നടൻ  ജോയ് മാത്യുവിന്റെ അമ്മ  എസ്തേർ മാത്യു 
കോഴിക്കോട്: നടനും ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യുവിന്റെ അമ്മ എസ്തേര് മാത്യു (91) മലാപ്പറമ്പ് ഫ്ലോറിക്കൻ ഹിൽസിലെ മകൻ കുര്യൻസ് മാത്യുവിന്റെ  പുലിക്കോട്ടിൽ വീട്ടിൽ അന്തരിച്ചു. 
സിവിൽസ്റ്റേഷനടുത്തുള്ള  മധുരവനം മാതൃബന്ധു വിദ്യാശാലയിലെ  അധ്യാപികയായിരുന്നു. കോഴിക്കോട്ട് ഇന്ത്യാ ടയേഴ്സ് ഉടമ പരേതനായ  പുലിക്കോട്ടില്  മാത്യുവിന്റെ ഭാര്യയും  ചാലിശേരി പുത്തൂര് മാരാമത്ത് കുടുംബാംഗവുമാണ്. 
മറ്റുമക്കള്: ഏമി മാത്യു (റിട്ട. പ്രൊഫസര്, മടപ്പള്ളി കോളജ്), സ്വീറ്റി മാത്യു (ലൈബ്രേറിയന് എന്.ഐ.ടി. , കോഴിക്കോട്), ജോണ്സ് മാത്യു (ശില്പി, ചിത്രകാരന്), കുര്യന്സ് മാത്യു (വൈകോൺ എക്സ്പോര്ട്സ് ). മരുമക്കള്: പ്രൊഫസര് കെ. പാപ്പുട്ടി മാസ്റ്റർ (മുൻ പ്രസിഡന്റ്, കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ), സരിത ജോയ് മാത്യു (പ്രൊഡ്യൂസർ, അബ്ര ഫിലിംസ്),  ഓമന കുര്യൻസ് (നെക്സ്റ്റ് സ്റ്റേ ഹോസ്പിറ്റാലിറ്റി) .

രാജലക്ഷ്മി
എകരൂൽ: പരേതനായ കോമത്ത് സുധാകരൻ നായരുടെ ഭാര്യ രാജലക്ഷ്മി (65) അന്തരിച്ചു. മകൾ: സുധാലക്ഷ്മി. മരുമകൻ: സന്തോഷ് (എൻജിനിയർ, റോട്ടറി ഇന്റർനാഷണൽ പുണെ). സഹോദരങ്ങൾ: വേണുഗോപാൽ, ഉണ്ണിക്കൃഷ്ണൻ, ഗിരിജ, നാരായണിക്കുട്ടി. 

കമലാക്ഷി അമ്മ
മാവൂർ: കുറ്റിക്കടവ് പൊന്നംപുറത്ത് പരേതനായ രാഘവൻ നായരുടെ ഭാര്യ വെണ്മയത്ത് കമലാക്ഷി അമ്മ (80) അന്തരിച്ചു. മക്കൾ: പൊന്നംപുറത്ത് രാധാകൃഷ്ണൻ (പി.ഡബ്ള്യു.ഡി., കോഴിക്കോട്), പത്മജാക്ഷി. മരുമക്കൾ: പ്രിയ (അരിയിൽ), ഹരിഗോവിന്ദനുണ്ണി. 

പ്രമോദ് 
എരഞ്ഞിക്കൽ: അമ്പലപ്പടി തെക്കെ വളുവിൽ പ്രമോദ് (59-റിട്ട. മിലിട്ടറി) അന്തരിച്ചു. അച്ഛൻ: കേളു. അമ്മ: കാർത്യായനി. ഭാര്യ: വത്സല. മക്കൾ: പ്രിയേഷ് (മിലിട്ടറി), പ്രിൻസി, പ്രഷ്ലി. മരുമക്കൾ: ജിജി, രജീഷ്, ശ്യാംജിത്ത്. സഹോദരങ്ങൾ: പ്രദീപ് കുമാർ (ഗീത ബേക്കറി, കക്കോടി), പരേതനായ പ്രസന്നകുമാർ.

ബി. സരസ്വതി ഭായ്
ബേപ്പൂർ: മലബാർ ക്രിസ്ത്യൻ കോളേജ് ഹയർസെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലും നടുവട്ടം കൃഷ്ണാഞ്ജനയിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യയുമായ ബി. സരസ്വതി ഭായ് (72) അന്തരിച്ചു. കോഴിക്കോട് ബി.ഇ.എം. ഗേൾസ് ഹൈസ്കൂൾ, തലശ്ശേരി ബി.എം.പി. ഹൈസ്കൂൾ  എന്നിവിടങ്ങളിൽ  അധ്യാപികയായിരുന്നു. മക്കൾ: ശുഭ, മഹേഷ് (യു.എസ്.ടി. ഗ്ലോബൽ, ഒഹായോ.) മരുമക്കൾ: എം. നന്ദകുമാർ, സിജി. സഹോദരങ്ങൾ: രാധാമണി, ശശിധരൻ, ശ്യാമള, ശ്രീകുമാർ, ജയശ്രീ. 

സൈനബ
വേങ്ങേരി: നേതാജി വായനശാലയ്ക്ക് സമീപം നാലുകണ്ടത്തിൽ പരേതനായ മമ്മത്കോയ മാസ്റ്ററുടെ ഭാര്യ സൈനബ (81) അന്തരിച്ചു. മക്കൾ: പി. അബ്ദുൽ അസീസ് (റിട്ട. കെ.എസ്.ഇ.ബി., പ്രസിഡന്റ് നിറവ് വേങ്ങേരി), പി. അബ്ബാസ് (റിട്ട. സൂപ്രണ്ട് വിദ്യാഭ്യാസവകുപ്പ്), പി. മുഹമ്മദ് റാഫി (സബ് ഇൻസ്പെക്ടർ, നടക്കാവ് പോലീസ് സ്റ്റേഷൻ), സുബൈർ (പ്രവാസി), സാബിർബാബു (ഗൾഫ്), ഖദീജ, ലൈല. 

നാരായണൻകുട്ടി  
ചെറുതുരുത്തി: റിട്ട. കസ്റ്റംസ് എസ്.പി.യും (മഹാരാഷ്ട്ര) കോയമ്പത്തൂർ ആസ്റ്റർ കമ്പനി ഉടമയുമായ ചെറുതുരുത്തി പുതുശ്ശേരി തൊയ്ക്കാട്ട് വീട്ടിൽ അഡ്വ. നാരായണൻകുട്ടി (66) അന്തരിച്ചു. ഭാര്യ: താര. മക്കൾ: ദിവ്യ, രാഹുൽ. മരുമക്കൾ: വിഷ്ണു, ഡോ. ലക്ഷ്മിപ്രിയ. 

ചന്ദ്രൻ     
പുല്ലൂര്: കടവത്ത് ചന്ദ്രന് (70) അന്തരിച്ചു. റിട്ട. പോസ്റ്റ്മാനാണ്. ഭാര്യ: തങ്കമണി (റിട്ട. അധ്യാപിക, ജി.യു.പി. സ്കൂള്, കടുപ്പശ്ശേരി). മക്കൾ: ശരത് (ഐ.എസ്.ആര്.ഒ., ആലുവ), സനിത്ത് (ഓട്ടോകാസ്റ്റ്, ചേർത്തല). മരുമക്കള്: ശരണ്യമോൾ, ഹണി. 

വറുതുണ്ണി വർഗീസ് 
വരാപ്പുഴ: പുത്തന്പള്ളി പുതുശ്ശേരി വറുതുണ്ണി വർഗീസ് (ഫാക്ട് റിട്ട -93) അന്തരിച്ചു. ഭാര്യ: പരേതയായ മേരി. മക്കള് മോളി (റിട്ട. പ്രധാനധ്യാപിക, ഒളനാട് എല്.പി. സ്കൂള്), ജോളി (കുവൈത്ത്), ബാബു (എല്.ഐ.സി., നോര്ത്ത് പറവൂര്), ജാന്സി, സാബു. മരുമക്കള്: തോമസ് കാച്ചപ്പിള്ളി, മേരി ജോളി, ആന്റണി താന്നിക്കപ്പിള്ളി, റീന ബാബു. 

അമ്മു
പെരുമ്പാവൂര്: ഒക്കല് താന്നിപ്പുഴ മട്ടത്താന് വേലായുധന്റെ ഭാര്യ അമ്മു (100) അന്തരിച്ചു. മക്കള്: ശശിധരന്, ഗോപിനാഥന്, ബാബു (റിട്ട. ടീച്ചര് എസ്.എന്.എച്ച്.എസ്.എസ്, ഒക്കല്), ജയപ്രകാശ് (റിട്ട. ഓവര്സിയര്, ഇടമലയാര് ഇറിഗേഷന്). മരുമക്കള്: ശാന്ത, സരള, ഗായത്രി (ടീച്ചര്), സുമ (ഹെഡ്മിസ്ട്രസ്).

ടി.എ.ജമീല
തിരുവനന്തപുരം: പേട്ട പുള്ളിലെയ്ൻ ശ്രീകോവിലിൽ പരേതനായ എഴുത്തുകാരൻ കെ.ഒ.ഷംസുദ്ദീന്റെ ഭാര്യ ടി.എ.ജമീല(82-മുൻ അധ്യാപിക) അന്തരിച്ചു. മക്കൾ: ഡോ. സലിംബാബു, പരേതയായ ഡോ.സലീന, ഡോ.എസ്.ഷിഫ(വകുപ്പധ്യക്ഷ, മലയാളവിഭാഗം, കേരള സർവകലാശാല), സമ്രാൻ (എൻജിനീയർ), സാം (എൻജിനീയർ, ദുബായ്). മരുമക്കൾ: ഷീബ, ഡോ. എം.എൻ.രാജൻ(അധ്യാപകൻ, ഗവ. വിമെൻസ് കോളേജ്), സലീന (എൻജിനീയർ, ദുബായ്), റഊഫ്(അധ്യാപകൻ, ഒമാൻ യൂണിവേഴ്സിറ്റി). 

മേരിക്കുട്ടി വർഗീസ്    
ന്യൂഡല്ഹി: ജനക്പുരി ലജ്വന്തി ഗാര്ഡന് ഗലി നമ്പര് ഏഴ്, ഡബ്ല്യു.ഇസഡ്-123/3-ലെ എറണാകുളം മുളന്തുരുത്തി മറ്റത്തില് പരേതനായ എം.വി. വര്ഗീസിന്റെ ഭാര്യ മേരിക്കുട്ടി വർഗീസ് (85) അന്തരിച്ചു. മക്കള്: ബിജു വര്ഗീസ്, ബിനു വര്ഗീസ്, ബിന്ദു. മരുമക്കള്: മനോജ്, ലിന്സി, സുഷ്മി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ജനക്പുരി മാര് ഗ്രിഗോറിയോസ് പള്ളിയില് സംസ്കാരശുശ്രൂഷ നടക്കും. ശവസംസ്കാരം മൂന്നിന് തുഗ്ലക്കാബാദ് സെയ്ന്റ് തോമസ് സെമിത്തേരിയില്.   

തങ്കമ്മ 
ബെംഗളൂരു: കൊട്ടാരക്കര നെല്ലിക്കുന്നം പെരുവറത്ത് വീട്ടില് പരേതനായ എം. കുഞ്ഞുകുഞ്ഞിന്റെ ഭാര്യ തങ്കമ്മ(92) ബെംഗളൂരുവിൽ  അന്തരിച്ചു.  മക്കള്: മാത്യു(ബെംഗളൂരു), ജോണ് (കൊല്ലം), ഓമന (പത്തനാപുരം), പാസ്റ്റര് രാജന് (ചെന്നൈ), പരേതനായ തങ്കച്ചന്, ലാലു (ബെംഗളൂരു), ഇവാഞ്ചലിസ്റ്റ് കെ. സജിമോന് (ബെംഗളൂരു). മരുമക്കള്: മറിയാമ്മ, അന്നമ്മ, പരേതനായ അപ്പല്ലോസ്, മേരിക്കുട്ടി, ഗ്രേയ്സി, മിനി.  ശവസംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വസതിയില് നടക്കുന്ന ശുശ്രൂഷകള്ക്കുശേഷം ഉച്ചയ്ക്ക് ഒന്നിന് ഹൊസൂര് റോഡ് ക്രിസ്ത്യന് സെമിത്തേരിയില്.

വസന്ത
താഴെചൊവ്വ: ചൊവ്വ സ്പിന്നിങ് മില്ലിന് സമീപം കൊയിലേരിയൻ ഹൗസിൽ പരേതനായ കെ.പദ്മനാഭന്റെ ഭാര്യ തെക്കൻ വസന്ത (81) അന്തരിച്ചു. മക്കൾ: ടി.ബാബുരാജ് (മുൻ ചീഫ് എൻജിനീയർ പി.ഡബ്ല്യു.ഡി.), ടി.ഉല്ലാസ് (മുൻ മാനേജർ സിൻഡിക്കേറ്റ് ബാങ്ക്), ടി.ബീന പ്രേമചന്ദ്രൻ (പൂതപ്പാറ), ടി.ജിത്കല മഹീന്ദ്രൻ (സ്റ്റാഫ് കെ.കെ. ബിൽഡേഴ്സ്), പരേതനായ ടി.ധനരാജ് (മുൻ ഹാൻവീവ് ഷോറൂം മാനേജർ). മരുമക്കൾ: പി.പ്രേമചന്ദ്രൻ (മുൻ ജീവനക്കാരൻ എച്ച്.ടി.എൽ., ചെന്നൈ), ഗീത ബാബുരാജ് (എറണാകുളം), കൗസല്യ ഉല്ലാസ് (സീനിയർ മാനേജർ, സിൻഡിക്കേറ്റ് ബാങ്ക് തൃശ്ശൂർ), കെ.മഹീന്ദ്രൻ (സെക്രട്ടറി ചൊവ്വ ബാങ്ക്, സി.പി.എം. എളയാവൂർ സൗത്ത് ലോക്കൽ കമ്മിറ്റി അംഗം), സോജ ധനരാജ് (സ്റ്റാഫ്, നന്തിലത്ത് ജി മാർട്ട്). 

മേരി വർഗീസ്
കൂരാച്ചുണ്ട്: മുല്ലശേരി വർഗീസിന്റെ ഭാര്യ മേരി വർഗീസ് (72) അന്തരിച്ചു. വയലട ആലയിൽ കുടുംബാംഗമാണ്. മക്കൾ: സൂസി (സോഫിയ ബുക്സ്, കോഴിക്കോട്), ജോസ് (ഒമാൻ).  മരുമക്കൾ: റെജു (ആദിത്യ ഹോണ്ട, കോഴിക്കോട്), റെയ്നി മാളിയേക്കൽ (ഒമാൻ). 

കുഞ്ഞിക്കണ്ണൻ
പയ്യന്നൂർ: കോത്തായിമുക്ക് എം.വി. റോഡിലെ കെ.കെ.പി.വി.കുഞ്ഞിക്കണ്ണൻ (73) അന്തരിച്ചു. ഹൈദരാബാദ് എച്ച്.എ.എൽ. റിട്ട. ഉദ്യോഗസ്ഥനാണ്. 
ഭാര്യ: പി.ഉഷ (റിട്ട. അധ്യാപിക, കൈക്കോട്ട്കടവ് ജി.എച്ച്.എസ്.).മക്കൾ: ദീപ (കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ്), ദീപ്തി (സിങ്കപ്പൂർ), ഹരികൃഷ്ണൻ. മരുമക്കൾ: ദിലീപ് (ബി.എസ്.എൻ.എൽ., പയ്യന്നൂർ), ജയകൃഷ്ണൻ (സിങ്കപ്പൂർ). സഹോദരങ്ങൾ: പരേതരായ കരുണാകരൻ, അമ്മാളു.

വി.കെ.ധർമരാജൻ
ഉദുമ: ആദ്യകാല ടാക്സി ഡ്രൈവര് പള്ളം തെക്കേക്കര കക്കാട്ട് വീട്ടില് വി.കെ.ധർമരാജൻ (61) അന്തരിച്ചു. പരേതരായ കല്യാശ്ശേരി ചോയിക്കുട്ടിയുടെയും ജാനകിയുടെയും മകനാണ്. ഭാര്യ: ലീല (ബേബി). മക്കള്: കെ.കെ.രഞ്ജിത്ത് (ദുബായ്), കെ. കെ.പ്രീജിത്ത്, രേഷ്മ (മരക്കാപ്പ് കടപ്പുറം). മരുമക്കള്: ദീപ്തി (മടിക്കൈ), സന്തോഷ് (ദുബായ്). സഹോദരങ്ങള്: ശീതള, രത്താണി, രതീഷ്, പരേതനായ പ്രേമന്. 

ഒ.സുബൈർ
തലശ്ശേരി: സാമൂഹിക സാംസ്കാരിക പ്രവർത്തകനായ ഒ.സുബൈർ (76) ജൂബിലി റോഡിലെ അബ്ദുല്ല മൻസിലിൽ അന്തരിച്ചു. തലശ്ശേരി മുസ്ലിം അസോസിയേഷൻ സെക്രട്ടറി, എം.എസ്.എസ്. സംസ്ഥാന സെക്രട്ടറി, തലശ്ശേരി മുസ്ലിം ജമാഅത്ത്, ദാറുസ്സലാം യതീഖാന, ഇസ്ലാമിക് വിമൻസ് കോളേജ്, ബൈത്തുസ്സകാത്, തറവാട് അഗതി മന്ദിരം, മദ്രസത്തുൽ ഇസ്ലാമിയ സ്കൂൾ എന്നീ സ്ഥാപനങ്ങളുടെ ഭാരവാഹിയെന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. മുബാറക് ഹൈസ്കൂൾ, തിരുവങ്ങാട് ചാലയ യു.പി. സ്കൂൾ  എന്നിവയുടെ പി.ടി.എ. പ്രസിഡന്റായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: സാഹിർ, സമീൽ, സിയാദ്, സൈറ (നഗരസഭാ മുൻ കൗൺസിലർ), സബീറ, സമിയ. മരുമക്കൾ: നസീർ, റഫീഖ്, സിറാജ്, ഫസീജ, റുബീന, തെജ്സീന. സഹോദരങ്ങൾ: സുലൈമാൻ, ഇബ്രാഹിം, സക്കരിയ്യ, പരേതയായ സുഹറ.   

കെ.എം.ജാനകി അമ്മ 
എളയാവൂർ: നമ്പ്യാണ്ടി വീട്ടിൽ കെ.എം.ജാനകി അമ്മ (86) അന്തരിച്ചു. ഭാര്യ: പരേതനായ കെ.സി.ദാമോദരൻ നമ്പ്യാർ. മക്കൾ: കെ.എം.വിശാലാക്ഷി, കെ.എം.സുരേശൻ, കെ.എം.ശൈലജ, കെ.എം.രാജേന്ദ്രൻ (അബുദാബി), കെ.എം.ലസിത, കെ.എം.ബിജു (അബുദാബി). മരുമക്കൾ: ബാലകൃഷ്ണൻ (റിട്ട. ആർമി), പ്രസന്ന (ആയുർവേദ ഹോസ്പിറ്റൽ), മോഹനൻ (ഹൈദരാബാദ്), എം.വി.ലത (ദേശമിത്രം യു.പി. സ്കൂൾ, ചൂളിയാട്), വേണുഗോപാൽ (തൃശ്ശൂർ), നിഷ (തൃശ്ശൂർ). സഹോദരങ്ങൾ: കെ.എം.ശാരദ ടീച്ചർ, കെ.എം.ഭാസ്കരൻ നമ്പ്യാർ, പരേതരായ കെ.എം.കുട്ടിക്കൃഷ്ണൻ നമ്പ്യാർ, കെ.എം.യശോദ. 

കൃഷ്ണൻ
മലപ്പുറം: പൈത്തിനിപ്പറമ്പ് അങ്കത്തിൽ കൊടപ്പൻചേരി കൃഷ്ണൻ (76) അന്തരിച്ചു. ഭാര്യ: ദേവകി. മക്കൾ: അജിത, രാമചന്ദ്രൻ(കുവൈത്ത്), വിജയൻ (കുവൈത്ത്), നാരായണൻ, കനകവല്ലി, മിനിമോൾ. മരുമക്കൾ: രാമൻ, ഗോപാലകൃഷ്ണൻ, സതീഷ്, സിന്ധു, സവിത, വിഞ്ജുഷ. 

മറിയുമ്മ
കൊണ്ടോട്ടി: കുറുപ്പത്ത് മാട്ടിൽ താമസിക്കുന്ന പാലക്കോടൻ മുഹമ്മദ് (ബാപ്പുട്ടി)യുടെ ഭാര്യ മറിയുമ്മ (62) അന്തരിച്ചു. മക്കൾ: കബീർ, സിറാജ് (മാനേജിങ് ഡയറക്ടർ, പ്രീതി സിൽക്സ്), നജ്മ, നൗഷാദ്, നൗഫൽ. മരുമക്കൾ: മുഹമ്മദ് റാഫി, ഹസീന കബീർ, സൂഫിയ സിറാജ്, നബീല നൗഷാദ്, മുബഷിറ നൗഫൽ. 

അബ്ദു
വളാഞ്ചേരി: പുക്കാട്ടിരി ജുമാഅത്ത് പള്ളിയിൽ ദീർഘകാലം മുഅദ്ദിനായി ബാങ്ക് വിളിച്ചിരുന്ന ആന്തൂർതൊടി അബ്ദു (76) അന്തരിച്ചു. ഭാര്യ കദീജ. മക്കൾ: ബീവാത്തു, ഉമ്മുസൽമ. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, ഉമ്മർ (എടത്തനാട്ടുകര). ഖബറടക്കം ഞായറാഴ്ച രാവിലെ പത്തുമണിക്ക് പൂക്കാട്ടിരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ലീലാനായർ
പാലക്കാട്: മങ്കര പുത്തൻവീട്ടിൽ ലീലാനായർ (87) ചെന്നൈ ഷേണോയ് നഗറിലുള്ള വസതിയിൽ അന്തരിച്ചു. ഭർത്താവ്: കടവല്ലൂർ കലിൻപ്പുറത്ത് പാട്ടത്തിൽ ഗോപാലൻനായർ (റിട്ട. സെൻട്രൽ എക്സൈസ് സൂപ്രണ്ട്). മക്കൾ: ഉഷപിള്ള (യു.എസ്.എ.), മോഹനകൃഷ്ണൻ (റിട്ട. ഇന്ത്യൻ ബാങ്ക്), മുരളീധരൻ (ഐ.സി.എഫ്. പെരമ്പൂർ). മരുമക്കൾ: പരേതനായ ഡോ. രവീന്ദ്രൻപിള്ള, ഉഷ, സുരേഖ.

ചന്ദ്രിക അമ്മ
പാലക്കാട്: സ്വാതന്ത്ര്യസമരസേനാനി, പരേതനായ മങ്കര പാലാട്ട് മാധവപ്പണിക്കരുടെ ഭാര്യ കല്ലേക്കുളങ്ങര ചുങ്കത്ത് ചന്ദ്രിക അമ്മ (92) അന്തരിച്ചു. മക്കൾ: കുമാരി (ചെന്നൈ), വത്സല (ബെംഗളൂരു), ദേവിദാസൻ (കർണാടക പോലീസ് റിട്ട. ഇൻസ്പെക്ടർ, ബെംഗളൂരു), ഹൈമാവതി (റിട്ട. സീനിയർ ഓഡിറ്റർ, ഡി.എ.ഡി.). മരുമക്കൾ: പരേതനായ ഗംഗാധരൻ, പരേതനായ ചന്ദ്രശേഖരൻ, എ.കെ. വത്സലൻ (ഡി.ആർ.ഡി.ഒ.), പ്രമീള.

റിബേക്ക ജോൺ
പത്തനംതിട്ട: കെ.എസ്.ആർ.ടി.സി.ക്കുസമീപം പി.ഡബ്ല്യു.ഡി. റിട്ട. സീനിയർ അഡ്മിനിസ്േട്രറ്റീവ് ഓഫീസർ മാമ്പ്ര ജോൺ തോമസിന്റെ ഭാര്യ റിബേക്ക ജോൺ (83) അന്തരിച്ചു. മക്കൾ: ഡോ.തോമസ് ജോൺ മാമ്പ്ര (റിട്ട. കൺേട്രാളർ ഓഫ് എക്സാമിനേഷൻസ്, എം.ജി. യൂണിവേഴ്സിറ്റി), ഡോ.ജോൺ മാത്യു (സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ്, പെപ്സികോ, യു.എസ്.എ.), മറിയം ജോൺ (റിട്ട. എക്സിക്യുട്ടീവ് എൻജിനീയർ, ഇറിഗേഷൻ), പ്രസാദ് ജോൺ മാമ്പ്ര (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്).മരുമക്കൾ: ശോശാമ്മ ഇ.സി. ഇല്ലന്പള്ളി കോട്ടയം (എസ്.ബി.ഐ. ഡെപ്യൂട്ടി മാനേജർ, ഓമല്ലൂർ), ഡോ.റിനു മാത്യു പോത്തിരിക്കൽ തിരുവല്ല (സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ്, പെപ്സികോ, യു.എസ്.എ.), സണ്ണി എബ്രഹാം ഒലശേരിൽ പുറമറ്റം (റിട്ട. എക്സിക്യുട്ടീവ് എൻജിനീയർ, പി.ഡബ്ല്യു.ഡി.), നീനു പ്രസാദ് പെരുമരത്തിങ്കൽ അയിരൂർ. 

റോയി ആന്റണി
വെങ്ങാലൂർകട: താഴത്തുവരിക്കയിൽ റോയി ആന്റണി (ഉമ്മച്ചൻ-47, കുവൈത്ത്) അന്തരിച്ചു. ഭാര്യ: ഷൈനി (കുവൈത്ത്) അങ്കമാലി പാലാട്ടിൽ കുടുംബാംഗം. 

എബ്രഹാം മത്തായി
പീരുമേട്: മാതാ ഹോട്ടൽ ഉടമയും വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റുമായിരുന്ന കുളത്തിങ്കൽ എബ്രഹാം മത്തായി (85) അന്തരിച്ചു. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: എലിസബത്ത് (അട്ടപ്പള്ളം), കെ.എം.ബാബു (പീരുമേട്), മോളി (ആനിക്കാട്), ലാലി (പറത്താനം).  

മത്തായി ദേവസ്യ
നെടുങ്കണ്ടം: ചെബളായിൽ മത്തായി ദേവസ്യ (67) അന്തരിച്ചു. ഭാര്യ: അന്നമ്മ. മക്കൾ: വിൻസന്റ് (ആർ.എസ്.പി. ജില്ലാ സെക്രട്ടേറിയറ്റംഗം), ബിനോയ്, ബിൻസി.  മരുമക്കൾ: സിനി വിൻസന്റ്, റോബിൻസ്.