കുന്ദമംഗലം : മര്ക്കസു സഖാഫത്തി സുന്നിയ്യയുടെ ആരംഭകാലം മുതലുള്ള പ്രധാന ജീവനക്കാരനും റൈഹാന് വാലി ഓര്ഫനേജ് മാനേജരുമായ അരീച്ചോലയില് ഇമ്പിച്ചിക്കോയ മുസ്ല്യാര് (62) അന്തരിച്ചു. വെല്ലൂര് ബാഖിയാത്തില്നിന്ന് ബാഖവി ബിരുദ പഠനം പൂര്ത്തിയാക്കിയ ഉടനെ 1982-ൽ  മര്ക്കസില് നിയമിതനായ കോയ മുസ്ല്യാര് ഫിനാന്സ് മാനേജര്, ശരീഅ കോളേജ് മുദരിസ്, ലാന്ഡ് അക്യുസിഷന് മാനേജര്, ബോര്ഡിങ് സദര് എന്നീ നിലകളില് സേവനം അനുഷ്ഠിച്ചു. പതിമംഗലത്തെ സുന്നി സ്ഥാപനമായ മര്കസു ദഅവത്തില് ഇസ്ലാമിയ്യയുടെ സ്ഥാപകരിലൊരാളും രക്ഷാധികാരിയുമായിരുന്നു. ഭാര്യ: ഹലീമ. മക്കൾ: മുഹമ്മദ് ഇസ്മായില് (ഷാര്ജ), ഉമ്മു ഹബീബ, ലബീബ. മരുമക്കള്: അഷ്റഫ് സൗദി, അലി (ദുബായ്), റുബ.

ജാനു
പയ്യോളി: അയനിക്കാട് പരേതനായ കുഴിച്ചാലിൽ വെളുത്തന്റെ ഭാര്യ ജാനു (83) അന്തരിച്ചു. മക്കൾ: കെ.സി. ഗോപാലൻ (സി.പി.എം. കൊളാവിപ്പാലം ബ്രാഞ്ച് അംഗം), കെ.സി. വിജയൻ, കെ.സി. ബാബുരാജ് (സി.പി.എം. കൊളാവിപ്പാലം ബ്രാഞ്ച് സെക്രട്ടറി, ഇരിങ്ങൽ സർവീസ് സഹകരണബാങ്ക് ഡയറക്ടർ, പി.കെ. എസ്. പയ്യോളി ഏരിയാ കമ്മിറ്റി അംഗം, ആർട്ടിസാൻസ് യൂണിയൻ സി.ഐ.ടി.യു. മേഖലാ കമ്മിറ്റി സെക്രട്ടറി), പ്രദീപൻ, സജീവൻ, പരേതനായ ബാലകൃഷ്ണൻ.

കൃഷ്ണൻ നായർ
കായക്കൊടി: ചങ്ങരംകുളത്തെ ചാളക്കുനി കൃഷ്ണൻ നായർ (77) അന്തരിച്ചു. പ്രദേശത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച ഇദ്ദേഹം കെ.എസ്.കെ.ടി.യു.വിന്റെ സജീവപ്രവർത്തകനായിരുന്നു. ഭാര്യ: നാരായണി അമ്മ. മക്കൾ: ബാബു, സുരേഷ് (സി.പി.എം. ചങ്ങരംകുളം ബ്രാഞ്ചംഗം), വിനോദൻ.

നാരായണൻ നായർ
മുക്കം: ചേന്ദമംഗലൂർ കുഴിമ്മൽ നാരായണൻ നായർ (84) അന്തരിച്ചു. ഭാര്യ: ദേവകി അമ്മ. മക്കൾ: സന്തോഷ്, ബൈജു, വിജീഷ് കുമാർ (ഫയർ ഫോഴ്സ്, മുക്കം), സുപ്രഭ, ശ്രീജ. മരുമക്കൾ: പീതാംബരൻ, ദിലീപൻ, ഗീത, ധന്യ, അബിഷ (സ്റ്റാഫ് നഴ്സ്, മെഡിക്കൽകോളേജ്).

ഗീതാ ഉമാനാഥൻ
വെസ്റ്റ്ഹിൽ: ‘സംതൃപ്തി’യിൽ പരേതനായ യു.സി. ഉമാനാഥന്റെ ഭാര്യ ഗീതാ ഉമാനാഥൻ (71) അന്തരിച്ചു. മക്കൾ: അനുരാധ, അമൃത്. മരുമക്കൾ: ഹരീഷ്കുമാർ, സ്വപ്ന.

സേതു
കക്കോടിമുക്ക്: അമ്പലത്തിൻകണ്ടി സേതു (75) ചന്നൂർപൊയിൽ ‘ഹരിപ്രിയ’ യിൽ അന്തരിച്ചു. കക്കോടി ജയശ്രീ തിയേറ്റർ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: ശ്യാമള. മക്കൾ: പ്രിയ, പ്രശാന്ത് സേതു (കെ.എസ്.ഇ.ബി.). മരുമക്കൾ: രതീപ് (ഐ.എസ്.ആർ.ഒ.), അഞ്ജലി. സഹോദരങ്ങൾ: ശശീധരൻ (റിട്ട. ബി.എസ്.എൻ.എൽ.), പരേതരായ നാരായണി, മാലതി.

അഷ്റഫ്
നാദാപുരം: കുമ്മങ്കോട്ടെതട്ടിൽ അമ്മദിന്റെ മകൻ ചെറിയതയ്യിൽ തറക്കണ്ടി അഷ്റഫ് (45)  അന്തരിച്ചു. ഭാര്യ: മൈമൂനത്ത്. മക്കൾ: അംന, ഷേഹ, മുസമ്മിൽ. സഹോദരങ്ങൾ: നൗഫൽ, നൗഷാദ്.

ഹുസൈൻ
അത്തോളി: അരനൂറ്റാണ്ടിലേറെക്കാലം അത്തോളിയിൽ വിവിധ പത്രങ്ങളുടെ ഏജൻറും വിതരണക്കാരനുമായിരുന്ന കരിമ്പാത്ത് ഹുസൈൻ (88) അന്തരിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ്  പ്രസിഡന്റ്, ജന. സെക്രട്ടറി, ടൗൺ ലീഗ് പ്രസിഡന്റ്, ലീഗ് ജില്ലാ താലൂക്ക് കൗൺസിൽ അംഗം, യു.ഡി.എഫ്. അത്തോളി പഞ്ചായത്ത് കൺവീനർ, അത്തോളി സഹകരണാശുപത്രി വൈസ് പ്രസിഡന്റ്, കുനിയിൽക്കടവ് റോഡ് നിർമാണക്കമ്മിറ്റി സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. മദ്യനിരോധന സമിതിയുടെ ആദ്യകാല പ്രവർത്തകനുമായിരുന്നു. ഭാര്യ: സൈനബ. മക്കൾ: ഫൈസല, സുഹറ, സൗജത്ത്, സാബിറ. മരുമക്കൾ: ഹംസ, മായിൻ, അബ്ദുറഹിമാൻ, അബ്ദുറഹിമാൻ (സൗദി). സഹോദരങ്ങൾ: ഖദീജ, പരേതരായ അബ്ദുൾഖാദർ, പാത്തു.

കുഞ്ഞിക്കൃഷ്ണൻ നായർ
ബാലുശ്ശേരി: പൂനത്ത്പാറയ്ക്കൽ കുഞ്ഞിക്കൃഷ്ണൻ നായർ (86) അന്തരിച്ചു.
ഭാര്യ: പത്മിനി അമ്മ. മക്കൾ: സുരേഷ് കുമാർ (സംസ്കൃത അധ്യാപകൻ, ജി.ബി.എച്ച്.എസ്.എസ്, തിരൂർ), സജിത്ത് കുമാർ (ഗോകുലം ചിറ്റ്സ്), രജിത്ത് കുമാർ (ബിസിനസ്, ചെന്നൈ). മരുമക്കൾ: നിഷ, ദീപ, സജിനി.

ലൂസി ജോസഫ്
ഫറോക്ക്: പുറ്റെക്കാട് പരേതനായ ആന്തൂർവളപ്പിൽ ജോസഫിന്റെ ഭാര്യ ലൂസി ജോസഫ് (81) അന്തരിച്ചു.
മക്കൾ: സുനിൽ റോബർട്ട് (കോംട്രസ്റ്റ്, ഫറോക്ക്), അനിൽകുമാർ, മനോജ് നെൽസൺ, ലീനറ്റ്, പരേതയായ ബീനറ്റ്. മരുമക്കൾ: ജോൺസൺ, വത്സല.

 പയസ്      
കരാഞ്ചിറ: ആലപ്പാട്ട് പാലത്തിങ്കല് പയസ് (84) അന്തരിച്ചു. ആര്ക്കിടെക്ട് ആയിരുന്നു. ഭാര്യ: ലീല. മക്കള്: മേരി, ടെസ്സി, ലിസ, റോസ്, ജോസഫ് (മാനേജര്,   എച്ച്.ഡി.ബി.എഫ്.എസ്., എറണാകുളം). മരുമക്കള്: ആന്റണി ജോ താടിക്കാരന്  (എൻജിനീയര്, ബഹ്റൈൻ), ഡോ. മാത്യു പോള് ഊക്കന് (പ്രിന്സിപ്പൽ, ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട), വിനോദ്ജോസ്, (ബിസിനസ്, ബെംഗളൂരു), സോളി (ഹിന്ദുസ്ഥാന് ലിവര്, ചെന്നൈ), ഭവ്യ.

 ജോയ്
കാട്ടകാമ്പാല്: കാഞ്ഞിരത്തിങ്കല് പരേതനായ ചീരന് ജോബിന്റെ മകന് ജോയ് (48) അന്തരിച്ചു. ഭാര്യ: ലിജി. മക്കള്: ജോജിന്, ജോയല്.  

കോരന്  
കാട്ടകാമ്പാല്: ചിറയ്ക്കല് ഐ.എച്ച്.ഡി.പി. കോളനിയില് കോരന് (86) അന്തരിച്ചു. ഭാര്യ: തങ്ക. മക്കള്: രവി, സുകു, ഇന്ദിര. മരുമക്കള്: ശോഭ, മിനി, വേലായുധന്.    

 ഉഷ
കൊടുങ്ങല്ലൂര്: എറിയാട് ചേരമാന് മൈതാനത്തിനു തെക്കുഭാഗത്ത് ഒറവന്തുരുത്തി രവിയുടെ ഭാര്യ ഉഷ (53) അന്തരിച്ചു. സുധ
 മുള്ളൂര്ക്കര: കാഞ്ഞിരശ്ശേരി ചക്കണാംപറമ്പില് പ്രഭാകരന്റെ ഭാര്യ സുധ (52) അന്തരിച്ചു.

 ചന്ദ്രന്  
ചാലക്കുടി: വി.ആര്. പുരം എസ്.എന്. നഗര് പറമ്പിക്കാട്ടില് ചന്ദ്രന് (77) അന്തരിച്ചു. ഭാര്യ: വിനോദിനി (റിട്ട. ഹെഡ് നഴ്സ്). മക്കള്: പ്രദീപ്, പ്രവീണ്. മരുമക്കള്: ശശികല, ബിനി.   

മേരി
ഇരിങ്ങാലക്കുട: പരേതനായ ആലങ്ങാടന് ലോനപ്പന്റെ ഭാര്യ മേരി (73) അന്തരിച്ചു. മക്കള്: ബാബു, മാര്ട്ടിന്, സ്റ്റെര്ലി, റാണി, സൂട്ടര്. മരുമക്കള്: ലിസി, ഷെര്ലി, മേരി, സാജന്, ജീജി.        

റോസി
കരുവന്നൂര്: പോട്ടോക്കാരന് പൗലോസിന്റെ ഭാര്യ റോസി (84) അന്തരിച്ചു. മക്കള്: ബേബി, ജോണി, ജോസ്, ലില്ലി, വാള്ട്ടന്, നെല്സന്. മരുമക്കള്: ആന്റണി, ലാലി, മിനി, ആനി, ജോബി, പരേതനായ ഫ്രാന്സിസ്.   

  ഉഷ  
എടക്കുളം: മലബാര് സിമന്റ്സ് മുന് ചീഫ് കെമിസ്റ്റ് ചെങ്ങമനാട് പാമടത്ത് മുകുന്ദന്റെ ഭാര്യ ഉഷ (61) അന്തരിച്ചു. മക്കള്: മിത വിനോദ്, മിഥുന് മുകുന്ദന് (ദുബായ്). മരുമക്കള്: വിനോദ് നായര് (ജിയോജിത്ത് ഫിനാന്ഷ്യല് സര്വീസ്,  എറണാകുളം), വര്ഷ (ദുബായ്).

ഗോപാലൻ
പുതുക്കാട്: ചെറുവാൾ കോവാത്ത് ഗോപാലൻ (77) അന്തരിച്ചു.  കെ.എസ്.ആർ.ടി.സി. റിട്ട. സീനിയർ ഇൻസ്പെക്ടറാണ്.

പി.ജി. ഡൊമിനിക്
ഇടപ്പള്ളി: ഉണിച്ചിറ-മാനാത്തുപാടം റോഡ് പാവനത്തറ പി.ജി. ഡൊമിനിക് അലക്സാണ്ടര് (ബാബു -72) അന്തരിച്ചു.
 ഭാര്യ: ജോളി, ഇരിഞ്ഞാലക്കുട കള്ളിക്കാടന് കുടുംബാംഗമാണ്. മക്കള്: ഡോ. സിന്ധ്യ, ഡോ. സെറിന്, ഡോ. ഡയാന, ജോര്ജ് (എന്ജീനിയര്). മരുമക്കള്: ബോബി, ഡോ. ക്രിസ്. . കമലാക്ഷി  കുറുപ്പംപടി: നെടുങ്ങപ്ര വട്ടപ്പാറ പരേതനായ വി.കെ. ചന്ദ്രന്റെ ഭാര്യ കമലാക്ഷി (85) അന്തരിച്ചു.  മക്കള്: രാധാമണി, ഓമന, അമ്മിണി, വി.സി. രവി, പരേതനായ രാജു.

വൈ. ചാക്കോ
വൈറ്റില: സുനില് നിവാസില് വൈ. ചാക്കോ (75) അന്തരിച്ചു. ഇന്റഗ്രേറ്റഡ് ഫിഷറീസ് പ്രോജക്ട് മുന് ഉദ്യോഗസ്ഥനാണ്. ഭാര്യ: ആലീസ് ചാക്കോ. മക്കള്: സുനില് (ഫ്യൂച്ചര് ഗ്രൂപ്പ്), സുജ. മരുമക്കള്: റോളിന്, ബിജു (സെയ്ന്റ് ജോര്ജസ് ഹയര് സെക്കന്ഡറി സ്കൂള് വെണ്ണിക്കുളം).

 ബ്രിജിത്ത്
അങ്കമാലി: മലയാറ്റൂർ കൊട്ടാരത്തിൽ പരേതനായ തോമസിന്റെ ഭാര്യ ബ്രിജിത്ത് (89) അന്തരിച്ചു. നാഗപ്പുഴ ഏഴാനിക്കാട്ട് കളപ്പുരയിൽ കുടുംബാംഗമാണ്.
 മക്കൾ: സോജി, ബെറ്റി, (ഇരുവരും സ്റ്റാഫ് നഴ്സ്, യു.കെ.), ജസ്റ്റിൻ തോമസ് (ചാർട്ടേഡ് അക്കൗണ്ടന്റ്), ബിന്ദു (കംപ്യൂട്ടർ ഡിസൈനർ, തൊടുപുഴ), പരേതനായ സാലിൻ. മരുമക്കൾ: ഫ്രാൻസിസ് (യു.കെ.), മേരീസ് (അധ്യാപിക, താനിപ്പുഴ അനിതവിദ്യാലയം), ജോർജ് ജോസഫ് (യു.കെ.), ജയ (അധ്യാപിക, ഡിപോൾ കോളേജ് അങ്കമാലി), ഫ്രാൻസിസ് (ഡിജിറ്റൽ സ്റ്റുഡിയോ തൊടുപുഴ).

മറിയം  
കൂത്താട്ടുകുളം: കിഴകൊമ്പ് കൊച്ചുവിരുപ്പിൽ പരേതനായ അവിരാച്ചന്റെ ഭാര്യ മറിയം (95) അന്തരിച്ചു. കൂത്താട്ടുകുളം ചൊള്ളമ്പേൽ കുടുംബാംഗമാണ്. മക്കൾ: മേരി, ബേബി, വർഗീസ്, ഏബ്രഹാം മോളി. മരുമക്കൾ: ജോർജ്, മേരി, കുമാരി, ചിന്നമ്മ, ബേബി.

 പി.കെ. കൃഷ്ണന് കര്ത്താ
രാമമംഗലം: തമ്മാനിമറ്റം പുളിന്താനത്ത് പി.കെ. കൃഷ്ണന് കര്ത്ത (90) അന്തരിച്ചു. ഭാര്യ: ടി.ആര്. ദേവയാനി.
മക്കള്: രുക്മിണി, വത്സ (റിട്ട.അധ്യാപിക), ഗീത (റിട്ട. അധ്യാപിക), ഗിരിജ, മണി പി. കൃഷ്ണന് (പ്രധാനാധ്യാപകന്, ഹൈസ്കൂള് രാമമംഗലം). മരുമക്കള്: ബാലകൃഷ്ണന് (ബിസിനസ്സ്), ശങ്കരന് കുട്ടി (റിട്ട.അധ്യാപകന്), എം.എന്. രാജു (റിട്ട.നേവല് ബേസ്), രാജന് (ബിസിനസ്സ്), ആയ മോള് (അധ്യാപിക ഗവ. എച്ച്.എസ്. ഊരമന).

ഔസേപ്പ് ജോസ്  
ആലുവ: ചൂണ്ടി കണിയൊടിക്കല് ഔസേപ്പ് ജോസ് (74) അന്തരിച്ചു. ജി.ടി.എന്. ടെക്സ്റ്റയില് റിട്ട. ജീവനക്കാരനാണ്. ഭാര്യ: പരേതയായ എല്സി (അശോകപുരം പാപ്പാളി കുടുംബാംഗം). മക്കള്: ഷിബി, ഷീജ. മരുമക്കള്: സെബാസ്റ്റ്യന്, പിയൂസ്.

എം.പി. മാണി  
ആലുവ: ലൈബ്രറി റോഡില് മുളയക്കേല് കുന്നേല് (റോസറി) എം.പി. മാണി (72) അന്തരിച്ചു. ഫെഡറല് ബാങ്ക് ചീഫ് മാനേജറായിരുന്നു. വൈസ്മെന്സ് ക്ലബ്ബ് റീജണല് ഡയറക്ടര്, ലയണ്സ് ക്ലബ്ബ് പ്രസിഡന്റ്, ശാന്തിനഗര് റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്ത്തിച്ചിട്ടുണ്ട്. ഭാര്യ: പ്രൊഫ. അന്നമ്മ മാണി.

ബീവിക്കുഞ്ഞ്
പള്ളിക്കൽ: ഈട്ടിമൂട് തടത്തിൽ വീട്ടിൽ പരേതനായ അസനാരുപിള്ളയുടെ ഭാര്യ ബീവിക്കുഞ്ഞ് (95) അന്തരിച്ചു. മക്കൾ: അബ്ദുൽവഹാബ്, ജലാലുദ്ദീൻ, ബദറുദ്ദീൻ, സലാഹുദ്ദീൻ, ബഷീർ, ഫസീല, ഷാജഹാൻ. മരുമക്കൾ: ആരിഫ, സുഹറ, സൈനബ, റാഹില, നൗഷാദ്, ലൈലാബീവി, സൗദാബീവി.

ശിവന്പിള്ള
വര്ക്കല: കുരയ്ക്കണ്ണി നന്ദൂസില് ശിവന്പിള്ള (53, നന്ദു ട്രാവല്സ്) അന്തരിച്ചു. ഭാര്യ: ശ്രീജ. മക്കള്: അനന്തു ശിവന്, അഭിയ ശിവന്.

വാസുദേവക്കുറുപ്പ്
ഇടവ: വെണ്കുളം കൈതറ വീട്ടില് വാസുദേവക്കുറുപ്പ്    (73) അന്തരിച്ചു. ഭാര്യ: പ്രസന്നകുമാരിഅമ്മ. മക്കള്: സിയ, സിന്ധു. മരുമകന്: ജോസ്.

ഏലിയാമ്മ ഏബ്രഹാം
തിരുവനന്തപുരം: കാട്ടുനിലത്ത് പരേതനായ കെ.ടി.ഏബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ ഏബ്രഹാം (തങ്കമ്മ-96) പരുത്തിപ്പാറ വ്യാസനഗർ 34-ൽ അന്തരിച്ചു. ചേലക്കൊമ്പ് പേക്കക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ശോശാമ്മ, ഏബ്രഹാം ജോർജ്, ആലീസ്, പരേതനായ ഏബ്രഹാം തോമസ്. മരുമക്കൾ: പരേതനായ പി.വി.തോമസ് (കാരോട്ട്), അമ്മിണി, വി.ടി.കുരുവിള (വലിയപറമ്പിൽ).

എസ്.സതീദേവി അമ്മ
തിരുവനന്തപുരം: എൻ.കെ.പ്രേമചന്ദ്രൻ എം.പി.യുടെ പി.എസും സെക്രട്ടേറിയറ്റിൽ അഡീഷണൽ ലോ സെക്രട്ടറിയുമായ കെ.ജി.സുരേഷ് ബാബുവിന്റെ ഭാര്യാ മാതാവായ മണ്ണന്തല പരമേശ്വര വിലാസത്തിൽ കെ.ഗോപിനാഥൻ നായരുടെ ഭാര്യ എസ്.സതീദേവി അമ്മ (77) അന്തരിച്ചു. മക്കൾ: ജിഎസ്.വേണുഗോപാലൻ നായർ, ജി.എസ്.ഗീതാ നായർ, ജി.എസ്. ലീനാ നായർ (തിരുവിതാംകൂർ ദേവസ്വം ബോർഡ്). മറ്റു മരുമക്കൾ: ഷീല കെ.പി., അഡ്വ. സി.മോഹനകുമാർ.

ലിനു ജോർജ്
തിരുവനന്തപുരം: ഉള്ളൂർ ഗാർഡൻസ് യു.ജി-34 ലേഖ മന്ദിറിൽ ലിനു ജോർജ് (40-മയൂരം ലിനു) അന്തരിച്ചു. അച്ഛൻ: എ.ജി.ജോർജ് (അടുതല ആലുംമൂട്ടിൽ) അമ്മ: തങ്കമ്മ ജോർജ്. ഭാര്യ: അഞ്ജു റേയ്ച്ചൽ സാമുവൽ (മങ്ങാട്ടുശ്ശേരി). മകൾ: മേവ തങ്കം ലിനു.

എസ്.എസ്.മഹേഷ്
പാലോട്: പച്ച നെയ്യപള്ളി മൺപുറത്തു വീട്ടിൽ വി.സോമൻ നായരുടെയും സത്യഭാമയുടെയും മകൻ എസ്.എസ്.മഹേഷ് (35) അന്തരിച്ചു. സഹോദരങ്ങൾ: മനോജ്, പുഷ്പകുമാരി.

അപ്പിയമ്മ
കണിയാപുരം: കല്ലിൻകര മണക്കാട്ടുവിളാകം പണയിൽ വീട്ടിൽ പരേതനായ പദ്മനാഭന്റെ ഭാര്യ അപ്പിയമ്മ (80) അന്തരിച്ചു.
മക്കൾ: ബാഹു, മധു, ജയകുമാരി. മരുമക്കൾ: വത്സല, ബിനി മധു, ഗണേശൻ.

എൻ.രാജേന്ദ്രൻ
തിരുവനന്തപുരം: പൂജപ്പുര ചാടിയറ സി.ആർ.എ. 262-ൽ എൻ.രാജേന്ദ്രൻ (74) അന്തരിച്ചു. ഭാര്യ: എ.ഓമന.
മകൻ: കൃഷ്ണകുമാർ ആർ.

വിജയകുമാരി
ഊരൂട്ടമ്പലം : ഗോവിന്ദമംഗലം, ബിന്ദു നിവാസിൽ പരേതനായ ഗോപകുമാറിന്റെ ഭാര്യ വിജയകുമാരി (55) അന്തരിച്ചു.  മക്കൾ: സിന്ധു, ബിന്ദു. മരുമകൻ: രാജഗോപാൽ.

 സി.എസ്.പരമേശ്വരൻ പിള്ള
അണ്ടൂർ: റിട്ട. എംപ്ലോയ്മെന്റ് ഓഫീസർ അണ്ടൂർ ലക്ഷ്മിനിവാസിൽ സി.എസ്.പരമേശ്വരൻ പിള്ള (78) അന്തരിച്ചു. ഭാര്യ: എൻ.ഭാർഗവിയമ്മ (റിട്ട. അധ്യാപിക, ആർ.വി.എച്ച്.എസ്.വാളകം). മക്കൾ: ഗീതാലക്ഷ്മി (അധ്യാപിക, എ.കെ.എം.വി.എച്ച്.എസ്.എസ്. തടിക്കാട്), ജ്യോതിലക്ഷ്മി, രാജലക്ഷ്മി (അധ്യാപിക, ജി.എച്ച്.എസ്.എസ്. തോന്നയ്ക്കൽ). മരുമക്കൾ: ചന്ദ്രശേഖരൻ, ഹരികുമാർ, ടൈറ്റസ്.

എസ്.മേരിക്കുട്ടി
കൊട്ടാരക്കര: നീലേശ്വരം തൂപ്രഴികത്തുവീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ എസ്.മേരിക്കുട്ടി (79) അന്തരിച്ചു. മക്കൾ: റോസമ്മ, രാജു (റെയിൽവേ ഡിവിഷണൽ ഓഫീസ്, തിരുവനന്തപുരം), ശോശാമ്മ (ജോളി), അലക്സ് (ഫാർമസിസ്റ്റ്, ജനറൽ ആശുപത്രി, തിരുവനന്തപുരം). മരുമക്കൾ: പരേതനായ ടി.വൈ.ഏബ്രഹാം, സാലി രാജു, തങ്കച്ചൻ, ജെസ്സി അലക്സ്.

സുബൈദാബീവി
ചവറ: പുത്തൻചന്ത ആറുമുറിക്കട അയണിക്കാട്ടിൽ തെക്കതിൽ പരേതനായ യൂനുസ്കുട്ടിയുടെ ഭാര്യ സുബൈദാബീവി (64) അന്തരിച്ചു. മക്കൾ: സുധീർ (സപ്ലൈകോ, കരുനാഗപ്പള്ളി), അൽത്താഫ് (കെ.എസ്.ഇ.ബി. സെക്ഷൻ, ചടയമംഗലം), സുനിജ. മരുമക്കൾ: റീന, ഷീനു, ഷിബു (ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം).

നബീസ
മരട്: നെട്ടൂർ പുത്തൻപുരയ്ക്കൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ നബീസ (71) അന്തരിച്ചു.

കാഥികൻ ഹരിപ്പാട് വി.സുദർശനൻ  
കരുവാറ്റ: കാഥികൻ കരുവാറ്റ സുദർശന സദനത്തിൽ ഹരിപ്പാട് വി.സുദർശനൻ (58) അന്തരിച്ചു. 37 വർഷമായി കഥാപ്രസംഗവദേികളിലെ നിറസാന്നിധ്യമായിരുന്നു. ശ്രീനാരായണഗുരുവിന്റെ ജീവിതം പറയുന്ന ‘യുഗപുരുഷൻ’ എന്ന കഥ കേരളത്തിലങ്ങോളമിങ്ങോളമുള്ള ആയിരത്തിലധികം വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. ചങ്ങമ്പുഴയുടെ വാഴക്കുല, എ.കെ.ജി., ഇ.എം.എസ്. എന്നിവരുടെ ജീവിതകഥകള്, നാറാണത്ത് ഭ്രാന്തൻ, സ്നാപക യോഹന്നാൻ, ടിപ്പുസുൽത്താൻ, സ്നേഹദൂതൻ, മാക്ബത്ത് തുടങ്ങി നാൽപ്പതിലധികം കഥകൾ വിവിധ വേദികളിൽ അവതരിപ്പിച്ചു.
സംഗീതനാടക അക്കാദമി അംഗം, കഥാപ്രസംഗ അക്കാദമി സെക്രട്ടറി, കാഥികരുടെ സംഘടനയുടെ സംസ്ഥാന സെക്രട്ടറി, ശാസ്ത്രസാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യസംഘം എന്നിവയുടെ ഭാരവാഹി തുടങ്ങി വിവിധ മേഖലകളിൽ സുദർശനനുണ്ടായിരുന്നു.
കഥാപ്രസംഗ അക്കാദമിയുടെ മുഖപത്രത്തിന്റെ പത്രാധിപരുമായിരുന്നു. കഥാപ്രസംഗവുമായി ബന്ധപ്പെട്ട് രണ്ട് ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  വൃക്കസംബന്ധമായ രോഗത്താൽ അഞ്ചു വർഷമായി ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലർച്ചേയാണ് മരിച്ചത്. സി.പി.എമ്മിന്റെ ആദ്യകാല നേതാവ് എൻ.വാസുദേവന്റെയും പരേതയായ ചെല്ലമ്മയുടെയും മകനാണ്.
ഭാര്യ: വാസന്തി. മക്കൾ: ഭാഗ്യശ്രീ, ഭാഗ്യജിത്ത്.

പി.ഗോവിന്ദൻനായർ
വള്ളികുന്നം: അരീക്കര എൽ.പി.സ്കൂൾ റിട്ട.ഹെഡ്മാസ്റ്റർ മീനത്ത് മുട്ടത്തേത്ത് പി.ഗോവിന്ദൻനായർ (82)അന്തരിച്ചു. മീനത്ത് താളിരാടി 1724-ാം നമ്പർ എൻ.എസ്.എസ്. കരയോഗം പ്രസിഡന്റായിരുന്നു. കോൺഗ്രസ് വള്ളികുന്നം മണ്ഡലം ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ ചാരുംമൂട് ബ്ളോക്ക് കമ്മിറ്റിയംഗം എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.  ഭാര്യ: പരേതയായ സരളമ്മപിള്ള.

പൊന്നമ്മ
അഴിയിടത്തുചിറ: ഉത്രമേൽ മംഗലശ്ശേരിൽ കാർത്യായനി നിവാസിൽ രവീന്ദ്രൻപിള്ളയുടെ ഭാര്യ പൊന്നമ്മ (79) അന്തരിച്ചു.
അലഹബാദ് ഐ.ടി.ഐ. കമ്പനിയിൽ ഉദ്യോഗസ്ഥയായിരുന്നു. മക്കൾ: ജയ(കാനഡ), ഗീതാകുമാരി (അധ്യാപിക). ശവസംസ്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.

എം.എം.ജോസഫ്
കാഞ്ഞിരപ്പള്ളി: വില്ലണി മൈലപ്പറമ്പിൽ എം.എം.ജോസഫ് (മാത്യു-81) അന്തരിച്ചു. ഭാര്യ: പരേതയായ മേരിക്കുട്ടി, പങ്ങട വാരപ്പറമ്പിൽ കുടുംബാംഗം. മക്കൾ: വത്സമ്മ, മേഴ്സി, രാജു, ആനി, റീന. മരുമക്കൾ: ജോസ് (മുണ്ടപ്ലാക്കൽ), ബേബിച്ചൻ (നെട്ടടിക്കുടിയിൽ), കൊച്ചുറാണി (ഇളംപച്ചം വീട്ടിൽ), ബെന്നി (ചിറ്റേട്ട്), ജോബി (കുരീക്കാട്ട്).

അമ്മിണിയമ്മാൾ
തെക്കേത്തുകവല: ഇരുമ്പുകുഴിയിൽ പരേതനായ ആറാട്ടുമണ്ണേൽ ശങ്കരൻ ചെട്ടിയാരുടെ ഭാര്യ അമ്മിണിയമ്മാൾ (84) അന്തരിച്ചു. കുളത്തൂർ തലേക്കുളത്ത് കുടുംബാംഗമാണ്. മക്കൾ: ഓമന, തങ്കപ്പൻ ചെട്ടിയാർ. മരുമകൾ: ജയശ്രീ അമ്മാൾ.

ഭവാനിയമ്മ
മാറിടം: ഉമ്പുക്കാട്ട് പരേതനായ കേശവന് നായരുടെ മകള് ഭവാനിയമ്മ (81) അന്തരിച്ചു. സഹോദരങ്ങള്: ഗൗരിയമ്മ, കരുണാകരന് നായര്, ചെല്ലമ്മ, തങ്കമ്മ, വേലായുധന് നായര്, ദേവരാജന് നായര്.

മറിയാമ്മ തോമസ്
കെ ചപ്പാത്ത്: ആലടി കോമലയിൽ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (കുഞ്ഞമ്മ-98) അന്തരിച്ചു. നെടുങ്കുന്നം കടുത്താനത്തിൽ കുടുംബാംഗമാണ്.
മക്കൾ: മേരി, മോളി, ജോയി, കുഞ്ഞുമോൻ, പരേതനായ മാത്യു (അവുതക്കുട്ടി).
മരുമക്കൾ: ലീലാമ്മ ചെറുകുന്നേൽ (വള്ളക്കടവ്), ഔസേപ്പച്ചൻ കുരിശുമ്മൂട്ടിൽ (ഇരട്ടയാർ), ലീലാമ്മ (തൃശ്ശൂർ), ചിന്നമ്മ ഈറ്റതോട്ട് (ചെമ്മണ്ണ്), പരേതനായ വർഗീസ് കാട്ടേഴത്ത് (മേരികുളം).

അപ്പച്ചൻ
കുഞ്ചിത്തണ്ണി: ആനച്ചാൽ പുത്തൻവീട്ടിൽ അപ്പച്ചൻ (വർഗീസ്-55) അന്തരിച്ചു. ഭാര്യ: എൽസി ചെങ്കുളം പൈനാടത്ത് കുടുംബാംഗം. മക്കൾ: പ്രിൻസി, ലിൻസി, ലീന. മരുമക്കൾ: റോയി മുത്തനാട്ട് (മുണ്ടക്കയം), സിനോജ് പെരുമ്പറയിൽ (ചെങ്കുളം), ടോണി പുത്തൻചിറയിൽ (കഞ്ഞിക്കുഴി).

സരോജിനിയമ്മ
ഓമല്ലൂർ: മഞ്ഞനിക്കര പുത്തൻപുരയിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ സരോജിനിയമ്മ (90) അന്തരിച്ചു. മക്കൾ: പ്രസന്നകുമാരൻ നായർ, വത്സലാദേവി, പരേതയായ സുമംഗലാമ്മ. മരുമക്കൾ: ശശിധരക്കുറുപ്പ്, മീനാകുമാരി, പരേതനായ ശിവകുമാരക്കുറുപ്പ്. രതീഷ്.

എം.കെ.സരോജിനിയമ്മ
കുറിയന്നൂർ: മാലൂർ പരേതനായ വി.ദാമോദരൻനായരുടെ ഭാര്യ റിട്ട. അധ്യാപിക എം.കെ.സരോജിനിയമ്മ (93) അന്തരിച്ചു.

അലീന
കോഴഞ്ചേരി: കീഴുകര മന്നത്ത്്പടി അതുൽഭവനിൽ സജുവിന്റെയും മേഴ്സിയുടെയും മകൾ അലീന(14) അന്തരിച്ചു.

ചാക്കോച്ചൻ
വലിയതോവാള: പൂവേഴ്സ് മൗണ്ട് കുഴിപ്പീടികയിൽ ചാക്കോച്ചൻ (70) അന്തരിച്ചു. ഭാര്യ: േത്രസ്യാമ്മ. മക്കൾ: ആലീസ്, മാത്യു, സോണിയ. മരുമക്കൾ: തോമസ് വട്ടകുടി ചിന്നാർ, ജെസി പൊന്നാംകുഴിയിൽ ചെന്പകപ്പാറ, പരേതനായ റോയി. ശവസംസ്കാരം തിങ്കളാഴ്ച 11-ന് വലിയതോവാള ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.

അലക്സ് ജോസഫ്
പുളിയൻമല: മേച്ചേരിൽ ടെക്സ്റ്റയിൽസ് ഉടമ മേച്ചേരിൽ അലക്സ് ജോസഫ് (തങ്കച്ചൻ-67) അന്തരിച്ചു. ഭാര്യ: മോളി. മക്കൾ: കവിത, സരിത.

സുകുമാരപിള്ള
മല്ലപ്പള്ളി: ദേവൻകര കയ്യാലാത്ത് സുകുമാരപിള്ള കെ.എസ്.(88) അന്തരിച്ചു. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രാധാകൃഷ്ണപിള്ള, സദാശിവൻപിള്ള, സരസ്വതിയമ്മ. മരുമക്കൾ: ലാലി, പുഷ്പ, ശ്രീകുമാർ.

ജെനു ഫിലിപ്പ്
ചാലിയേക്കര: നെടുമണ്ണിൽ ഫിലിപ്പിന്റെ മകൻ ജെനു ഫിലിപ്പ് (42) അന്തരിച്ചു. ഭാര്യ: വിജി ജെനു. മക്കൾ: ജിജോ, ജിനോ. അമ്മ: മേരിക്കുട്ടി. സഹോദരങ്ങൾ: ജോസ് ഫിലിപ്പ്, ജോമോൻ ഫിലിപ്പ്.

കെ.എൻ. ബാലകൃഷ്ണൻ നായർ
ഒറ്റപ്പാലം: പരേതനായ എടത്തറ പത്മാലയത്തിൽ കെ.എൻ. ഗോവിന്ദൻകുട്ടി നായരുടെയും പരേതയായ ഭാർഗവി അമ്മയുടെയും മകൻ കെ.എൻ. ബാലകൃഷ്ണൻ നായർ (84-റിട്ട. ഐ.സി.എഫ്. ചെന്നൈ) തൊട്ടക്കര ‘ഉപാസന’യിൽ അന്തരിച്ചു. ഭാര്യ: കുന്നത്ത് പുളിയക്കൊട്ട് രാധ. മക്കൾ: റീത (ചെന്നൈ), ബീന. മരുമകൻ: ശരത് നമ്പ്യാർ (ചെന്നൈ).

സി.പി. സുരേന്ദ്രൻ നായർ
പൊൽപ്പുള്ളി: കുഴൽമന്ദം പുതുക്കോട് ചിറ പുത്തൻവീട്ടിൽ റിട്ട. സുബേദാർ സി.പി. സുരേന്ദ്രൻ നായർ (82) പൊൽപ്പുള്ളി നായർത്തറ ചേമ്പിൽ വീട്ടിൽ അന്തരിച്ചു. പാലക്കാട് ചിറയിൽ ഏജൻസീസ്, ചേമ്പിൽ ഏജൻസീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. ഭാര്യ: എലപ്പുള്ളി മുന്നൂർക്കോട്ട് വീട്ടിൽ ഹേമാംബിക. മക്കൾ: പ്രകാശ് മേനോൻ (പെരുകുറിശ്ശി ദേവസ്വം മാനേജർ), പ്രദീപ് മേനോൻ, പരേതനായ രാജേന്ദ്രൻ മേനോൻ. മരുമക്കൾ: ശശികല, സുഭദ്ര (ചിറ്റൂർ ജി.വി.എൽ.പി.എസ്. അധ്യാപിക), ജിത. സഹോദരൻ: സി.പി. രവീന്ദ്രൻ നായർ.

പി.എൻ.സുബ്ബമ്മാൾ
പാലക്കാട്: പഴയ കല്പാത്തിഗ്രാമം, കൽച്ചെട്ടിത്തെരുവ് പരേതനായ പി.എൻ. വെങ്കട്ടരാമ അയ്യരുടെ ഭാര്യ പി.എൻ. സുബ്ബമ്മാൾ (87) അന്തരിച്ചു. മക്കൾ: പി.വി.എസ്. കൃഷ്ണൻ, പരേതയായ പി.വി. സുബ്ബമ്മാൾ, പി.വി. വിശ്വനാഥൻ, പി.വി. രുക്മിണി.  മരുമക്കൾ: സീതാലക്ഷ്മി, രാമസുബ്രഹ്മണ്യൻ, ശാരദാംബാൾ, പരേതനായ ഗോപാലകൃഷ്ണൻ.

ആർ. വിശ്വനാഥൻ
കിണാശ്ശേരി: കുട്ടത്തുകളം പരേതനായ രാമൻകുട്ടിയുടെ മകൻ ആർ. വിശ്വനാഥൻ (74) അന്തരിച്ചു.

ദേവകിയമ്മ
പൂക്കോട്ടുംപാടം: തോട്ടക്കര പരേതനായ രാമനാരായണൻ നായരുടെ ഭാര്യ പൂളയ്ക്കൽ ദേവകിയമ്മ (90) അന്തരിച്ചു. മക്കൾ: സുലോചന, സാവിത്രി, മീനാക്ഷി, ശശികുമാർ, പരേതനായ അനിരുദ്ധൻ.

ജയകുമാർ
തേഞ്ഞിപ്പലം: നീരോൽപ്പലം മണ്ടാട്ടിൽ കുന്നാരി ശാന്തകുമാരിയുടെ മകൻ ജയകുമാർ (ജയ്മോൻ-48) അന്തരിച്ചു. ഭാര്യ: ഷിനിജ. മക്കൾ: അഭിരാം, അഭിഷേക്. സഹോദരങ്ങൾ: ഉണ്ണിക്കൃഷ്ണൻ, മുരളീധരൻ, സതീദേവി.

യശോദ
തിരൂർ: തിരൂരിലെ കോൺഗ്രസ് നേതാവും ഡി.സി.സി. അംഗവുമായിരുന്ന മുത്തൂരിലെ പരേതനായ വാരിയത്ത് ഭാസ്കരന്റെ ഭാര്യ പുളിക്കൽ യശോദ (65) അന്തരിച്ചു. മക്കൾ: വിശ്വരാജ്, ശ്രീകല, കവിത. മരുമക്കൾ: അനിൽ, രതീഷ്, രശ്മി.

മുഹമ്മദ് ഹാജി
കൊണ്ടോട്ടി: പൗരപ്രമുഖനും മഹല്ല് കാരണവരും മുതുപറമ്പ് ബദർ ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹിയുമായ തെറ്റൻ മുഹമ്മദ്ഹാജി (മാനുഹാജി -75) അന്തരിച്ചു. ഭാര്യമാർ: പരേതയായ ആയിശക്കുട്ടി, മമ്മാത്തുക്കുട്ടി. മക്കൾ: അബ്ദുള്ള, അബ്ദുൽറഷീദ്, നഫീസ, ഫാത്തിമ സുഹ്റ, ആമിന, ഷരീഫ, സഫിയ. മരുമക്കൾ: സൈതലവി (ദമാം), അലവിക്കുട്ടി, മൊയ്തീൻകുട്ടി, ജബ്ബാർ ഫൈസി (റിയാദ്), മുസ്തഫ, ഫാത്തിമ, സാജിദ.

ആയിഷുമ്മ
എടക്കര: ഇല്ലിക്കാട് പരേതനായ തോരപ്പ മുഹമ്മദിന്റെ ഭാര്യ ആയിഷുമ്മ (85) അന്തരിച്ചു. മക്കൾ: ഉമ്മർ, ഹംസ, ജമീല, റസാഖ്.

മൻസൂർ
എടക്കര: പാലേമാട് മുണ്ടമ്പിലാക്കൽ റഷീദിന്റെ മകൻ മൻസൂർ (36) അന്തരിച്ചു. ഭാര്യ : ഹൈറുന്നീസ. മക്കൾ: നദ ഫാത്തിമ, ഹുദ ഫാത്തിമ. മാതാവ്: സക്കീന. സഹോദരങ്ങൾ: സർഷാദ്, മൻഷിദ, ജംഷീദ, സർജുന.

ലീല
കാളികാവ്: അഞ്ചച്ചവിടി കൃഷ്ണലീലയിൽ പുലിമല രാമകൃഷ്ണൻ നായരുടെ ഭാര്യ മാവേലിക്കിഴക്കേയിൽ ലീല (72) അന്തരിച്ചു. മക്കൾ: പദ്മലത, സ്മിത, ശരത് ചന്ദ്രൻ (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പൂക്കോട്ടുംപാടം). മരുമക്കൾ: ശ്രീധരൻ (റിട്ട. ആർമി), ഷിജിത (കൃഷി ഭവൻ തുവ്വൂർ), പരേതനായ ഗോപാലകൃഷ്ണൻ.

രാധാമണി
പൂക്കോട്ടുംപാടം: തോട്ടക്കര ഒലിപ്ര ബാലചന്ദ്രന്റെ ഭാര്യ രാധാമണി (63) അന്തരിച്ചു. മക്കൾ: പ്രദീപ് (കെ.എസ്.ആർ.ടി.സി. നിലമ്പൂർ),  പ്രശാന്ത് (ഫെഡറൽ ബാങ്ക്, പൂക്കോട്ടുംപാടം), പ്രിയ.

ശിവരാജൻ
തലശ്ശേരി: കോടതിക്ക് സമീപം കുഞ്ഞിരാമൻ വക്കീൽ റോഡ് ശ്രീവത്സത്തിൽ പി.ശിവരാജൻ (77) അന്തരിച്ചു. ഭാര്യ: ഗീത. മക്കൾ: വിജീഷ്, വൃന്ദ. മരുമക്കൾ: പ്രവീൺ, സിമി.
സഹോദരങ്ങൾ: വിജയൻ, ശ്രീനിവാസൻ, ഹരിദാസ്, രവീന്ദ്രൻ, പരേതനായ ശശീന്ദ്രൻ.

 ജാനകിയമ്മ
തലശ്ശേരി: മനേക്കരയിലെ വടക്കയിൽ എ.കെ.ജാനകിയമ്മ (92) അന്തരിച്ചു. ഭർത്താവ്: പരേതനായ തയ്യുള്ളതിൽ ഗോവിന്ദക്കുറുപ്പ്. മക്കൾ: സുഗുണൻ (ബെംഗളൂരു), പരേതയായ എ.കെ.സുശീല. മരുമക്കൾ: ടി.പി.ലംബോദരൻ നമ്പ്യാർ, കെ.പി.ഉമ.
സഹോദരങ്ങൾ: എ.കെ.പ്രേമലത (ബെംഗളൂരു), പരേതരായ ഗോവിന്ദൻ നമ്പ്യാർ, ദാമോദരൻ നമ്പ്യാർ, തമ്പായി ടീച്ചർ.   

 കെ.പൊന്നമ്മയമ്മ
പൊയിനാച്ചി: തെക്കിൽപ്പറമ്പ് കറ്റൂട്ടവീട്ടിലെ പരേതനായ അവ്വാടക്കം കണ്ണൻ നായരുടെ ഭാര്യ കമ്മട്ട പൊന്നമ്മയമ്മ (89) അന്തരിച്ചു. മക്കൾ: കെ.ചാത്തുക്കുട്ടി നായർ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), കെ.ഭാസ്കരൻ നായർ, കെ.ജനാർദനൻ നായർ (വ്യാപാരി, തൂവൾ), നന്ദിനി, ഭവാനി, ശാന്തകുമാരി, ലളിത, കെ.രമേശ്ബാബു (ചുമട്ടുതൊഴിലാളി, പൊയിനാച്ചി).
 മരുമക്കൾ: എം.രുക്മിണി (ആടിയം), എം.ദാക്ഷായണി (പൊയിനാച്ചി), എം.ഉഷാകുമാരി (വെള്ളാക്കോട്), കെ.സുകുമാരൻ നായർ (വയലാംകുഴി), എം.ദിവാകരൻ നായർ (അട്ടക്കണ്ടം), കെ.രാജഗോപാലൻ നായർ (ബേഡകം ചൊട്ട), വി.ലക്ഷ്മി (മുത്തനടുക്കം).  സഹോദരങ്ങൾ: കെ.നാരായണൻ നായർ (പൊയിനാച്ചിമൊട്ട), പരേതരായ കെ.മാലിങ്കു നായർ, കെ.കേളു നായർ.

സദാനന്ദൻ
പൊന്ന്യം വെസ്റ്റ്: പുലരി വായനശാലയ്ക്ക് സമീപം കോടങ്ങാട്ടിൽ പി.സദാനന്ദൻ (63 )അന്തരിച്ചു. അച്ഛൻ: പരേതനായ രാമകൃഷ്ണൻ. അമ്മ: ജാനകി. ഭാര്യ: ചന്ദ്രി. മക്കൾ: സന്ദീപ്, സംഗീത. മരുമക്കൾ: സനിഷ, രമീഷ്.  സഹോദരങ്ങൾ: ഗംഗാധരൻ, മോഹനൻ, പ്രേമവല്ലി.

ടി.നാരായണൻ
ബന്തടുക്ക: ആനക്കല്ല് ഒറ്റമാവുങ്കാൽ പുതിയപറമ്പിലെ ടി.നാരായണൻ (83) അന്തരിച്ചു. ഭാര്യ: മാധവി. മക്കൾ: ശാരദ, വസന്തകുമാർ, കുഞ്ഞിരാമൻ, മിനി, രമേശൻ. മരുമക്കൾ: രാജൻ, ഷാജി, ഷൈജ, ജ്യോതി, സുമിത.

സതി
വെണ്ടുട്ടായി: ചോണത്ത്വീട്ടിൽ പലേരി സതി (57) അന്തരിച്ചു. പരേതനായ ശങ്കരന്റെയും മാതുവിന്റെയും മകളാണ്. സഹോദരങ്ങൾ: രാധ, പ്രസന്ന, പ്രേമ.

ലക്ഷ്മണൻ
ആദികടലായി: നാവത്ത് ലക്ഷ്മണൻ (83) അന്തരിച്ചു. ഭാര്യ: രാജമ്മ.
മക്കൾ: രജന, രജില, റീന, ഷാജി, സുലേഖ. മരുമക്കൾ: ഗിരീശൻ, മുത്തു, സുജ, പരേതരായ മോഹനൻ, സമ്പൽപ്രദ്. സഞ്ചയനം തിങ്കളാഴ്ച.

 ജോസഫ് തോമസ്
തലശ്ശേരി: ചാലിൽ ഫാത്തിമ കോളനിയിലെ ജോസഫ് തോമസ് (74) അന്തരിച്ചു. ഭാര്യ: ആനറ്റ് ഫെർണാണ്ടസ്, (റിട്ട. നഴ്സിങ് സൂപ്രണ്ട്, തലശ്ശേരി ജനറൽ ആസ്പത്രി). മക്കൾ: ഷാജി ജോസ്, രഹന ജോസ്. മരുമക്കൾ: ജാനറ്റ് നോറിൻ ഫെർണാണ്ടസ് (അധ്യാപിക, അയ്യലത്ത് യു.പി.എസ്.), ജെയ്സൺ വർഗീസ് (സീമാൻ, ഗൾഫ്). ശവസംസ്കാരം തിങ്കളാഴ്ച രാവിലെ ഒൻപതിന് ചാലിൽ സെയ്ന്റ് പീറ്റേഴ്സ് ദേവാലയ സെമിത്തേരിയിൽ.       

സെൽവരാജ്
അതിരകം: മുണ്ടയാട് ഹോമിയോ ഡിസ്പെൻസറിക്ക് സമീപം സുശീലാസിൽ ടി.സെൽവരാജ് (ഓട്ടോ ഡ്രൈവർ-67) അന്തരിച്ചു.  ഭാര്യ: സുശീല.  മക്കൾ: ഡെയ്സി, ജോൺസൺ, ഡെയ്സൺ. മരുമക്കൾ: ജോൺ, റോസ്, ജയമേരി.

നാരായണൻ നായർ
കാഞ്ഞങ്ങാട്:  ചെമ്മട്ടംവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ പയ്യാടക്കത്ത് വടക്കേവീട്ടിൽ നാരായണൻ നായർ (83) അന്തരിച്ചു. ഭാര്യ: കെ.പി.ഗായത്രിദേവി. മക്കൾ: കെ.പി.ശൈലജ (കാരാട്ടുവയൽ), കെ.പി.ഗിരിജാറാണി (ഇരിയണ്ണി), കെ.പി.മനോജ്കുമാർ (സൗദി).
മരുമക്കൾ: പ്രൊഫ. കെ.ബാലകൃഷ്ണൻ (റിട്ട. പ്രിൻസിപ്പൽ എസ്.എൻ. കോളേജ് കണ്ണൂർ), കെ.ബാലചന്ദ്രൻ (റിട്ട. ജോ. ബി.ഡി.ഒ., ഇരിയണ്ണി), പി.വി.പ്രസീതാ മനോജ് (ചെമ്മട്ടംവയൽ).
സഹോദരങ്ങൾ: പി.വി.കമലാക്ഷി (മാത്തിൽ), പി.വി.ദാമോദരൻ നായർ (അന്നൂർ), പി.വി.ശകുന്തള (പെരളം), പി.വി.ലക്ഷ്മണൻ നായർ (റിട്ട. കൃഷി ഓഫീസർ, അന്നൂർ), പി.വി.രാമചന്ദ്രൻ നായർ (എക്സ്. മിലിറ്ററി, അന്നൂർ). പരേതനായ പി.വി.ഗോപാലൻ നായർ (കാങ്കോൽ).