പെരുമണ്ണ: മുണ്ടുപാലം പല്ലിരിക്കോട്ട് ചെറുവണ്ണൂർ മങ്ങാടത്തിൽ ബാലകൃഷ്ണൻ നായർ (73-റിട്ട. കോഴിക്കോട് ഡെപ്യൂട്ടി തഹസിൽദാർ) അന്തരിച്ചു. ഭാര്യ: ഭാരതി.
 മക്കൾ: വി. സ്മിത (ടി.ടി.ഐ. ഫാറൂഖ് കോളേജ്), വി. സീന (സാമൂതിരി ഹയർസെക്കൻഡറി സ്കൂൾ, തളി). മരുമക്കൾ: വി. മനോജ്കുമാർ (ജി.വി.എച്ച്.എസ്.എസ്., കിണാശ്ശേരി), പി. സുനിൽ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, കോഴിക്കോട്). 

പ്രേമചന്ദ്രൻ
നിടുമ്പ്രം: തേറോത്ത്മീത്തൽ പ്രേമചന്ദ്രൻ (57) അന്തരിച്ചു. 
പുന്നോൽ ഗവ. യു.പി. സ്കൂൾ റിട്ട. പ്രഥമാധ്യാപകനും മാഹി നാടകപ്പുര പ്രവർത്തകനുമായിരുന്നു.
 അച്ഛൻ: പരേതനായ കെ.കെ.ബാലകൃഷ്ണൻ. അമ്മ: രോഹിണി. ഭാര്യ: പ്രമീള (ചെറുവാഞ്ചേരി). മക്കൾ: ഡോ. മിഥുൻ (വി.കെ.എം. ആസ്പത്രി, തൃപ്പൂണിത്തുറ), നിധിൻ (ഇൻഫോ പാർക്ക്, ചേർത്തല), പ്രണവ്, പ്രത്യുഷ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ചന്ദ്രമതി (റിട്ട. അധ്യാപിക ഇരിട്ടി), മീനാകുമാരി (കോഴിക്കോട്), രാജേഷ് (ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ), പരേതനായ സുമേഷ്ബാബു.

ടോമി കുരീക്കാട്ടിൽ
ഉളിക്കൽ: മണിപ്പാറയിലെ പരേതരായ കുരീക്കാട്ടിൽ ഐസക്കിന്റെയും മറിയക്കുട്ടിയുടെയും മകൻ ടോമി (തോമസ്-56) അന്തരിച്ചു.
 ഭാര്യ: ജാൻസി (ഉരുപ്പുംകുറ്റി കളത്തിൽ കുടുംബാംഗം). മക്കൾ: നീതു,സിസ്റ്റർ നിമിഷ ടോം (ഹോളി ഫാമിലി കോൺവെന്റ്, തൃശ്ശൂർ), നിതിൻ. മരുമക്കൾ: ജിനേഷ് കുറുവത്താഴത്ത്, സാന്ദ്ര (തൃശ്ശൂർ). 

രാമകൃഷ്ണൻ
മണക്കടവ്: ആദ്യകാല കുടിയേറ്റ കർഷകൻ അഴകത്ത് രാമകൃഷ്ണൻ (83) അന്തരിച്ചു. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: രാജൻ (എടക്കോം), വിജയൻ (നീലേശ്വരം), ലളിത, ഉഷ, ചന്ദ്രശേഖരൻ (ചുമട്ടുതൊഴിലാളി മണക്കടവ്), വിനോദ് (കോഴിക്കോട്). 

ജയപ്രകാശ്
പന്തിരിക്കര: ആവടുക്ക വെളിച്ചംപറമ്പത്ത്  ജയപ്രകാശ് (45-എ.വി. മൂവീസ്, മുംബൈ) അന്തരിച്ചു. കനക ശങ്കരന്റെയും സുശീലയുടെയും  മകനാണ്. സഹോദരങ്ങൾ: ഉമാനാഥ്, പ്രശാന്ത്, മുരളീധരൻ (വിമുക്തഭടൻ), പ്രദീപൻ, ഉഷ (മുംബൈ), ബിന്ദു, കനകവല്ലി.സി.എൽ.അബ്ദുല്ല
പൊയിനാച്ചി: പി.ഡബ്ല്യു.ഡി. കോൺട്രാക്ടർ പരവനടുക്കം സി.എൽ.ഹൗസിൽ സി.എൽ.അബ്ദുല്ല (77) അന്തരിച്ചു. ആദ്യകാല വോളിബോൾ താരവും കളരിപ്പയറ്റ് അഭ്യാസിയുമായിരുന്നു. അക്കാലത്ത് വോളിബോൾ കോർട്ടുകളിൽ നിറഞ്ഞുനിന്ന ഹിറ്ററും ലിഫ്റ്ററുമായിരുന്നു ഇദ്ദേഹം. ചെമ്മനാട് വോളിബോൾ ടൂർണമെൻറിന് തുടക്കമിട്ടത് അബ്ദുല്ലയുടെ നേതൃത്വത്തിലായിരുന്നു. 
നാലപ്പാട് ഗ്രൂപ്പ് ചെയർമാനും ബെംഗളൂരുവിലെ വ്യവസായപ്രമുഖനുമായ  ഡോ. എൻ.എ.മുഹമ്മദിന്റെ സഹോദരി ഖദീജ നാലപ്പാടാണ് ഭാര്യ. മക്കൾ: സി.എൽ.അഹമ്മദ് നിസാർ (ദുബായ്), സി.എൽ.ആസിഫ് ഇക്ബാൽ, സി.എൽ.താഹിർ  നഖാഷ് (ഇരുവരും ബെംഗളൂരു). മരുമക്കൾ: റൈഹാന, ഫാത്തിമ,  സബ്രീന. 

ഏലിക്കുട്ടി 
ഇരിട്ടി: ചെടിക്കുളത്തെ കുടിയേറ്റകർഷകൻ പരേതനായ ജോസഫ് ചിമ്മിനിക്കാട്ടിന്റെ ഭാര്യ മാധവത്ത് കുടുംബാംഗം എലിക്കുട്ടി (85) അന്തരിച്ചു. 

ലക്ഷ്മി
തളിപ്പറമ്പ്:  കുറ്റ്യേരി ഗ്രാമീണവായനശാലയ്ക്ക് സമീപം താമസിക്കുന്ന എം.വി.ലക്ഷ്മി (55) അന്തരിച്ചു.
 അച്ഛൻ: കുഞ്ഞിരാമൻ. അമ്മ: പരേതയായ ലക്ഷ്മി. ഭർത്താവ് : പി.നാരായണൻ. മക്കൾ: ഷിജു, ഷിബു, ഷിജിന. മരുമക്കൾ: സുജീഷ് (നെല്ലിപ്പറമ്പ), മീനു (പന്നിയൂർ). സഹോദരങ്ങൾ: എം.വി.രാമകൃഷ്ണൻ (തളിപ്പറമ്പ് സഹകരണ ആസ്പത്രി), പങ്കജാക്ഷി.  

അനസൂയ നായക്
കാഞ്ഞങ്ങാട്: പുതിയകോട്ടയിലെ രാംനാഥ് സ്റ്റോര്സ് ഉടമ എച്ച്.ഹനുമന്ത നായക്കിന്റെ ഭാര്യ അനസൂയ നായക് (75) അന്തരിച്ചു.
 കാഞ്ഞങ്ങാട് ലക്ഷ്മീവെങ്കടേശ ക്ഷേത്രത്തില് മഹാമായ മഹിളാവൃന്ദം പ്രസിഡന്റായി പ്രവര്ത്തിച്ചിടുണ്ട്. മക്കള്: ശൈലജ എസ്.നായക് (ഉഡുപ്പി), നീത എന്.ഷേണായ് (മംഗളൂരു), അമ്മുഞ്ചെ വിദ്യ നായക് (ഉഡുപ്പി), വരദരാജ് നായക് (മംഗളൂരു), ഗണേശ് നായക്. മരുമക്കള്: സുന്ദര് നായക് (റിട്ട. കോര്പറേഷന് ബാങ്ക് ഉദ്യോഗസ്ഥന്, ഉഡുപ്പി), എം.നരസിംഹ ഷേണായ് (ഗജാനന റോഡ്ലൈന്സ്, മംഗളൂരു), അമ്മുഞ്ചെ കൃഷ്ണാനന്ദ നായക് (മോഡേണ് സ്റ്റോര്സ്, ഉഡുപ്പി), മഹാലക്ഷ്മി വി.നായക്, ശോഭിത നായക്.   

ത്രേസ്യാമ്മ
കല്ലാനോട്: ആദ്യകാല കുടിയേറ്റകർഷകനായ പരേതനായ തടത്തിൽ തോമസ്സിന്റെ ഭാര്യ ത്രേസ്യാമ്മ (88) അന്തരിച്ചു. മക്കൾ: അന്നക്കുട്ടി ജോസഫ് മന്ത്രിക്കൽ (കല്പറ്റ), ജോസ് തോമസ് (തലയാട്), മാത്യു തോമസ്, സണ്ണി തോമസ് (കല്ലാനോട്), ജോർജ് തോമസ് (റെയിൽവേ ഗുജറാത്ത്), സെബാസ്റ്റ്യൻ (മാനേജർ, സെക്യൂരിറ്റി ആൻഡ് സേഫ്റ്റി, മാതൃഭൂമി, കോഴിക്കോട്), സോയൽ (നോട്ടർഡാം സ്കൂൾ, ഡൽഹി). മരുമക്കൾ: പരേതനായ ജോസഫ് മന്ത്രിക്കൽ (കല്പറ്റ), ജാൻസി മുണ്ടന്താനം (തലയാട്), ആനി പുതുപ്പള്ളിത്തകിടിയിൽ (മരുതോങ്കര), ലവ്ലി കളപ്പുര (മുത്തോലപുരം), ഫിലോമിന മഞ്ചാടിപ്പറമ്പിൽ (പാലാ, റെയിൽവേ ഗുജറാത്ത്), ഷീബ പൈനമ്പ്ര (പെരിന്തൽമണ്ണ), റിൻസി പൊരിയത്ത് (ഭരണങ്ങാനം, എൽ.എൻ.ജെ.പി. ഹോസ്പിറ്റൽ ഡൽഹി). സഹോദരങ്ങൾ: ചാക്കോച്ചൻ ചോക്കാട്ട്, തങ്കമ്മ, ലീലാമ്മ, പരേതരായ ഔസേപ്പച്ചൻ, പെണ്ണമ്മ, കുഞ്ഞ്, തോമാച്ചൻ. 

സുബ്രഹ്മണ്യന്
  എടക്കുളം: കുറ്റിക്കാട്ട് സുബ്രഹ്മണ്യന് (83) അന്തരിച്ചു. ഏറെക്കാലമായി മുംബൈയില് സ്ഥിരതാമസമായിരുന്നു. മുംബൈയിലെ സി.പി.എം., ശ്രീനാരായണ മന്ദിരസമിതി, മലയാളി സമാജം എന്നിവയുടെ സജീവപ്രവര്ത്തകനായിരുന്നു. ഭാര്യ: ഉഷ. മക്കള്: മനീഷ, മഹേഷ്. മരുമക്കള്: കിഷോര് ഷിംപി, ലക്ഷ്മി.

പാത്തുമ്മു
മംഗലം: പരേതനായ അണ്ണശ്ശേരി ഹൈദർകുട്ടിയുടെ ഭാര്യ പാത്തുമ്മു (78) അന്തരിച്ചു. മക്കൾ: ബാപ്പുട്ടി, മുഹമ്മദലി, ഫാത്തിമ്മ, കദീജ, സലീം, അസീസ്, നൂർജഹാൻ, ഹാജറ, ജമീല, സത്താർ. മരുമക്കൾ: ഹാജറ, സബിത, ഇബ്രാഹിംകുട്ടി, ലൈല, ആയിശ, സാക്കിർ, നൗഫൽ, യൂസഫ്, വഹീദ, പരേതനായ കാദർകുട്ടി.

മുഹമ്മദ്
തിരൂർ: തെക്കൻ കുറ്റൂരിലെ കോൺഗ്രസ്സിന്റെ സ്ഥാപക നേതാവും പൊതുപ്രവർത്തകനുമായ ചോലക്കുണ്ടിൽ സി.കെ. മുഹമ്മദ് (72) അന്തരിച്ചു. സേവാദൾ തലക്കാട് മണ്ഡലം പ്രസിഡന്റ്, തലക്കാട് സഹകരണ ബാങ്ക് ഡയറക്ടർ, അങ്കണവാടി ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യമാർ: മറിയം, പരേതയായ റാബിയ. മക്കൾ: സക്കീർ ഹുസൈൻ, ഷാജിർ, സക്കീന, സമീറ. മരുമക്കൾ: സഹീർ, ഫൈസൽ. സഹോദരൻ: കുഞ്ഞാപ്പ. 

നഫീസു
അണ്ടത്തോട്: പുതിയിരുത്തി സ്വാമിപ്പടിയിൽ പരേതനായ പടിഞ്ഞാറയിൽ ഉമ്മറിന്റെ ഭാര്യ. നഫീസു (73) അന്തരിച്ചു. മക്കൾ: ലൈല, വഹിദ, ശറഫുദ്ദീൻ , ഷമീർ, കദീജ, സാഹിറ, നദീറ, ബുഷ്റ, സലീന.

ശാരദ
ചിയ്യാരം: ജി.ജെ. റോഡിൽ തൊണ്ണ്യേംകാവ് പൊന്നപ്പന്റെ ഭാര്യ ശാരദ (87) അന്തരിച്ചു. മക്കൾ: മോഹനൻ, വാസന്തി. മരുമക്കൾ: അംബിക, രമേഷ്. 

കമലാക്ഷി
മാമബസാർ: പാലുവായ് തോട്ടുപുറത്ത് (പാലേത്തേയിൽ) പരേതനായ മാധവന്റെ ഭാര്യ കമലാക്ഷി (87) അന്തരിച്ചു. മക്കൾ: വത്സൻ, പരേതനായ മനോഹരൻ, പ്രേമ, ജയപ്രകാശ്, അംബിക, സത്യൻ, ഷജിൽ, സുനിൽ, ഷീബ. മരുമക്കൾ: നിർമ്മല, ഉഷ, ബാബു, ബിന്ദു, മോഹനൻ, രേഖ, അമ്പിളി, പ്രകാശ്. 

  റാഫേൽ
അങ്കമാലി: കറുകുറ്റി പൂവത്തിങ്കൽ വീട്ടിൽ റാഫേൽ (74) അന്തരിച്ചു. റിട്ട.കെ.എസ്.ആർ.ടി.സി. മെക്കാനിക്കാണ്.
 ഭാര്യ: തൃശ്ശൂർ എടക്കളത്തൂർ കുടുംബാംഗം ഗ്രേസി. മക്കൾ: ബിജു, സാജു (കെ.എസ്.ആർ.ടി.സി.), പരേതനായ രാജു. മരുമക്കൾ: ദീപ, നിഷ. 

മറിയാമ്മ മാത്യു
ചേരാനല്ലൂര്: ചക്യാത്ത് പരേതനായ പൗലോ മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (87) അന്തരിച്ചു. മക്കള്: സിസ്റ്റർ മരിയ ലൂയിജ, ഏലിക്കുട്ടി, ലില്ലി, പോള്, ലീല, ബീന, ടെസി, ലിനി. മരുമക്കള്: സേവ്യര് എടങ്ങേര്പ്പള്ളി, ഉമ്മച്ചന് വള്ളൂരാന്, റോസിലിന്റ് പൈനാടത്ത്, ഫ്രാന്സിസ് കുനംപ്ലാക്കല്, സണ്ണി നേരെവീട്ടില്, പോള് മാമ്പിള്ളി, മാര്ട്ടിന് ചെറുപ്പിള്ളി. 

തങ്കമ്മ
മുണ്ടിയെരുമ: കോമ്പയാർ തെക്കേക്കുറ്റ് പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ തങ്കമ്മ (90) അന്തരിച്ചു. കുന്നന്താനം മംഗലത്ത് കുടുംബാംഗമാണ്. മക്കൾ: മുരളീധരൻ നായർ, ഹരിലാൽ, അനിത, ബിന്ദു. മരുമക്കൾ: രാധാമണി, മായ, വിജയൻ നായർ, ഉണ്ണികൃഷ്ണൻ നായർ (ഹെഡ്മാസ്റ്റർ കല്ലാർ ഗവ. ഹൈസ്കൂൾ). 

കെ.സി.സെബാസ്റ്റ്യൻ
ഉപ്പുതോട്: കൊല്ലിയിൽ കെ.സി.സെബാസ്റ്റ്യൻ (ചേട്ടായി-80) അന്തരിച്ചു. ഭാര്യ: മേരി സെബാസ്റ്റ്യൻ . മക്കൾ: ഫാ.സോയി സെബാസ്റ്റ്യൻ , ടെൻസി, ഷിജി, ബിൽസി, ഷിനിൽ, പരേതനായ നിഖിൽ. 

വിശുദ്ധ അൽഫോൻസാമ്മയുടെ ശിഷ്യ പി.കെ.ഗൗരി
വാകക്കാട്: വിശുദ്ധ അൽഫോൻസാമ്മയുടെ ശിഷ്യഗണത്തിലെ അവസാന അംഗം ഇടമറുക് ഇടയക്കുന്നേൽ പരേതനായ ഗോപാലന്റെ ഭാര്യ പി.കെ.ഗൗരി (90) അന്തരിച്ചു. അൽഫോൻസാമ്മ അധ്യാപനം നടത്തിയ വാകക്കാട് പള്ളിക്കൂടത്തിൽ 1932-33 കാലഘട്ടത്തിലെ വിദ്യാർഥിയായിരുന്നു ഗൗരി. ഇവരുടെ സ്കൂൾ ജീവിതത്തിലെ ഓർമ്മകളെ അടിസ്ഥാനമാക്കി വിശുദ്ധ അൽഫോൻസാമ്മയുടെ അധ്യാപനത്തെക്കുറിച്ച് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഹൃസ്വചിത്രം തയാറാക്കിയിരുന്നു. മക്കൾ: സരസ, കുമാരൻ, സജി, പരേതനായ ഗോപി.

ചാക്കോ ഉലഹന്നാന് 
പിറമാടം: കടുവക്കാട്ട് ചാക്കോ ഉലഹന്നാന് (84) അന്തരിച്ചു. ഭാര്യ: അന്നക്കുട്ടി മണീട് ചിറമുഖത്ത് കുടുംബാംഗം. മക്കള്: സെലീന, സാബു, സജി. മരുമക്കള്:  ബാബു പുതുവാളക്കോട്ടില് (ആരക്കുന്നം), ഷൈനി കീത്തോട്ടത്തില് (കക്കാട്), ജെമി ഊത്തുകുഴിയില് (പാമ്പാക്കുട). 

  പങ്കജാക്ഷിയമ്മ 
തൃപ്പൂണിത്തുറ: പുതിയകാവ് ചാലായില് പരേതനായ പ്രഭാകരന്റെ (റിട്ട.എസ്.എം.ഒ. ആയുര്വേദ) ഭാര്യ പങ്കജാക്ഷിയമ്മ (93) അന്തരിച്ചു. മക്കള്: ലീല, മുരളീധരന് (റിട്ട. ആര്.ഡി.ഒ.), ശാരദാമണി, ഗിരിജ, പ്രസന്ന, സത്യന്, ബാബു (പീപ്പിള്സ് ബാങ്ക്), സുനില് (ഫാക്ട്). മരുമക്കള്: പരേതനായ തമ്പി, ഷൈല (റിട്ട. അസി.ഡയറക്ടര്, അഗ്രികള്ച്ചര്), പരേതനായ അപ്പുക്കുട്ടന്, സുരേന്ദ്രന്, മധു, ശ്രീദേവി, ആശ, സിന്ധു (വില്ലേജ് ഓഫീസര്).

ബി.ഓമന
തിരുവനന്തപുരം: മണ്ണന്തല അരുവിയോട് വിനായകമന്ദിരത്തിൽ വെഞ്ഞാറമൂട് അയിലൂർക്കോണത്തു പുത്തൻവീട്ടിൽ പരേതരായ നാരായണൻ മുതലാളിയുടെയും ഭവാനിയുടെയും മകൾ ബി.ഓമന(69) അന്തരിച്ചു.  ഭർത്താവ്: ഡി.വിശ്വംഭരൻ (റിട്ട. അസി. എക്സി. എൻജിനീയർ, പി.ഡബ്ല്യു.ഡി.). മക്കൾ: അരുണിമ ഒ.വി., അരുൺ വി. (മാനേജർ, കൊച്ചിൻ ഷിപ്പ്യാർഡ്, ലിമി.). മരുമകൻ: അഡ്വ. ബി.കൃഷ്ണമൂർത്തി. 

സരസ്വതിയമ്മ
റാന്നി: ചെറുകുളഞ്ഞി കിടങ്ങിൽ വാസുദേവൻ നായരുടെ ഭാര്യ സരസ്വതിയമ്മ(73) അന്തരിച്ചു. മക്കൾ: ചന്ദ്രലേഖ, പ്രസാദ്, പ്രമീന. മരുമക്കൾ: ഗോപാലകൃഷ്ണൻ, തോമസ്, ശ്രീലത. 

കുട്ടിയമ്മ
മല്ലപ്പള്ളി ആനിക്കാട്: കവുങ്ങേലിൽ പുത്തൻവീട്ടിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ കുട്ടിയമ്മ (98) അന്തരിച്ചു. 
കുറിയന്നൂർ കുളഞ്ഞാട്ട് കുടുംബാംഗമാണ്. മക്കൾ: രാധാമണി, രാധാകൃഷ്ണൻ, രാമചന്ദ്രൻ, രമണി (എല്ലാവരും യു.എസ്.എ.), കൃഷ്ണൻകുട്ടി നായർ. മരുമക്കൾ: സി.ആർ.ഓമന, ഗോപിനാഥൻ, സുജ, ശ്രീകല, ബാബുക്കുട്ടൻ നായർ. 

േപ്രമനാഥൻ
ചെറുകോൽ: ബേപ്പൂര് നടുവട്ടം പുഴക്കര വീട്ടിൽ പ്രേമനാഥൻ (67, റിട്ട. ഫിഷറീസ് ജീവനക്കാരൻ) അന്തരിച്ചു. ഭാര്യ: വിജയലക്ഷ്മി. മക്കൾ: പ്രേംജിത്ത്്, പ്രജിന്റൊ. മരുമക്കൾ: വിജയകുമാർ, ജിഷ്മ. 

റവ. ഡോ.പി.വി.ഐസക്
തൊടുപുഴ: റിവർവ്യൂ റോഡ് പുളിക്കൽ റവ. ഡോ. പി.വി.ഐസക് (88) അന്തരിച്ചു. ഭാര്യ: മറിയാമ്മ (മീനടം കൊച്ചുവയലിൽ കുടുംബാംഗം). മക്കൾ: രാജു വർഗീസ് (റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ, ബി.പി.സി.എൽ, കൊച്ചി), റോയി ഐസക് (റിട്ട. ബ്ലോക്ക് പഞ്ചായത്ത് അസി. എക്സി. എൻജിനീയർ), ഡോ. റെനി ഐസക് (അസോ. പ്രൊഫസർ, ഗവ. മെഡിക്കൽ കോളേജ്, തൃശൂർ). മരുമക്കൾ: ജ്യോതി, ഷീല (പെരുമ്പാവൂർ), മാർട്ടിൻ (തൃശൂർ, റിട്ട. എക്സി.എൻജിനീയർ, കെ.എസ്.ഇ.ബി.). 

രാഘവൻ
തിരുവനന്തപുരം: കൊല്ലം പോരുവഴി പള്ളിമുറി രജീഷ് ഭവനിൽ രാഘവൻ (62-റിട്ട. പോലീസ്, ഛത്തീസ്ഗഢ്) അന്തരിച്ചു. ഭാര്യ: സരസമ്മ.  മക്കൾ: രജീഷ്, സതീഷ്. 

വി.എസ്. ബേബി
 ദമന്: മോട്ടി ദമനില് അസ്സുസേന റോഡില് എസ് 1 എം.ഡി.എസ്. അപ്പാര്ട്ട്മെന്റില് താമസിക്കുന്ന ചന്ദ്രശേഖരന് കെ. നായരുടെ ഭാര്യ വി.എസ്. ബേബി (57) അന്തരിച്ചു. എറണാകുളം വടക്കന് പറവൂര് മന്നം വെള്ളിമ്പറമ്പ് ശിവന് പിള്ളയുടെ മകളാണ്. മക്കള്: അനുകുമാര്, അമ്പിളി. ശവസംസ്കാരം ചൊവ്വാഴ്ച മോട്ടി ദമന് ശ്മശാനത്തില്.

പൊന്നമ്മ വര്ഗീസ് 
 ബെംഗളൂരു: കരുനാഗപ്പള്ളി കോഴിക്കോട് മംഗലത്ത് പരേതനായ എം.സി. വര്ഗീസിന്റെ ഭാര്യ പൊന്നമ്മ വര്ഗീസ് (81) ബെംഗളൂരുവില് അന്തരിച്ചു. ചിക്കബാനവാര ഗാനിഗരഹള്ളിയിലായിരുന്നു താമസം. മക്കള്: മോന്സി, മോനി, മോളി, മിനി, ബിജു. മരുമക്കള്: സുമ, രാജന് ജോര്ജ്, രാജു, സോനു, മോളി. ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 9.30-ന് ഭവനത്തിലെ ശുശ്രൂഷകള്ക്ക് ശേഷം 12-ന് എം.എസ്. പാളയ സി.എസ്.ഐ. സെമിത്തേരിയില്.

 മത്തായി ചെറിയാന്   
ന്യൂഡല്ഹി: ഹരിനഗര് ആശ്രമത്തിലെ താമസക്കാരനായിരുന്ന പത്തനംതിട്ട ഓതറ പൂവപ്പഞ്ചില് മത്തായി ചെറിയാന് (കുഞ്ഞച്ചന്-82) അന്തരിച്ചു.  ഭാര്യ: പരേതയായ അച്ചാമ്മ ചെറിയാന്. മക്കള്: മോളി, സൂസി, കൊച്ചുമോള്, ഗ്രേസി, എല്സി, എലിസബത്ത്. മരുമക്കള്: ബാബു, സാബു, ആന്റണി, ശശി, സന്ദീപ്, മണി. ശവസംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് തുഗ്ലക്കാബാദ് ക്രിസ്ത്യന് സെമിത്തേരിയില്.   

ടി.വി. ഗംഗാധരന് 
 ചെന്നൈ: കൊടുങ്ങല്ലൂര് തലാപ്പിള്ളില് ടി.വി. ഗംഗാധരന് (86) ചെന്നൈയില് അന്തരിച്ചു. ഭാര്യ: കമലാ ഗംഗാധരന്. മക്കള്: ബിന്ദു, ബൈജു. മരുമക്കള്: അനില്, ജാസ്മി. ശവസംസ്കാരം ഞായറാഴ്ച 2.30-ന് പോരൂര് ശ്മശാനത്തില്.     

 മുഹമ്മദ് കുട്ടി  
മനാമ: മലപ്പുറം തിരൂര് പൊറത്തൂര് വലിയ പീടിയക്കല് മുഹമ്മദ് കുട്ടി (52) ബുദയ്യയില് അന്തരിച്ചു. ബുദയ്യയില് സാന്ഡ് വിച്ച് കടയില് ജീവനക്കാരനായിരുന്നു. സല്മാനിയാ ആശുപത്രി മോര്ച്ചറിയിലുള്ള മൃതദേഹം നടപടികള് പൂര്ത്തീകരിച്ചശേഷം നാട്ടിലേക്കയക്കും.

ശങ്കരമംഗലത്ത് എസ്.ഗോപിനാഥന് നായര്
ചേര്ത്തല: ന്യൂ ഇന്ത്യ ഇന്ഷുറന്സ് കമ്പനി റിട്ട. ബ്രാഞ്ച് മാനേജര്, ചേര്ത്തല തെക്ക് പഞ്ചായത്ത് ഒന്പതാം വാര്ഡില് തൃപ്പൂരക്കുളങ്ങര ശങ്കരമംഗലത്ത് എസ്. ഗോപിനാഥന് നായര് (84) അന്തരിച്ചു.  ന്യൂ ഇന്ത്യ ഇന്ഷുറന്സ് കമ്പനി ജീവനക്കാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി ദീര്ഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ചേര്ത്തലയിലെ രാഷ്ട്രീയ, ആധ്യാത്മിക, സാംസ്കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമായിരുന്നു. കോണ്ഗ്രസിന്റെ മുതിര്ന്ന നേതാക്കള്ക്കൊപ്പം ചേര്ത്തലയില് പ്രവര്ത്തിച്ച ഗോപിനാഥന് നായര്, കോണ്ഗ്രസിന്റെ പിളര്പ്പിനെ തുടര്ന്ന് സംഘടനാ കോണ്ഗ്രസിലേക്ക് മാറി. എന്.എസ്.എസ്.താലൂക്ക് യൂണിയന് അംഗമായിരുന്നു. അഖിലഭാരത അയ്യപ്പസേവാസംഘം സംസ്ഥാന കമ്മിറ്റി അംഗമായും പ്രവര്ത്തിച്ചിട്ടുണ്ട്. അവിവാഹിതനാണ്. സഹോദരങ്ങള്: സരോജനി അമ്മ, എസ്.പി.ശാന്തകുമാരി, പരേതരായ എസ്.പ്രഭാകരന് നായര്, എസ്.സോമനാഥന് നായര്, എസ്.പി.രാജമ്മ, എസ്.പി.കമലമ്മ.