പത്മനാഭൻ
നന്തിബസാർ: ഇരുപതാംമൈലിലെ സവേര ചന്തുവീട്ടിൽ പത്മനാഭൻ (75) അന്തരിച്ചു. ഭാര്യ: നളിനി. മക്കൾ: സജിത്ത് (ദുബായ്), സച്ചിൻ (െബംഗളുരു), ലീന (ടീച്ചർ, എച്ച്.എസ്.എസ്., തിരൂർ), സ്വപ്ന (തൃശ്ശൂർ), നിഷ (ഇരിട്ടി). മരുമക്കൾ: ആർഷ, അജിത്ത് (തിരുവനന്തപുരം), വാസുദേവൻ (തൃശ്ശൂർ), സുധീഷ് (ഇരിട്ടി).

ദാമോദരൻ ആശാരി
മലാപ്പറമ്പ്: ഫ്ലോറിക്കൽ റോഡ് ശ്രീരാമാനന്ദ ആശ്രമത്തിന് സമീപം പൊറ്റമ്മൽ ദാമോദരൻ ആശാരി (90) അന്തരിച്ചു. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: സുഭാഷ് (രമ്യാ സ്റ്റുഡിയോ, കരിക്കാംകുളം), പ്രമീള, രജിത (വേദവ്യാസ വിദ്യാലയം, മലാപ്പറമ്പ്), സന്തോഷ് (ന്യൂ ഇന്ത്യാ ഏജന്റ്, എരഞ്ഞിപ്പാലം), ഗിരീഷ്കുമാർ. മരുമക്കൾ: ചന്ദ്രശേഖരൻ, രാധാകൃഷ്ണൻ കെ.ടി., മംഗളറാണി , സിന്ധു. സഹോദരങ്ങൾ: പരേതരായ വേലായുധൻ, രോഹിണി. 

യു. ബാലൻ
എരഞ്ഞിക്കൽ: കോഴിക്കോട് ജില്ലാ സേവാദൾ മുൻ ഓർഗനൈസറും എൻ.സി.പി. പ്രവർത്തകനുമായിരുന്ന ഉണുത്താളി ബാലൻ (95-ദേവാർജി) തിരുത്യാട്ടുള്ള വസതിയിൽ അന്തരിച്ചു. ഭാര്യ: പരേതയായ ദേവകി. സഹോദരങ്ങൾ: പാർഥൻ, ദാസൻ, ശ്രീമു, പരേതനായ നാരായണൻ.

സത്യൻ അന്തിക്കാടിന്റെ സഹോദരി ശകുന്തള   
വാടാനപ്പള്ളി: സംവിധായകന് സത്യന് അന്തിക്കാടിന്റെ സഹോദരിയും വാടാനപ്പള്ളി കുണ്ടുവാറവളപ്പില് പുഷ്കരന്റെ ഭാര്യയുമായ ശകുന്തള (75) അന്തരിച്ചു. മക്കള്: രശ്മി, ദീപ്തി. മരുമക്കള്: അജിത്പ്രസാദ്, മധു (അധ്യാപകന്). മറ്റു സഹോദരങ്ങള്: ഷണ്മുഖന്, പരേതനായ മോഹനന്. 

ലക്ഷ്മിക്കുട്ടിഅമ്മ 
മറ്റക്കര: കടപ്പൂർ ലക്ഷ്മിസദനത്തിൽ പി.കെ. പരമേശ്വരൻ നായരുടെ ഭാര്യ കിടങ്ങൂർ  ഇളയിടത്തുമറ്റത്തിൽ ലക്ഷ്മിക്കുട്ടിഅമ്മ (അമ്മിണി-76) അന്തരിച്ചു. മക്കൾ: ദിനേശ്, അരുൺകുമാർ. മരുമക്കൾ: ബീന (എക്സിം ബാങ്ക്, പുണെ), പ്രിയ. 

ഗോപിനാഥ ഭക്തൻ
കൊച്ചി: കോഴഞ്ചേരി തുണ്ടുമഠത്തില് ഗോപിനാഥ ഭക്തൻ (79) ബറോഡയില് അന്തരിച്ചു. ബറോഡയില് വ്യവസായിയായിരുന്നു. ഭാര്യ: പരേതയായ ഇന്ദിര (എറണാകുളം). മക്കള്: ലീന, സുരേന്ദ്രന്, നരേന്ദ്രന്. മരുമക്കള്: സഞ്ജയ്, വിദ്യ, ജയശ്രീ.

ടി.എൻ. നാരായണൻ 
തൃപ്പൂണിത്തുറ: പൂണിത്തുറ വളപ്പിക്കടവ് റോഡ് ‘ഭാഗ്യനിവാസി’ൽ ടി.എൻ. നാരായണൻ (റിട്ട. ധനലക്ഷ്മി ബാങ്ക് -82) അന്തരിച്ചു. ഭാര്യ: ഭാഗ്യലക്ഷ്മി. മക്കൾ: സുബ്ബലക്ഷ്മി (എസ്.ബി.ഐ.), കവിത (ദുബായ്). മരുമക്കൾ: ആർ. പരശുറാം (സീനിയർ സൂപ്രണ്ട്, ഡി.എം.ഒ.എച്ച്., എറണാകുളം), ശിവകുമാർ (ദുബായ്). 

മൈക്കിൾ ആഞ്ചലോ
പോണേക്കര: അവിട്ടംപിള്ളി മൈക്കിൾ ആഞ്ചലോ (75) അന്തരിച്ചു. സെയ്ന്റ് ആല്ബര്ട്സ് സ്കൂള് റിട്ട. അധ്യാപകനാണ്. ഭാര്യ: ആനി, തിരുനിലത്ത് കുടുംബാംഗം. മക്കള്: ദീപു, ദിപു (നേവല് ബേസ്, കാര്വാര്). മരുമക്കള്: ലൂബ, പുന്നയ്ക്കാട്ടുശ്ശേരി, പരേതനായ ജോര്ജ് ഹാരിസണ്. 

അഡ്വ. ബി.രവീന്ദ്രൻ നായർ
തിരുവനന്തപുരം: നൂറനാട് കളിയീക്കൽ തെക്കതിൽ വീട്ടിൽ സി.ഭാർഗവൻ പിള്ളയുടെ മകനും ഇ.വി.കൃഷ്ണപിള്ളയുടെ ചെറുമകനുമായ അഡ്വ. ബി.രവീന്ദ്രൻ നായർ (81-റിട്ട. അസി. കമ്മിഷണർ കസ്റ്റംസ്) വഞ്ചിയൂർ ഉപ്പളം റോഡ് യു.ആർ.എ.-21 അംബികാലയത്തിൽ അന്തരിച്ചു. സി.പി.എം. വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: അംബിക എസ്. മക്കൾ: ഉഷാ സുരേഷ്, ലേഖാ പിള്ള, ചിത്രാ പിള്ള. മരുമക്കൾ: സുരേഷ് കുമാർ, ശങ്കർ പിള്ള, മനോജ് പിള്ള. 

ഡോ.മഞ്ജു പിള്ള
തിരുവനന്തപുരം: കരമന മേലാറന്നൂർ പ്രേംനഗർ ശ്രീവർധൻ വീട്ടിൽ എൻ.ജി.ഒ.അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്  ടി.ജി.ഗോപാലകൃഷ്ണന്റെയും,  വസന്തയുടെയും (റിട്ട. ബി.എസ്.എൻ.എൽ.) മകൾ ഡോ.മഞ്ജു പിള്ള (42) ഹൈദരാബാദിൽ അന്തരിച്ചു.  ഭർത്താവ്: ഗിരീഷ് കെ. പിള്ള (റിട്ട. വിങ് കമാൻഡർ, ഇന്ത്യൻ എയർ ഫോഴ്സ്). മക്കൾ: രേവതി പിള്ള, രാഹുൽ പിള്ള. 

കെ.ഒ. ജോസഫ് 
മുംബൈ: വസായ് വെസ്റ്റ് സുയോഗ് നഗറിൽ (കരയാംപറമ്പിൽ, പോട്ട, ചാലക്കുടി) കെ.ഒ. ജോസഫ് (68) അന്തരിച്ചു. ഭാര്യ: ആനി (ചാലക്കുടി കുറ്റിക്കാട് ആച്ചാണ്ടി കുടുംബാംഗം). മക്കൾ: ജയ്മോൻ (മുംബൈ), അജയ്മോൻ (ദുബായ്). മരുമക്കൾ: ജൂലി (മുംബൈ), ലിൻഡ (ദുബായ്). 

എം.സി.മത്തായി മൂലക്കാട്ട് 
പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ട. അധ്യാപകൻ എം.സി.മത്തായി മൂലക്കാട്ട് (ജോസ് സാർ-69) അന്തരിച്ചു. കോൺഗ്രസ് നേതാവും പയ്യാവൂർ പഞ്ചായത്ത് അംഗവുമായിരുന്നു. ഭാര്യ: പി.എൽ.ഏലിയാമ്മ പുറത്തേട്ട് (റിട്ട. അധ്യാപിക, നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: ആൻസെലി, അനീഷ് (ദുബായ്), അനൂപ്. മരുമക്കൾ: സിബി നൂറ്റിയാനിക്കുന്നേൽ (ഖത്തർ), സ്മിത ചിറപ്പുറത്ത് (ദുബായ്), ഷിജി ചെറുവള്ളിയിൽ (മാലക്കല്ല്).  

മാണി
ആലക്കോട്: ആദ്യകാല കുടിയേറ്റ കർഷകൻ പാലത്തുങ്കൽ മാണി (95) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ കാഞ്ഞിരമറ്റം വെട്ടിയാങ്കൽ കുടുംബാംഗം. മക്കൾ: ജോസ്, അന്നമ്മ, മേരി, തോമസ്, തങ്കച്ചൻ. മോളി. ബ്രദർ ബേബി (ഫ്രൻസീസ്കൽ ബനാറസ്). മരുമക്കൾ: ചിന്നമ്മ തയ്യിൽ (കട്ടപ്പന), ജേക്കബ് വലിയ മനയ്ക്കൽ ( പുലിക്കുരുമ്പ), ലിസി ചെത്തിപ്പുഴ (പരപ്പ), ജോസ് പള്ളിക്കക്കുന്നേൽ (നെല്ലിക്കുറ്റി). 

ആയിശ
പെരിങ്ങത്തൂർ: പുല്ലൂക്കരയിലെ ചൂരോത്ത് മൊയിലോത്ത് ആയിശ (63) അന്തരിച്ചു. ഭർത്താവ്: അണിയാപ്രവൻ അണ്ടത്തോടൻ മമ്മത് ഹാജി.  മക്കൾ: മുനീർ, നിസാർ, സഫീർ, ജംഷീർ, അഹ്ഫാൻ, പരേതനായ സിറാജ്.   മരുമക്കൾ: വഹീദ (കീഴ്മാടം), റഹീസ (പാലത്തായി), സഫ്വാന (നാദാപുരം), ഫർഹാന (തൂവക്കുന്ന്), ഫസ്നിമ (തൂണേരി). സഹോദരങ്ങൾ: മൊയിലോത്ത് ഇ.എ.കുഞ്ഞമ്മദ് (ഖത്തർ), അബ്ദുറഹിമാൻ (റിസോർട്ട് മെഡിക്കൽസ്, കൽപ്പറ്റ), ജാഫർ (ഫാർമ പോയിന്റ്, തലശ്ശേരി), ജമീല (തൂണേരി), കദീജ (എടച്ചേരി), സുലൈഖ (കുമ്മങ്കോട്).

പി.കെ.ജോർജ് 
ഇരിട്ടി: എടൂർ സെയ്ന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ പുത്തൻപുരയ്ക്കൽ പി.കെ.ജോർജ് (74) അന്തരിച്ചു. പേരാവൂർ, കുന്നോത്ത്, തേർത്തല്ലി സ്കൂളുകളിൽ അധ്യാപകനായും ആറളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നടവയൽ പന്നിക്കോട്ട് ത്രേസ്യാമ്മ (റിട്ട. അധ്യാപിക, എടൂർ സെയ്ന്റ് മേരീസ് ഹൈസ്കൂൾ). മക്കൾ: റ്റീജോ (ഫാൽക്കൺ സർവീസസ് ദുബായ്), റീജോ, ജീജോ (ഇരുവരും ടാറ്റ കൺസൾട്ടൻസി എറണാകുളം). മരുമക്കൾ: സ്മിത തുരുത്തിയിൽ (നഴ്സ്, ദുബായ്), അനില കട്ടക്കയം (റാപ്പിഡ്വാല്യൂ, എറണാകുളം), ജസ്ന പേക്കടാൻകുഴിയിൽ (അധ്യാപിക, കേന്ദ്രീയ വിദ്യാലയം കൊച്ചിൻ പോർട്ട് ട്രസ്റ്റ്). സഹോദരങ്ങൾ: പ്രൊഫ. പി.കെ.ദേവസ്യ , പി.കെ.ജോസ് , റോസക്കുട്ടി , ത്രേസ്യാമ്മ (കാനഡ), പി.കെ.മേരി , പി.കെ.രാജു (അസി. കമ്മിഷണർ, കേരള പോലീസ് കോഴിക്കോട്), പരേതയായ ഏലിക്കുട്ടി. 

ദേവി
ചൊക്ലി: തെക്കേ പന്ന്യന്നൂർ സി.പി. റോഡിലെ കുറിഞ്ഞിമ്മേൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ദേവി (87) അന്തരിച്ചു. മക്കൾ: രാജമ്മ (റിട്ട. എഡ്യുക്കേഷൻ വകുപ്പ്, മാഹി), സരള (ചമ്പാട്), അശോകൻ (ഗൾഫ്), ചന്ദ്രി (കാഞ്ഞിരത്തിൻകീഴിൽ), തിലകൻ (അസി. എഡ്യുക്കേഷൻ ഓഫീസർ, തലശ്ശേരി സൗത്ത്). മരുമക്കൾ: രാഘവൻ ( ചമ്പാട്), ശ്രീജ (അധ്യാപിക, കസ്തൂർബ ഹൈസ്കൂൾ, മാഹി), പരേതരായ രാജൻ, ശ്രീധരൻ (കാഞ്ഞിരത്തിൻകീഴിൽ).

പോത്തങ്ങോടൻ സെയ്ദ് ഹാജി
വള്ളുവമ്പ്രം: ജനതാദൾ (എസ്) മുതിർന്ന നേതാവായിരുന്ന പോത്തങ്ങോടൻ സെയ്ദ് ഹാജി (65) അന്തരിച്ചു. പാർട്ടി പൂക്കോട്ടൂർ പഞ്ചായത്ത്കമ്മിറ്റി പ്രസിഡന്റ്, വള്ളുവമ്പ്രം എൽ.ഡി.എഫ്. ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. സോഷ്യലിസ്റ്റ് പാർട്ടി പ്രസ്ഥാനം പൂക്കോട്ടൂരിൽ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവായിരുന്നു. ഭാര്യ: പരേതയായ ഖദീജ മേച്ചേരി. മക്കൾ: നൂറുൽ അമീൻ, ഷഫീഖ്, വഹദ്, ജംഷീന. മരുമക്കൾ: നുസ്റത്ത്, സലീന, മഹബൂബ, ഷബീർ. സംസ്ഥാന പ്രസിഡന്റ് സി.കെ. നാണു എം.എൽ.എ. വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.

കുഞ്ഞിമരക്കാർ ഹാജി
കൊണ്ടോട്ടി: തുറക്കൽ നടിച്ചീരിയിൽ കുഞ്ഞിമരക്കാർ ഹാജി (63) അന്തരിച്ചു. ഭാര്യ: മാരിക്കാവിൽ ആയിശാബി. മക്കൾ: മുഹമ്മദ് കോയ, അലി അക്ബർ (സോഫ്റ്റ്വേർ എൻജിനീയർ, കാനഡ), മുനയ്യ, മുഹമ്മദ് യാസീൻ, റസീന, പരേതയായ നസീറ. മരുമക്കൾ: ബഷീർ, രഹ്ന, മുഫ്സിന, ശിഹാബ്, നിസാർ.

അന്നമ്മ ചാക്കോച്ചൻ
ചേർപ്പുങ്കൽ: മുത്തോലത്ത് പരേതനായ ചാക്കോ കുര്യന്റെ ഭാര്യ അന്നമ്മ ചാക്കോച്ചൻ (90) അമേരിക്കയിലെ ചിക്കാഗോയിൽ അന്തരിച്ചു.  നീണ്ടൂർ കല്ലിടാന്തിയിൽ കുടുംബാംഗമാണ്. മക്കൾ: മേഴ്സി, കുഞ്ഞുമോൾ, സണ്ണി, സാബു, ജിജി. മരുമക്കൾ:  പരേതനായ ടോമി പതിയിൽ(നീണ്ടൂർ), മോളി പടപ്പൻമാക്കീൽ (ഉഴവൂർ), ഷീബ പുത്തൻപുരയിൽ (മോനിപ്പള്ളി), തങ്കച്ചൻ മഠത്തിലേട്ട് തുരുത്തിക്കാട് (എല്ലാവരും യു.എസ്.എ.). 

പി.എസ്.ഫിലിപ്പ്
മല്ലപ്പള്ളി-വെണ്ണിക്കുളം: റിട്ട. ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥൻ പുത്തൻപറമ്പിൽ പി.എസ്.ഫിലിപ്പ് (പീലിക്കുട്ടി-96) അന്തരിച്ചു.  ഭാര്യ: മേപ്രാൽ പനങ്ങാട്ട് പരേതയായ അന്നമ്മ. മക്കൾ: ജെസി, ജോമോൻ, ജിജി (ബഹ്റൈൻ), ജയ(കുവൈത്ത്). മരുമക്കൾ: വളഞ്ഞവട്ടം വേണാട്ടിൽപടവിൽ രാജൻ, ലില്ലി, ലീന, ഓമല്ലൂർ താഴേതിൽ സോജൻ (കുവൈത്ത്).  

ശ്രീധരൻ ആചാരി
തോട്ടുവ (മാഞ്ചുവട്): കല്ലുംകൂട്ടത്തിൽ ശ്രീധരൻ ആചാരി (73) അന്തരിച്ചു.  ഭാര്യ: ശ്യാമള. മക്കൾ: അമ്പിളി, ശ്രീജ (സൗദി), രമേശ്.  മരുമക്കൾ: വിനോദ്, സനൂപ് (സൗദി).  

അഡ്വ. ഫിലിപ്പ് കെ.തോമസ് 
കൊല്ലം: ആർ.എസ്.പി. ജില്ലാ സെക്രട്ടറിയും യു.ഡി.എഫ്. കൺവീനറുമായ അഡ്വ. ഫിലിപ്പ് കെ.തോമസ് (67) അന്തരിച്ചു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അന്ത്യം. കാപ്പെക്സ് ചെയർമാൻ, ആർ.എസ്.പി. ദേശീയസമിതി അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, യു.ടി.യു.സി. ദേശീയ വൈസ് പ്രസിഡന്റ്, എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പി.വൈ.എഫിലൂടെയാണ് ആർ.എസ്.പി.യിലേക്ക് എത്തുന്നത്. തുടർച്ചയായ മൂന്നുതവണയായി ജില്ലാ സെക്രട്ടറിസ്ഥാനം വഹിക്കുന്നു. പരേതയായ കുമാരി ഫിലിപ്പാണ് ഭാര്യ. മക്കൾ: അഡ്വ. തോമസ് ഫിലിപ്പ്, ജോസഫ് ഫിലിപ്പ് (എൻജിനീയർ). മരുമക്കൾ: ലീനാതോമസ്, സന്ധ്യാജോസഫ്.