കോഴിക്കോട്: മൂവാറ്റുപുഴ മേക്കടമ്പ് കുളങ്ങരകുടിയിൽ പരേതനായ ജി. ചന്ദ്രശേഖരൻ നായരുടെ ഭാര്യ സരോജിനി (67) കോഴിക്കോട് തിരുവണ്ണൂരിലെ ‘സുജന വില്ല’ യിൽ അന്തരിച്ചു.
മക്കൾ: കെ.സി. സുബിൻ (കോപ്പി എഡിറ്റർ, മാതൃഭൂമി ആഴ്ചപ്പതിപ്പ്), കെ.സി. സുനിൽ (ക്ളാർക്ക്, തേഞ്ഞിപ്പാലം പ്രാഥമികാരോഗ്യകേന്ദ്രം). മരുമക്കൾ: എൻ.ആർ. രാധിക (പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി), മിനി (കാലിക്കറ്റ് യൂണിവേഴ്സിറ്റി). 

നബീസ
തിക്കോടി: പുറക്കാട് കൊപ്പരക്കണ്ടം താണ്ടോറ നബീസ (70) അന്തരിച്ചു. ഭർത്താവ്: താണ്ടോറ മൊയ്തു. മക്കൾ: ജമീല സമദ് (ഐ.സി.ഡി.എസ്. സൂപ്പർവൈസർ, മേലടി), ദൗല, ഹസീന, ഷാജി (കുവൈത്ത്), നൂർജഹാൻ, രജീഷ് (മാൾട്ട). മരുമക്കൾ: അബ്ദുൽ സമദ്, ഇസ്മായിൽ, ഹമീദ്, ഗഫൂർ, ജസില ഷാജി, ഷംല രജീഷ്. സഹോദരങ്ങൾ: റഹ്മാൻ, താഹിർ, നാസ്സിബ്, പരേതനായ നസീർ.

ദാമു
കൊടുവള്ളി: ആരാമ്പ്രം ചക്കാലക്കൽ നായ്ക്കുണ്ടത്തിൽ തറേങ്ങൽ ദാമു (70) അന്തരിച്ചു. ദീർഘകാലത്തെ പ്രവാസജീവിതത്തിനുശേഷം ചക്കാലക്കൽ അങ്ങാടിയിൽ വ്യാപാരിയായിരുന്നു. വിവിധ പത്രങ്ങളുടെ ഏജൻസിയുമുണ്ടായിരുന്നു. ഭാര്യ: പ്രസന്നകുമാരി. അമ്മ: കല്യാണി. അച്ഛൻ: പരേതനായ ഇമ്പിച്ചെക്കൻ. മക്കൾ: രജു. ശാലിനി. മരുമക്കൾ: സജിൻ (പന്തീർപാടം) ശബ്ന (പന്നൂർ). സഹോദരങ്ങൾ: ഉണ്ണിക്കുട്ടി, ശ്രീധരൻ, ശശികുമാർ, രാജൻ, ലീല, സുമതി, രാധ, പരേതരായ ശങ്കരൻ, രഘു.

 മുഹമ്മദ്കുഞ്ഞി ഹാജി
ബന്തടുക്ക: പടുപ്പ് ബദർ ജുമാമസ്ജിദ് ജനറൽ സെക്രട്ടറി, പടുപ്പ് വ്യാപാരി വ്യവസായി ഏകോപനസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ച പടുപ്പിലെ മുഹമ്മദ്കുഞ്ഞി ഹാജി (67) അന്തരിച്ചു. 
ഭാര്യ: അസ്മാബി. മക്കൾ: അഹമ്മദ് ഉസ്മാൻ, അഹമ്മദ് ഷരീഫ്, ഫാത്തിമത്ത് റാഹിദ, ഷാക്കിർ (എസ്.എസ്.എഫ്. പടുപ്പ് സെക്ടർ ജനറൽ സെക്രട്ടറി). മരുമക്കൾ: നിസാർ നീലേശ്വരം, ഷക്കീലബാനു ആലമ്പാടി, ഫൈറൂസ ജഹാൻ ദേലമ്പാടി. സഹോദരിമാർ: നഫീസ (കരിവേടകം), കുഞ്ഞിബി.  

ചന്ദ്രമതിയമ്മ
മുണ്ടയാട്: ചിറക്കൽകുളം സ്കൂൾ പ്രഥമാധ്യാപകനായിരുന്ന പരേതനായ കെ.കെ. പണിക്കരുടെ ഭാര്യ നീലിയത്ത് കണ്ണോത്ത് ചന്ദ്രമതിയമ്മ (75) അന്തരിച്ചു. മക്കൾ: ലോഹിതാക്ഷൻ, സുജാത, പ്രദീപൻ (പണിക്കർ ആൻഡ് സൺസ് ബുക്ക് ബൈൻഡിങ്), സുനന്ദ. മരുമക്കൾ: ഷീജ (പെരളശ്ശേരി), സീമ (മുയ്യം), രാമചന്ദ്രൻ (നടാൽ), പരേതനായ എം.പി.രാഘവൻ.
 സഹോദരങ്ങൾ: എൻ.കെ.പുരുഷോത്തമൻ, എൻ.കെ.ലക്ഷ്മിയമ്മ, എൻ.കെ.നളിനിയമ്മ, പരേതരായ കാർത്യായനിയമ്മ, കമലാക്ഷിയമ്മ, കൃഷ്ണൻ നമ്പ്യാർ. 

  ശങ്കരൻ നമ്പ്യാർ
തളിപ്പറമ്പ്: പൊതുമരാമത്ത് വകുപ്പ് റിട്ട. ജീവനക്കാരനും പൊതുപ്രവര്ത്തകനുമായ കരിമ്പം പനക്കാട്ടെ മുല്ലപ്പള്ളി ശങ്കരന് നമ്പ്യാര് (ശങ്കരേട്ടന്-89) അന്തരിച്ചു. 
ഭാര്യ: ആനപ്പള്ളി ലക്ഷ്മിയമ്മ. മക്കള്: മധുസൂദനന് (വിസ്മയ പാര്ക്ക്, പറശ്ശിനിക്കടവ്), ഉഷ, ഗീത. മരുമക്കള്:  മിനി (കരിപ്പൂല്), സുരേന്ദ്രന് (ചെപ്പനൂല്), മോഹനന് (കല്യാശ്ശേരി). 

ഖദീജ
ശ്രീകണ്ഠപുരം: കൊയ്യം എ.എൽ.പി. സ്കൂളിന് സമീപത്തെ മൂസാൻ വളപ്പിൽ ഖദീജ (79) അന്തരിച്ചു.
ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: മറിയം, അഹമ്മദ്, ആയിഷ, അബൂബക്കർ, അസൈനാർ, സുലൈഖ, ഫാത്തിമ, മൂസാൻ, ജാബിർ, അബ്ദുൽഖാദർ. മരുമക്കൾ: സൈനബ (തേർളായി), ഖൈറുന്നിസ, റംല, മുസ്തഫ, അബ്ദുൽസലാം, സുമയ്യ, സൈബുന്നിസ (കരിമ്പം), നൂർജഹാൻ (വളക്കൈ), പരേതരായ ആദം മുഹമ്മദ്, ഇബ്രാഹിം.  

വി.വി.ഗോവിന്ദന്
മുള്ളേരിയ: സി.പി.ഐ. അഡൂര് ബ്രാഞ്ച് സെക്രട്ടറി അഡൂര് ജ്യോതിനിലയത്തിലെ വി.വി.ഗോവിന്ദന് (86) അന്തരിച്ചു. കിസാന്സഭ കാസര്കോട് മണ്ഡലം വൈസ് പ്രസിഡന്റ്, ജോയന്റ് സെക്രട്ടറി എന്നീ നിലകളില് പ്രവര്ത്തിച്ചിരുന്നു.   പാണപ്പുഴ സ്വദേശിയായ ഗോവിന്ദന് സര്ക്കാര് സര്വീസില് ഇറിഗേഷന് അസിസ്റ്റന്റായിരുന്നു. പാണപ്പുഴയിലെ സഹോദരിയുടെ വീട്ടിലായിരുന്നു അന്ത്യം. ഭാര്യ: സുശീല (അഡൂര്). മക്കള്: പരേതനായ പി.രവീന്ദ്രന്, പി.ജ്യോതി. മരുമകന്:  വി.വി.രാധാകൃഷ്ണന് (സ്റ്റേഷന് ഹൗസ് ഓഫീസര്, പയ്യന്നൂര് പോലീസ്), രജനി (ഉദുമ).

 മോഹനൻ
പുതിയങ്ങാടി: കസ്തൂരിക്കണ്ടി മോഹനൻ (66) അന്തരിച്ചു. ശാസ്ത്രീയസംഗീതവിദഗ്ധനും സംഗീതാധ്യാപകനുമായിരുന്നു. ഭാര്യ: സരോജിനി (അൽ ഹറമൈൻ സ്കൂൾ). മകൻ: നിഖിൽ. അച്ഛൻ: പരേതനായ പെരച്ചൻ മാസ്റ്റർ. അമ്മ: പരേതയായ ലക്ഷ്മി. സഹോദരങ്ങൾ: ജുഗുനു, ഹരിദാസൻ, പ്രകാശൻ, ചന്ദ്രപ്രകാശൻ, ഇന്ദിര, ഗീത, പരേതയായ വനജ. 

ഫൗസിയ
മീഞ്ചന്ത: കുറുവങ്ങാട് പറമ്പ് നൂർജ മൻസിൽ എം. ഫൗസിയ (61) അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്ദുറഹിമാൻ. മക്കൾ: നൂർജഹാൻ,  ഷാജഹാൻ (ടെയ്ലർ). മരുമക്കൾ: നൗഷാദ്, മുനീറ.

ശങ്കരൻ
കൊയിലാണ്ടി: നെല്ലിക്കോട്ട് കുന്നുമ്മൽ ശങ്കരൻ (90) അന്തരിച്ചു. ഭാര്യ: പരേതയായ നങ്ങേലി. മക്കൾ: വേണു (റിട്ട. അസി. ഡയറക്ടർ ഫിഷറീസ്), പരേതയായ രാജി, സുഷമ, സുധ, സതി (റിട്ട. അധ്യാപിക, ഗവ. യു.പി. സ്കൂൾ മാവൂർ), സത്യപ്രകാശ്, സുജിത്ത് കുമാർ (സബ് എഞ്ചിനിയർ, കെ.എസ്.ഇ.ബി. കൊയിലാണ്ടി). മരുമക്കൾ: ശാലിനി (അധ്യാപിക എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂൾ), ഗോപി, പരേതനായ പ്രഭാകരൻ, പ്രഭാകരൻ കതിരൂർ, രാധാകൃഷ്ണൻ (റിട്ട. അധ്യാപകൻ ഗവ. ഹൈസ്കൂൾ മാവൂർ), സജിനി (സ്റ്റാഫ്, മെഡിക്കൽ കോളജ്, കോഴിക്കോട്), ഷിജിനി (അധ്യാപിക, ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പയ്യോളി). 

ജോയി
പയ്യാവൂർ: കുടിയേറ്റ കർഷകൻ പൈസക്കരിയിലെ പാലക്കുഴ ജോയി (71) അന്തരിച്ചു. ഭാര്യ: ചെമ്പേരി താന്നിക്കൽ കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: ജോബി, ജ്യോതി, ജോജോ, ജെയ്മോൻ, ജെസി, സിസ്റ്റർ ജോയ്സി (ഡി.എസ്.ടി., ജർമനി). മരുമക്കൾ: റോയ്സി, നിഷ, ജോസ്ന,സനീഷ്. 

ആയിഷക്കുട്ടി
പൂക്കോട്ടുംപാടം: പാട്ടക്കരിമ്പ് പരേതനായ പാശ്ശീരി മുഹമ്മദിന്റെ ഭാര്യ കുനിയിൽ ആയിശക്കുട്ടി (75) അന്തരിച്ചു. മക്കൾ: സെയ്തലവി (ബാവ), ഫാത്തിമസുഹറ. മരുമക്കൾ: ഫിറോസ്, ഫാത്തിമസുഹറ. 

മുഹമ്മദ്കുട്ടി
വെന്നിയൂർ: ഗൂഡല്ലൂർ സ്വദേശിയും കൊടക്കല്ലിൽ സ്ഥിരതാമസക്കാരനുമായ ചക്കിങ്ങൽതൊടു മുഹമ്മദ്കുട്ടി (53) അന്തരിച്ചു. കൊടക്കല്ല്, ചുള്ളിപ്പാറ എന്നീ മഹല്ലുകളിലെ ഖബർ കുഴിക്കാരനായിരുന്നു. ഭാര്യ: സഫിയ. മക്കൾ: ഷഹ്റത്ത് അലി, ഖൈറുന്നീസ, ഫവാസ്. മരുമക്കൾ: യാക്കൂബ്, ഉമ്മു.

മറിയാമു
പറവണ്ണ: പരേതനായ കെ.വി. കുഞ്ഞിമുഹമ്മദിന്റെ മകൾ ജനതാബസാറിൽ സി.എം.ടി. മറിയാമു (73) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.പി.ഒ. ഹംസ ഹാജി. മക്കൾ: ശരീഫ് (ദുബായ്), ജലീൽ, ഇസ്മായിൽ (ദുബായ്), ഫാത്തിമസുഹ്റ. മരുമക്കൾ: ഫൗസിയ, സഫിയ, സലീന,  സലീൽ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ശാഫി, അബൂബക്കർ, പരേതനായ മൊയ്തീൻ.

എ.എ. അബ്ദുള്വാഹിദ് 
 കൊടുങ്ങല്ലൂര്: റിട്ട. ഡി.വൈ.എസ്.പി. എറിയാട് കെ.വി.എച്ച്.എസിന് സമീപം  താമസിക്കുന്ന അയ്യാരില് നടുവിലവീട്ടില് എ.എ. അബ്ദുള്വാഹിദ് (69)  അന്തരിച്ചു. എറിയാട് കോസ്മോപൊളിറ്റന് കണ്വെന്ഷന് സെന്റര് ഉടമയും മാടവന മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: പടിയത്ത് മണപ്പാട്ട് കുടുംബാംഗം ഫാത്തിമ. മക്കള്: തൗഫി വാഹിദ്, തസ്നി മറിയം. മരുമകന്: ഡോ. മുഹമ്മദ് ഷെഫീര്. 

കുഞ്ഞിലക്ഷ്മിയമ്മ 
കാറൽമണ്ണ: പുത്തൻപുരയിൽ പരേതനായ കേശവൻനായരുടെ ഭാര്യ ടി. കുഞ്ഞിലക്ഷ്മിയമ്മ (93) അന്തരിച്ചു. വാഴേങ്കട കെ.എൻ.എം.എ.എം. യു.പി. സ്കൂൾ മാനേജരായിരുന്നു. മക്കൾ: ജയരാജൻ, മോഹനദാസൻ, ദാസൻ, കല്യാണിക്കുട്ടി, വിമല, സുമതി (റിട്ട. പ്രധാനാധ്യാപിക), സൗമിനി (അധ്യാപിക), സുമിത്ര (അധ്യാപിക). മരുമക്കൾ: രാധ, വത്സല (റിട്ട. അധ്യാപിക), രാമചന്ദ്രൻ, ശശികുമാർ, സത്യനാരായണൻ (മൂവരും സെയിൽസ് ടാക്സ് റിട്ട. ഉദ്യോഗസ്ഥർ), പ്രമീള, വിജയരാഘവൻ, രവീന്ദ്രൻ (സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ).

മാത്യു
അങ്കമാലി: പൂതംകുറ്റിയിലെ ആദ്യകാല കുടിയേറ്റ കര്ഷകന് തേലപ്പിള്ളി വീട്ടിൽ മാത്യു (93) അന്തരിച്ചു. 
ഭാര്യ: കോടനാട് പാത്തിക്കല് കുടുംബാംഗം പരേതയായ മറിയാമ്മ. മക്കള്: മാത്തപ്പന്, പൗലോസ്, സൂസി, ടി.എം. വര്ഗീസ് (അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം, മുന് മൂക്കന്നൂര് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്), ഏലിയാസ് (ചീഫ് മാനേജര്, ഫെഡറല് ബാങ്ക് സോണല് സി.എ.ഡി., കോട്ടയം), യാക്കോബ് (ലക്ചറര്, മാര് ഇഗ്നേഷ്യസ് വി.എച്ച്.സി. കാഞ്ഞിരമറ്റം), ശോശാമ്മ. മരുമക്കള്: ശൈലി, ചിന്നമ്മ, സോഫി (മഹിളാപ്രധാന് ഏജന്റ്), ചാന്ദിനി, റൂസി എലിസബത്ത് (ചീഫ് മാനേജര്, സൗത്ത് ഇന്ത്യന് ബാങ്ക്, തൃശ്ശൂർ), വര്ഗീസ് കൂരന് കണിയത്ത് പീച്ചാനിക്കാട് (റിട്ട. സിന്തൈറ്റ് ഇന്ഡസ്ട്രീസ്, കടയിരുപ്പ്), പരേതനായ വർഗീസ് തുരുത്തുമ്മൽ പാറയിൽ മേയ്ക്കാട്. 

 ഫാ. ജോർജ് കല്ലറയ്ക്കൽ
മൂവാറ്റുപുഴ: സി.എം.ഐ. സഭ മൂവാറ്റുപുഴ കാർമൽ പ്രവിശ്യാംഗം ഫാ. ജോർജ് കല്ലറയ്ക്കൽ (84) അന്തരിച്ചു. മാന്നാനം കെ.ഇ. കോളേജിലും തേവര എസ്.എച്ച്. കോളേജിലും അധ്യാപകനായിരുന്നു. എസ്.എച്ച്. കോളേജ് പ്രിൻസിപ്പലുമായിരുന്നു. മൂവാറ്റുപുഴ കാർമൽ പ്രവിശ്യയുടെ കൗൺസിലർ, ബെംഗളൂരു സെയ്ൻറ് തോമസ് ഇടവക വികാരി, കൊടുവേലി, മലയിൻകീഴ് ആശ്രമങ്ങളുടെ പ്രിയോർ, കെ.സി.എസ്.എൽ. ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഞായപ്പിള്ളി കല്ലറയ്ക്കൽ ഐപ്പിന്റെയും മർത്തയുടെയും മകനാണ്. സഹോദരങ്ങൾ: മേരി കുന്നേൽ കോതമംഗലം, ചിന്നമ്മ കുന്നേൽ വയനാട്, മാർഗരറ്റ് ആണ്ടുക്കുടിയിൽ ബസ്ലഹം, സെലിൻ ജേക്കബ് കല്ലുമാടിയിൽ (യു.എസ്.എ.), തോമസ് ഞായപ്പിള്ളി, ആൻറണി അങ്കമാലി, പരേതരായ ജോസഫ്, കുര്യാക്കോസ്, ഫാ. അബ്രഹാം കല്ലറയ്ക്കൽ (സി.എം.ഐ.). 

ഗ്ലാഡ്സണ്
തേവര: മാനാട്ട് പോളപ്പറമ്പില് ഗ്ലാഡ്സണ് (ജേക്കബ്-63) അന്തരിച്ചു. കൊച്ചിന് പോര്ട്ട് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: ശോശാമ്മ. മക്കള്: രൂപാറാണി, അരുണ്രാജ് (സൗത്ത് ഇന്ത്യന് ബാങ്ക്). മരുമക്കള്: ഷെറിന് (ആര്മി), ഓഷിന്. 

 ദേവസിക്കുട്ടി 
കാലടി: നീലീശ്വരം ചിറ്റേന് വീട്ടില് ദേവസിക്കുട്ടി (69) അന്തരിച്ചു. ഭാര്യ: ചേരാനല്ലൂര് തോട്ടങ്കര കുടുംബാംഗം ആനീസ്. മക്കള്: പരേതനായ സെബി, സിബി (ഓസ്ട്രേലിയ). മരുമക്കള്: സിമി, അനിത. 

ആർ.രാമചന്ദ്രൻ നായർ
കോന്നി: പുത്തൻവിളയിൽ ആർ.രാമചന്ദ്രൻ നായർ (റിട്ട. പോസ്റ്റ്മാൻ-80) അന്തരിച്ചു. ഭാര്യ: ഈശ്വരിയമ്മ (പട്ടാഴി). മകൾ: ബീനാ മനോഹർ (കുവൈത്ത്). മരുമകൻ: മനോഹർ ബാബു (കുവൈത്ത്).

എ.പി.ജോസഫ്
കോതനല്ലൂർ: പ്ലാച്ചിറ എ.പി.ജോസഫ് (അപ്പച്ചായി-79) അന്തരിച്ചു. മാൻവെട്ടം അറയ്ക്കൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ലൗലി, ബീന, മായ, ലീന. മരുമക്കൾ: ജോർജ് നീരാക്കൽ പാലാ, സിബി കരിങ്ങോട്ടിൽ അയർക്കുന്നം, ബിജു മലേക്കുന്നേൽ മാഞ്ഞൂർ, ജോഷി കാച്ചപ്പിള്ളിൽ അങ്കമാലി. 

പാർവതിയമ്മ
കുഞ്ചിത്തണ്ണി: തണ്ണിപാറ തടത്തിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ പാർവതിയമ്മ (92) അന്തരിച്ചു. ചെറുവള്ളി ശങ്കരത്തിൽ കുടുംബാംഗം. മക്കൾ: രവീന്ദ്രൻപിള്ള, ഗോപാലപിള്ള, ജഗദമ്മ, പരേതയായ കമലമ്മ, ഗോപാലകൃഷ്ണൻ. മരുമക്കൾ: ശോഭന പുത്തൻപുരയ്ക്കൽ (ബൈസൺവാലി), അംബികാദേവി ആനന്ദഭവനം (ദേവിയാർ കോളനി), മണിക്കുട്ടൻ ലക്ഷ്മിവിലാസം (മറയൂർ), ജഗദമ്മ കടത്തിയാനിക്കൽ (ചെങ്കുളം), നാരായണപിള്ള വട്ടത്തൊട്ടിയിൽ (ടീ കമ്പനി).

ജോർജ്
കുഞ്ചിത്തണ്ണി: പൊട്ടൻകാട് ചിറപ്പുറം ജോർജ് (66) അന്തരിച്ചു. ഭാര്യ: എൽസി ചെറുകുന്ന് മങ്കുഴ കുടുംബാംഗം. മക്കൾ: ഷൈനി, ഷൈജു, ഷൈബി. 

അന്നക്കുട്ടി
ചേന്നാട്: പുതിയത്ത് പരേതനായ ജോർജിന്റെ (അപ്പച്ചൻ) ഭാര്യ അന്നക്കുട്ടി (86) അന്തരിച്ചു. വയലിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, കുട്ടിയച്ചൻ, ആൻസമ്മ, റോസിലി, മിനി (ഡൽഹി), പരേതനായ വക്കച്ചൻ. മരുമക്കൾ: ജോളി വടക്കേട്ട് (തിടനാട്), ജോയിമ്മ കല്ലുവയലികുന്നേൽ (പ്രവിത്താനം), റോസമ്മ പ്ലാപ്പള്ളിൽ (പറത്താനം), ജോർജ് ചുടലിയങ്കൽ (പാലപ്ര), ജോസഫ് കുര്യൻ (ജോയിച്ചൻ) തയ്യിൽ, പൊന്നരത്താൻ പരപ്പ് (റിട്ട. പ്രിൻസിപ്പൽ, സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, കട്ടപ്പന), റിക്കി ദയാൽ (ഡൽഹി). 

എ.സരസ്വതി അമ്മാൾ
തിരുവനന്തപുരം: പുളിമൂട് എം.ജി.റോഡ് ഭാഗ്യാ ബിൽഡിങ്സിൽ പരേതനായ സംസ്കൃത പണ്ഡിതൻ പ്രൊഫ. എൻ.ഇ.മുത്തുസ്വാമിയുടെ ഭാര്യ എ.സരസ്വതി അമ്മാൾ (90-റിട്ട. സംഗീത അധ്യാപിക, വഞ്ചിയൂർ യു.പി.സ്കൂൾ) അന്തരിച്ചു. മക്കൾ:  ഡോ. എസ്. ഭാഗ്യലക്ഷ്മി (റിട്ട. എഡിറ്റർ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്), കേണൽ എം.പി.ഹരൻ,  പ്രൊഫ. എം.ബാലസുബ്രഹ്മണ്യം (ഡയറക്ടർ, സൗത്ത് സോൺ കൾച്ചറൽ സെന്റർ, തഞ്ചാവൂർ ) ഡോ. എം.എൻ.മൂർത്തി (റിട്ട. പ്രിൻസിപ്പൽ, ചെമ്പൈ സംഗീത കോളേജ്, പാലക്കാട്). മരുമക്കൾ: കേണൽ സതികുമാരി, സരസ്വതി മൂർത്തി (വയലിൻ ലക്ചറർ, സ്വാതിതിരുനാൾ സംഗീത കോളേജ്, തിരുവനന്തപുരം). 

ഡി.സൈലാസ്
മണ്ണന്തല: കുറുങ്കുളം ചെഞ്ചേരി ചർച്ച് റോഡിൽ സി.കെ.ആർ.എ.- 12-ൽ റിട്ട.അദ്ധ്യാപകൻ ഡി.സൈലാസ് (84) അന്തരിച്ചു. ഭാര്യ: കനകവല്ലി (റിട്ട. അദ്ധ്യാപിക). മക്കൾ: ശ്യാംലാൽ എസ്.കെ. (ഹെൽത്ത് ഇൻസ്പെക്ടർ), മഞ്ജു എസ്.കെ. മരുമക്കൾ: അനിത പദ്മം (അദ്ധ്യാപിക, ലൂർദ് മൗണ്ട് സ്കൂൾ), ലിജോ ജെയിംസ് (ഒറാക്കിൾ, െബംഗളൂരു). 

ലാങ്ഫോർഡ് ജോർജ്
തിരുവനന്തപുരം: പേട്ട ആനയറ ആർ.സുഗതൻ റോഡ് കെ.ആർ.എ-48 കോവൂർ വീട്ടിൽ ലാങ് ഫോർഡ് ജോർജ് (74) അന്തരിച്ചു. അബുദാബി റോയൽ ജോർഡാൻ എയർലൈൻസിന്റെ മാനേജരായിരുന്നു. ഭാര്യ: കടമ്പനാട് താഴേതിൽ ചിറക്കോണത്തു പരേതനായ ടി.കെ.കോശിയുടെ മകൾ റാണി ജോർജ്. മക്കൾ: ആന്റണി ജോർജ്, സോണി കോശി ജോർജ് (ഇരുവരും അബുദാബി). 

ഡോ. എ.ജി.ജി. മേനോൻ
തിരുവനന്തപുരം: കേരള കാർഷിക സർവകലാശാല പ്രൊഫസറും എക്സ്റ്റൻഷൻ ഡയറക്ടറുമായിരുന്ന ഡോ. എ.ജി.ജി. മേനോൻ (88) വെള്ളയമ്പലം ആൽത്തറ നഗർ മെയിൻ സ്ട്രീറ്റ്-21 ൽ അന്തരിച്ചു. പൂഞ്ഞാർ തട്ടുങ്കൽ താഴത്തു കുടുംബാംഗമാണ്. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്നും ബി.എസ്സി. അഗ്രിക്കൾച്ചർ, എം.എസ്സി. എന്നീ ബിരുദങ്ങൾ നേടി. ടെന്നിസി യൂണിവേഴ്സിറ്റിയിൽ (യു.എസ്.എ.) ഗവേഷണം നടത്തിയിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റിൽ നിന്നും പിഎച്ച്.ഡി.യും ലഭിച്ചിട്ടുണ്ട്. ഭാര്യ: ആനന്ദവല്ലിക്കുഞ്ഞമ്മ (തങ്കമണി). മക്കൾ: സിന്ധു ജയചന്ദ്രൻ, സ്മൃതി മേനോൻ. 

അന്നമ്മ ഫിലിപ്പ്
മുട്ടാർ: പുത്തൻപുരയ്ക്കൽ കക്കാട്ട് പരേതനായ പി.ജെ.ഫിലിപ്പിന്റെ (ഫിലിപ്പ്കുട്ടി സാർ) ഭാര്യ അന്നമ്മ ഫിലിപ്പ് (അന്നമ്മ ടീച്ചർ-94, റിട്ട. ടീച്ചർ, സെന്റ് ജോർജസ് യു.പി. സ്കൂൾ, മുട്ടാർ) അന്തരിച്ചു. മുട്ടാർ കറുകപ്പറമ്പിൽ കുടുംബാംഗമാണ്. 
മക്കൾ: പരേതനായ ജോസഫ് കക്കാട്ട് (റിട്ട. എച്ച്.എൻ.എൽ.), തോംസൺ കക്കാട്ട് (റിട്ട. എച്ച്.എൻ.എൽ.), പരേതനായ മാത്തുക്കുട്ടി, ജേക്കബ് കക്കാട്ട് (റിട്ട. എച്ച്.എൻ.എൽ.), ഫ്രാൻസിസ് കെ.പി. (എം.ഡി., പി.സി.ടി.എസ്., മുംബൈ), െപ്രാഫ. ജോർജ് ഫിലിപ്പ് (റിട്ട. എസ്.എച്ച്.കോേളജ് തേവര), ജെനി വിൽസൺ (ടെലിഫോൺസ്, മുംബൈ), ജെസമ്മ സിറിയക് കടുവാക്കുഴി (കീഴൂർ), ജയ വിന്നി (കന്നോസ ഹൈസ്കൂൾ അന്ധേരി മുംബൈ), മാത്യു കക്കാടൻ (പി.സി.ടി.എസ്., മുംബൈ), ജാൻസി മാത്യു (ഡെൽറ്റ സ്റ്റഡീസ് ഫോർട്ടുകൊച്ചി), ജോണി ഫിലിപ്പ് (സൂപ്പർവൈസർ, ദീപിക കോട്ടയം). മരുമക്കൾ: അച്ചാമ്മ ജോസഫ് കൈപ്പാഞ്ചാലിൽ (നെടുമ്പ്രം), പരേതയായ റോസമ്മ തോംസൺ പഴയതോട്ടത്തിൽ (കണ്ണിമല), മറിയാമ്മ ജേക്കബ് തേക്കുംപറമ്പിൽ (പുളിക്കീഴ്), സെലിൻ തോപ്പിൽ (ചെങ്ങളം), ഷാലി ജോർജ് കൈതക്കോട്ടിൽ (എസ്.ബി.ഐ., എറണാകുളം), എം.ഡി.വിൽസൺ മുഞ്ഞനാട്ട് (കാഞ്ഞിരപ്പള്ളി), സിറിയക് ജോസഫ് കടുവാക്കുഴി (കീഴൂർ), വിന്നി ആന്റണി അറയ്ക്കൽ (ആലപ്പുഴ), മേരി മാത്യു വടക്കേത്തല (തൃശ്ശൂർ), ഷാജു കല്ലൂക്കുളങ്ങര (ഫോർട്ടുകൊച്ചി), െജയ്സി ജോണി തുണ്ടിപറമ്പിൽ (മാമ്മൂട്). 

വി.ബി.വിജയലക്ഷ്മി
മാവേലിക്കര: കൊറ്റാർകാവ് കുറ്റിയറ വീട്ടിൽ ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് റിട്ട. എക്സിക്യുട്ടീവ് ഓഫീസർ പി.മോഹൻദാസിന്റെ ഭാര്യയും മാവേലിക്കര നഗരസഭാ മുൻ കൗൺസിലറുമായ വി.ബി.വിജയലക്ഷ്മി (68) അന്തരിച്ചു. തിരുവല്ല പെരിങ്ങര നെന്മേലിൽ കുടുംബാംഗമാണ്. മക്കൾ: ബിജോയ് (ദുബായ്), ബിനോയ് (രാജാ രവിവർമ കോളേജ് ഓഫ് ഫൈൻ ആർട്സ്), ബിനു (ഷാർജ). മരുമക്കൾ: സ്മിതാ ഗോപാൽ (ചെട്ടികുളങ്ങര ഹയർസെക്കൻഡറി സ്കൂൾ), പൂജാ ശശി (സെയ്ന്റ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂൾ), ഗായത്രീദേവി. 

 ആർ.ചന്ദ്രചൂഡൻ നായർ
കൊല്ലം: വൈദ്യുതി ബോർഡിലെ കേരള പവർ ബോർഡ് ഓഫീസേഴ്സ് ഫെഡറേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.ചന്ദ്രചൂഡൻ നായർ (70-റിട്ട. അസി.എക്സി. എൻജിനീയർ) അന്തരിച്ചു. കെ.പി.ഒ.ബി. സ്ഥാപക പ്രസിഡന്റാണ്. ഐ.എൻ.ടി.യു.സി. സംസ്ഥാന സെക്രട്ടറി, ഡി.സി.സി. അംഗം, സംസ്കാരസാഹിതി സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 
ഭാര്യ: ജി.ശാന്തമ്മ. മക്കൾ: ബിന്ദു സി.എസ്. (അധ്യാപിക, ചെന്നൈ), ബിനി സി.എസ്. (മാധ്യമപ്രവർത്തക, തിരുവനന്തപുരം). മരുമക്കൾ: ബിജോയി (എൻജിനീയർ), ബി.പ്രേംരാജ് (ചീഫ് മാനേജർ കനറാ ബാങ്ക്, പേട്ട). 

 ജോർജ് മാത്യു 
ഷാർജ: അൽഖൂസിലെ മാത്യു ടയേഴ്സ് ഉടമ ചെങ്ങന്നൂർ മുളക്കുഴ ജോളി വില്ലയിൽ ജോർജ് മാത്യു (റെജി-59) കൊച്ചിയിൽ അന്തരിച്ചു.
 36 വർഷമായി യു.എ.ഇ.യിലായിരുന്നു. ഭാര്യ: മരിയ. മക്കൾ: മെർലിൻ, ഗ്ലോറി, ജീമ, ജീന. പരേതരായ ചാക്കോ മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകനാണ്. സഹോദരങ്ങൾ: സജി, ജോളി, ജയ, പരേതരായ രാജൻ, ജോസ്.

രാധാ നാരായണൻ
മുംബൈ: തൃശ്ശൂർ പുഴയ്ക്കൽ ചിരാത്തു രാധാ നാരായണൻ(57) അന്തരിച്ചു. വസായ് വെസ്റ്റ് അമ്പാടി റോഡ് 304 ശുഭം ഹെറിറ്റേജ് (ഗോപാൽ നിവാസിന് പുറകുവശം) സൊസൈറ്റിയിലായിരുന്നു താമസം. തൃശ്ശൂർ മണ്ണുത്തി നെട്ടിശ്ശേരി കച്ചേരിവീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യയാണ്. മകൾ: നീതു നായർ (ടൈംസ് ഓഫ് ഇന്ത്യ, മുംബൈ.) ശവസംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30-ന് ദിവാൻമാൻ ശ്മശാനത്തിൽ.