വടകര: കേരള പോലീസ് അസോസിയേഷൻ  സംസ്ഥാന മുൻപ്രസിഡന്റ് ബാലകൃഷ്ണൻ പുതിയേടത്ത് (65) അന്തരിച്ചു. പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റാണ്. പേരാമ്പ്ര അഡീഷണൽ എസ്.ഐ. ആയാണ് വിരമിച്ചത്. വടകര, നാദാപുരം, കുറ്റ്യാടി, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് തവണയായി എട്ടുവർഷം പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി. പോലീസുകാരുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ അസോസിയേഷൻ ഒട്ടേറെ പ്രവർത്തനം നടത്തിയിട്ടുണ്ട്. ഭാര്യ: ശോഭ. മക്കൾ: ശലഭ, സന്ദീപ്. മരുമക്കൾ: സിജിത്ത് കുമാർ, പിങ്കി എം. നായർ. സഹോദരങ്ങൾ: പരേതനായ ചെരണ്ടത്തൂർ ശ്രീധരൻ മാസ്റ്റർ, രാധ, അച്യുതൻ പുതിയേടത്ത് (മുൻ ഡി.സി.സി. സെക്രട്ടറി).

സരോജാ ബാലൻ
അത്തോളി: കൊടശ്ശേരി അടുവാട്ട് ചെത്തിൽ സരോജാ ബാലൻ (62) അന്തരിച്ചു. തച്ചംപൊയിൽ കുന്നുംപുറം തറവാട്ടംഗമാണ്. ഭർത്താവ്: ബാലൻ (റിട്ട. കണ്ണൂർ സർവോദയ സംഘം, തലശ്ശേരി). മക്കൾ: ബിജി, ബിനി (അധ്യാപിക, മർക്കസ് ഹൈസ്കൂൾ, കൊയിലാണ്ടി), ബിരീഷ് . 

യൂസഫ് 
കക്കാട്: ശാദുലിപ്പള്ളി വി.സി.ഹൗസില് കൗവ്വപ്പുറത്ത് യൂസഫ്(60) അന്തരിച്ചു. ഭാര്യ: ഖൈറുന്നിസ. മക്കള്: തസ്ലിം, തന്സീര് (അബുദാബി), ഫാസില്. മരുമകള്: ഷാനിജ. സഹോദരങ്ങള്: ഹാരിസ്, ആസിമ, മറിയുമ്മ, പരേതയായ സാറ.

സി. നാരായണൻ
കണ്ണൂർ: മലപ്പുറം പരേതനായ   ചാലേരി   കറുപ്പന്റെയും ലക്ഷ്മിയുടെയും മകൻ സി. നാരായണൻ (78) അന്തരിച്ചു. എടപ്പാൾ കാലടി സ്വദേശിയാണ്. ഭാര്യ: നളിനി (പത്മാലയം, കുറുവ പാലത്തിനു സമീപം).

പി.വി.ഹംസ
മാച്ചേരി: മലമ്മൽ സമീറാ കോട്ടേജിൽ പി.വി.ഹംസ (69) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കൾ: എ.എം.മുനീർ, സമീറ, സജീറ. മരുക്കൾ: അബ്ദുൽറസാഖ് (ഖത്തർ), റഫീഖ് (കുവൈത്ത്), ശമീല.

ഇസ്മയിൽ
മമ്പറം: പൊയനാട് കപ്പച്ചാൽ ഹൗസിൽ അസൈനാരുടെയും  ഖദീജയുടെയും മകൻ സി.പി. ഇസ്മയിൽ (71) അന്തരിച്ചു. ഭാര്യ: പി.പി. നബീസ. മക്കൾ: അഷറഫ്, നാസർ, ഷൈബ, സെമീർ. മരുമക്കൾ: സെറീന, ഫാത്തിമ, നജ്മ, താജുദ്ദീൻ. 

അയിശാബി
തായത്തെരു: മൊയ്തീന്പള്ളിക്കുസമീപം ഫൗസിയ മന്സിലില് അമ്പലത്താന്കണ്ടി അയിശാബി (78) അന്തരിച്ചു. ഭര്ത്താവ്: പരേതനായ കേളോത്ത് അബ്ദുല്സലാം. മക്കള്: നാസര്, ഫൗസിയ, റഷീദ്, ആഷിദ. മരുമക്കള്: ഹാഷിം, ഫൗസിയ, ബെയറൂസ്, പരേതനായ പി.മുഹമ്മദ്കുഞ്ഞി. സഹോദരങ്ങള്: ഫാറൂഖ്, സൈബുന്നിസ.

ചെമ്മരത്തി
പാവന്നൂർ മൊട്ട: പാവന്നൂൂരിലെ ചെക്കിക്കുന്നുമ്മൽ ചെമ്മരത്തി (90) അന്തരിച്ചു. പരേതനായ കുഞ്ഞാന്റെ ഭാര്യയാണ്. മക്കൾ: കുമാരൻ, രവീന്ദ്രൻ, നാരായണി, രാധ (കെ.എസ്.എഫ്.ഇ. പുതിയതെരു), തങ്കമണി (സപ്ലൈക്കോ ഇരിട്ടി), മരുമക്കൾ: കുട്ടിരാമൻ, ആനന്ദവല്ലി, ലേഖ, വത്സൻ (മട്ടന്നൂർ മുനിസിപ്പാലിറ്റി), ടൈറ്റസ് . 

മറിയക്കുട്ടി
കുടിയാന്മല: ആദ്യകാല കുടിയേറ്റകർഷകൻ പരേതനായ കണ്ടത്തിൽ എസ്തപ്പാന്റെ ഭാര്യ മറിയക്കുട്ടി (95) അന്തരിച്ചു. നടുവട്ടം പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: പൗലോസ് (കരിന്തളം), ആന്റണി (അരങ്ങ്), മേരി (കണ്ണൂർ), ലോനപ്പൻ (കരിവേടകം), അൽഫോൻസ (എടക്കോം), ജോസഫ് (അരീക്കമല), ലിസ്സി .മരുമക്കൾ: ലീലാമ്മ പരപരാകത്ത്, അല്ലി കുഴിവേലിൽ, മേഴ്സി കുളങ്ങര തൊട്ടിയിൽ, ആന്റണി കൂവക്കാട്ടിൽ, ഫിലോമിന കളത്തിപറമ്പിൽ, ലൈസൻ മ്ലാങ്ങുഴിയിൽ, പരേതനായ പാപ്പച്ചൻ പുതുശ്ശേരി. 

  തോമസ് 
പുല്പള്ളി: പാടിച്ചിറ കമ്മാപ്പറമ്പില് തോമസ് (67) അന്തരിച്ചു. ഭാര്യ: ഏലിയാമ്മ ഓണിശ്ശേരില്. മകള്: അനു (ന്യൂസിലന്ഡ്). മരുമകന്: മാത്യു അഞ്ചെമ്പില് (കടുത്തുരുത്തി).  

 ഭരതൻ 
പൂവാട്ടുപറമ്പ്: മുണ്ടയ്ക്കൽ കണ്ടറംചാലിൽ അമ്മാട്ടിൽ ഭരതൻ (72) അന്തരിച്ചു. ഭാര്യ: പരേതയായ യശോദ. മക്കൾ: പ്രതീഷ്, പ്രമോദ്, പ്രബിത. മരുമക്കൾ: ശ്രീജു, സിന്ധു, ആശ. 

പി. പി. ഫൈസൽ
കോഴിക്കോട്: കുത്ത്കല്ല് മേടപ്പറമ്പിൽ എ. പി. ഹുസൈന്റെ മകൻ പി.പി. ഫൈസൽ (51) അന്തരിച്ചു. മാതാവ്: സൈനബി. ഭാര്യ: താഹിറ. മക്കൾ: ഫിദ, ഫഹദ്, ഫദിയ. മരുമകൻ: സയ്യിദ്. സഹോദരങ്ങൾ: മുസ്തഫ, ഷാഫി, മുജീബ്, അബ്ദുൽ ഗഫൂർ, ലൈല.

സി.എ. ബാബുരാജ്
കോഴിക്കോട്: പരേതനായ സി.ജെ. ആന്റണിയുടെയും അന്നക്കുട്ടിയുടെയും മകൻ സെയ്ന്റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്.എസ്. റിട്ട. അധ്യാപകൻ സി.എ. ബാബുരാജ് ചൂരപ്പൊയ്കയിൽ (59) അന്തരിച്ചു. ഭാര്യ: ഡെയ്സി (കാത്തലിക് സിറിയൻ ബാങ്ക്, കോവൂർ). മക്കൾ: സ്മൃതിരാജ്, സൗഭാഗ്യരാജ്. മരുമകൻ: കെ. ശ്രീജേഷ്. സഹോദരങ്ങൾ: മാത്യു, അന്നമ്മ, തങ്കച്ചൻ, റോക്കച്ചൻ, സുഗതകുമാർ, സൂനമ്മ, ആലീസിലി, ബെൽജി, പരേതനായ സി.എ. ജോസഫ്. 

ത്രേസ്യാമ്മ
ദേവഗിരി: പരേതനായ വെള്ളിയേപ്പിള്ളിൽ വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ (89) അന്തരിച്ചു. പാലാ കുറുമുണ്ടയിൽ കുടുംബാംഗമാണ്.
 മക്കൾ: മേരി കടുവന്നൂർ, വി.വി. സെബാസ്റ്റ്യൻ (റിട്ട.എച്ച്.എം., സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്., തിരുവമ്പാടി), വി.വി. ജോർജ്,  വി.വി. സ്കറിയ, സാലമ്മ കളരിക്കൽ (അധ്യാപിക, സെയ്ന്റ് ജോസഫ്സ് യു.പി. സ്കൂൾ, പുല്ലൂരാംപാറ), ലിൻസ ജോസ് കണ്ടത്തിൻ തൊടുകയിൽ. 
മരുമക്കൾ: തോമസ് കടുവന്നൂര്,  പി.ഡി. ക്ളാരമ്മ (റിട്ട. അധ്യാപിക, പ്രോവിഡൻസ് എച്ച്.എസ്.എസ്., കോഴിക്കോട് ), സിസിലി ജോർജ് കുന്നേൽ പുരയിടത്തിൽ, ആഗ്നസ് സ്കറിയ കൊതമ്പനാനിയിൽ, ജോർജുകുട്ടി ജെയിംസ് കളരിക്കൽ (മാനേജർ, കനറാ ബാങ്ക് കണ്ണൂർ), ജോസ് കണ്ടത്തിൻതൊടുകയിൽ. 

അബു
കാക്കവയല്: ചേരത്തുകണ്ടി അബു (82) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്: മുഹമ്മദ് ഹനീഫ (സൗദി), സലാം, അലി (സൗദി), റുഖിയ, സുബൈദ, റസീന. മരുമക്കള്: മൊയ്തു (ജലീല് പ്രിന്റേഴ്സ്, സുല്ത്താന്ബത്തേരി), ഇബ്രാഹിം, ഷമീര് മുസ്ല്യാര്, ബിയ്യാത്തു, ആരിഫ, ഷമീറ.

മാധവി
കണ്ണപുരം: ഇടക്കേപ്പുറം തെക്ക് നണിയിൽക്കാവിന് സമീപം താമസിക്കുന്ന ചെങ്ങുനിവളപ്പിൽ മാധവി (74) അന്തരിച്ചു.ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: ഉഷ, ഉമ, ഉമേഷ്. മരുമക്കൾ: ഭാസ്കരൻ (കല്ല്യാശ്ശേരി), സുരേന്ദ്രൻ (അഴീക്കോട്), മോചിത (ഒളവറ). സഹോദരങ്ങൾ: മുകുന്ദൻ, ജാനകി, കമലാക്ഷി, പരേതരായ രാമൻ, ഗോവിന്ദൻ. 

കെ.വി.സ്മിത
പേരാവൂർ: വായന്നൂർ ഞാലിൽ കോളനിക്ക് സമീപം മൂഴിയോട്ടില്ലം മധുസൂദനൻ നമ്പൂതിരിയുടെ ഭാര്യ കെ.വി.സ്മിത (39) അന്തരിച്ചു. പരേതനായ ചന്ദ്രശേഖരൻ നമ്പൂതിരിയുടെയും എ.ഐ.നങ്ങേലിയുടെയും മകളാണ്. 

കുമാരൻ
തിരൂർ: സംഗം ഹോട്ടൽ ഉടമയും ഗുരുസ്വാമിയുമായ കോട്ട് പഴങ്കുളങ്ങര കാവീട്ടിൽ കുമാരൻ (94) അന്തരിച്ചു. ഭാര്യ: ദേവകി.മക്കൾ: വേലായുധൻ, ദിനേശൻ, സംഗം മണി (ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി), പുരുഷോത്തമൻ, സത്യഭാമ, രമാദേവി, അനിത. മരുമക്കൾ: പെരുമാൾ ശേഖരൻ, സ്കേഹനാഥ്, സൗഭാഗ്യവതി, വസന്ത, അനിത, മിനി. സഹോദരങ്ങൾ: കൃഷ്ണൻ, പരേതരായ കാർത്ത്യായനി, മാണി, ചീരായി. 

അബ്ദുറഹിമാൻ
പെരിന്തൽമണ്ണ: മാനത്തുമംഗലം മാട് റോഡിൽ റെക്സ് തയ്യൽക്കട ഉടമ തൊണ്ണംതൊടി അബ്ദുറഹിമാൻ (65) അന്തരിച്ചു. പിതാവ്: പരേതനായ ആലിയാമുട്ടി. ഭാര്യ: നെച്ചിയിൽ സുബൈദ. മക്കൾ: രഹന, ഷബാന, മുഹമ്മദ് റോഷൻ, മുഹമ്മദ് അഫീഫ്. മരുമക്കൾ: ഷഹീൻ(ഒമാൻ), അഡ്വ. ബഷീർ, ഷബ്ന, അസ്ന.

നാരായണി
താനൂർ: മോര്യയിലെ അഴുപ്പുറത്ത് നാരായണി (87) അന്തരിച്ചു. ഭർത്താവ്: പരേതനായ പഞ്ഞക്കുട്ടി. മക്കൾ: സുബ്രഹ്മണ്യൻ (സി.പി.ഐ. മലപ്പുറം  ജില്ലാകമ്മറ്റിയംഗം), രാമൻ (സി.പി.ഐ. താനൂർ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി), സൽഗുണൻ, ഹരിദാസൻ, പുഷ്കരാക്ഷൻ, കോമളം, സുനീതി, ജയഭാരതി. മരുമക്കൾ: ജലജ, ശാന്തകുമാരി, സജിത, പ്രസീത, ശ്രീജ, നാരായണൻ, സുന്ദരൻ, സജീവൻ.

ഗോപി
ഒല്ലൂര്: ആനക്കല്ല് വട്ടമാവ് മംഗലത്തുപറമ്പില് മുത്തുവിന്റെ മകന് ഗോപി (56) അന്തരിച്ചു. മിനി ലോറിയിലെ ജീവനക്കാരനായിരുന്നു. വെള്ളിയാഴ്ച രാവിലെ വാഹനത്തില് കയറാന് തുടങ്ങുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ: സിന്ധു. മക്കള്: ആതിര, ആരതി, അപര്ണ. മരുമക്കള്: രാഹുല് (ദുബായ്), ശരത്ത്. 

സ്കറിയ 
എളനാട്: കാരക്കാട്ട് വീട്ടിൽ സ്കറിയ (89) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജോൺ, ജോസഫ്, മോളി, സിസ്റ്റർ ലാലി, ലിസി, ബിജി. മരുമക്കൾ: ചിന്നമ്മ, റോസമ്മ, ദേവസ്യ, പി.ടി. തോമസ്, കെ.ജെ. തോമസ്. 

മഹാകവി വള്ളത്തോളിന്റെ പുത്രി വാസന്തി മേനോന്
മഹാകവി വള്ളത്തോള് നാരായണമേനോന്റെ പുത്രിയും ചെറുതുരുത്തി നാഗിലയില് പരേതനായ കേശവമേനോന്റെ ഭാര്യയുമായ വള്ളത്തോള് വാസന്തി മേനോന് (90) അന്തരിച്ചു. ദീര്ഘകാലം കേരള കലാമണ്ഡലം ഭരണസമിതി അംഗമായിരുന്നു. കലാമണ്ഡലത്തിന്റെ വളര്ച്ചയില് മുഖ്യപങ്കു വഹിച്ച ഇവര് സാംസ്കാരികരംഗത്തും സജീവമായിരുന്നു. 2017-ല് സമഗ്രസംഭാവനയ്ക്കുള്ള എം.കെ.കെ. നായര് പുരസ്കാരം ലഭിച്ചു. മക്കള്: മാലിനി (അധ്യാപിക, സുമ സ്കൂള്, ഷൊര്ണൂര്), മദനന് കെ. മേനോന് (സെക്രട്ടറി, തോടയം കഥകളി ക്ലബ്ബ്, കോഴിക്കോട്), അജിത്കുമാര് (നടന്, പരസ്യചിത്ര മേഖല), ദിലീപ്കുമാര് (മെഡിക്കല് റെപ്രസന്റേറ്റീവ്). മരുമക്കള്: രാജഗോപാല് (റിട്ട. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥന്), സരള, അനുരാധ (ചിന്മയ സ്കൂള്, കോയമ്പത്തൂര്), രാധിക. 

ബാലകൃഷ്ണൻ
നിലമ്പൂർ: മണലൊടി താഴേപ്പറമ്പിൽ ബാലകൃഷ്ണൻ (62) അന്തരിച്ചു. ഭാര്യ: നിർമല. മക്കൾ: സുജേഷ്, സുജില, സുജിത. മരുമക്കൾ: പ്രസാദ് (ദുബായ്), ഡോ. ശിവദാസൻ (കോട്ടയ്ക്കൽ ആര്യവൈദ്യശാല), സുമി.

ടി. കൃഷ്ണൻകുട്ടി
കൊടുന്തിരപ്പുള്ളി: അത്താലൂർ കടാക്ഷത്തിൽ ടി. കൃഷ്ണൻകുട്ടി (രാജൻമാസ്റ്റർ-78) അന്തരിച്ചു. കൊടുന്തിരപ്പുള്ളി എസ്.എൻ.യു.പി.സ്കൂൾ റിട്ട. അധ്യാപകനാണ്. കെ.എസ്.ടി.എ. നൂറണി ബ്രാഞ്ച് സെക്രട്ടറി, സി.പി.എം. പിരായിരി ലോക്കൽ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു. പിരായിരി വില്ലേജ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: മുന്നൂർക്കോട് കുളങ്കര ചിന്നമണി ടീച്ചർ (റിട്ട. അധ്യാപിക, എസ്.എൻ.യു.പി.സ്കൂൾ). മക്കൾ: ഷീജ കെ.കെ. (അധ്യാപിക, എസ്.എൻ.യു.പി.സ്കൂൾ), ഷിബു കെ.കെ. (കളക്ടറേറ്റ്, പാലക്കാട്). മരുമക്കൾ: രാമദാസ് (ഡി.ഇ.ഒ. ഓഫീസ്, പാലക്കാട്), ജ്യോതി (പോസ്റ്റ് മാസ്റ്റർ, പുതിയങ്കം പോസ്റ്റോഫീസ്).  

പത്മനാഭൻ നായർ
പത്തിരിപ്പാല: നഗരിപ്പുറം വാഴക്കാട് വീട്ടിൽ പരേതനായ നാരായണൻ നായരുടെ മകൻ പൊതിയത്ത് പത്മനാഭൻ നായർ (65) അന്തരിച്ചു. ഭാര്യ: വളപ്പിൽ പത്മിനി. മക്കൾ: പത്മരാജ്, പത്മജിത്ത്, പത്മശാന്ത്. മരുമക്കൾ: ധന്യ, സ്വാതി, ഐശ്വര്യ. 

 മേരി ആന്റണി
 തോപ്പുംപടി: മുണ്ടംവേലി, വട്ടത്തറ പരേതനായ ആന്റണി ജോർജ് മാസ്റ്ററുടെ ഭാര്യ മേരി ആന്റണി (83) അന്തരിച്ചു. തോപ്പുംപടി കോന്നുള്ളി കുടുംബാംഗമാണ്. മക്കൾ: ജോസഫ് ജോർജ് (റിട്ട. സെൻട്രൽ എക്സൈസ്), സേവ്യർ ജോർജ് (റിട്ട. പി.എം.എസ്.സി. ബാങ്ക്). മരുമക്കൾ: പുഷ്പ ജോസഫ്, കെ.ജെ. മീന (അധ്യാപിക, ഒ.എൽ.സി.ജി.എച്ച്.എസ്., തോപ്പുംപടി). 

  വി.എ. ജോര്ജ് 
 കുറുപ്പംപടി: കോട്ടയം പയ്യപ്പാടി വാഴേപ്പറമ്പില് വി.എ. ജോര്ജ് (ഗോസ്പല് സ്റ്റേഷന്, പയ്യപ്പാടി-88) അന്തരിച്ചു. ഭാര്യ: സാറാമ്മ, വായ്ക്കര ചിറക്കക്കുടി കുടുംബാംഗം. മക്കള്: ആനി (അമേരിക്ക), ഡോ. ബാവ വര്ഗീസ് (ബെംഗളൂരു), സൂസന് (ചെന്നൈ). മരുമക്കള്: സജു ജോണ് (അമേരിക്ക), ഡോ. അജി വര്ഗീസ്, സാജു വര്ഗീസ് (ചെന്നൈ). 

യാക്കോബ് പൈലി
പുക്കാട്ടുപടി: മുതുകാടന് യാക്കോബ് പൈലി (74) അന്തരിച്ചു. ഭാര്യ: ശോശാമ്മ. മക്കള്: ഷിലു, ജിലു, അനീറ്റ (ഓസ്ട്രേലിയ). മരുമക്കള്: സ്ലീബ, സിബി, ലവിന് (ഓസ്ട്രേലിയ). 

ടി.എം. ഷാനവാസന്
നീറിക്കോട്: കെ.കെ. ജങ്ഷന് തറയില് ടി.എം. ഷാനവാസന് (61) അന്തരിച്ചു. ഭാര്യ: ഗീത, (ആശാ വര്ക്കര്) കുറ്റിക്കാട്ടുകര കരിപ്പായില് കുടുംബാംഗം. മക്കള്: ഷണിത (നഴ്സ്, സില്വര് ലൈന് ഹോസ്പിറ്റല്, കടവന്ത്ര), ഷഗിത (ത്രീ സ്റ്റാര് മോട്ടോഴ്സ്, തമ്മനം). മരുമക്കള്: അനീഷ് (ടെലികോം, ഇടപ്പള്ളി), രാജേഷ്  (ഇ.എസ്.ഐ. കണ്സള്ട്ടന്റ്).

എസ്.സനന്ദകുമാർ
രാമപുരം: മുതിർന്ന മാധ്യമപ്രവർത്തകനായ അമനകരമന എസ്. സനന്ദകുമാർ(59) അന്തരിച്ചു. മുപ്പതുവർഷത്തോളം കൊച്ചി ടൈംസ് ഓഫ് ഇന്ത്യയിൽ സ്പെഷ്യൽ കറസ്പോണ്ടന്റ് ആയി ജോലിനോക്കിയിരുന്നു. കഴിഞ്ഞ വർഷം ജോലിയിൽനിന്ന് വിരമിച്ചു. പരേതനായ എൻ.സുകുമാരൻ നമ്പൂതിരിപ്പാടിന്റെയും നീലി അന്തർജനത്തിന്റെയും മകനാണ്. ഭാര്യ: ഷേർളി മാള കിഴക്കേടത്ത് മന കുടുംബാംഗം. മകൻ: തരുൺ എസ്.കുമാർ. 

ഭാർഗവി
ചീന്തലാർ: പള്ളാശേരിൽ പരേതനായ ശങ്കുവിന്റെ ഭാര്യ ഭാർഗവി(90) അന്തരിച്ചു.
 മക്കൾ: പി.എസ്.കുമാരൻ, പി.എസ്.സുകുമാരൻ, പി.എസ്.പൊന്നമ്മ, പി.എസ്.തങ്കച്ചൻ, പി.എസ്.സദാനന്ദൻ, പി.എസ്.ശോഭന, പരേതനായ പി.എസ്.ഭാസ്കരൻ. മരുമക്കൾ: ചെല്ലമ്മ, സോമലത, പങ്കജാക്ഷി, സോമൻ, ലത, സുശീല, സോമൻ.

ജോസഫ് ചാക്കോ
മാങ്കുളം: ആറാം മൈൽ കോലോത്ത് ജോസഫ് ചാക്കോ(93)അന്തരിച്ചു. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: മേരി കോയിക്കൽ, ലില്ലിക്കുട്ടി അറയ്ക്കപ്പറമ്പിൽ, ജോയി, ജോസ്, ലാൽ. മരുമക്കൾ: തങ്കച്ചൻ, മാത്യു, ജിൻസി, മേഴ്സി. 

രത്നാ സുധാകരൻ
കാരയ്ക്കാട്: പ്രീതിനിലയത്തിൽ സുധാകരന്റെ ഭാര്യ രത്നാ സുധാകരൻ(75) അന്തരിച്ചു. കുളനട പുളിനിൽക്കുന്നതിൽ കുടുംബാംഗം. മക്കൾ: ജ്യോതി(ഡൽഹി), പ്രീതി(അമേരിക്ക). മരുമക്കൾ: രാജി, അനിൽ. 

തോമസ് പി.നൈനാൻ
തടിയൂർ: പൂഴിക്കാലായിൽ തോമസ് പി.നൈനാൻ(ബേബി-71) അന്തരിച്ചു. ഭാര്യ: പുന്നയ്ക്കാട് പുത്തേത്ത് തുണ്ടിപറമ്പിൽ കുടുംബാംഗം പൊന്നമ്മ നൈനാൻ. മക്കൾ: നിബു(സത്ന), നവിൻ(െബംഗളൂരു), നിറ്റ(ദുബായ്). മരുമക്കൾ: ഡോ. അന്നമ്മ ജോർജ്(സത്ന), ട്രിക്സി(െബംഗളൂരു), തിരുവമ്പാടി കുറ്റികാട്ട് മണ്ണിൽ ഡിൻസ് ജോസഫ്(ദുബായ്). 

കെ.വിജയമ്മ
തിരുവനന്തപുരം: നാലാഞ്ചിറ ചെഞ്ചേരി പുറന്നാട്ടുവിള പുത്തൻവീട്ടിൽ (സി.ആർ.എ.-87) പരേതനായ ശ്രീധരൻ നായരുടെ ഭാര്യ കെ.വിജയമ്മ (87) അന്തരിച്ചു. 
മക്കൾ: വി.മഹേശ്വരി അമ്മ, എസ്.സദാശിവൻ നായർ, എസ്.രാധാകൃഷ്ണൻ നായർ, എസ്.ഉദയകുമാർ. മരുമക്കൾ: പരേതനായ വിജയകുമാർ, ഗീതാകുമാരി, അനിതകുമാരി, ഇന്ദു എൻ.കെ. 

ആർ.സുരേന്ദ്രൻ
വെഞ്ഞാറമൂട്: അതുല്യ മൊത്തവ്യാപാര സ്റ്റോർ ഉടമ അതുല്യയിൽ ആർ.സുരേന്ദ്രൻ (75) അന്തരിച്ചു. ഭാര്യ: ലൈലാ സുരേന്ദ്രൻ (അതുല്യ സ്റ്റിച്ചിങ് വെഞ്ഞാറമൂട്).മക്കൾ: ഷെറിൻ ഷാജു (യു.കെ.), ടിൻറു അരുൺ (യു.എ.ഇ.), ശ്രുതി റോളിൻ (യു.കെ.). മരുമക്കൾ: ഷാജു ഭാസ്കരൻ (യു.കെ.), അരുൺ ജയകുമാർ (യു.എ.ഇ.), റോളിൻ (യു.കെ.).  

രത്നമ്മ
മണ്ഡപത്തിൻകടവ്: നെട്ടയത്തു വടക്കുംകരവീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ രത്നമ്മ (81) അന്തരിച്ചു. മക്കൾ: ചന്ദ്രൻ, രാമചന്ദ്രൻ, മുരളി. 

വേലപ്പൻ നാടാർ
മണ്ഡപത്തിൻകടവ്: പേരേക്കോണം വിനോദ്ഭവനിൽ വേലപ്പൻ നാടാർ (70) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: വിനോദ്കുമാർ, സന്തോഷ്കുമാർ, സജികുമാർ. 

എസ്.രാമചന്ദ്രൻ
തിരുവനന്തപുരം: വഴയില ക്രൈസ്റ്റ് നഗർ റോഡ് കെ.എൻ.ആർ. 4-ൽ എസ്.രാമചന്ദ്രൻ (85-പി.ഡബ്ല്യു.ഡി. കോൺട്രാക്ടർ) അന്തരിച്ചു. ഭാര്യ: ലീലാ രാമചന്ദ്രൻ. മക്കൾ: സുധീർ (കാനഡ), സുധീഷ് . മരുമക്കൾ: ജയലക്ഷ്മി, മഞ്ജു.

 കെ. രാജരത്നം 
 ബെംഗളൂരു: തലശ്ശേരി അരങ്ങില്ലത്ത് വീട്ടില് കെ. രാജരത്നം (77) ബെംഗളൂരുവില് അന്തരിച്ചു. സൗത്ത് ഇന്ത്യന് ബാങ്ക് മുന് ഉദ്യേഗസ്ഥനാണ്. ഭാര്യ: കര്പ്പകവല്ലി. മകള്: അനുപമ. മരുമകന്: അരുണ്. സഹോദരങ്ങള്: സുന്ദരം, മുരളീധരന്, ലതിക, സാവിത്രി. ശവസംസ്കാരം ശനിയാഴ്ച രാവിലെ 11-ന് വില്സന് ഗാര്ഡന് വൈദ്യുതി ശ്മശാനത്തില്.

അഡ്വ. ജെയിംസ് വിൻസെന്റ്
കൊല്ലം ശക്തികുളങ്ങര സ്വദേശി അഡ്വ. ജെയിംസ് വിൻസെന്റ് (47) അന്തരിച്ചു. ഷാർജയിൽ ബിസിനസ് നടത്തുകയായിരുന്ന ജെയിംസ് അഞ്ചുമാസം മുമ്പാണ് നാട്ടിൽ താമസമാക്കിയത്.   ആർ.എസ്.പി. (ഷിബു ബേബിജോൺ വിഭാഗം) ശക്തികുളങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ ഇദ്ദേഹം  ഷാർജ മൽക്ക സാംസ്കാരിക സമിതി പ്രവർത്തകനായിരുന്നു. ഭാര്യ: എലിസബത്ത്. മകൾ : അന്ന. പരേതരായ ചക്കിട്ടത്തോപ്പ് വിൻസെന്റിന്റെയും അന്നാമ്മയുടെയും മകനാണ്. ശവസംസ്കാരം വെള്ളിയാഴ്ച ശക്തികുളങ്ങര പള്ളിയിൽ.