കോഴിക്കോട്: അഞ്ചാം ഗെയ്റ്റിന് സമീപം കനിഷ്കയിൽ പുറത്തയിൽ കരുണാകരൻ (87) മുംബൈയിൽ അന്തരിച്ചു. വെസ്റ്റേൺ റെയിൽവേയിൽ എൻജിനിയറായിരുന്നു. ഭാര്യ: കുഞ്ഞാലേരി തയ്യിൽ ശാന്തകുമാരി. 
മക്കൾ: നിർമൽ, നിഷ. മരുമക്കൾ: അനിൽ, ഹേമശ്രീ. സഹോദരങ്ങൾ: സുഗന്ധി, ശ്യാമള, ശശികല, പരേതരായ ഗംഗാധരൻ, ശിവശങ്കരൻ, രാജൻ, സിദ്ധാർത്ഥൻ, ശകുന്തള. ശവസംസ്കാരം മുംബൈയിൽ നടന്നു.

പുഷ്പ 
കണ്ണഞ്ചേരി: കല്ലടശ്ശേരി പരേതനായ ഭാസ്കരന്റെ ഭാര്യ പുഷ്പ (73) അന്തരിച്ചു.
 മക്കൾ: പരേതയായ ഗീത, ബാബുരാജ് (ഇലക്ട്രീഷ്യൻ, ഇ.ഡബ്ല്യു.എസ്.എ., സി.ഐ.ടി.യു. കല്ലായി ഏരിയാ സെക്രട്ടറി), മണി (പ്ളംബർ). മരുമക്കൾ: ലളിത, ലീന. 

ശ്രീനിവാസന്
കണ്ണൂര്: ചാലാട് മണലില് മതുമ്മല് കുന്നിനാങ്കണ്ടി ശ്രീനിവാസന് (90) ബെംഗളൂരുവില് അന്തരിച്ചു. റിട്ട. എയര്ഫോഴ്സ് ഉദ്യോഗസ്ഥനാണ്. ഭാര്യ: സതി. മക്കള്: ശ്യാം, സുകേഷ്, സന്ജോദ്. മരുമക്കള്: റീന, റീത്ത. സഹോദരങ്ങള്: എം.കെ.സൗദാമിനി, വാസുദേവന്, വത്സന് (മലേഷ്യ), സുധാകരന് (റിട്ട. ഡി.എഫ്.ഒ.), പരേതരായ വിജയന്, ചന്ദ്രന്, രത്നാകരന്.

നാരായണൻ നായർ
എടക്കാട്: കടമ്പൂർ പൂങ്കാവ് ക്ഷേത്രത്തിനു സമീപം റിട്ട. ക്യാപ്റ്റൻ പടയമ്പേത്ത് നാരായണൻ നായർ (79) അന്തരിച്ചു. പൂങ്കാവ് ക്ഷേത്ര കമ്മിറ്റി മുൻ പ്രസിഡന്റാണ്. ഭാര്യ: ഭാനുമതി. മക്കൾ: ശ്രീലത, ശ്രീഷ, ശ്രീജേഷ് (ദുബായ്). മരുമക്കൾ: സത്യാനന്ദൻ, നവ്യ, പരേതനായ ഹരീന്ദ്രൻ.

പി.കെ.ഹരീന്ദ്രൻ
മട്ടന്നൂർ: കോളാരി സർവീസ് സഹകരണ ബാങ്ക് റിട്ട. ജീവനക്കാരനും കോൺഗ്രസ് നേതാവുമായ എടയന്നൂരിലെ പി.കെ.ഹരീന്ദ്രൻ (66) അന്തരിച്ചു. അവിഭക്ത കണ്ണൂർ ജില്ലയിലെ കെ.എസ്.യു. ജില്ലാ പ്രസിഡന്റും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: ഹരികൃഷ്ണൻ, ഹരിത. മരുമകൻ: റിജു (എയർഫോഴ്സ്). സഹോദരങ്ങൾ: ദാക്ഷായണി, സതി (റിട്ട. അധ്യാപിക), പ്രകാശൻ (റിട്ട. പട്ടാന്നൂർ ബാങ്ക്), രാമചന്ദ്രൻ (ആർക്കിടെക്ട്).

 പാവൂർ കൃഷ്ണൻ
വെള്ളൂർ: കണിയേരി ജനകീയ വായനശാലയ്ക്ക് സമീപത്തെ പാവൂർ കൃഷ്ണൻ (55) അന്തരിച്ചു. വെള്ളൂർ ചന്തൻ മെമ്മോറിയൽ സ്കൂൾ മുൻ പി.ടി.എ. പ്രസിഡന്റാണ്. പാവൂർ നാരായണിയുടെയും പരേതനായ വൈക്കത്ത് കുഞ്ഞിക്കണ്ണന്റെയും മകനാണ്. 
ഭാര്യ: സരസ്വതി (തൈക്കടപ്പുറം). മക്കൾ: ജിഷ്ണു, ജിനി കൃഷ്ണ (ഡിഗ്രി വിദ്യാർഥിനി, പയ്യന്നൂർ നാഷണൽ കോളേജ്). സഹോദരങ്ങൾ: പാവൂർ രാജൻ, ചന്ദ്രൻ (ചീറ്റ), തങ്കമണി, അജിത (മട്ടലായി), പരേതയായ ശോഭ.         

ഗോപാലൻ 
കോഴിക്കോട്: പുതിയാപ്പ വെളുത്തേടത്ത് ഗോപാലൻ (80) അന്തരിച്ചു. ഭാര്യ: പങ്കജാക്ഷി. മക്കൾ: ബിജു ആനന്ദ് (ബിക്കു, കെ.സി.എൽ. കേബിൾ ടി.വി. ഓപ്പറേറ്റർ), പരേതനായ റിജീഷ് (സുക്കു, കെ.സി.എൽ. മുൻ ഡയറക്ടർ). മരുമക്കൾ: ഫെമിന, ശ്രീസ്മിത. 

കുട്ടിയേട്ടൻ രാജ
തിരുവണ്ണൂർ: പുതിയ കോവിലകത്തെ കുട്ടിയേട്ടൻ രാജ (പാലാട്ട്-78) അന്തരിച്ചു. പരേതരായ നടുവിലേടത്ത് വാസുദേവൻ നമ്പൂതിരിയുടെയും തിരുവണ്ണൂർ കോവിലകത്തെ അനുജത്തി തമ്പുരാട്ടിയുടെയും മകനാണ്. ഭാര്യ: ആയിരനാഴി കോവിലകത്തെ ഗൗരി തമ്പുരാട്ടി. മക്കൾ: എ.സി. ഹരീഷ്കുമാർ (നെസ്റ്റ്ലെ, എറണാകുളം), എ.സി. ശ്രീജയ (ഭാരതീയ വിദ്യാഭവൻ, ചാലപ്പുറം), എ.സി. വാസുദേവൻ (വോൾവോ, ബെംഗളൂരു). മരുമക്കൾ: കെ.സി. രവീന്ദ്രവർമ രാജ (ജി.എം., പുത്തലത്ത് ഐ ഹോസ്പിറ്റൽ), പി.സി. ശ്രീജ രാജ, ദേവിക വർമ. 

അബൂബക്കർ കോയ
കോഴിക്കോട്: മുച്ചിങ്ങൽ അബൂബക്കർ കോയ (75) തിരുവണ്ണൂർ കോട്ടൺമിൽ  റോഡിലെ ദൂശാവീട്ടിൽ അന്തരിച്ചു. ഭാര്യ: ആയിശബി. മക്കൾ: വി. മൂസക്കോയ (ദുബായ്), ആരിഫ് (ഹൈൽ, സൗദി), സിറാജുദ്ദീൻ (റിട്ട. വീഡിയോകോൺ), സാബിർ, സെക്കീന, കദീജ, സോന. മരുമക്കൾ: കിൻസിങ്ങാന്റകത്ത് നാസർ (വജീസ് ബിൽഡേഴ്സ്), കുറ്റിച്ചിറ തോപ്പിലകം ആലിക്കോയ (ഹിമായത്തുൽ ഇസ്ലാം സ്കൂൾ), വായക്കസമാന്റകം റിയാസ് (ഹൈൽ), കെ.പി. റൂസില, സി.ഇ.വി. മുബീന, കെ.വി. മുഫീദ, കെ.എം. വഫ. സഹോദരങ്ങൾ: അശ്റഫ്  ഇമ്പിച്ചാമിനാബി, പരേതരായ മൊയ്തീൻ കോയ, അബ്ദുള്ള ക്കോയ (ജെന്റിൽമാൻ).

ദാമോദരൻ ആശാരി
മണ്ണൂർ: പൂച്ചേരിക്കുന്ന് കുണ്ടിൽപ്പാടം റോഡിന് സമീപം  പുതിയേടത്ത് ദാമോദരൻ ആശാരി (83) അന്തരിച്ചു. ഭാര്യ: കാർത്യായനി. മക്കൾ: അനിതകുമാരി, ലളിത, അജോഷ്, അഞ്ജനാവതി, രമേഷ്, ലതിക, രതീഷ്, മരുമക്കൾ: പ്രഭാകരൻ, ഉദയകുമാർ, ബിന്ദു (തലപ്പാറ), പ്രദീപ് കുമാർ, നിഷ, ദിനേശൻ (ചേളാരി). സഹോദരങ്ങൾ: തങ്കം, മാളു, രാധ, രാമദാസൻ, പരേതനായ ചിന്നൻ.

ബാലകൃഷ്ണൻ നായർ
വേങ്ങേരി: കല്ലുവീട്ടിൽ ബാലകൃഷ്ണൻ നായർ (78-വിമുക്തഭടൻ) അന്തരിച്ചു. ഭാര്യ: സത്യഭാമ. മക്കൾ: രാജേഷ് (മാതൃഭൂമി, ഏജന്റ്), രാജേശ്വരി. മരുമകൻ: സതീഷ്കുമാർ (എയർഫോഴ്സ്). സഹോദരങ്ങൾ: അനന്തൻ നായർ (റിട്ട. ഗവ. ഹൈസ്കൂൾ, കുണ്ടൂപ്പറമ്പ്), ദേവകി അമ്മ, പരേതരായ ലക്ഷ്മിക്കുട്ടി അമ്മ, പത്മനാഭൻ നായർ. 

കാർക്കോട്ട് രാഘവൻ
ക്ലായിക്കോട്: ക്ലായിക്കോട് സഹകരണ ബാങ്ക് ഡയറക്ടർ മുഴക്കോത്തെ കാർക്കോട്ട് രാഘവൻ (67) അന്തരിച്ചു. ദിനേശ് ബീഡി തൊഴിലാളിയായിരുന്നു. ക്ലായിക്കോട് മുച്ചിലോട്ട് ക്ഷേത്രം ഭരണസമിതി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.  ഭാര്യ: നാരായണി. മക്കൾ: അജിത, അജേഷ് (അധ്യാപകൻ, ചായ്യോം ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: കരുണാകരൻ (പുളിങ്ങോം), സൗമ്യ (പെരിയ). സഹോദരങ്ങൾ: പരേതരായ നാരായണി, പാർവതി, കുഞ്ഞിരാമൻ.രാമൻ
കൂത്തുപറമ്പ്: പൂക്കോട് ഫ്ലവർമിൽ ഉടമയായിരുന്ന ചന്ദ്രശേഖരൻ തെരുവിലെ പുനത്തിൽ ഹൗസിൽ കാടൻ രാമൻ (91) അന്തരിച്ചു. ഭാര്യ: പരേതയായ ആഞ്ചേരി ലക്ഷ്മി. മക്കൾ: പദ്മിനി, രാധ, പ്രേമരാജൻ (എൻ.പി.എസ്. ഇലക്ട്രോണിക്സ്, പൂക്കോട്), സുരേന്ദ്രൻ, പരേതനായ നാരായണൻ. മരുമക്കൾ: കെ.സിന്ധു , പരേതനായ നാരായണൻ (വള്ള്യായി). സഹോദരങ്ങൾ: കാടൻ രാഘവൻ, പദ്മനാഭൻ, ചന്ദ്രൻ, പരേതരായ ഗോപാലൻ, കൃഷ്ണൻ. 

അബ്ദുറഹീം മുസ്ലിയാർ
വാണിയന്നൂർ: പണ്ഡിതനും മഹല്ല് ഖാളിയും മുദരിസുമായിരുന്ന പരേതനായ കുളങ്ങരവീട്ടിൽ മുഹമ്മദ് മുസ്ലിയാരുടെ മകൻ കുളങ്ങരവീട്ടിൽ (കല്ലുകാരൻ) അബ്ദുറഹീം മുസ്ലിയാർ വാണിയന്നൂർ (82) അന്തരിച്ചു.ബാഖവി ബിരുദം നേടിയശേഷം പല സ്ഥലങ്ങളിൽ മുദരിസായി സേവനംചെയ്തു. മക്കൾ: അബ്ദുൾ റഊഫ്, അനസ്, ത്വഹ, മുഹമ്മദ്, സുമയ്യ. സഹോദരങ്ങൾ: വാണിയന്നൂർ ജുമാമസ്ജിദ് ഖത്തീബ് ഖാരി അബ്ദുൾസലാം മുസ്ലിയാർ, ഫാത്തിമ, ആമിന, പരേതരായ അബ്ദുൾറഹ്മാൻ മുസ്ലിയാർ, അബ്ദുൾകരീം മുസ്ലിയാർ, അബ്ദുൾറസാഖ് മുസ്ലിയാർ. 

ശാരദമ്മ
ഒഴൂർ: പരേതനായ കറുത്താട്ടിൽ രാധാകൃഷ്ണമേനോന്റെ ഭാര്യ കോറാട്ട് കളത്തിൽ ശാരദമ്മ (87) അന്തരിച്ചു. മക്കൾ: വിമല, വിജയകുമാർ (ഡൽഹി), വിനീത (സുൽത്താൻ ബത്തേരി). മരുമക്കൾ: കരുണാകരമേനോൻ, അഡ്വ. വേണുഗോപാലൻ, ഡോ. പ്രസന്ന വിജയകുമാർ.

നാണിക്കുട്ടി
കൊപ്പം: മണലി ചാമികളത്തിൽ പരേതനായ ചാമിയുടെ ഭാര്യ നാണിക്കുട്ടി (92) അന്തരിച്ചു. 
മക്കൾ: വിജയൻ, ജനാർദനൻ, കനകലത. മരുമക്കൾ: സുമ, സിന്ധു, വെള്ളക്കുട്ടി.

 കെ.ആർ. ഗുണശേഖരൻ 
പാലക്കാട്: കുമരപുരം ഗ്രാമത്തിൽ കെ.എസ്. എംപോറിയം കുടുംബാംഗം കെ.ആർ. ഗുണശേഖരൻ (70) ചെന്നൈയിൽ അന്തരിച്ചു. 
ധൻബാദ് ബി.സി.സി.എൽ. റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: ഗീത. മക്കൾ: കെ.ജി. ശിവകുമാർ (മുംബൈ), കെ.ജി. ലക്ഷ്മി (ദുബായ്). 
മരുമക്കൾ: പ്രിയ (മുബൈ), രാജേഷ് (ദുബായ്). ശവസംസ്കാരം ചൊവ്വാഴ്ച ചെന്നൈയിൽ.

ഡോ. വി.കെ. ബാലകൃഷ്ണൻ
പരുത്തിപ്പുള്ളി: ആയനൂർ വീട്ടിക്കാട് ഡോ. വി.കെ. ബാലകൃഷ്ണൻ (86) അമേരിക്കയിലെ ടെക്സാസിൽ അന്തരിച്ചു. യൂണിവേഴ്സിറ്റി ഓഫ് മെയിനിൽ ഡീനായിരുന്നു. മാതൃഭൂമി പത്രാധിപരായിരുന്ന പരേതനായ വി.കെ. മാധവൻകുട്ടിയുടെ സഹോദരനാണ്. പരേതരായ വി.യു. ഗോവിന്ദൻനായരുടെയും വി.കെ. ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: ഗീത ബാലകൃഷ്ണൻ. മക്കൾ: ഗോവിന്ദ്, ഗോപാൽ (ഇരുവരും യു.എസ്.എ.). മരുമക്കൾ: ടെഗെസ്റ്റ് വലേലിൻ, ആമി കിം. സഹോദരിമാർ: പരേതരായ വി.കെ. നാരായണി അമ്മ, വി.കെ. കുമാരി അമ്മ, വി.കെ. രാധ അമ്മ.

 പ്രഭ ഗോപിനാഥ് 
തൃപ്പൂണിത്തുറ: എം.കെ.കെ. നായർ നഗർ ഐശ്വര്യയിൽ റിട്ട. ഫാക്ട് ചീഫ് മാനേജർ പി. ഗോപിനാഥിന്റെ ഭാര്യ പ്രഭ ഗോപിനാഥ് (71) അന്തരിച്ചു. ലേക്ക് മൗണ്ട് ഗ്ലോബൽ സ്കൂൾ മുൻ പ്രിൻസിപ്പലാണ്. മക്കൾ: സീനകുമാർ (യു.എസ്.എ.), സജീവ് മേനോൻ (യു.കെ.). മരുമക്കൾ: ഡോ. മനോജ് കുമാർ (യു.എസ്.എ.), ബിന്ദു എസ്. മേനോൻ (യു.കെ.). 

റോസ്ലിന് ആല്ബര്ട്ട്
പാലാരിവട്ടം: സൗത്ത് ജനതാ റോഡ് പരേതനായ ഇലവുങ്കല് ആല്ബര്ട്ട് തിയോഫിന്റെ (ഡോക്ക് ലേബര് ബോര്ഡ്) ഭാര്യ റോസ്ലിന് ആല്ബര്ട്ട് (84) അന്തരിച്ചു. മതിലകം വഞ്ചിപ്പുര കുടുംബാംഗമാണ്. മക്കള്: ഐവി ലൂയിസ്, റോസ് മേരി (സ്പൈസസ് ബോര്ഡ്), ഗ്രേഷ്യസ് (മാര്ട്ടിന്), പരേതനായ മാക്സിന്, പ്രിന്സ്, ഫാ. അജി, കിങ്സ്റ്റണ്. മരുമക്കള്: ലൂയിസ്, സ്വപ്ന (ജനറല് ആശുപത്രി, എറണാകുളം), അജി. 

സെബാസ്റ്റ്യൻ ജോസഫ്
ചങ്ങനാശ്ശേരി: വടക്കേക്കര കൊല്ലമന പരേതനായ ഈയ്യോ ജോസഫിന്റെ മകൻ സെബാസ്റ്റ്യൻ ജോസഫ് (ബേബിച്ചൻ-60) അന്തരിച്ചു. ഭാര്യ: കൊച്ചുറാണി ഇടയാടി കുടുംബാംഗം. 
മക്കൾ: റോബിൻ (സി.ആർ.പി.എഫ്.), റോണി. മരുമക്കൾ: ആൻസി, രമ്യ (കുടക്). 

സുമതി
വടശേരിക്കര: വേങ്ങാട്ടൂര് പരേതനായ വി.കെ.ബാലന്റെ ഭാര്യ എൻ.സുമതി (68) അന്തരിച്ചു. മക്കൾ: സന്തോഷ്, ഉഷ, ലത. മരുമക്കൾ: വിജയൻ, ജയൻ. 

ഏലിയാമ്മ തോമസ് 
വയലത്തല: ഓലിക്കൽ എം.എം.തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (94) അന്തരിച്ചു. കോഴഞ്ചേരി മലയിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൻ, അച്ചൻകുഞ്ഞ്, സുജ, സാജി, ഷെറി, സുമ , ഉഷ (മദ്രാസ്). മരുമക്കൾ: ലിസി, ആനി, തോമസുകുട്ടി, വിജയൻ, ചാർളി, അജി, പരേതനായ ഷിബു. 

ആഷിക് ലാൽ
മല്ലപ്പള്ളി: ഗോകുലത്തിൽ പ്രേംലാലിന്റെ മകൻ ആഷിക് ലാൽ (24) അന്തരിച്ചു. മാതാവ്: കോട്ടയം തിരുവാതുക്കൽ കാർത്തിക വീട്ടിൽ ബീന. 

അന്നമ്മ വർഗീസ്
സൗത്ത് പാന്പാടി: ചേപ്പിലയിൽ (ആളോത്ത്) സി.ജെ.വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (കുഞ്ഞന്നാമ്മ-69) അന്തരിച്ചു. പാടത്തുമാപ്പിള ആളോത്ത് കുടുംബാംഗമാണ്. മക്കൾ: റെഞ്ചു, റോബിൻ (ഇരുവരും ദുബായ്). മരുമകൻ: ബിനു (പത്തനംതിട്ട). 

എം.ഹസിമുദ്ദീൻ
കല്ലമ്പലം: വർക്കല മൈതാനം ഐ.ഒ.ബി.ക്കു സമീപം സാഫിയാസിൽ വെട്ടൂർ മുഹമ്മദ് സാലിയുടെ മകൻ എം.ഹസിമുദ്ദീൻ (63-ഹെവൻ ബേർഡ് ട്രാവൽ ടൂറിസം കമ്പനി, ജിദ്ദ). അന്തരിച്ചു. ഭാര്യ: എ.സബീന ബീഗം. മക്കൾ: സാഫിയ അനീഷ്, ജാസിം. മരുമകൻ: എസ്.അനീഷ് (ദുബായ്).

വി.പ്രഭാകരൻ നായർ
വിഴിഞ്ഞം: കടയ്ക്കുളം ചമുക്കയിൽവീട്ടിൽ വി.പ്രഭാകരൻ നായർ (68) അന്തരിച്ചു. 

കെ.രമേശൻ
നെയ്യാറ്റിൻകര: കമുകിൻകോട് ശബരിമുട്ടം പാലകുന്ന് ഇടതട്ട് പുത്തൻവീട്ടിൽ കെ.രമേശൻ (62) അന്തരിച്ചു. 
ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: രാഖി, രാഹുൽ. മരുമകൻ: അനിൽകുമാർ. 

കുട്ടപ്പൻ നാടാർ
നെയ്യാറ്റിൻകര: വ്ളാത്താങ്കര പെരിയവീട്ടിൽ കുട്ടപ്പൻ നാടാർ (83-റിട്ട. ഗവ. കമ്പോണ്ടർ) അന്തരിച്ചു. ഭാര്യ: എലിസബത്ത്. 
മക്കൾ: ജോസ് (സൗദി), ഷെർളി (െബംഗളൂരു), ബിജു, ഷേളി. മരുമക്കൾ: ഏയ്ഞ്ചൽ മേഴ്സി, പാസ്റ്റർ സജികുമാർ, സന്ധ്യ, കിരൺ.

ഉഷ
ആറ്റിങ്ങൽ: ഇളമ്പ നെല്ലിമൂട് നെല്ലിമൂടുവീട്ടിൽ സതീശന്റെ ഭാര്യ ഉഷ (56) അന്തരിച്ചു. മക്കൾ: സന്തോഷ്, സജി. 

വൈ.ഫിലിപ്പ്
കുണ്ടറ: നെടുമ്പായിക്കുളം കൂരോംവിള വീട്ടില് ഇളമ്പള്ളൂർ എസ്.എൻ.എസ്.എം.എച്ച്.എസ്.എസ്. റിട്ട. അധ്യാപകന് വൈ.ഫിലിപ്പ് (പൊന്നച്ചന്-68) അന്തരിച്ചു. ഭാര്യ: സൂസമ്മ ഫിലിപ്പ് (റിട്ട. കേരള ഹെല്ത്ത് സര്വീസ്) പുത്തൂര് തെങ്ങുവിള കുടുംബാംഗമാണ്. മക്കള്: അനൂപ് (ഓസ്ട്രേലിയ), ആന്സി (ഹെല്ത്ത് സര്വീസ്, കൊല്ലം). മരുമക്കള്: ഷൈനി ടി.വര്ഗീസ് (ഓസ്ട്രേലിയ), സക്കറിയ സജി (ദുബായ്). 

പി.എം. ഇബ്രാഹിംകുട്ടി 
ഷാർജ: 45 വർഷമായി ഷാർജയിൽ പ്രവാസജീവിതം നയിക്കുന്ന കോട്ടയം ഇടയരിക്കപ്പുഴ സ്വദേശി പി.എം. ഇബ്രാഹിംകുട്ടി (63) അന്തരിച്ചു. അൽ ഖാസിമിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  കുടുംബസമേതം ഷാർജ മെഗാമാളിന് സമീപത്തായിരുന്നു താമസം. പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകാനൊരുങ്ങവേയാണ് അന്ത്യം. ഭാര്യ: റസിയ ബീവി. മക്കൾ: മുഹമ്മദ് റീയസ്, റബീയ നസീം, റുബീന ഇബ്രാഹിം. ഖബറടക്കം പിന്നീട് നാട്ടിൽ.

ഗംഗാധരൻ
ബെംഗളൂരു: പി.കെ. രാമൻ നായരുടെ മകൻ ഗംഗാധരൻ (74) ബെംഗളൂരു ശോഭാ സഫർ അപ്പാർട്ട്മെന്റിൽ അന്തരിച്ചു. ഭാര്യ: ഇന്ദിരാദേവി. മക്കൾ: ബിന്ദു, കിഷോർകുമാർ. മരുമക്കൾ: അനിൽ, സുരജ കിഷോർ. സഹോദരങ്ങൾ: പത്മിനി നായർ, ശിവശങ്കരൻ.

ജോമി ജോര്ജ്
 ബെംഗളൂരു: കോട്ടയം തിരുവാതുക്കല് വലിയതയ്യില് വീട്ടില് സാജന് ചെറിയാന്റെയും മിനിയുടെയും മകന് ജോമി ജോര്ജ് (22) ബെംഗളൂരുവില് അന്തരിച്ചു. കെംപെഗൗഡ വിമാനത്താവളത്തില് ജോലി ചെയ്തുവരികയായിരുന്നു. സഹോദരങ്ങള്: ബോബി ജോര്ജ്, ജോസി ജോര്ജ്. മൃതദേഹം കെ.എം.സി.സി.യുടെ ആംബുലന്സില് നാട്ടിലേക്കു കൊണ്ടുപോയി.

 വി. കെ. അപ്പുനായര്
മുംബൈ: തൃശ്ശൂര് പേരാമംഗലത്ത് ശ്രീനിലയത്തില് വി.കെ. അപ്പുനായര് (83) വിരാര് വെസ്റ്റില് തിരുപ്പതിനഗര് ഫേസ് 2-ല് ഐശ്വര്യം ബംഗ്ലാവില് അന്തരിച്ചു. ഭാര്യ: കമലംനായര്. മക്കള്: ശ്രീലത, ജയശ്രീ. മരുമക്കള്: കെ.പി. ഗോപിനാഥന്, പി. പങ്കജാക്ഷന് നായര്.  ശവസംസ്കാരം  ചൊവ്വാഴ്ച രാവിലെ ഏഴിന് വിരാര് വെസ്റ്റിലുള്ള വിരാട് നഗര് ശ്മശാനത്തില് നടക്കും.