കുഞ്ഞിമാധവി അമ്മ 
മേമുണ്ട: അരക്കുളങ്ങര മരുതിയാട്ട് കുഞ്ഞിമാധവി അമ്മ (80) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിക്കൃഷ്ണക്കുറുപ്പ്. മക്കൾ: പത്മനാഭൻ, ഗംഗാധരൻ, സരസ്വതി, സാവിത്രി. മരുമക്കൾ: പ്രകാശൻ, ആനന്ദകൃഷ്ണൻ, ശോഭ, പവിത. സഹോദരങ്ങൾ: ബാലകൃഷ്ണക്കുറുപ്പ്, ലക്ഷ്മിക്കുട്ടി (ഇരുവരും ചെന്നൈ), പരേതരായ കുഞ്ഞിരാമക്കുറുപ്പ്, അനന്തക്കുറുപ്പ്.

സുരേന്ദ്രൻ എൻ.എം.
പന്തീരാങ്കാവ്: എറക്കത്തിൽ നെടുമ്പുറത്ത് മേത്തൽ സുരേന്ദ്രൻ (65) അന്തരിച്ചു. സി.പി.എം. പന്തീരാങ്കാവ് ബ്രാഞ്ച് മുൻസെക്രട്ടറിയും പ്രഭാത് ആർട്സ് ക്ലബ്ബിന്റെ പ്രവർത്തകനുമായിരുന്നു. ഭാര്യ: ദേവി. മക്കൾ: സബിത, പരേതയായ സജിത. മരുമകൻ: രാമചന്ദ്രൻ. സഹോദരങ്ങൾ: പരേതനായ ഗംഗാധരൻ, ശാരദ, കൗസു, സുലോചന.

കൃഷ്ണനുണ്ണി നായർ
കുന്നത്തറ: കോതങ്ങൽ മേച്ചേരി പള്ളിയിൽ കൃഷ്ണനുണ്ണി നായർ (76) അന്തരിച്ചു. ഭാര്യ: സരോജിനി അമ്മ. മക്കൾ: അഞ്ജലി, അനുപ്രിയ (മലബാർ മെഡിക്കൽകോളേജ്). 
മരുമക്കൾ: പ്രശാന്ത് ഇ. (എക്സോൺ സൊലൂഷൻസ്), രജീഷ് (നേവൽ അക്കാദമി, ഏഴിമല). സഹോദരങ്ങൾ: പത്മാവതിയമ്മ, സത്യഭാമ, വിജയലക്ഷ്മി, പ്രേമാവതി, അബലാമണി, പരേതനായ മോഹനൻ. 

ശ്രീരാം സുബ്രഹ്മണ്യൻ
കോഴിക്കോട്: ചേവായൂർ സ്റ്റേറ്റ് ബാങ്ക് ഓഫീസേഴ്സ് കോളനി ‘മഹാലക്ഷ്മി’ യിൽ പരേതനായ പി.എൻ. സുബ്രഹ്മണ്യയ്യരുടെ മകൻ ശ്രീരാം സുബ്രഹ്മണ്യൻ (51) ഏറ്റുമാനൂർ ‘മഹാലക്ഷ്മി’ യിൽ അന്തരിച്ചു. പാലക്കാട് കള്ളിയത്ത് ടി.എം.ടി. സ്റ്റീൽസിൽ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറാണ്. ഭാര്യ: സരിത അയ്യർ (അസിസ്റ്റന്റ് പ്രൊഫസർ, ഏറ്റുമാനൂരപ്പൻ കോളേജ്). മക്കൾ: ലക്ഷ്മി, വാണി. അമ്മ: കമല സുബ്രഹ്മണ്യൻ. സഹോദരങ്ങൾ: ഡോ. എസ്. നാരായണൻ, ഡോ. എസ്. ലക്ഷ്മി (ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട്). 

നാരായണി
പേരാമ്പ്ര: പരേതനായ കെ.കെ. രാഘവന്റെ ഭാര്യ കൈപ്രം കിഴക്കേ മാണിക്കോത്ത്കണ്ടി  നാരായണി (74) അന്തരിച്ചു. മക്കൾ: ജ്യോതി, ജയരാജ്, ഷീജ, ഷാജി (ഒയാമ). മരുമക്കൾ: ചന്ദ്രൻ, രഞ്ജിനി, സുരേഷ് ബാബു, ഷിബിന. സഹോദരങ്ങൾ: കുമാരൻ, നാരായണൻ, രാഘവൻ, കുഞ്ഞിക്കേളു, പരേതയായ അമ്മാളു.

കൊച്ചുവറീത്
ചേലൂര്: പരേതനായ അറയ്ക്കല് തൊഴുത്തുംപറമ്പില് റപ്പായിയുടെ മകന് ടി.ആര്. കൊച്ചുവറീത് (93) മുംെബെയില് അന്തരിച്ചു. റിട്ട. റിസര്വ് ബാങ്ക് ഉദ്യോഗസ്ഥനാണ്. ഭാര്യ: തങ്കം (ഇരിങ്ങാലക്കുട വടക്കുംപാടന് കുടുംബാംഗം). മക്കള്: ഉഷ, ലീന, ബാബു, ജിമ്മി. മരുമക്കള്: ജോണി, മാഗി, ആഷ.

കെ.വി. തോമസ്  
പീച്ചി: വിലങ്ങന്നൂർ വാക്കയിൽ കെ.വി. തോമസ് (തമ്പി-71) അന്തരിച്ചു. ഭാര്യ: പൊന്നമ്മ. മക്കൾ: ലിനി, ലിറ്റി, ലിജി, ലിബിയ. മരുമക്കൾ: ജോമി (സൗദി), സാം മാവേലിക്കര, അനി(ബഹ്റൈൻ), അനു മാവേലിക്കര.    

ചേറു   
കുന്നംകുളം: കൊച്ചിന് സ്റ്റോഴ്സ് വസ്ത്രവ്യാപാരസ്ഥാപന ഉടമ വൈശ്ശേരി ചുങ്കത്ത് ചേറു (78) അന്തരിച്ചു. ഭാര്യ: എമിലി. മക്കള്: ഷെറിന് (ഷാര്ജ), ഷെജീവ് (ഫാര്മസി, വള്ളുവനാട് ആശുപത്രി), ഷെജിന് (കൊച്ചിന് സ്റ്റോഴ്സ്). മരുമക്കള്: ഷാജി (ഷാര്ജ), സോണിയ (അസോസിയേറ്റ് പ്രൊഫസര്, രാമകൃഷ്ണ ഫാര്മസി കോളേജ്, കോയമ്പത്തൂര്), ജെസി. 

കാങ്ങു   
വെസ്റ്റ് മങ്ങാട്: ചെറുവത്തൂര് കാങ്ങു (കാങ്ങുട്ടി-86) അന്തരിച്ചു. ഭാര്യ: മറിയാമ്മ. മക്കള്: പ്രേമി, ജമീമ, ലാലി, കെന്സന് (ദുബായ്). 

ഗോവിന്ദൻകുട്ടി നായർ 
കൊച്ചി: പോർട്ട് ട്രസ്റ്റ് റിട്ട. വാർഫ് സൂപ്രണ്ട് വൈറ്റില ജനത റോഡ് ടാഗോർ ലെയ്ൻ ചൈതന്യയിൽ നങ്ങേത്ത് ഗോവിന്ദൻ കുട്ടി നായർ (95) ഹൈദരാബാദിൽ മകളുടെ വീട്ടിൽ അന്തരിച്ചു. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: എൻ.ജി. രാധാകൃഷ്ണൻ (കോർപ്പറേഷൻ ബാങ്ക് റിട്ട. സീനിയർ മാനേജർ), കമലകുമാരി (ഹൈദരാബാദ്), ഗീത (ബെംഗളൂരു), രാജേഷ് (ദുബായ്). മരുമക്കൾ: ശ്രീകുമാരി (പ്രിൻസിപ്പൽ, വിദ്യോദയ സ്കൂൾ, പൊള്ളാച്ചി), സദാനന്ദ് (ഹൈദരാബാദ്) മധുസൂദനൻ (ബെംഗളൂരു), ബിന്ദു (ദുബായ്).

എം.എൻ. മോഹൻ ഷാജി 
വൈപ്പിന്: ഭാരതീയ ദളിത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി ഞാറയ്ക്കല് മരോട്ടിയാന് പരേതനായ നാരായണന്റെ മകന് മോഹൻ ഷാജി (56) അന്തരിച്ചു. ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി കണ്വീനര്, കര്ഷക കോണ്ഗ്രസ് വൈപ്പിന് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, സര്വോദയം കുര്യന് സ്മാരക ട്രസ്റ്റ് ജനറല് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. അമ്മ: കമലാക്ഷി. സഹോദരങ്ങള്: ലാലന്, സുരേഷ്ബാബു, സുനില്കുമാര്, അനില്കുമാര്, ശ്രീകല, അമ്പിളി.

ചലച്ചിത്ര നടി ചിന്നമ്മ ജോൺ 
തിരുവാങ്കുളം: കടുങ്ങമംഗലം പള്ളിപ്പുറം കല്ലറയ്ക്കൽ പരേതനായ ജോൺ പോളിന്റെ ഭാര്യ ചിന്നമ്മ ജോൺ (80) അന്തരിച്ചു. 'കട്ടപ്പനയിലെ ഋത്വിക് റോഷൻ', 'അരവിന്ദന്റെ അതിഥികൾ', 'കങ്കാരു', 'ഗുലുമാൽ' തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പുത്തൻകുരിശ് മാളിയേക്കൽ കണ്ണേത്ത് കുടുംബാംഗമാണ്. മക്കൾ: പോൾ ജോൺ, ജോസഫ് ജോൺ, മാത്യു ജോൺ. മരുമകൾ: ബിൻസി ജോസഫ്. 

ടി.ഡി. ഡേവിഡ് 
അങ്കമാലി: അങ്കമാലി നഗരസഭ മുൻ ചെയർമാൻ, അങ്കമാലി തച്ചിൽ വീട്ടിൽ ടി.ഡി. ഡേവിഡ് (68) അന്തരിച്ചു. 1995 മുതൽ 2000 വരെ നഗരസഭാ ചെയർമാനും 1980 മുതൽ 2010 വരെ നഗരസഭാ കൗൺസിലറുമായിരുന്നു. ഭാര്യ: ആരക്കുഴ ഞറളക്കാട്ട് കുടുംബാംഗം ഷാന്റി. മക്കൾ: പ്രസന്ന ഡേവിഡ് (കാനഡ), പ്രിയ ഡേവിഡ് (സിവിൽ എൻജിനീയർ). 

വർഗീസ് 
കാലടി: മഞ്ഞപ്ര കാച്ചപ്പിള്ളി മാടന് വീട്ടില് വർഗീസ് (82) അന്തരിച്ചു. ഭാര്യ: ചേരാനല്ലൂര് തോട്ടുവ കരോട്ട് വീട്ടില് ത്രേസ്യാമ്മ. മക്കള്: വില്സണ് (കോണ്ഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയംഗം, ബേബി (ബിസിനസ്സ്), ഫാ. ജോബി കാച്ചപ്പിള്ളി മാടന് (യു.കെ.), ഫാ. ജോമോന് കാച്ചപ്പിള്ളി മാടന് . 

കെ.എം. സൈമൺ
ചെന്നൈ: പത്തനംതിട്ട വാഴമുട്ടം മല്ലശ്ശേരി കളയിലുവിളയില് കെ.എം. സൈമൺ (60) അമ്പത്തൂര് ഐ.സി.എഫ്. കോളനിയില് അന്തരിച്ചു. ജയിംസ് വാക്കര് ഇമ്മാര്ക്കോ കമ്പനിയുടെ ജനറല് മാനേജരായിരുന്നു. ഓര്ത്തഡോക്സ് സഭ മദ്രാസ് ഭദ്രാസന കൗണ്സില് അംഗം, പാടി സെയ്ന്റ് ജോര്ജ് ഓര്ത്തഡോക്സ് ദേവാലയം ട്രസ്റ്റി എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്. ഭാര്യ: സൂസമ്മ സൈമണ്. മക്കള്: ഡെന്നിസ് (സിങ്കപ്പൂര്), ആഗ്നസ് (ചെന്നൈ). ശവസംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 11.30-ന് പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് മാര് ബര്സൗമ ഓര്ത്തഡോക്സ് പള്ളി സെമിത്തേരിയില്. 

അനി എബ്രഹാം 
ബെംഗളൂരു: കോട്ടയം പുതുപ്പള്ളി കാരുവള്ളില് അനി എബ്രഹാം (58) ബെംഗളൂരു എസ്.ജി. പാളയയില് അന്തരിച്ചു. പ്രസ് ഫോട്ടോഗ്രാഫറാണ്.  ഭാര്യ: സൂസന് എബ്രഹാം (നാട്ടകം വരമ്പിനകത്ത് കുടുംബാംഗം). മക്കള്: ശ്രുതി, ശീതള്. ശവസംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ബെംഗളൂരു സെയ്ന്റ് തോമസ് ഫെറോനാ ദേവാലയത്തിലെ ശുശ്രൂഷയ്ക്കുശേഷം ഹൊസൂര് റോഡ് സെമിത്തേരിയില്.

വി.കെ.കുഞ്ഞിക്കണ്ണൻ നായർ 
മാലൂർ: മാലൂർ സിറ്റിയ്ക്കടുത്ത പനോളിവീട്ടിൽ വി.കെ.കുഞ്ഞിക്കണ്ണൻ നായർ (99) അന്തരിച്ചു. ഭാര്യ: വി.കെ.മാധവി. മക്കൾ: വി.കെ.കാർത്ത്യായനി, ജാനകി, നളിനി, രവീന്ദ്രൻ, രമേശൻ, ശ്രീലത. മരുമക്കൾ: കെ.വി.നാരായണൻ (റിട്ട. ജീവനക്കാരൻ, സബ് രജിസ്ട്രാർ ഓഫീസ്, മട്ടന്നൂർ), ശ്രീധരൻ (ഉളിയിൽ), ചന്ദ്രൻ (കായലോട്), ഉഷ (അഞ്ചരക്കണ്ടി), റീത്ത (പാതിരിയാട്), ഇ.ശശീന്ദ്രൻ (മാലൂർ). സഹോദരങ്ങൾ: പരേതരായ വി.കെ.കുഞ്ഞിരാമൻ മാസ്റ്റർ (റിട്ട. മാലൂർ യു.പി.സ്കൂൾ), വി.കെ.അപ്പുക്കുട്ടി നായർ (റിട്ട. ജീവനക്കാരൻ, വില്ലേജ് ഓഫീസ്, ശിവപുരം -കാഞ്ഞിലേരി), വി.കെ.കുഞ്ഞമ്പു നായർ.

പദ്മിനിയമ്മ
മയ്യഴി: പന്തക്കൽ ഗവ. ആസ്പത്രിക്ക് സമീപം അമ്പലപ്പറമ്പത്ത് പദ്മിനിയമ്മ (91) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: ഇന്ദിര, വിശ്വനാഥൻ (മുംബൈ), നിർമല, ബേബി, പദ്മജ, പ്രഭാകരൻ (ബാബു), പരേതനായ രവീന്ദ്രൻ നമ്പ്യാർ. മരുമക്കൾ: ബാലകൃഷ്ണൻ, രവി നാരായണൻ, രാജശേഖരൻ, ജയലക്ഷ്മി, ശൈലജ, കൽപ്പന. 

പദ്മിനിഅമ്മ    
കോടിയേരി: കണ്ണിപ്പൊയിൽ നാരായണൻ നായരുടെ മകൾ പറയന്റവിട എം.കെ.പദ്മിനിഅമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ഒതയോത്ത് പദ്മനാഭൻ നായർ. മക്കൾ: എം.കെ.മധുസൂദനൻ (കൊയിലി ആസ്പത്രി, കണ്ണൂർ), പരേതയായ പ്രേമവല്ലി. മരുമക്കൾ: ഷേർളി (പാനൂർ), സുരേന്ദ്രൻ (ആലക്കോട്). സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടിയമ്മ, മീനാക്ഷിയമ്മ, കമലാക്ഷിയമ്മ, രാധാകൃഷ്ണൻ(മുംബൈ). 

സാവിത്രി
അലവിൽ: സ്കൂൾ പാറയ്ക്ക് സമീപത്തെ പരേതരായ തെക്കയിൽ കണ്ണന്റെയും ചോടോപറമ്പിൽ മാധവിയുടെയും മകൾ തെക്കയിൽ സാവിത്രി (74) അന്തരിച്ചു. വെസ്റ്റേൺ
ഇന്ത്യ പ്ലൈവുഡ്സ് റിട്ട. സ്റ്റെനോഗ്രാഫർ ആയിരുന്നു. ഭർത്താവ്: സി.പി.മോഹനൻ (റിട്ട. എയർഫോഴ്സ്, റിട്ട. സെയിൽസ് മാനേജർ, ബലിയപട്ടം ടൈൽസ്). മക്കൾ: രാകേഷ്, നിഷാന്ത്, നിഷിദ. മരുമക്കൾ: സുമ, ഷോളി, പ്രശാന്ത്. സഹോദരങ്ങൾ: ലീല, ലക്ഷ്മണൻ, പവിത്രൻ, പരേതരായ രാധ, മൈഥിലി, വിജയൻ, കാർത്യായനി. 

ഏലിയാമ്മ 
പയ്യാവൂർ: പാറക്കടവിലെ പരേതനായ  പുളിയാംപള്ളിൽ മാത്യുവിന്റെ ഭാര്യ ഒറവക്കുഴിയിൽ കുടുംബാംഗം  ഏലിയാമ്മ (88) അന്തരിച്ചു. മക്കൾ: ലൂസി, ചിന്നമ്മ, അൽഫോൻസ, മേരി, സിസ്റ്റർ  ഡെയ്സി (കാരിത്താസ് മേഴ്സി ഹോസ്പിറ്റൽ, പയ്യാവൂർ), ജോസ്, ബേബി, ഫ്രാൻസിസ്. മരുമക്കൾ: ജോസ് വൈപുന്ന (മുണ്ടാന്നൂർ), കുഞ്ഞുമോൻ വൈപ്പുമേൽ (മാലക്കല്ല്), ജോസ് പാറയിൽ (ചമതച്ചാൽ), ഫിലോമിന മുതുകാട്ടിൽ  (കാനംവയൽ), മോളി വട്ടക്കുന്നേൽ (ചമതച്ചാൽ), സീമ കാവുംപുറത്ത് (കുടിയാന്മല). 

ബാലൻ
കമ്പിൽ: ടൗണിലെ ബാലാജി കളക്ഷൻസ് ഉടമ നാറാത്ത് തൃക്കൺമഠം ശിവക്ഷേത്രത്തിനു സമീപത്തെ തിരുവങ്ങാടൻ ബാലൻ (69) അന്തരിച്ചു.  പരേതരായ രാമന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ജാനകി. മക്കൾ: ധനേഷ് (ഷാർജ), ബിനേഷ്, ധന്യ. മരുമക്കൾ: മനോജ് (കടൂർ), നീത (വേങ്ങാട്), ജീന (കണ്ണാടിപ്പറമ്പ്). സഹോദരങ്ങൾ: നാരായണൻ, പവിത്രൻ, നളിനി, പരേതയായ നാരായണി. 

റമീസ
അന്നൂർ: കാറമേൽ പുതിയങ്കാവ് അമ്പലം റോഡിനടുത്ത് താമസിക്കുന്ന കെ.പി.റമീസ (28) അന്തരിച്ചു. എൻ.പി.ഹസ്സന്റെയും കെ.പി.റഹ്മത്തിന്റെയും മകളാണ്. ഭർത്താവ്: ഖയ്യൂം മാവിലാകടപ്പുറം (ദുബായ്). മക്കൾ: കെ.പി.റാസി, ഷഹ്സാദ്.

കമലം
തിരൂർ: തെക്കുംമുറി പരേതനായ കുറുപ്പത്ത് ബാലകൃഷ്ണൻ നായരുടെ (റിട്ട. എസ്.ഐ. സി.ആർ.പി.എഫ്.) ഭാര്യ വടക്കേപുറത്ത് കമലം (63) അന്തരിച്ചു. മക്കൾ: ഹരീഷ്കുമാർ (ഹരിതം യോഗ & കളരി സെന്റർ), ഗിരീഷ് കുമാർ, രാജശ്രീ, സുരേഷ് കുമാർ. മരുമക്കൾ: സുരേഷ് കുമാർ (ദുബായ്), രശ്മി. സഹോദരങ്ങൾ: വിമല, പരേതനായ രാജേന്ദ്രൻ നായർ. 

അഹമ്മദ്
മലപ്പുറം: വ്യാപാരിയായിരുന്ന കോഡൂർ ചോലക്കലിലെ ആമ്യൻ കുരിക്കൾ അഹമ്മദ് (കുഞ്ഞാപ്പ -60) അന്തരിച്ചു. ഭാര്യ: ഉമൈമു. മക്കൾ: സംസാനത്ത്, ഷറഫീന, ഷൈമ, നാഫിഹ് മോൻ (ദുബായ്). മരുമക്കൾ:  അബ്ദുൾ ജബ്ബാർ (ഖത്തർ), ശിഹാബുദ്ദീൻ (മക്ക), ശിഹാബ്. 

സുലൈമാൻ റാവുത്തർ
തിരൂർ: ഉണ്ണിയാൽ ചക്കരമൂല പൊട്ടെകണ്ടത്തിൽ സുലൈമാൻ റാവുത്തർ (78-റിട്ട. ലക്ചറർ തിരൂർ എസ്.എസ്.എം. പോളിടെക്നിക്) അന്തരിച്ചു. ഭാര്യ: ബൽക്കീസ് (റിട്ട. അധ്യാപിക, പഞ്ചമി സ്കൂൾ തിരൂർ). മക്കൾ: ഡോ. മുഹമ്മദാലി, സബീന, സലീന. മരുമക്കൾ: എഹ്സാൻ അഹമ്മദ്, യൂസഫലി (എലൈറ്റ് കോച്ചിങ് സെൻറർ, കോഴിക്കോട്), റാഷിദ.

നഫീസ
തിരൂർ: വെട്ടം രണ്ടത്താണിക്ക് സമീപം പരേതനായ കടവത്തകത്ത് വടക്കേവളപ്പിൽ കുഞ്ഞിബാവയുടെ ഭാര്യ നരിക്കോട്ട് നഫീസ (86) അന്തരിച്ചു. മക്കൾ:  അമീൻ (അബുദാബി), യാസീൻ (ഷാർജ കെ.എം.സി.സി. സ്റ്റേറ്റ് സെക്രട്ടറി), അൻവർ (അൽ ഐൻ), പരേതയായ നൂർജഹാൻ. മരുമക്കൾ: സുബൈർ, സൽമ, റംല, ബൽക്കീസ്.

രാമചന്ദ്രൻ
പറളി: പറളിഗ്രാമം പരേതനായ ശ്രീനിവാസന്റേയും പി.വി. സേതുലക്ഷ്മിയുടേയും മകന് പി.എസ്. രാമചന്ദ്രൻ (58) അന്തരിച്ചു. ദക്ഷിണ റെയിൽവേ ജീവനക്കാരനായിരുന്നു. ഭാര്യ: ധനലക്ഷ്മി (ഉഷ). സഹോദരങ്ങള്: വരദരാജന് (കെ.എസ്.ഇ.ബി.), കൃഷ്ണന് (മഹാലക്ഷ്മി ട്രേഡേഴ്സ്, പറളി), ഗണേശ്ബാബു (ബെംഗളൂരു), ജയലക്ഷ്മി, വിജയലക്ഷ്മി, വിദ്യാലക്ഷ്മി.

പി. തങ്കം മേനോൻ
പാലക്കാട്: കുന്നത്തൂർമേട് ശാരദാലയത്തിൽ പി. തങ്കം മേനോൻ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ നെന്മാറ പന്തലിങ്കൽ രാധാകൃഷ്ണമേനോൻ (എ.ആർ.സി. കട്ടക്ക്). 
മക്കൾ: മോഹൻദാസ് (റിട്ട. ജീവനക്കാരൻ, ഇൻസ്ട്രുമെന്റേഷൻ, കഞ്ചിക്കോട്), ഉമാദേവി (റിട്ട. ജീവനക്കാരി, എ.ആർ.സി. സർഡാവ), ഉഷാകുമാരി. മരുമക്കൾ: ഉമാമഹേശ്വരി, കെ. സേതുമാധവൻനായർ (ഷാർജ). സഹോദരങ്ങൾ: പി. രാധാമേനോൻ (ഇടപ്പള്ളി), പി. വിജയലക്ഷ്മി, പി. ശാരദ (സെക്കന്തരാബാദ്), പി. പ്രേമകുമാരി.

വി.എ.ജോർജ്
പയ്യപ്പാടി: െെക്രസ്തവ ഗ്രന്ഥകാരനും സുവിശേഷ പ്രഭാഷകനുമായ പുതുപ്പള്ളി വാഴേപ്പറന്പിൽ ഗോസ്പൽ സ്റ്റേഫൻ വി.എ.ജോർജ് (അനിയൻ സാർ-88) അന്തരിച്ചു. മുൻ റെയിൽവേ ഉദ്യോഗസ്ഥനും അധ്യാപകനുമായിരുന്നു. വിശ്വാസവും വികൽപ്പവും, ഫോഗ് ലൈറ്റ് എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്. 30 വർഷങ്ങൾക്കു മുമ്പ് ബൈബിൾ മുഴുവനും പകർത്തിയെഴുതിയ അദ്ദേഹം സന്നദ്ധ സുവിശേഷസംഘം പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏറ്റുമാനൂർ വലിയപറന്പിലായ പുതുപ്പള്ളി മഞ്ഞത്തുരുത്തേൽ കുടുംബയോഗം രക്ഷാധികാരിയാണ്. ഭാര്യ: സാറാമ്മ ജോർജ് കുറുപ്പംപടി വായ്ക്കര ചിറക്കക്കുടി കുടുംബാംഗം. മക്കൾ: ആനി എസ്.ജോൺ (ഹ്യൂസ്റ്റൺ, യു.എസ്.എ.), ഡോ. ബാവ വർഗീസ് (ബെംഗളൂരു), മേരി സൂസൻ ജോർജ്. മരുമക്കൾ: സജു ജോൺ (ഹ്യൂസ്റ്റൺ, യു.എസ്.എ.), ഡോ.അജി വർഗീസ് പാപ്പാലിൽ (ടി.വി.പ്രഭാഷകൻ, വേൾഡ് ഗോസ്പൽ മിഷൻ പ്രസിഡന്റ്, ബെംഗളൂരു), സാജു വർഗീസ് വടക്കേയറ്റത്ത് (ചെന്നൈ). 

കെ.സി.ചന്ദ്രകുമാർ
പൊൻകുന്നം: ചെന്നാക്കുന്ന് കണാർത്തുകുന്നേൽ കെ.സി.ചന്ദ്രകുമാർ (84) അന്തരിച്ചു. ഭാര്യ: പരേതയായ ചിന്നമ്മ. കങ്ങഴ മന്തിരിക്കൽ കുടുംബാംഗം. മക്കൾ: രാജു, തന്പി (മൂക്കംപെട്ടി), ജ്ഞാനശീലൻ (തിരുവനന്തപുരം), വിജയകുമാർ (സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ പാലാ), ജ്ഞാനസുന്ദരൻ (പുതുപ്പള്ളി എസ്.സി.ബി.), പരേതനായ ശശികുമാർ. മരുമക്കൾ: ചെല്ലമ്മ, രാധാമണി, കുഞ്ഞുമോൾ, വിജയകുമാരി, ഓമന (മൈനിങ് ആൻഡ് ജിയോളജി കോട്ടയം), ശ്യാമളകുമാരി. 

വി.ജെ.ഫിലിപ്പോസ്
എറികാട്: കുഴിയടത്തിറയിലായ വടക്കേപ്പറന്പിൽ വി.ജെ.ഫിലിപ്പോസ് (സ്ലീബാക്കുട്ടി-72) അന്തരിച്ചു. ഭാര്യ: സൂസമ്മ അരീപ്പറന്പ് തേന്പള്ളിലായ മറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: അനീഷ് (കുവൈത്ത്), ആഷു (അയർലൻഡ്). മരുമക്കൾ: പുതുപ്പള്ളി മന്ദപ്പറന്പിൽ സ്മിത, മാങ്ങാനം വേലങ്ങാട്ട് പ്രവീൺ (അയർലൻഡ്). മൃതദേഹം വെള്ളിയാഴ്ച നാലിന് വീട്ടിലെത്തിക്കും. 

ജി.ചന്ദ്രശേഖരൻ നായർ 
പവിത്രേശ്വരം: ഇടവട്ടം പൊരീക്കൽ ചന്ദ്രഭവനിൽ ജി.ചന്ദ്രശേഖരൻ നായർ (84) അന്തരിച്ചു. ഇടവട്ടം എൽ.പി.സ്കൂൾ അധ്യാപകനും ദീർഘകാലം ഇടവട്ടം എൻ.എസ്.എസ്. കരയോഗം സെക്രട്ടറിയും ശബരിമല ശ്രീഭൂതനാഥ ധർമ്മസ്ഥാപനം ജോയിന്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: എൽ.ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: സി.എൽ.സുജ (എൽ.പി.എസ്. ഇടവട്ടം), സി.എൽ.സുനിൽ (വി.എം.എച്ച്.എസ്.എസ്. പാലക്കാട്), സി.എൽ.സുനു (വി.എച്ച്.എസ്.എസ്. മുതുകുളം). മരുമക്കൾ: ജി.രാജശേഖരൻ നായർ (എ.ഇ.പി.എം.എച്ച്.എസ്.എസ്. ഇരുമ്പനങ്ങാട്), ശ്രീജ ആർ. (എസ്.കെ.എച്ച്.എസ്.എസ്. പാലക്കാട്), അഞ്ജലി എ.പി. (കെ.ആർ.ജി.പി.എം. എച്ച്.എസ്.എസ്. ഓടനാവട്ടം). 

മറിയാമ്മ   
പനവേലി: കല്ലുംമൂട്ടിൽ പുത്തൻവീട്ടിൽ യോഹന്നാന്റെ ഭാര്യ മറിയാമ്മ (72) അന്തരിച്ചു. മക്കൾ: ബാബു (ദുബായ്), ഷിബു (കുവൈത്ത്), ബീന. 

സന്തോഷ്‌ കുമാർ പുന്നപ്ര 
പുന്നപ്ര: മാധ്യമപ്രവർത്തകൻ പുന്നപ്ര ചള്ളിയിൽ(ഇന്ദുകല) സന്തോഷ്‌ കുമാർ പുന്നപ്ര (61) അന്തരിച്ചു. മൂന്ന് പതിറ്റാണ്ടായി മാധ്യമരംഗത്തുള്ള സന്തോഷ്കുമാർ വീക്ഷണം, കേരളശ്രീ, പ്രതിഛായ പത്രങ്ങളിലും, എ.സി.വി. ചാനലിലും റിപ്പോർട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ആലപ്പുഴ പ്രസ് ക്ലബ്ബ് ജോയിന്റ് സെക്രട്ടറിയായിരുന്നു. ഇപ്പോൾ ആലപ്പുഴ പ്രസ് ക്ലബ്ബ് എക്സിക്യുട്ടീവ് കമ്മിറ്റിയംഗവും പുന്നപ്ര അന്നപൂർണേശ്വരി ക്ഷേത്രയോഗം സെക്രട്ടറിയുമാണ്. ഭാര്യ: സുഷമ (അധ്യാപിക, മാതാ സീനിയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ). മക്കൾ: പാർവ്വതി(മസ്കറ്റ് ), ഗൗരി (സിങ്കപ്പൂർ). മരുമക്കൾ: ബിജോയി(മസ്കറ്റ്), മിഥുൻ(സിങ്കപ്പൂർ).