ജാനകി
ആയഞ്ചേരി തെരു: ചെറിയ മഠത്തിൽ ജാനകി (65) അന്തരിച്ചു. ഭർത്താവ്: ബാലൻ (റിട്ട. കെ.എസ്.ആർ.ടി.സി.). മക്കൾ: മനോജൻ (അധ്യാപകൻ, മുക്കം എച്ച്.എസ്.എസ്.), വിനോദൻ, ബബിത, വിനീത്  

മോഹന് 
പുല്പള്ളി: സി.പി.എം. വീട്ടിമൂല ബ്രാഞ്ച് അംഗം തോന്പില് മോഹന്(58) അന്തരിച്ചു. ഭാര്യ: രാജമ്മ. മക്കള്: സൗമ്യ, പ്രശാന്ത്. മരുമക്കള്: ബാബു, അമ്പിളി. 

ഷറീഫ ആറ്റബി
സിവിൽസ്റ്റേഷൻ: പരേതനായ വേളാപുറത്ത് സെയ്ദ ഹസ്സൻ അഹദൽ തങ്ങളുടെ ഭാര്യ ഷറീഫ ആറ്റബി (93) സിവിൽസ്റ്റേഷൻ ചുള്ളിയോട് റോഡിൽ പേൾസ് വസതിയിൽ അന്തരിച്ചു. മക്കൾ: എസ്.എം. കാസിം, റൗള ബീവി, സുഹറ, സെയ്ദ സാലിഹ്, റസിയ, ഷറഫുദ്ദീൻ, ഹസീന ബീവി, സെയ്ദ നവാസ്, വഹീദ.

ഡേവിസ്
ഈസ്റ്റ് വെള്ളിമാടുകുന്ന്: പരേതനായ തച്ചിൽ പൈലിക്കുട്ടിയുടെ മകൻ ഡേവിസ് (ദേവസ്സിക്കുട്ടി തച്ചിൽ-62) അന്തരിച്ചു. ഭാര്യ: ലീജി (റിട്ട. അധ്യാപിക, പ്രസന്റേഷൻ എച്ച്.എസ്.എസ്. കോഴിക്കോട്). മക്കൾ: ഡിജിൻ (ദുബായ്), ഡെറിൻ (ദുബായ്). 

സന്ദീപ് സേവ്യർ
ഉളിക്കൽ: കതുവാപ്പറമ്പിലെ വള്ളിപ്പറമ്പിൽ സണ്ണിയുടെയും തെക്കേപ്പറമ്പിൽ ലിറ്റിയുടേയും മകൻ സന്ദീപ് സേവ്യർ (22) അന്തരിച്ചു. സഹോദരങ്ങൾ: സനൂപ് സേവ്യർ, സുധീപ് സേവ്യർ.

ദേവകി അമ്മ
ഇരിട്ടി: പുന്നാട്ടെ മണിയങ്ങാടത്ത് ദേവകി അമ്മ (91) അന്തരിച്ചു. ഭർത്താവ്: കുട്ടിരാമൻ നമ്പ്യാർ. മക്കൾ: സുലോചന (റിട്ട. പ്രഥമാധ്യാപിക  മേലൂർ ജൂനിയർ ബേസിക് സ്കൂൾ),  വിലാസിനി (റിട്ട.പ്രഥമാധ്യാപിക  തില്ലങ്കേരി വാണിവിലാസം എൽ.പി.സ്കൂൾ). 

കൊല്ലനാണ്ടി നാരായണി
മാലൂർ: തോലമ്പ്ര യു.പി. സ്കൂളിനു സമീപത്തെ പന്ന്യോട്ട് ഹൗസിൽ പരേതനായ പന്ന്യോട്ട് അമ്പുവിന്റെ ഭാര്യ കൊല്ലനാണ്ടി നാരായണി (85) അന്തരിച്ചു. മക്കൾ: കൊല്ലനാണ്ടി സുലോചന, സുരേഷ് ഘോഷ്, പവനൻ (അധ്യാപകൻ, മൂത്തേടത്ത് ഹൈസ്കൂൾ, തളിപ്പറമ്പ്), രമണി (ചെന്നൈ), പ്രദീപൻ (സിംഗപ്പുർ), പ്രസന്ന, ശൈലജ, പ്രീതി, പരേതരായ സൗദാമിനി, പുരുഷോത്തമൻ, സത്യൻ. മരുമക്കൾ: പാറാലി ദാമു (റിട്ട. അധ്യാപകൻ, മണത്തണ യു.പി. സ്കൂൾ, പേരാവൂർ), പ്രീത (വേങ്ങാട്), സുധാമണി, പത്മനാഭൻ (വട്ടിപ്രം), സുരേഷ് , രാധാകൃഷ്ണൻ , ഷൈജ , പരേതരായ നെല്ലിക്ക ബാലൻ (നെല്ലൂന്നി), ശ്രീജ . 

സരോജിനി 
കൊ
ളത്തറ: മാളായി സരോജിനി (81) അന്തരിച്ചു. പരേതനായ മാളായി ശ്രീധരന്റെ ഭാര്യയാണ്. മക്കൾ: ഗിരീഷ് (ജി.എം.എൽ.പി. സ്കൂൾ, കരിങ്കല്ലായി), പാർവതി, സതീശൻ (സി.പി.എം. കൊളത്തറ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി, സുരേഷ് കുമാർ . മരുമക്കൾ: ഭരതൻ (ചെറുക്കാട്ട്, മണ്ണൂർ), ജയശ്രീ, പുഷ്പകുമാരി (ഫറോക്ക് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ചെറുവണ്ണൂർ), സുജിത. 

ബാബു
കക്കോടി: ഇയ്യാംവീട്ടിൽ മീത്തൽ പരേതനായ കേളുക്കുട്ടിയുടെ മകൻ ‘ശോഭനം’ വസതിയിൽ ഐ.എം. ബാബു (59-ബാബൂസ് സലൂൺ, കക്കോടി) കക്കോടിയിലെ കുന്നത്ത് പറമ്പത്ത് വീട്ടിൽ അന്തരിച്ചു. കേരള സ്റ്റേറ്റ് ബാർബേഴ്സ് അസോസിയേഷൻ  കോഴിക്കോട് താലൂക്ക് ട്രഷററാണ്. ഭാര്യ: ഷീജ. മക്കൾ: ഭവാനന്ദ്, ശോഭാനന്ദ്.
സഹോദരങ്ങൾ: ബാലൻ, സുധാകരൻ, മൈഥിലി വാസു, സുഗന്ധ സുധാകരൻ, സുഭജ ബാബു, പരേതരായ വാസു, ശ്രീധരൻ, ചന്ദ്രൻ, ഗംഗാധരൻ, ശ്രീനിവാസൻ. 

അച്യുതൻ നായർ
ബാലുശ്ശേരി: എരമംഗലം കണ്ണങ്കോട് പൊട്ടക്കുളങ്ങര അച്യുതൻ നായർ (82) അന്തരിച്ചു. ഭാര്യ: മാധവി അമ്മ. മക്കൾ: ശിവദാസൻ, സാവിത്രി, ഗിരിജ. മരുമക്കൾ: ബേബി, സുധാകരൻ, തങ്കമണി. സഹോദരങ്ങൾ: കുമാരൻ നായർ, ശ്രീധരൻ നായർ, ശാരദ, പരേതരായ മാനു നായർ, കല്യാണി അമ്മ, ഗംഗാധരൻ നായർ. 

എ.കെ.അഷ്റഫ് 
പടന്ന: പടന്ന മൂസഹാജിമുക്കിലെ എ.കെ.അഷ്റഫ് (42) ഉംറ നിർവഹണത്തിനിടെ മദീനയിൽ അന്തരിച്ചു. പടന്ന മൂസഹാജിമുക്കിലെ വലിയപീടിക ഉടമകളിൽ ഒരാളാണ്. പടന്ന മുഹിയുദ്ദീൻ മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറി, പടന്ന ഖിദ്മത്ത് കമ്മിറ്റി അംഗം, വ്യപാരി വ്യവസായി ഏകോപന സമിതി പടന്ന യൂണിറ്റ് വൈസ് പ്രസിഡന്റ്, പഞ്ചായത്ത് മുസ്ലിം ലീഗ്  കൗൺസിൽ അംഗം, അഞ്ചാം വാർഡ് ലീഗ് പ്രവർത്തകസമിതിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. പടന്നയിലെ മുതിർന്ന മുസ്ലിം ലീഗ് നേതാവായിരുന്ന പരേതനായ പി.വി.ഖാലിദ് ഹാജിയുടെയും എ.കെ. ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഫർസാന.
 മക്കൾ: ഫർസീൻ ഖാലിദ്, സൽഫ ഫാത്തിമ. സഹോദരങ്ങൾ: സഫിയത്ത്, നഫീസത്ത്, നൗഷാദലി. കബറടക്കം മദീനയിൽ നടന്നു.

സി.എ.ബാലൻ
ഉദുമ: ആദ്യകാല പ്രവാസിയും പാലക്കുന്ന് ക്ഷേത്ര ഭരണസമിതിയുടെ മുൻ കേന്ദ്രകമ്മിറ്റി അംഗവുമായിരുന്ന ചെമ്പിരിക്ക ഹൗസിൽ സി.എ.ബാലൻ(71) അന്തരിച്ചു. പരേതരായ അപ്പുവിന്റെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: രമണി (നാർച്ചിക്കുണ്ടിൽ). മക്കൾ: ബിജു, സജിത്ത്(ഇരുവരും ദുബായ്), രാജീവൻ (മർച്ചന്റ് നേവി), ജ്യോതി. മരുമക്കൾ: ബിന്ദു(ഞാണിക്കടവ്), ശാന്തി(പാണ്ടിക്കണ്ടം), വിജിഷ(മലാംകുന്ന്), സൂരജ് ഒഴിഞ്ഞവളപ്പ് (ദുബായ്). 

ചിരുതക്കുട്ടി
മാവൂർ: താത്തൂർപൊയിൽ പാറക്കൽ ചിരുതക്കുട്ടി (72) അന്തരിച്ചു. മക്കൾ: രമേഷ് മാവൂർ (മൗനാക്ഷരങ്ങൾ സിനിമയുടെ നിർമാതാവ്), മനോജ്. സഹോദരി: ഉണ്ണൂലി. 

ശങ്കരൻ നായർ 
മീനങ്ങാടി: മണിവയൽ പിലാശ്ശേരി ശങ്കരൻ നായർ (68) അന്തരിച്ചു. ഭാര്യ: ഷൈലജ. മക്കൾ: സുനീഷ്, സുധീഷ്. മരുമകൾ: ലളിത. 

ഇമ്പിച്ചി ആയിശ 
കൊടുവള്ളി: പന്നൂർ പരേതനായ കോട്ടക്കൽ സൈതൂട്ടിയുടെ ഭാര്യ ഇമ്പിച്ചി ആയിശ (85) അന്തരിച്ചു. മക്കൾ: മൊയ്തീൻകുട്ടി (റിട്ട. അധ്യാപകൻ, എളേറ്റിൽ യു.പി. സ്കൂൾ), മുഹമ്മദ് കോയ (സദർ മുഅല്ലിം കച്ചേരിമുക്ക് മദ്രസ), ഇസ്മായിൽ (ഫീൽഡ് അസിസ്റ്റൻറ്, ബീച്ച് ഹോസ്പിറ്റൽ), ആസ്യ, പാത്തേയി, ആമിന, സുബൈദ. മരുമക്കൾ: പരേതനായ തറുവേയി, ഉസൈൻ, ഉസ്മാൻ, അലി, മറിയം, ജമീല, ആബിദ.

കുട്ടിമാളു
കുരുവട്ടൂർ: പുതിയോത്ത് കുട്ടിമാളു (102) അന്തരിച്ചു. മക്കൾ: പ്രഭാകരൻ, രാധ, അശോകൻ, രാജൻ, വിലാസിനി, സത്യവതി, പരേതനായ ബാബു. മരുമക്കൾ: തങ്കമണി, സരസു, സുധ, ബാലൻ, സത്യൻ. 

റഫീക്ക്
നീലേശ്വരം: മത്സ്യവിൽപ്പനത്തൊഴിലാളിയായ ഒഴിഞ്ഞവളപ്പിലെ റഫീക്ക് (45) അന്തരിച്ചു. പരേതനായ മൊയ്തീന്റെയും സെബിയയുടെയും മകനാണ്. ഭാര്യ: ഫൗസിയ. മക്കൾ: ഫർഹാന, ഷാന (വിദ്യാർഥി). മരുമകൻ: ജംഷീർ. സഹോദരങ്ങൾ: സയ്യിറ, സമീറ.   

പത്മനാഭൻ 
നീലേശ്വരം: നീലേശ്വരം നഗരസഭാ മുൻ കൗൺസിലറും നെഹ്റു കോളേജ് റിട്ട. ലൈബ്രേറിയനുമായ തൈക്കടപ്പുറം പുറത്തേക്കൈയിലെ പുഞ്ചക്കര പത്മനാഭൻ (66) അന്തരിച്ചു. ഭാര്യ: സുലോചന. മക്കൾ: സൂരജ്, ധീരജ് (ഐ.ടി.ബി.ടി.), നീരജ് (തായ്ലാൻഡ്). മരുമകൾ: രേവതി (ബന്തടുക്ക). സഹോദരങ്ങൾ: പുഞ്ചക്കര കുഞ്ഞിരാമൻ (നെഹ്റു കോളേജ് റിട്ട. സൂപ്രണ്ട്), കമല, ദേവകി (പള്ളിക്കര), പരേതനായ കോരൻ (കണ്ണാടിപ്പാറ).     

ബാലൻ
മടിക്കൈ: മേക്കാട്ട് പാലങ്കി ബാലൻ (63) അന്തരിച്ചു. ഭാര്യ: തങ്കമണി (ആലയി). മക്കൾ: ഷീബ, ഷീജ, ഷിജി. മരുമക്കൾ: രാജു (കാരാക്കോട്), രാജേഷ് (പള്ളിക്കര), ദാമോദരൻ (രാവണീശ്വരം). സഹോദരങ്ങൾ: പി.നാരായണൻ(സി.പി.എം. മടിക്കൈ ലോക്കൽ കമ്മിറ്റി അംഗം), തമ്പായി, ചന്ദ്രൻ.

ജോണി
അവിണിശ്ശേരി: കട്ടിക്കാരൻ ജോണി (84) അന്തരിച്ചു. ഭാര്യ: റോസി. മക്കൾ: ജോയ് (വോൾട്ടാസ്, ഡൽഹി), ഐവൺ (ബിസിനസ്), റാൽഫി (ബിസിനസ്), ടോണി (ബിസിനസ്), തോമസ് (റോയൽ മെയിൽ, ഇംഗ്ളണ്ട്), പ്രീന (ബിസിനസ്). മരുമക്കൾ: ജൂലി (സോമർവില്ലെ സ്കൂൾ, ഗ്രേയ്റ്റർ നോയിഡ), ജോയ്സി, ലിജി (കരൂർ വൈശ്യാ ബാങ്ക്, തൃശ്ശൂർ), ബ്രീന (നഴ്സ്, ഇംഗ്ളണ്ട്). ഷിബു (ഗവ. കോൺട്രാക്ടർ). 

മദ്ദളകലാകാരൻ കൊടകര ബാബു        
കൊടകര: മദ്ദളകലാകാരൻ കൊടകര ബാബു (56) കുഴഞ്ഞുവീണ് മരിച്ചു. കൊടകര കാവിൽ കിഴുമല പരേതരായ രാമൻനായരുടെയും തെക്കേടത്ത് കാർത്യായനിയമ്മയുടെയും മകനാണ്. മൂന്ന് പതിറ്റാണ്ടായി പഞ്ചവാദ്യത്തിലെ മദ്ദളനിരയിൽ സജീവമായിരുന്നു. വ്യാഴാഴ്ച വീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ലത. മക്കൾ: സംഗീത് (ഖത്തർ), സന്ദീപ് (അബുദാബി). സഹോദരങ്ങൾ: വലംതല പ്രമാണി പരേതനായ കൊടകര സജി, ശ്രീനിവാസൻ, നാരായണൻകുട്ടി. 

ശങ്കുണ്ണി
തൃത്തല്ലൂർ: വൈക്കാട്ടിൽ മാത്തുക്കാട്ടിൽ ശങ്കുണ്ണിമാസ്റ്റർ (91) അന്തരിച്ചു. ഏങ്ങണ്ടിയൂർ നാഷണൽ ഹൈസ്കൂളിലെ അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ നളിനി ടീച്ചർ. മകൾ: ബീന. 

ജാനകി
പൊന്നൂക്കര: കുരുലി ശങ്കരൻകുട്ടിയുടെ ഭാര്യ ജാനകി (76) അന്തരിച്ചു. മക്കൾ: രാമചന്ദ്രൻ, ശകുന്തള, ഹരിമോൻ, പ്രഹ്ളാദൻ, ഫ്രീനി. മരുമക്കൾ: ലിഖി, രാജൻ, ജിസി, ബിന്ദു, മുരളീധരൻ. 

പാത്തുമ്മക്കുട്ടി
തിരൂർ: സൗത്ത് അന്നാര പരേതനായ വെള്ളത്താഴത്ത് കുഞ്ഞിബാവയുടെ ഭാര്യ പാത്തുമ്മക്കുട്ടി (74) അന്തരിച്ചു. മക്കൾ: ജമീല, അലീമ, മൈമൂന, സുബൈദ, ഹാജറ, ഷാഹുൽഹമീദ്, സിദ്ദീഖ് (ഷാർജ), മുനീർ (അബുദാബി), ഹംസ, ഉമ്മർ, അലി. മരുമക്കൾ: ബാവ, അബു, യൂസഫ്, അബൂബക്കർ, ഹമീദ്, റസിയ, ബഷീറ, ഖൈറുന്നിസ, ഷറീന, സുമാനത്ത്, ജുവാഹിറ.

മാക്കുണ്ണി
പട്ടിക്കാട്: കീഴാറ്റൂർ ചെമ്മന്തട്ടയിലെ ചോലയിൽ മാക്കുണ്ണി (80) അന്തരിച്ചു. ഭാര്യ: കാർത്ത്യായനി. മക്കൾ: രാധ, ബാലകൃഷ്ണൻ, മാധവൻ. മരുമക്കൾ: ശ്രീജ, സരിത, രാമൻകുട്ടി. 

ദേവകി ബ്രാഹ്മണിയമ്മ
എളയൂർ: പൂമംഗലത്ത് പരേതനായ പരമേശ്വരൻ നമ്പീശന്റെ ഭാര്യ ദേവകി ബ്രാഹ്മണിയമ്മ (88) അന്തരിച്ചു. മക്കൾ: ശ്രീദേവി, നീലകണ്ഠൻ (സി.പി.എം. കാവനൂർ ലോക്കൽകമ്മിറ്റി അംഗം), രാമചന്ദ്രൻ (റെയിൽവേ, അങ്ങാടിപ്പുറം), സുഷമ (ജി.യു.പി.എസ്. ആനന്ദപുരം), പത്മിനി (എ.എൽ.പി.എസ്. മണ്ടകക്കുന്ന്). മരുമക്കൾ: രമേശ് (ആനന്ദപുരം), പ്രമോദ് (ഇരിവേറ്റി ഹൈസ്കൂൾ), ശ്രീകുമാരി, അംബിക (ജി.യു.പി.എസ്. കരുവമ്പ്രം), പരേതനായ ഉണ്ണിക്കൃഷ്ണൻ നമ്പീശൻ. 

വിലാസിനി അമ്മ
എറവ്: പരേതനായ കേളംകണ്ടത്ത് ഉണ്ണികൃഷ്ണമേനോന്റെ ഭാര്യ കുറ്റിച്ചിറ വിലാസിനി അമ്മ (81) അന്തരിച്ചു. മക്കൾ: കൃഷ്ണദാസ്, കമൽദാസ്, ഉഷാദേവി, ജയശ്രീ. മരുമക്കൾ: അംബികാദേവി, ഷീലാദേവി, കൃഷ്ണൻകുട്ടി (റിട്ട. കനറാ ബാങ്ക്), രാമചന്ദ്രൻ. 

അന്തോണി
പഴുവിൽ: തേക്കാനത്ത് അന്തോണി (84) അന്തരിച്ചു. ഭാര്യ: അമ്മിണി. മക്കൾ: പോൾ, കൊച്ചുമേരി, ബാബു, വിൻസൻ, ലില്ലി, റോസി. മരുമക്കൾ: മേഗി, ജോർജ്, അംബിക മേരി, ജെസ്സി, ജോൺസൻ, ബെന്നി.

സൗമിനി
തൃശ്ശൂർ: പരേതനായ തിരുവമ്പാടി സി.എൽ.ബി. മേനോന്റെ ഭാര്യ സൗമിനി (80) അന്തരിച്ചു. വളാഞ്ചേരി പുളിയശ്ശേരി കുടുംബാംഗമാണ്. മക്കൾ: ജയപാൽ (സീനിയർ മാർക്കറ്റിങ് മാനേജർ, ടോംയാസ് അഡ്വർടൈസിങ്), രമേഷ് (അശ്വിനി ഹോസ്പിറ്റൽ), ശ്രീലത. മരുമക്കൾ: സിന്ധു (എച്ച്.ഡി.എഫ്.സി., ഹോം ലോൺ), സുഷ, രാംദാസ് (സൗദി അറേബ്യ).

ജോണ് വില്സണ്
കുന്നിക്കോട്: ഗ്രീഷ്മത്തില് ജോണ് വില്സണ് (68-കൃഷിവകുപ്പില്നിന്ന് വിരമിച്ച അസി. ഡയറക്ടര്) അന്തരിച്ചു. ഭാര്യ: ശോഭന വില്സണ് (റിട്ട. പോസ്റ്റ്മിസ്ട്രസ്). മക്കള്: ഡോ. പ്രവീണ് ജോണ്, (അസി. ഡെൻറൽ സര്ജന് പി.എച്ച്.സി., ചേര്പ്പുളശ്ശേരി), പ്രജിത ജോണ് (സ്റ്റാഫ് നഴ്സ്, തിരുവനന്തപുരം മെഡിക്കല് കോളേജ്). മരുമക്കള്: അനു ജയകുമാര്, ജിന്റോ ജോസഫ്.

സുമതി അമ്മ
തങ്കശ്ശേരി: ചൂരത്തോട്ടിൽ വീട്ടിൽ പരേതനായ ജോൽസ്യൻ ശിവശങ്കരപ്പിള്ളയുടെ ഭാര്യ സുമതി അമ്മ (74) അന്തരിച്ചു. മക്കൾ: അനിൽകുമാർ (തിരുവിതാംകൂർ ദേവസ്വം ബോർഡ്), അജിത്കുമാർ (തിരുവിതാംകൂർ ദേവസ്വം ബോർഡ്), അജിതാകുമാരി (തിരുവിതാംകൂർ ദേവസ്വം ബോർഡ്), അനിതാകുമാരി (ഹെൽത്ത് ഡിപ്പാര്ട്ട്മെന്റ്). മരുമക്കൾ: റാണി, സിന്ധു, കുമാർ (സൗദി), ശിവകുമാർ (ഇൻലാൻഡ് നാവിഗേഷൻ ഡയറക്ടറേറ്റ്, കൊല്ലം).

മുന് ഹൈക്കമ്മിഷണര് ബി.വിജയന് പിള്ള
ചവറ: പോറ്റിമഠത്തില് പരേതരായ ബാലകൃഷ്ണപ്പണിക്കരുടെയും ഗൗരിക്കുട്ടിയമ്മയുടെയും മകന്  വിജയന്പിള്ള ബി. (66-മുൻ ഹൈക്കമ്മിഷണർ, ന്യൂസീലന്ഡ്) അന്തരിച്ചു. സഹോദരങ്ങള്: സരസ്വതി അമ്മ (റിട്ട. ഹെല്ത്ത് സര്വീസ്), ശ്രീദേവി അമ്മ, രാധാകുമാരി, ബി.മോഹന്കുമാര് (റിട്ട. എസ്.ബി.ടി.), പ്രകാശന് പിള്ള (ഐ.ടി.സി., ചവറ), ശ്രീകുമാര് (ഗള്ഫ്), പരേതയായ ഉഷാകുമാരി. 

എം.കെ. താഹിർ
മസ്കറ്റ്: മത്രയിൽ ജോലിചെയ്യുന്ന കണ്ണൂർ ശാദുലിപ്പള്ളി വി.സി. ഹൗസിൽ പള്ളിപ്രം സ്വദേശി എം.കെ. താഹിർ (42) അന്തരിച്ചു. തിയ്യാടത്ത് മുസ്തഫ-സാറുമ ദമ്പതിമാരുടെ മകനാണ്. ഭാര്യ: വി.സി. ഫസീല. മക്കൾ: ഫിദ, ഫുഹാദ്, ഫാദിൽ.

കെ.ടി. രാജു  
ന്യൂഡല്ഹി: ഡല്ഹി മയൂര്വിഹാര് ഫേസ് മൂന്ന് പോക്കറ്റ് എ-രണ്ടില് ആലപ്പുഴ മങ്കൊമ്പ് കണിയാന്വളയില് വീട്ടില് കെ.ടി. രാജു (57) അന്തരിച്ചു. ഭാര്യ: ഓമന. മക്കള്: ജിജോ തോമസ്, ജോബിന് തോമസ്. ശവസംസ്കാരം വെള്ളിയാഴ്ച നാട്ടില്.
എന്.കെ. സാധന മോഹനന് നമ്പ്യാര്
മുംബൈ: കണ്ണൂര് ജില്ലയിലെ കൂത്തുപറമ്പിനടുത്ത കാഞ്ഞിലേരി സ്വദേശിനിയും ഡോംബിവ്ലി ഈസ്റ്റിലെ പാണ്ഡുരംഗവാടി ആനന്ദ്് നഗര് ന്യൂഗീത കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ താമസക്കാരിയുമായ എന്.കെ. സാധന മോഹനന് നമ്പ്യാര് (54) അന്തരിച്ചു. എം.വി. രാഘവന്റെയും പരേതയായ എന്.കെ. പത്മാവതിയുടെയും മകളാണ്. ഭര്ത്താവ്: ടി.വി. മോഹനന്. മകള്: സ്മിത വിജേഷ്. മരുമകന്: വിജേഷ്. ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 11-ന് ഡോംബിവ്ലി രാംനഗര് ശ്മശാന ഭൂമിയില്.

ആന്റോ ജോൺ മോറിസ്തി

രുവനന്തപുരം: കൊല്ലം ഇരവിപുരം വിജയവില്ലയിൽ ആന്റോ ജോൺ മോറിസ് (95) കുമാരപുരം അവിട്ടം റോഡ് നർമദ സ്റ്റീൽ യാഡിനു സമീപം നമ്പർ 14-ൽ അന്തരിച്ചു. കൊല്ലം തോമസ് സ്റ്റീഫൺ ആൻഡ് കമ്പനി മാനേജരായിരുന്നു. ഭാര്യ: പരേതയായ ട്രീസ മോറിസ്. മക്കൾ: ഡോ. റെയ്മണ്ട് മോറിസ് (തിരുവനന്തപുരം മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗം മുൻ മേധാവി), മെൽവിൻ മോറിസ് (ഓസ്ട്രേലിയ), കാതറിൻ മോറിസ് (റിട്ട. പ്രൊഫ. സെന്റ് മൈക്കിൾസ്, ചേർത്തല), ഡോ. ലിനറ്റ് മോറിസ് (ആലപ്പുഴ മെഡിക്കൽ കോളേജ് അനസ്തേഷ്യാ വിഭാഗം പ്രൊഫസറും മേധാവിയും). മരുമക്കൾ: റോസ് മോൾ മണ്ണാളി (സെന്റ് മേരീസ് ഹൈസ്കൂൾ, വെട്ടുകാട്), ടൈറ്റസ് കൊറിയ (റിട്ട. പ്രൊഫ. ആൻഡ് വൈസ് പ്രിൻസിപ്പൽ, സെന്റ് ആൽബർട്ട്സ് കോളേജ്, എറണാകുളം), ബിയാട്രിസ് മെൽവിൻ (ഓസ്ട്രേലിയ), പരേതനായ റോയി ജോസഫ്. 

ജി.രവീന്ദ്രൻ
കുലശേഖരം: വെണ്ടലികോട് വിഷ്ണുവിലാസത്തിൽ ജി.രവീന്ദ്രൻ (58-ശശി) അന്തരിച്ചു. ഭാര്യ: അനിത കുമാരി. മക്കൾ: വിഷ്ണു, വിദ്യ. മരുമകൻ: സുനോജ്.  

പൊന്നമ്മ
പുതുക്കുളങ്ങര: നല്ലിക്കുഴി തടത്തരികത്തുവീട്ടിൽ പൊന്നമ്മ (70) അന്തരിച്ചു. മക്കൾ: മോനിരാജ് (പോലീസ്), മദനകുമാർ (കെ.എസ്.ആർ.ടി.സി.). 

പുരുഷോത്തമൻനായർ 
തലവടി തെക്ക്: മാണത്താറ കടമ്മാട്ട് വീട്ടിൽ പുരുഷോത്തമൻനായർ (89) അന്തരിച്ചു. ഭാര്യ: തലവടി പതിനെട്ടുങ്കൽ കുടുംബാംഗം രാധാമണിയമ്മ. മക്കൾ: ശ്രീദേവി (ബെംഗളൂരു), ശ്രീലത, ശ്രീകല (ബെംഗളൂരു).
 മരുമക്കൾ: നരേന്ദ്രനാഥ് (ബെംഗളൂരു), സുരേഷ്കുമാർ (ദുബായ്), ശ്രീകുമാർ (ഓൾ ഇന്ത്യ റേഡിയോ, ബെംഗളൂരു). 

കമലാധരൻ 
മണ്ണഞ്ചേരി: കൈതപ്പൊള്ളയിൽ കമലാധരൻ (84) അന്തരിച്ചു. ഭാര്യ: മന്ദാകിനി. മക്കൾ: ജയപ്രകാശ്, സജിമോൻ, ശശികല. മരുമക്കൾ: ലിജി, പ്രീത, ഷാജി. വിജയവർധനൻ 
കായംകുളം: കൃഷ്ണപുരം ചെങ്ങാലപ്പള്ളി വടക്കതിൽ വിജയവർധനൻ (ഉണ്ണി-64) അന്തരിച്ചു. ഭാര്യ: ഉഷ. മക്കൾ: ആര്യ, വിഷ്ണു. മരുമകൻ: ബോബൻ. 

സോമനാഥൻ പിള്ള 
ചെന്നിത്തല: റിട്ട. ലേബർ ഓഫീസർ, തൃപ്പെരുന്തുറ ലക്ഷ്മിവിലാസത്തിൽ സോമനാഥൻപിള്ള (77) അന്തരിച്ചു. ഭാര്യ: വിജയമ്മ. 

കമലാക്ഷി
പള്ളിപ്പുറം: പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് ആറാം വാര്ഡ് പതിയാമൂലയില് പരേതനായ പപ്പുവിന്റെ ഭാര്യ കമലാക്ഷി (83) അന്തരിച്ചു. 

സുമതിക്കുട്ടിയമ്മ
ചന്പക്കര: വേങ്ങശ്ശേരിൽ പരേതനായ ഭാസ്കരപ്പണിക്കരുടെ ഭാര്യ സുമതിക്കുട്ടിയമ്മ (77) അന്തരിച്ചു. തിടനാട് മങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: പരേതനായ മുരളി, മിനു (കുന്നന്താനം), മനോജ്, ഗൗരി രാജേഷ് (കങ്ങഴ). മരുമക്കൾ: ബിന്ദു മുരളി (എൽ.പി.എസ്. തിരുവഞ്ചൂർ), ദിലീപ്കുമാർ കുന്നന്താനം, രാജേഷ് (കങ്ങഴ). 

ടി.കെ.ജോസഫ്
വരിക്കാംകുന്ന്: തടത്തിൽ ടി.കെ.ജോസഫ് (84) അന്തരിച്ചു. ഭാര്യ: ഏലിയാമ്മ കല്ലറ വരിക്കമാംതൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, ലാൽ, സാബു, ജെസി (എല്ലാവരും ടെക്സസ് യു.എസ്.എ.). മരുമക്കൾ: ജോസ് പെരുനിലത്തിൽ പുതുവേലി, സൈബി രാമച്ചനാട്ട് കരിങ്കുന്നം, അനിത തടത്തിൽ എസ്.എച്ച്.മൗണ്ട് കോട്ടയം, ജോയി വേലിയത്ത് പുത്തൻപുരയിൽ കല്ലറ. 

ഷീലാ തോമസ്
ഒളശ്ശ: പടവത്തിൽ പരേതനായ തോമസിന്റെ മകൾ ഷീലാ തോമസ് (60) അന്തരിച്ചു. അമ്മ: പരേതയായ അച്ചാമ്മ. 

സി.ടി.ബേബി
നാട്ടകം: മുളങ്കുഴ ചേന്നാട്ടുവീട്ടിൽ പരേതനായ സി.യു.തോമസിന്റെ മകൻ സി.ടി.ബേബി (76) മുംബൈയിൽ അന്തരിച്ചു. ഭാര്യ: പുറമറ്റം ഐരാറ്റ് ഏലിയാമ്മ.

കെ.പി.ജോർജ്
മുതലക്കോടം: ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായിരുന്ന കാരുപ്പാറ പള്ളിക്കപ്പറമ്പിൽ കെ.പി.ജോർജ് (82) അന്തരിച്ചു. ഭാര്യ: എത്സി ജോർജ്. മക്കൾ: പീറ്റർ ജോർജ്, പുഷ്പ വിൻസെന്റ്, റ്റീന ജോണി. മരുമക്കൾ: സുമോൾ പീറ്റർ, കെ.സി.വിൻസെൻറ്, ജോണി കുര്യൻ. പി.ജെ.ജോസഫ് എം.എൽ.എ.യുടെ സഹോദരി ഭർത്താവാണ്.

കോശി പി. കോശി
കൈപ്പട്ടൂർ: മാമൂട്ടിൽ കുടുംബാംഗം പണ്ടകശാല പുത്തൻവീട്ടിൽ പരേതനായ റിട്ട. പോസ്റ്റ്മാസ്റ്റർ പി.കെ.കൊച്ചുകോശിയുടെ മകൻ കോശി പി.കോശി (സാജു-62) അന്തരിച്ചു. കോട്ടയം ട്രാവൻകൂർ സിമന്റ്സ് മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: ലൈലാമ്മ (തലച്ചിറ പുത്തൻപുരയിൽ). മക്കൾ: ആനി, അജി. മരുമക്കൾ: അജിത് കെ.വിൻസൺ (ഓമല്ലൂർ ഒഴുമണ്ണിൽ), അൻസു അലക്സാണ്ടർ (കൊഴുവല്ലൂർ പേരങ്ങാട്ട്). 

വി.ബാലചന്ദ്രൻ
പത്തനംതിട്ട: കുന്പഴ മൈലാടുപാറ ദീപു നിവാസിൽ വി.ബാലചന്ദ്രൻ (ബാബു-69) അന്തരിച്ചു. ഭാര്യ: സുഷമാ ദേവി (ആധാരമെഴുത്ത് കോന്നി). മക്കൾ: ദീപു ചന്ദ്ര (യു.എ.ഇ.), ദീപാ ചന്ദ്ര (യു.എ.ഇ.). മരുമക്കൾ: ബിനു വിജയൻ (യു.എ.ഇ.), രേഖ (എസ്.ഡി.എ.സ്കൂൾ പത്തനംതിട്ട). 

അന്നം
വെള്ളാരപ്പിള്ളി: മരോട്ടിക്കുടി പരേതനായ പത്രോസിന്റെ ഭാര്യ അന്നം (82) അന്തരിച്ചു. ആയത്തുപടി ആട്ടോക്കാരന് കുടുംബാംഗം. മക്കള്: ജോണി, സിസ്റ്റര് എലവിന് പീറ്റര് , സില്വി, പീറ്റര്, ഷൈനി. മരുമക്കള്: ലില്ലി, ജോസ് പുത്തന്കുടി കൊറ്റമം, റിന്സി, സജി പാലാട്ടി കാഞ്ഞൂര്. 

തങ്കപ്പന്
പനങ്ങാട്: പനങ്ങാട് ജനതാറോഡ് പീടികപ്പറമ്പില് തങ്കപ്പന് (86) അന്തരിച്ചു. ഭാര്യ: വത്സല. മക്കള്: സുധാകരന്, രമാവതി, സലില, സന്തോഷ്. മരുക്കള്: ലീന, സോമന്, ബേബി, ഷീബ.

പങ്കജാക്ഷി
ഇരുമ്പനം: വടക്കേ ഇരുമ്പനം ചെറുമുട്ടത്ത് പങ്കജാക്ഷി (74) അന്തരിച്ചു. മക്കള്: സുലേഖ, ജയന്, പരേതയായ ജയന്തി. മരുമക്കള്: വേണുഗോപാല്, വിജയന്, ഷിനിത. 

ടി.യു. പ്രശാന്ത്
പച്ചാളം: പി.ജെ. ആന്റണി ഗ്രൗണ്ടിന് സമീപം നൈസ് ഗാര്ഡന് ‘ശ്രീശൈല’ത്തില് കെ.കെ. ഉണ്ണിയുടെ മകന് ടി.യു. പ്രശാന്ത് (44) അന്തരിച്ചു. കുന്നുകര റിലയന്സ് ഡിജിറ്റല് ഉദ്യോഗസ്ഥനാണ്. അമ്മ: എം.കെ. സരോജിനി. ഭാര്യ: ടി.ജി. ധന്യ. മകന്: ആദിത്യ.

നടൻ മമ്മൂട്ടിയുടെ ഭാര്യാ മാതാവ് നബീസ

മട്ടാഞ്ചേരി: സിനിമാ നടന് മമ്മൂട്ടിയുടെ ഭാര്യാ മാതാവ് മട്ടാഞ്ചേരി സ്റ്റാര് ജങ്ഷനില് പാഴാട്ട് പറമ്പില് അബുവിന്റെ ഭാര്യ സി.എച്ച്. നബീസ (80) അന്തരിച്ചു. മക്കള്: അബ്ദുല് അസീസ്, സുല്ഫത്ത്, റസിയ, സൗജത്ത്. മറ്റ് മരുമക്കള്: സലീം, സൈനുദ്ദീന്, ജെമീസ്.

ചരിത്ര ഗവേഷകൻ നാരായണന് വിമലന്
കൊച്ചി: പ്രസിദ്ധ ചരിത്ര ഗവേഷകനും പുരാവസ്തു ശേഖരത്തിന് ഉടമയുമായ ചെറിയ പാടത്ത് നാരായണന് വിമലന് (80) കുരീക്കാട് ‘ദേവികൃപ’യില് അന്തരിച്ചു. റിട്ട. ഐ.ടി.ഡി.സി. ഓഫീസറായിരുന്നു. കണ്ണൂര് ഡി.സി.സി. ഓഫീസിന് സമീപത്തെ സ്വന്തം വീടായ കണ്ണോത്ത് വില്ലയെ ചരിത്ര മ്യൂസിയമാക്കി മാറ്റിയിരുന്നു. അപൂര്വ പുരാതന താളിയോലഗ്രന്ഥങ്ങള് അടക്കം അദ്ദേഹത്തിന്റെ ശേഖരത്തില് ഉള്പ്പെട്ടിരുന്നു. ഭാര്യ: പരേതയായ എ.കെ. ശൈലജ. മക്കള്: നിത, ഹിത. മരുമകന്: സേതുനാഥ് (ദുബായ്). 

കെ.കെ. വാസു
മാമംഗലം: മാമംഗലം-പൊറ്റക്കുഴി റോഡ് ചേതന ജങ്ഷന് സമീപം കൃഷ്ണവിലാസിൽ  കെ.കെ. വാസു (91) അന്തരിച്ചു. സഹോദരങ്ങള്: പരമേശ്വരന് (റിട്ട. ഹെഡ്മാസ്റ്റര്, സെയ്ന്റ് ആല്ബര്ട്സ്, എറണാകുളം), പുരുഷോത്തമന്, പരേതരായ സുഭദ്ര, കൗസല്യ. 

കൃഷ്ണന് നായര്
 ഇരിങ്ങോള്: വൈദ്യശാലപ്പടി കൊറ്റയാമ്പുറത്ത് കൃഷ്ണന് നായര് (92) അന്തരിച്ചു. ഭാര്യ: പരേതയായ സരോജിനി അമ്മ. മക്കള്: കെ.കെ. വിജയന് (റിട്ട. പ്രൊഫസര്, മഹാരാജാസ് കോളേജ്), കെ.കെ. ലത. മരുമക്കള്: ടി.എന്. ശ്യാമള (റിട്ട. എക്സിക്യുട്ടീവ് എന്ജിനീയര് ഇറിഗേഷന്), ടി.കെ. പ്രഭാകരന് (റിട്ട. എക്സിക്യുട്ടീവ് എന്ജിനീയര് ഇറിഗേഷന്).

 പാറു
കിഴക്കേയാക്കര: ആലങ്ങാട്ടുതറ ജയാനിവാസിൽ പരേതനായ ചാമിയുടെ ഭാര്യ പാറു (78) അന്തരിച്ചു. മക്കൾ: വാസു (റിട്ട. ലാബ് അസിസ്റ്റന്റ്, വിക്ടോറിയ കോളേജ്), പരേതനായ മാധവൻ, കേശവൻ, കുമാരി, രാധ, ഉണ്ണിക്കൃഷ്ണൻ, ജയരാജ്. മരുമക്കൾ: കുഞ്ഞു, കമലം, പരിമളം, കൃഷ്ണകുമാരി, നിഷ.

ജാനകി
അകത്തേത്തറ: മേലേപ്പുറം ശ്രീനിവാസിൽ പരേതനായ കുട്ടികൃഷ്ണൻ ആശാരിയുടെ ഭാര്യ ജാനകി (76) അന്തരിച്ചു. മക്കൾ: സുന്ദരി, സദാശിവൻ, ലീല, കരുണൻ, ഗുരുവായൂരപ്പൻ, ഗോകുൽദാസ്, പ്രകാശൻ, സുരേന്ദ്രൻ. മരുമക്കൾ: കൃഷ്ണൻകുട്ടി, പ്രേമകുമാരി, ശകുന്തള, സുനില, രമ്യ, ദിവ്യ, സുജിത. 

സുധാകരൻ
ചിറ്റൂർ: നല്ലേപ്പിള്ളി താമരച്ചിറകളം ദേവീസദനത്തിൽ സുധാകരൻ (72) അന്തരിച്ചു. ഭാര്യ: ചന്ദ്രവല്ലി. മക്കൾ: കാർത്തികേയൻ, ശബരീഷ് (അമേരിക്ക). മരുമക്കൾ: നിമിഷ, വീണ. 

ലീല
തേങ്കുറിശ്ശി: മഹാളിപുരം മങ്ങോട് വീട്ടിൽ പരേതനായ കുഞ്ചുവിന്റെ ഭാര്യ ലീല (77) അന്തരിച്ചു. മക്കൾ: വിജയകുമാരി, ശാന്തകുമാരി, വസന്തകുമാരി, വനജകുമാരി, അംബിക, പരേതനായ ജിതേഷ്. 

ഉണ്ണി
പെരിന്തൽമണ്ണ: തൃശ്ശൂർ പാറളം വെങ്ങിനിശ്ശേരി ഉതുവേലിപ്പറമ്പിൽ എം.കെ. ഉണ്ണി (74) അന്തരിച്ചു. ഭാര്യ: സാവിത്രി. മക്കൾ: മധുസുദൻ, ബിന്ദു, ജ്യോതിരാജ്. 

ഹംസ
പട്ടിക്കാട്: തച്ചിങ്ങനാടം തോട്ടപ്പായയിലെ ഓട്ടുപാറ ഹംസ (65) അന്തരിച്ചു. ഭാര്യ: കുഞ്ഞാമിന. മക്കൾ: റംലത്ത്, ഹഫ്സത്ത്, റഫീഖ്.

നീലി
കാളികാവ്: ആനവാരിയിലെ പരേതനായ കെട്ടിപ്പറമ്പിൽ നീലകണ്ഠന്റെ ഭാര്യ നീലി (100) അന്തരിച്ചു. മക്കൾ: ശങ്കരൻ, വെളുത്തുണ്ണി, അമ്മു, സരോജിനി, കാളി. മരുമക്കൾ: ചാത്തൻകുട്ടി, ഇണ്ണിട്ടൻ.