എം.കെ. ഗണേശൻ
ബാലുശ്ശേരി: കരുമല മാനോതൊടിയിൽ എം.കെ. ഗണേശൻ (64) അന്തരിച്ചു. ഭാര്യ: ഷർളി. മക്കൾ: ഭവ്യാ ഗണേശ്, ഭരത്ത്, ജഗത്ത്. മരുമക്കൾ: ലതീഷ് (കാലിക്കറ്റ് യൂണിവേഴ്സിറ്റി), രോഷ്നി, മീര. ശവസംസ്കാരം ഞായറാഴ്ച രാവിലെ ബെംഗളൂരുവിൽ. 

നാണു
വടകര: വള്ളിക്കാട് ശില്പയിൽ എരോത്ത് താഴക്കുനി നാണു (76) അന്തരിച്ചു. ഭാര്യ: നാരായണി. മക്കൾ: സുരേഷ് ബാബു (ബെംഗളൂരു), ബിന്ദു, പ്രകാശൻ, മിനി. മരുമക്കൾ: ശ്രീജ, അശോകൻ, ആഷിത, രവീന്ദ്രൻ. സഹോദരങ്ങൾ: പരേതരായ കണ്ണൻ, കണാരൻ, അനന്തൻ, മന്ദി, ദേവി, ചാത്തു, മാതു, കൃഷ്ണൻ.

ഉമ്മർ
അത്തോളി: കൊങ്ങനൂര് കമ്മോട്ടിൽ (നടുക്കണ്ടിത്താഴെ) ഉമ്മർ (68-കെ.ആർ.എസ്.) അന്തരിച്ചു. ഭാര്യ: ഷെരീഫ. മക്കൾ: ജവാദ് (കുവൈത്ത്), ജുനീർ, ജസ്ന, ജാസിറ. മരുമക്കൾ: ഹാഫിസ് (സൗദി), ഷൗക്കത്ത് (കുവൈത്ത്), ഫിദ പുത്തലത്ത്.

പ്രഭാകരൻ നായർ
കൂടത്തായി: തിരുവമ്പാടി കോൺഗ്രസ് ബ്ലോക്ക് മുൻ സെക്രട്ടറിയും കൂടത്തായി മിൽക്ക് സൊസൈറ്റി ഡയറക്ടറുമായ കൂടത്തിങ്ങൽ പ്രഭാകരൻ നായർ (70) അന്തരിച്ചു. റിട്ട. കെ.എസ്.ആർ.ടി.സി. ഇൻസ്പെക്ടറാണ്. ഭാര്യ: രാജലക്ഷ്മി. മക്കൾ: രഞ്ജിത്ത് (സി.ആർ.പി.എഫ്.), രമ്യ (മോളി). മരുമക്കൾ: നീതു, വിനു മലയമ്മ. സഹോദരങ്ങൾ: രാജഗോപാലൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി.), ദേവദാസൻ (ബി.ജെ.പി. ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്), രാധാകൃഷ്ണൻ (റിട്ട. മിലിട്ടറി), ഉണ്ണിക്കൃഷ്ണൻ, പരേതരായ സദാനന്ദൻ നായർ, സുബ്രഹ്മണ്യൻ, രാജലക്ഷ്മി.

വാസു
കോഴിക്കോട്: സിവിൽസ്റ്റേഷനുസമീപം പുതുക്കുടിപ്പറമ്പത്ത് വാസു (94) അന്തരിച്ചു. ഭാര്യ: പരേതയായ ശാന്ത. മക്കൾ: വസന്ത്കുമാർ (റിട്ട. അസി. ഡിപ്പോ എൻജിനിയർ, കെ.എസ്.ആർ.ടി.സി.), സൂര്യകുമാരി (റിട്ട. എസ്.ബി.ഐ.), സജീവ്കുമാർ (ഷാർജ).  

പി.ടി. ഹരിദാസൻ
കോഴിക്കോട്: മായനാട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 121-ാം ബൂത്ത് സെക്രട്ടറി പുല്ലാട്ട് പൊറ്റമ്മൽ പി.ടി. ഹരിദാസൻ (58) അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: ഹരികൃഷ്ണൻ, അശ്വതി, ഹരിത. മരുമകൻ: അനീഷ്. 

വിഷ്ണുപ്രഭ
കൊടുങ്ങല്ലൂര്: ശൃംഗപുരം മാളിയംവീട്ടില് രാജ്കുമാര് പ്രഭുവിന്റെ ഭാര്യയും എറണാകുളം ടി.ഡി. വെസ്റ്റ് മോഹന്ദാസ് പ്രഭുവിന്റെ മകളുമായ വിഷ്ണുപ്രഭ (34) അന്തരിച്ചു. മക്കള്: അശ്വിനി, അംഗിത.

കുഞ്ഞമ്മ
കുന്നംകുളം: കാണിയാമ്പാല് കിണറ്റിങ്കല് പരേതനായ കുഞ്ഞുണ്ണിയുടെ ഭാര്യ കെ.എം. കുഞ്ഞമ്മ ടീച്ചര് (80) അന്തരിച്ചു. മക്കള്: കോമള (കെ.എസ്.ഇ.ബി., ഇരിങ്ങാലക്കുട), ശ്യാമള (മാനേജര്, എസ്.ബി.ഐ., ഇരിങ്ങാലക്കുട), പ്രമീള (എക്സി. എന്ജി. കെ.എസ്.ഇ.ബി., പാലക്കാട്), നന്ദകുമാര് (മാനേജര്, കെ.ജി.ബി., വടക്കേക്കാട്).  മരുമക്കള്: സജീവ് (റിട്ട. യു.ഡി. ക്ലാര്ക്ക്, വിദ്യാഭ്യാസവകുപ്പ്), രഘുനാഥ് (റിട്ട. സി.സി.ഐ., റെയിൽവേ), സുരേഷ് (ബിസിനസ് എക്സിക്യുട്ടീവ്), മഞ്ജുബ (അധ്യാപിക, ജി.എം.ജി.എച്ച്.എസ്.എസ്., കുന്നംകുളം).

കാർത്യായനി     
നായരങ്ങാടി: കെ.കെ. റോഡ് കാട്ടിലപ്പറമ്പില് വേലായുധന്റെ ഭാര്യ കാർത്യായനി (91) അന്തരിച്ചു. മക്കള്: സുബ്രഹ്മണ്യന് (സൗത്ത് ഇന്ത്യന് ബാങ്ക്, ചാലക്കുടി), തങ്കമണി, ശാന്ത, രാധ, രജിത. മരുമക്കള്: വിദ്യ, സുബ്രഹ്മണ്യന്, സുകുമാരന്, സത്യന്, സതീശന്. 

പി.ജി. രാഘവന്
പത്തനംതിട്ട: ഇടത്തിട്ട പുലയന്റയ്യത്ത് (പല്ലവി) വീട്ടില് പി.ജി. രാഘവന് (87) അന്തരിച്ചു. ഭാര്യ: തുളസി. മക്കള്: പി.ആര്. സുരേഷ് (അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ ഓഫീസ്), ടി. സുനിത (ഡല്ഹി). മരുമക്കള്: വി.എല്. ജ്യോതി, സി.പി. വിദ്യാധരന് (ഡല്ഹി). 

കെ. ഏലിയാസ് ജോര്ജ്
കൊച്ചി: ചാര്ട്ടേര്ഡ് അക്കൗണ്ടന്റും ഏലിയാസ് ജോര്ജ് ആന്ഡ് കമ്പനി സ്ഥാപകനുമായ മുളന്തുരുത്തി കരപ്പള്ളില് ഏലിയാസ് ജോര്ജ് (85) അന്തരിച്ചു. ഭാര്യ: അയ്യമ്പിള്ളി, മഴുവഞ്ചേരി പറമ്പത്ത് കുടുംബാംഗം വത്സ. മക്കള്: സെറിന്, മെരീന, ഹെലന് (രാജഗിരി കിന്റര് ഗാര്ട്ടന് സ്കൂള്, കളമശ്ശേരി). മരുമക്കള്: ബോവന് ജോര്ജ് (ഖത്തര് പെട്രോളിയം), ജോയി പി. ജേക്കബ് (ചാര്ട്ടേര്ഡ് അക്കൗണ്ടന്റ്), പരേതനായ ഡേവിഡ് ഡിക്സണ്. 

മേരി
കുറ്റിപ്പുഴ: പുതുശ്ശേരി ചാക്കുവിന്റെ ഭാര്യ മേരി (89) അന്തരിച്ചു. ക്രിസ്തുരാജ് ഹൈസ്കൂള് റിട്ട. അധ്യാപികയായിരുന്നു. മക്കള്: ഫാന്സി, ജോയ്സി (സി.എസ്.ബി.), ജാന്സി, ജോസി . മരുമക്കള്: പോളി (എസ്.ബി.ഐ.), ജോര്ജ് പോള് (സൗത്ത് ഇന്ത്യന് ബാങ്ക്), ജോസ് (ബിസിനസ്), മിനി പൈനാടത്ത്. 

പി. ഗോപാലകൃഷ്ണന് നായര്
കൊച്ചി: റിട്ട. സെയില്സ് ടാക്സ് ഡെപ്യൂട്ടി കമ്മിഷണര് പി. ഗോപാലകൃഷ്ണന് നായര് (87) അന്തരിച്ചു. ഭാര്യ: മമ്പള്ളിക്കളത്തില് ജാനകി ദേവി. മക്കള്: ലത നന്ദകുമാര്, രാജഗോപാല് മേനോന് (ടര്മറിക്ക റിസോര്ട്സ് വയനാട്). മരുമക്കള്: നന്ദകുമാര് മേനോന്, രഞ്ജിനി മേനോന് (ടെലിവിഷന് അവതാരക, സംവിധായക). 

എ.വി. വര്ക്കി 
വാഴക്കുളം: എലുവിച്ചിറ (ചൊള്ളാമഠം) എ.വി. വര്ക്കി (വക്കച്ചന് -67) അന്തരിച്ചു. ഭാര്യ: ലൂസി, ആനിക്കാട് തുലാമറ്റത്തില് കുടുംബാംഗം. മക്കള്: ജിനോ, സിനോ. 

തങ്കം
ഇരിഞ്ഞാലക്കുട: കുളമണ് ഇല്ലത് പരേതനായ നീലകണ്ഠന് മൂത്തതിന്റെ ഭാര്യ തങ്കം (65) അന്തരിച്ചു. മകള്: നീത. മരുമകന്: എന്.വി. ശ്രീജിത്ത്. 

എസ്തപ്പാനു പൗലോ 
കാലടി: മറ്റൂര് വല്ലൂരാന് വീട്ടില് എസ്തപ്പാനു പൗലോ (93) അന്തരിച്ചു. ഭാര്യ: കാഞ്ഞൂര് ചോട്ടുപുറം കുടുംബാംഗം പരേതയായ റോസ. മക്കള്: മേരി, സിസ്റ്റര് ലത സി.എസ്.എന്. (അസി. ജനറാള്), മത്തായി (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ആനീസ്, ജോസ് (കാര്മല് എച്ച്.എസ്.എസ്., ചാലക്കുടി), ആന്റു. മരുമക്കള്: പരേതനായ ഐമുറി കളമ്പാട്ടുകുടി ദേവസി, സിസിലി മത്തായി (സെക്രട്ടറി, മറ്റൂര് ക്ഷീരസംഘം), അയിരൂര് ചിറയ്ക്കല് മണവാളന് തോമസ്, റീന , ലിറ്റി (മള്ളൂശ്ശേരി പൈനാടത്ത്). 

ഗിരിജാ രവീന്ദ്രനാഥൻ
തിരുവനന്തപുരം: ശ്രീവരാഹം വി.കെ.കെ. നഗർ 24 എ-യിൽ ആദ്യകാല കഥാകൃത്ത് ഇ.രവീന്ദ്രനാഥന്റെ ഭാര്യ ഗിരിജാ രവീന്ദ്രനാഥൻ(66) അന്തരിച്ചു. മക്കൾ: വിദ്യാ വാസുദേവൻ (യു.എസ്.എ.), സ്മിതാ ഡെറിക്ക്, സീമാ രവീന്ദ്രനാഥൻ. മരുമക്കൾ: വിനീത് വാസുദേവ് (യു.എസ്.എ.), ഡെറിക്ക് ശശിധരൻ (മരുത്വാ ഫാർമ). 

ടി.വി.രാമനാഥൻ
തിരുവനന്തപുരം: ശ്രീവരാഹം പറമ്പിൽ നഗർ ഹൗസ് നമ്പർ 60-ബി.യിൽ ടി.വി.രാമനാഥൻ(87) അന്തരിച്ചു. ഭാര്യ: രാജലക്ഷ്മി.  മക്കൾ: സീതാലക്ഷ്മി, വെങ്കിട്ടരാമൻ, വൈദ്യനാഥൻ, മാലതി, സുമിത്ര. മരുമക്കൾ: ഹരിഹരൻ, അനന്തലക്ഷ്മി, രേവതി, വെങ്കിടീശ്വരൻ, കൃഷ്ണൻ.

പി.നാരായണപിള്ള
തിരുവനന്തപുരം: കൈതമുക്ക് കൗസ്തുഭത്തിൽ (കരിമ്പാലി വീട്) പി.നാരായണപിള്ള (75-റിട്ട. സീനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്) അന്തരിച്ചു. ഭാര്യ: രാധ(റിട്ട. പി.ഡബ്ല്യു.ഡി.). മക്കൾ: സജി (ചെന്നൈ), ഉണ്ണിക്കണ്ണൻ, മിനി (നിയമസഭ). 

ശ്രീകുമാർ ഉണ്ണിത്താൻ
തിരുവനന്തപുരം: അടൂർ കോന്നമങ്കര ശ്രീകുമാർ ഭവനിൽ (ദീപം) ശ്രീകുമാർ ഉണ്ണിത്താൻ(63) കോയമ്പത്തൂരിൽ അന്തരിച്ചു. ഭാര്യ: ശോഭ. മകൾ: ആതിര. മരുമകൻ: സുഭാഷ്.

വി.ടി.ജോസഫ്
തിരുവനന്തപുരം: പ്രമുഖ വ്യവസായി വാക്കയിൽ വി.ടി.ജോസഫ് (83) കൈമനം ജഡ്ജസ് പാരഡൈസിൽ അന്തരിച്ചു. ഭാര്യ: ക്ലാരമ്മ ജോസഫ് (ചങ്ങനാശ്ശേരി വലിയവീട്ടിൽ കുടുംബാംഗം). മക്കൾ: ബിജു ജോസഫ് (ബിസിനസ്), ബിന്ദു. മരുമകൾ: മാർട്ടിന. 

കെ.ത്യാഗരാജൻ
കൊല്ലം: കടപ്പാക്കട ആനന്ദഭവനത്തിൽ (പീപ്പിൾസ് നഗർ-424) കെ.ത്യാഗരാജൻ (87-റിട്ട. റെയിൽവേ ഫോർമാൻ) അന്തരിച്ചു. ഭാര്യ: പരേതയായ സുലോചന. മക്കൾ: ഉഷാകുമാരി, പരേതനായ ജയരാജൻ, രേഖ. 

ശ്യാംരാജ്
കുണ്ടറ: മുക്കൂട് ശിവത്തിൽ രാജേന്ദ്രബാബുവിന്റെയും ശ്യാമളയുടെയും മകൻ ശ്യാംരാജ് (39) യു.എസിലെ അരിസോണയിൽ അന്തരിച്ചു. ഭാര്യ: ശോഭ. മക്കൾ: സാൻ വി.ശ്യാം, സിയോന ശ്യാം. 

പ്രൊഫ. കെ.അച്ചു
പാച്ചപ്പൊയ്ക: പാനുണ്ട റോഡിൽ 'അശ്വതി'യിൽ കണ്ണൂർ എസ്.എൻ. കോളേജിലെ റിട്ട. പ്രൊഫസർ കെ.അച്ചു (84) അന്തരിച്ചു. കൂത്തുപറമ്പ് ഹൈസ്കൂൾ, പാതിരിയാട് ഹൈസ്കൂൾ, ചേളന്നൂർ എസ്.എൻ.ജി. കോളേജ് എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഹിന്ദി വ്യാകരണ സഞ്ജീവിനി എന്ന പുസ്തകത്തിന്റെ കർത്താവാണ്. ഭാര്യ: സി.യശോദ (റിട്ട. പ്രഥമാധ്യാപിക, ഓലായിക്കര എൻ.എൽ.പി. സ്കൂൾ). മക്കൾ: രാംമോഹൻ (സ്റ്റേഷൻ സൂപ്രണ്ട്, കണ്ണൂർ റെയിൽവേ സ്റ്റേഷൻ), ഡോ. ശ്യാംമോഹൻ (ഇ.എൻ.ടി. സർജൻ, ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി, തലശ്ശേരി), ഡോ. വീണ (ആയുർവേദ ഡോക്ടർ, ഇരിട്ടി). മരുമക്കൾ: ഗീത (പ്രഥമാധ്യാപിക, പാലയാട് ഗവ. ഹൈസ്കൂൾ), ഡോ. നീതു (മലബാർ കാൻസർ സെന്റർ, കോടിയേരി), രമേശ് ബാബു (ഡെപ്യൂട്ടി ഡയരക്ടർ ഓഫ് അഗ്രിക്കൾച്ചർ, കൂത്തുപറമ്പ്).

എം.ജയപ്രകാശ്
ബേഡഡുക്ക: മുന്നാട് വടക്കേകരയിലെ എം.ജയപ്രകാശ് (44) അന്തരിച്ചു. ചേവിരി കുഞ്ഞിരാമൻ നായരുടേയും മുല്ലച്ചേരി ഇന്ദിരയുടേയും മകനാണ്. ഭാര്യ: എം.ജ്യോതി ലക്ഷ്മി. മക്കൾ: എം.കീർത്തി (ഒൻപതാം ക്ലാസ്, ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുണ്ടംകുഴി), ആര്യനന്ദ (ആറാം ക്ലാസ്, സാന്ജിയോ സെന്ട്രല് സ്കൂള് പടുപ്പ്), ആഷിക് (യു.കെ.ജി. സാന്ജിയോ സെന്ട്രല് സ്കൂള് പടുപ്പ്). സഹോദരങ്ങൾ: എം.പ്രേമരാജൻ (യു.എ.ഇ.), എം.രത്നകുമാരി (ചെമ്മനാട്).

അനന്തൻ
കിഴക്കേകതിരൂർ: സുരേന്ദ്ര നിവാസിൽ പി.അനന്തൻ (87) അന്തരിച്ചു. ഭാര്യ: മാധവി. മക്കൾ: സുരേന്ദ്രൻ (മുംബൈ), സുജാത, സുരേഷ് (പാട്യം പഞ്ചായത്തംഗം,  പാട്യം ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറി), സുമ, സുനിൽകുമാർ (തിരുനെൽവേലി), സുഭാഷ് (സി.പി.എം. കൊങ്കച്ചി ബ്രാഞ്ചംഗം). 

ജോയി
പാലാവയൽ: പാലാവയൽ മുക്കിടിക്കാട്ടിൽ ജോയി (59) അന്തരിച്ചു. ഭാര്യ: ഓമന, വെള്ളോറ ഒറ്റപ്ലാക്കൽ കുടുംബാഗം. മക്കൾ: നീതു, നിമിഷ, അനിഷ, അഞ്ജന. മരുമക്കൾ: സരിൻ കുറിച്ചിക്കുന്നേൽ (പുണെ), ലിന്റോ പേന്താനത്ത് (മസ്കറ്റ്). 

മുഹമ്മദ്
മോങ്ങം: ഒളമതിൽ അത്തിക്കുണ്ടിൽ മുഹമ്മദ് (52) അന്തരിച്ചു. പുൽപ്പറ്റ പഞ്ചായത്ത് 19-ാം വാർഡ് മുസ്ലിംലീഗ് പ്രസിഡന്റായിരുന്നു. പിതാവ്: അലവി ഹാജി. മാതാവ്: മറിയുമ്മ. ഭാര്യ: ഫാത്തിമ. മക്കൾ: സ്വാലിഹ്, സാലിം, സാദിഖ്, സ്വാലിഹ. സഹോദരങ്ങൾ: അസൈൻ, ഹുസൈൻ, ആലി, അബ്ദുൾ അസീസ്, ശിഹാബുദ്ദീൻ, മൊയ്തീൻകുട്ടി, അഹമ്മദ് കബീർ, ഇബ്രാഹിം, പരേതനായ അബ്ദുൾഗഫൂർ.

ബാലകൃഷ്ണൻ
പൊന്നാനി: തെയ്യങ്ങാട് വെള്ളാമാക്കൻ ബാലകൃഷ്ണൻ (56) അന്തരിച്ചു. ഭാര്യ: സുജാത. മക്കൾ: സുബിൻകുമാർ (സൗദി), വിപിൻകുമാർ (ദുബായ്). മരുമകൾ: ശ്രീഷ്മ.

ശ്രീജിത്ത്
മുപ്ലിയം: മണയത്താട്ട് മന ദിവാകരൻ നമ്പൂതിരിയുടെ മകൻ ശ്രീജിത്ത് (52) അന്തരിച്ചു. ഭാര്യ: സുഷമ (അധ്യാപിക, സി.എൻ.എൻ. ബോയ്സ് സ്കൂൾ, ചേർപ്പ്) മക്കൾ: രോഹിത്ത്, ഭദ്ര. 

രാമചന്ദ്രൻ നായർ 
കല്ലേക്കുളങ്ങര: കേലത്ത് വീട്ടിൽ രാമചന്ദ്രൻ നായർ (95) അന്തരിച്ചു. ഭിലായ് സ്റ്റീൽ പ്ലാൻറിലെ ഉദ്യോഗസ്ഥനായിരുന്നു. ശ്രീ സത്യസായി സേവാസംഘടനയുടെ ഒലവക്കോട് സമിതിയുടെ ഗുരുവായിരുന്നു. ഭാര്യ: പരേതയായ സീതാലക്ഷ്മി. മക്കൾ: പരേതനായ ദേവാനന്ദൻ, ജയാനന്ദൻ, ശോഭന, ശൈലജ, ശ്യാമള. മരുമക്കൾ: അമ്മു, കനകവല്ലി, ചന്ദ്രശേഖർ, ഹരി, ഉണ്ണി. 

മറിയം
വഴിത്തല(ശാന്തിഗിരി): കൊടിയംമാനാൽ പരേതനായ ജോസഫിന്റെ (കുഞ്ഞൗത) ഭാര്യ മറിയം (105) അന്തരിച്ചു. പരേത രാമപുരം പനയ്ക്കപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ചാക്കോച്ചൻ, ജോർജ് പറയംപറമ്പിൽ, മുത്തോലപുരം, പരേതനായ ജോൺ, ഡൊമിനിക്, ജോസ്, സിസിലിബേബി കാരക്കുന്നേൽ, കലൂർ, വിൻസെന്റ്. മരുമക്കൾ: അന്നക്കുട്ടി കിഴക്കൻ പുതുപ്പിള്ളിൽ, മീങ്കുന്നം, ഇന്നമ്മ പറയംപറമ്പിൽ, മുത്തോലപുരം, റോസമ്മ കട്ടപ്പുറത്ത്, മുത്തോലപുരം, ആനീസ് കുളപ്പുരയ്ക്കൽ, വൈക്കം, മേരിക്കുട്ടി കുളത്തിനാൽ, പെരിങ്ങളം, ബേബി കാരക്കുന്നേൽ, കലൂർ, എൽസി ചെങ്ങംചേരിൽ കദളിക്കാട്. 

ഫാ.ദേവസ്യാ മറ്റത്തിലാനിക്കൽ
പന്നിമറ്റം: മറ്റത്തിലാനിക്കൽ കുടുംബാംഗമായ ചെന്നൈ ചെങ്കൽപെട്ട് രൂപതാ വൈദികനായ ഫാ.ദേവസ്യാ മറ്റത്തിലാനിക്കൽ (82) അന്തരിച്ചു. ചെങ്കൽപെട്ട് രൂപതയിൽ 50 വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

പി.ഇ.അലക്സാണ്ടർ
തൊടുപുഴ: കരിമണ്ണൂർ പുറമറ്റത്ത് പി.ഇ.അലക്സാണ്ടർ (72) അമേരിക്കയിലെ മിയാമിയിൽ അന്തരിച്ചു. പരേതൻ പാലക്കാട് ജില്ലയിലും ഇടുക്കി ജില്ലയിലെ ദേവിയാർ കോളനി, മുള്ളരിങ്ങാട്, തൊടുപുഴ, ഗവ.സ്കൂളുകളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: മോഹന മാത്യു (റിട്ട. അധ്യാപിക, സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ നെയ്യശേരി, മുൻ കരിമണ്ണൂർ പഞ്ചായത്ത് കമ്മിറ്റി അംഗം, കരിമണ്ണൂർ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗം). മക്കൾ: ബിനു, അനു (ഇരുവരും യു.എസ്.എ.). മരുമക്കൾ: ലിറ്റി, പ്രീതി (ഇരുവരും യു.എസ്.എ.). 

തങ്കമ്മ
ചെങ്ങന്നൂര്: ളാകശ്ശേരി കുളപ്പുര വടക്കേതില് പുത്തന്വീട്ടില് പരേതനായ ഭാസ്കരക്കുറുപ്പിന്റെ ഭാര്യ തങ്കമ്മ (94) അന്തരിച്ചു. മക്കള്: പത്മകുമാരി, വത്സലകുമാരി. മരുമക്കള്: വാസുദേവന്നായര്, പരേതനായ ത്രിവിക്രമന്നായര്. 

ലളിത
കറ്റാനം: മണപ്പള്ളി തെക്ക് ചക്കാലയില് (ശിവസദനം) സുകുമാരപിള്ളയുടെ ഭാര്യ ലളിത (69) അന്തരിച്ചു. മക്കള്: ശിവകുമാര് (യു.കെ.), കനകദാസ്, രശ്മി (ഇരുവരും കല്യാണ്). മരുമക്കള്: ശ്രീജ (യു.കെ.), അനീഷ് (ന്യൂഡല്ഹി).

പി.പി. ശങ്കർ
വള്ളികുന്നം: പടയണിവെട്ടം എൽ.പി.സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ തോമല്ലൂർ വീട്ടിൽ പി.പി.ശങ്കർ(ശങ്കരൻകുട്ടി-74) അന്തരിച്ചു. ഭാര്യ: ഈശ്വരിയമ്മ. മക്കൾ: അഭിലാഷ് (യു.എസ്.എ.), ദിവ്യലക്ഷ്മി. മരുമകൾ: ശ്രുതി. 

സാലമ്മ സാം
കല്ലിശ്ശേരി: കേരള മദ്യവര്ജന ബോധവത്കരണ സമിതി ജില്ലാ പ്രസിഡന്റ് പ്രയാര് മാടവന പുത്തന്തറയില് പി.ജെ.സാംകുട്ടിയുടെ ഭാര്യ സാലമ്മ സാം (സലീന-49) അന്തരിച്ചു. പടിഞ്ഞാറ്റോതറ കരിങ്കുറ്റിക്കല് കുടുംബാംഗമാണ്. മക്കള്: ജോയല് പി.സാം, അലന് പി.സാം.