കെ.പി.സി.സി. പ്രസിഡന്റ്  മുല്ലപ്പള്ളി രാമചന്ദ്രന്റെ സഹോദരീ  ഭർത്താവ് പി.പി. ഭാസ്കരൻ
ചോമ്പാല : കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സഹോദരി ഇന്ദിരയുടെ ഭർത്താവ് ചോമ്പാല കാവേരിയിൽ പി.പി. ഭാസ്കരൻ (81-റിട്ട. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്) അന്തരിച്ചു. മക്കൾ: ധന്യ അജിത് (ശ്രീ നാരായണ ഹയർസെക്കൻഡറി സ്കൂൾ, വടകര), അർജുൻ ഭാസ്കർ (സിൻഡിക്കേറ്റ് ബാങ്ക്, ഇരിട്ടി). മരുമക്കൾ: അജിത് കുമാർ (പ്രൊഫസർ, ബോട്ടണി ഡിപ്പാർട്ട്മെന്റ് ഗവ. കോളേജ്, മടപ്പള്ളി), ഡോ. ദ്യുതി അർജുൻ (ഡെൻറൽ സർജൻ). 

അബൂബക്കർ മുസ്ല്യാർ
മടവൂർ: ആരാമ്പ്രം കൊട്ടക്കാവയൽ പുള്ളൂണിച്ചാലിൽ കോളിക്കൽ അബൂബക്കർ മുസ്ല്യാർ (73) അന്തരിച്ചു. കരിപ്പൂർ, ചക്കാലക്കൽ, പടനിലം, പുല്ലാളൂർ തുടങ്ങിയ സ്ഥലങ്ങളിൽ മദ്രസാ അധ്യാപകനായിരുന്നു. ഭാര്യ: ആസ്യ കച്ചേരിക്കുന്നുമ്മൽ. മക്കൾ: മുഹമ്മദ് സാദിഖ് (ദമാം), റംല, റൈഹാനത്ത്, റുബീന, ഹൈറുന്നിസ. മരുമക്കൾ: ഹസ്സൻകോയ , ഉസ്സയിൻ ദാരിമി, അബ്ദുറഹിമാൻ (കുവൈത്ത്), ജഅഫർ, റുബീന. സഹോദരങ്ങൾ: പരേതരായ പി.സി. അയമ്മദ് കുട്ടി, പി.സി. ഉസ്സയിൻ, പി.സി. ഉസ്മാൻ. 

പി.സി. അനന്തകൃഷ്ണൻ
കോഴിക്കോട്: അരക്കിണർ ചിന്താ ലൈബ്രറി റോഡ് ‘ലക്ഷ്മി’ യിലെ പി.സി. അനന്തകൃഷ്ണൻ (95-റിട്ട. അക്കൗണ്ടന്റ്, സി.വി. രാമകൃഷ്ണയ്യർ പേപ്പർ മർച്ചന്റ്സ്, തളി) ചെന്നൈ അഡറായിലെ മകൻ പി.എ. ചിദംബരത്തിന്റെ (റിട്ട. സയന്റിസ്റ്റ്, ഒ.എൻ.ജി.സി., ചെന്നൈ) വസതിയിൽ അന്തരിച്ചു. ഭാര്യ: സി.എസ്. വിശാലാക്ഷി. മറ്റു മക്കൾ: പി.എ. ശിവരാമകൃഷ്ണൻ (റിട്ട. പ്രിൻസിപ്പൽ, ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, മീഞ്ചന്ത, കോഴിക്കോട്), പി.എ. വെങ്കിട്ടരാമൻ (റിട്ട. മാനേജർ, എൽ.ജി. പെട്രോളിയം, ചെന്നൈ), നാഗലക്ഷ്മി (കാനഡ), മീനാക്ഷി (ചെന്നൈ), രുക്മിണി (ചെന്നൈ), ഗീതാലക്ഷ്മി (മുംബൈ). മരുമക്കൾ: രാധാചിദംബരൻ (ന്യൂ ഇന്ത്യ അഷ്വറൻസ്, ചെന്നൈ), ജയലക്ഷ്മി ശിവരാമകൃഷ്ണൻ (സംഗീത അധ്യാപിക, അരക്കിണർ, കോഴിക്കോട്),  രാജലക്ഷ്മി വെങ്കിട്ടരാമൻ (എൽ.ഐ.സി. ഓഫ് ഇന്ത്യ, ചെന്നൈ), പരേതനായ മഹാദേവൻ, അനന്തകൃഷ്ണൻ (റീയൂണിയൻ എൻജിനിയറിങ് കമ്പനി, ചെന്നൈ), നടരാജൻ (ജെ.കെ. സിന്തറ്റിക്സ്, കാൺപുർ), സുന്ദരം (കില്ലിക്സ് നിക്സൺ, മുംബൈ). ശവസംസ്കാരം വ്യാഴാഴ്ച ചെന്നൈയിൽ.

ലിജു
മരുതോങ്കര: ചെത്തുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) വണ്ണാത്തിച്ചിറ ഷാപ്പ് കമ്മിറ്റി അംഗം കുമ്പേത്തറയിൽ സി.കെ. ലിജു (39) അന്തരിച്ചു. അച്ഛൻ: വിജയൻ. അമ്മ: ജാനു. ഭാര്യ: ഷാനി. മക്കൾ: ലക്ഷ്മി, സീതു കാർത്യ (ഇരുവരും വിദ്യാർഥികൾ). സഹോദരി: ലീന ദിനേശ് ലാൽ (സി.പി.എം. മരുതോങ്കര സൗത്ത് ബ്രാഞ്ച് കമ്മിറ്റിയംഗം, സെക്രട്ടറി, മരുതോങ്കര മേഖല ജനാധിപത്യ മഹിളാ അസോസിയേഷൻ).  

നാരായണി
പയ്യോളി: തിക്കോടി, പെരുമാൾപുരം നടുക്കണ്ടി പരേതനായ കുഞ്ഞിരാമന്റെ ഭാര്യ നാരായണി (84) ചെന്നൈയിൽ അന്തരിച്ചു. മക്കൾ: ജയശ്രീ, മഹേഷ്, അനൂപ് കുമാർ, ഉമാകാന്ത്, സുരേഷ് കുമാർ. മരുമക്കൾ: സജില, പ്രമീള, ശ്രീജ, സോണിയ ബിന്ദു, പരേതനായ രവീന്ദ്രൻ (ചെന്നൈ).  സഹോദരങ്ങൾ: നാണു, ഭാസ്കരൻ, പരേതരായ കുഞ്ഞിക്കണ്ണൻ, മാണിക്കം, ഗോപാലൻ. 

സരോജിനി   
എടമുട്ടം: തണ്ടയാംപറമ്പില് പരേതനായ ഗംഗാധരന് മാസ്റ്ററുടെ ഭാര്യ സരോജിനി (92) അന്തരിച്ചു. മക്കള്: ഡോ. ടി.ജി. സത്യേന്ദ്രന്, അഡ്വ. ടി.ജി. രാജേന്ദ്രന്, ടി.ജി. ശാന്തകുമാരി ധര്മരാജന്, പരേതനായ ടി.ജി. ശങ്കര്, ടി.ജി. രാധ ജയദേവ്, ടി.ജി. മീന അശോക്. മരുമക്കള്: ഡോ. റീത്ത സത്യേന്ദ്രന്, ഷാമറിന് രാജേന്ദ്രന്, ധര്മരാജന് തറയില്, ഉഷാ ശങ്കര്, പരേതനായ ഡോ. ജയദേവ് തോപ്പില്, അശോകന് ചാരങ്ങാട്ട്. 

കറപ്പൻ
കൊടുങ്ങല്ലൂര്: ശ്രീനാരായണപുരം ആമണ്ടൂര് ചെന്നറ കറപ്പൻ (76) അന്തരിച്ചു. സി.പി.എം. വെഴവന മുന് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: ശാരദ. മക്കള്: പ്രസീത, യതീന്ദ്രപ്രസാദ് (ഷാര്ജ), പ്രസൂതി. 

വത്സ 
കുറുപ്പംപടി: വേങ്ങൂർ ആലിയാട്ടുകുടി പരേതനായ എ.വി. ജോർജിന്റെ ഭാര്യ വത്സ (81) അന്തരിച്ചു. കണ്ടനാട് എഴുമാന്തുരുത്തി (കൊല്ലേത്ത്) കുടുംബാംഗമാണ്. മക്കൾ: വിജി (ദുബായ്), കുരിയൻ (മെഡിക്കൽറെപ്പ്), മേരി (എസ്.ബി.ഐ., ബെംഗളൂരു), അനിത (മാർ അത്തനേഷ്യസ് സ്കൂൾ, കോതമംഗലം). മരുമക്കൾ: ലവി, തോമസ് മാത്യു (എച്ച്.എ.എൽ, ബെംഗളൂരു), ബിനോ പോൾ (കുന്നത്ത് കൊച്ചുകുടി), പരേതയായ മേരി. 

ലില്ലി ജേക്കബ്
പാലാരിവട്ടം: കല്ലറയ്ക്കല് പരേതനായ പി.ടി. ചാക്കോയുടെ ഭാര്യ ലില്ലി ജേക്കബ് (84) അന്തരിച്ചു. ഊന്നുകല് മങ്ങാട്ട് കുടുംബാംഗമാണ്. മക്കള്: പരേതനായ ജോളി, പയസ് (യു.എസ്.എ.), ജോയ്സ്, മേരി, സീന. മരുമക്കള്: ഫാന്സി ജേക്കബ്, റാണി പയസ്, മാക്സി ജോയ്സ്, തോമസ് ജോണ്. 

ശിവശങ്കരൻ
മഞ്ഞുമ്മൽ: കണ്ണൻപറമ്പിൽ ശിവശങ്കരൻ (78) അന്തരിച്ചു. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരനായിരുന്നു. ഭാര്യ: പടിഞ്ഞാറെ കടുങ്ങല്ലൂർ തോപ്പിൽ കുടുംബാംഗം ലളിത. മക്കൾ: രാജേഷ് (എഫ്.ഐ.ടി., ആലുവ), രമേഷ്, രാജീവ് (കൊച്ചിൻ ഷിപ്പ്യാർഡ്), രാജേശ്വരി. മരുമക്കൾ: പ്രഭ, സരിത (കാംപിയൻ സ്കൂൾ, എളമക്കര), പ്രസീത (അമൃത ഹോസ്പിറ്റൽ, ഇടപ്പള്ളി), രാധാകൃഷ്ണൻ (ഫാക്ട്, ഏലൂർ).

ചെറിയാൻ തോമസ്
കോന്തുരുത്തി: പെരുമ്പിള്ളില് വീട്ടില് ചെറിയാൻ തോമസ് (67) അന്തരിച്ചു. കൃഷി വകുപ്പ് റിട്ട. ഉദ്യോഗസ്ഥനും സെയ്ന്റ് ജോസഫ് പള്ളി മുന് ട്രസ്റ്റിയും കേന്ദ്രസമിതി ലീഡറും ആയിരുന്നു.  ഭാര്യ: താന്നിപ്പിള്ളി കുടുംബാംഗം ത്രേസ്യ (ലിസി -സിവില് സപ്ലൈസ് വകുപ്പ് റിട്ട. ഉദ്യോഗസ്ഥ). മക്കള്: ലോയ്ഡ് പി. തോമസ് (ജര്മനി), ലിന് പി. തോമസ് (കാനഡ). മരുമക്കള്: ജോയ്സ്, റെജീന. 

സജീവ്
വൈപ്പിന്: ഞാറയ്ക്കല് സഹോദരനഗറിന് സമീപം കൈച്ചിറ സുരേന്ദ്രന്റെ മകന് സജീവ് (സാജു-53) അന്തരിച്ചു. ഭാര്യ: ദീപ (നഴ്സ്, സ്പെഷ്യലിസ്റ്റ് ആശുപത്രി, എറണാകുളം). മക്കള്: സാന്ത്വന (വിദ്യാര്ഥി, ഏഷ്യന് ഏവിയേഷന് കോളേജ്, കണിയാപുരം), അനന്തു (വിദ്യാര്ഥി, ചാവറ ഐ.ടി.ഐ., കൂനമ്മാവ്).

ഷിജു
പുത്തൻകുരിശ്: വടവുകോട് മുപ്പിലാശ്ശേരിൽ പരേതനായ കുര്യാക്കോയുടെ മകൻ ഷിജു (45) അന്തരിച്ചു. മാതാവ്: മേരി. ഭാര്യ: നീബ (സൗദി). മക്കൾ: ബേസിൽ, ബിജിൽ. 

ജേക്കബ് മത്തായി 
കുറുപ്പംപടി: കീഴില്ലം കോടിയാട്ടില് ജേക്കബ് മത്തായി (73) അന്തരിച്ചു. ഭാര്യ: മേരി ജേക്കബ് പിറവം മേടവന കുടുംബാംഗമാണ്. മക്കള്: ലിജിന്, ലിയ (കാനഡ).  മരുമകള്: സീതു. 

രാഘവവാര്യർ
തിരുവനന്തപുരം: വയനാട് തിരുനെല്ലി സ്വദേശി രാഘവവാര്യർ (88) പത്തിരിപ്പാല സാഗരികയിൽ അന്തരിച്ചു. ഭാര്യ: ജാനകി. (നാദേരി വാര്യത്ത് കുടുംബാംഗം). മക്കൾ: സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി (സംബോധ് ഫൗണ്ടേഷൻ, കേരള മുഖ്യാചാര്യൻ) ഇന്ദിര (അധ്യാപിക, മങ്കര വെസ്റ്റ് യു.പി.സ്കൂൾ), ഗീത (തൃശ്ശിലേരി). മരുമക്കൾ: രാമദാസൻ, സുമിത്രൻ. 

എൻ.രാജഗോപാലൻ നായർ
തിരുവനന്തപുരം: കൊഞ്ചിറവിള മേലാപ്പുറം കെ.ആർ.എ. 160-ൽ എൻ.രാജഗോപാലൻ നായർ (88) അന്തരിച്ചു. ഭാര്യ: ഗിരിജ രാജഗോപാലൻ നായർ. മക്കൾ: ശൈലജ വി.നായർ, അജയകുമാർ ആർ.ജി., ശ്രീജ ജയചന്ദ്രൻ. മരുമക്കൾ: വേലപ്പൻ നായർ, പൂർണിമ അജയൻ, ജയചന്ദ്രൻ. 

രാജമ്മ
പള്ളിച്ചൽ: വെടിവെച്ചാൻകോവിൽ പഴയ റോഡ് സുജാനിവാസിൽ രാജമ്മ (മണി-86) അന്തരിച്ചു. മക്കൾ: ശശി, പരേതനായ വിജയൻ, ഗീത, ജയകുമാർ(കണ്ണൻ), ഗോപകുമാർ (ഉണ്ണി). മരുമക്കൾ: രാധ, പരേതയായ രാധ, വേണുഗോപാലൻ, ലത, ഉദയ. 

സണ്ണി എറിക്
തിരുവനന്തപുരം: കുമാരപുരം സെന്റ് ജോർജ് ലെയ്ൻ അനുപമയിൽ സണ്ണി എറിക് (74-റിട്ട. ഫിഷറീസ് വകുപ്പ്) അന്തരിച്ചു. ഭാര്യ: മേരി ഹെലൻ. മകൾ: ഷാനി. മരുമകൻ: അമൽ. 

സുബ്ബലക്ഷ്മി അമ്മാൾ
തിരുവനന്തപുരം: നീറമൺകര വിനായക നഗർ 20-ൽ പരേതനായ ടി.ജി.രാമന്റെ ഭാര്യ സുബ്ബലക്ഷ്മി അമ്മാൾ (83) അന്തരിച്ചു. മകൾ: ലളിത (െബംഗളൂരു). മരുമകൻ: വിനോദ് പി.അയ്യർ (ബെംഗളൂരു).

മേരിക്കുട്ടി ജോൺ 
മുംബൈ: പത്തനംതിട്ട കോന്നി ഐരാവണില് മുണ്ടകത്തോടത്തില് എം.എസ്. ജോണിന്റെ ഭാര്യ മേരിക്കുട്ടി ജോൺ (65) അന്തരിച്ചു. പാല്ഘറില് ഗണപതി എന്ക്ലേവ് 201-ാം നമ്പര് ഫ്ളാറ്റിലാണ് താമസം. മക്കള്: സാം ജോണ്, ആന്സി മെരിന്. മരുമക്കള്: മെര്വിന് മാര്ക്, ലിസാ സാം. ശവസംസ്കാരം സ്വദേശമായ ഐരാവണില് പിന്നീട്. 

കുട്ടപ്പൻ നായർ 
ന്യൂഡല്ഹി: പത്തനംതിട്ട റാന്നി ഇടക്കുളം കൂരാന്തറ കുട്ടപ്പൻ നായർ (88) അന്തരിച്ചു. മക്കള്: രമണി (ഡല്ഹി), ഉഷ (റാന്നി), പുഷ്പ (ഡല്ഹി), കല (ഡല്ഹി), പ്രകാശ് (റാന്നി). മരുമക്കള്: തുളസീധരന് നായര് (മാതൃഭൂമി, ഡല്ഹി), എ.കെ. നായര് (ഡല്ഹി), അനില് നായര് (ഡല്ഹി), സിനു.    

ഹാൻസൽ കാർഡോസ്  
ബെംഗളൂരു: കൊല്ലം കരുനാഗപ്പള്ളി മനതള്ളില് ഹാൻസൽ കാർഡോസ് (49) ബെംഗളൂരു ബനശങ്കരിയില് അന്തരിച്ചു. ഭാര്യ: റെജി ഹാന്സല് (ക്രൈസ്റ്റ് സ്കൂള് അധ്യാപിക).മക്കള്: റിയ, റിമ. ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 10-ന് കരുനാഗപ്പള്ളി മരതൂര്കുളങ്ങര ത്രീകിങ്സ് പള്ളിയില്.

യൂസഫ്
ദോഹ: കണ്ണൂർ ഇരിട്ടി വള്ളിത്തോട് വില്ലൻ യൂസഫ് (47) അന്തരിച്ചു. 26 വർഷമായി ഖത്തറിൽ ജോലിചെയ്യുന്നു. പിതാവ്: സൈദലവി. മാതാവ്: കുഞ്ഞിഫാത്തിമ. ഭാര്യ:  നസീറ. മക്കൾ: ഫർസാന, ഫർദാൻ.

സുജിത് സുരേന്ദ്രൻ
റിയാദ്: ആലപ്പുഴ കായംകുളം കത്തിയൂർ സ്വദേശി സുജിത് സുരേന്ദ്രൻ (30) റിയാദിൽ അന്തരിച്ചു. ഒരു സ്വദേശിയുടെ വീട്ടുഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. അച്ഛൻ: സുരേന്ദ്രൻ നാരായണൻ. അമ്മ: സുധർമ. ശവസംസ്കാരം പിന്നീട് നാട്ടിൽ.    

അബ്ദുസലാം
മക്ക: ചാവക്കാട് കറുകമാട് സ്വദേശി വലിയകത്ത് അബ്ദുസലാം (48) മക്കയിലെ അസീസിയയിൽ അന്തരിച്ചു. 25 വർഷമായി മക്കയിലെ ബിൻ ദാവൂദ് സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു. ഭാര്യ: ബൽക്കീസ്. മക്കൾ: ഷിബിലി, നാജിയ, നദ.  നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ മുജീബ് പുക്കോട്ടൂർ അറിയിച്ചു.

ഭാസ്കരൻ
പെരളശ്ശേരി: പെരളശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് എടക്കടവിലെ ഒതയോത്ത് ഹൗസിൽ ടി.പി.ഭാസ്കരൻ (85) അന്തരിച്ചു. സി.പി.എം. മുൻ എടക്കാട് ഏരിയാ കമ്മിറ്റിയംഗം, പെരളശ്ശേരിയിലെ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി ലോക്കൽ സെക്രട്ടറി, കെ.എസ്.കെ.ടി.യു. ജില്ലാ കമ്മിറ്റി അംഗം, സി.ഐ.ടി.യു. എടക്കാട് ഏരിയാ സെക്രട്ടറി, ഏരിയാ വൊളന്റിയർ ക്യാപ്റ്റൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സുലോചന. മക്കൾ: ശ്രീജ (മാനേജർ, പിണറായി സർവീസ് സഹകരണ ബാങ്ക്), ഷീജ, ഷാജി (ഓട്ടോ ഡ്രൈവർ, പെരളശ്ശേരി). മരുമക്കൾ: പുരുഷോത്തമൻ, ശിവരാജ്, ഷൈജ. സഹോദരങ്ങൾ: ശ്രീധരൻ, മനോഹരൻ, സതി, വിമല, ശോഭ, പരേതനായ ബാലൻ.

ടി.നാരായണി
പൊയിനാച്ചി: പെരുമ്പള പട്ടയിൽ കുഞ്ഞിരാമന്റെ ഭാര്യ ടി.നാരായണി (66)  അന്തരിച്ചു. മക്കൾ: ടി.നാരായണൻ, ടി.വിനോദ്കുമാർ (സി.പി.എം. പെരുമ്പള ലോക്കൽ കമ്മിറ്റി അംഗം). 

ഹലീമ
തളങ്കര: ഖാസിലൈനിലെ എൻ.എ.അബ്ദുള്ളയുടെ ഭാര്യ ഹലീമ (52) അന്തരിച്ചു. പരേതനായ സർദാർ അഹമ്മദിന്റെയും നബീസയുടെയും മകളാണ്. മക്കൾ: ഇർഷാദ്, (എൻജിനീയർ), ഡോ. ഇർഫാൻ, ഇംതിയാസ്, ഇഷാന. മരുമക്കൾ: സബിത (മംഗളൂരു), ഡോ: റഖീബ (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: ഷുക്കൂർ സർദാർ, മുഹമ്മദ് സർദാർ, ഷരീഫ് സർദാർ, ഇഖ്ബാൽ സർദാർ, അയിഷ പടിഞ്ഞാർ, സഫിയ. 

പറമ്പോട്ട് രാധമ്മ
കണ്ണൂർ: പരേതനായ കണ്ണൂർ ചിറക്കൽ ചെങ്കളത്ത് പ്രഭാകരമേനോന്റെ ഭാര്യ പറമ്പോട്ട് രാധമ്മ (97) ചെന്നൈയിൽ അന്തരിച്ചു. മക്കൾ: പ്രഭാ കേശവൻ (ചെന്നൈ), നിർമല രാധാകൃഷ്ണൻ (ദുബായ്), ശാന്ത പദ്മനാഭൻ (അരോളി, കണ്ണൂർ), പി.എസ്. മേനോൻ (കോഴിക്കോട്). മരുമക്കൾ: എം.സി.പദ്മനാഭൻ നമ്പ്യാർ (അരോളി), പ്രസന്ന എസ്. മേനോൻ (കോഴിക്കോട്), പരേതരായ നെല്ലേരി കേശവൻ നായർ, പുതിയടത്തിൽ രാധാകൃഷ്ണൻ നായർ.

വനജാക്ഷി അമ്മ
അഴീക്കോട്: പൂതപ്പാറ മൈലപ്രത്ത് വനജാക്ഷി അമ്മ (79) അന്തരിച്ചു. പരേതരായ തെക്കന്മാർ വീട്ടിൽ ഗോവിന്ദൻ നായരുടെയും മൈലപ്രത്ത് മീനാക്ഷി അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ കെ.പി.രാഘവൻ നമ്പ്യാർ. മക്കൾ: മധുസൂദനൻ (റിട്ട. ചീഫ് മാനേജർ, എസ്.ബി.ഐ.), ലാലി, ജയമണി. മരുമക്കൾ: ജയലക്ഷ്മി, രാധാകൃഷ്ണൻ, വേണുഗോപാലൻ. സഹോദരങ്ങൾ: സുശീല, പരേതരായ അമ്മു അമ്മ, കേശവൻ നായർ, സരോജിനി അമ്മ, മാധവൻ നായർ, കമല അമ്മ, വിജയൻ നായർ, രവീന്ദ്രൻ നായർ. 

മാണിയമ്മ
നീലേശ്വരം: പള്ളിക്കര കരിമ്പില്വീട്ടില് മാണിയമ്മ (74) അന്തരിച്ചു. ഭര്ത്താവ്: പരേതനായ പുതിയപുരയില് അമ്പു. മക്കള്: ഉണ്ണിക്കൃഷ്ണന്, ഹരിദാസ് (ഗള്ഫ്), രാധാകൃഷ്ണന് (ഗള്ഫ്). മരുമക്കള്: സരോജിനി, സൗദ, സുപ്രിയ. സഹോദരങ്ങള്: കരിമ്പില് കാരിച്ചി, കരിമ്പില് അപ്പു. 

ഗോവിന്ദൻ
ചൊക്ലി: ആദ്യകാല സോഷ്യലിസ്റ്റും ജനതാദൾ ചൊക്ലി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന ഒളവിലം രാമകൃഷ്ണ ഹൈസ്കൂൾ റിട്ട. അധ്യാപകൻ മേനപ്രം ഗോവിന്ദ നിവാസിൽ പി.ഗോവിന്ദൻ (85) അന്തരിച്ചു. കേരളാ ടീച്ചേഴ്സ് സെന്റർ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വി.കെ.ദേവി (റിട്ട. അധ്യാപിക ഒളവിലം രാമകൃഷ്ണ സ്കൂൾ). മക്കൾ: ശശിധരൻ (ബെംഗളൂരു), ഗ്രീഷ്മലത (അധ്യാപിക രാമഗുരു യു.പി. പുതിയതെരു), ഹേമലത (അധ്യാപിക, നോർത്ത് മേനപ്രം എൽ. പി. സ്കൂൾ). മരുമക്കൾ: ബീന (ബെംഗളൂരു), അജയൻ (റിട്ട. എക്സി. എൻജിനീയർ, കെ.എസ്.ഇ.ബി. കണ്ണൂർ), ഗോപിനാഥൻ (അധ്യാപകൻ കൊടുവള്ളി ഗവ. ഹൈസ്കൂൾ തലശ്ശേരി). 

കുഞ്ഞീമ
കാഞ്ഞിരോട്: ഇടിയന്റവിട കുഞ്ഞീമ (85) അന്തരിച്ചു. ഭർത്താവ്: ചേക്കൂട്ടി. മക്കൾ: സുലൈഖ, മമ്മൂട്ടി (ബെംഗളൂരു), ഷംസ, ഹമീദ് (ഡ്രൈവർ), മജീദ് (ബെംഗളൂരു), പരേതനായ മുസ്തഫ. മരുമക്കൾ: അബ്ദുറഹിമാൻ, കുഞ്ഞലീമ , ഷരീഫ, സജ്ന, പരേതനായ അബ്ദുറഹിമാൻ തട്ടാങ്കണ്ടി. 

കാർത്ത്യായനി
പരപ്പനങ്ങാടി: ചെട്ടിപ്പടി മൊടുവിങ്ങലെ അച്ചംവീട്ടിൽ അയ്യപ്പന്റെ ഭാര്യ കാർത്ത്യായനി (82) അന്തരിച്ചു. മക്കൾ: സരസ്വതി, ശോഭന, കമല, ഷീജ, ബാലകൃഷ്ണൻ (ജന്മഭൂമി ലേഖകൻ). മരുമക്കൾ: വാസു, രാധാകൃഷ്ണൻ, സത്യൻ, ചന്ദ്രൻ, ജനി. 

അലവി
കൂട്ടിലങ്ങാടി: വാഴക്കാട്ടിരിയിലെ പരേതനായ പാലേൻപടിയൻ കുതിരാട്ടുമണ്ണിൽ നാണിയുടെ മകൻ അലവി (68) അന്തരിച്ചു. ഓട്ടോഡ്രൈവറായിരുന്നു. ഭാര്യ: മറിയുമ്മ. മക്കൾ: അബ്ദുൽഗഫൂർ, ശിഹാബുദ്ദീൻ, മുഹമ്മദലി, ഷാഹിന, സക്കീന, റിസാന, ജബീന. മരുമക്കൾ: അബ്ദുറസാഖ്, അബ്ദുൽനാസർ (ഇരുവരും സൗദി), അബ്ദുൽസത്താർ, സുനീറ, ജസീന, സലീന.

കെ.തങ്കമ്മാൾ
വടശ്ശേരിക്കര: അര്ക്കവിലാസത്ത് പരേതനായ ദാമോദരന് ആചാരിയുടെ ഭാര്യ കെ.തങ്കമ്മാൾ (87) അന്തരിച്ചു. മക്കള്: ശശിധരന്, ലളിത, വനജ, ഹരികുമാര് (ഖത്തര്), അനില്കുമാര് (സെക്ഷന് ഫോറസ്റ്റ് ഓഫീസര്, റാന്നി), പരേതനായ പ്രസാദ്. മരുമക്കള്: ശ്യാമള ശശിധരന്,സുകുമാരന്, ശ്യാമള പ്രസാദ്, രാജേന്ദ്രന്, രമണി, സുജിത. 

പൗലോസ് ചാക്കോ
തട്ടക്കുഴ: മംഗലത്ത് പൗലോസ് ചാക്കോ (87) അന്തരിച്ചു. ഭാര്യ: മേരി. മക്കൾ: ഷേർലി (കുവൈത്ത്), ഷീല (റവന്യൂ മൂവാറ്റുപുഴ), സിബി (എം.ജി.എം. ഹൈസ്കൂൾ പുതുപ്പാടി), സിസിലി (കുവൈത്ത്). മരുമക്കൾ: ജോളി കോട്ടവാതുക്കൽ (പാന്പാടി), സ്കറിയ (കുവൈത്ത്), ജോയി പാറപ്പാലിൽ വർഗീസ് (ജോയൽ ഡ്രൈവിങ് സ്കൂൾ പിറവം). 

ശലോമി
എടാട്: പുളിയ്ക്കശേരിയിൽ പരേതനായ ജോണിന്റെ ഭാര്യ ശലോമി (87) അന്തരിച്ചു. അടുക്കം കടപ്ലാക്കൽ കുടുംബാംഗം. മക്കൾ: കുട്ടിച്ചൻ, കുഞ്ഞമ്മ, അന്നമ്മ, കുഞ്ഞ്, ജിജി. മരുമക്കൾ: ഏലിയാമ്മ, പരേതനായ ദാനിയൽ, ജോസഫ്, സിസിലി, ജോർജ്കുട്ടി. 

ഭാരതി കേശവൻ
തിരുവല്ല: മുത്തൂർ കൊട്ടുവിരുത്തിൽ വീട്ടിൽ പരേതനായ കെ.പി.കേശവന്റെ ഭാര്യ ഭാരതി കേശവൻ (പങ്കിയമ്മ-90) അന്തരിച്ചു. പരേത വെൺപാല കിട്ടയുടെ മകളാണ്. മക്കൾ: കെ.കെ.ചന്ദ്രൻ, കെ.കെ.രവി (എൽ.ഐ.സി. ഏജന്റ്, ഗുരുധർമ്മ പ്രചാരണസഭ തിരുവല്ല മണ്ഡലം പ്രസിഡന്റ്, മർച്ചന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവല്ല താലൂക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ്), കെ.കെ.രഘുനാഥൻ, കെ.കെ.ശശി (സൂര്യ ലോട്ടറി മാന്നാർ), സുരേന്ദ്രൻ കൊട്ടുവിരുത്തിൽ (സൂര്യ ലോട്ടറി ഏജൻസി തിരുവല്ല, ബി.ഡി.ജെ.എസ്. പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം), കെ.കെ.ചന്ദ്രമതി, കെ.കെ.ഷീല. 

ജഗദമ്മ
കിള്ളൂര്: കിള്ളൂര് പ്രശാന്തത്തില് വിശ്വനാഥന് ആചാരിയുടെ ഭാര്യ ജഗദമ്മ (72) അന്തരിച്ചു. മക്കള്: വിജു വി.ജെ. (യു.എസ്.എ.), മഞ്ജു വി.ജെ. (പ്രിന്സിപ്പല്, സെന്റ് ജോര്ജ് സെന്ട്രല് സ്കൂള്, അമ്പലത്തുംകാല).