കിഴക്കേവീട് പ്രഭാകരൻ
കോഴിക്കോട്: മാതൃഭൂമി റിട്ട. ഡെപ്യൂട്ടി മാനേജർ (ഇ.ഡി.പി.) മൈലാമ്പാടി രാഗത്തിൽ കിഴക്കേവീട് പ്രഭാകരൻ (68) അന്തരിച്ചു. ഭാര്യ: ബേബി ഗിരിജ (റിട്ട. മാതൃഭൂമി). മകൾ: രജനി പ്രബോധ്കുമാർ. മരുമകൻ: വിങ് കമാൻഡർ യു.കെ. പ്രബോധ്കുമാർ (വ്യോമസേന). സഹോദരങ്ങൾ: പരേതനായ കെ. നാരായണൻകുട്ടി, കെ. മുരളീധരൻ. 

കാർത്യായനി
കാക്കൂർ: പരേതനായ കണാറമ്പത്ത് രാഘവൻ ആശാരിയുടെ ഭാര്യ കാർത്യായനി (76) അന്തരിച്ചു. മക്കൾ: ജയപ്രകാശൻ, ഷാജി, റീന (സി.ജെ.എം. കോടതി, കോഴിക്കോട്), ബിന്ദു (ഫോറസ്റ്റ് ഓഫീസ്, മാത്തോട്ടം), ജിഷ. മരുമക്കൾ: സുരേന്ദ്രൻ, ബാബു ടി.ടി. (കാലിക്കറ്റ് യൂണിവേഴ്സിറ്റി), ശ്രീനിവാസൻ, അനിത, ബിന്ദു. 

അബ്ദുള്ള ഹാജി
നന്തിബസാർ: മുചുകുന്ന് സൗത്ത് മരക്കാട്ട് പൊയിൽ അബ്ദുള്ള ഹാജി (75) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കൾ: ജലീൽ (ദുബായ്), നഫീസ, ശാഹിദ, ഹൈറുന്നിസ. മരുമക്കൾ: കുഞ്ഞബ്ദുള്ള, ബഷീർ, സുബൈർ, ജംഷീദ. സഹോദരങ്ങൾ: ഖദീജ, പാത്തുമ്മ, മറിയം, കുഞ്ഞമ്മദ്, കോയാമു.

മുഹമ്മദ് ബഷീർ സഖാഫി
മാവൂർ: പുലപ്പാടി മുഹമ്മദ് ബഷീർ സഖാഫി (51) അന്തരിച്ചു. ചാലിയം മഹല്ല് ജുമുഅ മസ്ജിദ് മുൻ ഖത്തീബും കേരള മുസ്ലിം ജമാഅത്ത് മാവൂർ യൂണിറ്റ് പ്രസിഡന്റുമാണ്. 
പിതാവ്: പരേതനായ പുലപ്പാടി അഹമദ്കുട്ടി ഹാജി. മാതാവ്: ആയിശ. ഭാര്യ: ഹഫ്സത്ത് പരതക്കാട്. മക്കൾ: റാബിയ, തസ്നീം, ബുഹൈന (വിദ്യാർഥിനി, അൽബനാത്ത് ചെറുവാടി), കെൻസ (ജി.എച്ച്.എസ്.എസ്. മാവൂർ), അബൂബക്കർ (മാവൂർ ജി.എം.യു.പി. സ്കൂൾ). മരുമക്കൾ: മുഹമ്മദ് ഷാഫി (എച്ച്.ഡി.എഫ്.സി. കോഴിക്കോട്), നൗഫൽഖാൻ (ശാന്തി ഹോസ്പിറ്റൽ, ഓമശ്ശേരി). സഹോദരങ്ങൾ: ഷരീഫ, അബ്ദുറസാഖ് (മാവൂർ ഏജൻസീസ്, പൂവാട്ടുപറമ്പ്), മൻസൂർ അലി (സബ് എഡിറ്റർ, മാധ്യമം), റംല, ഡോ. മുനീർ ഹുദവി (കാലിക്കറ്റ് യൂണിവേഴ്സിറ്റി).

നെല്ലങ്കര സമരനായിക ഇറ്റ്യാനം   
മണ്ണുത്തി: നെല്ലങ്കര സമരനായിക ഇറ്റ്യാനം (92) അന്തരിച്ചു. മുക്കാട്ടുകര മാവിന്ചുവട് വടക്കന് വീട്ടില് പരേതനായ പൈലോതിന്റെ ഭാര്യയാണ്. സി.പി.എം. മുക്കാട്ടുകര സൗത്ത് ബ്രാഞ്ചംഗമാണ്. മക്കള്: ബേബി, തങ്കമ്മ, മേരി, സലോമി, പരേതനായ വില്സന്, ലില്ലി. മരുമക്കള്: തങ്കമ്മ, ജോണി, പരേതനായ അഗസ്തി, പരേതനായ ദേവസി, ട്രീസ, രാജന്.  കൃഷിപ്പണിയില് അഞ്ചിലൊന്ന് നെല്ല് നൽകണമെന്നും പിന്പണി സമ്പ്രാദായം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 1970 -72 കാലത്ത് നെല്ലങ്കര-മുക്കാട്ടുകര പാടശേഖരങ്ങളില് കര്ഷകത്തൊഴിലാളികള് നടത്തിയ സമരത്തില് നിര്ണായക പങ്കുവഹിച്ചു. സമരം തകര്ക്കാന് ഭൂവുടമകള് നടത്തിയ ശ്രമം ചെറുക്കാന് ഇറ്റ്യാനം മുന്പന്തിയിലുണ്ടായിരുന്നു. പോലീസ് മര്ദനത്തെത്തുടര്ന്ന് ചികിത്സയിലായ ഇറ്റ്യാനത്തിന് ബോധം തെളിഞ്ഞത് അഞ്ചുദിവസം കഴിഞ്ഞാണ്.  പുറമ്പോക്കുഭൂമിയിലെ ഒരു കൂരയിലാണ് ഇതുവരെ ജീവിച്ചത്. കൂലിപ്പണിയെടുത്താണ് മക്കളെ സംരക്ഷിച്ചത്. 

വലംതല പ്രമാണി മാക്കോത്ത് ശങ്കുണ്ണിമാരാർ
നന്തിപുലം: ഇലഞ്ഞിത്തറമേളത്തിലെ സ്ഥിരസാന്നിധ്യവും വാദ്യരംഗത്തെ വലംതല പ്രമാണിയുമായ മാക്കോത്ത് ശങ്കുണ്ണിമാരാർ (അനിയൻ മാരാർ -78) അന്തരിച്ചു.  തലോര് ചക്കംകുളങ്ങര മാരാത്ത് ശങ്കുണ്ണിമാരാരുടെയും മാക്കോത്ത് കുഞ്ചുക്കുട്ടിമാരാസ്യാരുടെയും മകനാണ്. തൃശ്ശൂര് പൂരത്തിന് ഇലഞ്ഞിത്തറമേളത്തില് 32 വര്ഷം പങ്കെടുത്തു. 2009-ല് പാറേമേക്കാവ് ദേവസ്വം ശങ്കുണ്ണിമാരാരെ സുവര്ണഹാരമണിയിച്ച് ആദരിച്ചു. കൊടകര മേളകലാ സംഗീതസമിതിയുടെ ഈ വര്ഷത്തെ സുവര്ണമുദ്ര ജേതാവാണ്. ഭാര്യ: നന്തിപുലം പോറോത്ത് ലക്ഷ്മിക്കുട്ടി മാരാസ്യാർ. മക്കൾ: അജിത, അനിത, അനില, മണികണ്ഠൻ. മരുമകൻ: പെരുവനം പ്രകാശൻ മാരാർ.

സതീശ് മേനോൻ
ചിറയ്ക്കൽ: കോട്ടം റോഡ് മടത്തിപ്പാട്ട് ഗോവിന്ദൻകുട്ടിമേനോന്റെയും മണമ്മേൽ കോമളം അമ്മയുടെയും മകൻ സതീശ് മേനോൻ (61) ബാങ്കോക്കിൽ അന്തരിച്ചു. ഭാര്യ: ആശ. മക്കൾ: ആദിത്യ മേനോൻ, ശ്വേത മേനോൻ. സഹോദരി: ഗീതാ രാമചന്ദ്രൻ. 

സിസ്റ്റർ സിംബ്രോസ് 
മൂവാറ്റുപുഴ: എഫ്.സി.സി. ഈസ്റ്റ് വാഴപ്പിള്ളി ഭവനാംഗം സിസ്റ്റർ സിംബ്രോസ് (റോസ് - 90) അന്തരിച്ചു. മൈലക്കൊമ്പ് ഇടവക മാടവന പരേതരായ ചെറിയാന്റെയും അന്നയുടേയും മകളാണ്. തൊടുപുഴ ഗവ. ആശുപത്രി, പോത്താനിക്കാട് ഗവ. ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി, മൂവാറ്റുപുഴ ഗവ. ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, കല്ലൂർക്കാട് ജെ.എം. ആശുപത്രി എന്നിവിടങ്ങളിൽ സ്റ്റാഫ് നഴ്സ്, നഴ്സിങ് സൂപ്രണ്ട് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂവാറ്റുപുഴ റോട്ടറി ക്ലബ്ബിന്റെ ബെസ്റ്റ് നഴ്സ് അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ഈസ്റ്റ് വാഴപ്പിള്ളി, കറുകടം ലവേർണ എന്നീ ഭവനങ്ങളിൽ സുപ്പീരിയറായും അസിസ്റ്റൻറ്് സുപ്പീരിയറായും കോതമംഗലം വിമലാ പ്രോവിൻസിൽ പ്രോവിൻഷ്യൽ കൗൺസിലറായും സേവനമനുഷ്ഠിച്ചു. സഹോദരങ്ങൾ: പരേതരായ അന്നമ്മ ചേലപ്പുറത്ത് (മുതലക്കോടം), മറിയാമ്മ വർഗീസ് വട്ടക്കുടിയിൽ (ഏഴല്ലൂർ), ഏലിക്കുട്ടി വർഗീസ് പടിഞ്ഞാറയിൽ (ഏഴല്ലൂർ), ജോസഫ് മാടവന (റിട്ട. അധ്യാപകൻ, മൈലക്കൊമ്പ്). 

സുശീല
കൊച്ചി: റിട്ട. കോടതി ഉദ്യോഗസ്ഥൻ നൊട്ടന്റെപറമ്പിൽ പരേതനായ വാസുദേവന്റെ ഭാര്യ സുശീല (92) അന്തരിച്ചു. മക്കൾ: ഇന്ദുചൂഡൻ (റിട്ട. ടെലി കമ്യൂണിക്കേഷൻസ്), സുമംഗല, ഹർഷൻ (റിട്ട. അധ്യാപകൻ ആലപ്പുഴ ടി.ഡി. സ്കൂൾ), മഹാദേവൻ, പരേതരായ മൃത്യുഞ്ജയൻ (റിട്ട. പോലീസ്). മരുമക്കൾ: രാജമ്മ, പരേതരായ ഓമന, വത്സമ്മ (റിട്ട. കൊച്ചിൻ ഷിപ്പ്യാർഡ്), ദീപിക, ചന്ദ്രൻ (റിട്ട. കെ.എസ്.ആർ.ടി.സി.). 

കെ.ആർ. ഗോപാലൻ നായർ 
കാലടി: മാണിക്യമംഗലം കാപ്പിള്ളില് വീട്ടില് കെ.ആർ. ഗോപാലൻ നായർ (92) അന്തരിച്ചു.  ഭാര്യ: റിട്ട. ഹെഡ്മിസ്ട്രസ് എ.ഡി. രാധമ്മാള്. മക്കള്: സനല് കുമാര് (അസി. മാനേജര്, കെ.എസ്.എഫ്.ഇ., കാഞ്ഞൂര്), സബിത (എന്ജിനീയര് യു.എസ്.എ.). 

ഹലീമ
പെരുമ്പാവൂര്: പള്ളിക്കവലയില് താമസിക്കുന്ന മൂവാറ്റുപുഴ കളരിക്കല് വീട്ടില് പരേതനായ അലി അക്ബറിന്റെ ഭാര്യ ഹലീമ (81) അന്തരിച്ചു. മക്കള്: സീമ, ഷമീം (അധ്യാപിക), സജിത്ത് (ദുബായ്), ജറീന. മരുക്കള്: ഷാഹുല് ഹമീദ്, ഹനീഫ, സുല്ഫത്ത്, യൂസഫ്. 

അജിത് ശങ്കർ പോറ്റി
തിരുവനന്തപുരം: പെരുന്താന്നി ശിവജി ലെയ്ൻ വെള്ളിമനയിൽ (പി.ജി.ആർ.എ.-10) അജിത് ശങ്കർ പോറ്റി (65-റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, കൃഷിവകുപ്പ്) അന്തരിച്ചു. കരുനാഗപ്പള്ളി വെള്ളിമന കുടുംബാംഗമാണ്. ഭാര്യ: ഗിരിജ അജിത് (റിട്ട. സീനിയർ ഓഡിറ്റർ, ഏജീസ് ഓഫീസ്, തിരുവനന്തപുരം). മക്കൾ: പാർവതി, അനന്ത് ശങ്കർ (ഹിറ്റാച്ചി, ബെംഗളൂരു) മരുമകൻ: പ്രമോദ് പോറ്റി.

വനിതാ ബായി 
ബെംഗളൂരു: തിരുവനന്തപുരം കിളിമാനൂര് പാലസ് രാജകുടുംബാംഗം വനിതാ ബായി (89) ബെംഗളൂരു ഹൂഡി സര്ക്കിളില് അന്തരിച്ചു. രാമവര്മ വലിയ തമ്പുരാന്റെ മൂത്തമകളാണ്.  ഭര്ത്താവ്: പരേതനായ കെ. വേലപ്പന്പിള്ള.  മക്കള്: ശ്രീകുമാരി, ശ്രീകല (എസ്.ബി.ഐ. തിരുവനന്തപുരം), ഗായത്രി (ദുബായ്). മരുമക്കള്: റിട്ട. കേണല് ജി.സി. നായര്, ശിവപ്രസാദ് (എസ്.ബി.ഐ. തിരുവനന്തപുരം), അനില്കുമാര് (ദുബായ്).  ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 11-ന് പനത്തൂര് വൈദ്യുതശ്മശാനത്തില്.

നാരായണൻ നായർ 
ബെംഗളൂരു: പാലക്കാട് മേഴത്തൂര് കൂളാട്ടില് നാരായണൻ നായർ (83) ബെംഗളൂരു ആര്.ടി. നഗറില് അന്തരിച്ചു. സഹോദരങ്ങള്: പരേതരായ രാവുണ്ണി നായര്, ശിവശങ്കരന് നായര്, ശങ്കുണ്ണി നായര്. ശവസംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക്  12-ന് ഹെബ്ബാള് ശ്മശാനത്തില്.

ഉണ്ണിക്കൃഷ്ണൻ നമ്പ്യാർ
കല്യാശ്ശേരി: കല്യാശ്ശേരി കോലത്തുവയൽ മരച്ചാപ്പയ്ക്ക് സമീപത്തെ മാവിലവീട്ടിൽ ഉണ്ണിക്കൃഷ്ണൻ നമ്പ്യാർ (87) അന്തരിച്ചു.  തമിഴ്നാട് സർവേ ഡിപ്പാർട്ട്മെന്റിലെ മുൻ അസി. ഡയറക്ടർ ആണ്. ഭാര്യ: പോരയിൽ സരസ്വതിയമ്മ. മക്കൾ:  പി.ലീന (പ്രഥമാധ്യാപിക, മൊറാഴ എ.യു.പി. സ്കൂൾ), പി.റീത്ത (പ്രഥമാധ്യാപിക, കല്യാശ്ശേരി സെൻട്രൽ എൽ.പി. സ്കൂൾ), പി.ഷീജ (കൊൽക്കത്ത). മരുമക്കൾ: എൻ.ശശിധരൻ (മുൻ റീജണൽ മാനേജർ, കേരള ഗ്രാമീൺ ബാങ്ക്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, കണ്ണൂർ എ.കെ.ജി. ആസ്പത്രി, കോളേജ്). കെ.കെ.നാരായണൻ (മുൻ മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), ഇ.പി.മോഹൻകുമാർ (ഡെപ്യൂട്ടി ജനറൽ  മാനേജർ, അഫ്കോൺസ്, കൊൽക്കത്ത). സഹോദരങ്ങൾ: എം.വി.സരോജിനിയമ്മ, എം.വി.ദേവകിയമ്മ, എം.വി.പദ്മനാഭൻ നമ്പ്യാർ (മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റ്, ഐ.സി.എ.ആർ. ഹൈദരാബാദ്), പരേതരായ മീനാക്ഷിയമ്മ, ജാനകിയമ്മ. 

കെ.വി.ലക്ഷ്മി അമ്മ
കാഞ്ഞങ്ങാട്: പുതുക്കൈയിലെ പരേതനായ പൊക്കന് മേസ്ത്രിയുടെ ഭാര്യ കെ.വി.ലക്ഷ്മി അമ്മ (73) അന്തരിച്ചു. മക്കള്: വിജയന്, ആനന്ദന് (ഗള്ഫ്), പ്രകാശന്, രാജന്, അനില്കുമാര്, അശോകന്, സന്തോഷ്, രാജേഷ് (ഗള്ഫ്), രാജശ്രീ. മരുമക്കള്: ഭാര്ഗവി, ശ്യാമള, ലേഖ, നാരായണി, ശോഭന, ശ്രീധരന്, സുമിത, ഉഷ. 

അബ്ദുൾ ഗനി
തൃക്കരിപ്പൂർ: പൂച്ചോൽ ഗനി കോട്ടേജിൽ സി.അബ്ദുൾ ഗനി (67) അന്തരിച്ചു. ദീർഘകാലം കുവൈത്തിൽ ജോലി ചെയ്തിരുന്നു. ഭാര്യ: ടി.പി.ഖയറുന്നിസ.  മക്കൾ: ഫൈസൽ, മുനീർ (ഇരുവരും കവൈത്ത്), മുനവ്വർ, മുബാറക്ക് (ഇരുവരും ദുബായ്), മുബഷിറ. മരുമക്കൾ: ശരീഫ് (വടക്കെ കൊവ്വൽ, കുവൈത്ത്), ശംസീറ (പടന്ന). സഹോദരി: സി.മറിയുമ്മ (നിലമ്പം). 

കരുണാകരൻ
അഴീക്കോട്: അഴീക്കോട് ചാൽ റേഷൻപീടികയ്ക്ക് സമീപം മടക്കര കരുണാകരൻ (85) അന്തരിച്ചു. സജീവ കോൺഗ്രസ് പ്രവർത്തകനാണ്. വിമോചനസമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: വിമല. മക്കൾ: ഇന്ദു, സീമ. മരുമക്കൾ: ധനഞ്ജയൻ, രമേശൻ.

നാണി
പെരിങ്ങത്തൂർ: പുല്ലൂക്കരയിലെ ചിരുകണ്ടോത്ത്  നള്ളക്കണ്ടിയിൽ നാണി (ചിരുത-78) അന്തരിച്ചു. ഭർത്താവ്: പരേതനായ പടിക്കൽ കുഞ്ഞിക്കണ്ണൻ. മക്കൾ: രാജീവൻ (ചെന്നൈ), രജിന (പുല്ലൂക്കര നാലുപുരക്കൽ അങ്കണവാടി). മരുമക്കൾ: നീളംപറമ്പത്ത് പുരുഷു (വലിയാണ്ടി പീടിക), പ്രശോഭ (സി.ഡി.എസ്. അംഗം). സഹോദരങ്ങൾ: ബാലൻ, കല്യാണി, ജാനു, പരേതരായ അനന്തൻ, മാത.

കമ്മുകുട്ടി ഹാജി
തിരൂർ: കിഴക്കെ അങ്ങാടിയിലെ പഴയകാല പലചരക്ക് വ്യാപാരിയായിരുന്ന മുണ്ടേക്കാട്ട് കമ്മുകുട്ടി ഹാജി (85) അന്തരിച്ചു. ഭാര്യ: ബിയ്യുമ്മ. മക്കൾ: അബ്ദുറഹിമാൻ (മുത്തു- സിത്താര ഇലക്ട്രിക്കൽസ് നടുവിലങ്ങാടി), നിസാർ, ഷാഹിദ. മരുമക്കൾ: മുജീബ് (തൃപ്രങ്ങോട് പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി, ചെറിയ പരപ്പൂർ ഇംഗ്ലീഷ് ഹൈസ്കൂൾ മാനേജർ), ഷമീമ, സൈനബ.

മേരിക്കുട്ടി
കുറുമ്പനാടം: കാരക്കാട്ടുമറ്റത്തിൽ പരേതനായ ആന്റണി വർഗീസിന്റെ ഭാര്യ മേരിക്കുട്ടി (98) അന്തരിച്ചു. വേഴപ്ര നെല്ലുവേലിൽ കുടുംബാംഗമാണ്. മകൾ: അന്നമ്മ വർഗീസ് (റിട്ട. അധ്യാപിക, സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസ്., കുറുമ്പനാടം). മരുമകൻ: കെ.ജെ. തോമസ് (റിട്ട. അധ്യാപകൻ, സെന്റ് ജോൺ ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്., നെടുങ്കുന്നം). 

പി.എ. ജോൺ 
മേലാര്കോട്: പതിയാന് അന്തോണിയുടെ മകന് പി.എ. ജോൺ (78) അന്തരിച്ചു. ഭാര്യ: പരേതയായ അല്ഫോണ്സ. മക്കള്: സജി (ഹരിയാന), സിജി (ജാര്ഖണ്ഡ്), അജയ് (ഖത്തര്). മരുമക്കള്: റീന, അജിത് ഹുജൂര്, ജിജി.   

ശങ്കരകുമാർ
കോയമ്പത്തൂർ: തമിഴ്നാട് വൈദ്യുതിബോർഡ് റിട്ട. ഉദ്യോഗസ്ഥൻ ഗണപതി പുതൂർ എട്ടാം സ്ട്രീറ്റിൽ ധരണിനഗറിൽ താമസിക്കുന്ന പല്ലാവൂർ പെരുഞ്ചേരി ശങ്കരകുമാർ (72) അന്തരിച്ചു. ഭാര്യ: ചന്ദ്രിക. മക്കൾ: ഹരികുമാർ (കണ്ണൻ), പ്രിയ (അമേരിക്ക). മരുമക്കൾ: ഗ്രിസിൽ, രാജീവ് ബാലൻ (അമേരിക്ക). 

റവ.ഫാ.എ.ടി.മാത്യു
പേരൂർ: ആഗോള മർത്തശ്മൂനി തീർത്ഥാടനപ്പള്ളി മുൻ വികാരി ഇടയാടിയിലായ ആനത്താനത്ത് പരേതനായ എ.എം.തോമസിന്റെ മകൻ റവ.ഫാ.എ.ടി.മാത്യു(59) അന്തര
ിച്ചു. പേരൂർ മർത്തശ്മൂനി യാക്കോബായ സുറിയാനിപ്പള്ളി ഇടവകാംഗമാണ്. കോട്ടയം ഭദ്രാസനത്തിലെ തിരുവഞ്ചൂർ സെന്റ് തോമസ്, തിരുവഞ്ചൂർ സെന്റ് ജോൺസ്, നെടുമാവ് സെന്റ് ജോർജ്, പാറമ്പുഴ സെന്റ് സ്റ്റീഫൻസ്, ഇല്ലിക്കൽ സെന്റ് മേരീസ് ചാപ്പൽ, പേരൂർ സെൻറ് ഇഗ്നാത്തിയോസ്, കുമ്മനം സെന്റ് ജോർജ് എന്നീ പള്ളികളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. പേരൂർ പൂവത്തുംമൂട് സിറിയൻ കൺെവൻഷൻ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇടയാടി കുടുംബയോഗം പ്രസിഡന്റായിരുന്നു. ഭാര്യ: അന്നമ്മ മാത്യു (വാകത്താനം നാലുന്നാക്കൽ കോട്ടപ്പുറം കുടുംബാംഗം). മക്കൾ: ഡോ. ശൈനോ മാത്യു (കാലിഫോർണിയ), ചെൽസി ശ്മൂനി മാത്യു, ഏലിയാസ് ടോം മാത്യു. മരുമകന്: ജാക്ക് ലെവൻചർ (കാലിഫോർണിയ). 

കെ.എം.പൊന്നമ്മ 
സീതത്തോട്: ഗുരുനാഥന്മണ്ണ് ഗവ.ട്രൈബല് യു.പി.സ്കൂള് റിട്ട. അധ്യാപകന് മുണ്ടന്പാറ താന്നിമൂട്ടില് പരേതനായ ടി.വി.വാസുവിന്റെ ഭാര്യ റിട്ട. അധ്യാപിക കെ.എം.പൊന്നമ്മ(84) അന്തരിച്ചു. മക്കള്: സരിത(അധ്യാപിക, ലക്നൗ), പി.വി.സാജു( അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയര് കെ.എസ്.ഇ.ബി.), സബിത(കേരള ഫയര് ഫോഴ്സ്). മരുമക്കള്: ഓമനക്കുട്ടന് (ലക്നൗ), ശോഭ(അസിസ്റ്റന്റ് എൻജിനീയര് കെ.എസ്.ഇ.ബി.). അനില് കുമാര് (കെ.എസ്.ആര്.ടി.സി.). 

മറിയാമ്മ
വെള്ളൂർ: വട്ടമല പരേതനായ കെ.വി.വറുഗീസിന്റെ ഭാര്യ മറിയാമ്മ (85) അന്തരിച്ചു. മക്കൾ: ഷീലാ വറുഗീസ് (സ്റ്റാഫ് നഴ്സ്, മന്ദിരം ആശുപത്രി, മാങ്ങാനം), കുരുവിള വറുഗീസ്, കോട്ടയം ആർ.എം.എസ്.), ഷേർളി വറുഗീസ് (യു.എസ്.എ.), ഷീനാ വറുഗീസ് (കൊശമറ്റം ബാങ്ക്, കളത്തിൽപ്പടി), ഷിനു വറുഗീസ് (ജോസ്കോ ജൂവലേഴ്സ്, പത്തനംതിട്ട). മരുമക്കൾ: ടി.എൻ.നൈനാൻ (കാട്ടുപറമ്പിൽ, കാടമുറി), പി.എം.മാത്യു (യു.എസ്.എ.), വിജി വറുഗീസ് (പെരുങ്ങുഴി, കളത്തിപ്പടി), ആൻസി കുരുവിള, ജൂബി ഷിനു. 

ഗോപിനാഥൻ നായർ
കടയ്ക്കൽ: കുമ്മിൾ തുളസിമുക്ക് സന്തോഷ് വിലാസത്തിൽ ഗോപിനാഥൻ നായർ (92) അന്തരിച്ചു. ഭാര്യ: ശാന്തമ്മ. മക്കൾ: സന്തോഷ്കുമാർ (ഫോറസ്റ്റ് സെക്ഷൻ ഓഫീസർ, അഞ്ചൽ), സരോഷ്കുമാർ (ദുബായ്), സജിതകുമാരി. 

അന്നമ്മ ജോൺ
കുളക്കട കിഴക്ക്: പരേതനായ ചെറുവള്ളൂര് വീട്ടില് ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (82) അന്തരിച്ചു. മൈലംകുളം തച്ചക്കോട്ട് കുടുംബാംഗമാണ്.   

ശ്യാമളകുമാരിയമ്മ
ചെറിയനാട്: ചരുമണ്ണിൽ പരേതരായ ഗോവിന്ദക്കുറുപ്പിന്റെയും ഗൗരിയമ്മയുടെയും മകൾ ശ്യാമളകുമാരിയമ്മ (65) അന്തരിച്ചു. ഡൽഹി കെൽവിനേറ്റർ കമ്പനി ഉദ്യോഗസ്ഥയായിരുന്നു. നല്ലൂർ മാമ്പള്ളിൽ മാടയ്ക്കാപ്പള്ളിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: ദേവകിയമ്മ, ഉണ്ണികൃഷ്ണൻ നായർ, രത്നമ്മ.