എമിലി ജോസ്
കോഴിക്കോട്: പരേതനായ തറയിൽ ജോസിന്റെ ഭാര്യയും കോഴിക്കോട് പ്രോവിഡൻസ് എൽ.പി. സ്കൂൾ റിട്ട. അധ്യാപികയുമായ എമിലി ജോസ് (74) അന്തരിച്ചു. മക്കൾ: ടി.ജെ. റാഫേൽ (ദുബായ്), റീമ എലിസബത്ത് (റാസൽഖൈമ), റോയി പീറ്റർ (എൻ.എൻ.എം. എച്ച്.എസ്.എസ്. ചേലേമ്പ്ര). മരുമക്കൾ: സിൽവി റാഫേൽ, ഷാജു മാത്യു, ഷിബി റോയി. 

പ്രിയ
കാളൂർറോഡ്: തച്ചാട്ട് പുതിയവീട്ടിൽ ബൈജുനാഥിന്റെ ഭാര്യ പ്രിയ (42) കാളൂർറോഡ് തിരുത്തിങ്ങോത്ത് വസതിയിൽ അന്തരിച്ചു. മക്കൾ: ആര്യശ്രീ (പ്ലസ്വൺ വിദ്യാർഥി, ഗണപത് ഗേൾസ് ചാലപ്പുറം), അവനിജ (വിദ്യാർഥിനി, ബി.ഇ.എം. സ്കൂൾ). അച്ഛൻ: തിരുത്തിങ്ങോത്ത് മോഹൻദാസ്. അമ്മ: പത്മ. സഹോദരങ്ങൾ: പ്രീജിത്ത് (മണി), പ്രീജേഷ്. സഞ്ചയനം വ്യാഴാഴ്ച. 

വസന്ത
ചേളന്നൂർ: കോരയിൽ ഭാസ്കരന്റെ ഭാര്യ വസന്ത (66) അന്തരിച്ചു. മക്കൾ: വിനോദ് (അധ്യാപകൻ, എ.യു.പി.എസ് ചേളന്നൂർ), ഷെർളി (കാലിക്കറ്റ് യൂണിവേഴ്സിറ്റി). മരുമക്കൾ: ജിഗന്നിവാസൻ , ബിനു മോൾ (അധ്യാപിക, പൂനത്ത് നെല്ലിശ്ശേരി യു.പി.എസ്.). സഹോദരങ്ങൾ: ടി.പി. പവിത്രൻ, ടി. ശശിധരൻ (റിട്ട. പ്രിൻസിപ്പൽ, ഡയറ്റ് വയനാട്), ടി.കെ. സത്യനാഥൻ , സുലോചന, റീജാഭായ്. 

പി. ജിതേന്ദ്രനാഥ്
വടകര: ഫെഡറൽ ബാങ്ക് റിട്ട. സീനിയർ മാനേജർ പി. ജിതേന്ദ്രനാഥ് (64) അന്തരിച്ചു. ഭാര്യ: ഡോ. ലീന (റിട്ട. പ്രിൻസിപ്പൽ, ഗവ. കോളേജ്, കൊയിലാണ്ടി). മകൾ: ഡോ. ലക്ഷ്മി നമ്പ്യാർ (ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, തൃശ്ശൂർ). മരുമകൻ: ഡോ. ബി. രാഹുൽ (സെയ്ന്റ് ജെയിംസ് ഹോസ്പിറ്റൽ, ചാലക്കുടി). സഹോദരങ്ങൾ: പരേതനായ നരേന്ദ്രനാഥ്, അഡ്വ. ജോസ്ന, യതീന്ദ്രനാഥ്, അവീന്ദ്രനാഥ്, ജ്യോതി ഉണ്ണികൃഷ്ണൻ, ക്ഷേമേന്ദ്രനാഥ്. 

പ്രകാശൻ
കടലുണ്ടി: കാക്കാതിരു ത്തി പ്രകാശൻ(60) അന്തരിച്ചു. ഭാര്യ: മീര. മക്കൾ: അതുൽ പ്രകാശ് (അബുദാബി), ആതിര. മരുമകൻ:  രാകേഷ്. സഹോദരങ്ങൾ: ബാബുരാജ് (നിമ്മി സ്റ്റോർ), രമണി, ശോഭ. 

എസ്.പി. അന്ത്രു
വാണിമേൽ: ഭൂമിവാതുക്കൽ അങ്ങാടിയിൽ മത്സ്യവ്യാപാരിയായിരുന്ന കുളപ്പറമ്പിലെ നെല്ലിയുള്ള പറമ്പത്ത് എസ്.പി. അന്ത്രു(70) അന്തരിച്ചു. ഭാര്യ: ഹലീമ. മക്കൾ: ആരിഫ് (ഖത്തർ), നൗഷാദ്, റസിയ, ഷാഹിന. 

ജലാലുദ്ദീൻ തങ്ങൾ 
ചാവക്കാട്: കടപ്പുറം പുതിയങ്ങാടിയില് ജലാലുദ്ദീൻ തങ്ങൾ (87 -ഉമ്പക്ക തങ്ങള്) അന്തരിച്ചു. കടപ്പുറം പഞ്ചായത്തിലെ പഴയകാല മുസ്ലിം ലീഗ് നേതാവാണ്. കടപ്പുറം പഞ്ചായത്തിലെ എസ്.ടി.യു. സ്ഥാപക പ്രസിഡന്റ്, സംസ്ഥാന എസ്.ടി.യു. അംഗം, മത്സ്യത്തൊഴിലാളി യൂണിയന് ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവര്ത്തിച്ചിട്ടുണ്ട്. ഭാര്യ: അസ്മാബീവി. മക്കള്: ഷറഫുദ്ദീന് തങ്ങള്, സാദിഖ് തങ്ങള്, റഹിമാബീവി, ഉമ്മ കുല്സു ബീവി, ആരിഫ ബീവി, റസിയ ബീവി, റൈഹാനത്ത് ബീവി. മരുമക്കള്: പരേതനായ ജാഫര് തങ്ങള്, സൈനുല് ആബ്ദീന് തങ്ങള്, ആറ്റക്കോയ തങ്ങള്, നൂര്മോന് തങ്ങള്, ഖൈറുന്നിസ ബീവി, ഉമ്മുഹാനായ ബീവി. 

ബാലകൃഷ്ണൻ 
അന്തിക്കാട് ആൽ: മുംബൈ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലെ ഉദ്യോഗസ്ഥനായിരുന്ന നെച്ചിക്കോട്ട് ബാലകൃഷ്ണൻ (ഉണ്ണി -84) മുംബൈയിൽ  അന്തരിച്ചു.  ഭാര്യ: ഇന്ദിര. മക്കൾ: രാജേഷ് (ദുബായ്), ഉഷ (മാനേജർ, ബാങ്ക് ഓഫ് ബറോഡ). മരുമക്കൾ: ദീപ, രവി (എയർ ഇന്ത്യ). 

പങ്കജം ഗോപിനാഥ്
ളന്തുരുത്തി: പെരുമ്പിള്ളി കണയത്തുവീട്ടില് ഗോപിനാഥന്റെ ഭാര്യ പങ്കജം ഗോപിനാഥ് (65) അന്തരിച്ചു. മക്കള്: രതീഷ്, രശ്മിപ്രിയ. മരുമക്കള്: ദീപ രതീഷ്, ഗോപകുമാര്. 

സരസ്വതിയമ്മ
എഴുപുന്ന: കോനാട്ട് കളപ്പുരയില് പരേതനായ രാമകൃഷ്ണന് നായരുടെ ഭാര്യ സരസ്വതിയമ്മ (88) അന്തരിച്ചു. ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരിയാണ്.  മക്കള്: പ്രകാശന്, രാധാമണി, ഉഷ, സിന്ധു. മരുമക്കള്: ഉദയകുമാര്, സന്തോഷ്കുമാര് (കെ.എസ്.ആര്.ടി.സി.), സേതുലക്ഷ്മി, പരേതനായ സുധാകര പണിക്കര്. 

കെ.ആർ. സാവിത്രി 
തൃപ്പൂണിത്തുറ: എരൂര് കുളപ്പുരയ്ക്കല് കെ.ആർ. സാവിത്രി (62) അന്തരിച്ചു. സഹോദരങ്ങള്: രാജപ്പന് (റിട്ട. അധ്യാപകന്), സതി (റിട്ട. അധ്യാപിക), രാമചന്ദ്രന്, പരേതനായ ബാലകൃണന് (പി. ആൻഡ് ടി.), രവീന്ദ്രനാഥന് പിള്ള (റിട്ട. അധ്യാപകന്), വത്സല (റിട്ട. പ്രധാനാധ്യാപിക, ഗവ. സ്കൂള് കോഴിക്കോട്). 

ഫിലോമിന   
മട്ടാഞ്ചേരി: കരുവേലിപ്പടി, പുളിയനത്ത്, പരേതനായ പി.ജെ. സേവ്യറിന്റെ ഭാര്യ ഫിലോമിന (96) അന്തരിച്ചു. മക്കൾ: ഹെഡ്വിച്ച്, ബേബി, പി.എക്സ്. ജേക്കബ്ബ്, പി.എക്സ്. ജോർജ് (ജോളി), പരേതനായ പി.എക്സ്. ജോസഫ്. മരുമക്കൾ: റാണി ജോസഫ്, റോസിലിൻ, ജോയ്സി, പരേതരായ ജോർജ് പാണ്ടിപ്പിള്ളി, ജോർജ് ചെട്ടിവീട്ടിൽ.

ഐസക്
പോത്താനിക്കാട്:  പുളിന്താനം താമരപ്പിള്ളില് പരേതനായ ചാക്കോയുടെ മകന് ഐസക് (89) അന്തരിച്ചു. ഭാര്യ: അന്നമ്മ ഊരമന കാക്കേത്ത് കുടുംബാംഗം. മക്കള്: ശാന്ത, പരേതനായ പാസ്റ്റര് സണ്ണി, സന്തോഷ് (ഐ.എന്.ടി.യു.സി. പ്രസിഡന്റ് പോത്താനിക്കാട്).   മരുമക്കള്: ശോഭ മാന്തോട്ടത്തില് കടുത്തുരുത്തി, റീന വാണിയംകുളം. 

സെലിൻ
അരൂര്: വട്ടത്തറ പരേതനായ ആന്റണിയുടെ ഭാര്യ സെലിൻ (68) അന്തരിച്ചു. മക്കള്: റിനി, സിസ്റ്റര് റീജ (എം.എസ്.എം. കോ ണ്വെന്റ്, കോഴിക്കോട്), റീമ. മരുമക്കള്: ലെറ്റേഴ്സണ്, റൂവി. 

മത്തായി   
കിഴക്കമ്പലം: വിലങ്ങുമണ്ടംകുഴിയില് മാത്തു മത്തായി (83) അന്തരിച്ചു ഭാര്യ: പരേതയായ സാറാമ്മ പഴന്തോട്ടം കുന്നത്ത് കുടുംബാംഗമാണ്.  മക്കള്: ബേബി, ഗ്രേസി, ജോണി. മരുമക്കള്: ചിന്നമ്മ, ജോര്ജ് (പള്ളിക്കാക്കുടിയില് കോലഞ്ചേരി), ലില്ലി.

ട്രീസ വിൻസെന്റ്   
ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചി വെളി മുല്ലവളപ്പ് കുരിശിങ്കൽ വീട്ടിൽ, പരേതനായ വിൻസെന്റിന്റെ ഭാര്യ ട്രീസ (86) അന്തരിച്ചു. മക്കൾ: ലീല, ബ്രിട്ടോ വിൻസെന്റ് (ചവിട്ടുനാടക കലാകാരൻ), മെൽട്ടോ വിൻസെന്റ്, കുഞ്ഞുമോൾ. മരുമക്കൾ: ജാക്വിലിൻ, ജെസ്സി, ജെയിംസ് മാടമാക്കൽ, പരേതനായ റോബർട്ട്.

കെ. രാധ
ശ്രീമൂലനഗരം: കൂളിക്കര വൈപ്പുംമഠം വി.ജി. ശിവദാസന്റെ ഭാര്യ കെ. രാധ (76) അന്തരിച്ചു. മാമ്പ്ര യൂണിയന് ഹയര് സെക്കൻഡറി സ്കൂള് റിട്ട. പ്രിന്സിപ്പലായിരുന്നു. കൊരട്ടി ചെറുവാളൂര് കൂട്ടുങ്ങല് കുടുംബാംഗം.  മക്കള്: രേഖ (സിങ്കപ്പൂര്), രാജേഷ് (ഇന്ഫോപാര്ക്ക്). മരുമക്കള്: വിശ്വനാഥ്, അരുണ. 

റോസ
കടവന്ത്ര: പരിമണത്ത് ചാക്കോയുടെ ഭാര്യ റോസ (86) അന്തരിച്ചു. റിട്ട. അധ്യാപിക സെയ്ന്റ് തോമസ് ഗേള്സ് സ്കൂള് പെരുമാനൂര്. കോന്തുരുത്തി കളത്തിവീട്ടില് കുടുംബാംഗമാണ്. മക്കള്: ടോംസണ് (ഹാരിസണ് മലയാളം ലിമിറ്റഡ്), മേരി, ലിസി (അധ്യാപിക, തൃക്കാക്കര ഗവ. എല്.പി. സ്കൂള്).  മരുമക്കള്: സാബു മാത്യു വേമ്പനാട്ട് (ബിസിനസ്സ്), ബെന്നി പുലിക്കോട്ടില് (ബിസിനസ്സ്), വിജി (അധ്യാപിക, ആലുവ ഗവ. ഹയര് സെക്കന്ഡറി സ്കൂള്). 

എം.ബി.സദാശിവൻ
തിരുവനന്തപുരം: പേരൂർക്കട എസ്.എ.പി. ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റും കായികതാരവുമായ അടിമാലി ഇരുമ്പുപാലം ചില്ലിത്തോട് മരക്കരവീട്ടിൽ എം.ബി.സദാശിവൻ (49) അന്തരിച്ചു. ലോങ് ജംപിൽ ലോക പോലീസ് മീറ്റിലെ സ്വർണമെഡൽ ജേതാവാണ്. അമച്വർ അത്ലറ്റിക് മീറ്റിൽ റെക്കോഡിന് ഉടമയാണ്. ഇന്ത്യൻ പോലീസ് മീറ്റിൽ പലതവണ റെക്കോഡോടെ വിജയം നേടി.  ഭാര്യ: കവിത. മക്കൾ: ശിവാനി സദാശിവൻ (കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളേജ് വിദ്യാർഥി), സായി സദാശിവൻ (ഓച്ചിറ സെന്റ് ഗ്രിഗോറിയസ് കോൺവെന്റ് സ്കൂൾ വിദ്യാർഥി). 

ലീലാവതി 
പുത്തുർ: ചെറുമങ്ങാട് കടുക്കറ പുതുമനയിൽ (സായ്കൃഷ്ണ) ലീലാവതി വി.എസ്. (93) അന്തരിച്ചു. മക്കൾ: ഉഷാകുമാരി (െബംഗളൂരു), രവികുമാർ വി.എസ്. (റിട്ട. ഫാർമസിസ്റ്റ്), ഗിരീഷ് ലാൽ വി.എസ്. (െബംഗളൂരു). മരുമക്കൾ: പി.സി.പിള്ള (െബംഗളൂരു), ശശികല എസ്. (അധ്യാപിക -ഡി.ബി.എച്ച്.എസ്.എസ്., വാമനപുരം), ഷീബ (െബംഗളൂരു).   

തങ്കമ്മ പാപ്പച്ചൻ
അമ്പലപ്പുറം: കുന്നത്ത് പുത്തൻവീട്ടിൽ പരേതനായ വിരമിച്ച അധ്യാപകൻ ടി.കെ.പാപ്പച്ചന്റെ ഭാര്യ തങ്കമ്മ പാപ്പച്ചൻ (89) അന്തരിച്ചു. അടുതല കാഞ്ഞിരംവിള കുടുംബാംഗമാണ്. മക്കൾ: പൊന്നമ്മ, ജേക്കബ്, ആനിയമ്മ, സാംസൺ (യു.എ.ഇ.), ജോൺസൺ (യു.എ.ഇ.), സാജൻ (യു.എ.ഇ.), സൈമൺ, പരേതനായ വിൽസൺ. മരുമക്കൾ: എം.ജോൺ (റിട്ട. സർവെയർ), ഗ്രേസി (അധ്യാപിക), പി.വി.ജോർജ്, മേഴ്സി (അധ്യാപിക, സെന്റ് മേരീസ്, പട്ടം), മിനി (റിസോഴ്സ് അധ്യാപിക ബി.ആർ.സി. വെളിയം), ഷേർളി (യു.എ.ഇ.), പ്രീതി, ജിജ (അധ്യാപിക, ബി.ബി.എച്ച്.എസ്. നങ്യാർകുളങ്ങര). 

എ.വി.കുഞ്ഞിക്കണ്ണൻ
ചെറുവത്തൂർ: റിട്ട. പ്രഥമാധ്യാപകൻ മയ്യിച്ചയിലെ എ.വി.കുഞ്ഞിക്കണ്ണൻ (83) അന്തരിച്ചു. ദിർഘകാലം കാടങ്കോട് ഗവ. ഫിഷറീസ് ഹൈസ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: കെ.പദ്മാവതി (പേരൂൽ). മക്കൾ: അരുൺ കുമാർ (സോഫ്റ്റ്വേർ എൻജിനീയർ, ബെംഗളൂരു), അനിൽകുമാർ (അധ്യാപകൻ, ചെമ്മനാട് ജമാത്ത് ഹൈസ്കൂൾ), അനിത. മരുമക്കൾ: ബിഷ (ചാർട്ടേഡ് അക്കൗണ്ടന്റ് ബെംഗളൂരു), ജീന (മാനേജർ, ജില്ലാ സഹകരണ ബാങ്ക് മേൽപ്പറമ്പ് ശാഖ), ശ്യാംലാൽ (മാനേജർ, കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് പുതിയതെരു ശാഖ). സഹോദരങ്ങൾ: ഡോ. എ.വി.ദാമോദരൻ (സഹകരണ ആശുപത്രി പയ്യന്നൂർ), പരേതരായ എ.വി.കുഞ്ഞിരാമൻ, എ.വി.മാണിക്കം, എ.വി.മാധവി. 

കുമാരൻ
പയ്യന്നൂർ: ശ്രീവത്സം ഓഡിറ്റോറിയത്തിന് സമീപം പഴയകാല ചെത്ത്കല്ല് വ്യാപാരി കെ.കുമാരൻ മേസ്ത്രി (94) അന്തരിച്ചു. ഭാര്യ: ഒ.യു.ശാന്ത. മക്കൾ: ഒ.യു.സരള (റിട്ട. അധ്യാപിക, അന്നൂർ യു.പി. സ്കൂൾ), ഒ.യു.സുരേഷ്ബാബു (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ഒ.യു.സതീഷ്ബാബു (ടാക്സി ഡ്രൈവർ), റോജ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ (കരിവെള്ളൂർ), സതി (കോയമ്പത്തൂർ), ഉഷ , പരേതനായ പറമ്പത്ത് ബാലൻ (കണ്ടോത്ത്). 

ഡി.കെ.ലക്ഷ്മണൻ
കണ്ണൂർ: മുൻ കണ്ണൂർ നഗരസഭാ കൗൺസിലർ തെഴുക്കിൽപീടിക അമ്പാടി റോഡിൽ പൂക്കണ്ടി ഹൗസിൽ ഡി.കെ.ലക്ഷ്മണൻ (70) അന്തരിച്ചു. പരേതരായ ഗോവിന്ദന്റെയും കല്യാണിയുടെയും മകനാണ്. സി.പി.എം. മുൻ സിറ്റി ലോക്കൽ കമ്മിറ്റി അംഗം, സി.പി.എം. ചൊവ്വ വെസ്റ്റ് ബ്രാഞ്ച് അംഗം, ടൗൺ ബാങ്ക് മുൻ വൈസ് പ്രസിഡന്റ്, കർഷകസംഘം മുൻ ഏരിയാ കമ്മിറ്റി അംഗം, തെഴുക്കിൽ പീടിക തൊഴിലാളി ലൈബ്രറി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചൊവ്വ സ്പിന്നിങ് മിൽ തൊഴിലാളിയായിരുന്നു. സഹോദരങ്ങൾ: നാരായണൻ, രഘൂത്തമൻ, ബാലകൃഷ്ണൻ, പ്രകാശൻ, രാധ, ലീല, പരേതയായ ഗീത. 

ഇ.കെ.പദ്മിനി
കാഞ്ഞിരോട്: തലമുണ്ട വായനശാലയ്ക്ക് സമീപം പരേതനായ ആക്കാവിൽ കുമാരന്റെ ഭാര്യ ഇ.കെ.പദ്മിനി (87) അന്തരിച്ചു. മക്കൾ: ഇ.കെ.ജയപ്രകാശ് (റിട്ട. കെ.എസ്.ആർ.ടി.സി. ഡ്രൈവർ), അശോകൻ  (റിട്ട. അധ്യാപകൻ, മാച്ചേരി ന്യൂ യു.പി. സ്കൂൾ), സുജാത (അധ്യാപിക, അഞ്ചരക്കണ്ടി ഹൈസ്കൂൾ),  പ്രേമരാജ് (ഇന്ത്യൻ ആർമി), രേഖ (എടക്കാട്), ഷാജു, (ദുബായ്).  മരുമക്കൾ: പുഷ്പജ (കണ്ണാടിപ്പറമ്പ്), സി.കെ.ലതിക (പ്രഥമാധ്യാപിക, തലമുണ്ട എൽ.പി. സ്കൂൾ), അഡ്വ. എം.എം.അജിത്ത്കുമാർ (കൂത്തുപറമ്പ് ബാർ), സതീശൻ (എടക്കാട്), സീമ (പാളയം), രേഷ്മ (പൊതുവാച്ചേരി). 

ശ്രീധരൻ നായർ
തേഞ്ഞിപ്പലം: അവിഭക്ത കെ.പി.സി.സി. അംഗവും റിട്ട. പ്രഥമാധ്യാപകനുമായ കൂത്തിരേഴി ശ്രീധരൻ നായർ (81) അന്തരിച്ചു. കുന്നത്ത് മാധവൻ നമ്പ്യാരുടെയും കൂത്തിരേഴി ശ്രീദേവി അമ്മയുടെയും മകനാണ്. മണ്ണൂർ എ.യു.പി. സ്കൂൾ പ്രഥമാധ്യാപകനായിരുന്നു. ചേലേമ്പ്ര അർബൻ സൊസൈറ്റി ചെയർമാൻ, കാലിക്കറ്റ് സർവകലാശാലാ സനാതനധർമപീഠം ഭരണസമിതി അംഗം, കെ.എ.പി.ടി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, വള്ളിക്കുന്ന് സർവീസ് സഹകരണസംഘം പ്രഥമ ഭരണസമിതി അംഗം എന്നീനിലകളിലും പ്രവർത്തിച്ചു. ഇടിമുഴിക്കൽ മഹാഗണപതിക്ഷേത്രം സത്സംഗസമിതി, വള്ളിക്കുന്ന് ശ്രുതിഗീതം സത്സംഗസമിതി എന്നിവയുടെ രക്ഷാധികാരിയുമായി ചുമതല വഹിച്ചിരുന്നു. വള്ളിക്കുന്ന് െനറുങ്കൈതക്കോട്ട ക്ഷേത്രം, എളന്നുമ്മൽ ശിവക്ഷേത്രം, പറമ്പത്തുകാവ് ഭഗവതീക്ഷേത്രം എന്നിവയുടെ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: വിമല (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, കാലിക്കറ്റ് സർവകലാശാല). മക്കൾ: മനോജ് (അധ്യാപകൻ, ചേളാരി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ), വിനോദ് (സഹകരണവകുപ്പ് സീനിയർ ഓഡിറ്റർ). മരുമക്കൾ: ഷീന (അധ്യാപിക, മണ്ണൂർ എ.യു.പി. സ്കൂൾ), സ്മിത വേണുഗോപാൽ (കാലിക്കറ്റ് സർവകലാശാല). 

ഉമ്മർ
കാരക്കുന്ന്: കേരള സംസ്ഥാന സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച കണ്ടാലപ്പെറ്റയിലെ നാലകത്ത് ഉമ്മർ (56) അന്തരിച്ചു. എടവണ്ണ ഓറിയന്റൽ ഹൈസ്കൂളിലും മഞ്ചേരി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലും ഗണിതശാസ്ത്ര അധ്യാപകനായിരുന്നു. പിതാവ്: നാലകത്ത് മുഹമ്മദ് ഹാജി. മാതാവ്: പരേതയായ ആമിന. ഭാര്യ: പാലക്കൽ ആമിനക്കുട്ടി. മക്കൾ: ധാനിഷ്  (അധ്യാപകൻ പോളിടെക്നിക് പെരിന്തൽമണ്ണ), ഷാദിയ (മെഡിക്കൽ വിദ്യാർഥിനി).
മരുമകൾ: ഫിദ. സഹോദരങ്ങൾ: അലിയാപ്പു, മൊയ്തീൻകുട്ടി, അബ്ദുനാസർ, അബ്ദുൽഗഫൂർ, അഹമ്മദ് നസീർ, മറിയുമ്മ, സൈനബ, ഖദീജക്കുട്ടി.

ചാമി എഴുത്തച്ഛൻ  
മുണ്ടൂർ: എഴക്കാട് കുന്നപ്പുള്ളിക്കാവ് യുവക്ഷേത്ര കോളേജിന് സമീപം പ്രശാന്തി വീട്ടിൽ ചാമി എഴുത്തച്ഛൻ (75) അന്തരിച്ചു. എഴുത്തച്ഛൻ സമാജം ജില്ലാ ഓർഗനൈസിങ് സെക്രട്ടറിയും തിരുകുന്നപ്പുള്ളിക്കാവ് ക്ഷേത്രസംരക്ഷണ സമിതി മുൻ പ്രസിഡന്റുമാണ്. ഭാര്യ: കെ.പി. കൗസല്യ ( ശുചിത്വ മിഷൻ).  

പി.സി.കുര്യാക്കോസ്
കോത്തല: പൊടിപ്പാറയ്ക്കൽ പി.സി.കുര്യാക്കോസ് (തങ്കച്ചൻ-78) അന്തരിച്ചു. ഭാര്യ: തിരുവഞ്ചൂർ ചോറാറ്റിൽ ശോശാമ്മ (റിട്ട. അധ്യാപിക, പി.ടി.എം. ഗവ. ഹൈസ്കൂൾ വെള്ളൂർ). മക്കൾ: ബിനു, സുനു, മനു (മൂവരും ഷാർജ). മരുമക്കൾ: സ്മിത, പ്രീതി, അജിത. 

രമണി നായർ
ബെംഗളൂരു: െലഫ്റ്റനൻറ് കേണൽ വീരചക്ര പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ജ്യോതി നിവാസ് രമണി നായർ (67)ബെംഗളൂരിൽ അന്തരിച്ചു. റാന്നി മക്കപ്പുഴ പുളിയോടികാലായിൽ  കുടുംബാംഗമാണ്. 
സീതത്തോട് പത്മവിലാസത്തിൽ ടി.എസ്.പരമേശ്വരൻ നായരുടേയും കോവൂർ കുടുംബാംഗമായ രാജമ്മയുടെയും മകളാണ്. മക്കൾ: ജ്യോതി, ജിതീഷ്. മരുമക്കൾ: പരേതനായ ഹരികുമാർ, ദിവ്യ. 

പൗലോസ്
അടിമാലി: 200 ഏക്കർ വള്ളപ്പടി പുത്തയത്ത് പി.കെ.പൗലോസ് (96) അന്തരിച്ചു. ഭാര്യ: കുഞ്ഞമ്മ. കുത്തുകുഴി മാറാച്ചേരിയിൽ കുടുംബാംഗം. മക്കൾ: ലില്ലി, തങ്കച്ചൻ, നെൽസൺ (ഇംഗ്ലണ്ട്), ബെന്നി, ഷാജു, ജിഷ. മരുമക്കൾ: പരേതനായ മാണി, സാറാക്കുട്ടി, ജോളി, മിനി, ലിസൺ, ജെയിൻ. 

സി.സി.ചാക്കോ
മാൻവെട്ടം: മേമ്മുറി ചെരുവൻകാലായിൽ സി.സി.ചാക്കോ (69) അന്തരിച്ചു. ഭാര്യ: ആനിയമ്മ പെരുംതുരുത്ത് പാലക്കാട്ട് കുടുംബാംഗം. മക്കൾ: സ്റ്റിജി, സ്റ്റിനി, സ്റ്റിൻസ്, സ്റ്റിബി. മരുമക്കൾ: ബെന്നി ഒരപ്പാക്കൽ (രാജപുരം, കണ്ണൂർ), ജോസ് കാഞ്ഞരത്തിങ്കൽ (െതാട്ടൂർ), ഷൈജി മുണ്ടുപാലത്തിങ്കൽ (പുന്നത്തുറ), ജോണി ആകശാലയിൽ (ഉഴവൂർ). സഹോദരങ്ങൾ: തൊമ്മി ചാക്കോ, എ.സി.ബേബി, ജോസ്. 

ജോജി ജോയി
നെടുംകുന്നം: അറനിലത്ത് ജോയി സെബാസ്റ്റ്യന്റെ മകൻ ജോജി ജോയി (മോനി-42) അമേരിക്കയിലെ നോർത്ത് കരോളിനിൽ അന്തരിച്ചു. അമ്മ: കുഞ്ഞൂഞ്ഞമ്മ. മണിമല മാരൂർ കൊല്ലറാത്ത് കുടുംബാംഗം. ഭാര്യ: സൗമ്യ വാച്ചാപറന്പിൽ പുളിങ്കുന്ന്. മക്കൾ: ജോയേൽ, ലൂയീസ്. സഹോദരൻ: ജോഫി ജോയി. 

വർഗീസ്
ഇടമറ്റം: വരകില് വി.വി.വർഗീസ് (വക്കച്ചൻ-75) അന്തരിച്ചു. ഭാര്യ: വല്സമ്മ, ഉദയംപേരൂര് നാമാക്കാലയില് കുടുംബാംഗം. മക്കള്: വിന്സ് (എം.ആര്.എഫ്., കോട്ടയം), വിന്റു, അലക്സ് (ദുബായ്). മരുമക്കള്: സിമി മുക്കാട്ടില് (കടപ്ലാമറ്റം), മനു സെബാസ്റ്റ്യന് മൂഴിയില് (പാലാ), ടിന്സി കിഴക്കേല് (പൊന്നാമല). 

ഭവാനിയമ്മ
തിരുവൻവണ്ടൂർ: കണ്ടത്തിൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ഭവാനിയമ്മ (84) അന്തരിച്ചു. മക്കൾ: വത്സല, രത്നമ്മ, ഉഷ, സജിമോൻ, ശ്രീദേവി, ശ്രീകല. മരുമക്കൾ: സുധാകരൻ, മാത്യു, ജെമിനി, സദാനന്ദൻ, മനോജ്, പരേതനായ മംഗളൻ. 

വി.ഐ.ജോൺ
ചെങ്ങന്നൂർ: റിട്ട. ബി.എസ്.എൻ.എൽ. സബ് ഡിവിഷണൽ എൻജിനീയർ തിട്ടമേൽ വള്ളിയുഴത്തിൽ വി.ഐ.ജോൺ (ജോണിക്കുട്ടി-75) അന്തരിച്ചു. ഭാര്യ: റാഹേലമ്മ ജോൺ (തിരുവല്ല കാരയ്ക്കൽ മണലിൽ കുടുംബാംഗം). മക്കൾ: ബീന, ബിനു (ഇരുവരും അബുദാബി), ബെന്നി (കാനഡ). മരുമക്കൾ: ഷാജി, സീനു, ജൂലി.