അബ്ദുറഹിമാൻ
വെള്ളയിൽ: ഗാന്ധിറോഡ് നാലുകുടിപറമ്പ്  അബ്ദുറഹിമാൻ (85) അന്തരിച്ചു. ഭാര്യ: കുഞ്ഞിബി. മക്കൾ: അബ്ദുൾഅസീസ്, ഉമൈബാനു, ഷെഹർബാനു, ഫാത്തിമ, ഹൈറുന്നീസ. മരുമക്കൾ: അഷ്റഫ്, കരീം, ആയിശബി, യൂസഫ്.

മറിയക്കുട്ടി
ചക്കുംകടവ്: കോതിപ്പാലം പരേതനായ ബാവയുടെ ഭാര്യ മറിയക്കുട്ടി (83) അന്തരിച്ചു. മക്കൾ: കോയ, ഉസ്മാൻ, സെയ്തു, ലത്തീഫ്, റഫീഖ്, സുഹറ. മരുമക്കൾ: അഫ്സത്ത്, ബീവി, ഷരീഫ, ബീവി, സെറീന, പരേതനായ ബീരാൻ.

ചന്ദ്രി
കടമേരി: വിളക്ക്കണ്ടി ചന്ദ്രി (75) അന്തരിച്ചു. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: വിജീഷ്, ബിന്ദു. സഹോദരങ്ങൾ: നല്ലാടത്ത് അച്യുതൻ (റിട്ട. മാനേജർ, സിഡ്കോ, കോഴിക്കോട്), കുഞ്ഞിരാമൻ, ഗംഗാധരൻ.

അമ്മത് 
പേരാമ്പ്ര: ആവളയിലെ മലയിൽ അമ്മത് (85) അന്തരിച്ചു. ഭാര്യ: കദീജ. മക്കൾ: സീനത്ത്. മരുമകൻ: അമ്മത്.

മുഹമ്മദ്
മുക്കം: ആനയാംകുന്ന് ഒറുവിങ്ങൽ മുഹമ്മദ് (72) അന്തരിച്ചു. ഭാര്യ: സൈനബ. മക്കൾ: അഷ്റഫ്, സീനത്ത്. മരുമക്കൾ: സാബിറ, മെഹ്ബൂബ് വയനാട്.

ദേവി മണ്ണത്താഴത്ത്
കോഴിക്കോട്: റിട്ട. അധ്യാപിക മാനന്തവാടി തോണിച്ചാൽ കൃപയിൽ ദേവി മണ്ണത്താഴത്ത് (76) അന്തരിച്ചു. ഭർത്താവ്: പരേതനായ ബാലഗോപാലൻ നായർ. മക്കൾ: കൃഷ്ണപ്രസാദ് (എൻജിനീയർ മസ്കറ്റ്), ഡോ. ധന്യ നായർ (എം.ഡി. കേരള ആയുർവേദ സെന്റർ ജലന്ധർ). മരുമകൾ: ജ്യോതിലക്ഷ്മി. സഹോദരങ്ങൾ: ചന്ദ്ര (തൃശ്ശൂർ), ബ്രിഗേഡിയർ വിജയൻ (ബംഗളൂരു), ഡോ. സതി ജോൺ (ഗൈനക്കോളജിസ്റ്റ് ഫാത്തിമ ഹോസ്പിറ്റൽ കോഴിക്കോട്), ജയ (മുംബൈ), ദുർഗ (ചാലക്കുടി).

ടി.ചന്തൻകുഞ്ഞി 
ചെറുവത്തൂർ: ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് യൂണിയൻ (ഐ.ൻ.ടി.യു.സി.) മുൻ ജില്ലാ ജനറൽ സെക്രട്ടറി അച്ചാംതുരുത്തിയിലെ ടി.ചന്തൻകുഞ്ഞി (75) അന്തരിച്ചു. 
ഭാര്യ: നാരായണി (രാമഞ്ചിറ). മക്കൾ: മരുമക്കൾ: ഗീത (നെല്ലിയടുക്കം), രാഖി (കാരിയിൽ). മനു, ശശി. സഹോദരങ്ങൾ: കുഞ്ഞാച്ച, മാധവി, കുഞ്ഞിക്കണ്ണൻ, തമ്പായി, കൃഷ്ണൻ, ഗംഗാധരൻ, പരേതനായ നാരായണൻ. 

രാഘവൻ
പഴയങ്ങാടി: കുണ്ടിൽത്തടത്തിലെ പയ്യനാടൻ രാഘവൻ (80) അന്തരിച്ചു. റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്ററാണ്. ഭാര്യ: ഗൗരി. മക്കൾ: ആർ.ബബിതകുമാരി , അനിൽകുമാർ (യു.എ.ഇ.), ബിന്ദു (മ്യൂസിക് ടീച്ചർ, സിറ്റി ഹൈസ്കൂൾ, കണ്ണൂർ). 

പ്രേമലത
കുന്ദമംഗലം: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി റിട്ട. നഴ്സിങ് അസിസ്റ്റന്റ് ടി. പ്രേമലത (69) നെച്ചിപൊയിൽ ആനിക്കാട്ടുമ്മൽ വസതിയിൽ അന്തരിച്ചു. ഭർത്താവ്: കെ. ഹരിദാസൻ. മക്കൾ: പ്രേംജിത്ത്, പ്രസി. സഹോദരങ്ങൾ: വസന്തകുമാരി, സുഭാഷിണി. 

രാമചന്ദ്രൻ
ചേളന്നൂർ: പരേതനായ തിരുവോത്ത് ഗോപാലന്റെ മകൻ മംഗലശ്ശേരി രാമചന്ദ്രൻ (92) അന്തരിച്ചു. ഭാര്യ: പരേതയായ നമ്പുകുടി വയപ്പുറത്ത് യശോദ. മക്കൾ: ജയപാലൻ, ജയരാജൻ, വിജയലക്ഷ്മി, അജിത. മരുമക്കൾ: ശ്രീധരൻ, ബാലൻ, ശ്രീലേഖ, ജൂന. സഹോദരങ്ങൾ: ദേവൂട്ടി, ചിന്നമണി, പരേതരായ തിരുവോത്ത് ചോയിക്കുട്ടി, പത്മാവതി, മാധവി, സുലോചന. 

മുഹമ്മദ്ഹാജി
ആയഞ്ചേരി: കുണ്ടുപൊയിൽ ടി.പി. മുഹമ്മദ്ഹാജി (68) അന്തരിച്ചു. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കൾ: ഇല്യാസ് (ഖത്തർ), ഉവൈസ്, സാറ, റസിയ, റംസീന. മരുമക്കൾ: അലി തച്ചർകണ്ടി, നാസർ വരീലാട്ട്, സുനീർ കുനിയേൽ, നജ്മ, സജിന. സഹോദരങ്ങൾ: ടി.പി. മൊയ്തുഹാജി, ടി.പി.കെ. അബ്ദുല്ല, ടി.പി. സലാം, അയിഷ അരീക്കൽ.

മാധവിയമ്മ
മൊകേരി: പരേതനായ ഗോപാലൻ നായരുടെ ഭാര്യ നെല്ലിയുള്ള പറമ്പത്ത് മാധവിയമ്മ (94) അന്തരിച്ചു. മക്കൾ: ബാലകൃഷ്ണൻ (റിട്ട. എ.ഇ.ഒ.), ചിന്നൻ, സൗദാമിനി, സുനന്ദ, നാരായണൻ , രാധ, രാജീവൻ , പരേതയായ പത്മിനി. മരുമക്കൾ: കോമള, ലീല, ഇന്ദിര, ലില്ലി, രാഘവൻ നായർ, കുട്ടിശങ്കരൻ നായർ, ബാലകൃഷ്ണൻ, ഗോപാലൻ നായർ. 

തോമസ് പേരുതെക്കേൽ 
ആലക്കോട്: ആറുപതിറ്റാണ്ടോളമായി ആലക്കോട് മേഖലയിൽ ഹോട്ടൽ വ്യവസായ രംഗത്ത് പ്രവർത്തിച്ചുവന്നിരന്ന ആദ്യകാല കുടിയേറ്റക്കാരൻ നെല്ലിപ്പാറയിലെ തോമസ് പേരുതെക്കേൽ (റിക്സ് അപ്പച്ചൻ-86) അന്തരിച്ചു.
 ആലക്കോട്, അരങ്ങം എന്നിവിടങ്ങളിലെ ആദ്യകാല ഹോട്ടലുടമയാണ്. കാൽനൂറ്റാണ്ടോളമായി നെല്ലിപ്പാറയിൽ ന്യു റിക്സ് ഹോട്ടൽ നടത്തിവരികയായിരുന്നു. ഭാര്യ: ഇടമറുക് തുണ്ടിയിൽ കുടുംബാംഗം അന്നമ്മ. മക്കൾ: ലിസി, ജോയി തോമസ് (നെല്ലിപ്പാറ ന്യൂ റിക്സ് ഹോട്ടലുടമ, വ്യാപാരി-വ്യവസായി ഏകോപന സമിതി, യൂണിറ്റ് പ്രസിഡന്റ്), ബാബു (റിക്സ് കൂൾ ലാൻഡ് നെല്ലിപ്പാറ), ജാൻസി. മരുമക്കൾ: ജോയി ഇല്ലിക്കൽ (തിരുമേനി), ലില്ലി ഓതറയിൽ (പുലിക്കരുമ്പ), സീന ഇടപ്പാടിയിൽ (പെരിങ്ങാല), ബേബി തോണിപ്പാറ (നെല്ലി പ്പാറ). സഹോദരങ്ങൾ: മറിയക്കുട്ടി ആലിങ്കൽ, പെണ്ണമ്മ കരുവേൽ, പരേതനായ (റിക്സ് പാപ്പച്ചൻ, ആലക്കോട്). 

ത്രേസ്യാമ്മ
ചുള്ളി: പുളിങ്കാലായിൽ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ (90) അന്തരിച്ചു. മക്കൾ: ഫിലോമിന, മേരിക്കുട്ടി, ജൻസി, സിബിച്ചൻ (ഐ.എൻ.ടി.യു.സി. ബളാൽ മണ്ഡലം പ്രസിഡന്റ്), സെബാസ്റ്റ്യൻ, മിനി, ഡോളി, ബിനോയി. മരുമക്കൾ: ജോസ് പുതിയകുന്നേൽ, ടോമി, ടോമി, മിനി, ഷൈൻ, ഫിലിപ്പ്, ജോമോൻ, മഞ്ജു.

രാജൻ
കോടിയേരി: കാരാൽ തെരുവിലെ രാജധാനിയിൽ പി.രാജൻ (69) അന്തരിച്ചു. പരേതരായ കെ.പി.കുഞ്ഞിക്കൃഷ്ണൻ നായരുടെയും തിരുമംഗലത്ത് കമലാക്ഷിയമ്മയുടെയും മകനാണ്. 

ചന്ദ്രിക
മന്തരത്തുർ: അമ്പലമുക്ക് എടവലത്ത് വി.കെ. ചന്ദ്രിക (54-പ്രധാനാധ്യാപിക, നിടുമ്പ്രമണ്ണ എം.എൽ.പി.) അന്തരിച്ചു. ഭർത്താവ്: ഒ. നാരായണൻ മാസ്റ്റർ (സി.പി.എം. അമ്പലമുക്ക് ബ്രാഞ്ച് സെക്രട്ടറി, റിട്ട. അധ്യാപകൻ മന്തരത്തുർ യു.പി.). മക്കൾ: തുഷാര, നിഥുൻചന്ദ് (ഇന്റൽ, ബെംഗളൂരു). മരുമക്കൾ: വിജിത്ത് പുഴയ്ക്കൽ, നീതു (കേരളാ പോലീസ്). സഹോദരങ്ങൾ: ശങ്കരൻ മാസ്റ്റർ, ശ്രീധരൻ മാസ്റ്റർ, പരേതനായ കുമാരൻ, രാധ.

ചിരുതയ് അമ്മ
കല്പത്തൂർ: പരേതനായ വടക്കേപ്പറമ്പിൽ കുഞ്ഞിക്കണാരൻ നായരുടെ ഭാര്യ ചിരുതയ് അമ്മ (98) അന്തരിച്ചു. മക്കൾ: ബാലകൃഷ്ണൻ, ജാനകി, കമലാക്ഷി, കാർത്യായനി, ബാബു. മരുമക്കൾ: പാർവതി, രാമചന്ദ്രൻ, രാഘവൻ, സുമതി, പരേതനായ ദാമോദരൻ നായർ. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ നായർ, നാരായണി, പരേതയായ അമ്മാളു അമ്മ.

രാജൻ നമ്പ്യാർ
കക്കട്ടിൽ: പരേതരായ കണ്ണിവെളിച്ചത്ത് ശങ്കരൻ അടിയോടിയുടെയും അമ്മാളു അമ്മയുടെയും മകൻ രാജൻ നമ്പ്യാർ (70-പീടികക്കണ്ടിയിൽ) അന്തരിച്ചു. ഭാര്യ: രാധ. മക്കൾ: മുരളീധരൻ, മനോജൻ (ദുബായ്), മഹേഷ്. മരുമക്കൾ: രമ്യ, ശില്പ. സഹോദരങ്ങൾ: കല്യാണി അമ്മ, ഗോവിന്ദൻ നമ്പ്യാർ, കാർത്യായനി അമ്മ, ലക്ഷ്മിക്കുട്ടി അമ്മ, ബാലകൃഷ്ണൻ നമ്പ്യാർ, പരേതനായ കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ. 

സരോജിനി അമ്മ 
നിരവില്പ്പുഴ: പരേതനായ ഓടപ്പാലം ബാലന്നായരുടെ ഭാര്യ സരോജിനിയമ്മ (64) അന്തരിച്ചു.  മക്കള്: സ്മിത, സുരേഷ്, സവിത, സരിത. മരുമക്കള്: രാജന്, ഗിരീഷ്, പ്രശാന്ത്, ഷിജിത. 

  കെ.സി.ഹസൈനാർ 
    ബന്തടുക്ക: ശങ്കരമ്പാടി കാവുങ്കാൽ പരക്കുന്നിലെ കെ.സി.ഹസൈനാർ (88) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കൾ: റുഖിയ, ആയിഷ, നഫീസ, അബ്ദുള്ള, റംല, താഹിറ, ഇബ്രാഹിം. മരുമക്കൾ: മുഹമ്മദ് (അഡൂർ), മുഹമ്മദ് (പരക്കുന്ന്), മുഹമ്മദ് (പടുപ്പ്), ഹസീന (പള്ളങ്കോട് അഡൂർ), കെ.എ.ഇബ്രാഹിം കളരിയടുക്കം മരുതടുക്കം (കോൺഗ്രസ് ബേഡഡുക്ക മണ്ഡലംകമ്മിറ്റി ജന.സെക്രട്ടറി), അബൂബക്കർ (കുണ്ടാർ), ഫാത്തിമത്ത് ഹസീന (പള്ളങ്കോട്). സഹോദരങ്ങൾ: ഇബ്രാഹിം ഹാജി , അബ്ബാസ് , ബീഫാത്തിമ , നബീസ (ശങ്കരമ്പാടി), പരേതരായ മൊയ്ദീൻകുഞ്ഞി , മുഹമ്മദ്കുഞ്ഞി , അബ്ദുൾ റഹ്മാൻ , ആമിന , ഖദീജ , മറിയുമ്മ .   

 എം.ജയചന്ദ്രൻ 
 മടിക്കൈ: കാഞ്ഞങ്ങാട് പുതിയകോട്ടയിലെ വാഹന പെയിന്റിങ് ഷോപ്പിലെ തൊഴിലാളി എം.ജയചന്ദ്രൻ (37) അന്തരിച്ചു. മടിക്കൈ കോളിക്കുന്നിലെ പരേതനായ മയ്യംകോട്ട് അമ്പുവിന്റെയും പാട്ടിയുടെയും മകനാണ്. ഭാര്യ: പ്രസീത (കളനാട്). മക്കൾ: അജയ്, വിജയ്. 

രഘൂത്തമൻ
മുണ്ടയാട്: അശോക കമ്പനിക്ക് സമീപം പരേതരായ എം.ടി.അനന്തന്റെയും ദേവകിയുടെയും മകൻ എം.ടി.രഘൂത്തമൻ (66) അന്തരിച്ചു. സി.പി.എം. പാതിരിപ്പറമ്പ് (ബി) ബ്രാഞ്ച് അംഗവും എളയാവൂർ സൊസൈറ്റി ഹോട്ടൽ ജീവനക്കാരനുമാണ്. കർഷകത്തൊഴിലാളി യുണിയൻ എടക്കാട് ഏരിയാ കമ്മിറ്റി മെമ്പർ, എളയാവൂർ സൗത്ത് വില്ലേജ് സെക്രട്ടറി, എളയാവൂർ പാൽ സൊസൈറ്റി ഡയറക്ടർ, എളയാവൂർ സൊസൈറ്റി ഹോട്ടൽ ഡയറക്ടർ, ചൊവ്വ വിവേഴ്സ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

 ചാക്കോരു 
പനമുക്ക്: പൊറുത്തുകാരൻ ചാക്കോരു (89) അന്തരിച്ചു. മക്കൾ: സ്റ്റെല്ല, സോനി, സോജൻ. മരുമക്കൾ: ജോൺസൻ, ജോസഫ്, റെൻസി.

പ്രഭാകരൻ
 വടൂക്കര: ചെള്ളിക്കാട്ടിൽ വേലുവിന്റെ മകൻ പ്രഭാകരൻ (79- റിട്ട. ഹെഡ് കോൺസ്റ്റബിൾ) അന്തരിച്ചു.  ഭാര്യ :പരേതയായ സുഭദ്ര. മക്കൾ: സുപ്രഭ, പരേതനായ സുപ്രിയൻ, സുപ്രിയ .മരുമക്കൾ: എൻ.ജി. ചന്ദ്രൻ, എ. ആർ. മദനൻ. 

പൗലോസ്
കട്ടിലപ്പൂവ്വം: മാടുംപുറത്ത് പൗലോസ് (78) അന്തരിച്ചു. ഭാര്യ: തങ്കമ്മ. മക്കൾ: കുഞ്ഞുമോൻ, തങ്കച്ചൻ, ഷെൽബി, റെജി, ഷൈനി. മരുമക്കൾ: ജെസ്സി, ജോയ്, സിബി, ലാജി. 

കാർത്യായനി  
ചേലക്കര: വെങ്ങാനെല്ലൂര് ഏറത്ത് പുത്തന്വീട്ടില് ചാത്തുമൂപ്പരുടെ ഭാര്യ കാർത്യായനി മൂപ്പത്തിയാർ (78) അന്തരിച്ചു. മക്കള്: ചന്ദ്രന്, രാമചന്ദ്രന്, ചന്ദ്രിക, മണികണ്ഠന്, ശാന്ത, കൗസല്യ, സുഭദ്ര, ഉണ്ണികൃഷ്ണന്. മരുമക്കള്: ലക്ഷ്മിക്കുട്ടി, സത്യഭാമ, നാരായണന്കുട്ടി, സന്ധ്യ, ഉണ്ണികൃഷ്ണന്, ജയന്, പ്രീത. 

ജാനകിഅമ്മ  
കുന്നംകുളം: ചിറളയം പറയിരിക്കല് ജാനകിഅമ്മ (90) അന്തരിച്ചു. മക്കള്: പ്രേമ, ഷാജി, പരേതരായ ശ്യാമള, ജയന്. മരുമക്കള്: നന്ദിനി, ദീപ, പരേതനായ മാധവന്. 

വസന്തകുമാർ
നിലമ്പൂർ: കല്ലേമ്പാടത്ത് തണ്ടാംപറമ്പിൽ വസന്തകുമാർ (71) അന്തരിച്ചു. മഞ്ചേരി ജില്ലാ കോടതിയിലെ മുൻ ശിരസ്തദാരായിരുന്നു.
ഭാര്യ: കമലം. മക്കൾ: അശ്ബിന്ദ് (കോട്ടയ്ക്കൽ ആയുർവേദ കോളേജ്), രഞ്ജിത്ത് (സോഫ്റ്റ്വെയർ, െബംഗളൂരു), ശ്രീജ. മരുമക്കൾ: സിമി, ഷിനി, രമേശ് കുമാർ (ഫോറസ്റ്റർ, നിലമ്പൂർ റെയ്ഞ്ച്).

കയ്യക്കുട്ടിഉമ്മ 
പൊന്നാനി: എം.എൽ.എ. റോഡിനുസമീപം മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പരേതനായ കൊട്ടിലുങ്ങൽ ബീരാന്റെ ഭാര്യ കയ്യക്കുട്ടിഉമ്മ (87) അന്തരിച്ചു. മക്കൾ: മറിയ, സുബൈദ, മുഹമ്മദ് അബ്ദുറഹ്മാൻ (ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി), നൂറുദ്ദീൻ. മരുമക്കൾ: ആയിഷമോൾ, ഫാത്തിമ, അബ്ദുള്ളക്കുട്ടി, പരേതനായ അബൂബക്കർ.

കമ്മദ് ഹാജി
വേങ്ങര: പരേതനായ കൂളിപ്പിലാക്കൽ തിരുത്തിയിൽ കുഞ്ഞിമൂസയുടെ മകൻ കമ്മദ് ഹാജി (75) അന്തരിച്ചു. ഭാര്യ: ആയമ്മ. മക്കൾ: മുഹമ്മദ് സ്വാലിഹ്, സിദ്ദിഖ്, ഫൈസൽ (മൂവരും സൗദി), ഷാഫി, സാബിറ. മരുമക്കൾ: റുബീന, ഷരീഫ, മുഹ്സിന, റസീന, റഫീഖ് .

നാരായണൻ
പൊന്നാനി: ഈഴുവത്തിരുത്തി സ്വദേശി വള്ളിക്കാട്ട് നാരായണൻ (69) അന്തരിച്ചു. ഭാര്യ: കോമളം. 

സുകുമാരൻ
ആമ്പക്കാട്: പാട്ടത്തിൽ സുകുമാരൻ (69) അന്തരിച്ചു. ഭാര്യ: തങ്കമണി. മക്കൾ: ഷാജു, ഷീജ. മരുമക്കൾ: രാജി, പരേതനായ സുഭാഷ്. 

സെലീന
അരണാട്ടുകര: പരേതനായ കണ്ണനായ്ക്കൽ പാല്യേക്കര ജോസിന്റെ ഭാര്യ സെലീന (80) അന്തരിച്ചു. മക്കൾ: മാഗി, എൽസി, ജോജു. മരുമക്കൾ: പരേതനായ  ബാബു, ഡേവിസ്, മോളി. 

ത്രേസ്യ   

വടക്കാഞ്ചേരി: അത്താണി മുക്കിലക്കാട് ഉദയനഗര് എലുവത്തിങ്കല് ചക്കാലയ്ക്കല് ത്രേസ്യ (85) അന്തരിച്ചു. സഹോദരങ്ങള്: റോസി, ഓമന, മേരി, സിസിലി, ജോസ്, ഫ്രാന്സിസ്.  

ശോശാമ്മ   
കുന്നംകുളം: തൃശ്ശൂര് റോഡില് ഗാന്ധിജി നഗര് ഫസ്റ്റ് അവന്യൂവില് ചെമ്മണ്ണൂര് വീട്ടില് പരേതനായ പാപ്പച്ചന്റെ ഭാര്യ ശോശാമ്മ (അക്ക-74) അന്തരിച്ചു. മക്കള്: പ്രേമ (പ്രധാനാധ്യാപിക, കിഴൂര് വെര്ണാകുലര് സ്കൂള്), സിമി (മലങ്കര മെഡിക്കല് മിഷന് ആശുപത്രി, കുന്നംകുളം), ജോര്ജ്. മരുമക്കള്: ജോര്ജ്, ബിനി, പരേതനായ ജോയ്. 

ദേവസിക്കുട്ടി   
ചൂണ്ടല്: പുതുശ്ശേരി ചെറുവത്തൂര് ദേവസിക്കുട്ടി (76)  അന്തരിച്ചു. ഭാര്യ: ഏല്യക്കുട്ടി. മക്കള്: ഔസേഫ്, ഫ്രാന്സിസ്, വര്ഗീസ്, റീന. മരുമക്കള്: പോളി, ജിജി, ലിസി, സിജി. 

സുബ്രഹ്മണ്യൻ നമ്പൂതിരി
ഐക്കരപ്പടി: കൈതക്കുണ്ട അരയാപ്പുറം പെരികമന ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി (86) അന്തരിച്ചു. വൈദ്യരങ്ങാടി ആർ.എച്ച്.എസ്. അധ്യാപകനായിരുന്നു. ഭാര്യ: രാധാമണി (റിട്ട. അധ്യാപിക പെരിങ്ങാവ് എ.യു.പി. സ്കൂൾ, ചെറുകാവ് ഗ്രാമപ്പഞ്ചായത്ത് അംഗം). മക്കൾ: സ്മിത (അധ്യാപിക ജി.വി.എച്ച്.എസ്.എസ്. കൊണ്ടോട്ടി), ഡോ. സന്തോഷ് (മെഡിക്കൽ ഓഫീസർ- പുളിക്കൽ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം). മരുമക്കൾ: ജയദീപ് (അധ്യാപകൻ ജി.യു.പി. സ്കൂൾ അരിയല്ലൂർ), ഡോ. സ്മൃതി (മെഡിക്കൽ ഓഫീസർ- കോട്ടയ്ക്കൽ ആര്യവൈദ്യശാല). 

പാത്തുമ്മ
കണ്ണമംഗലം: അച്ചനമ്പലം പരേതനായ ചുക്കൻ അലവിയുടെ ഭാര്യ കോട്ടാടൻ പാത്തുമ്മ (75) അന്തരിച്ചു. 
മക്കൾ: അബ്ദു, സിദ്ദിഖ്, മുഹമ്മദാലി, നഫീസ, പാത്താമ, ആസ്യ, ഖദീജ. മരുമക്കൾ: ഹസ്സൻ , മുഹമ്മദലി , ഹൈദുറു , അബ്ദു.

ഈസ ഹാജി
വള്ളുവമ്പ്രം: മോങ്ങം വളമംഗലം സി.എച്ച്. മുതിരി ഈസ ഹാജി (63) അന്തരിച്ചു. ഭാര്യമാർ: പരേതയായ ഖദീജ പുല്ലാര, ഖദീജ ആനക്കയം. മക്കൾ: മുഹമ്മദ് ശാഫി, ഫാത്തിമ സുഹ്റ, ശഫീഖ ബാനു, ശംസീറ ജബിൻ, ശാഖിറ തസ്നി, ഷിഫ്ന ഷെറിൻ. മരുമക്കൾ: പാലേരി മുഹമ്മദ്, ശിഹാബുദ്ധീൻ, മുഹമ്മദ് സുഹൈർ, സുഫിയാൻ.

ജോര്ജ് ഈഡന്റെ സഹോദരി ജെസി 

വൈപ്പിന്: ഓച്ചന്തുരുത്ത് സ്കൂള്മുറ്റം മൂത്തേടത്ത്് സെബാസ്റ്റ്യന്റെ ഭാര്യയും മുന് എം.പി. ജോര്ജ് ഈഡന്റെ സഹോദരിയുമായ ജെസി (66) അന്തരിച്ചു. എളങ്കുന്നപ്പുഴ പഞ്ചായത്ത്് മുന് അംഗമാണ്.   മക്കള്: ശുഭ (എറണാകുളം മെഡിക്കല് കോളേജ്, കളമശ്ശേരി), ശ്യാം (ബിവറേജസ് കോര്പ്പറേഷന്).  മരുമക്കള്: ആന്സന് (കറുകുറ്റി പഞ്ചായത്ത്്), ലെനീഷ (റേഡിയന്സ്, രവിപുരം). 

അന്നമ്മ   

മൂവാറ്റുപുഴ: പിറമാടം അത്തിക്കാട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ അന്നമ്മ (77) അന്തരിച്ചു. പുതുപ്പാടി പുക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: മോളി, ജെസി, മേരിക്കുഞ്ഞ്, സജി. മരുമക്കൾ: വർഗീസ് (പൊയ്ത്തോട്ടത്തിൽ, തൃശ്ശൂർ), കുര്യാക്കോസ് (പ്ലാച്ചേരിൽ, പൂത്തൃക്ക), ഫാ. ബേബി പോൾ (പുക്കുന്നേൽ, ചേലക്കര), സഞ്ജു (മേയ്ക്കമാലിൽ, ചേലാട്).

കുഞ്ഞപ്പൻ

ആരക്കുന്നം: പുളിക്കമാലി പറയംവെളിയിൽ കുഞ്ഞപ്പൻ (65) അന്തരിച്ചു. ഭാര്യ: പാമ്പ്ര വട്ടനടയിൽ അമ്മിണി. മക്കൾ: രമ്യമോൾ (ഇന്ദിരാഗാന്ധി ആശുപത്രി, കടവന്ത്ര), രശ്മി. മരുമക്കൾ: എടയ്ക്കാട്ടുവയൽ മണക്കാട്ട്കുന്നേൽ ഷിബു, ആലപ്പുഴ തകഴി അന്തകുന്നേൽ അനു.


ടി.എസ്. അഹമ്മദ്   

ആലുവ: ചാലയ്ക്കല് തോട്ടത്തില് കോട്ടപ്പുറത്ത് ടി.എസ്. അഹമ്മദ് (അമീര്-83) അന്തരിച്ചു. മാറമ്പള്ളി മുസ്ലിം മഹല്ല് ജമാഅത്ത് മുന് പ്രസിഡന്റും സാമൂഹിക പ്രവര്ത്തകനുമായിരുന്നു. ഭാര്യ:  റംല. 

എം.പി. നാരായണൻനായർ
തോലനൂർ: നിനവിൽ (പങ്കജ നിവാസ്) എം.പി. നാരായണൻനായർ (അപ്പു-78) മുംബൈ അന്ധേരിയിൽ അന്തരിച്ചു. ഭാര്യ: പങ്കജം. മക്കൾ: മണികണ്ഠൻ (ഇന്ത്യൻ റെയിൽവേ, മുംബൈ), ഷീല (ബി.എസ്.എൻ.എൽ., മുംബൈ). മരുമക്കൾ: സ്മിത, സന്തോഷ്. സഹോദരങ്ങൾ: പത്മിനി, തങ്കം.

കുര്യാച്ചൻ  
കിഴക്കഞ്ചേരി: പിട്ടുകാരിക്കുളബ് ചെമ്മായത്തുകുടിയിൽ പരേതനായ തോമസ്സിന്റ മകൻ കുര്യാച്ചൻ (അപ്പൻ-60) അന്തരിച്ചു. അമ്മ: പരേതയായ മറിയാമ്മ. ഭാര്യ: മേരി. മക്കൾ: മോനായി, മോനി, സിജോ. മരുമക്കൾ: ജെസി, സ്മൃതി, സുധി. സഹോദരങ്ങൾ: അന്നു അടിമാലി, ജോർജ് അടിമാലി, മേരി.

സരസ്വതി
പാലക്കാട്: സുൽത്താൻപേട്ട ചെട്ടിത്തെരുവിൽ ഗണപതിയുടെ ഭാര്യ സരസ്വതി (65) അന്തരിച്ചു. മക്കൾ: ജയരാജ് (പൊതുമരാമത്ത് കോൺട്രാക്ടർ), ശെന്തിൽ, മഞ്ജുള. മരുമക്കൾ: ദിനകരൻ, ഗോമതി, ഇന്ദുമതി. 

വേണുഗോപാലന്   
പല്ലാവൂര്: തളൂര് വെക്കത്തുകളത്തില് പരേതനായ കൃഷ്ണന്ചെട്ട്യാരുടെ മകന് വേണു ഗോപാലന് (62) അന്തരിച്ചു. ഭാര്യ: കലാവതി. മകന്: പ്രസാദ്. സഹോദരങ്ങള്: ശെല്വരാജന്, മോഹനന്, ശശി, മണികണ്ഠന് (സിങ്കപ്പുര്), ഭുവനേശ്വരി, ജ്യോതി ലക്ഷ്മി, ഷണ്മുഖന്, ചന്ദ്രന്. 

പ്രൊഫ. കെ.എം. ജോർജ്
കാഞ്ഞിരമറ്റം: കൊളുത്താക്കോട്ടിൽ പ്രൊഫ. കെ.എം. ജോർജ് (85- റിട്ട. പ്രൊഫസർ, കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി) അന്തരിച്ചു. കുലയിറ്റിക്കര പെലിക്കൻ സെന്റർ ഡയറക്ടർ ബോർഡംഗമാണ്. ഭാര്യ: തലവടി അടങ്ങാപ്പുറത്ത് കുടുംബാംഗം അക്കുട്ടി ജോർജ്. മക്കൾ: റിയ, അക്കച്ചി, അനി. മരുമക്കൾ: അജിത്ത് ജോൺ ബാലൻ, നൈനാൻ വർഗീസ്, കുര്യൻ മാത്യു. 

സി.എന്. ശ്രീധരന്
 തിരുവാങ്കുളം: ചങ്ങംപുത പറപ്പിള്ളില് റോഡ് (പി.ആര്.ആര്.എ. - 71) ശ്രീനിലയത്തില് സി.എന്. ശ്രീധരന് (റിട്ട. കൊച്ചിൻ റിഫൈനറി-73) അന്തരിച്ചു. ഭാര്യ: ലീല ശ്രീധരന് (റിട്ട. അധ്യാപിക, എ.എം. എൽ.പി.എസ്., ചിലവിൽ വെസ്റ്റ്, തിരൂർ). മക്കള്: അരുണ് എസ്. (ഫൊണീംസ് അക്കാദമി, കരിങ്ങാച്ചിറ), അനൂപ് എസ്. (മാതൃഭൂമി, കൊച്ചി). 

ടി.എന്. മദനന്
എളമക്കര: പേരണ്ടൂര് ‘കാര്ത്തിക’യില് പരേതനായ തണ്ടാശ്ശേരി നാരായണന്റെ മകന് ടി.എന്. മദനന് (76) അന്തരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ മുന് ഉദ്യോഗസ്ഥനാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷന് റീജണല് സെക്രട്ടറിയായിരുന്നു. ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്ഫെഡറേഷന്, ഓള് ഇന്ത്യ പ്രൈവറ്റ് സെക്ടര് ബാങ്ക് ഓഫീസേഴ്സ് ഫെഡറേഷന്, ഓള് ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫീസേഴ്സ് ഫെഡറേഷന്, പ്രൊഫഷണല് വര്ക്കേഴ്സ് ട്രേഡ് യൂണിയന് സെന്റര് ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ ഭാരവാഹിയായിരുന്നു. തെക്കന് ചിറ്റൂര് എസ്.ബി.ഒ.എ. പബ്ലിക് സ്കൂളിന്റെ സ്ഥാപക കറസ്പോണ്ടന്റാണ്.

അംബികാമ്മ
പെരുമ്പുളിക്കൽ: കുഴിവിളയിൽ അംബികാമ്മ (79) അന്തരിച്ചു. മക്കൾ: ആർ.ജയശ്രീ, ആർ.ജയകുമാർ, ആർ.ജയലക്ഷ്മി.  മരുമക്കൾ: എസ്.കൃഷ്ണകുമാർ, ഉഷാകുമാരി, പഴകുളം സുഭാഷ് (റിട്ട. എച്ച്.ഒ.ഡി, മലയാള വിഭാഗം, പന്തളം എൻ.എസ്.എസ്. കോളേജ്). 

  പി.എൻ.രാമകൃഷ്ണപിള്ള
പന്തളം: മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പ്രദീപ് പനങ്ങാടിന്റെ അച്ഛൻ കുളനട പനങ്ങാട് പ്രദീപ് സദനത്തിൽ പി.എൻ.രാമകൃഷ്ണപിള്ള (85)അന്തരിച്ചു. കുടശ്ശനാട് എൻ.എസ്.എസ്. ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: വി.പി.രാജമ്മ (റിട്ട.അധ്യാപിക കാരക്കാട് എസ്.എച്ച്.വി. ഹൈസ്കൂൾ). മറ്റുമക്കൾ: ആർ.പ്രീത(അധ്യാപിക, പി.എസ്.വി.പി.എം.എച്ച്.എസ്.എസ്. ഐരവൺ കോന്നി). മരുമക്കൾ: മനോജ്, ഡോ. ലക്ഷ്മി പ്രദീപ് (അധ്യാപിക, ഇമ്മാനുവേൽ കോളേജ്, വാഴിച്ചാൽ, തിരുവനന്തപുരം). 

മത്തായി തോമസ്
പുല്ലാട്: ചുണ്ടയ്ക്കാട്ട് കുടുംബാംഗമായ മത്തായി തോമസ് (89) അന്തരിച്ചു. ഭാര്യ പരേതയായ ഏലിയാമ്മ ഉതിമൂട് തോപ്പിൽ കുടുബാംഗം. മക്കൾ: ആലീസ്, ലില്ലി, മോനച്ചൻ, അനിയൻ, സാലി. മരുമക്കൾ: അംബി തറയിൽ, രാജു ചെങ്ങന്നൂർ, മാത്തുക്കുട്ടി കൂടത്തുമുറിയിൽ ആനിക്കാട്, വത്സമ്മ കൈപ്പുരയിടത്തിൽ പുന്നവേലി, സൂസൻ, പരേതനായ പൊടിമോൻ പൂവത്തൂർ. 

ശ്യാമളകുമാരി
തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി. റോഡ് അക്കരവിള വീട്ടിൽ പരേതനായ കേശവൻ നായരുടെ ഭാര്യ ശ്യാമളകുമാരി (65-റിട്ട. വിദ്യാഭ്യാസ വകുപ്പ്) അന്തരിച്ചു. മക്കൾ: സുരേഷ്കുമാർ, ചിത്രജ. മരുമകൻ: സുനിൽകുമാർ (മൃഗസംരക്ഷണവകുപ്പ്). 

പ്രഭാകരൻ ഉണ്ണിത്താൻ

മടവൂർ: തുമ്പോട് മങ്ങാട്ട് വീട്ടിൽ പ്രഭാകരൻ ഉണ്ണിത്താൻ (95) അന്തരിച്ചു.  ഭാര്യ: പരേതയായ കുഞ്ഞുലക്ഷ്മി അമ്മ. മക്കൾ: രവീന്ദ്രൻ നായർ, വിശ്വംഭരൻ നായർ, തുളസീധരൻ നായർ, ചന്ദ്രിക, ശശിധരൻ നായർ. മരുമക്കൾ: ശ്രീകുമാരി, ഓമന, ശുഭകുമാരി, പി.വിശ്വനാഥൻ നായർ, ബീന. 

ജഗദമ്മ   
നെയ്യാറ്റിന്കര: മണലൂര് ശിവരാമചന്ദ്രോദയത്തില് പരേതനായ ശിവരാമപിള്ളയുടെ ഭാര്യ ജഗദമ്മ (83) അന്തരിച്ചു. മക്കള്: വസന്തകുമാരി, സുകുമാരന്നായര്, വിജയകുമാരി. മരുമക്കള്: കമലാസനന്നായര്, ബീനാറാണി, ശ്രീകുമാരന്നായര്. 

വി.ഗംഗാധരൻ
തിരുവനന്തപുരം: തിരുമല ജയ്നഗർ പാരഡൈസ് വീട്ടിൽ വി. ഗംഗാധരൻ (71) അന്തരിച്ചു. മക്കൾ: മിനി, റെനി (തിരുവനന്തപുരം), സോമിനി (കോട്ടയം), ശാലിനി (തിരുവനന്തപുരം), ഷാനി (ദുബായ്). മരുമക്കൾ: ക്രിസ്പിൻ മോസസ്, സെൽമോൻ, അലക്സ്, ഷൈന, ജിംഷി. 

പങ്കജാക്ഷൻ നായർ
മോനിപ്പള്ളി: സരളാസദനം (അറയ്ക്കൽ) കെ.ജി.പങ്കജാക്ഷൻനായർ (79) അന്തരിച്ചു. ഭാര്യ: സരളാദേവി കുടുക്കപ്പാറ വടക്കേൽ കുടുംബാംഗം. മക്കൾ: സ്വപ്ന പി.നായർ, സജിനി പി.നായർ, സാജൻ പി.നായർ. മരുമക്കൾ: പ്രസാദ് ചെമ്മല(കുടുക്കപ്പാറ, ഉഴവൂർ സർവീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റ്), സുരേഷ്കുമാർ നിരവത്ത് പെരുന്പാവൂർ(റിട്ട. സബ്ബ്ഇൻസ്പെക്ടർ ഡി.സി.ആർ.ബി. എറണാകുളം), ദീപാ വെട്ടുവേലിൽ (നായരമ്പലം), ഷിനി കൊമ്പനാക്കുഴിയിൽ (പിറവം). 

സദാനന്ദൻ
തൂക്കുപാലം: പ്രകാശ്ഗ്രാം- കോയിത്തറയിൽ വീട്ടിൽ സദാനന്ദൻ (75) അന്തരിച്ചു. ഭാര്യ: ഓമന. മക്കൾ: ശോഭ, പുഷ്പ, ബിന്ദു, സിന്ദു. മരുമക്കൾ: രവി, പുഷ്പൻ, ബിന്ദു, സുനിൽ. 

പാറു
കട്ടപ്പന: പുളിയൻമല ഹിൽടോപ്പ് മങ്ങാട്ടുകുന്ന് പരേതനായ കുട്ടപ്പന്റെ ഭാര്യ പാറു (86) അന്തരിച്ചു. മക്കൾ: തങ്കമ്മ, സരോജിനി, നാരായണൻ, വത്സമ്മ, ഓമന, പരേതരായ ഭാസ്കരൻ, രാജപ്പൻ.

പി.ജെ.രാജേന്ദ്രൻ നായർ
ഇടപ്പോൺ: കെ.എസ്.ഇ.ബി. പന്തളം ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ ചെറുമുഖ പാറോലിൽ പി.ജെ.രാജേന്ദ്രൻ നായർ(55)അന്തരിച്ചു. ഭാര്യ: കൃഷ്ണകുമാരി.  
മക്കൾ: അശ്വതി ആർ.നായർ, പാർവതി ആർ.നായർ. മരുമകൻ: സ്മിതേഷ് കുറുപ്പ്.  

കെ.എസ്.രാധാകൃഷ്ണൻ                
വർക്കല: കയർഫെഡ് മുൻ ജനറൽ മാനേജർ വർക്കല അയിരൂർ അയണിവിള വീട്ടിൽ കെ.എസ്.രാധാകൃഷ്ണൻ    (68) അന്തരിച്ചു. കെൽട്രോൺ ജനറൽ മാനേജർ, അബുദാബി ഓട്ടോമാറ്റിക് സിസ്റ്റംസ് കോർപ്പറേഷൻ ജനറൽ മാനേജർ, സൺടെക് (ടെക്നോപാർക്ക്) വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭോപ്പാൽ മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും സംഗീത  ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്നു. കലാ സാംസ്കാരിക പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. സിനിമാ സംവിധായകൻ ജോഷിയുടെ സഹോദരി ബീനാരാധാകൃഷ്ണനാണ് ഭാര്യ. മകൻ: തമിഴ് സിനിമാ യുവസംവിധായകനും ദേശീയ പുരസ്കാരജേതാവുമായ പ്രഭു രാധാകൃഷ്ണൻ. 

ശ്യാമള
നെയ്യാറ്റിൻകര: നിലമാമൂട് കൈവൻകാല തൊളിച്ചൽ റോഡരികത്തു പുത്തൻവീട്ടിൽ തങ്കൻലാസറിന്റെ ഭാര്യ ശ്യാമള (58) അന്തരിച്ചു. മക്കൾ: മഞ്ജുഷ, രഞ്ജുഷ. മരുമക്കൾ: മനുകുമാരൻ നായർ (കുവൈത്ത്), സുരേഷ്കുമാർ (കുവൈത്ത്). 

വിജയ ആർ.നായർ
തൃക്കണ്ണാപുരം: കുന്നപ്പുഴ ഞാലിക്കോണം ശാസ്താരത്തിൽ ഋഷീശ്വരൻ നായരുടെ (ആർ.ആർ.നായർ) ഭാര്യ വിജയ ആർ.നായർ (79) അന്തരിച്ചു. മക്കൾ: ഗിരിജ, ഗീത, മീന, ഗിരീഷ്.  

വി.എസ്.മണികണ്ഠൻ
തിരുവനന്തപുരം: കരിക്കകം ബാലനഗർ ടി.സി. 32/163(1) വി.എസ്.ഭവനിൽ വി.എസ്.മണികണ്ഠൻ (37) അന്തരിച്ചു. 

ജോൺ ഏബ്രഹാം
പള്ളം: പാറേക്കടവിൽ തകിടിയേൽ പരേതനായ പി.ജെ.ഏബ്രഹാമിന്റെ മകൻ ജോൺ ഏബ്രഹാം (ബൈജു-57) അന്തരിച്ചു. ദുബായിൽ ആയിരുന്നു. ഭാര്യ: ഗ്രേസി ജോൺ(ചെറുവില്ല പുത്തൻവീട്, െകാല്ലം കൈതകോട്). മകൻ: ജിബിൻ ജോൺ(ദുബായ്). 

ശാന്ത
കുഞ്ചിത്തണ്ണി: ഇരുപതേക്കർ നെടുങ്ങാട്ടിൽ രവിയുടെ ഭാര്യ ശാന്ത (56) അന്തരിച്ചു. പന്നിയാർകുട്ടി കല്ലുവെട്ടത്ത് കുടുംബാംഗമാണ്. മക്കൾ: അജിത്ത്, പ്രശാന്ത്. മരുമക്കൾ: നീതു മൂങ്ങാമാക്കൽ (കുഞ്ചിത്തണ്ണി), ശില്പ അമ്പാട്ട് (എല്ലക്കൽ).  

ഗീവർഗീസ് യോഹന്നാൻ
കുമളി: ശാന്തിഗിരി മണ്ണൂർ വടക്കേതിൽ ഗീവർഗീസ് യോഹന്നാൻ (ജോയി-63) അന്തരിച്ചു. ഭാര്യ: വത്സമ്മ കുമളി കൊന്നയ്ക്കൽ കുടുംബാംഗം. മകൾ: ജൂബി.  

സുധീർ
സന്യാസിയോട: നമ്പീരാത്ത് ബാലകൃഷ്ണന്റെ മകൻ സുധീർ (46) അന്തരിച്ചു. ഭാര്യ: അമ്പിളി. മക്കൾ: ഹരിശങ്കർ, ഗിരിശങ്കർ, കൃഷ്ണകമല. 

ലക്ഷ്മിക്കുട്ടിയമ്മ 

ന്യൂഡല്ഹി: ഡല്ഹി ദില്ഷാദ് കോളനി നിവാസിയായ കോട്ടയം പൊന്കുന്നം ഇളംകുളം കളത്തൂര് ലക്ഷ്മിക്കുട്ടിയമ്മ (76) അന്തരിച്ചു. മകന്: രാജേഷ് ബാബു. മരുമകള്: തുളസി. ശവസംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഇളംകുളത്തെ വീട്ടില്.   

സി.ഡി. ജോസഫ് 
ബെംഗളൂരു: അടൂര് ഏനാത്ത് അംബിലക്കുഴി ചെറുവിള വീട്ടില് പാസ്റ്റര് സി.ഡി. ജോസഫ് (64) ബെംഗളൂരുവില് അന്തരിച്ചു. കര്ണാടക ശാരോണ് അംസബ്ലി സീനിയര് പാസ്റ്ററാണ്.   ഭാര്യ: പുഷ്പ.   മക്കള്: ഏബ്രഹാം, ഹെപ്സി, ബിയൂള, ജോയ് ജോസഫ്.  മരുമക്കള്: കുഞ്ഞുമോള്, പ്രഭു, അലക്സ്.  ശവസംസ്കാരം ശനിയാഴ്ച  രാവിലെ ഒമ്പതിന് ആര്.ടി. നഗര് ആദര്ശനഗറിലെ വസതിയിലെ ശുശ്രൂഷകള്ക്കുശേഷം 12-ന് ഹൊസൂര് റോഡ് ക്രിസ്ത്യന് സെമിത്തേരിയില്.

എ.പൊന്നമ്മാൾ 
കൊല്ലം: അമ്മച്ചിവീട് വൈഷ്ണവി അപ്പാർട്ട്മെന്റ്സ് നമ്പർ ഏഴിൽ പരേതനായ ആർ.ശങ്കര അയ്യരുടെ ഭാര്യ എ.പൊന്നമ്മാൾ (82) അന്തരിച്ചു. മക്കൾ: പരേതനായ എസ്.ആർ.എസ്.മണി (റിട്ട. എസ്.ബി.ടി. കൊല്ലം), എസ്.വെങ്കിട്ടരാമൻ (എസ്.ബി.ഐ.ലൈഫ്, എറണാകുളം), എസ്.നാഗരാജൻ (ആദായനികുതി വകുപ്പ്, പൊള്ളാച്ചി), എസ്.മീനാക്ഷി (ചെന്നൈ). മരുമക്കൾ: ആർ.രാധിക (ബി.എസ്.എൻ.എൽ. തുംകൂർ), ടി.എ.ശാരദ (എസ്.ബി.ഐ., എറണാകുളം), ജെ.ഉഷ (കെ.എസ്.എഫ്.ഇ. കഞ്ചിക്കോട്, പാലക്കാട്), അനന്തനാരായണൻ (ഐ.ഒ.സി., ചെന്നൈ).

 കെ.കെ.സുന്ദരേശൻ
 ആലപ്പുഴ: കിടങ്ങാംപറമ്പ് ക്ഷേത്രയോഗം മാനേജിങ് കമ്മിറ്റിയംഗം കൊമ്മാടി വേലംപറമ്പിൽ കെ.കെ.സുന്ദരേശൻ (പൊന്നച്ചൻ-72) അന്തരിച്ചു.  തുന്പോളി 478-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗം പ്രസിഡന്റ്, എസ്.എൻ.ഡി.പി.യോഗം അമ്പലപ്പുഴ യൂണിയൻ മനേജിങ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജ്ഞാനാംബിക. മക്കൾ: സേതുനാഥ്, ഷൈലജ. മരുമകൻ: ധരണീധരൻ (റിട്ട. എസ്.ഐ.). 

 മാത്യു സെബാസ്റ്റ്യന്
ആലപ്പുഴ: തത്തംപള്ളി കരിമ്പന്നൂര് വീട്ടില് മാത്യു സെബാസ്റ്റ്യന് (ബാബു-72) ചെന്നൈയില് അന്തരിച്ചു. ഭാര്യ: ചങ്ങനാശ്ശേരി മാറാട്ടുകുളം കുടുംബാംഗം പരേതയായ മോളി. മക്കള്: സുനു (മസ്കറ്റ്), മനു (എല് ആന്ഡ് ടി, ചെന്നൈ). മരുമകന്: രഞ്ജിത് (മസ്കറ്റ്). 

പൊന്നമ്മ നൈനാന്
ചെങ്ങന്നൂര്: പരമേശ്വരത്ത് (കൊച്ചുപുരയ്ക്കല്) പരേതനായ സി.എം.നൈനാന്റെ ഭാര്യ പൊന്നമ്മ നൈനാന് (83) അന്തരിച്ചു. ചെങ്ങന്നൂര് മുല്ലശ്ശേരി ചരിവുപുരയിടത്തില് കുടുംബാംഗം. മക്കള്: ലിസി, മേഴ്സി, മാത്യു നൈനാന് (സിബി). മരുമക്കള്: ചാക്കോ, ബാബു, മഞ്ജു. 

റോസമ്മ മാത്യു 
   മങ്കൊമ്പ്: തെക്കേക്കര കൂട്ടുമ്മേൽ സന്തോഷ് ഭവനിൽ പരേതനായ കെ.കെ.മാത്യുവിന്റെ ഭാര്യ റോസമ്മ മാത്യു (71) അന്തരിച്ചു.