വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എം. കുമാരൻ
ഒഞ്ചിയം: വടകര ബ്ലോക്ക് പഞ്ചായത്ത് നെല്ലാച്ചേരി ഡിവിഷൻ അംഗവും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ മാനോളിമീത്തൽ കുമാരൻ മാസ്റ്റർ (68) അന്തരിച്ചു. കോഴിക്കോട് ഡയറ്റിൽനിന്ന് പ്രിൻസിപ്പലായി വിരമിച്ചു. ഭാര്യ: ഉഷ (റിട്ട. പ്രധാനാധ്യാപിക, മാരാങ്കണ്ടി, ഏറാമല). മക്കൾ: ഡോ. ഷൈമി , ഷൈൻ കുമാർ (ഡ്യൂ. കോം. ഇൻസ്ട്രുമെൻറ്സ്, ബെംഗളൂരു). മരുമക്കൾ: അജിത് ശ്രീധർ (സൗണ്ട് എൻജിനിയർ), ഡോ. സിമി (ഡി.ആർ.ഡി.ഒ. ബെംഗളൂരു). സഹോദരങ്ങൾ: എം.എം. ബാലൻ, ചന്ദ്രൻ , ശാരദ. ദിവാകരൻ.

ആമിന ഹജ്ജുമ്മ
മടവൂർ: മടവൂർമുക്ക് പഞ്ചവടിപ്പാലം മന്നത്ത് പരേതനായ മുഹമ്മദിന്റെ ഭാര്യ ആമിന ഹജ്ജുമ്മ (75) അന്തരിച്ചു. മക്കൾ: ആയിഷ, അബ്ദുൽ ജബ്ബാർ (ഹോട്ടൽ സാഗർ, കോഴിക്കോട്), അബൂബക്കർ സിദ്ദീഖ്, സക്കീന മോൾ, റസിയ മോൾ. 

വാസുദേവൻ
വള്ളിക്കുന്ന്: വള്ളിക്കുന്ന് പറമ്പിൽ മൂർക്കനാട് മീത്തൽ വാസുദേവൻ (83) അന്തരിച്ചു. ഭാര്യ: സരോജിനി. 

ബാബുരാജ്
മീ
ഞ്ചന്ത: നായർമഠം പരേതനായ കൂനത്ത് കൃഷ്ണൻകുട്ടിയുടെ മകൻ ബാബുരാജ് (58) അന്തരിച്ചു. കോമൺവെൽത്ത് ജീവനക്കാരനാണ്. 

 മനോഹരൻ കൂവാരത്ത്
തൃക്കരിപ്പൂർ: ബി.ജെ.പി. ജില്ലാ കമ്മിറ്റിയംഗം കൊയോങ്കരയിലെ മനോഹരൻ കൂവാരത്ത് (60) അന്തരിച്ചു. ബി.ജെ.പി. ജില്ലാ സെക്രട്ടറി, തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, യുവമോർച്ച മണ്ഡലം പ്രസിഡൻറ്് എന്നീ ചുമതലകൾ വഹിച്ചിരുന്നു. തൃക്കരിപ്പൂരിലെ സാമൂഹിക സാംസ്കാരികരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. തൃക്കരിപ്പൂർ താലൂക്കാസ്പത്രി, കൊയോങ്കര ആയുര്വേദാസ്പത്രി എന്നിവയുടെ ഡവലപ്മെന്റ് കമ്മിറ്റിയംഗവുമായിരുന്നു. തൃക്കരിപ്പൂർ ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളിയാണ്. ഓട്ടോറിക്ഷാ തൊഴിലാളി ബി.എം.എസ്. പ്രവർത്തകനുമായിരുന്നു. ഭാര്യ: പള്ളിയത്ത് പത്മിനി. മക്കൾ: ശ്രുതി (റിസർച്ച് സ്കോളർ, കോഴിക്കോട് സർവകലാശാല), ശ്രീജിത്ത്. മരുമകൻ: കെ.വി.അജയൻ (സയൻറിസ്റ്റ്, കോഴിക്കോട് സർവകലാശാല) സഹോദരങ്ങൾ: മോഹനൻ, ശാരദ, സുരേഷ് (വൈസ് പ്രിൻസിപ്പൽ, ചിന്മയ വിദ്യാലയം, തളിപ്പറമ്പ്)

കെ.എ. ഉസ്സൻകുട്ടി
മാലൂർ: ശിവപുരം പാള്ളത്തെ കെ.എ.ഉസ്സൻകുട്ടി (80) അന്തരിച്ചു. സഹോദരങ്ങൾ: അയിസോമ്മ, പരേതരായ പോക്കു, സാറു.

കല്യാണിയമ്മ
ചെറുവത്തൂർ: ആർ.ടി.എ. ചെക്ക് പോസ്റ്റിനു സമീപത്തെ പെരിങ്ങേത്ത് കല്യാണിയമ്മ (82) അന്തരിച്ചു. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ നമ്പ്യാർ. 

ശങ്കരൻ നമ്പ്യാർ 
ആയഞ്ചേരി: തറോപ്പൊയിലിലെ വരക്കൂൽ ശങ്കരൻ നമ്പ്യാർ (80) അന്തരിച്ചു. ദീർഘകാലം എൻ.എസ്.എസ്. താഴെ കോമത്ത് കരയോഗം പ്രസിഡന്റ്, നെയ്യമൃത് മഠം മൂപ്പൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ടി.വി. നാരായണി അമ്മ (റിട്ട. അധ്യാപിക, ആയഞ്ചേരി റഹ്മാനിയ ഹയർസെക്കൻഡറി സ്കൂൾ). മക്കൾ: പ്രകാശൻ (ആയഞ്ചേരി എൽ.പി. സ്കൂൾ), ദിനേശൻ (നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വട്ടോളി), ജ്യോതിലക്ഷ്മി (ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: രാജൻ (റിട്ട. അധ്യാപകൻ, ചേരാപുരം യു.പി. സ്കൂൾ), സുസ്മിത (ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂൾ), പ്രിയ (ഗവ. എൽ.പി. സ്കൂൾ, തിരൂരങ്ങാടി). 

അലവി ഹാജി 
നടുവണ്ണൂർ: നാദാപുരം ചേലക്കാട് പുതുക്കോട്ട് പറമ്പത്ത് കെ.ടി.കെ. അലവി ഹാജി (74) അന്തരിച്ചു. ഭാര്യ: ആയിശു. മക്കൾ: റസിയ, സഫിയ, ഹമീദ്, ഖാസിം, ബഷീർ, ഇസ്മായിൽ. മരുമക്കൾ: ഹമീദ്, കുഞ്ഞമ്മദ്, ഹാരിഫ, സാജിത, അനീസ, സഫീറ. സഹോദരങ്ങൾ. മൊയ്ദീൻ, കദിയ, ബിയ്യാത്തു. കുഞ്ഞി ആയിഷ

സി.കെ. മധു
ബാലുശ്ശേരി: കരിയാത്തൻകാവ് പരേതരായ ചളുക്കിൽ രാഘവന്റെയും കാമ്പറത്തുകണ്ടി മാളുക്കുട്ടിയുടെയും മകൻ സി.കെ. മധു (53-യു.എ.ഇ.) അന്തരിച്ചു. ഭാര്യ: പ്രീതി (മാഗോ ഫുട്വേർസ്, കിനാലൂർ). മക്കൾ: അലൻ പി. മധു (നഴ്സിങ് വിദ്യാർഥി, നാഷണൽ ഹോസ്പിറ്റൽ), അദ്രിത . സഹോദരങ്ങൾ: പ്രേമ, സി. ഹരിദാസ്, സി. വേണുദാസ്, ഭാരതി, സി. മന്മഥൻ, പരേതനായ വിനയദാസ്. സഞ്ചയനം വ്യാഴാഴ്ച.

 നാരായണൻ
പെരുന്താറ്റിൽ: ചിങ്ങൻമുക്ക് തിരുവങ്ങാടൻ നാരായണൻ (74) അന്തരിച്ചു. കൈത്തറിത്തൊഴിലാളി യൂണിയൻ തലശ്ശേരി ഏരിയ മുൻ സെക്രട്ടറിയും സി.പി.എം. ചിങ്ങൻമുക്ക് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: ടി.മനോജ് (സി.പി.എം. എരഞ്ഞോളി ലോക്കൽ കമ്മിറ്റിയംഗം), മഹേഷ്, രാജേഷ്.  മരുമക്കൾ: എം.ലീന (കതിരൂർ ബാങ്ക്), നിഷ (പേരാവൂർ). സഹോദരങ്ങൾ: ബാലൻ, ജനാർദനൻ, ദാസൻ, പ്രഭാകരൻ, രതി, രാധ, ഉഷ.   

ജാനകി
മുരിങ്ങേരി: ആലക്കലിലെ പി.കെ ജാനകി (80) അന്തരിച്ചു. മകന്: ബാബു. മരുമകള്: രാധ. കെ.കെ.രേണുക
കൊടക്കാട്: പൊള്ളപൊയിൽ കിഴക്കെ കോടിയത്ത് രേണുക (51) അന്തരിച്ചു. പരേതനായ പനയന്തട്ട നാരായണൻ നമ്പ്യാരുടെയും കിഴക്കെ കോടിയത്ത് ജാനകിയമ്മയുടെയും മകളാണ്. ഭർത്താവ്: പ്രകാശൻ വണ്ണാടിൽ. മക്കൾ: രാഹുൽ, പ്രദീക്. സഹോദരങ്ങൾ: കെ.കെ.രാധ, കെ.കെ.വേണു, വിജയൻ, ഭാരതി, സുഭദ്ര, ജയശ്രീ, നാരായണൻ, ശ്രീദേവി. 

യശോദ
കാവിന്മൂല: മിടാവിലോട്ടെ പരേതനായ നാദോരൻ ശങ്കരന്റെ ഭാര്യ അരക്കൻ യശോദ (72) അന്തരിച്ചു. മക്കൾ: രാജീവൻ, വിനയൻ, പുഷ്പജ. മരുമക്കൾ: ചന്ദ്രിക, ജീജ, അശോകൻ.

തങ്കമ്മ
ചേവരമ്പലം: ‘ഗംഗോത്രി’യിൽ പരേതനായ കെ.ജി. ഭാസ്കരന്റെ ഭാര്യ തങ്കമ്മ എൻ. (90) അന്തരിച്ചു. മക്കൾ: ബി. മാലതി (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയർ കെ.ഡബ്ല്യു.എ.), ബി. രാധാകൃഷ്ണൻ (റിട്ട. എച്ച്.ഒ.സി.). മരുമക്കൾ: ഡോ. എം. വിജയൻ (കോഴിക്കോട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ), മീര ജി (എസ്.ബി.ഐ., എറണാകുളം). 

രവീന്ദ്രൻ
കോരപ്പുഴ: കണ്ണൻകടവ് രവീന്ദ്രൻ വി.പി. (മൂത്തോറക്കുട്ടി-75) അന്തരിച്ചു. ഭാര്യ: കല്യാണി. സഹോദരങ്ങൾ: ശ്രീധരൻ, ചന്ദ്രൻ, സഹദേവൻ, സജീവൻ, ജാനകി.

ഭാസ്കരൻ
നന്മണ്ട: തടത്തിൽ പുതിയമ്പ്രമ്മൽ ഭാസ്കരൻ (71) അന്തരിച്ചു. ഭാര്യ: ശൈലജ. മക്കൾ: ഷൈബ, ഷൈനി (കേരള പോലീസ്, ബാലുശ്ശേരി), ഷൈജു (വി ഫോർ യു ഡിസ്ട്രിബ്യൂട്ടേഴ്സ്, കാക്കൂർ). മരുമക്കൾ: രാജൻ പാലങ്ങാട് (കേരള പോലീസ്, കോഴിക്കോട് സിറ്റി), ജഗന്നാഥൻ (വിമുക്ത ഭടൻ), രാജി (വയനാട്).   

ദാമോദരൻ നമ്പ്യാർ
മൊകേരി: ചെറുവള്ളൂർ എൽ.പി. സ്കൂൾ അധ്യാപകനും സി.പി.ഐ. നേതാവുമായിരുന്ന കെ. ദാമോദരൻ നമ്പ്യാർ (89) അന്തരിച്ചു. സി.പി.ഐ. വെള്ളൂർ ബ്രാഞ്ച് സെക്രട്ടറിയായും നാദാപുരം മണ്ഡലം കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു. 

നാരായണി
മമ്പറം: കായലോട് ചെട്ടിപ്പറമ്പത്ത് വീട്ടിൽ പരേതനായ പൊന്നമ്പത്ത് അച്യുതന്റെ ഭാര്യ നാരായണി (78) അന്തരിച്ചു. മക്കൾ: സുരേന്ദ്രൻ, സുലേഖ, ബാബു (ജയ്ഹിന്ദ് ഹോട്ടൽ, മമ്പറം), മിനി. മരുമക്കൾ: സുജാത, സത്യൻ, സനില, പരേതനായ ജയദേവൻ (വടകര). 

മീനാക്ഷി അയ്യർ
തിരുവങ്ങാട്: പുത്തലത്ത് മഠം ഹൗസിൽ മീനാക്ഷി അയ്യർ (17) അന്തരിച്ചു. തിരുവങ്ങാട് ഗവ. ഗേൾസ് എച്ച്.എസ്.എസ്. പ്ലസ്ടു വിദ്യാർഥിനിയാണ്.  അച്ഛൻ: പരേതനായ സാംബശിവൻ. അമ്മ: മീര. സഹോദരി: ഭാഗ്യശ്രീ. 

കൗസല്യ
കതിരൂർ:  പുല്യോട് ഈസ്റ്റ് വാഴവളപ്പിൽ കൗസല്യ (75) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: പുഷ്പ, ഇന്ദിര, ശ്രീജൻ, ഷാജി. മരുമക്കൾ: വിശ്വമിത്രൻ, ലീല. സഹോദരങ്ങൾ: സരോജിനി, ലീല, രാധ, പദ്മിനി, പരേതരായ ഗോവിന്ദൻ, രാഘവൻ. 

രഞ്ജിത്ത്
പാപ്പിനിശ്ശേരി: ചുങ്കത്തെ മാവേലി ഹൗസിൽ രഞ്ജിത്ത് (47) അന്തരിച്ചു. 

ഭാസ്കരമേനോന്   

വടക്കാഞ്ചേരി: പനങ്ങാട്ടുകര എടയ്ക്കാട്ട് ഭാസ്കരമേനോൻ (86) അന്തരിച്ചു. ഭാര്യ: കല്ലിപ്പറമ്പില് ഭാര്ഗവി അമ്മ. മക്കള്: രാജി, ലത. മരുമക്കള്: ഗിരിജന്, ജനാര്ദനന്. 

ഭാര്ഗവിയമ്മ
മണ്ണംപേട്ട: പൂക്കോട് തെക്കേടത്ത് മാധവന് നായരുടെ ഭാര്യ ഭാര്ഗവിയമ്മ (86) അന്തരിച്ചു. മക്കള്: ഹേമലത, ഉണ്ണികൃഷ്ണന്, സുഭാഷിണി. 

കാർത്യായനി
രാപ്പാള്: പനിയത്തുപറമ്പില് പരേതനായ ശ്രീധരന്റെ ഭാര്യ കാർത്യായനി (82) അന്തരിച്ചു. മക്കള്: ഓമന, ശാന്ത. മരുമക്കള്: ചന്ദ്രന്, കൃഷ്ണന്.

 തങ്കമ്മ     
ഒല്ലൂർ: എടക്കുന്നി പുത്തൻകുളത്തിനു സമീപം തറയിൽ പരേതനായ അന്തോണിയുടെ ഭാര്യ തങ്കമ്മ (78) അന്തരിച്ചു. മക്കൾ: ഓമന, ജോസ്, ബാബു, മിനി. 

സോമനാഥ് 
പറപ്പൂര്: എടക്കളത്തൂര് പറയ്ക്കാട്ട് സോമനാഥ് (59) അന്തരിച്ചു. ഭാര്യ: അജിത. മക്കള്: ശ്രീലക്ഷ്മി, ആതിര. മരുമകന്: സതീശന്. 

കുട്ട്യാലി ഹാജി
എ.ആർ നഗർ: കുറ്റൂർനോർത്ത് അരീക്കൻ കുട്ട്യാലിഹാജി (87) അന്തരിച്ചു. 
ചേറൂർ പൂക്കോയതങ്ങൾ സ്മാരക യതീംഖാന കമ്മിറ്റി സെക്രട്ടറി, മുസ്ലിംലീഗ് എ.ആർ നഗർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, ചെമ്മാട് ദാറുൽഹുദ അക്കാദമി മാനേജിങ് കമ്മിറ്റിയംഗം, കരിവാങ്കല്ല്, കുറ്റൂർനോർത്ത് അൽഹുദാ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപനങ്ങളുടെ ചെയർമാൻ, ഊക്കത്ത് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 
ജിദ്ദയിലെ സാമൂഹികപ്രവർത്തകനും കെ.എം.സി.സി നേതാവുമായിരുന്നു. ദീർഘകാലം വേങ്ങര ടൗണിൽ ഇസ്മത്ത് ഹോട്ടൽ വ്യാപാരിയായിരുന്നു.
ഭാര്യ: ബിരിയം ഹജ്ജുമ്മ (പൂച്ചോലമാട് ചുക്കാൻ കുടുംബാംഗം). മക്കൾ: കുഞ്ഞിമുഹമ്മദ് ബാപ്പു, കുഞ്ഞീവി, ആസ്യ, മൈമൂന, സുബൈദ, റംല, പരേതയായ ഖദീജ. മരുമക്കൾ: അബ്ദുള്ളക്കുട്ടി, സൈതലവി ഹാജി, അബ്ദുൽ മജീദ്, സുബൈർ, മുസ്തഫ (ടി.കെ.എം. ജ്വല്ലറി വേങ്ങര), സുലൈഖ, പരേതനായ അബ്ദുറഹ്മാൻ. 

ശാരദ
അങ്ങാടിപ്പുറം: തരകൻ ഹയർ സെക്കൻഡറി സ്കൂളിലെ മുൻ അധ്യാപകൻ പരേതനായ ചെങ്ങര പുത്തൻവീട്ടിൽ ശ്രീധരന്റെ ഭാര്യയും വിരമിച്ച അധ്യാപികയുമായ ഇ.പി. ശാരദ (77) അന്തരിച്ചു. മക്കൾ: ഹരീഷ് (അധ്യാപകൻ, പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ), സതീഷ് (വളാഞ്ചേരി സഹകരണ ബാങ്ക്). മരുമക്കൾ: ഡോ. മൃദുല (ഗവ. മൃഗാശുപത്രി, പെരിന്തൽമണ്ണ), ശ്രീലക്ഷ്മി (അധ്യാപിക, ആനമങ്ങാട് ഗവ. ഹൈസ്കൂൾ).

  ബാബു സജീഷ്       
വടക്കാഞ്ചേരി: മുള്ളൂര്ക്കര എസ്.എന്. നഗര് കുലപ്പറമ്പില് ബാബു സജീഷ് (51) അന്തരിച്ചു. മെട്രോ വാര്ത്ത ഫീല്ഡ് എക്സിക്യുട്ടീവാണ്. ഭാര്യ: ജിഷ. മക്കള്: ദേവിക, റിഷിക. മരുമകന്: സുനില്. 

 എൻ.എച്ച്. ബക്കർ ഹാജി 
ചേറ്റുവ: ചേറ്റുവ കൊട പള്ളിക്ക് പടിഞ്ഞാറ് കറപ്പം വീട്ടിൽ എൻ.എച്ച്. ബക്കർ ഹാജി (84) അന്തരിച്ചു. ഭാര്യ: നബീസമോൾ. മക്കൾ: ഹാഷിം, ലത്തീഫ്, ഫൗസിയ, റസിയ. മരുമക്കൾ: ഷാജഹാൻ, ദാർവിഷ്, നൂർജഹാൻ, ഫർസാന.   

 സുഭദ്രമ്മ  
മണ്ണുത്തി: രായിരത്ത് വീട്ടിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ഒല്ലൂക്കര മൂത്തേടത്ത് സുഭദ്രമ്മ (75) അന്തരിച്ചു. മക്കൾ: കൃഷ്ണകുമാർ (ബി.എസ്.എൻ.എൽ., തൃശ്ശൂർ), സതീശൻ (വക്കീൽ ഗുമസ്തൻ), രജനി. മരുമക്കൾ: രജനി, പ്രിയ, ഉണ്ണികൃഷ്ണൻ (റെയിൽവേ).   

സരസ്വതി അമ്മ
തിരുവില്വാമല: കുത്താമ്പുള്ളി കയറംപാറ ഇലവുങ്കൽ വീട്ടിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ സരസ്വതി അമ്മ (80) അന്തരിച്ചു. മക്കൾ: ശിവശങ്കരൻ, രാജലക്ഷ്മി, പരേതനായ ശ്രീനിവാസൻ, ശ്രീദേവി, ഗീതാമണി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: പുഷ്പവല്ലി, ഗോമതി, ഗിരിജ, ഗോപാലകൃഷ്ണൻ, ഗോപാലകൃഷ്ണൻ, രവീന്ദ്രൻ. 

സുഹ്റ
നിലമ്പൂർ: മാനവേദൻ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മുൻ അധ്യാപകൻ പരേതനായ നിലമ്പൂർ മണലോടി മേത്തലയിൽ അബൂബക്കറിന്റെ ഭാര്യ സുഹ്റ (70) അന്തരിച്ചു. 
മമ്പാട് പരതമ്മൽ സ്കൂളിൽനിന്ന് പ്രഥമാധ്യാപികയായി വിരമിച്ചതാണ്. മക്കൾ: ഷമീർ (ഖത്തർ), ഷനിൽ (യു.എ.ഇ), ഷമീമ (നാരോക്കാവ് ഹൈസ്കൂൾ). മരുമക്കൾ: ആയിഷ, സബ്ന (മദർ ആശുപത്രി, അരീക്കോട്), അബ്ദുൽ ഫത്താഹ് (എഫ്.എ.സി.ടി. എറണാകുളം). 

നാരായണൻ
കാളികാവ്: കറുത്തേനി വീതനശ്ശേരി നാരായണൻ (നാണി -68) അന്തരിച്ചു. ഭാര്യ: പരേതയായ സരോജിനി. മക്കൾ: പ്രീത, അനിൽ, സുഷമ, സുനിൽ, നിഷ, പ്രജിഷ. മരുമക്കൾ: സുരേഷ്, രാജേഷ്, രാജൻ, രവി, ജിജി, സബിത.

ശ്രീനിവാസൻ
കാളികാവ്: പൂങ്ങോട് ഏത്തക്കരയിലെ കൈപ്പള്ളി ശ്രീനിവാസൻ (53) അന്തരിച്ചു. ഭാര്യ: സുനിത. മക്കൾ: ശ്രീനാഥ്, ശിവരാജ്, വിഷ്ണുപ്രസാദ്, കൃഷ്ണപ്രസാദ്.

കദീജ ഹജ്ജുമ്മ
പട്ടിക്കാട്: കീഴാറ്റൂർ കുഴിച്ചിട്ടകല്ലിലെ മുടവൻതൊടി അബുഹാജിയുടെ ഭാര്യ ചുള്ളിയിൽ കദീജ ഹജ്ജുമ്മ (67) അന്തരിച്ചു. മക്കൾ: ഉമ്മുസൽമ, ആയിഷ, ഉമ്മർ, ഹനീഫ (ജിദ്ദ). മരുമക്കൾ: അബു, കുഞ്ഞിക്കോയ, സമീറ, സമീറ.

എസിലി
 കാലടി: കാവുംപുറത്ത് ജോബിന് നിവാസില് പരേതനായ കെ. നെല്സന്റെ ഭാര്യ എസിലി (83) അന്തരിച്ചു. മകന്: കെ.എന്. റസ്സല് (ക്രൈസ്തവ ചിന്ത ചീഫ് എഡിറ്റര്). മരുമകള്: െപ്രാഫ. ഡോ. ഓമന റസ്സല് (സീനിയര് അക്കാദമിക് കൗണ്സി ല്, ഇന്ത്യന് ചരിത്ര ഗവേഷണ കൗണ്സില്, ഡല്ഹി). 

 ജോണ് 

പോത്താനിക്കാട്: പറമ്പഞ്ചേരി കണ്ടോത്ത് കെ.ടി. ജോണ് (70) അന്തരിച്ചു. ഭാര്യ: എല്സമ്മ കരിങ്കുന്നം ചെറുകര കുടുംബാംഗം.  മക്കള്: ടെസി ഓസ്ട്രേലിയ, റ്റിജു (അധ്യാപിക സെയ്ന്റ് മേരീസ് എച്ച്.എസ്.എസ്. കിടങ്ങൂര്), റ്റീസ (ഓസ്ട്രേലിയ), ടിറ്റി (ഓസ്ട്രേലിയ), ടിന്സി. മരുമക്കള്: ജിജി മാരിയില് ബ്രഹ്മമംഗലം, സിബി തറപ്പേല് കിടങ്ങൂര്, സാജന് കൊച്ചുവരാക്കുടിയില് നീണ്ടൂര്, ബിജു താന്നിയ്ക്കപ്പറമ്പില് വെള്ളൂര്, ഷിന്റോ മാരാരിക്കുളം. 

കെ.ജി. മണി
 മുളവുകാട്: കൂന്തലക്കാട് കെ.ജി. മണി (73) അന്തരിച്ചു. ഭാര്യ: ഓമന (അധ്യപിക). മക്കള്: നിഷിത, നിത്യ. മരുമക്കള്: സന്തോഷ്, വിംസി. 

മാത്തിരി
പൂവത്തുശേരി: കണ്ണമ്പുഴ ചാക്കുവിന്റെ ഭാര്യ മാത്തിരി (87) അന്തരിച്ചു. മക്കള്: ആനി, ലീന, റൂബി. മരുമക്കള്: ആവണംകോട് കരുമത്തി തോമസ്, ആഴകം കരുമത്തി തോമസ് (ടോമി -സൗദി അറേബ്യ). 

 അരവിന്ദൻ  
 മണ്ണാർക്കാട്: എളമ്പുലാശ്ശേരി കളരിക്കൽ പരേതനായ ശങ്കരപ്പണിക്കരുടെ മകൻ അരവിന്ദൻ (54) അന്തരിച്ചു. ഭാര്യ: നന്ദിനി. മക്കൾ: അക്ഷയ് ശങ്കർ (ടി.സി.എസ്., എറണാകുളം), ശ്രീലക്ഷ്മി (ടി.സി.എസ്., ബെംഗളൂരു).  സഹോദരങ്ങൾ: ശിവരാജൻ, വിദ്യാധരൻ, സേതുമാധവൻ, നന്ദകുമാർ, ശാന്ത, ഹരികൃഷ്ണൻ, സുശീല, സുമ, പരേതരായ ചന്ദ്രശേഖരപ്പണിക്കർ, രാധ, ശിവാനന്ദൻ. 

 സുലോചന       
പെരിങ്ങോട്ടുകുറിശ്ശി: നടുവത്തുപാറ അരുവാന്മൂല വീട്ടിൽ എ.വി. രാമചന്ദ്രന്റെ ഭാര്യ സുലോചന (63) അന്തരിച്ചു.  മക്കൾ: രാജീവ്, രജിത, രമ്യ. മരുമക്കൾ: എസ്. രവീന്ദ്രൻ (എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്), എസ്. പ്രതാപ്കുമാർ, വി.എ. ധന്യ.

 ലക്ഷ്മിയമ്മ 
പട്ടാമ്പി: മുതുതല പരേതനായ മൂലയില് കണ്ണേകത്ത് കുട്ടികൃഷ്ണമേനോന്റെ ഭാര്യ കുറുപ്പത്ത് കൊഴിക്കാട്ടുതൊടി ലക്ഷ്മിയമ്മ (99) അന്തരിച്ചു.  മക്കള്: അച്യുതന്കുട്ടി, നാരായണിക്കുട്ടി, ചന്ദ്രമതി.  

ജാനകി അമ്മ 

ആനക്കര: വടക്കെ വെള്ളടിക്കുന്ന് പരേതനായ നാരായണന് നായരുടെ ഭാര്യ പര്ലേത്ത് ജാനകി അമ്മ (83) അന്തരിച്ചു.  

സി.എച്ച്. ബാപ്പുട്ടി
കക്കുപ്പടി:   ഒമ്മല ചക്കുങ്ങല് സി.എച്ച്. ബാപ്പുട്ടി (80) അന്തരിച്ചു. 

 വിരോണി പീറ്റർ

പള്ളുരുത്തി: കണ്ണോത്ത് പരേതനായ കെ.ജെ. പീറ്ററുടെ ഭാര്യ വിരോണി (82) അന്തരിച്ചു. മക്കൾ: ഐറീസ്, ജോണി (റിട്ട.കെ.എസ്.ഇ.ബി.), ജോസി, സെബാസ്റ്റിയൻ (കുവൈത്ത്), സ്റ്റെല്ല, പുഷ്പി, ലിസി (അധ്യാപിക, സെയ്ന്റ് അഗസ്റ്റിൻസ് സ്കൂൾ, അരൂർ). മരുമക്കൾ: മൈക്കിൾ, മേഴ്സി (ജി.യു.പി.എസ്. താമരപ്പറമ്പ്), ലിൻസി, റീന (കുവൈത്ത്), ആന്റണി, ജൂഡ്സൺ, സാബു. 

ശാന്തകുമാരി

വൈപ്പിന്: എടവനക്കാട് തിരുനിലത്ത് തുറമുഖ വകുപ്പ് റിട്ട. ഉദ്യോഗസ്ഥന് രവീന്ദ്രന്റെ ഭാര്യ ശാന്തകുമാരി (74) അന്തരിച്ചു. 
കൊടുങ്ങല്ലൂര് ശങ്കരാടില് കുടുംബാംഗമാണ്. മക്കള്: അനൂപ്, രാജശ്രീ. മരുമക്കള്: ചിത്ര, പ്രകാശ്. 

അതുൽ 
 തൃപ്പൂണിത്തുറ: എരൂർ പുളിക്കാഴത്ത് പറമ്പിൽ മുണ്ടക്കൽ അനിൽകുമാറി (റിട്ട. പ്രധാനാധ്യാപകൻ ഗവ. എൽ.പി. സ്കൂൾ പാടിവട്ടം) ന്റെ മകൻ അതുൽ (24) അന്തരിച്ചു. മറൈൻ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയിരുന്നു. അമ്മ: സുശീല (ഭവൻസ് വിദ്യാമന്ദിർ എരൂർ), സഹോദരി: അനന്യ.

കെ.ജി. മണി
 മുളവുകാട്: കൂന്തലക്കാട് കെ.ജി. മണി (73) അന്തരിച്ചു. ഭാര്യ: ഓമന (അധ്യപിക). മക്കള്: നിഷിത, നിത്യ. മരുമക്കള്: സന്തോഷ്, വിംസി. 

ഏലിയാമ്മ
ചെറുതോണി: കൊച്ചുകരിമ്പൻ വലിയകല്ലുങ്കൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ (64) അന്തരിച്ചു. മക്കൾ: സോളി, ബിൻസി, ജിൻസി. മരുമക്കൾ: ബിജു, സണ്ണി, ഷിജോ. 
മോസസ്
കുഞ്ചിത്തണ്ണി: മുല്ലക്കാനം ആനപ്പാറ കൊച്ചുപറമ്പിൽ മോസസ്(മോശ-65) അന്തരിച്ചു. ഭാര്യ: പെണ്ണമ്മ കട്ടപ്പന ഈട്ടിമൂട്ടിൽ കുടുംബാംഗം. മക്കൾ: ജിജി, സിജൻ, അജിമോൻ. മരുമക്കൾ: സാബു, ബാബു, അനു. 

തോമസ്
കുഞ്ചിത്തണ്ണി: ഹൈറേഞ്ചിലെ കുടിയേറ്റ കർഷകൻ പൊട്ടൻകാട് കൊച്ചറയ്ക്കൽ തോമസ്(96) അന്തരിച്ചു. ഭാര്യ: പരേതയായ ഏലിയാമ്മ മരങ്ങാട്ടുപിള്ളി ആനിക്കനാട്ട് കുടുംബാംഗം. 
മക്കൾ: പരേതയായ മേരി, ലീലാമ്മ, തോമസ്, അഗസ്റ്റിൻ, ജോയി. മരുമക്കൾ: എൻ.എം.കുര്യൻ നടക്കൽ (പോത്തുപാറ), പരേതനായ സെബാസ്റ്റ്യൻ വയലിൽ(ഇരുനൂറേക്കർ), ഡാളി കുരിശിങ്കൽ(ചാറ്റുപാറ), മേരിക്കുട്ടി തറവട്ടത്തിൽ (വാഴവര), എൽസി കച്ചപ്പള്ളിൽ (രാജാക്കാട്). 

രാമചന്ദ്രൻപിള്ള
കരിന്തോട്ടുവ: പെരുവേലിക്കര ലക്ഷ്മിയിൽ രാമചന്ദ്രൻപിള്ള (86) അന്തരിച്ചു. കൊടുമൺ അങ്ങാടിക്കൽ പ്ളാങ്കാലായിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ പൊന്നമ്മ. മകൻ: ആര്യലാൽ. മരുമകൾ: ലക്ഷ്മി. 

ഡോ. ആർ.നാരായണ അയ്യർ

തിരുവനന്തപുരം: വഞ്ചിയൂർ ധർമദേശം റോഡ് എം.ആർ.ആർ.എ. ബി-15 ൽ പുലിയന്നൂർ നല്ലൂർ മഠത്തിൽ ഡോ. ആർ.നാരായണ അയ്യർ (75-റിട്ട. പ്രിൻസിപ്പൽ, എൻജിനീയറിങ് കോളേജ്, തിരുവനന്തപുരം) അന്തരിച്ചു. ഭാര്യ: കൃഷ്ണാംബാൾ (റിട്ട. ഏജീസ് ഓഫീസ്). മകൻ: രാമനാഥൻ (ചെന്നൈ). 

ജി.രത്നമ്മ
കാഞ്ഞിരംകുളം: രത്നപ്രകാശിൽ പരേതനായ എസ്.സത്യമൂർത്തിയുടെ (റിട്ട. ഹെഡ്മാസ്റ്റർ,  പി.കെ.എസ്.ഹയർസെക്കൻഡറി സ്കൂൾ) ഭാര്യ ജി.രത്നമ്മ (90) അന്തരിച്ചു. മക്കൾ: എസ്.ജയകുമാരി (റിട്ട. ഇംഗ്ളീഷ് പ്രൊഫസർ, ക്രിസ്ത്യൻ കോളേജ്. കാട്ടാക്കട), എസ്.മോഹൻബാബു (മാനേജർ, പി.കെ.എസ്. ഹയർസെക്കൻഡറി സ്കൂൾ/റിട്ട. സ്റ്റേറ്റ് എസ്.ബി.ഐ.), എസ്.സതീഷ്ചന്ദ്ര (റിട്ട. എസ്.ബി.ഐ.), എസ്.പ്രകാശ് മൂർത്തി (അനിമേഷൻ ഡിസൈനർ). മരുമക്കൾ: ഡി.സി.വിൽസൺ (റിട്ട. പ്രൊഫസർ, എൻജിനീയറിങ് കോളേജ്, തിരുവനന്തപുരം), അനിത ടി.എസ്. 

എസ്.രേണുകാദേവി
തിരുവനന്തപുരം: അമ്പലത്തറ ക്ഷത്രിയൻവിള തിരുവാതിരയിൽ (എ.ടി.ആർ.എ. ബി-45) ജയചന്ദ്രന്റെ ഭാര്യ എസ്.രേണുകാദേവി (56) അന്തരിച്ചു. മക്കൾ: ആർ.ജയലക്ഷ്മി, ജെ.പ്രവീൺ (ഖത്തർ), ആർ.രാധിക.  

എസ്.വാസുദേവൻപിള്ള
തോന്നയ്ക്കൽ: കുടവൂർ വിളയിൽ വീട്ടിൽ എസ്.വാസുദേവൻ പിള്ള (94) അന്തരിച്ചു. ഭാര്യ: പരേതയായ ശാരദ. മക്കൾ: വത്സലകുമാരി, വി.മണികണ്ഠൻ നായർ, ജലജകുമാരി, ഗീതാകുമാരി. മരുമക്കൾ: ഗോപിനാഥക്കുറുപ്പ്, ചന്ദ്രിക, മോഹൻദാസ്. 

സി.കെ.ഭാസ്കരൻ    
കുളനട: കൈപ്പുഴ വടക്ക് ചുവട്ടാനതലയ്ക്കൽ സി.കെ.ഭാസ്കരൻ (78) അന്തരിച്ചു. ഭാര്യ: ദേവകി. മക്കൾ: വിശ്വനാഥൻ, ഓമന, മണി, അമ്പിളി, വിശ്വംഭരൻ. മരുമക്കൾ: ഉദയൻ, പാസ്റ്റർ സാം മാത്യു, ബെന്നി, ബിന്ദു, പരേതയായ സരോജനി. 

കെ.പി.വിജയമ്മ
വെള്ളയിൽ: പദ്മാലയം എം.പി.സുകുമാരന്റെ ഭാര്യ കെ.പി.വിജയമ്മ(52) അന്തരിച്ചു. കുമ്പളന്താനം അങ്കണവാടി ഹെൽപ്പറായിരുന്നു. മക്കൾ: അനു, മിനുക്കുട്ടി. മരുമക്കൾ: എസ്.പ്രതാപൻ, കെ.എസ്.സിജു. 

വി.സി.മണി
റാന്നി: മന്ദിരം വാളിപ്ളാക്കൽ വയല ഹിൽസിൽ പരേതനായ വി.ഐ.ചാക്കോയുടെ മകൻ വി.സി.മണി(75) അന്തരിച്ചു. ഭാര്യ: വെളിയനാട് വലിയപറമ്പിൽ കുടുംബാംഗം ലാലി. മക്കൾ: അനിൽ, അനു, തോമസ്. മരുമക്കൾ: മേഖ, റോണി, സുചി. 

ഓമന   
കുടശ്ശനാട്: പനച്ചേരിൽ പി.ടി.തങ്കച്ചന്റെ ഭാര്യ ഓമന (78) അന്തരിച്ചു. മക്കൾ: ലാലി, ലീല, ലാലു. മരുമക്കൾ: സുഗുണൻ, അജയ് പദ്മനാഭൻ, ശാലി. 

സുബ്രഹ്മണ്യൻ
തിരുവനന്തപുരം: മൊട്ടമൂട് മുക്കുനട നിരപ്പിൽവിള മനു സ്മൃതിയിൽ സുബ്രഹ്മണ്യൻ (രവി-60, ഡീസൽ പമ്പ് മെക്കാനിക്, മാതാ ഫ്യുവൽസ്, തൈക്കുടം, എറണാകുളം) അന്തരിച്ചു. ഭാര്യ: ലത. മക്കൾ: ഗിരിശങ്കർ, ഗായത്രി.

എം.രാജേന്ദ്രൻ
ബാലരാമപുരം: ആലുവിള സുകുമാരി മന്ദിരത്തിൽ എം.രാജേന്ദ്രൻ (67-റിട്ട. ഐ.ബി., ഗോ എയർ ജനറൽ മാനേജർ) അന്തരിച്ചു. ഭാര്യ: പരേതയായ എസ്.ഗായത്രി.  

ബി.അനിത
മലയിൻകീഴ്: ശാന്തുംമൂല പുലരി നഗർ സരോജ ഭവനിൽ സാബുരാജുവിന്റെ ഭാര്യ ബി.അനിത (40) അന്തരിച്ചു. മക്കൾ: അഖിലാ സാബുരാജ്, നിഖിലാ സാബുരാജ്. 

തങ്കമ്മ
വർക്കല: പുന്നമൂട് ബാലകൃഷ്ണ മന്ദിരത്തിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മ (80) അന്തരിച്ചു. 

പീറ്റർ ഹെൻട്രി
തിരുവനന്തപുരം: വലിയവേളി ബേബി കോട്ടേജിൽ പീറ്റർ ഹെൻട്രി (75) അന്തരിച്ചു. ഭാര്യ: ജസ്ലറ്റ്.

കെ.ബോസ്
മൂന്നാർ: റിട്ട. ജില്ലാ ജോയിന്റ് രജിസ്ട്രാർ (കോ-ഓപ്പറേറ്റീവ് സൊസൈറ്റി) പഴയ മൂന്നാർ മൂലക്കടയിൽ കെ.ബോസ്(72) അന്തരിച്ചു. 
ഭാര്യ: ഭൂപതി. മക്കൾ: സുധാകർ (ബി.എസ്.എഫ്.നാഗ്പുർ), പ്രവീൺ കുമാർ (കൊച്ചി), സ്മിത (മുംബൈ). മരുമക്കൾ: മീന (വനിതാ സിവിൽ പോലീസ് ഓഫീസർ, തമിഴ്നാട്), ചന്ദ്രമതി, സെന്തിൽ (മുംബൈ).

ആർ.വാസുദേവൻ  
പന്തളം: കുരമ്പാല തുണ്ടുപറമ്പിൽ ആർ.വാസുദേവൻ (59) അന്തരിച്ചു. ഭാര്യ: സരസ്വതി. മക്കൾ: സന്ധ്യ, സിന്ധു. മരുമകൻ: വിനോദ്. 

രഘുവരൻ
വള്ളംകുളം: മലയിൽ രഘുവരൻ (ഓമനക്കുട്ടൻ-65) അന്തരിച്ചു. ഭാര്യ: സാവിത്രി. മക്കൾ: രാജീവ്, രാജേഷ്, രശ്മി. മരുമക്കൾ: വിമൽ, രജിത.  

കെ.കെ.ഗോപി
തിരുവല്ല: കളറിൽ കെ.കെ.ഗോപി (65) അന്തരിച്ചു. ഭാര്യ: പരേതയായ പുഷ്പ. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: അജേഷ് കുമാർ, ജയരാജ്. 

കെ.സി. മേരി  
ബെംഗളൂരു: തൃശ്ശൂര് ചാലിശ്ശേരി ചീരന് വീട്ടില് സി.പി. കുഞ്ഞന്റെ ഭാര്യ കെ.സി. മേരി (68) ബെംഗളൂരു കുറബറഹള്ളിയില് അന്തരിച്ചു. കുന്ദംകുളം കൂത്തൂര് കുടുംബാംഗമാണ്.  മക്കള്: ജാജി, ജിജി, ജിജോയ്.  മരുമക്കള്: ഷിബാ, സെയ്ന്റിസണ്, അഞ്ജു. ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 9.30-ന് ശാന്തിനഗര് ശാലോം എ.ജി. ചര്ച്ചിലെ ശുശ്രൂഷകള്ക്കുശേഷം ഉച്ചയ്ക്ക് ഒന്നിന് ഹൊസൂര് റോഡ് ക്രിസ്ത്യന് സെമിത്തേരിയില്.

  അന്നമ്മ ജോണ് 
ബെംഗളൂരു: പത്തനാപുരം പാണ്ടിത്തിട്ട അമ്പലത്തിന് നിരപ്പ് ബഥേല് മന്ദിരത്തില് പാസ്റ്റര് ജോണിക്കുട്ടി ജോഷ്വയുടെ ഭാര്യ അന്നമ്മ ജോണ് (59) ബെംഗളൂരു വിവേക് നഗറില് അന്തരിച്ചു. കോട്ടയം മുണ്ടക്കയം പാലപ്ര ആലപ്പാട്ട് കുടുംബാംഗമാണ്.   മക്കള്: ജെസി ജോണ്, ജോഷ്വ ബഥേല് ജോണ്, എബ്രഹാം ബഥേല് ജോണ്.  ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 10-30-ന് വസതിയിലെ ശുശ്രൂഷകള്ക്കുശേഷം ഉച്ചയ്ക്ക് രണ്ടിന് ഹൊസൂര് റോഡ് ക്രിസ്ത്യന് സെമിത്തേരിയില്.

  ഭാഗീരഥിയമ്മ    
പത്തനാപുരം: വിളക്കുടി തുളസീഭവനില് (കാരക്കാട്ട്) പരേതനായ ഗംഗാധരന് പിള്ളയുടെ ഭാര്യ ഭാഗീരഥിയമ്മ (87) അന്തരിച്ചു. മക്കള്: രാധാകൃഷ്ണപിള്ള, തുളസീഭായി, രാജേന്ദ്രന് നായർ , വിളക്കുടി ചന്ദ്രൻ , സ്മിത, പരേതനായ ശിവശങ്കരപ്പിള്ള, ബാബു. മരുമക്കള്: രാധാമണി (റിട്ട. ഐ.എസ്.ആര്.ഒ.), രാമചന്ദ്രന് പിള്ള (റിട്ട. ഡെപ്യൂട്ടി തഹസില്ദാര്), അമ്പിളി (അധ്യാപിക, പാലക്കാട്), ബിനു (താലൂക്കാശുപത്രി, പുനലൂര്), അശോകൻ (ബിസിനസ്). 

മറിയാമ്മ അലക്സ് 
 ചെട്ടികുളങ്ങര: വിദ്യാഭ്യാസ വകുപ്പ് റിട്ട. സൂപ്രണ്ട് കണ്ണമംഗലം വടക്ക് ഇടയ്ക്കാട്ട് വത്സല കോട്ടേജിൽ പരേതനായ എം.അലക്സാണ്ടറുടെ ഭാര്യ മറിയാമ്മ അലക്സ് (അമ്മിണി-86) അന്തരിച്ചു. ചെന്നിത്തല കടവിൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: വത്സല അലക്സ് (റിട്ട. ഹെഡ്മിസ്ട്രസ്, കറ്റാനം എം.ജി. യു.പി.എസ്.), ജയൻ അലക്സ് (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് വകുപ്പ്), ശാന്തി സാം (മുംബൈ), ജോസ് അലക്സ് (റിട്ട. താലൂക്ക് വ്യവസായ ഓഫീസർ), ബിനു അലക്സ്, ഡോ. ആനി അലക്സ് (സീനിയർ മെഡിക്കൽ ഓഫീസർ, ജില്ലാ ആയുർവേദ ആശുപത്രി, കൊല്ലം). മരുമക്കൾ: ജോൺ ജേക്കബ് (റിട്ട. എൻജിനീയർ, കെ.എസ്.ഇ.ബി), മേരി എ.കുഞ്ഞപ്പി (റിട്ട. അധ്യാപിക, മറ്റം സെയ്ന്റ് ജോൺസ് എച്ച്.എസ്.എസ്.), റാണി സാമുവേൽ (അധ്യാപിക, ജി.സി.ഐ., ആലപ്പുഴ), സി.ചെറിയാൻ (റിട്ട. അധ്യാപകൻ, എം.കെ.എൽ.എം. എച്ച്.എസ്.എസ്., കണ്ണനല്ലൂർ), പരേതനായ സാം വർഗീസ്. 

ഏലിക്കുട്ടി തോമസ്
കൊടുപ്പുന്ന: കളത്തിപ്പറമ്പില് പരേതനായ ഔസേഫ് തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് (90) അന്തരിച്ചു. മക്കള്: സജിമോള്. പരേതനായ ജോസഫ്. മരുമക്കള്: റോസമ്മ , അപ്പച്ചന് (തോട്ടത്തുശ്ശേരിയില്, മുഹമ്മ). 

അന്നമ്മ
കലവൂർ: പുളിക്കൽതയ്യിൽ പരേതനായ ആന്റണിയുടെ ഭാര്യ അന്നമ്മ (71) അന്തരിച്ചു. മക്കൾ: ആനിയമ്മ, മറിയാമ്മ, വർഗീസ് (എൻ.സി.ജെ. ആൻഡ് കമ്പനി), ആൻഡ്രൂസ്. മരുമക്കൾ: ജോബ്, യേശുദാസ്, ഷാന (എൻ.സി.ജെ. ആൻഡ് കമ്പനി).