പേരാമ്പ്ര: കാരയാട്ടെ കോടമ്പൂര് കെ. രാഘവൻ നായർ (68-അഡ്വക്കേറ്റ് ക്ലാർക്ക്, പേരാമ്പ്ര) അന്തരിച്ചു. ഭാര്യ: പത്മിനി. 
മക്കൾ: റിനീഷ്, സുബോദ്, വിവേക്. മരുമക്കൾ: സ്വാതി കൃഷ്ണ, ആതിര, നീതു കൃഷ്ണ. സഹോദരങ്ങൾ: കുഞ്ഞനന്തൻ നായർ (അഡ്വക്കേറ്റ് ക്ലാർക്ക്, പേരാമ്പ്ര), ദാക്ഷായണി അമ്മ, ഗോപാലൻ നായർ, രാധാകൃഷ്ണൻ, പരേതയായ കല്യാണി അമ്മ.

കാർത്യായനി 
ചെമ്പ്ര: പരേതനായ അമ്പാഴപ്പാറയിലെ എം. കണാരന്റെ ഭാര്യ കാർത്യായനി (72) അന്തരിച്ചു. മക്കൾ: ഗീത (കർഷകത്തൊഴിലാളി യൂണിയൻ, പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം, മഹിളാ അസോസിയേഷൻ പഞ്ചായത്ത് കമ്മിറ്റി അംഗം), സാബു (ഇൻഡസ്ട്രിയൽ ചെമ്പ്ര), പരേതനായ രവീന്ദ്രൻ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ, സിജി, സുമ.

ബാലൻ
കോവൂർ: ഇല്ല്യേപ്പിൽ മീത്തൽ പരേതരായ കേളുവിന്റെയും ജാനകിയുടെയും മകൻ ബാലൻ (68) അന്തരിച്ചു. ഭാര്യ: കോമളം. മക്കൾ: ഡോ. നിഷാന്ത് (പുനർനവ ആയുർവേദ ഹോസ്പിറ്റൽ), നിധീഷ്, യമുന. മരുമകൻ: മനോഷ്കുമാർ (മിൽമ, പെരിങ്ങൊളം). സഹോദരങ്ങൾ: സദാനന്ദൻ, ശ്രീമതി, ശ്രീധരൻ, ബാലാമണി, ലക്ഷ്മി, സോമൻ (സി.പി.എം. കോവൂർ ലോക്കൽ സെക്രട്ടറി), ശോഭന, പത്മിനി, രാധാകൃഷ്ണൻ (കെ.എസ്.ടി.എ., സംസ്ഥാന കമ്മിറ്റി അംഗം).

   പഴയകാല നാടകനടൻ ടി.പി. അബ്ദുല്ല ഹാജി 
തളങ്കര:  പഴയകാല നാടകനടനും മുൻ കാസർകോട് നഗരസഭാ  വൈസ് ചെയർമാനുമായിരുന്ന തെരുവത്തെ ടി.പി. അബ്ദുല്ല ഹാജി (94) അന്തരിച്ചു. 
പഴയകാല ഫുട്ബോൾ, ബാഡ്മിൻറൺ താരംകൂടിയായിരുന്ന അദ്ദേഹം ദീർഘകാലം തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 
1970-കളിലും 80-കളിലും കാസർകോട്ടെയും ദക്ഷിണകർണാടകത്തിലെയും നിരവധി നാടകവേദികളിൽ തിളങ്ങിനിന്ന വ്യക്തിയായിരുന്നു. 200-ലധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 
ഭാര്യ: ആച്ചിബി. മക്കൾ: സുരയ്യ, അക്ബർ, അസ്ലം, അക്രം, റുക്സാന, ഷബാന. 
മരുമക്കൾ: നജീബ് (തളങ്കര), ഷെരീഫ് (നെല്ലിക്കുന്ന്), റസാഖ് (ഉപ്പള), ഷബാന, സൈനബ. സഹോദരങ്ങൾ: പരേതരായ അഡ്വക്കേറ്റ് ടി.പി. ഹുസൈൻ, റുഖിയ, സൗദ.      

  എൻ.രാമചന്ദ്ര  
പാലക്കുന്ന്: പനയാൽ നെല്ലിയടുക്കം ഞെക്ലി പാറമനയിൽ പരേതരായ ലക്ഷ്മണയുടെയും പരമേശ്വരിയുടെയും മകൻ എൻ.രാമചന്ദ്ര (74) അന്തരിച്ചു.
 ഭാര്യ: രുക്മിണി. മക്കൾ: ഭാസ്കര, പ്രേമലത, വിശാലാക്ഷി (മൂവരും മുംബൈ), ശോഭ (ഞെക്ലി), ജഗദീശ (നെല്ലിയടുക്കം), സുലോചന (ബന്തടുക്ക).
 മരുമക്കൾ: പ്രസാദ്, മമത, ഭാസ്കര, നാരായണ, വിശ്വനാഥ. സഹോദരങ്ങൾ:  എൻ.നാരായണ, ബാലകൃഷ്ണ, ഭവാനി, ഗുരുവയ്യ, പരേതരായ കമല, മുകുന്ദ.

അബ്ദുൽ മജീദ്
എകരൂൽ: തോരക്കാട്ടിൽ പരേതനായ പക്രൂട്ടിയുടെ മകൻ എസ്റ്റേറ്റ് മുക്ക് ചിറക്കൽ  അബ്ദുൽ മജീദ് (55) അന്തരിച്ചു. മാതാവ്: പാത്തക്കുട്ടി. 
ഭാര്യ: സി.സി. സാജിദ. മക്കൾ: ജുവാന, ജാസ്മിൻ, മുബാറക്. മരുമക്കൾ: ഫിർദൗസ് (കുവൈത്ത്), മൻസൂർ (സൗദി). സഹോദരങ്ങൾ: മഹമൂദ്, റസാഖ്, അസീസ്, സുബൈദ.

ബാലൻ
പട്ടർപാലം: കണ്ണങ്കരയിലെ മുൻകാല ഹോട്ടൽ വ്യവസായി വള്ളിൽ ബാലൻ (85) അന്തരിച്ചു. ഭാര്യ: പരേതയായ പുത്തലത്ത് ശാന്ത. മക്കൾ: വിപിൻ (സ്പെഷ്യൽ വില്ലേജ് ഓഫീസർ. കസബ), ബിന്ദു, സിന്ധു (ഇസാഫ് ബാങ്ക്, ബാലുശ്ശേരി). 
മരുമക്കൾ: ഗായത്രി (പുന്നശ്ശേരി എ.യു.പി. സ്കൂൾ), പ്രജീഷ് (വിമുക്തഭടൻ), രമേശൻ (നിത്യ ബേക്കറി, കൊയിലാണ്ടി). സഹോദരങൾ: മാടമ്പത്ത് ദേവി, കൃഷ്ണൻകുട്ടി (റിട്ട. അധ്യാപകൻ), കല്ലുണ്ടിച്ചാലിൽ സൗമിനി, ഹരിദാസൻ (റിട്ട. തഹസിൽദാർ), പരേതരായ ചാത്തുക്കുട്ടി, ജാനു, ശ്രീധരൻ, ഗംഗാധരൻ. 

ദേവിയമ്മ
മട്ടന്നൂർ: കല്ലൂർ മുതിപ്പിൽ ചന്ദ്രോത്ത് ഹൗസിൽ പരേതനായ കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ കുഞ്ഞുമ്പിടുക്ക ദേവി അമ്മ (95) അന്തരിച്ചു. മക്കൾ: ബാലകൃഷ്ണൻ (മട്ടന്നൂർ പി.ആർ.എൻ.എസ്.എസ്. കോളേജ് റിട്ട. ജീവനക്കാരൻ), മോഹനൻ (ഓഫീസ് സെക്രട്ടറി, ചെത്ത് തൊഴിലാളി യൂണിയൻ മട്ടന്നൂർ, സി.പി.എം. മട്ടന്നൂർ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), ഭാസ്കരൻ, കുഞ്ഞിക്കൃഷ്ണൻ (സി.പി.എം. മരുതായി ലോക്കൽ കമ്മിറ്റിയംഗം), ഓമന (കുയിലൂർ), പ്രേമചന്ദ്രൻ, പരേതരായ നാരായണൻ, പരമേശ്വരൻ (മുൻ കൗൺസിലർ, മട്ടന്നൂർ നഗരസഭ). മരുമക്കൾ: വിമല (കാര), വസുമതി (വീർപ്പാട്), ദേവകി, ഉഷ, വിനോദിനി, ലിനി (പായം), പരേതനായ നാരായണൻ (കുയിലൂർ ).

ഷൺമുഖൻ
രാമനാട്ടുകര: മന്നങ്ങോട്ട് പാലക്കോട്ട് ഷൺമുഖൻ (92) അന്തരിച്ചു. ഭാര്യ: പരേതയായ തങ്കമ്മു. മക്കൾ: മോഹൻദാസ് (ശ്രീഷൺമുഖ ഹോളോബ്രിക്സ്), ജയപാലൻ (ശ്രീ ഷൺമുഖ കോക്കനട്ട് ഓയിൽ മിൽ), ബാഹുലേയൻ (റിട്ട. സി.ജെ.എം. കോടതി), പ്രദീപ് (പ്രദീപ് ക്ലേ ഇൻഡസ്ട്രീസ്), ഉഷ, ജയശ്രീ, പരേതയായ റീന. മരുമക്കൾ: മോഹൻദാസ് (റിട്ട. കെ.എസ്.ആർ.ടി.സി.), മോഹനൻ (സി.സി. വുഡ്, കടലുണ്ടി), ലത, മഹിജ, പ്രീതി (കാൻഫിൻ, ഷൊർണൂർ), നിഷ, പരേതനായ ജയരാജൻ. 

 കുഞ്ഞിക്കണ്ണൻ 
നീലേശ്വരം: പാലക്കാട്ട് വൈക്കത്ത് കുഞ്ഞിക്കണ്ണൻ (85) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: ദാമോദരൻ, തമ്പാൻ, ബാലകൃഷ്ണൻ, തങ്കമണി, ബാബു (ഗൾഫ്), മോഹനൻ, ശ്യാമള (തൃക്കരിപ്പൂർ), ചൈത്ര (മുണ്ടേമ്മാട്). മരുമക്കൾ: കുഞ്ഞമ്പു, മാധവൻ, പദ്മിനി, ഗീത, മിനി, ഷൈനി, പരേതരായ സുകുമാരൻ, ശാരദ. സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്പു, കുഞ്ഞിക്കോരൻ.   

കെ.പി.നാണു
പാനൂർ: പാലത്തായിലെ നടക്കകത്ത് താഴെ കെ.പി.നാണു (85) അന്തരിച്ചു. മുംബൈ മഹീന്ദ്ര ആൻഡ് മഹീന്ദ്രയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: കെ.പി.രാധ. 
മക്കൾ: പ്രജല (മുംബൈ), പ്രദീപൻ (സൗദി), പ്രസീത (എസ്.യു.എം. സ്കൂൾ, ഒളവിലം). മരുമക്കൾ: അഡ്വ. മുരളി (മുംബൈ), പ്രേമൻ (കിഴക്കെ കതിരൂർ), ജിഷ (മുംബൈ). 
സഹോദരങ്ങൾ: അനന്തൻ, കുഞ്ഞിക്കണാരൻ, മാതു, മുകുന്ദൻ, ലീല, സതി ,രാജൻ, രതി, ചന്ദ്രൻ.

 അംബുജാക്ഷി
കൊടുങ്ങല്ലൂര്: ശ്രീനാരായണപുരം അഞ്ചാംപരുത്തി കണ്ട്രാശ്ശേരി ശേഖരമേനോന്റെ ഭാര്യ അംബുജാക്ഷി (89) അന്തരിച്ചു. കൂളിമുട്ടം എന്.എം.എല്.പി. സ്കൂള് റിട്ട. അധ്യാപികയാണ്. മക്കള്: ശങ്കര്ദാസ്, സജില, ഗീത, ബീന, സുനില്. മരുമക്കള്: ദേവി, പ്രഥ്വീന്ദ്രനാഥ്, സുരേന്ദ്രന്, പ്രജോത്, ഷീല.

 പാലുവായ് രാധാകൃഷ്ണൻ 
പുത്തൻപീടിക: അന്തിക്കാട് സർവീസ് സഹകരണസംഘം നമ്പർ 818-ലെ വൈസ് പ്രസിഡന്റ് മഞ്ഞപ്പിത്തം സെന്ററിന് പടിഞ്ഞാറ് പാലുവായ് രാധാകൃഷ്ണൻ (68) അന്തരിച്ചു.  ഭാര്യ: ലത. മക്കൾ: സപ്ന, സജന. മരുമകൻ: വിനോദ്കുമാർ. 

 ടി.എ. റസാഖിന്റെ സഹോദരൻ കോയമോൻ
കൊണ്ടോട്ടി: പരേതനായ തിരക്കഥാകൃത്ത് ടി.എ. റസാഖിന്റെ സഹോദരനും ഗസൽ ഗായകനുമായ തുറയ്ക്കൽ കോയമോൻ (കുഞ്ഞിക്കോയ-52) അന്തരിച്ചു. പരേതരായ പൊറ്റമ്മൽ ബാപ്പുവിന്റെയും (അഹമ്മദ്കുട്ടി) വാഴയിൽ ഖദീജയുടെയും മകനാണ്. ഭാര്യ: റഹ്മത്ത്. 
മക്കൾ: റജ, പരേതയായ റഷ. മറ്റു സഹോദരങ്ങൾ: ചെറിമ്മു (സുഹ്റ), ബാവ (അബ്ദുന്നാസർ), പരേതനായ തിരക്കഥാകൃത്ത് ടി.എ. ഷാഹിദ്.

ഹംസ മുസ്ലിയാർ
കൂട്ടിലങ്ങാടി: പാറടിയിലെ മുണ്ടക്കോടൻ ഹംസ മുസ്ലിയാർ (69) അന്തരിച്ചു.
 ഭാര്യ: ആലുങ്ങൽ ഖദീജ. മക്കൾ: അബ്ദുൽഗഫൂർ (ജിസാൻ), ബുഷ്റ, സാജിദ, ഉമ്മുകുൽസു, ഫാത്തിമസുഹ്റ, മുഹമ്മദ് അർഷദ്. മരുമക്കൾ: മുഹമ്മദ് കോയ, മുസ്തഫ, അബ്ദുൽറഷീദ്, ബഷീർ, ഹസീന.

 

  ആയിശക്കുട്ടി 
കുന്നംകുളം: വടുതല കൂളിയാട്ടയില് പരേതനായ കുഞ്ഞിബാപ്പുവിന്റെ ഭാര്യ ആയിശക്കുട്ടി (ആച്ചുട്ടി -79) അന്തരിച്ചു. മക്കള്: ഫാത്തിമ (ഉമ്മു), സുബൈദ, അബ്ദുല് റഷീദ്, അബ്ബാസ്, റസിയ. മരുമക്കള്: ഇസ്മായില്, മുഹമ്മദ്കുട്ടി, ഷമീറ, ഷഹീന, പരേതനായ അബ്ദുല് ഖാദര് (റിട്ട. എന്ജിനീയര് കെ.എസ്.ഇ.ബി.).

സൈതാലിക്കുട്ടി ഹാജി
വളാഞ്ചേരി: താണിയപ്പൻകുന്നിലെ പത്തായപ്പുരയ്ക്കൽ സൈതാലിക്കുട്ടി ഹാജി (88) അന്തരിച്ചു. ഭാര്യമാർ: ആയിഷ, പരേതയായ ആയിഷക്കുട്ടി. മക്കൾ: കുഞ്ഞുമുഹമ്മദ്, ഹംസ, അലവിക്കുട്ടി (മൂവരും അൽഐൻ), റാഷിദ്, ഫാത്തിമ, നഫീസ, സുലൈഖ, സൗദ, ജസീല, ഫസീല, പരേതയായ കുഞ്ഞിപ്പാത്തുട്ടി. മരുമക്കൾ: ഖദീജ, ആയിഷബീവി, ആസിയ, മുഹമ്മദ്കുട്ടി, ബാബു, ബഷീർ, നാസർ, അൻവർ, നൗഫൽ.

 ദാക്ഷായണിയമ്മ
കോതമംഗലം: ശോഭനാപ്പടി വരിക്കാശ്ശേരി മഠം പരേതനായ തങ്കപ്പന് നായരുടെ ഭാര്യ ദാക്ഷായണിയമ്മ (75) അന്തരിച്ചു. മക്കള്: വി.ടി. ഹരിഹരന് (ഉടുപ്പി ഹോട്ടല് കോതമംഗലം), സുധ അജയകുമാര് (പോസ്റ്റല് വകുപ്പ്). മരുമക്കള്: പുഷ്പ ഹരിഹരന്, കെ.എസ്. അജയകുമാര് (ദ്വാരകാ ഹോട്ടല്) കോച്ചേരികുടിയില്. 

ഡോ. അനന്തനാരായണന്
കലൂര്: ആസാദ് റോഡ് മാടക്കുഴി വീട്ടില് ഡോ. അനന്തനാരായണന് (73) അന്തരിച്ചു. അമൃത ആശുപത്രിയുടെ കീഴിലുള്ള കലൂര് അര്ബന് ഹെല്ത്ത് സെന്ററിലെ ഡോക്ടര് ആയിരുന്നു. ഭാര്യ: പ്രേമലത, പറവൂര് വാവക്കാട് വളാട്ടുതറ കുടുംബാംഗം. മക്കള്: കൃഷ്ണകുമാര് (അസി.പ്രൊഫസര്, കൊച്ചി അമൃത സ്കൂള് ഓഫ് ആര്ട്സ് ആന്ഡ് സയന്സസ്), സിമി. മരുമക്കള്: നിഷ (ടി.സി.എസ്., ഇന്ഫോപാര്ക്ക്, കൊച്ചി), പ്രതീഷ് (സോഫ്റ്റ് വേര് എന്ജിനീയര്, ദുബായ്).

കാർത്ത്യായനിയമ്മ
തേവയ്ക്കൽ: മുഞ്ചോട്ടിൽ റോഡിൽ കളീയ്ക്കൽ പരേതനായ നാരായണന്റെ ഭാര്യ കാർത്ത്യായനിയമ്മ (88) അന്തരിച്ചു. മക്കൾ: രാധാമണി, ദേവ്, വത്സമ്മ, ചന്ദ്രമതി, ഷാജി, ശ്യാം, റെജി, ബിജു. മരുമക്കൾ: ബാലകൃഷ്ണൻ, ലീലാമ്മ, സദാനന്ദൻ, നാരായണൻ നായർ, ഇന്ദിര, ലീന, സുലേഖ, സരിത. 

പി.കെ.ശ്രീധരൻ
മൂലേടം: മുപ്പായിക്കാട് പുത്തൻപറമ്പിൽ പി.കെ.ശ്രീധരൻ(82) അന്തരിച്ചു. ഭാര്യ: ഭാനുമതി കിടങ്ങൂർ കുളങ്ങരമുറി കുടുംബാംഗം. മക്കൾ: പുഷ്പ പി.എസ്, മധു പി.എസ്, ജയൻ പി.എസ്.(കെ.എസ്.ഇ.ബി നാട്ടകം സെക്ഷൻ ലൈൻമാൻ). മരുമക്കൾ: സുധാകരൻ പെരുമ്പാവൂർ, സന്ധ്യ കുമരകം, ഷൈബി വാഴക്കുളം. 

മീനാക്ഷിയമ്മ 
ശാന്തൻപാറ: കണിയാട്ട് പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ മീനാക്ഷിയമ്മ (85) അന്തരിച്ചു.  മക്കൾ: കലാധരൻ, ശ്യാമള, പരേതനായ രാജഗോപാലൻ നായർ, ഗോപകുമാർ, സുലോചന, ജയപ്രകാശ്. 

അച്ചാമ്മ
പാമ്പാടി-വെള്ളൂർ: പുത്തേട്ട് മണലുങ്കൽ പരേതനായ എം.സി.ചെറിയാന്റെ (ബേബി) ഭാര്യ അച്ചാമ്മ (97) അന്തരിച്ചു. വാകത്താനം വള്ളാംകടവിൽ കുടുംബാംഗം. മക്കൾ: കുഞ്ഞുമോൻ, പരേതയായ പൊന്നമ്മ, ബാബു, രാജമ്മ, റോയി. (റോയിസ് ട്രാവൽസ് പാമ്പാടി). മരുമക്കൾ: കുഞ്ഞമ്മ, ബാബു കിഴക്കേറ്റം, അമ്മിണി, കുഞ്ഞുമോൻ (മാലിയിൽ), കുഞ്ഞുമോൾ. 

ശങ്കരനാരായണ കൈമൾ
മാന്തുരുത്തി: എസ്.എസ്.എൻ. വിലാസിൽ ശങ്കരനാരായണ കൈമൾ(93) അന്തരിച്ചു. പുളിക്കൽകവല സെന്റ് പോൾസ് ഹൈസ്കൂൾ അധ്യാപകനും നവോദയ അക്ഷരശ്ലോക സമിതി അംഗവും ആയിരുന്നു. ഭാര്യ: ശാരദാമ്മ കാനം പറപ്പള്ളിൽ കുടുംബാംഗം. മക്കൾ: ശശികുമാർ, പരേതനായ ശാന്തകുമാർ. മരുമകൾ: ലത. 

ആലീസ് കുര്യൻ
വാകത്താനം: ഞാലിയാകുഴി ഓണാട്ടു പരേതനായ കെ.കെ.കുര്യന്റെ (തമ്പി) ഭാര്യ ആലീസ് കുര്യൻ  (78) അന്തരിച്ചു. കോട്ടയം പുത്തനങ്ങാടി എരുത്തിക്കൽ കുടുംബാംഗം ആണ്. മക്കൾ: പരേതനായ അനിൽ, അനിത (ദുബായ്), അനു. മരുമക്കൾ: റിബേക്കാ കളത്തിൽ, രവി പൂണിത്തറ(ദുബായ്), പ്രകാശ് വാരിക്കാട്ട്. 

 അലക്സ് കെ. പോള്
 പിറവം: കക്കാട് കൈത്തറയില് (മണക്കുന്നേല്) പരേതനായ പൗലോസിന്റെ മകന് അലക്സ് കെ. പോള് (കുഞ്ഞുമോന് -55) അന്തരിച്ചു. മുളന്തുരുത്തി പെരുമ്പിളളി എം.ജി.യു.പി. സ്കൂള് പ്രധാനാധ്യാപകനായിരുന്നു.  അമ്മ: സാറാമ്മ. ഭാര്യ: മുളക്കുളം കൊല്ലേത്ത് കുടുംബാംഗം ജാന്സി അലക്സ് (മുന് ഗ്രാമപ്പഞ്ചായത്തംഗം, അധ്യാപിക എം.കെ.എം. ഹൈസ്കൂള്, പിറവം). മക്കള്: ദിയ (എന്ജിനീയര്, ലീഫ് ഗാര്ഡ്, ബെംഗളൂരു), ഇമ്മാനുവല്.  

കുട്ടൻ
ആറുമാനൂർ: ചക്കുംതറയിൽ വീട്ടിൽ കുട്ടൻ (72) അന്തരിച്ചു. ഭാര്യ: പേരൂർ കടുത്തുരുത്തിയിൽ രാധ. മക്കൾ: അമ്പിളി, ആശ. മരുമക്കൾ: റെജി (ആയാംകുടി), ജയൻ (വള്ളിക്കാടു). 

സി.ഡോറി
കാട്ടാക്കട: തൂങ്ങാംപാറ മിനി കോട്ടേജിൽ പരേതനായ തങ്കയ്യന്റെ ഭാര്യ സി.ഡോറി(75) അന്തരിച്ചു. മക്കൾ: സൂസി ഡി. (അധ്യാപിക, എച്ച്.എസ്., അന്തിയൂർക്കോണം), ലൂസി ഡി. (നഴ്സിങ് അസിസ്റ്റന്റ്, ജനറൽ ആശുപത്രി, തിരുവനന്തപുരം), ഡിംന ഡി. (അസി. മാനേജർ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കുന്നത്തുകാൽ ശാഖ). മരുമക്കൾ: എം.എസ്.വിജയദാസ് (ബിൽഡിങ് ഇൻസ്പെക്ടർ, തിരുവനന്തപുരം നഗരസഭ), പരേതനായ ക്രിസ്റ്റഫർ മണി, ജയപ്രസാദ് ബി.

സുപ്രീംകോടതി മുന് ജഡ്ജി എസ്. മോഹന് 
 ചെന്നൈ: സുപ്രീംകോടതിയിലെ മുന് ജഡ്ജി ജസ്റ്റിസ് എസ്. മോഹന് (89) ചെന്നൈയില് അന്തരിച്ചു. വാര്ധക്യസഹജമായ അസുഖങ്ങളെത്തുടര്ന്ന് സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. കര്ണാടകയുടെ ആക്ടിങ് ഗവര്ണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മദ്രാസ് സര്വകലാശാലയില്നിന്ന് സ്വര്ണമെഡലോടെ നിയമബിരുദം പാസായ അദ്ദേഹം 1954-ല് മദ്രാസ് ഹൈക്കോടതിയില് അഭിഭാഷകനായി എൻറോള് ചെയ്തു.1969-ല് ഗവണ്മെന്റ് പ്ലീഡറായി. 1975-ല് മദ്രാസ് ഹൈക്കോടതിയില് സ്ഥിരം ജഡ്ജിയായി നിയമിതനായി. 1988-ല് മദ്രാസ് ഹൈക്കോടതിയില് ആക്ടിങ് ചീഫ് ജസ്റ്റിസായി. തുടര്ന്ന് മദ്രാസ് ഹൈക്കോടതിയില്ത്തന്നെ ചീഫ് ജസ്റ്റിസായി. 1989-ല് കര്ണാടക ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടു. 1991-ല് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം 1995-ലാണ് വിരമിച്ചത്. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

ശാസ്താംകോട്ട രവി  
ശാസ്താംകോട്ട: ബാലസാഹിത്യകാരൻ  ശാസ്താംകോട്ട ഭരണിക്കാവ് കലാക്ഷേത്രയില്  ഇ.രവീന്ദ്രന് പിള്ള (ശാസ്താംകോട്ട രവി-71) അന്തരിച്ചു. ശാസ്താംകോട്ട ഭരണിക്കാവ് ജെ.എം.ടി.ടി.ഐ. അധ്യാപകന്, പവിത്രേശ്വരം ടീച്ചര് ട്രെയിനിങ് ഇന്സ്റ്റിറ്റ്യൂട്ട് പ്രിന്സിപ്പല് എന്നീ നിലകളില് സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാടകകൃത്തുമായിരുന്നു. 
1989-ല് സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച 'പട്ടം' എന്ന ആദ്യ കൃതിക്ക് അധ്യാപക കലാസാഹിത്യ സമിതിയുടെ സംസ്ഥാന അവാര്ഡ്, 'ചങ്ങല' എന്ന നാടകത്തിന് അധ്യാപക കലാവേദിയുടെ അവാര്ഡ്, സംസ്ഥാന ബാലസാഹിത്യ ഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'കിങ്ങിണിക്ക് ' 1992-ല് സംസ്ഥന അവാര്ഡ് എന്നിവ ലഭിച്ചു. 2001-ല് മികച്ച അധ്യാപകനുള്ള സംസ്ഥാന സര്ക്കാരിന്റെ അവാര്ഡും ലഭിച്ചു. ഭാര്യ: ശ്രീദേവിയമ്മ (റിട്ട. കൃഷി ഓഫീസര്). മക്കള്: ഡോ. എസ്.ആര്.ഇന്ദുശ്രീ (ഗവ. കോളേജ്, തഴവ), എസ്.ആര്.ഇന്ദുകല. മരുമക്കള്: ഡോ. വി.സജീവ് (മെഡിക്കല് ഓഫീസര്, ഗവ. ആശുപത്രി, കൃഷ്ണപുരം), സുനില്കുമാര് (അധ്യാപകന്, എം.എസ്.എച്ച്.എസ്.എസ്., വേങ്ങ).