ചായത്ത് ഏഴാംവാര്ഡില് പാണാപറമ്പത്ത് കെ.കെ.രാജപ്പന് (മണി-71) അന്തരിച്ചു. ഭാര്യ: നാരായണി മക്കള്: പ്രൗഷാകുമാരി, മിനി, കവിത.
മരുമക്കള്: സജീവ്, ആനന്ദന്, ഷൈജു.

പി.എസ്.അനിത
മാവേലിക്കര: മറ്റം തെക്ക് പുത്തൻപുരയിൽ ഹരീഷ്ലാലിന്റെ ഭാര്യയും മാവേലിക്കര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമായ പി.എസ്.അനിത (40) അന്തരിച്ചു. മകൾ: ഹരിതാംബിക.

ഷംസുദ്ദീൻ
  കായംകുളം: കായംകുളം ഒ.എസ്. ട്രേഡേഴ്സ് ഉടമ ആലുംമൂട്ടിൽ ഷംസുദ്ദീൻ (73) അന്തരിച്ചു. ഭാര്യ: റംലാബീവി. മക്കൾ: അഡ്വ.സിയാദ് അബ്ദുല്ല, ബൽക്കീസ്, റമീസ, ആമിന.

പദ്മാവതിയമ്മ
ചമ്പക്കര: ആനാനിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ പദ്മാവതിയമ്മ (94) അന്തരിച്ചു.  കുന്നപ്പള്ളിൽ കുടുംബാംഗം. മക്കൾ: ഇന്ദിരാദേവി, ലീലാദേവി, ഗൗരിക്കുട്ടിയമ്മ, പ്രസാദ് ചന്ദ്രൻനായർ, പരേതനായ ഗോപിനാഥൻ നായർ.

മണിയമ്മ
മുണ്ടക്കയം: കലാദേവി ലൈനിൽ പരേതനായ രാഘവന്റെ ഭാര്യ പുതുപ്പറമ്പിൽ മണിയമ്മ (80) അന്തരിച്ചു. മക്കൾ: ഷാജി, സതീഷ്, ഷീല.

മറിയാമ്മ കോശി
ഏനാത്ത്: ആറ്റൂർ പുത്തൻവീട് ഹോളിവില്ലയിൽ പരേതനായ എം.കോശിയുടെ ഭാര്യ മറിയാമ്മ കോശി (84) അന്തരിച്ചു. കൊട്ടാരക്കര ചക്കാലയിൽ കുടുംബാംഗമാണ്. മക്കൾ: ജോൺ, ജോർജ്, ജോൺസൺ, അന്നമ്മ, ലീലാമ്മ, മോളി. മരുമക്കൾ: പരേതനായ പാപ്പച്ചൻ, കുഞ്ഞുമോൻ, ലീലാമ്മ, ജോളി, എൽസി.

മന്മഥൻനായർ
വഴിത്തല: പൂതക്കാവ് പുത്തൻപുരയ്ക്കൽ മന്മഥൻനായർ (65) അന്തരിച്ചു. ഭാര്യ: ലളിതാ മന്മഥൻ. മക്കൾ: സന്ധ്യ ബിനോ, പരേതനായ സനീഷ്. മരുമകൻ: ബിനോ കെ.ബാലൻ.

കരുണാകരക്കുറുപ്പ്
ഇലന്തൂർ: റിട്ട. മിലിട്ടറി എൻജിനീയർ ചന്ദനപ്പള്ളിൽ വീട്ടിൽ കരുണാകരക്കുറുപ്പ് (78) അന്തരിച്ചു. ഭാര്യ: വിജയമ്മ. മക്കൾ: ശ്രീകുമാർ, ഗോപകുമാർ. മരുമക്കൾ: മനു, രജനി.

ഫാ. മാത്യു കിഴക്കേക്കുറ്റ്
കൊഴുവനാൽ: വിജയപുരം രൂപതാ വൈദികൻ ഫാ.മാത്യു കിഴക്കേക്കുറ്റ് (85) അന്തരിച്ചു. പാമ്പനാർ, പ്രപ്പോസ്, പട്ടിത്താനം, കാട്ടാമ്പാക്ക്, പെരുവ, വാഴൂർ, ആണ്ടൂർ, എലിക്കുളം എന്നീ ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതാപിതാക്കൾ: പരേതരായ ഔസേപ്പ് ചാക്കോ, ഏലി ചാക്കോ.

ജോർജ് തോമസ്
കുറുമ്പനാടം: എഴുത്തുപള്ളിക്കൽ മാളിയേൽ ജോർജ് തോമസ് (വക്കച്ചൻ-75) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ (സൂസമ്മ) തോട്ടയ്ക്കാട് കയ്യാലപറമ്പിൽ കുടുംബാംഗം.

കെ.ടി.ജോസഫ്
മുട്ടുചിറ: ചങ്ങനാശ്ശേരിയായ കുരിശുംമൂട്ടിൽ കെ.ടി.ജോസഫ് (89) അന്തരിച്ചു. ഭാര്യ: പരേതയായ ത്രേസ്യാമ്മ ആയാംകുടി വളച്ചേനാത്ത് കുടുംബാംഗമാണ്. മക്കൾ: തോമ്മാച്ചൻ, സിസ്റ്റർ സാങ്ന്റൊ മരിയ എസ്.എച്ച്. (ജർമനി), റോസിലി ബെന്നി (ലണ്ടൻ), സെലിൻ സണ്ണി (തലയോലപ്പറമ്പ്), ബെന്നിച്ചൻ (സി.വി.എൻ.കളരി കുറുപ്പന്തറ), ഗ്രേയ്സമ്മ സന്തോഷ് (അധ്യാപിക, സെന്റ് തെരേസാസ് പബ്ലിക് സ്കൂൾ ആയാംകുടി), സിസ്റ്റർ കൊച്ചുറാണി എസ്.എച്ച്. (എസ്.എച്ച്. കോൺവെന്റ് വെട്ടിമുകൾ). മരുമക്കൾ: മേരിക്കുട്ടി തോമസ് പന്നിമറ്റത്തിൽ (വയലാ), ബെന്നി പാറയ്ക്കൽ (ലണ്ടൻ), സണ്ണി പാലേത്ത് (തലയോലപ്പറമ്പ്), റാണി ബെന്നിച്ചൻ ചിറ്റേഴത്ത് (പള്ളിപ്പുറം), സന്തോഷ് കാറുകുളത്തേൽ (കുറുപ്പന്തറ).

രത്നമ്മ
പന്തളം: മങ്ങാരം നെടുങ്ങോട്ട് പുത്തൻപുരയിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ രത്നമ്മ (78) അന്തരിച്ചു. മക്കൾ: ഗിരിജ, ഗീത, ജയകുമാർ, ജയപ്രകാശ്. മരുമക്കൾ: ജയകുമാർ, സോമൻ ഉണ്ണിത്താൻ, ജയശ്രീ, മായ.

കെ.കെ.രാമചന്ദ്രൻനായർ
പെരുമ്പെട്ടി: കൊറ്റനാട് പഞ്ചായത്ത് മുൻ മെമ്പർ, കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ താലൂക്ക് കമ്മിറ്റി മെമ്പർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള കിഴക്കേതിൽ വീട്ടിൽ കെ.കെ.രാമചന്ദ്രൻ നായർ (തങ്കപ്പൻനായർ-83) അന്തരിച്ചു. ഭാര്യ: പി.കെ.തങ്കമ്മ പന്നികുന്നേൽ കുടുംബം. മക്കൾ: സതീഷ് ബാബു (സൂറത്ത്), സുരേഷ് (ബറോഡ). മരുമക്കൾ: അംബിക, ലക്ഷ്മിപ്രിയ.

രാമകൃഷ്ണൻനായർ
ഇളമണ്ണൂർ: പൂതങ്കര വാര്യത്ത് വീട്ടിൽ രാമകൃഷ്ണൻനായർ (89) അന്തരിച്ചു. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രമാദേവി, സുശീലാദേവി, സജികുമാർ, ശശികലദേവി, പരേതനായ സതീശൻനായർ. മരുമക്കൾ: വിദ്യാധരൻപിള്ള, ജിജി എസ്.കുമാർ, ഷിജുകുമാർ, പരേതരായ പങ്കിയമ്മ, ഗോപിനാഥൻനായർ.

എം.എൻ.ശശിധരകുറുപ്പ്
പത്തനംതിട്ട: മാക്കാംകുന്ന് വൈശാഖിൽ എം.എൻ.ശശിധരകുറുപ്പ് (72) അന്തരിച്ചു. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. ഭാര്യ: ശാന്തമ്മ. മക്കൾ: സീമ, ശ്യാമ, സ്വപ്ന.

മാധവക്കുറുപ്പ്
ഷൊർണൂർ: കല്ലിപ്പാടം പൊക്യാരത്ത് മാധവക്കുറുപ്പ് (റിട്ട. എച്ച്.ആർ.ഒ.-ആർ.എം.എസ്.-96) അന്തരിച്ചു.  ഭാര്യ: പരേതയായ കമ്പിയൻ വളപ്പിൽ ഗൗരി. മക്കൾ: സുരേഷ് (റിട്ട. ചീഫ് മാനേജർ പി.എൻ.ബി.), റീത, ഷീല (റിട്ട. പോസ്റ്റ് മിസ്ട്രസ്). മരുമക്കൾ: ശ്രീലത, വിജയകുമാർ, നാരായണ ദാസ് (റിട്ട. സീനിയർ മാനേജർ ഐ.ഒ.ബി.).

ശ്രീകണ്ഠക്കുറുപ്പ്
ഒറ്റപ്പാലം: തോട്ടക്കര ഉള്ളാട്ടിൽ ലെയ്ൻ ‘ശാശ്വതം’ വീട്ടിൽ കെ.ആർ. ശ്രീകണ്ഠക്കുറുപ്പ് (കെ.ആർ.എസ്. കുറുപ്പ് -82) അന്തരിച്ചു. മലയാളം എക്സ്പ്രസ് ദിനപത്രത്തിന്റെ ജില്ലാ ലേഖകനായിരുന്നു. തിരുവനന്തപുരം ചിറയിൻകീഴ്  സ്വദേശിയാണ്. ഒറ്റപ്പാലം താലൂക്ക് പ്രസ് ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. ഭാര്യ: ഉള്ളാട്ടിൽ ശാന്തകുമാരി (റിട്ട. പ്രൊഫസർ, എൻ.എസ്.എസ്. കോളേജ്). മക്കൾ: ശാശ്വത്, ശരത്.

വി.പി.പി. മേനോൻ
 ചെർപ്പുളശ്ശേരി: ചെത്തല്ലൂർ ‘ചിത്ര’യിൽ വി.പി.പി. മേനോൻ (വി.പി. പ്രഭാകരമേനോൻ -82) ചെന്നൈയിൽ അന്തരിച്ചു. ഗുജറാത്ത് കണ്ട്ല പോർട് ട്രസ്റ്റ് റിട്ട. ചീഫ് അക്കൗണ്ട്സ് ഓഫീസറാണ്. വെള്ളിനേഴി വെങ്ങാലിൽ കിഴക്കേതിൽ പരേതനായ ചന്തുമേനോന്റെയും വടക്കെ പുത്തൂർ പരേതയായ മാധവിയമ്മയുടെയും മകനാണ്.
ഭാര്യ: നെടുമ്പറമ്പത്ത് കല്യാണിക്കുട്ടി. മക്കൾ: ഡോ. നിർമല മേനോൻ (ഐ.ഐ.ടി., ഇൻഡോർ), പ്രീത മേനോൻ (വൈ.പ്രസി., ഇക്വിടാസ്, ചെന്നൈ). മരുമക്കൾ: അജിത്കുമാർ (യു.എസ്.). ശശീന്ദ്രൻ കെ. മേനോൻ (ചെന്നൈ). സഹോദരങ്ങൾ: പരേതരായ രാമചന്ദ്ര മേനോൻ, നാരായണിക്കുട്ടിയമ്മ.

കുഞ്ഞിക്കമ്മു
മേൽമുറി: പരേതനായ മുസ്ലിയാർ ഉണ്ണി അയമുവിന്റെ മകൻ പടിഞ്ഞാറെമുക്ക് സ്വദേശി മുസ്ലിയാർ കുഞ്ഞിക്കമ്മു (75) അന്തരിച്ചു. ഭാര്യ: നസീഫ അധികാരിത്തൊടി. മക്കൾ: അശ്റഫ് ലത്വീഫി, അബ്ദുൽ ജലീൽ അസ്ഹരി (മഅദിൻ അക്കാദമി അറബിക് വിഭാഗം തലവൻ), മുഹമ്മദ് ഷാഫി, ശംസുദ്ദീൻ നിസാമി, നസീറ. മരുമക്കൾ: സാജിദ, മറിയം, കാമില, ആമിന, അമീർ.

മുഹമ്മദ് മുസ്തഫ
മേലാറ്റൂർ: ചന്തപ്പടി വലിയപറമ്പിലെ വെള്ളേങ്ങര സൂപ്പിയുടെ മകൻ മുഹമ്മദ് മുസ്തഫ (37) അന്തരിച്ചു. മാതാവ്: അസ്മാബി. ഭാര്യ: ഫൗസിയ. മക്കൾ: മുഹമ്മദ് മുഹ്സിൻ, മുഹമ്മദ് ഷാദിൽഷാൻ. സഹോദരങ്ങൾ: ബുഷ്റ, ജസീല, നൗഫൽ, നൗഷാദ്, സമീർ, സമീറ.

മോഹനൻ
മേലാറ്റൂർ: എടപ്പറ്റ പുല്ലുപറമ്പ് മാമ്പ്രംകുന്നത്ത് മോഹനൻ (52) അന്തരിച്ചു. അമ്മ: കാർത്ത്യായനി.
ഭാര്യ: ഉഷകുമാരി. മക്കൾ: സന്ധ്യ, രതീഷ്. മരുമകൻ: സുരേഷ്ബാബു. സഹോദരങ്ങൾ: വിജയൻ, ശശികുമാർ, ശാന്ത, പുഷ്പ.

മാളു
വള്ളിക്കുന്ന്: പരുത്തിക്കാട് അവനാംപടിയിലെ കീഴേപ്പാട്ട് മാളു (70) അന്തരിച്ചു.
മക്കൾ: ഉണ്ണി (സന്തോഷ് ഫാർമസി  ജീവനക്കാരൻ), നളിനി, അനിലാകുമാരി. മരുമക്കൾ: സത്യവതി, മണമ്മൽ മുരളീധരൻ (കുട്ടൻ).

കുഞ്ഞമ്മദ്കുട്ടി ഹാജി
തിരൂരങ്ങാടി: കക്കാട് സ്വദേശിയും പൗരപ്രമുഖനുമായ തൈക്കാടൻ കുഞ്ഞമ്മദ്കുട്ടി ഹാജി (കുഞ്ഞമുറ്റി ഹാജി-75) അന്തരിച്ചു.
കക്കാട് 23-ഡിവിഷൻ മുസ്ലിംലീഗ് മുൻ പ്രസിഡന്റ്, ടൗൺ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ്, കക്കാട് ജി.എം.യു.പി. സ്കൂൾ പി.ടി.എ. വൈസ് പ്രസിഡന്റ്, കക്കാട് എം.എസ്.എസ്. സെക്രട്ടറി, കക്കാട് മസ്ജിദ് റഹ്മാനിയ്യ സെക്രട്ടറി, കക്കാട് ലൈബ്രറി ഭാരവാഹി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
 ഭാര്യ: ബിയ്യുമ്മ, മക്കൾ: മുഹമ്മദ് ഷാഫി, ഹബീബ് റഹ്മാൻ, സൽമ, ഫാത്തിമ, സലീന, സമീറ. മരുമക്കൾ: റസാഖ്, റഫീഖ്, ലത്തീഫ്, ഹാരിസ്, സക്കീന, റൈഹാനത്ത്. സഹോദരങ്ങൾ: ഇബ്രാഹിംകുട്ടി ഹാജി, കദിയാമു.

മുഹമ്മദ്
എടയാറ്റൂർ: എടയാറ്റൂർ മഹല്ലിലെ ചെട്ടിയാൻതൊടി മുഹമ്മദ് (മമ്മദ് കാക്ക-79) അന്തരിച്ചു. ഭാര്യമാർ: ആയിഷ. പരേതയായ മറിയ.

അബ്ദുൽഅസീസ്
കോട്ടയ്ക്കൽ: തോക്കാംപാറ ബദാമ്പാറ സ്വദേശി മണ്ടായപ്പുറം കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ അബ്ദുൽ അസീസ് (34) അന്തരിച്ചു. രാഷ്ട്രീയ, സാംസ്കാരികരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. കോട്ടക്കുളം വാർഡ് മുസ്ലിംലീഗ് സെക്രട്ടറി, ട്രഷറർ, യൂത്ത് ലീഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.  ബാഫഖി യൂത്ത് സെന്റർ, ലോർഡ്സ് തുടങ്ങിയ യുവജന ക്ലബ്ബുകളുടെ സജീവ സാരഥിയായിരുന്നു. മാതാവ്: ബീവി. ഭാര്യ: നാദിയ. മകൾ: ഫാത്തിമ മെഹ്റ. സഹോദരങ്ങൾ: അബ്ബാസ്, അഹമ്മദ് (കോട്ടയ്ക്കൽ മുനിസിപ്പൽ കൗൺസിലർ), അബ്ദുൽറസാഖ്, ഇസ്മായീൽ.

കെ.ചെറിയോളമ്മ
ബന്തടുക്ക: കരിവേടകം ബാട്ടച്ചാൽ പരേതനായ ചെവിരി കുഞ്ഞിരാമൻ നായരുടെ ഭാര്യ കൂക്കൾ ചെറിയോളമ്മ (90) അന്തരിച്ചു.
മക്കൾ: കെ.കാർത്ത്യായനി, കെ.കമലാക്ഷി, കെ.രമണി, കെ.മീനാക്ഷി, കെ.സാവിത്രി, കെ.കുഞ്ഞമ്പു. മരുമക്കൾ: കാമലോൻ കൃഷ്ണൻ നായർ (നിടുകുഴി), ചേവിരി നാരായണൻ നായർ (ബാട്ടച്ചാൽ), പൊന്നരട്ട ഗോപാലൻ നായർ (പൊയിനാച്ചി), പരേതരായ ബാലകൃഷ്ണൻ (മരിങ്കല്ല്), ഓമന (കാമലം).
 സഹോദരങ്ങൾ: കെ.ലക്ഷ്മി, പരേതനായ കെ.രാഘവൻ നായർ.  
 
കുഞ്ഞിക്കണ്ണൻ

പാനൂർ: പാലത്തായിലെ കാഞ്ഞിരോളിൽ കുഞ്ഞിക്കണ്ണൻ (79) അന്തരിച്ചു. ഭാര്യ: നാണി. മക്കൾ: സുരേഷ് ബാബു, പ്രേമൻ, ശശി, ശാന്ത, സത്യഭാമ, ചന്ദ്രി, കമല. മരുമക്കൾ: ശാന്തിനി, ഗീത, ഷൈമ, അശോകൻ, രാജീവൻ, പരേതനായ കുമാരൻ.

തങ്കം
പഴയങ്ങാടി: റെയിൽവേസ്റ്റേഷനു സമീപത്തെ ഉണ്ണിപ്രവൻ തങ്കം (72) അന്തരിച്ചു. സഹോദരങ്ങൾ: വിജയൻ, നളിനി, ലക്ഷ്മണൻ, രമേശൻ, പരേതരായ ലക്ഷ്മി, രാഘവൻ, ചന്ദ്രൻ. സഞ്ചയനം ചൊവ്വാഴ്ച.

മാധവി
കാങ്കോൽ: കൂവച്ചേരിയിലെ ചെറുക്കോണത്ത് മാധവി (87) അന്തരിച്ചു. ഭർത്താവ്: പരേതനായ കപ്പണക്കാൽ അമ്പു.

 മോഹനൻ
ഏച്ചൂർ: കണ്ണൂർ ടൗണിലെ ഓട്ടോഡ്രൈവർ ഏച്ചൂർ മരമില്ല് റോഡിലെ മോഹനൻ (60) അന്തരിച്ചു. ബാവുക്ക ഹൗസിലെ പരേതരായ ബാവുക്ക കുഞ്ഞമ്പുവിന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: സുജാത (വനിതാ ബാങ്ക്, കാനാട്).
മക്കൾ: സാരംഗ് (വിദ്യാർഥി, സെയ്ന്റ് തോമസ് എൻജിനീയറിങ് കോളേജ്, ശിവപുരം), ശ്രീനന്ദ (വിദ്യാർഥിനി, കൂടാളി ഹൈസ്കൂൾ). സഹോദരങ്ങൾ: ഭാസ്കരൻ, ശാരദ, സുധാകരൻ, രാജൻ, ശോഭ.

രമാ രാമചന്ദ്രൻ
അഴിക്കോട്: മണലിലെ രമാ രാമചന്ദ്രൻ (58) യു.എസ്.എ.യിൽ അന്തരിച്ചു. ഭർത്താവ്: കെ.രാമചന്ദ്രൻ (റിട്ട. ജി.എം., ബി.എസ്.എൻ.എൽ.). മക്കൾ: മിനി (യു.എസ്.എ.), മിഥുൻ (എൻജിനീയർ ബെംഗളൂരു). മരുമക്കൾ: മോഹൻകുമാർ (യു.എസ്.എ., ശ്രേയ (ബെംഗളൂരു). സഹോദരി: ജമുന.

എം.കെ.ലളിതാംബിക
കണ്ണൂർ: ട്രഷറി റിട്ട. ഡെപ്യൂട്ടി ഡയറക്ടർ പയ്യാമ്പലം ഇരിവേരിക്കോവിലിന് സമീപം സാരംഗയിൽ എം.കെ.ലളിതാംബിക (70) അന്തരിച്ചു. കണ്ണൂർ ഡിഫൻസ് റിട്ട അസി. അക്കൗണ്ട്സ് ഓഫീസർ ടി.വി.മോഹൻദാസിന്റെ ഭാര്യയാണ്.
മക്കൾ: എം.ശ്രീകാന്ത് (ഡൽഹി), ഡോ. ശ്രീരാജ് (ഹോമിയോ ഡോക്ടർ, ആറാംകോട്ടം). മരുമക്കൾ: ലിജിഷ, ടി.കെ.പ്രിയ (ഡെപ്യൂട്ടി ലൈബ്രേറിയൻ, കണ്ണൂർ യൂണിവേഴ്സിറ്റി).

സമസ്ത കാസർകോട് ജില്ലാ സെക്രട്ടറി എം.എ.ഖാസിം മുസ്ല്യാർ
കാസർകോട്: പ്രമുഖ മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജില്ലാ ജനറൽ സെക്രട്ടറിയുമായ എം.എ.ഖാസിം മുസ്ല്യാർ (68) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം. രാവിലെ കുമ്പള കടപ്പുറത്ത് സമസ്ത നേതാക്കളോടൊപ്പം പ്രളയബാധിതപ്രദേശങ്ങൾ സന്ദർശിച്ചുമടങ്ങവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കുമ്പള ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
മൊഗ്രാലിലെ പണ്ഡിതകുടുംബത്തിൽ ജനിച്ച ഖാസിം മുസ്ല്യാർ, വിവിധ ദർസുകളിൽ പഠിച്ചശേഷം ദാറുൽ ഉലൂം ദയൂബന്ദിൽനിന്ന് 'അൽ ഖാസിമി' ബിരുദംനേടി. തുടർന്ന് പട്ടോരി, കുക്കാജെ, തോടാർ, ബമ്പ്രാണ, പുത്തൂർ, കുമ്പള, തായലങ്ങാടി, അസ്ഹരിയ്യ കോളേജ് പയ്യന്നൂർ എന്നിവിടങ്ങളിൽ അധ്യാപനം നടത്തി. 2008-ൽ ഖാസിം മുസ്ല്യാരുടെ നേതൃത്വത്തിൽ കുമ്പളയ്ക്കടുത്ത് ആരംഭിച്ച ഇമാം ശാഫി ഈ അക്കാദമിയുടെ ചെയർമാനായി പ്രവർത്തിക്കുകയായിരുന്നു. കൂടാതെ സമസ്ത കേന്ദ്ര മുശാവറ അംഗം, വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി, കർണാടകയിലെ മൂടിഗരെ ഖാസി എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. മൊഗ്രാൽ അബ്ദുൽ റഹ്മാൻ മുസ്ല്യാരുടെയും (കിന്യ ഖാസി)  ബിഫാത്തിമയുടെയും മകനാണ്. ഭാര്യ: ഫാത്തിബി. മക്കൾ: അഹമ്മദ് സഈദ് അൽ അൻസാർ, അഹമ്മദ് ശമീം അൽത്വാഫ് (യു.എ.ഇ.), നസീബ, നസീല. മരുമക്കൾ: ത്വയ്യിബ് ഒറവങ്കര (ദുബായ്), സ്വാലിഹ് (സൗദി), ശാമി (ജാൽസൂർ), ആയിഷ (ബേവിഞ്ച). സഹോദരങ്ങൾ: അബുസാലിഹ്, കുഞ്ഞാലി, ഹംസ, ഹസൻ, അയിഷാബി, ഖദീജ, പരേതനായ ഫള്ല് മുസല്യാർ.

അജിത
പാനൂർ: തൂവക്കുന്നിലെ വടക്കയിൽ പറമ്പത്ത് അജിത (46) അന്തരിച്ചു. ഭർത്താവ്: വി.പി.സുകുമാരൻ. മക്കൾ: അഷിൻ, അഷ്ന.