വടകര: ജിംഖാന ക്ലബ്ബ് മുൻ വോളിബോൾ താരവും റിട്ട. പോസ്റ്റ് മാസ്റ്ററുമായ കൊക്കഞ്ഞാത്ത് കരുണാലയത്തിൽ കെ. ശ്രീധരൻ അടിയോടി (85) അന്തരിച്ചു. കീഴൂർ കണ്ണോത്ത് തറവാട് അംഗമാണ്. ഭാര്യ: തങ്കമണി. മക്കൾ: പ്രമോദ് (ജപ്പാൻ), പ്രസീത, പ്രവീണ. മരുമക്കൾ: സീന (ജപ്പാൻ), ഇ.സി. അനന്തകൃഷ്ണൻ, വി.പി. ശശിധരൻ (ബെംഗളൂരു). സഹോദരങ്ങൾ: പരേതനായ രാഘവൻ അടിയോടി, പത്മാവതി അമ്മ (പുണെ), രാധ അമ്മ, തങ്കമണി അമ്മ, രാജൻ അടിയോടി, ചന്ദ്രൻ അടിയോടി (റിട്ട. എയർഫോഴ്സ്).    

പ്രേമദാസ്
പത്തിരിപ്പാല: റെയിൽവേയിൽനിന്ന് ലോക്കോ പൈലറ്റായി വിരമിച്ച കളത്തിൽവീട്ടിൽ പ്രേമദാസ് (69) അന്തരിച്ചു. കോഴിക്കോട് കടലുണ്ടി സ്വദേശിയാണ്. ഭാര്യ: ഷീല. മക്കൾ: ജിഷ്ണു, ഷിനു. മരുമകൾ: സിന്ധ്യ. സഹോദരങ്ങൾ: ശശിധരന് (റിട്ട. വര്ക്സ്മേറ്റ്, റെയിൽവേ), പ്രഭികുമാർ, ശകുന്തള, മണി. 

കുഞ്ഞിരാമൻ നമ്പ്യാർ
വെള്ളികുളങ്ങര: ആദ്യകാല സോഷ്യലിസ്റ്റും റിട്ട. അധ്യാപകനുമായ അമിഞ്ഞിയിൽ കോട്ടായി കുഞ്ഞിരാമൻ നമ്പ്യാർ (96) അന്തരിച്ചു. മേനപ്രം വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിലെ പാരമ്പര്യട്രസ്റ്റി അംഗമായിരുന്നു. പെൻഷനേഴ്സ് യൂണിയൻ ചോറോട് കമ്മിറ്റി അംഗമാണ്. ഭാര്യ: പരേതയായ കാർത്യായനി അമ്മ.  
മക്കൾ: പുഷ്പവേണി, വിജയകുമാരി , രജനി (അധ്യാപിക, ), നന്ദകുമാർ (ദുബായ്), പ്രകാശ് കുമാർ (ബഹ്റൈൻ), രാജീവ് കുമാർ, പരേതനായ സജീവ് കുമാർ.

ജ്യോതി
കണ്ണൂർ: താവക്കര മുത്തപ്പൻ കാവിനുസമീപം സുസ്മിതയിൽ പരേതനായ ഐ.ഒ.ബി. റിട്ട. സീനിയർ മാനേജർ പി.എം.സുധീരന്റെ ഭാര്യ കായ്യത്ത് പുളിയാൻകോട്ട് ജ്യോതി (73) ബെംഗളൂരുവിൽ അന്തരിച്ചു. മകൾ: സുമിന പ്രവീൺ.
മരുമകൻ: പ്രവീൺ (ബെംഗളൂരു). സഹോദരങ്ങൾ: ഹരീന്ദ്രൻ, അശോകൻ, ഗീത, ജയകൃഷ്ണൻ, സന്തോഷ്, രഘുരാജ്, പരേതരായ ശശിധരൻ, സിദ്ധാർഥൻ, രേണുക.

 കേശവ മാരാർ
പിലിക്കോട്: ഏച്ചിക്കൊവ്വലിലെ എം.കേശവ മാരാർ (82) അന്തരിച്ചു. ഭാര്യ: കെ.നാരായണി മാരാസ്യാർ. മക്കൾ: ശാന്ത, ഗോപാലകൃഷ്ണൻ, ഗീത, ശശി, രാജേഷ്, സീമ. മരുമക്കൾ: രാമചന്ദ്രൻ (ചോയ്യങ്കോട്), ശോഭ (മടിക്കൈ), ദാമോദരൻ (ചെറുവത്തൂർ), സുകുന്യ (ഉപ്പിലിക്കൈ), രമണി (കൊടക്കാട്), പ്രഭാകരൻ (പനയാൽ). 
സഹോദരങ്ങൾ: മീനാക്ഷി മാരാസ്യാർ, പരേതരായ കൃഷ്ണമാരാർ, നാരായണമാരാർ, രാമമാരാർ.

കമലാക്ഷി
പട്ടുവം: ഇടമുട്ടിലെ പി.കമലാക്ഷി (68) അന്തരിച്ചു. ഭർത്താവ്: ആദ്യകാല സോഷ്യലിസ്റ്റ് നേതാവും പട്ടുവം സുഭാഷ് കലാസമിതി സെക്രട്ടറിയുമായിരുന്ന കെ.കെ.ബാലൻ. മക്കൾ: സജീവൻ (സൗദി), സരിത, ഷാജി (ദുബായ്), ഷൈജു (ബെംഗളൂരു). മരുമക്കൾ: വിനോദ് (ചാല), രമ്യ (കൊറ്റാളി), പ്രജില.         

 രാമകൃഷ്ണൻ
തോട്ടട: തോട്ടട വെസ്റ്റ് യു.പി. സ്കൂളിന് സമീപം സരോജിനി നിലയത്തിൽ വങ്കണ രാമകൃഷ്ണൻ (80) അന്തരിച്ചു. ഭാര്യ: പരേതയായ നളിനി. മക്കൾ: മഹിജ, ശ്രീജ, ബാബു, രാജേഷ് (ഇരുവരും അബുദാബി), നിഷിജ.  മരുമക്കൾ: മനോജ് (സൗദി), പ്രസാദ് (ചാലാട്), മാനസൻ, രാഖി, പ്രിയങ്ക.

 അഹമ്മദ് ഹാജി
പെരിങ്ങത്തൂർ: പുളിയനമ്പ്രം പുതിയ റോഡ് നാങ്ങണ്ടി ജുമാ മസ്ജിദിന് സമീപം കണിയാങ്കണ്ടിയിൽ ഇല്ലത്ത് അഹമ്മദ് ഹാജി (78) അന്തരിച്ചു.  ഭാര്യ: അലീമ്മ.
 മക്കൾ: ജുനൈദ് (ദുബായ്), റസാക്ക്, തൽഹത്ത്, നഹ്യാൻ (ഖത്തർ), ഷഹീദ്, ഷമിമ. മരുമക്കൾ: നൗഷാദ് (കിടഞ്ഞി), റൈഹാനത്ത് (കരിയാട്), ഉമൈറ (പെട്ടിപ്പാലം), സഫീറ (മേനപ്രം), റഷീദ (കരിയാട്), ജസീല (താവുമ്പ്രം).  സഹോദരങ്ങൾ: ഇല്ലത്ത് ഉസ്മാൻ ഹാജി, പരേതയായ അലീമ.

രാമൻ കർണമൂർത്തി
നീലേശ്വരം: പ്രശസ്ത തെയ്യംകലാകാരനും സംസ്ഥാന ഫോക്ലോർ അക്കാദമിയുടെ ഗുരുപൂജ അവാർഡ് ജേതാവുമായ കരുവാച്ചേരിയിലെ രാമൻ കർണമൂർത്തി (80) അന്തരിച്ചു. 
ഭാര്യ: കാർത്യായണി. മക്കൾ: സുകുമാരൻ (കെ.എസ്.ആർ.ടി.സി.), ബിന്ദു (കളക്ടറേറ്റ് കാസർകോട്). മരുമക്കൾ: വിജയൻ (കോ ഓപ്പറേറ്റീവ് ബാങ്ക് മാതമംഗലം), ലത (അധ്യാപിക, ജി.ഡബ്ല്യു.എച്ച്.എസ്.എസ്. പഴയങ്ങാടി). സഹോദരി: പാറു.   

പാർവതി വർമ
കോഴിക്കോട്: മുൻ തിരുവിതാംകൂർ റീജന്റ് മഹാറാണി സേതുലക്ഷ്മി ഭായിയുടെ ചെറുമകളും വ്യവസായ പ്രമുഖൻ കേരളവർമ (ബെംഗ്ലൂരു) യുടെയും പരേതയായ ലളിതാഭായിയുടെയും മകളുമായ പാർവതിവർമ (77) കോട്ടൂളിയിലെ മകന്റെ വസതിയായ ‘മാനസയിൽ’ അന്തരിച്ചു. ഭർത്താവ്: ആർ.ടി. രവിവർ (ഈടൂപ്പ് പാലസ്, തൃപ്പൂണിത്തുറ). മക്കൾ: ഡോ. മഹേന്ദ്രവർമ (മിംസ് ഹോസ്പിറ്റൽ), സന്ധ്യാ ശങ്കർ, വിജേന്ദ്ര വർമ (ബിൽഫോജ്, ബെംഗളൂരു). മരുമക്കൾ: ഡോ. ശ്രീലത വർമ (എം.വി.ആർ. ഹോസ്പിറ്റൽ, കോഴിക്കോട്), ഡോ. സി.എസ്. ശങ്കരൻ നമ്പൂതിരി (ബോഷ്, ബെംഗളൂരു), ഹേമ (ബെംഗളൂരു). 

മാധവി
മേപ്പയ്യൂർ: റിട്ട. നഴ്സിങ് ട്യൂട്ടർ അയ്യത്താംകണ്ടി കെ.എം. മാധവി (75) അന്തരിച്ചു. ഭർത്താവ് ടി. കൃഷ്ണൻ. (റിട്ട. അധ്യാപകൻ, മേപ്പയ്യൂർ ഗവ. ഹൈസ്കൂൾ). മക്കൾ: ജ്യോതിഷ് കുമാർ (ഐ.ടി.ഐ. ലിമിറ്റഡ് പാലക്കാട്), പ്രീത (ഖത്തർ). മരുമക്കൾ: പ്രീത, രഘുനാഥ് (ഖത്തർ).

 നാണു
തലശ്ശേരി: കുട്ടിമാക്കൂൽ തലക്കാടൻ നാണു (85) അന്തരിച്ചു. ചത്തീസ്ഗഡ് ബിശ്രാംപൂരിൽ ബേക്കറി വ്യാപാരിയായിരുന്നു. ഭാര്യ: ഉച്ചമ്പള്ളി ശാന്ത (കോട്ടയംപൊയിൽ). മക്കൾ: മീന, ശശി. മരുമക്കൾ: രാജേന്ദ്രൻ, അജിത. സഹോദരങ്ങൾ: അനന്തൻ, പരേതരായ ഗോപാലൻ, കുമാരൻ, മാധവി.   

ബാലകൃഷ്ണൻ
തളിപ്പറമ്പ്: പൂക്കോത്ത്തെരുവിലെ പട്ടാണി ബാലകൃഷ്ണൻ (60) അന്തരിച്ചു. ഭാര്യ: സുശീല. മക്കൾ: അനീഷ്, മഞ്ജുഷ. മരുമക്കൾ: പ്രശോഭ് (കോളയാട്), സനീഷ (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: നാരായണി, കല്യാണി, കുഞ്ഞിരാമൻ, ലക്ഷ്മി, രാജൻ, രമേശ്ബാബു. 

 ഉണ്ണിപ്പോയി
കൂട്ടിലങ്ങാടി: റിട്ട. എസ്.ഐ. പള്ളിപ്പുറം നാറാസ് കുന്നിലെ കൂരിമണ്ണിൽ മണപ്പാട്ട് ഉണ്ണിപ്പോയി (90) അന്തരിച്ചു. 
ഭാര്യ: ഏലച്ചോല പാത്തുമ്മ. മക്കൾ: അബ്ദുൽനാസർ, ഷമീൽ ( ഇരുവരും ബഹ്റൈൻ), സുബൈദ, സാബിറ, സക്കീന. മരുമക്കൾ: അഹമ്മദ്, കുഞ്ഞിമുഹമ്മദ്, അബ്ബാസ്, പർവീൻ, ഫെബിന.

ദേവദാസൻ
കോട്ടയ്ക്കൽ: പൊടിയാട്ട് വാരിയത്ത് എസ്.വി. ദേവദാസൻ (60) അന്തരിച്ചു. എൽ.ഐ.സി. ഏജന്റും ആര്യവൈദ്യശാലാ മുൻ ജീവനക്കാരനുമായിരുന്നു. 
വെങ്ങാട് ശിവമംഗലത്ത് വാരിയത്ത് പരേതനായ തിലകവാരിയരുടെയും പൊടിയാട്ട് കുഞ്ഞിലക്ഷ്മി വാരസ്യാരുടെയും മകനാണ്. ഭാര്യ: തലോർ ചക്കംകുളങ്ങര വാരിയത്ത് ദുർഗ. മക്കൾ: ദീപക്, ദിലീപ്. മരുമകൾ: മീര. സഹോദരങ്ങൾ: മായ രവീന്ദ്രദാസ്, മിനി ബദരിനാഥ്. 

സുരേന്ദ്രൻ
വടക്കാഞ്ചേരി: അകമല കുന്നത്തുള്ളി സുരേന്ദ്രൻ(64) അന്തരിച്ചു. ഭാര്യ: അനിത (എസ്.യു. വി.പി. സ്കൂൾ, കൊണ്ടാഴി) മക്കൾ: അക്ഷയ് (കാനഡ), ശ്രുതി. മരുമകൻ: ബിബിൻ.  

 രവിചന്ദ്രൻ
വടക്കാഞ്ചേരി: കുമ്പളങ്ങാട് പട്ടിളവളപ്പിൽ വെളുത്തേടത്ത് വീട്ടിൽ രവിചന്ദ്രൻ (രവി-66) അന്തരിച്ചു. ഭാര്യ: സരസ്വതി.  മക്കൾ: സരിത (പുതുക്കാട് പഞ്ചായത്തംഗം, സി.പി.എം. ലോക്കൽ കമ്മിറ്റിയംഗം),സരിൾ, സൂർജിത്ത്. മരുമക്കൾ: രാജേഷ് ,രേഷ്മ ,സോണി.  

 ത്രേസ്യ
മരത്താക്കര: കോനിക്കര തെക്കിനിയത്ത് തെക്കുംപീടിക പരേതനായ അന്തോണിയുടെ ഭാര്യ ത്രേസ്യ (86) അന്തരിച്ചു. മക്കള്: ആനി,ലില്ലി,പോള്,പരേതയായ ജോസഫീന,ജോസ്,ലീന,ടോണി,ഷാജന്,ഷാജി. മരുമക്കള്: ജോര്ജ്,ബാബു,കൊച്ചുത്രേസ്യ,വിന്സന്റ്,ലീന,വര്ഗീസ്,ജെസി,ജെന്നി,വര്ഗീസ്. 

‘സ്വപ്നാടനം’ നിർമാതാവ് പാർസി മുഹമ്മദ് 
എരമംഗലം: സംവിധായകൻ കെ.ജി. ജോര്ജിന്റെ കന്നിച്ചിത്രമായിരുന്ന ‘സ്വപ്നാടന’ത്തിന്റെ നിർമാതാവ് മാറഞ്ചേരി സ്വദേശി ടി. മുഹമ്മദ് ബാപ്പു (പാർസി മുഹമ്മദ്-82) അന്തരിച്ചു.  അർബുദം ബാധിച്ച് മൂന്നുമാസമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം എടപ്പാൾ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1976 മാര്ച്ചില് തിയേറ്ററുകളിലെത്തിയ ‘സ്വപ്നാടനം’ ആ വര്ഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന അവാര്ഡുകളുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയിരുന്നു. 1976-ലെ മികച്ച സിനിമാനിർമാതാവിനുള്ള ദേശീയ അവാർഡ് അന്നത്തെ രാഷ്ട്രപതി ഫഖ്റുദ്ദീൻ അഹമ്മദിൽനിന്നും സംസ്ഥാന അവാർഡ് 1977 ഏപ്രിലിൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരിനിൽനിന്നും പാർസി മുഹമ്മദ് ഏറ്റുവാങ്ങിയിട്ടുണ്ട്.
1999-ൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജീവ്ഗാന്ധി ഫൗണ്ടേഷൻ സമാധാനപ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്നവർക്കായി നൽകിയിരുന്ന രാജീവ്ഗാന്ധി അവാർഡ്, 2011-ൽ ജെയ്സി ഫൗണ്ടേഷൻ അവാർഡ്, 2016-ൽ മീഡിയാസിറ്റി ഫിലിം ടെലിവിഷൻ അവാർഡ്, എ.സി.കെ. മുഹമ്മദ് സ്മാരക അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ പാർസി മുഹമ്മദിന് ലഭിച്ചിട്ടുണ്ട്.
മുഹമ്മദ് റഫി, കിഷോര്കുമാര്, ലതാമങ്കേഷ്കര്, ആശാഭോസ്ലെ തുടങ്ങിയവരുടെ സൗഹൃദവലയത്തിലൂടെ ശ്രദ്ധേയനായിരുന്നു പാർസി മുഹമ്മദ്.  പരേതനായ പോഞ്ചേടത്ത് ബാപ്പുവാണ് പിതാവ്. പരേതയായ തൊട്ടിയിൽ ആയിഷയാണ് മാതാവ്. ഭാര്യമാർ: കോമുണ്ടത്തേൽ ഖദീജ, ആമിന (മുംബൈ). മക്കൾ: അഷറഫ് മുഹമ്മദ്, നസീർ മുഹമ്മദ് (സൗദി), രേഷ്മ, പ്രവീണ, ഷെരീഫ് മുഹമ്മദ്, മുംതാസ് (ഇരുവരും മുംബൈ). മരുമക്കൾ: റഫീഖ്, റഷീദ്, റംല, ഷെഹ്റിൻ. സഹോദരൻ: പരേതനായ തൊട്ടിയിൽ അബൂബക്കർ. 

 പാർവതി അന്തർജ്ജനം  
 വാണിയംകുളം: നെടുമ്പുര കയ്പഞ്ചേരി പരേതനായ ശങ്കരൻ നമ്പൂതിരിയുടെ ഭാര്യ പാർവതി അന്തർജ്ജനം (82) വെള്ളിയാട് അരിക്കത്ത് മനയിൽ അന്തരിച്ചു. സഹോദരങ്ങൾ: മാന്നാനമ്പറ്റ ശ്രീധരൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, സുബ്രഹ്മണ്യൻ നമ്പൂതിരി, പരേതയായ പദ്മിനി അന്തർജ്ജനം.

വര്ക്കി വര്ഗീസ്
ഊരമന: മടത്തിക്കുടിയില് വര്ക്കി വര്ഗീസ് (92) കാനഡയില് അന്തരിച്ചു. ഭാര്യ: ശോശാമ്മ (കാനഡ). മക്കള്: ആലീസ് (കാനഡ), വര്ഗീസ് (അമേരിക്ക), ജോളി (കാനഡ). മരുമക്കള്: ജേക്കബ് കുന്നേല്, ലില്ലി, സുനില് എം. മാരിയില്. 

ഏലിയാമ്മ ജേക്കബ് 
കുറുപ്പംപടി: തുരുത്തി ആലുവിളയിൽ (മീയ്യണ്ണൂർ, കൊല്ലം) പരേതനായ എ.ജി. ജേക്കബിന്റെ ഭാര്യ ഏലിയാമ്മ ജേക്കബ് (ഗ്രേസി -84) അന്തരിച്ചു. ഏനാത്ത് പടിഞ്ഞാറ്റതിൽ കുടുംബാംഗം. മക്കൾ: രാജൻ, ഷീല (വൈസ് റീഗൽ ട്രാവൽസ്). മരുമക്കൾ: സുജ, കുഞ്ഞുമോൻ.

ഫാ. പോള് വടക്കുംപാടന്
കൊച്ചി: നോര്ത്ത് വടക്കുംപാടം വീട്ടില് ഫാ. പോള് വടക്കുംപാടന് (66) ഷില്ലോങ്ങില് അന്തരിച്ചു. ഷില്ലോങ് ഡോണ് ബോസ്കോ സഭാംഗമാണ്. ഷില്ലോങ് സേക്രഡ് ഹാര്ട്ട് തിയോളജിക്കല് കോളേജിലെ പ്രിന്സിപ്പലും ‘മിഷന് ടുഡേ’ മാസികയുടെ ചീഫ് എഡിറ്ററും ആയിരുന്നു. 
 സഹോദരങ്ങള്: റോസിലി, ബേബി, സിസ്റ്റര് ഗ്രേസി, മേരി, ആനി, ജോസ്, ജോര്ജ്. 

ഒ.ജെ. തോമസ് 
മൂവാറ്റുപുഴ: വാളകം ചെറിയ ഊരയം ഓണായിക്കരയില് ഒ.ജെ. തോമസ് (ജോണി-63) അന്തരിച്ചു. ഭാര്യ: സാറാമ്മ വാളകം തൊണ്ടിക്കുടിയില് കുടുംബാംഗം. മക്കള്: അഞ്ജു തോമസ് (ന്യൂസീലന്ഡ്), അനു തോമസ്
മരുമക്കള്: ബിന്സി (ന്യൂസിലന്ഡ്), ആതിര. 

പങ്കജാക്ഷിയമ്മ
വായ്പൂര്: തച്ചാങ്കൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (87) അന്തരിച്ചു. മക്കൾ: തങ്കമണിയമ്മ, സുലോചനയമ്മ, രാധാകൃഷ്ണൻ നായർ, ശോഭനകുമാരി, പൊന്നുമണി, രാജേഷ്കുമാർ. മരുമക്കൾ: ചന്ദ്രശേഖരൻ നായർ മറ്റക്കര, മോഹനചന്ദ്രൻ നായർ, കൈന്തോട്ടത്തിൽ വായ്പൂര്, രമണി, ശശികുമാർ കരുണാപുരം കുളത്തൂർ, മധുസൂദനൻ നായർ, ചമ്പക്കര, മഞ്ചു. 

 

മാത്യു എം.ജെ.
തുരുത്തി: മുട്ടഞ്ചേരിൽ മാത്യു എം.ജെ. (മാത്തച്ചൻ-78) അന്തരിച്ചു. ഭാര്യ: േഗ്രസമ്മ ഇടിഞ്ഞില്ലം കടന്പനാട് കുടവശ്ശേരി കുടുംബാംഗം. മക്കൾ: സജി (കുവൈത്ത്), സിനി (താലൂക്ക് ഓഫീസ് ചങ്ങനാശ്ശേരി), സജിനി (യു.എസ്.എ.), സിജി (യു.എസ്.എ.), സിജോ (കുവൈത്ത്). മരുമക്കൾ: ബിൽസി (കുവൈത്ത്), രാജു വടക്കേപ്പുറത്ത് തുണ്ടിയിൽ മാന്താനം, ഷിജോ തെക്കേൽ (യു.എസ്.എ.), ജസ്റ്റിൻ വടയാറ്റുതറ (യു.എസ്.എ.), മിനി (കുവൈത്ത്). 

കെ.സി.ഗീവർഗീസ്
കവിയൂർ: ഞാൽഭാഗം കാനാതറവാഴയിൽ കെ.സി.ഗീവർഗീസ് (ജോർജുകുട്ടി-88) അന്തരിച്ചു. ഭാര്യ: കോഴഞ്ചേരി മേലുകര ചെറുതോട്ടത്തിൽ പരേതയായ സാറാമ്മ. മകൻ: ജെസ്സി (യു.എസ്.എ.). ശവസംസ്കാരം പിന്നീട്.

കെ.ജോയിക്കുട്ടി
ഏനാത്ത്: ജോയ് ഹൗസിൽ പാസ്റ്റർ കെ.ജോയിക്കുട്ടി (76) അന്തരിച്ചു. ഭാര്യ: പരേതയായ ലീലാമ്മ ജോയി. മക്കൾ: അനിൽ ജോയ് (കുവൈത്ത്), അനിത അലക്സ് (അധ്യാപിക, പദ്മശ്രീ സെൻട്രൽ സ്കൂൾ), അനില വിനോദ് (ഛത്തീസ്ഗഡ്). മരുമക്കൾ: എൽസി അനിൽ, അലക്സ് (ദുബായ്), വിനോദ് മാത്യു (ഛത്തീസ്ഗഡ്). 

ചിത്രകാരൻ ബിജു കുട്ടോത്ത്
മനാമ: ബഹ്റൈനിലെ പ്രമുഖ മലയാളി ചിത്രകാരൻ ബിജു കുട്ടോത്തിനെ ഹിദ്ദിലെ ജോലിസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര സ്വദേശിയാണ്. ബഹ്റൈനിലെ സാമൂഹിക, സാംസ്കാരികരംഗത്ത് പ്രശസ്തനാണ് ചിത്ര ശില്പകലാകാരനും കലാസംവിധായകനുമായ ബിജു. അടുത്തിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹ്റൈൻ സന്ദർശിച്ച അവസരത്തിൽ സമ്മാനിച്ച  ബിജു നിർമിച്ച ശില്പം ശ്രദ്ധേയമായിരുന്നു. കുടുംബം നാട്ടിലാണ്. സൽമാനിയാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. 

 പറമ്പോട്ട് രാധമ്മ
ചെന്നൈ: മലപ്പുറം പെരിന്തൽമണ്ണ സ്വദേശി പരേതനായ ചിറക്കൽ ചെങ്കളത്ത് പ്രഭാകരമേനോന്റെ ഭാര്യ  പറമ്പോട്ട് രാധമ്മ (97) ചെന്നൈയിലെ വസതിയിൽ അന്തരിച്ചു. പരേതരായ ടി.ജി. ശങ്കരൻനായരുടെയും പറമ്പോട്ട് കുഞ്ഞിമാളു അമ്മയുടെയും മകളാണ്.  മക്കൾ: പ്രഭാകേശവൻ (ചെന്നൈ), നിർമല രാധാകൃഷ്ണൻ(ദുബായ്), ശാന്ത പത്മനാഭൻ(കണ്ണൂർ), പി.എസ്. മേനോൻ (കോഴിക്കോട്). മരുമക്കൾ: പത്മനാഭൻ നമ്പ്യാർ, പ്രസന്ന എസ്. മേനോൻ, പരേതരായ നെല്ലേരി കേശവൻ നായർ, പുതിയടത്തിൽ രാധാകൃഷ്ണൻ നായർ. ശവസംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക്  12-ന് ചെന്നൈ മൈലാപ്പുർ ശ്മശാനത്തിൽ. 

സുമതിയമ്മ
തേവലപ്പുറം: പൊരുന്നിലഴികത്തുവീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സുമതിയമ്മ (80) അന്തരിച്ചു. മക്കൾ: വത്സലകുമാരി, ജി.മുരുകദാസൻ നായർ (കേരള കോൺഗ്രസ്-എം ജില്ലാ വൈസ് പ്രസിഡൻറ്), മിനി. മരുമക്കൾ: പരേതനായ രവീന്ദ്രൻ പിള്ള, രുഗ്മിണിയമ്മ, മുരളീധരൻ പിള്ള (പുണെ).