ഷെയ്ഖ്
കായണ്ണബസാർ: പരേതനായ കരിമ്പിച്ചികണ്ടി ഇബ്രായിയുടെ മകൻ മാവുള്ളപറമ്പിൽ ഷെയ്ഖ് (70) അന്തരിച്ചു. ഭാര്യ: ആസ്യ. മക്കൾ: ഫൈസൽ (സിംഗപ്പൂർ), നൈസി (ദുബായ്). മരുമക്കൾ: ഷരീഫ് (പറമ്പിൻമുകൾ) ഷെമീന(കുരുടിമുക്ക് ). സഹോദരങ്ങൾ: ആമിന, കുഞ്ഞിമൊയ്തി, (റിട്ട. അധ്യാപകൻ), തരുവയി (റിട്ട. പോലീസ്), ഫാത്തിമ, കുഞ്ഞബ്ദുള്ള, കുഞ്ഞായൻകുട്ടി,  കെ.കെ. മൂസ (പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം), ഖദീജ, പരേതരായ അമ്മത്, അസൈനാർ.

ഭാർഗവി അമ്മ
പേരാമ്പ്ര: ചെറുവണ്ണൂർ ഓട്ടുവയലിലെ പരേതനായ റിട്ട. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിളയാറ കുഞ്ഞിക്കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ ഭാർഗവി അമ്മ (80) അന്തരിച്ചു. മക്കൾ: സുജാത, അനിത (അധ്യാപിക എരവട്ടൂർ എ.എം.എൽ.പി. സ്കൂൾ). മരുമക്കൾ:  കുഞ്ഞിരാമൻ നായർ (റിട്ട. പ്രധാനാധ്യാപകൻ ആവള കുട്ടോത്ത് എച്ച്.എസ്.എസ്.), പരേതനായ ഉണ്ണിക്കൃഷ്ണൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ). സഹോദരങ്ങൾ: കാർത്യായനി അമ്മ, രാധാകൃഷ്ണൻ നമ്പ്യാർ, പരേതരായ കുഞ്ഞി മാധവി അമ്മ, ലക്ഷ്മി അമ്മ. 

പി.ആർ. കൃഷ്ണയ്യർ 
മാനന്തവാടി: താലൂക്ക് ഓഫീസിലെ സ്റ്റാമ്പ് വെണ്ടർ ആയിരുന്ന പടച്ചിക്കുന്ന്പാറയ്ക്കുമീത്തല് പി.ആർ. കൃഷ്ണയ്യർ (78) അന്തരിച്ചു. ഭാര്യ: പരേതയായ കെ.വി. ശാന്തകുമാരി. മാനന്തവാടി വടേരി ശിവക്ഷേത്രം ജീവനക്കാരിയായിരുന്നു. മക്കള്: രാമനാരായണന് (ആര്.ജെ. ഫാബ്രിക്കേഷന്, മാനന്തവാടി), മുരളി (തൃശ്ശൂര്). മരുമക്കള്: ജിന്സി , പ്രിയാദേവി.

പി.കെ. രാമയ്യർ
കോഴിക്കോട്: സെയ്ന്റ് വിൻസന്റ് കോളനിറോഡ് ശാന്തിനിവാസിൽ പി.കെ. രാമയ്യർ (85-റിട്ട. മാവൂർ ഗ്വാളിയോർ റയോൺസ്) അന്തരിച്ചു. ഭാര്യ: പ്രേമലത. മക്കൾ: ശാന്തകുമാരി, കൃഷ്ണൻ (ഇരുവരും ബെംഗളൂരു ബി.ജി.ആർ.ടി.), സുബ്രഹ്മണ്യൻ (മൂടാടി മലബാർ കോളേജ്, പ്രിൻസിപ്പൽ). മരുമക്കൾ: രമേശ് (റിട്ട.എയർഫോഴ്സ്), ലക്ഷ്മി (ബെംഗളൂരു), ഡോ.രുക്മിണി അമ്മാൾ (ഗുരുവായൂരപ്പൻ കോളേജ്).

സുമംഗല
നടക്കാവ്: പരേതനായ കോഴിശ്ശേരി മാധവന്റെ മകൻ പണിക്കർറോഡിൽ കോഴിശ്ശേരി സുംഗല (75) അന്തരിച്ചു. ലോക്താന്ത്രിക് ജനതാദൾ മഹിളാ ജനതയുടെ പ്രവർത്തകയായിരുന്നു.  കോർപ്പറേഷനിൽ കുടുംബശ്രീ പ്രസ്ഥാനം ആരംഭിച്ചകാലം മുതൽ നടക്കാവ് വെള്ളയിൽ മേഖലയിൽ അയൽകൂട്ടങ്ങൾ ഉണ്ടാക്കി സ്ത്രീശാക്തീകരണത്തിന് നേതൃത്വം നൽകി. 

പ്രഭാകരൻ
കല്പറ്റ: പുളിയാർമല മൂവട്ടിക്കുന്ന് ശ്രുതിനിവാസിൽ പ്രഭാകരൻ (65) അന്തരിച്ചു. ഭാര്യ: സുജാത. മക്കൾ: ഷൈൻ (ബി.എസ്.എഫ്.), ഫൈൻ (സ്മാർട്ടെക് വർക്സ് ഷോപ്പ് കല്പറ്റ), ശ്രുതി (ഖത്തർ). മരുമക്കൾ: ചാന്ദ്നി, അഹല്യ, പ്രജീഷ് (ഖത്തർ). 

അന്നമ്മ
പെരിക്കല്ലൂർ: പൂവത്തുംമൂട്ടിൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (75)  അന്തരിച്ചു. താഴത്തുവെട്ടത്ത് കുടുംബാംഗമാണ്. മക്കൾ: റോയി, ലൈസ, സൈമൺ, മത്തായി (എച്ച്.എസ്.എസ്.ടി., നീർവാരം), സൈജു. മരുമക്കൾ: ജാൻസി, ജെയിംസ് മണി മലാപറമ്പിൽ, ബിന്ദു,  ജോമിഷ (ബത്തേരി കോടതി). 

പത്മനാഭൻ നായർ
കുരുവട്ടൂർ: കാരാട്ട്താഴം എളമ്പിലാശ്ശേരി മീത്തൽ കുമ്മങ്ങോട്ട് പത്മനാഭൻ നായർ (73) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കൾ: സ്വപ്ന, സന്ധ്യ. മരുമക്കൾ: ബിജു (ഹോട്ടൽ ഹൈസൺ ഹെറിറ്റേജ്), പത്മേഷ് അമ്പലപ്പാട്. സഹോദരങ്ങൾ: രാജൻ, മോഹൻദാസ് (പാരഗൺ ഗ്രൂപ്പ്), സുന്ദരൻ (കേരള ഗ്രാമീൺ ബാങ്ക്), അനിൽകുമാർ, വത്സല, ഭാനുമതി. 

ചാക്കോ   
ചാലക്കുടി: വെട്ടുകടവ് ചൊവ്വരക്കാരന് ചാക്കോ (72) അന്തരിച്ചു. ഇന്ത്യന് എയര്ഫോഴ്സിന്റെ മുന് ഫുട്ബോൾതാരമായിരുന്നു. എയര്ഫോഴ്സ് അസോസിയേഷന് തൃശ്ശൂര് ചാപ്റ്ററിന്റെ മുന് ജില്ലാ സെക്രട്ടറി, എക്സ് സര്വീസ്മെന് കോ-ഓര്ഡിനേഷന് കമ്മിറ്റി ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില് പ്രവര്ത്തിച്ചിട്ടുണ്ട്. എയര്ഫോഴ്സില്നിന്നു വിരമിച്ചശേഷം എസ്.ബി.ടി., എസ്.ബി.ഐ.യിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: മറിയാമ്മ, വൈക്കം ചെമ്മനാട് കുടുംബാംഗം. മക്കള്: സോണിയ (അധ്യാപിക, ദീപ്തി ഹൈസ്കൂള്, തലോര്), സുനീഷ്. മരുമകള്: ലിന്റ.   

അബ്ദുൾ മജീദ്
കൊടുങ്ങല്ലൂര്: മതിലകം ഫെറി റോഡില് ചാമവളപ്പില് പരേതനായ അബ്ദുള്ളയുടെ മകന് അബ്ദുൾ മജീദ് (70) അന്തരിച്ചു. ഭാര്യ: ആമിന. മക്കള്: ഫരീഷ് (സൗദി), ഫാരിദ, ഫസ്ന. മരുമക്കള്: ഹുസ്ന, റോഷന് (സൗദി), ഷെമീം. 

വരാപ്പുഴ അതിരൂപത മുൻ ചാൻസലർ ഫാ. ജേക്കബ് പട്ടരുമഠത്തിൽ
വരാപ്പുഴ: വരാപ്പുഴ അതിരൂപത മുൻ ചാൻസലർ ഫാ. ജേക്കബ് പട്ടരുമഠത്തിൽ (55) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖംമൂലം  ചികിത്സയിലായിരുന്നു അദ്ദേഹം. 2002 മുതൽ മുതൽ 2008 വരെ വരാപ്പുഴ അതിരൂപത ചാൻസലറായി സേവനമനുഷ്ഠിച്ചു. സെയ്ൻറ് ജോസഫ് മൈനർ സെമിനാരി ഡയറക്ടർ ആത്മീയപിതാവ്, ചെന്നൂർ, മുട്ടിനകം, പെരുമാനൂർ, ആറാട്ടുവഴി, കൊങ്ങോർപ്പിള്ളി തുടങ്ങിയ ഇടവകകളിൽ വികാരിയായിരുന്നു. തൈക്കൂടം, കലൂർ, കൂനമ്മാവ് എന്നീ ഇടവകകളിൽ സഹ വികാരിയുമായിരുന്നു. നിലവിൽ ചേരാനല്ലൂർ സെയ്ന്റ് ജെയിംസ് ഇടവക അസിസ്റ്റന്റ് വികാരിയായിരുന്ന അദ്ദേഹം അറിയപ്പെടുന്ന എഴുത്തുകാരനും വാഗ്മിയുമായിരുന്നു. 

ദേവസിക്കുട്ടി 
കാലടി: കാഞ്ഞൂര് കോട്ടയ്ക്കല് വീട്ടില് ദേവസിക്കുട്ടി (75) അന്തരിച്ചു. വിമുക്തഭടനും വിരമിച്ച കെ.എസ്.ആര്.ടി.സി. ജീവനക്കാരനുമാണ്. ഭാര്യ: ഒളനാട് കളത്തിപ്പറമ്പില് കുടുംബാംഗം മേരി. മക്കള്: ലിജു (അധ്യാപിക, ഗവ.യു.പി.എസ്. ഊരക്കാട്), രാജു (ബിസിനസ്സ്), ഷിജി (ഷാര്ജ). മരുമക്കള്: ജോര്ജ് (അധ്യാപകന്, ഗവ. ഹയര് സെക്കന്ഡറി സ്കൂള് ഏഴിക്കര), അശ്വതി (ഓഫീസ് അഡ്മിനിസ്ട്രേറ്റര്, ഗോവന് ഇന്സ്റ്റിറ്റ്യൂട്ട്, ഇടപ്പള്ളി), ബിനില് (ഷാര്ജ). 

ടി.ടി. തോമസ് 
മരട്: തോമസ്പുരം പള്ളിക്ക് സമീപം തുറവാതുക്കല് ടി.ടി. തോമസ് (65) അന്തരിച്ചു. ഭാര്യ: റോസമ്മ. മക്കള്: സ്മിത (ടീച്ചര് സെയ്ന്റ് ആല്ബര്ട്ട്സ് ഹൈസ്കൂള്), സിറിള് തോമസ് (ഇന്ത്യന് ആര്മി, കാൻപുര്), മരുമകള്: ജോയ്സി. 

വി.പി. കുരിയാക്കോസ് 
കോലഞ്ചേരി: പൂത്തൃക്ക വെട്ടുകാട്ടേല് വി.പി. കുരിയാക്കോസ് (73) അന്തരിച്ചു. ഭാര്യ: സാറാമ്മ വീണാമഠത്തില് കുടുംബാംഗമാണ്. മക്കള്: റിജി (ലണ്ടന്), റീജ (ദുബായ്), റിബി (അധ്യാപിക കിഴക്കമ്പലം സെയ്ന്റ് ജോസഫ് സ്കൂള്), ഡോ. റിങ്കു. 

മാരിയത്തു ബീവി
പെരുമാതുറ: മാടൻവിള തോണിച്ചാൽ വീട്ടിൽ പരേതനായ അബ്ദുൽ റഹീമിന്റെ ഭാര്യ മാരിയത്ത് ബീവി (85) അന്തരിച്ചു. മക്കൾ: നാജ, റസാദ് (സൗദി), നവാദ് (പോലീസ്), റനാദ് (കോഴിക്കോട് ), സനാദ് (ഖത്തർ). 

സുമൻ ശർമ
തിരുവനന്തപുരം: അമ്പലംമുക്ക് പൂവണത്തുംവിള വീട്ടിൽ കമലേഷ് ശർമയുടെ ഭാര്യ സുമൻ ശർമ (സുമതിയമ്മ-84) ആഗ്രയിൽ അന്തരിച്ചു. സഹോദരങ്ങൾ: കെ.രാജമ്മ, എൻ.കുമാരപിള്ള, പരേതനായ എൻ.ഭാസ്കരപിള്ള.

ടി.പി. ചാക്കോ
മുംബൈ:  തിരുവല്ല വള്ളംകുളം പുത്തന്കാവുമല സ്വദേശി ടി.പി. ചാക്കോ (74) അന്തരിച്ചു. എന്.പി.സി.ഐ.എല്. ജീവനക്കാരനായിരുന്നു. പനവേലിലായിരുന്നു താമസം. ഭാര്യ: പരേതയായ സൂസമ്മ ചാക്കോ. മക്കള്: ജിജു, അജി. മരുമക്കള്: ഷിബുമോള്, ഷീജ.

പങ്കജാക്ഷൻ
മുംബൈ : തൃശ്ശൂര് പേരാമംഗലം എടാത്തറ വീട്ടില് പങ്കജാക്ഷൻ (55) അന്തരിച്ചു. മീരാറോഡ്  ശാന്തിനഗര് സെക്ടര് പത്തിലെ താമസക്കാരനായിരുന്നു. മീരാറോഡില് സര്ഗം കേരള സ്റ്റോഴ്സ് ഉടമയാണ്. ഭാര്യ: സ്മിത. മക്കള്: ആരതി, ആഷിഷ്. 

ഭാനുക്കുട്ടി കെ. പണിക്കർ 
മുംബൈ :  കോട്ടയം കുമരകം ആശാരിശ്ശേരില് കേശവപ്പണിക്കരുടെ ഭാര്യ ഭാനുക്കുട്ടി കെ. പണിക്കർ (84) മലാഡ് വെസ്റ്റിലുള്ള വസതിയില് അന്തരിച്ചു. തിരുവാര്പ്പ് ആമ്പലാറ്റില് കുടുംബാംഗമാണ്. മക്കൾ: രാജീവ് പണിക്കര്, രജനി.

അച്ചുണ്ണി
ബെംഗളൂരു: പാലക്കാട് പട്ടാമ്പി വല്ലപ്പുഴ നാരായണന് നായരുടെ മകന് അച്ചുണ്ണി (65) ബെംഗളൂരുവില് അന്തരിച്ചു. മല്ലേഷ്പാളയയിലായിരുന്നു താമസം. ഭാര്യ: ഗീത. മക്കള്: സന്തോഷ്, സുധ. മരുമക്കള്: സന്ധ്യ, സന്തോഷ്. ശവസംസ്കാരം വ്യാഴാഴ്ച രാവിലെ വല്ലപ്പുഴയില്.

ശശിധരൻ
ബെംഗളൂരു: കണ്ണൂർ ചാലാട് പുത്തൻവീട്ടിൽ ശശിധരൻ (61) അന്തരിച്ചു. ഭാര്യ: ജിജ, മക്കൾ: നികേത്, നിതിൻ. സഹോദരങ്ങൾ: ശീതള, പ്രദീപ്, ഷിഖീഷ്.

പി.രവീന്ദ്രൻ
കണ്ണൂർ: മുൻകാല ഫുട്ബോൾ താരം കണ്ണൂർ താളിക്കാവ് പരിസരത്തെ ഉള്ളാടത്തിൽ തറവാട്ടിൽ പി.രവീന്ദ്രൻ (86) മുംബൈയിൽ അന്തരിച്ചു.പഴയകാല ഇ.എം.ഇ. (ഇലക്ട്രിക്കൽ മെക്കാനിക്കൽ എൻജിനീയറിങ്) താരമാണ്. ഡ്യുറന്റ് കപ്പ്, റോവേഴ്സ് കപ്പ്, ഡി.വി.എം., െഎ.എഫ്.എ. കൊൽക്കട്ട, ശ്രീനാരായണ തുടങ്ങി നിരവധി ടൂർണമെന്റുകളിൽ ഇ.എം.ഇ.യെ പ്രതിനിധീകരിച്ചു. പരേതരായ പൂവാടൻ നാരായണന്റെയും പടന്നക്കര ജാനകിയുടെയും മകനാണ്. ഭാര്യ: പുഷ്പ. മക്കൾ: രമ്യ, രജിൻ, സീമ. മരുമക്കൾ: സുരേന്ദ്രൻ, സജിന, ഷിനോജ്.

കുഞ്ഞാഞ്ഞു
തലശ്ശേരി: പിലാക്കൂൽ പോസ്റ്റോഫീസിന് സമീപം സുറൂറിൽ പരേതനായ മൊയ്തീൻ കുട്ടിയുടെ ഭാര്യ അരയാൽപുറത്ത് ചെറിയിടയിൽ കുഞ്ഞാഞ്ഞു (73) അന്തരിച്ചു. മക്കൾ: ഹനീഫ, മസ്ഹർ (സൗദി), സുബൈദ, റിയാസ് (സൗദി), ഫസൽ മുഹമ്മദ് (ബെംഗളൂരു). മരുമക്കൾ: അലി പാലക്കൂൽ, തസ്നി, റുബീന, നസീന, മഹ്സൂമ (സൗദി). സഹോദരങ്ങൾ: സിദ്ദീഖ്, സുഹറ, പരേതരായ റസാഖ്, ആയിഷ. 

കെ.രാമൻ
ചിറക്കൽ: മാവിലവയലിലെ കെ.രാമൻ (83) അന്തരിച്ചു.ഭാര്യ: കെ.ദേവകി. മക്കൾ: ദിനേശൻ, ഷീല, ഷീജ (അധ്യാപിക എ.വി. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ കരിവെള്ളൂർ). മരുമക്കൾ: എ.ബിന്ദു (സിവിൽ കോടതി കണ്ണൂർ), സി.ഉത്തമൻ (അഴിക്കോട് തെരു), എ.വി.ഗിരീശൻ (പ്രഥമാധ്യാപകൻ, എൻ.കെ.ബി .എം.എ.യു.പി. സ്കൂൾ നീലേശ്വരം, മാതൃഭൂമി കരിവെള്ളൂർ ലേഖകൻ). സഹോദരങ്ങൾ: ശാന്ത (പാപ്പിനിശ്ശേരി), ചന്ദ്രൻ, പരേതരായ ഗോപാലൻ. 

ദിലീപ് വർമ
ആലക്കോട്: പി.ആർ.രാമവർമ രാജയുടെ മകളുടെ മകൻ ദിലീപ് വർമ (57) അന്തരിച്ചു. കുമാരി വർമയുടെയും വിങ് കമാൻഡർ പരേതനായ കേണൽ എൻ.കെ.രാമവർമയുടെയും മകനാണ്. ഭാര്യ: തൃപ്പൂണിത്തുറ രാജകുടുംബാംഗം പ്രീത വർമ. മകൻ: സച്ചിദാനന്ദ വർമ (ബെംഗളൂരു). മരുമകൾ: അഞ്ജന (സാമൂതിരി കോവിലകം മാങ്കാവ്, കോഴിക്കോട്). സഹോദരങ്ങൾ: അജിത്ത് രാമവർമ (ആലക്കോട് ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ്), ഡോ. ശൈലജ വർമ (മെഡിക്കൽ ഓഫീസർ, പി.എച്ച്.സി. ഉദയഗിരി). 

രാജി മോഹൻ
ഇരിട്ടി: പയഞ്ചേരിയിലെ മദനാലയത്തിൽ മദൻ മോഹന്റെ ഭാര്യ രാജി മോഹൻ (70) അന്തരിച്ചു. മക്കൾ: ലീന (എറണാകുളം), സീന (അമേരിക്ക). മരുമക്കൾ: പ്രശാന്ത് (യു.എ.ഇ.), സോനു (അമേരിക്ക). 

രാമ
അർളടുക്ക: ചെർക്കള: ദളിത് കോൺഗ്രസ് ചെങ്കള മണ്ഡലം വൈസ് പ്രസിഡന്റ് പൈക്ക അർളടുക്കയിലെ എ. രാമ (54) അന്തരിച്ചു. തായൽ നെല്ലിക്കട്ടയിൽ ടയർ റിപ്പയറിങ് ഷോപ്പ് നടത്തിവരികയായിരുന്നു. കോൺഗ്രസ് അർളടുക്ക വാർഡ് പ്രസിഡന്റ്, ബൂത്ത് വൈസ് പ്രസിഡന്റ്, ജനശ്രീ അർളടുക്ക യൂണിറ്റ് ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിക്കുന്നു. നെക്രാജെ സർവീസ് സഹകരണ ബാങ്ക്, മുളിയാർ മഹാത്മജി ഹൗസിങ് സഹകരണസംഘം എന്നിവയുടെ ഭരണസമിതി അംഗമായും പ്രവർത്തിച്ചിരുന്നു. ഭാര്യമാർ: ബേബി, സുശീല. മക്കൾ: രാജേഷ്, ഭവ്യ, ഭവിത, നേത്രാവതി. മരുമക്കൾ: ശങ്കര, വിനോദ്. സഹോദരങ്ങൾ: രമേഷ്, ചന്ദ്രാവതി, ലീല, സുന്ദരി, യമുന, പൂർണിമ.   

മോഹൻദാസ്
നിറമരുതൂർ: പരേതയായ മങ്ങാട്ട് ചന്ദ്രമതി അമ്മയുടെ മകൻ മോഹൻദാസ് (61) അന്തരിച്ചു. ഭാര്യ: സുനിത. മക്കൾ: ഡോ. അഞ്ജലി, അനുപമ. മരുമകൻ: അരുൺ ചന്ദ് (ദുബായ്). 

കല്യാണി
താനൂർ: ദേവധാർ ഹയർസെക്കൻഡറി സ്കൂൾ മുൻ അധ്യാപിക തയ്യിൽപറമ്പിൽ വള്ളി (കല്യാണി-83) അന്തരിച്ചു. ഭർത്താവ്: പരേതനായ ചക്കു. മക്കൾ:  സരസ്വതി, ചന്ദ്രൻ (മുൻ അധ്യാപകൻ), രാധ, ഗീത, കുഞ്ഞിലക്ഷ്മി, രമണി, പുഷ്പവല്ലി (താനൂർ നഗരസഭ), സത്യദാസൻ, സുരേഷ്ബാബു (എ.എം.വി.ഐ.  തിരൂരങ്ങാടി). മരുമക്കൾ: ചന്ദ്രൻ, അനിൽകുമാർ, ശ്രീകുമാർ, വിശ്വനാഥൻ, വിജയൻ, പ്രസന്നകുമാരി, സ്മിത, ഉഷ (അധ്യാപിക), പരേതനായ സ്വാമിദാസൻ.

കോശി
പൂക്കോട്ടുംപാടം: മണ്ണാത്തിപൊയിൽ ലിബു ഭവനിൽ കോശി (81) അന്തരിച്ചു. ജി.എൽ.പി.എസ്. പെടയന്താൾ മുൻ പ്രഥമാധ്യാപകനാണ്. ദീർഘകാലം പായമ്പാടം ജി.എൽ.പി. സ്കൂളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ത്രേസ്യാമ്മ (മുൻ പ്രഥമാധ്യാപിക, എസ്.എ.യു.പി. സ്കൂൾ ചേലോട്). മക്കൾ: ലിജി (എസ്.എ.യു.പി.സ്കൂൾ ചേലോട്), ലിബു, ഫാദർ സിപ്രിയാൻ ഒ.ഐ.സി (ബെൽജിയം). മരുമക്കൾ: സോണിച്ചൻ മാത്യു (അധ്യാപകൻ, എ.എം.എൽ.പി. സ്കൂൾ പുല്ലോട്), ബിനി (അധ്യാപിക, ഗുഡ്വിൽ ഇംഗ്ലീഷ് സ്കൂൾ പൂക്കോട്ടുംപാടം). 

ബാലകൃഷ്ണൻ നായർ
തിരൂർ: പൂഴിക്കുന്ന് സുരഭിയിൽ ബാലകൃഷ്ണൻ നായർ (87-റിട്ട. ആർമി ഓഫീസർ ആൻഡ് റിട്ട. എൻജിനിയർ ബാൽകോ) അന്തരിച്ചു. ഭാര്യ: തങ്കം. മക്കൾ: സതീഷ്കുമാർ (കോൾ ഇന്ത്യ ലിമിറ്റഡ്), മിനി (ടീച്ചർ), രാജേഷ് (കുവൈത്ത്). മരുമക്കൾ: സുമ, സുധാകരൻ, സീമ.

കുഞ്ഞിലക്ഷ്മി അമ്മ 
വള്ളിക്കുന്ന്: അരിയല്ലൂരിലെ പരേതനായ സ്വാതന്ത്ര്യസമരസേനാനിയും മുൻ അധ്യാപകനുമായ ളാകയിൽ കുഞ്ഞിരാമപ്പണിക്കരുടെ ഭാര്യ ഏളക്കാട്ട് കുഞ്ഞിലക്ഷ്മി അമ്മ (91) അന്തരിച്ചു. 
മക്കൾ: മുരളീധരൻ, നരേന്ദ്രദേവ് (മുൻ അധ്യാപകൻ, എം.വി.എച്ച്.എസ്.എസ്.  അരിയല്ലൂർ, പ്രസിഡന്റ് അരിയല്ലൂർ സർവീസ് സഹകരണബാങ്ക്), വിലാസിനി, ശാന്തകുമാരി, ഉഷാദേവി, പ്രദീപ്കുമാർ (വിമുക്തഭടൻ). മരുമക്കൾ: വേണു നായർ, ശ്രീധരൻ നായർ (വിമുക്തഭടൻ), അരവിന്ദാക്ഷൻ (പോസ്റ്റ്മാസ്റ്റർ, പാലത്തിങ്ങൽ), ജയലക്ഷ്മി, മിനി , സുന്ദരി. 

സി.പി. കൃഷ്ണൻ അയ്യർ
എടത്തറ: ചന്ദ്രശേഖരപുരം ഗ്രാമം ‘ശ്രീവത്സം’ വീട്ടിൽ പരേതനായ സി.കെ. പരമേശ്വരയ്യരുടെ മകൻ സി.പി. കൃഷ്ണൻ അയ്യർ (81) അന്തരിച്ചു. ഭാര്യ: പ്രേമ. മക്കൾ: ഗീത (മുംബൈ), ഗണേഷ് (യു.എസ്.എ.). മരുമക്കൾ: പ്രമോദ്, സന്ധ്യ. 

പി.കെ.രാമകൃഷ്ണൻ നായർ
ഇടപ്പാവൂർ: കാവിനുമേമുറിയിൽ പി.കെ.രാമകൃഷ്ണൻ നായർ (75) അന്തരിച്ചു. ഇടപ്പാവൂർ എൻ.എസ്.എസ്. കരയോഗം ജോയിന്റ് സെക്രട്ടറി, ഇടപ്പാവൂർ ദേവീക്ഷേത്രം ഭരണസമിതി ജോയിന്റ് സെക്രട്ടറി, ബി.ജെ.പി. വാർഡ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പൊന്നമ്മ. മക്കൾ: കെ.ആർ.രാജേഷ്, സുജാകുമാരി. മരുമകൻ: അനിൽകുമാർ.

ടി.എം.ശാമുവേൽ
തുവയൂർ സൗത്ത്: ജോൺ ഭവനത്തിൽ (സമറിയ) ടി.എം.ശാമുവേൽ (കുഞ്ഞുമോൻ-71) അന്തരിച്ചു. ഭാര്യ: മേരി ശാമുവേൽ വാളകം പെരുമണ്ണൂർ കുഴിഞ്ഞകാലായിൽ കുടുംബാംഗമാണ്. മക്കൾ: ജീൻ മേരി, ജിൻസി ശാമുവേൽ (ബെംഗളൂരു). മരുമക്കൾ: ഷിബു അലക്സാണ്ടർ, ഡാനിയേൽ ജോൺ (ബെംഗളൂരു). 

ഭഗീരധിയമ്മ 
ആലപ്പുഴ: തോണ്ടൻകുളങ്ങര കൃഷ്ണവിലാസത്തിൽ പരേതനായ സി.കെ.ബാലകൃഷ്ണമേനോന്റെ ഭാര്യ കുട്ടയ്ക്കാട്ട് ഭഗീരധിയമ്മ (93) അന്തരിച്ചു. മക്കൾ: ശാന്താ സി.പിള്ള, കമലാ വേണുഗോപാൽ, പ്രസന്നാ കൃഷ്ണകുമാർ, തങ്കം മോഹൻദാസ്, ഡോ. കെ.ബി.കൃഷ്ണകുമാർ മരുമക്കൾ: ഡോ. കെ.സി.പിള്ള,(ബാർക്ക്, മുംബൈ),  ഡോ. ആർ.വേണുഗോപാലൻ (അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, കൊച്ചി), എച്ച്.കൃഷ്ണകുമാർ (ഹിന്ദുസ്ഥാൻ മോട്ടോഴ്സ്, ബെംഗളൂരു), സി.പി.മോഹൻദാസ് (ഫെഡറൽ ബാങ്ക്), ഡോ. രാധാകൃഷ്ണകുമാർ (യു.എസ്.എ.).