മടവൂർ: അരങ്കിൽത്താഴം കണ്ണാച്ചിരുകണ്ടിയിൽ അഹമ്മദ് കുട്ടി (81-റിട്ട. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ) അന്തരിച്ചു. ഭാര്യ: പുനത്തും കുഴിയിൽ കുഞ്ഞിപ്പാത്തുമ്മ. മക്കൾ: റസിയ, സീനത്ത്, സുഹറ, പരേതയായ സലീന, അനീസ് ബാബു (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, മടവൂർ), നസീം (ക്ലാർക്ക്, ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂൾ), ജസീർ (അധ്യാപകൻ,  എം.ജെ.എച്ച്.എസ്.എസ്. എളേറ്റിൽ). മരുമക്കൾ: മുഹമ്മദ് പുല്ലാളൂർ (റിട്ട. ഫോർമാൻ, ഗവ. പ്രസ്), മുഹമ്മദ് മോങ്ങം (റിട്ട. അധ്യാപകൻ), ഹുസൈൻ ഇയ്യാട് (എ.യു.പി.എസ്. കൊടക്കാട്), ഇസ്മായിൽ പാലങ്ങാട്, തസ്ലീന പുത്തൂർ, സഫ്ന  കാന്തപുരം, റിഷാന പൂനൂർ.

ഹുസൈൻ
ചീക്കിലോട്: പരേതനായ കായല മൂലക്കൽ മമ്മതിന്റെ മകൻ ഹുസൈൻ (69) അന്തരിച്ചു. ഭാര്യ: ഹലീമ. മക്കൾ: ഷറീന, സിറാജ് (ഇരുവരും ദുബായ്), ഷംസീന. മരുമക്കൾ: അബ്ദുൾ മജീദ്, ഷംന (ഇരുവരും ദുബായ്), റനീക്ക് (ഖത്തർ). മാതാവ്: പരേതയായ ഫാത്തിമ. സഹോദരങ്ങൾ: അബ്ദുറഹിമാൻ, ഖദീജ, പരേതരായ കുഞ്ഞി മായിൻ, മറിയം, ആയിശക്കുട്ടി, ആസ്യ, ആമിന. കബറടക്കം വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക്  ചീക്കിലോട് കൂടത്തിങ്കൽ ജുമാമസ്ജിദ് കബറിടത്തിൽ.

കോട്ടയിൽ ശേഖരൻ മാസ്റ്റർ
കരിയാട്: കാഞ്ഞിരക്കടവ് ‘സൗപർണിക’യിലെ കോട്ടയിൽ ശേഖരൻ മാസ്റ്റർ (91) അന്തരിച്ചു. ഒളവിലം രാമകൃഷ്ണ ഹൈസ്കൂൾ റിട്ട. അധ്യാപകനും ഒളവിലം നോർത്ത് എൽ.പി. സ്കൂൾ മാനേജരുമാണ്. ഭാര്യ: രോഹിണി. 
മക്കൾ: കെ.ദിനേശ്കുമാർ (റിട്ട. പ്രഥമാധ്യാപകൻ, ഒളവിലം നോർത്ത് എൽ.പി. സ്കൂൾ, അഡ്വക്കേറ്റ്, കേരള ഹൈക്കോടതി, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ), സജി കോട്ടയിൽ (സ്വാതി ഡിസ്ട്രിബൂട്ടേഴ്സ് ഒളവിലം, മാഹി), സുധി കോട്ടയിൽ,  (ബിസിനസ്), സുജയ (തിക്കോടി). മരുമക്കൾ: അശോകൻ, (ബിസിനസ്, തിക്കോടി), മിനി, പദ്മജ (ഇരുവരും  അധ്യാപികമാർ, രാമകൃഷ്ണ ഹൈസ്കൂൾ, ഒളവിലം), അനില വളപ്പിൽ (അധ്യാപിക, റാണി പബ്ളിക് സ്കൂൾ, വടകര). സഹോദരങ്ങൾ: രാമദാസൻ, പദ്മനാഭൻ, ജാനകി, ലീല, ശാരദ, പുഷ്പ, പരേതരായ കോട്ടയിൽ ദാമോദരൻ മാസ്റ്റർ, കോട്ടയിൽ ബാലൻ മാസ്റ്റർ, കുന്നോത്ത് രാഘവൻ മാസ്റ്റർ, കുന്നോത്ത് ശ്രീധരൻ,  കാർത്ത്യായനി.

ഗൗതം
ചീമേനി: അസുഖത്തെത്തുടര്ന്ന് ചികിത്സയിലായിരുന്ന പന്ത്രണ്ടുവയസ്സുകാരന് മരിച്ചു. ഓസ്ട്രേലിയയില് ജോലിചെയ്യുന്ന ഞണ്ടാടിയിലെ സി.വി.സതീശന്റെ മകന് ഗൗതം സതീശന് (12) ആണ് മരിച്ചത്. അമ്മ: ജയ സതീശന് (പനയാല്). 
 സഹോദരന്: രാഹുല് സതീശന് (വിദ്യാര്ഥി, ഓസ്ട്രേലിയ). വെള്ളിയാഴ്ച രാവിലെ 11 മുതല് ഞണ്ടാടിയിലെ വീട്ടില് പൊതുദര്ശനത്തിനുവെച്ചശേഷം ശവസംസ്കാരം ഉച്ചയ്ക്ക് രണ്ടിന് നടക്കും.

ജയ്മോൻ സിറിയക്ക്
ബന്തടുക്ക: മാനടുക്കം വീട്ടിയാടി പാലത്തിങ്കാലിലെ പരേതനായ സിറിയക്കിന്റെയും ത്രേസ്യാമ്മയുടെയും മകൻ പടുപ്പിലെ ജയ്മോൻ സിറിയക്ക് കൊച്ചുകരോട്ട് (46) അന്തരിച്ചു.
ഭാര്യ: ഷിനി (പുളിങ്കാലയിൽ കുടുംബാംഗം). മക്കൾ: ജോമിറ്റ്  (എൻജിനീയറിങ് വിദ്യാർഥി, കെ.വി.ജി. കോളേജ്, സുള്ള്യ), ജോബിറ്റ (പത്താംതരം വിദ്യാർഥിനി, സാൻജിയോ സെൻട്രൽ സ്കൂൾ, പടുപ്പ് ആനക്കല്ല്).  സഹോദരങ്ങൾ: ബിനു കൊച്ചുകരോട്ട്, സിറിൽ കൊച്ചുകരോട്ട്, മിനി ടോമി (ചെറുപുഴ). 

എം.കെ. സഹദേവൻ
പേരാമ്പ്ര: ഡി.സി.സി. മുൻഅംഗം മാളിക്കണ്ടി സഹദേവൻ (72) പേരാമ്പ്ര ബൈപ്പാസ് റോഡിലെ ശ്രേയസ്സിൽ അന്തരിച്ചു. ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറി, മേഖലാ പ്രസിഡന്റ്, കൊയിലാണ്ടി താലൂക്ക് അഗ്രിക്കൾച്ചറൽ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ്, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് വികസനസമിതി അംഗം, എളമാരൻകുളങ്ങര ഭഗവതിക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പേരാമ്പ്രയിലെ മാളിക്കണ്ടി കോംപ്ലക്സ് ഉടമയാണ്.
പരേതനായ അംശം അധികാരി കടിയങ്ങാട് എം.എൻ. ചാത്തന്റെയും പരേതയായ ചിരുതക്കുട്ടിയുടെയും മകനാണ്. ഭാര്യ: ശോഭന. മക്കൾ: ഡോ. സനൽ ദേവ് (ഇഖ്റ ആശുപത്രി, കോഴിക്കോട്), ശ്രുതി (യു.കെ.). മരുമക്കൾ: സന്ദീപ് (ഐ.ബി.എം., യു.കെ.), ഡോ. ഗ്രീഷ്മ (പ്രാഥമിക ആരോഗ്യകേന്ദ്രം, നരിപ്പറ്റ). സഹോദരങ്ങൾ: ദാസൻ, ദേവി, കരുണ, മൈഥിലി, ഭരതൻ, സത്യ, പരേതയായ ജാനു.

വേലായുധൻ
തലക്കുളത്തൂർ: പരേതനായ രാമൻപറമ്പത്ത് പാച്ചുക്കുട്ടിയുടെ മകൻ ആർ.പി. വേലായുധൻ (75-റിട്ട. സീനിയർ സൂപ്രണ്ട്, കോഴിക്കോട് ജില്ലാ കോടതി) അന്തരിച്ചു. ഭാര്യമാർ: വസന്ത, പരേതയായ ഗീത. മക്കൾ: മിഥുൻ (മോഹൻ അസോസിയേറ്റ്സ്, ടാക്സ് കൺസൾട്ടന്റ്), ധന്യ. മരുമക്കൾ: സിജിമോൾ, സന്ദീപ് എ (ജൂനിയർ സൂപ്രണ്ട്, മേപ്പയ്യൂർ ഗ്രാമപ്പഞ്ചായത്ത്). സഹോദരങ്ങൾ: യശോദ, സരോജിനി, പരേതരായ രാധ, ആർ.പി. പെരവക്കുട്ടി, ആർ.പി. കുഞ്ഞിക്കേളൻ. 

പരമേശ്വരൻ
സുൽത്താൻബത്തേരി: കല്ലൂർ നാഗരംചാൽ വെട്ടംപടിക്കൽ പരമേശ്വരൻ (68) അന്തരിച്ചു.
 ഭാര്യ: കെ.ജി. രുക്മിണി (സി.പി.എം. നൂൽപ്പുഴ ലോക്കൽ കമ്മിറ്റിയംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ്,  പഞ്ചായത്ത് മുൻ അംഗം, ലെനിഷ, രമ്യ, ധന്യ. മരുമക്കൾ: ദിലീപ്, മനോജ്, രതീഷ്, സനോജ്. സഹോദരങ്ങൾ: പത്മനാഭൻ, ഗോപിദാസ്, മോഹൻദാസ്, കോമള, രമണി, പ്രസന്ന. 

സി.എൻ.ഹരീന്ദ്രൻ
പാലയാട്: പ്രശസ്ത ഫുട്ബോൾ താരമായിരുന്ന ഹെൽത്ത് സെന്ററിന് സമീപം വർഷനിവാസിൽ സി.എൻ.ഹരീന്ദ്രൻ (65) അന്തരിച്ചു. പരേതരായ ധർമടം ചെള്ളത്ത് കൃഷ്ണന്റെയും നെല്ലിക്ക നാണിയുടെയും മകനാണ്. ധർമടം ഭാരത് സ്പോർട്ട്സ് ക്ലബ്ബിന്റെയും അഹമ്മദാബാദ് മലയാളസമാജം ടീമിന്റെയും താരമായിരുന്നു. ഭാര്യ: പരേതയായ ശോഭ. 
മക്കൾ: വരുൺ (ദുബായ്), വർഷ. മരുമക്കൾ: അർഷ, ആദർശ്. സഹോദരങ്ങൾ: രവീന്ദ്രൻ, ജയചന്ദ്രൻ, പവിത്രൻ, പ്രേമകുമാരി, ബീന, പരേതനായ ഗംഗാധരൻ. 

 കല്ല്യാണി
ഇരിയ: ഏഴാംമൈൽ പോർക്കളത്തെ പരേതനായ കൊട്ടന്റെ ഭാര്യ കല്ല്യാണി (90) അന്തരിച്ചു. മക്കൾ: ദേവകി, ഇന്ദിര, ബാലൻ, പരേതയായ ലക്ഷ്മി. 
മരുമക്കൾ: അമ്പൂഞ്ഞി, രാഘവൻ, ലക്ഷ്മി. സഹോദരങ്ങൾ: ജാനകി, ദാമോദരൻ, കുഞ്ഞിരാമൻ, മീനാക്ഷി, കാർത്ത്യായനി, കമലാക്ഷി, പരേതയായ മാധവി.

ബീവിക്കുട്ടി
പരപ്പനങ്ങാടി: മൂന്നിയൂർ കളിയാട്ടമുക്ക് പരേതനായ എടശ്ശേരി അഹമ്മദ്കുട്ടി ഹാജിയുടെ ഭാര്യ വാൽപറമ്പിൽ ബീവിക്കുട്ടി ഹജ്ജുമ്മ (81) അന്തരിച്ചു. 
മക്കൾ: മുഹമ്മദലി, അബ്ദുൽബഷീർ, മുഹമ്മദ്മുസ്തഫ, ശറഫുദ്ദീൻ, മുഹമ്മദ്ശാഫി, റുഖിയ, ആയിശാബി, ബീഫാത്തിമ, ആസ്യ, ശരീഫ, പരേതനായ അബ്ബാസ്.
 മരുമക്കൾ: ഹസ്സൻ ഹാജി, കുഞ്ഞിമുഹമ്മദ്, കമ്മുക്കുട്ടി, സലിം, സഫിയ, ഖദീജ, ആരിഫ, നുസൈബ, ഷാനിബ, ബേനസീർ, പരേതനായ സൂപ്പിക്കുട്ടി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒൻപതിന് കളിയാട്ടമുക്ക് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

മുഹമ്മദ് കാസിം
താനാളൂർ: മീനടത്തൂർ റെയിൽവേപാലത്തിന് സമീപം മണ്ണേത്ത് മുഹമ്മദ് കാസിം (ബാവ-72) അന്തരിച്ചു. ഭാര്യ: ആസ്യ. മക്കൾ: മുഹമ്മദ്മുസ്തഫ, ശുഹൈബ്, ഷരീഫ്, ഷഹിയാൻ, ഷൈമ. മരുമക്കൾ: നൗഷാദ്, ആമിന, റജില, റെനീഷ, മുബഷിറ.

അവറാൻ
തിരൂർ: മുറിവഴിക്കൽ മാടക്കംതടത്തിൽ അവറാൻ (74) അന്തരിച്ചു. കെ.എസ്.ആർ.ടി.സി. മുൻ ജീവനക്കാരനായിരുന്നു. പറവണ്ണ ജംഇയ്യത്തുസ്സലഫി എക്സിക്യുട്ടീവ് അംഗം, സക്കാത്ത് കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: മുജീബ്റഹ്മാൻ (പ്രിൻസിപ്പൽ, എം.എസ്.എം.എച്ച്.എസ്.എസ്. കല്ലിങ്ങൽപറമ്പ്), അൻസാർ (റാസൽഖൈമ), ജസി (ജിദ്ദ). മരുമക്കൾ: അബ്ദുൽറഊഫ് (ജിദ്ദ), നിഷ (ജി.എം.യു.പി.എസ്. പറവണ്ണ), ആബിദ. സഹോദരങ്ങൾ: ഹംസ, മുഹമ്മദ്കോയ, അലി, സൈനുദ്ദീൻ (റാസൽഖൈമ), പരേതനായ അബ്ദുൽഖാദർ.

 വേലായുധന്
എടതിരിഞ്ഞി: എടച്ചാലി വേലായുധന് (88) അന്തരിച്ചു. ഭാര്യ: പരേതയായ അരുണ. മക്കള്: സജീവന് (ദുബായ്), രാജീവന്, രതീഷ്.   

ചാതുര്യന്   
എടമുട്ടം: കഴിമ്പ്രം വാഴപ്പുള്ളി ചാതുര്യന്(85)അന്തരിച്ചു. ഭാര്യ: സുശീല.  മക്കള്: ഹരീഷ്, ഹീര.   

ചന്ദ്രന് നായര്   
കോലഴി: കൂട്ടപ്ലാവില് ചന്ദ്രന് നായര്(77) അന്തരിച്ചു. ഭാര്യ: രാധാമണി.  

വര്ഗീസ്   
മറ്റം: വാഴപ്പിള്ളി ആന്റണിയുടെ മകന് വര്ഗീസ്(61) അന്തരിച്ചു. ഭാര്യ: വത്സ. മക്കള്: വിദ്യ(ഖത്തര്), വിവേക്. മരുമകന്: അജിത് (ഖത്തര്). 
  
അബ്ദുറഹിമാൻ   
കരൂപ്പടന്ന: പട്ടേപ്പാടം കുന്നുമ്മൽക്കാട് സെന്ററിൽ താമസിക്കുന്ന കായംകുളം പരേതനായ കുഞ്ഞുമരയ്ക്കാറിന്റെ മകൻ അബ്ദുറഹിമാൻ (68)അന്തരിച്ചു. ഭാര്യ: സെഫിയ. മക്കൾ: ആഷിക്, അനീഷ്, അബീഷ് (മൂവരും യു.എ.ഇ). മരുമക്കൾ: ഷെയ്ന, സിബിന, ആതില. 

നാരായണൻ നായർ
തൃശ്ശൂർ: വെളിയന്നൂർ അമ്പാടി ലെയിനിൽ തൃപ്രയാർ കടമ്പനാട്ടെ നാരായണൻ നായർ (78-റിട്ട. അക്കൗണ്ട്സ് മാനേജർ, എയർ ഇന്ത്യ, മുംബൈ)അന്തരിച്ചു. ഭാര്യ: മതിലിൽ തങ്കമണി. മക്കൾ: രജനി, പരേതയായ ബീന. മരുമകൻ: മണ്ണിൽ വേണുഗോപാൽ.

ജോർജ്
കുരിയച്ചിറ: തറയിൽ ജോർജ്(89) അന്തരിച്ചു. ഭാര്യ: തങ്കമ്മ ജോർജ്. മക്കൾ: ടോമി, കുര്യൻ, അനില, മോളി. മരുമക്കൾ: അനീറ്റ വട്ടത്തറ, മരീന കവലക്കാട്ട്, പരേതനായ ഡോ. ബേബി ജേക്കബ് , ഡോ. ജോസ് താടിക്കാരൻ. 

മുസ്തഫ
തിരൂർ: നിറമരുതൂർ പത്തമ്പാട് എടത്തളശ്ശേരി മുഹമ്മദിന്റെ മകൻ മുസ്തഫ (മുത്തു-63) അന്തരിച്ചു. മക്കൾ: മുഫീദ്, മുസാഫിർ, ഫിദ. മരുമകൾ: ഉമ്മുസൽമ. സഹോദരങ്ങൾ: ബഷീർ, സുബൈർ, ഹസ്സൻ, ഹംസ, ഹനീഫ, ഷെരീഫ്, ഗഫൂർ, ഷാജിദ.

കുഞ്ഞറമു ഹാജി
തിരൂർ: ഏഴൂർ മാലാപറമ്പിൽ കുഞ്ഞറമു ഹാജി (78) അന്തരിച്ചു. ഭാര്യ: ഖദീജ.
 മക്കൾ: സൈതലവി (ദുബായ്), െമായ്തീൻകുട്ടി, ആമിന, ബിയ്യുട്ടി, സൽമത്ത്, മുഹമ്മദ്കുട്ടി. മരുമക്കൾ: സൈതലവി, ശെരീഫ്, ദിൽഷാദ്, ഹസീന, മുംതാസ്, ആമിനക്കുട്ടി.

  മീനാക്ഷി   
   ആനക്കര: ആനക്കര ചേക്കോട് ചാത്തയില് പരേതനായ കുട്ടന്റെ ഭാര്യ മീനാക്ഷി (98) അന്തരിച്ചു. മക്കള്: ശശി പച്ചാട്ടിരി, പ്രഭാകരന്, സത്യവതി, കമല, സുധ, സുകുമാരന് (മസ്കറ്റ്), സുനില്. മരുമക്കള്: രാജലക്ഷ്മി, ചെറുപുരയ്ക്കല് ചന്ദ്രന് (തിരൂര്), വി.വി. രാമന് (റിട്ട. പഞ്ചായത്ത് സെക്രട്ടറി, കുറ്റിപ്പുറം), പരേതനായ പവ്വറ്റ നാരായണന്, മിനി (വിക്ടറി ഐ.ടി.ഐ, എടപ്പാള്), ബിന്ദു, കൃപ (അധ്യാപിക, സ്വാമിനാഥ ഡയറ്റ് ലാബ് സ്കൂള്, ആനക്കര). 

എ.യു. ജോര്ജ്
ആലുവ: തോട്ടക്കാട്ടുകര അന്തിക്കാട് വീട്ടില് എ.യു. ജോര്ജ് (70) അന്തരിച്ചു. ഭാര്യ: മോളി. മക്കള്: പരേതനായ ജിഫി, മനോജ് (എയര്ഫോഴ്സ്), സ്വപ്ന, വിനു. 
മരുമക്കള്: ടോമി (ഇന്ഡ്യന് കോഫീ ഹൗസ്), സീമ മനോജ്, ബ്രിസ്റ്റോ (ഇന്ഫോ പാര്ക്ക്). ശവസംസ്കാരം വെള്ളിയാഴ്ച 3.30-ന് യു.സി. കോളേജ് നിത്യസഹായ മാതാ പള്ളി സെമിത്തേരിയില്.

ഫിലോമിന
മാമംഗലം: പാടത്തറ വീട്ടില് പരേതനായ നെടുംപറമ്പില് ഫ്രാന്സീസിന്റെ ഭാര്യ ഫിലോമിന (78) അന്തരിച്ചു. മക്കള്: പരേതനായ സെബാസ്റ്റ്യന്, വത്സ, വില്സി, ലിസി, ആന്റണി, ജോര്ജ്, മാര്ട്ടിന്. മരുമക്കള്: ജെസി, വിന്സെന്റ്, എബ്രഹാം, സെനോ തദേവൂസ്, ജാന്സി മാര്ട്ടിന്, ജിന്സി, സിജി.

സുലൈമാന്
പെരുമ്പാവൂര്: കാഞ്ഞിരത്തിങ്കല് പരേതനായ ഇബ്രാഹിമിന്റെ മകന് സുലൈമാന് (75) അന്തരിച്ചു. റിട്ട. കോതമംഗലം മുനിസിപ്പല് ലൈബ്രറേറിയനാണ്. മക്കള്: സതി (ഗ്രീന്ലാന്റ്), സിമി (അസിസ്റ്റന്റ് പ്രൊഫസര് ഐ.എച്ച്.ആര്.ഡി. മുട്ടം). മരുമക്കള്: സിദ്ധിഖ്, അഡ്വ. വി.പി. സലിം.

 മറിയാമ്മ 
പിറവം: മുളക്കുളം കാളാരിയില് പരേതനായ പോളിന്റെ ഭാര്യ മറിയാമ്മ (84) രാമമംഗലത്ത് മകളുടെ വസതിയില് അന്തരിച്ചു. പിറവം തച്ചാമറ്റത്തില് കുടുംബാംഗമാണ്. മക്കള്: ജോര്ജ്, ബീന, പരേതരായ കുഞ്ഞുമോള്, ഷാലി. മരുമക്കള്: ശാന്ത, തോമസ് പുല്ലംപ്ലാക്കില് രാമമംഗലം.
 
ഷേര്ളി
പെരുമ്പാവൂര്: കളമശ്ശേരി എച്ച്.എം.ടി. റിട്ട. ജീവനക്കാരന് അയ്മുറി കളമ്പാട്ടുകുടി കെ.ഒ. തോമസിന്റെ ഭാര്യ ഷേര്ളി (55) അന്തരിച്ചു. മുപ്പത്തടം കണ്ണമ്പുഴ കുടുംബാംഗമാണ്.
മക്കള്: അഞ്ജു (കുവൈത്ത്), ബിഞ്ജു. മരുമക്കള്: പ്രിന്സണ് (കുവൈത്ത്), ലിണ്സണ് തിരുവനന്തപുരം. 

എ.പി. കുര്യൻ
കോതമംഗലം: കോഴിപ്പിള്ളി  എ.പി. കുര്യൻ (97) അന്തരിച്ചു. ഭാര്യ: പരേതയായ സാറാമ്മ, ഇഞ്ചൂർ പാടത്തിക്കുഴി കുടുംബാംഗം. മക്കൾ: ഫാ. വർഗീസ്, മേരി (യു.എസ്.എ.), പൗലോസ്, ഏലിയാസ് (യു.എസ്.എ.), പരേതയായ കുഞ്ഞമ്മ. മരുമക്കൾ: സൂസി, ജോൺ പരത്തുവയലിൽ (യു.എസ്.എ.), ലില്ലി, സോഫി, യാക്കോബ് കുന്നേക്കാട്ട് മീമ്പാറ. ശവസംസ്കാരം തിങ്കളാഴ്ച 2-ന് ഇഞ്ചൂർ മാർത്തോമൻ സെഹിയോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

 റിട്ട. മേജർ ഡോ. ആർ.ലാൽകൃഷ്ണ
തൊടുപുഴ: ആർ.എസ്.എസ്. ഇടുക്കി വിഭാഗ് പ്രചാർ പ്രമുഖ് പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണപുരം വൈഷ്ണവത്തിൽ(ഗൗരിമന്ദിരം) റിട്ട. മേജർ ഡോ. ആർ.ലാൽകൃഷ്ണ(45) അന്തരിച്ചു.
പി.എൻ.രാമകൃഷ്ണന്റെയും പദ്മകുമാരിയുടെയും മകനാണ്. പ്രളയ ദുരിതാശ്വാസപ്രവർത്തനത്തിനിടെ അസുഖബാധിതനായി കഴിഞ്ഞ ഒന്നരമാസത്തോളമായി ചികിത്സയിലായിരുന്നു. സ്വയംസേവകസംഘത്തിന്റെ ശ്രീകൃഷ്ണപുരം ശാഖയിലൂടെ പൊതുപ്രവർത്തനരംഗത്തെത്തിയ ലാൽകൃഷ്ണ 19 വർഷത്തെ സൈനികസേവനത്തിനുശേഷം കുറച്ചുകാലം ഡൽഹിയിലും ആർ.എസ്.എസ്. ചുമതലകൾ വഹിച്ചിരുന്നു.ജനം ടി.വി. സി.ഇ.ഒ., അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം കോ-ഓർഡിനേറ്റർ, കുമ്മനം രാജശേഖരൻ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി, തൊടുപുഴ സരസ്വതി സെൻട്രൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു. ഭാര്യ: റിട്ട. മേജർ അമ്പിളി. മകൻ: വൈഷ്ണവ് (വിദ്യാർഥി, സരസ്വതി സെൻട്രൽ സ്കൂൾ, തൊടുപുഴ). 

ആന്റണി ജോസഫ്
ചുങ്കപ്പാറ: ഗവ. കോൺട്രാക്ടർ അടിപുഴ ആന്റണി ജോസഫ് (61) അന്തരിച്ചു. ഭാര്യ: ലതാ ജോസ് (അദ്ധ്യാപിക, സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ ചെങ്ങരൂർ), തൃശ്ശൂർ കാട്ടൂക്കാരൻ കുടുംബാംഗമാണ്. മകൾ: നേഹ (യു.എസ്.എ.). മരുമകൻ: അജയ് ചങ്ങനാശ്ശേരി കരിങ്ങട (യു.എസ്.എ).

ശിവൻപിള്ള
തൂക്കുപാലം: മുണ്ടിയെരുമ ബ്ലോക്ക് നമ്പർ 988-ൽ ജി.ശിവൻപിള്ള (75) അന്തരിച്ചു. ഭാര്യ: സരസ്വതിയമ്മ. മക്കൾ: കലാദേവി, ബീന (സൗദി), ബിന്ദു (സൗദി). മരുമക്കൾ: രാജേന്ദ്രൻ, മധു, ബിജു (സൗദി). 

ബേസിൽ ജോർജ്
തിരുവനന്തപുരം: തിരുവല്ല ബേസിൽ വില്ലയിൽ ബേസിൽ ജോർജ് (50 -സീനിയർ സിവിൽ പോലീസ് ഓഫീസർ, വലിയതുറ, തിരുവനന്തപുരം) അന്തരിച്ചു. ഭാര്യ: സജിനി കെ.ജി. (ബൈന്റർ, കേരള ഗവൺമെന്റ് പ്രസ്, കാക്കനാട്). മക്കൾ: ഈവ്ലിൻ അന്ന ബേസിൽ, ആഷ്ലിൻ അന്ന ബേസിൽ. 

പി.ആർ.സതീദേവി
തിരുവനന്തപുരം: വഴുതക്കാട് ഈശ്വരവിലാസം റോഡിൽ കാർമൽ കോൺവെന്റിനു സമീപം(ഇ.വി.ആർ.എ. -384) സുശാന്തിൽ പരേതനായ പി.എ.ശ്രീനിവാസന്റെ (റിട്ട. അഡീഷണൽ ലോ സെക്രട്ടറി) ഭാര്യ പി.ആർ.സതീദേവി (89 -റിട്ട. സീനിയർ സൂപ്രണ്ട്, പരീക്ഷാഭവൻ) അന്തരിച്ചു. മക്കൾ: പി.എസ്.സുരേഷ് (റിട്ട. അഡീഷണൽ സെക്രട്ടറി, സെക്രട്ടേറിയറ്റ്), പി.എസ്.സുലേഖ, പി.എസ്.സുഷമ (റിട്ട. സി.എം.ഒ. (ഐ.എസ്.എം.), പി.എസ്.സന്തോഷ് (എ.എ.ഒ., ഏജീസ് ഓഫീസ്). മരുമക്കൾ: ലീന (ലക്ചറർ, വി.എച്ച്.എസ്.എസ്., തൃശ്ശൂർ), അരവിന്ദാക്ഷൻ (ഖത്തർ), രാമചന്ദ്രൻ തമ്പി (റിട്ട. എ.എഫ്.ഒ., എ.എച്ച്.ഡി.), ശ്രീകുമാരി (സീനിയർ ക്ലർക്ക്, ഡി.എച്ച്.എസ്.). 

ജെ.രത്നകുമാരിയമ്മ
തിരുവനന്തപുരം: വഞ്ചിയൂർ അത്താണി ലെയ്നിൽ എ.ആർ.എ. 120 ഗോകുലത്തിൽ പരേതനായ ജി.രാജശേഖരൻ നായരുടെ (റിട്ട. അഡീഷണൽ സെക്രട്ടറി) ഭാര്യ ജെ.രത്നകുമാരിയമ്മ (76 - റിട്ട. സൂപ്രണ്ട്, പി.എഫ്.) അന്തരിച്ചു. മക്കൾ: അഡ്വ. ഹരി, ശ്രീകാന്ത് (യു.എസ്.എ.), ഗോപു (യു.എസ്.എ.). മരുമക്കൾ: അഡ്വ. മഞ്ജു, രശ്മി(യു.എസ്.എ.), വർഷ(യു.എസ്.എ.). .

വറുഗീസ് ഉമ്മൻ
ചക്കുപാലം: മണ്ണിൽ വറുഗീസ് ഉമ്മൻ (കുഞ്ഞച്ചൻ-86) അന്തരിച്ചു. ഇടനാട് മണ്ണിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: മോനിച്ചൻ, ബാബു, രാജൻ, സുജ, സാജി. മരുമക്കൾ: ആനിയമ്മ, അനിത, ലിസ, സന്തോഷ്, സണ്ണി. 

എൽസി തോമസ്
അടിമാലി: പാറത്തോട് പുൽത്തകിടിയിൽ പി.ജെ.തോമസിന്റെ (കുഞ്ഞച്ചൻ) ഭാര്യ എൽസി തോമസ് (70) അന്തരിച്ചു.  കുഞ്ചിത്തണ്ണി തയ്യിൽ കുടുംബാംഗം. മക്കൾ: ദീപക്, പരേതനായ ബിജു, ബൈജു, ദീപ, റാണി. മരുമക്കൾ: രാജി, ജാൻസി, ദീപ, ജോബി, ബിനോയി.

മാത്യു ഇട്ടിയവിര
മരിയാപുരം: കുതിരക്കല്ല് പരപരാകത്ത് മാത്യു ഇട്ടിയവിര (കുഞ്ഞുകുട്ടി-75) അന്തരിച്ചു. ഭാര്യ: മേരി ചേലച്ചുവട് ആയത്തുപാടത്ത് കുടുംബാംഗം. മക്കൾ: ഷൈനി, സിസ്റ്റർ ആൻസലിൻ (വാഷിംഗ്ടൺ), ബിജു, മനോജ്. മരുമക്കൾ: ബേബി പൊട്ടനാനിൽ (വെള്ളയാംകുടി), ലാലി കൊച്ചുപുരയ്ക്കൽ (നാരകക്കാനം). 

റീത്താമ്മ മാര്ഷല് 
ചേര്ത്തല: അര്ത്തുങ്കല് കൊച്ചീക്കാരന് വീട്ടില് പരേതനായ മാര്ഷല് ലോനന്റെ ഭാര്യ റീത്താമ്മ മാര്ഷല് (75) അന്തരിച്ചു. മക്കള്: ഡോളി മൈക്കിള് (അധ്യാപിക, ഹോളിഫാമിലി വിസിറ്റേഷന് പബ്ലിക് സ്കൂള്, കാട്ടൂര്), മിനി തങ്കച്ചന് (സെയ്ന്റ് ആന്റണീസ് സ്റ്റുഡിയോ, മുട്ടത്തിപ്പറമ്പ്), ആല്ബര്ട്ട് ടെന്സന് (മര്ച്ചന്റ് നേവി), ലിസി ജോസ് (ഡി.എം.ഒ. ഓഫീസ്, ആയൂര്വേദം,ആലപ്പുഴ), പ്രിന്സ് മാര്ഷല് (മര്ച്ചന്റ് നേവി), ലിനിമോള് (അധ്യാപിക, ഗവ.സംസ്കൃത സ്കൂള്, ചാരമംഗലം).
മരുമക്കള്: മൈക്കിള് കാട്ടൂര് (ബിസിനസ്), തങ്കച്ചന് കാട്ടിപ്പറമ്പില് (ബിസിനസ്), സംഗീതാ ടെന്സന് (അസി.മാനേജര്, കെ.എസ്.എഫ്.ഇ., തുറവൂര്), ജോസ് കുഞ്ഞ് (റവന്യൂ വകുപ്പ്, എറണാകുളം), സുനു പ്രിന്സ് പൂങ്കാവ്, ബിനോയ് (സീനിയര് സിവില് പോലീസ് ഓഫീസര്, ഇടുക്കി). ആസിയാഉമ്മ
കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് ചാന്തൂക്കാരന്റയ്യത്ത് മുഹമ്മദുകുഞ്ഞി(വിരമിച്ച സർവെയർ)ന്റെ ഭാര്യ ആസിയാഉമ്മ (81-വിരമിച്ച കൃഷി വകുപ്പ് ഉദ്യോഗസ്ഥ) അന്തരിച്ചു. 
മക്കൾ: ഷാജി (അരോമ, കരുനാഗപ്പള്ളി), സലിം (ട്രാക്കോ കേബിൾ, തിരുവല്ല), ഡോ. ഷുക്കൂർ. മരുമക്കൾ: ഹസീന, ഷീജ (പോസ്റ്റ് ഓഫീസ് ഏജൻറ്), ഷീജ (അധ്യാപിക, നമ്പരുവികാല യു.പി.എസ്.).

ജി.ജോൺ
ഇളമ്പൽ: എലിക്കോട് നെടിയവിള വീട്ടിൽ ജി.ജോൺ (91) അന്തരിച്ചു. ഭാര്യ: കുഞ്ഞമ്മ ജോൺ. മക്കൾ: ബേബി, എസ്തേർ, ഐസക്, സാമുവൽ, സോളമൻ. മരുമക്കൾ: സാലി, ജോയി ഗീവർഗീസ്, മിനി, ലിനി, ബിന്ദു. 

ഏലിയാമ്മ മാത്യൂസ്
 കറ്റാനം: ബൊക്കാറോ സ്റ്റീല് പ്ലാന്റ് മുന് ഉദ്യോഗസ്ഥന് പരേതനായ പള്ളിക്കലേത്തു ഷിബുഭവനില് പി. മാത്യൂസിന്റെ ഭാര്യ ഏലിയാമ്മ മാത്യൂസ് (77) അന്തരിച്ചു. കല്ലിശ്ശേരി പൂത്തേറ്റ് കുടുംബാംഗമാണ്. മക്കള്: ഷാബു(കുവൈത്ത്), ഷീബ(വഡോദര), ഷിബു (കുവൈത്ത്). മരുമക്കള്: ഷൈനി, പ്രകാശ്, സ്വപ്ന. ശവസംസ്കാരം പിന്നീട്.