സരസ്വതി
കോട്ടൂളി മാങ്ങോട്ടുവയൽ (കോഴിക്കോട്): ഭീമ ഗ്രൂപ്പ് സ്ഥാപകനായ കെ. ഭീമഭട്ടരുടെ മകളും പരേതനായ മാധവറാവുവിന്റെ ഭാര്യയുമായ സരസ്വതി (84)  അന്തരിച്ചു.  മക്കൾ: രത്നാകർ റാവു, ഭീമ ജുവലേഴ്സ് നോർത്ത് സോൺ മുൻ ജനറൽമാനേജർ, പ്രഭാകർ റാവു, സുധാകർ റാവു, ദിവാകർ റാവു, ഭാസ്കർ റാവു, പരേതനായ വാണി ചന്ദ്രശേഖർ റാവു. മരുമക്കൾ: വിമല വാണി, കല്പന രത്നാകർ, ദേവിക പ്രഭാകർ, ലത സുധാകർ, പദ്മാവതി ദിവാകർ, വിജയലക്ഷ്മി ഭാസ്കർ. സഹോദരങ്ങൾ: ഭീമ ജൂവലേഴ്സ് ഉടമയും ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ രക്ഷാധികാരിയുമായ ആയ ബി. ഗിരിരാജന്,  ബി. ശ്രീനിവാസൻ,  ബി. ഗോവിന്ദൻ, ബിന്ദുമാധവ്, ബി. കൃഷ്ണൻ, ബി. ലക്ഷ്മി കാന്തൻ. 

കുട്ടിഹസൻ ഹാജി
പച്ചിലക്കാട്: മഹല്ല് കാരണവര് പെരിങ്ങോളന് കുട്ടിഹസൻ ഹാജി (103) അന്തരിച്ചു. പച്ചിലക്കാട് ഖിദുമത്തുല് ഇസ്ലാം സംഘം മുന് പ്രസിഡന്റ്, മഹല്ല് ഉപദേശക സമിതി ചെയര്മാന്, മില്ലുമുക്ക് സംയുക്ത മഹല്ല് ജമാഅത്ത് സെക്രട്ടറി, വൈസ് പ്രസിഡന്റ്, പള്ളിത്താഴെ മഹല്ല് സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യമാര്: ആയിഷ, ഖദീജ. 

റോയി  
പുല്പള്ളി: കോളറാട്ടുകുന്ന് വെള്ളാപ്പള്ളില് റോയി (42) അന്തരിച്ചു. ഭാര്യ: ഡെസി (സി.പി.എം. പുല്പള്ളി ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി). മക്കള്: ജിബിന് (വൈദിക വിദ്യാര്ഥി ഡിവൈന് പ്രൊവിഡന്സ്, കാട്ടിക്കുളം), ജിതിന് (പ്ലസ്വണ് വിദ്യാര്ഥി, ജയശ്രീ സ്കൂള്). 

ഹൈമാവതി
വെസ്റ്റ്ഹിൽ: കാമ്പുറംബീച്ച് കല്ലുവച്ചപുരയിൽ പരേതനായ വിജയന്റെ ഭാര്യ ഹൈമാവതി (68) അന്തരിച്ചു. മക്കൾ: സുധ, പ്രതാപൻ, സഞ്ജയ്, അഡ്വ. ഷിൻജു (ബഹ്റൈൻ). മരുമക്കൾ: രാജീവൻ, അനുപമ, ജിജി, ഇന്ദു. 

ദാക്ഷായണി അമ്മ
ചേളന്നൂർ: പെരുമ്പൊയിലിൽ പിലാത്തോട്ടത്തിൽ ദാക്ഷായണി അമ്മ (84) അന്തരിച്ചു. നന്മണ്ട പരേതനായ കെ.ഇ. മാധവൻ കിടാവിന്റെ (മുൻ അധ്യാപകൻ, കൊളത്തൂർ എ.യു.പി. സ്കൂൾ) ഭാര്യയാണ്. മക്കൾ: പി. ഇന്ദിര (റിട്ട. അധ്യാപിക, എരവന്നൂർ എ.യു.പി. സ്കൂൾ), പീതാംബരൻ (എം.ആർ.എഫ്.സി. ആൻഡ് എഫ്., കോഴിക്കോട്),  റീജ. 

ചാത്തൻ
വടക്കേക്കാട്: തപാൽ വകുപ്പ്  മുൻ  ഉദ്യോഗസ്ഥൻ വൈലത്തൂർ പടിഞ്ഞാക്കര പുതുവാക്കൽ ചാത്തൻ (78) അന്തരിച്ചു . സി.പി.എം. വൈലത്തൂർ നോർത്ത് ബ്രാഞ്ച് സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: ഗോപകുമാർ, ഗോപിക ( അധ്യാപിക ചാവക്കാട് ജി.എച്ച്.എസ്.എസ്).മരുമക്കൾ: സവിത, രാജീവ്. 

പാർവതി ബ്രാഹ്മണിയമ്മ
കാഞ്ഞാണി: തൃക്കുന്നത്ത് പട്ടത്ത് പരേതനായ കൃഷ്ണൻ നമ്പീശന്റെ ഭാര്യ പാർവതി ബ്രാഹ്മണിയമ്മ (90) അന്തരിച്ചു. മക്കൾ: പരമേശ്വരൻ (റിട്ട. വാട്ടർ അതോറിറ്റി), രാധ, പരേതനായ ശങ്കരൻ, രാമൻ (റിട്ട. പി.എൻ.വൈ. സഭ). മരുമക്കൾ: പദ്മിനി, പരേതനായ കേശവൻ നന്പീശൻ, ശോഭ. 

പി.ബി. കൊച്ചുമൊയ്തീൻ
കൊടുങ്ങല്ലൂര്: കോണ്ഗ്രസ് നേതാവും എടവിലങ്ങ് പഞ്ചായത്ത് മുന് പ്രസിഡന്റുമായിരുന്ന പള്ളിപ്പുറത്ത് പി.ബി. കൊച്ചുമൊയ്തീൻ (82) അന്തരിച്ചു. ദീര്ഘകാലം കോണ്ഗ്രസ് എടവിലങ്ങ് മണ്ഡലം പ്രസിഡന്റായിരുന്നു. ഭാര്യ: സൈനബ. മക്കള്: സക്കറിയ, ഷാനവാസ്, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് ഷക്കീര്, അന്സിയ, ഫൗസി. മരുമക്കള്: അബ്ദുള്നാസര്, മുഹമ്മദ്റാഫി, ഐഷാബി, ഷാഹിദ, റൂബി, ഷാമില. 

ത്രേസ്യാമ്മ 
പേപ്പതി: തൂനാട്ട് പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ (70) അന്തരിച്ചു. പുതുമന പുത്തന്പുര കുടുംബാംഗമാണ്. മക്കള്: വിത്സണ്, വിനു, വിജി. മരുമക്കള്: നീതു, സോണിയ, ജിമ്മി. 

വി.യു. അനിരുദ്ധൻ
കടുങ്ങല്ലൂർ: മുപ്പത്തടം അക്ഷരയിൽ വി.യു. അനിരുദ്ധൻ (ഫാക്ട് ജെ.എൻ.എം. മുൻ ജീവനക്കാരൻ -76) അന്തരിച്ചു. ഭാര്യ: ചന്ദ്രമതി, ചെർപ്പുളശ്ശേരി കഴിഞ്ഞേടത്ത് കുടുംബാംഗം. മകൻ: അനുചന്ദ്.

വി.എൽ. ചുമ്മാർ
പാലാരിവട്ടം: വടക്കൻ ഹൗസിൽ വി.എൽ. ചുമ്മാർ  (റിട്ട. ഗ്ളാസ്കോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് - 80)  അന്തരിച്ചു. ഭാര്യ: ത്രേസ്യ. മക്കൾ: സീറ്റ, സീജ, സീജോ വടക്കൻ, സിജു (ജോർജ്). മരുമക്കൾ: പോൾസൺ, നിക്സൺ, ലിബീന, ഷീബ. 

ഹിമ രഞ്ജു
കൂത്താട്ടുകുളം: കോഴിപ്പിള്ളി അമ്പാട്ടുകണ്ടം വാട്ടപ്പിള്ളിൽ രഞ്ജു ജോഷിയുടെ (ഡെൻ നെറ്റ്വർക്ക് ലിമിറ്റഡ്, എറണാകുളം) ഭാര്യ ഹിമ രഞ്ജു (35) അന്തരിച്ചു. മാറാടി മാവേലിപുത്തൻപുര കുടുംബാംഗമാണ്. മകൾ: അനീഘ മേരി രഞ്ജു (കാക്കനാട് ഭവൻസ് ആദർശ വിദ്യാലയം ആറാം ക്ലാസ് വിദ്യാർഥിനി). 

വി.പുഷ്കരാക്ഷി അമ്മ
തിരുവനന്തപുരം: കണ്ണമ്മൂല ചട്ടമ്പിസ്വാമി നഗർ ചാലിയൻവിള വീട്ടിൽ പരേതനായ വാസുപിള്ളയുടെ ഭാര്യ വി.പുഷ്കരാക്ഷി അമ്മ (90-റിട്ട. അധ്യാപിക) അന്തരിച്ചു.  മക്കൾ: പരേതനായ വി.സുകുമാരൻ നായർ, പി.സുഷമാദേവി റ്രിട്ട. കെ.എസ്.ഇ.ബി.), പി.ഉഷാദേവി, പി.സുമാദേവി, പി.ഗീതാദേവി, പി. ലേഖ, സി.അഭിലാഷ് (മനോരമ ന്യൂസ്, കോട്ടയം). മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ നായർ, പരേതനായ ചന്ദ്രശേഖരൻ നായർ,  ടി.സുധാകരൻ, ബാലഗംഗാധരൻ നായർ, എം.ആർ.രേഖ (മനോരമ ഓൺലൈൻ, കോട്ടയം). 

സുശീല ആർ.ഉണ്ണി
പാലക്കാട്: ചാത്തമംഗലം ശ്രീസദനിൽ എൻ.ഐ.ടി. റിട്ട. പ്രൊഫ. പരേതനായ ഡോ. എ.കെ.ആർ. ഉണ്ണിയുടെ ഭാര്യ സുശീല ആർ.ഉണ്ണി (88) ബെംഗളൂരുവിൽ അന്തരിച്ചു. കാവശ്ശേരി വാവുള്ളിപ്പതി കുടുംബാംഗമാണ്. കേരള സാഹിത്യ അക്കാദമി എക്സിക്യുട്ടീവ് അംഗം ഡോ. വി. സുകുമാരന്റെ സഹോദരിയാണ്. മക്കൾ: ഡോ. വി.എൻ. ഉണ്ണി. (നെഫ്രോളജിസ്റ്റ്., ആസ്റ്റർ മെഡിസിറ്റി, കൊച്ചി), വി. പ്രകാശ്, നിർമല. മരുമക്കൾ: അജിത, അനിത, രതീശൻ. 

മാർ ജോർജ് ഞരളക്കാട്ടിന്റെ സഹോദരൻ പീറ്റർ ജോർജ്  ഞരളക്കാട്ട്
മാനന്തവാടി: തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോർജ് ഞരളക്കാട്ടിന്റെ സഹോദരൻ പീറ്റർ ജോർജ് ഞരളക്കാട്ട് (62) അന്തരിച്ചു. നടവയൽ ഇടവകയിലെ ആദ്യകാല കുടിയേറ്റ കുടുംബമായ പരേതരായ ഞരളക്കാട്ട് വർക്കിയുടെയും മേരിയുടെയും മകനാണ്. എ.കെ.സി.സി. ഗ്ലോബൽ സെക്രട്ടറിയും നടവയൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡന്റുമായിരുന്നു. മാനന്തവാടി രൂപത എ.കെ.സി.സി. പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. മാനന്തവാടി കണിയാരം ഇടവകാംഗമായ വടക്കേടത്ത് പുത്തൻപുര എൽസിയാണ് ഭാര്യ. മക്കൾ: ലിൻഡ ബൈജു, ലിനറ്റ്. മരുമകൻ: ബൈജു പൂവത്തിങ്കൽ (മണക്കടവ്). സഹോദരി: എൽസമ്മ അമ്പലത്തിങ്കൽ. 

പി.ടി.പി.അബ്ദുൾ റഹിമാൻ ഹാജി
പാപ്പിനിശ്ശേരി: മുതിർന്ന കോൺഗ്രസ് പ്രവർത്തകനും കർഷക കോൺഗ്രസിന്റെ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റുമായ പി.ടി.പി.അബ്ദുൾറഹിമാൻ ഹാജി (78) കീച്ചേരിയിൽ അന്തരിച്ചു. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി, കീച്ചേരി മൊഹ്യിദ്ദീൻ പള്ളി പ്രസിഡന്റ് പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ്  എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പാപ്പിനിശ്ശേരിയിലെ ആദ്യകാല ഫാർമസിസ്റ്റാണ്. ഭാര്യ: കുഞ്ഞിമറിയം. മക്കൾ: അശ്രഫ് (സൗദി), ഹംസ (സൗദി), നാസർ (ദുബായ്), ഫാത്തിബി, മുഹമ്മദ് റഫീക്ക് (ദുബായ്), സീനത്ത് (ശ്രീകണ്ഠപുരം), ഹനീഫ (സൗദി). മരുമക്കൾ: കെ.കെ.അയിഷ, പി.പി.അയിഷ, എസ്.വി.പി.സഫിയ, മജീദ് മുക്കണ്ണൻ, ബീഫാത്തു, സത്താർ (ശ്രീകണ്ഠപുരം), ഫാത്തിമ (തളിപ്പറമ്പ്), സഹോദരങ്ങൾ: പി.ടി.പി.ഷാഹുൽഹമീദ്, ഖദീജ, പരേതരായ ഡോ. പി.ടി.പി.അബ്ദുള്ള,   ഹുസൈൻകുട്ടി, അയിഷാബി.

വനജ രാമചന്ദ്രൻ
പേരാവൂർ: പാമ്പാളിയിലെ പ്രീതി നിവാസിൽ ചോറൻ രാമചന്ദ്രന്റെ ഭാര്യ വനജ രാമചന്ദ്രൻ (60) അന്തരിച്ചു. മക്കൾ: പ്രവീൺ (യു.എ.ഇ.), റിതേഷ് (ഓസ്ട്രേലിയ). മരുമക്കൾ: ജസീന (കീഴൂർ), ദിവ്യ (കൊച്ചി).   സഹോദരങ്ങൾ: ഡോ. ജയശ്രീ (പേരാമ്പ്ര), യമുന, ലാവണ്യ (ഇരുവരും ബി.എസ്.എൻ.എൽ, ഹൈദരാബാദ്), ജയകുമാർ (കാനഡ). 

രാമചന്ദ്രൻ
തിരുവങ്ങാട്: പ്രസാദം ഹൗസിൽ പി.വി.രാമചന്ദ്രൻ (76) അന്തരിച്ചു. എൽ.ഐ.സി. റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. ഭാര്യ: വി.പി.നളിനി. മക്കൾ: ശാന്തകുമാർ (ദുബായ്), ശാന്തി (ബെംഗളൂരു), പ്രശാന്ത് (മസ്കറ്റ്), ദേവപ്രിയൻ (ദുബായ്). മരുമക്കൾ: രാജേഷ്, രൂപ, ശിഖ (മൂവരും ദുബായ്), റോഷ്നി (മസ്കറ്റ്).   

കത്രീന
വെള്ളരിക്കുണ്ട്: പാമ്പാക്കടയില് പി.വി.ഫിലിപ്പോസിന്റെ ഭാര്യ കത്രീന (80) അന്തരിച്ചു. മണിമല പൈങ്ങോട്ട് കുടുംബാംഗമാണ്.  മക്കള്: മിനി ജോസഫ് പാലാ (ഷിക്കാഗോ), റെജി  (കൊല്ക്കത്ത), അബ്രാഹം (ഓസ്ട്രേലിയ). മരുമക്കള്: എബ്രാഹം മുണ്ടിയാനിക്കല്, പാലാ (ഷിക്കാഗോ), ഉഷ പാമ്പൂരിക്കല് (കൊല്ക്കത്ത), മോനാലിസ (ഡല്ഹി). 

അബ്ദു മുസ്ലിയാർ
വേങ്ങര: എ.ആർ. നഗർ കക്കാടംപുറം പാലമഠത്തിൽ കണ്ണാട്ടിൽ അബ്ദു മുസ്ലിയാർ (73) അന്തരിച്ചു. ഊകത്ത് മഹല്ല് പ്രസിഡന്റാണ്. അവിഭക്ത സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മലപ്പുറം ജില്ല മുശാവറ അംഗവും അവിഭക്ത സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന കമ്മിറ്റിയംഗവും വളാഞ്ചേരി പുറമണ്ണൂർ മജ്ലിസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമാണ്. കുന്നുംപുറം പാലിയേറ്റിവ്  പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. തിരൂരങ്ങാടി വലിയ ജുമാ മസ്ജിദ്, അച്ചനമ്പലം ജുമാ മസ്ജിദ്, ചെറമംഗലം ജുമാ മസ്ജിദ്, തിരൂർ നടുവിലങ്ങാടി ജുമാ മസ്ജിദ്, കടമേരി റഹ്മാനിയ കോളേജ്, തുടങ്ങിയ സ്ഥലങ്ങളിൽ മുദരിസായിരുന്നു. ഭാര്യ: തിരുനാവായ എടക്കുളത്തെ പണ്ഡിതൻ പരേതനായ അബൂബക്കർ ഹാജിയുടെ മകൾ ഉമ്മുകുൽസു ഹജ്ജുമ്മ. മക്കൾ: അൻവർ, ഹന്നത്, ഹാതിക. മരുമക്കൾ: അബ്ദു സലാം മാസ്റ്റർ, ഹനീഫ (ജിദ്ദ),  ഫൗസിയ. 

മേരി 
കേരളശ്ശേരി: അമ്പലക്കുന്ന് മനയാനിപുറത്ത് വീട്ടിൽ പൗലോസിന്റെ ഭാര്യ മേരി (65) അന്തരിച്ചു. മേലുകാവ് കൂട്ടിങ്കൽ കുടുംബാംഗമാണ്.   മക്കൾ: സിസ്റ്റർ ട്രിനി പോൾ സി.എച്ച്.എഫ്. (പയ്യന്നൂർ), സ്വപ്ന, ബിനോയി. മരുമകൻ: ജോസഫ്. സഹോദരങ്ങൾ: ചിന്നമ്മ (വിമലഗിരി, ഇടുക്കി), പാപ്പച്ചൻ, അവറാച്ചൻ (ഇരുവരും ആനമൂളി), പരേതനായ ജോസ്, മത്തച്ചൻ (മേലുകാവ്). 

പ്രൊഫ. രാമചന്ദ്രൻ 
വടക്കഞ്ചേരി: മഞ്ഞപ്ര കോതനത്ത് ചിറയിൽകളം പഞ്ചവടിവീട്ടിൽ പ്രൊഫ. രാമചന്ദ്രൻ (77) അന്തരിച്ചു. പുണെ ലോണാവാല നേവൽ എൻജിനീയറിങ് കോളേജിലെ റിട്ട. പ്രൊഫസറാണ്. ഭാര്യ: ഗിരിജ. മക്കൾ: ഹേമമേനോൻ (ദുബായ്), രശ്മ മിശ്ര (ബെംഗളൂരു). മരുമക്കൾ: ഉണ്ണിക്കൃഷ്ണമേനോൻ (ദുബായ്), നൈമേഷ് മിശ്ര (ബെംഗളൂരു). സഹോദരങ്ങൾ: ദാമോദരൻ (മുംബൈ), ശിവരാമകൃഷ്ണൻ (മഞ്ഞപ്ര). 

എൽ.ഗംഗാഭായി
ചങ്ങനാശ്ശേരി: പ്രമുഖ തിരുവാതിര കലാകാരിയും നാടൻകലാ അക്കാദമി ഗുരുപൂജ പുരസ്കാരജേതാവുമായ വാഴപ്പള്ളി പടിഞ്ഞാറ് തെക്കേടത്ത് എൽ.ഗംഗാഭായി (ബേബി-83) അന്തരിച്ചു. അധ്യാപകനും ഗ്രന്ഥകാരനുമായിരുന്ന പ്രൊഫ. പി.എ.രാമചന്ദ്രൻ നായരുടെ ഭാര്യയാണ്. മക്കൾ: ആർ.ഹരിശങ്കർ, പരേതനായ ആർ.ഹരികുമാർ. മരുമക്കൾ: മഞ്ജു ജി.നായർ, എം.പ്രസന്നകുമാരി. 

എം.ആർ.രാധമ്മ
പേരൂർ: മേച്ചേരിൽ (മിനിസദനം) പരേതനായ നാരായണൻ നായരുടെ ഭാര്യ എം.ആർ.രാധമ്മ (73) അന്തരിച്ചു. സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് റിട്ട. ഉദ്യോഗസ്ഥയാണ്. മക്കൾ: മിനി, ജിജി, ബിജുമോൻ. മരുമക്കൾ: പി.വി.ചന്ദ്രൻ (മേവെള്ളൂർ), രാജ്കുമാർ (ആലപ്പുഴ), വീണ (പാമ്പാടി). 

സിസ്റ്റർ മേരി ഓലപ്പുരയ്ക്കൽ
പാലാ: കൂത്താട്ടുകുളം ശാന്തിഭവൻ മഠാംഗമായ സിസ്റ്റർ മേരി ഓലപ്പുരയ്ക്കൽ (65) അന്തരിച്ചു. കാക്കൂർ ഓലപ്പുരയ്ക്കൽ പരേതരായ ജോൺ-ഏലിക്കുട്ടി ദമ്പതിമാരുടെ മകളാണ്. കൂത്താട്ടുകുളം ദേവമാതാ ആശുപത്രി സ്റ്റാഫ് നഴ്സ്, ദേവമാതാ നഴ്സിങ് സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അധ്യാപിക, അങ്കമാലി ലിറ്റിൽ ഫ്ളവർ നഴ്സിങ് കോളേജ് ലക്ചറർ, പൊതി മേഴ്സി ഹോസ്പിറ്റൽ അസി. പ്രൊഫസർ, മുട്ടുചിറ ഹോളിഗോസ്റ്റ് നഴ്സിങ് സ്കൂൾ വൈസ് പ്രിൻസിപ്പൽ, തിരുവല്ല പുഷ്പഗിരി ആശുപത്രി സ്റ്റാഫ് നഴ്സ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: സിസ്റ്റർ സെറീന എം.എസ്.എ. (രാജസ്ഥാൻ), ലൗലി ജോസഫ് പെരുകോമലയിൽ (യു.എസ്.എ.), രാജു ജോൺ (കാക്കൂർ), ബിനോയ് ജോൺ (യു.എസ്.എ.). 

ഗ്രേസിയമ്മ ഏബ്രഹാം
പുല്ലാട്: വള്ളിപ്പറമ്പിൽ പരേതനായ വി.ടി.ഏബ്രഹാമിന്റെ ഭാര്യ ഗ്രേസിയമ്മ ഏബ്രഹാം (-87, റിട്ട. അധ്യാപിക, എൻ.എം.എച്ച്.എസ്. കുമ്പനാട്) അന്തരിച്ചു. കുമ്പനാട് മേലത്തേതിൽ കുടുംബാംഗമാണ്. മക്കൾ: ഏബ്രഹാം തോമസ് പുല്ലാട് (ചൈൽഡ് ഇവാൻജലിസ്റ്റ്), സൂസൻ,ജസൻ, ബ്ലസൻ. മരുമക്കൾ: രാജു കോയിപ്രം, ചാക്കോച്ചൻ തിരുവനന്തപുരം, ബാബു (മുംെബെ). 

വിജയലക്ഷ്മിയമ്മ
തൊടുപുഴ: പ്രകാശ് മോട്ടോഴ്സ് ഉടമ കൃഷ്ണവിലാസിൽ പരേതനായ കൃഷ്ണന് നായരുടെ ഭാര്യ വിജയലക്ഷ്മിയമ്മ (87) അന്തരിച്ചു. മക്കള്: ബാലചന്ദ്രന് (പ്രകാശ് ഫാര്മസി, പ്രകാശ് ഫ്യുവല്സ്), വിജയകൃഷ്ണന്, രാജഗോപാല് (പ്രകാശ് മോട്ടോഴ്സ്), മായ (ബി.എസ്.എന്.എല്., മൂവാറ്റുപുഴ). മരുമക്കള്: ശ്രീജ കാലനാല് (മൂവാറ്റുപുഴ), രാജേശ്വരി നിരവത്ത് (വളയംചിറങ്ങര), അഡ്വ. സുധ കാവുകാട്ട് (തൊടുപുഴ), കെ.എസ്.അശോക് (റിട്ട. പി.ഡബ്ല്യു.ഡി. സൂപ്രണ്ടിങ് എൻജിനീയര്, ഹില് പാലസ്, മൂവാറ്റുപുഴ). 

കോശിപണിക്കർ
കുണ്ടറ: ആറുമുറിക്കട കാഞ്ഞിരത്തുംമൂട്ടിൽ കെ.കോശിപണിക്കർ (ബേബി-88) അന്തരിച്ചു.  ഭാര്യ: അമ്മിണിക്കുട്ടി (തുമ്പമൺ മങ്ങാട്ടേത്ത് കുടുംബാംഗം). മക്കൾ: വർഗ്ഗീസ് പണിക്കർ (ബിനോയ്-ഖത്തർ), ബീന ജാക്സ് (യു.എസ്.എ.). മരുമക്കൾ: ബിൻസി വർഗ്ഗീസ് (ഖത്തർ), ജാക്സ് വർഗ്ഗീസ് (യു.എസ്.എ.). 

കെ.ഉത്തമൻ
ചാരുംമൂട്: കൂടല് പുന്നമൂട് പുത്തന്വിളയില് കെ.ഉത്തമൻ (62) അന്തരിച്ചു. ഭാര്യ: പ്രസന്ന. മക്കള്: ഉഷസ്, ഉല്ലാസ്. മരുമകന്: അജി. 

ചന്ദ്രശേഖരൻനായർ 
കറ്റാനം: റിട്ട.അഡീഷണൽ എസ്.ഐ. ഭരണിക്കാവ് കട്ടച്ചിറ ഉഷസ്സ് കിഴിയത്ത് വീട്ടിൽ ചന്ദ്രശേഖരൻനായർ (57) അന്തരിച്ചു. ഭാര്യ: ശ്രീലേഖ. മക്കൾ: കിരൺ, കാർത്തിക. മരുമക്കൾ: അശ്വതി, അജിത്ത്.