കല്യാണി അമ്മ     
വടകര: കാര്ത്തികപ്പള്ളി പുത്തന്പുരയില് പരേതനായ കൃഷ്ണന് നമ്പ്യാരുടെ ഭാര്യ കല്യാണി അമ്മ (90) അന്തരിച്ചു. മക്കള്: സരോജിനി, വിശ്വനാഥന് (കാര്ത്തികപ്പള്ളി), ഗോപിനാഥന് (പുറമേരി), ശിവദാസ് (ബഹ്റൈൻ), ബാലകൃഷ്ണന്, പത്മജ, വിജയലക്ഷ്മി. മരുമക്കള്: സുമതി (റിട്ട.അധ്യാപിക, കാര്ത്തികപ്പള്ളി നമ്പര് വണ് യു.പി. സ്കൂള്), രമണി, നിര്മല, പ്രീജ, സി.കെ. രവീന്ദ്രന് ചങ്ങരംകണ്ടി (ചെന്നൈ), ഹരിദാസന് (കല്ലാച്ചി), പരേതനായ നാരായണന് നമ്പ്യാര്.   

കല്യാണി
കായക്കൊടി: നെടുമണ്ണൂർ വെണ്ടേങ്ങോട്ട് ചാലിൽ കല്യാണി (78) അന്തരിച്ചു. ഭർത്താവ്: വി.സി. കുട്ടി. മക്കൾ: ബാലൻ (വ്യാപാരി), രാജൻ (റിട്ട. പ്രധാനാധ്യാപകൻ, നെടുമണ്ണൂർ എൽ.പി. സ്കൂൾ), ചന്ദ്രി (കായക്കൊടി പഞ്ചായത്ത് ജീവനക്കാരി). പരേതനായ ബാബു (അധ്യാപകൻ, തലശ്ശേരി മമ്പറം ഹൈസ്കൂൾ). മരുമക്കൾ: എൻ.പി. നാണു, പി.പി. ദീപ, ദീപ കാരാട്ട് , സി.കെ. അനു .

പി. കെ.  ഉദയകുമാർ
മുണ്ടിക്കൽത്താഴം: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഓഫീസ് അസിസ്റ്റന്റ് പി.കെ.  ഉദയകുമാർ (52) അന്തരിച്ചു. പ്രമുഖ റിഥം ആര്ട്ടിസ്റ്റാണ്. അച്ഛൻ: പരേതനായ പി.കെ.  ശ്രീധരൻ. അമ്മ: ഒ. വള്ളി (റിട്ട. എം.സി.എച്ച്.).  ഭാര്യ: വിനോദിനി. മക്കൾ: ഉല്ലാസ്, മണികണ്ഠൻ,  കാശിനാഥ്. സഹോദരങ്ങൾ: സുദർശിനി,  അനുരൂപ് കുമാർ, അഖിലജ്യോതി.

ഡോ. ആർ.ബി. രാജു
ബേപ്പൂർ: ബേപ്പൂർ ഹയർസെക്കൻഡറി സ്കൂളിന് സമീപം ഗ്രീൻപാർക്ക് കോളനി സൗരഭ്യയിൽ ഡോ. ആർ.ബി. രാജു (70-കെ.കെ. ക്ലിനിക്, മാത്തോട്ടം) അന്തരിച്ചു. ഭാര്യ: കൃഷ്ണകുമാരി (റിട്ട. പ്രിൻസിപ്പൽ, മർസൂക്ക് വിമെൻസ് കോളേജ്, കോഴിക്കോട്). മക്കൾ: കിരൺ ബി. രാജു (അബുദാബി), കൃപ ബി. രാജു. മരുമക്കൾ: ഡോ. കെ.കെ. അനൂബ്,  കരിഷ്മരാജ്. 

നാരായണി 
പയ്യോളി: ജനതാദൾ നേതാവും  പയ്യോളി ഗ്രാമപ്പഞ്ചായത്ത് മുൻ അംഗവുമായിരുന്ന പരേതനായ കാവുംപുറത്ത് താഴെ ഗോപിനാഥിന്റെ ഭാര്യ നാരായണി (80) അന്തരിച്ചു. മക്കൾ: കെ.ടി. ഗംഗാധരൻ (റിട്ട. റബ്ബർ ബോർഡ്),  കെ.ടി. ബാബുരാജ്, കെ.ടി. മുരളീധരൻ (ജനതാദൾ (എസ്), സംസ്ഥാന കൗൺസിൽ അംഗം, കെ.ടി. വിജയൻ, കെ.ടി. പ്രകാശൻ (പോലീസ്, കൊയിലാണ്ടി), കെ.ടി.    രാജ് നാരായണൻ (പയ്യോളി അർബൻ ബാങ്ക്), കെ.ടി. ലിഖേഷ് (പയ്യോളി നഗരസഭാ കൗൺസിലർ, സി.പി.എം. പയ്യോളി സൗത്ത് ലോക്കൽകമ്മിറ്റി അംഗം. മരുമക്കൾ: ഗീത, മോളി, അജിത, മല്ലിക, നിഷ, സന്ധ്യ (പോർട്ട്, ബേപ്പൂർ), രജില (വനശ്രീ, മാത്തോട്ടം). 

കുഞ്ഞിക്കണ്ണൻ
പയ്യോളി: ദീർഘകാലമായി മംഗളൂരുവിൽ ഡ്രൈവറായി ജോലിചെയ്തിരുന്ന പെരുമാൾപുരത്തെ വാഴേപൊയിൽ കുഞ്ഞിക്കണ്ണൻ (82) അന്തരിച്ചു. ഭാര്യ: സൗമിനി. മക്കൾ: അനിത, അനിലു, അനൂപ്, അമിത. മരുമക്കൾ: സന്തോഷ് (മംഗളൂരു), ബിന്ദു, മഞ്ജു, മഹേഷ് . സഹോദരങ്ങൾ: കണാരൻ, ചീരു, ചിരുകണ്ടൻ, പരേതരായ ഉണ്ണര, പെണ്ണൂട്ടി, ചിരുത. 

അബ്ദു
നടേരി: ആണ്ടാറത്ത് അബ്ദു (70) അന്തരിച്ചു. ഭാര്യ : ഫാത്തിമ. മക്കൾ: സാഹിദ, ഷെക്കീല, സഫിയ, സാദിഖ് (ഖത്തർ), ഷെരീഫ (സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ്), ഷംസു (ഇൻസ്ട്രക്ടർ കൊയിലാണ്ടി ഐ.ടി.ഐ.) മരുമക്കൾ: സമീർ, സക്കറിയ, സദക്കത്ത്, ഫൈസൽ, ദിഷാന, ഷബിന, സഹോദരങ്ങൾ: കുഞ്ഞയിഷ, ബീയ്യാത്തു, പരേതരായ ആമിന, ഹസ്സൻ, അമ്മോട്ടി.

ലക്ഷ്മിക്കുട്ടി അമ്മ   
വടക്കാഞ്ചേരി: അകമല ഗോവിന്ദമന്ദിരത്തില് കൊല്ലേരി വീട്ടില് ലക്ഷ്മിക്കുട്ടി അമ്മ (87) അന്തരിച്ചു. മക്കള്: വിജയകുമാരി, ദിവാകരന്, പുഷ്പവതി, മാലതി, ഗീത. മരുമക്കള്: കെ. ശ്രീകുമാര് (സി.പി.ഐ. ജില്ലാ ഖജാന്ജി), ഹരിദാസ് നായര്, ഗോപാലകൃഷ്ണന്, ഉണ്ണി. 

റവ ഫാ. സെബാസ്റ്റ്യൻ അറയ്ക്കൽ
തൃശ്ശൂർ: അതിരൂപതയിലെ മുതിർന്ന വൈദികനായ അറയ്ക്കല് പരേതരായ ഇട്ടൂപ്പിന്റെയും കൊച്ചുമറിയത്തിന്റെയും മകൻ ഫാ.സെബാസ്റ്റ്യൻ അറയ്ക്കൽ (79) അന്തരിച്ചു. ആളൂർ, താഴേക്കാട്, തൊയക്കാവ്, തിരൂർ, തങ്ങാലൂർ, ചിറ്റാട്ടുകര, എളവള്ളി, എരുമപ്പെട്ടി, കടങ്ങോട്, പാത്രമംഗലം, വെള്ളറക്കാട്, ഏനാമാവ്, അരിമ്പൂർ, തൃപ്രയാർ, മുണ്ടത്തിക്കോട്, ആമ്പക്കാട്, പുലക്കാട്ടുകര, മുളയം, പഴുവിൽ എന്നീ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ഡയറക്ടറായിരുന്നു. സഹോദരങ്ങൾ: റോസിലി, പരേതരായ ജോർജ്, ജോസ്, റെജീന, ജോണി. 

വേണുഗോപാലൻ നായർ 
ഇരുമ്പനം: കൊച്ചിൻ ഷിപ്പ് യാർഡ് റിട്ട. ജീവനക്കാരൻ ചിത്രപ്പുഴ നെടുംപുറത്ത് വേണുഗോപാലൻ നായർ (72) അന്തരിച്ചു. ഭാര്യ: ശ്യാമളബായി (മണി ടീച്ചർ). മക്കൾ: പ്രശാന്ത് (സിങ്കപ്പൂർ), ശാന്തി. മരുമകൻ: ജ്യോതിഷ് (കോഴിക്കോട്). 

പി. രവീന്ദ്രനാഥ്
എളമക്കര: പെരുമ്പോട്ട റോഡ് ‘സൂര്യ കൈവല്ല്യ’ (മങ്ങാട്ട്) പി. രവീന്ദ്രനാഥ്് (84) അന്തരിച്ചു. ഭാര്യ: ശാന്തകുമാരി വരാട്ടുവീട്ടില്. മകന്: പ്രദീപ് (യു.കെ.). മരുമകള്: ലക്ഷ്മിപ്രിയ (അനലറ്റിക്കല് ലബോറട്ടറി, കോഴിക്കോട്).

അനിതകുമാരി  
ആലുവ: എന്.എ.ഡി. കോമ്പാറ പ്രണവം വീട്ടില് കെ. ബാബുജിയുടെ (റിട്ട. മാനേജര് ഫാക്ട്) ഭാര്യ അനിതകുമാരി (54) അന്തരിച്ചു. കോട്ടയം തിരുനക്കര കൈലാസം കുടുംബാംഗമാണ്. 

മേരി  
ആലുവ: തോട്ടയ്ക്കാട്ടുകര മുട്ടൂര് ബേബിയുടെ ഭാര്യ മേരി (62) അന്തരിച്ചു. ഒളനാട് മനയ്ക്കപ്പടി കുടുംബാംഗമാണ്. മക്കള്: നിഷ (അന്നമനട പഞ്ചായത്ത് ജീവനക്കാരി), സനീഷ് ബേബി (യു.എ.ഇ.). മരുമക്കള്: അഡ്വ. കിഷോര് എടാട്ടുകാരന്, ഫ്ലോറന്സ് സനീഷ്. 

സി.ശ്യാമളവല്ലി അമ്മ 
നെയ്യാറ്റിന്കര: വടക്കെക്കോട്ട സംഗീത്ഭവനില് പരേതനായ കെ.സദാശിവന്നായരുടെ ഭാര്യ സി.ശ്യാമളവല്ലി അമ്മ(82) അന്തരിച്ചു. മക്കള്: എസ്.ഗീതകുമാരി (റിട്ട. പ്രൊഫസര്), എസ്.ഗിരീഷ്കുമാര് , ഡോ. എസ്.ഗംഗ. മരുമക്കള്: കെ.പി.നന്ദകുമാര് (റിട്ട. പ്രൊഫസര്), ഉഷാഗിരീഷ് (ഡി.ജി.എം. യുണൈറ്റഡ് ഇന്ഷുറന്സ്), ഡോ. ഡി.ഗോപകുമാര്. 

കെ.ജി.പൊന്നുദുരൈ
തിരുവനന്തപുരം: മണക്കാട് കടിയപട്ടണം ലെയ്ൻ ടി.സി.41/1898 ഗണപതിഭവനിൽ (കെ.ഡബ്ല്യു.ആർ.എ.-3, മണീസ്) കെ.ജി.പൊന്നുദുരൈ (60-ഇന്ത്യൻ സ്വീറ്റ്സ് ഉടമ) അന്തരിച്ചു. ഭാര്യ: ഇന്ദിര. 
മക്കൾ: പി.സരസ്വതിപ്രിയ, പി.നിത്യദർശിനി, പി.ശബരിയാ ദർശിനി, പി.കിഷോർ. മരുമക്കൾ: അനിൽകുമാർ, രജു, ഗൗതം. 

രമണി സുരേന്ദ്രൻ
മുംബൈ: എം.എം. ഹൈസ്കൂള് പ്രസിഡന്റും നവരെ പാര്ക്ക് അയ്യപ്പക്ഷേത്രം സ്ഥാപകാംഗവുമായ അംബര്നാഥ് നവരെ പാര്ക്ക്, മണികണ്ഠാ ഹൗസിങ് സൊസൈറ്റിയില് ആര്. സുരേന്ദ്രന്റെ ഭാര്യ രമണി സുരേന്ദ്രൻ (72) അന്തരിച്ചു. കൊല്ലം വടക്കേമഠത്തില് പരേതരായ മന്ദാകിനി അമ്മയുടെയും കെ.വി. ഗോപാലന്റെയും മകളാണ്. മക്കള്: സുലേഖ, സുധി.

കെ.സി. മത്തായി
ന്യൂഡല്ഹി: അടൂര് ആനന്ദപ്പള്ളി കാഞ്ഞിരവിള പുത്തന്വീട്ടില് കെ.സി. മത്തായി (78) അന്തരിച്ചു. ഭാര്യ: നരിയാപുരം ചങ്ങമണ്ണില് കുടുബാംഗം തങ്കമ്മ. മക്കള്: എബി മാത്യു, എല്സി അലക്സ്. മരുമക്കള്: വൈ. അലക്സ്, രേഖ എബി. ശവസംസ്കാരം ഞായറാഴ്ച ഉച്ചയ്ക്കുശേഷം രണ്ടിന് ആനന്ദപ്പള്ളി സെയ്ന്റ് ജോര്ജ് ഓര്ത്തഡോക്സ് പള്ളി സെമിത്തേരിയില്. 

ജി.വത്സൻ 
ചെന്നൈ: എ.ഐ.എ.ഡി.എം.കെ. പ്രാദേശിക നേതാവ് വടകര വൈക്കലശേരി പന്തിയാമ്പരം ജി. വത്സൻ (55) കൊളത്തൂരില് അന്തരിച്ചു. ഭാര്യ: ജ്യോതി. ശവസംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ചെന്നൈയില്.

കുമാരൻ
മയ്യില്: വേശാല കോമക്കരിയിലെ പരേതരായ കുഞ്ഞാമന്റെയും മാതയുടെയും മകന് ചന്ദ്രത്തില് കുമാരൻ (85) അന്തരിച്ചു. മക്കള്: ഓമന, ദിനേശന് (നേവല് അക്കാദമി, ഏഴിമല), വനജ, മഹേശന്, ശ്രീജ. മരുമക്കള്:  ടി.ആര്.ഗോവിന്ദന് (കയരളം), ചന്ദ്രന് (മുണ്ടേരി), പ്രഭാകരന് (കുറ്റ്യാട്ടൂര്), ഷറീന (മമ്മാക്കുന്ന്), ഷിജിന (പനയത്താംപറമ്പ്). സഹോദരങ്ങള്: കുഞ്ഞമ്പു, കല്ല്യാണി, മുകുന്ദന്,  പരേതരായ കണ്ണന് വെളിച്ചപ്പാടന്, രാഘവന്. 

കെ.എൻ.ശ്രീധരൻ മാസ്റ്റർ
മട്ടന്നൂർ: വെമ്പടി അനീഷ് ഭവനിൽ കെ.എൻ.ശ്രീധരൻ മാസ്റ്റർ (73) അന്തരിച്ചു. മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രഥമാധ്യാപകനാണ്. ഭാര്യ: കെ.മൈഥിലി. മക്കൾ: രാജേഷ് (ബെംഗളൂരു), രൂപേഷ് (ലണ്ടൻ), അനീഷ് (എറണാകുളം). മരുമക്കൾ: ശിഖ (പാറാൽ), ഹൃദ്യ (കൂത്തുപറമ്പ്). സഹോദരങ്ങൾ: സത്യഭാമ, രാമകൃഷ്ണൻ, രുക്മിണി.

കല്യാണി 
ചെറുവത്തൂർ: കാരിയിൽ മീൻകടവത്തെ വയലിൽ കല്യാണി (88) അന്തരിച്ചു. ഭർത്താവ്: പരേതനായ തെക്കേപ്പുരയിൽ കുഞ്ഞമ്പു. മക്കൾ: ബാലകൃഷ്ണൻ, കുഞ്ഞിക്കണ്ണൻ, നാരായണി, കുഞ്ഞിരാമൻ (കുവൈത്ത്), സുലോചന, നളിനി, രമേശൻ, ഉഷാകുമാരി. മരുമക്കൾ: ശ്യാമള, സുശീല, ഗിരിജ, കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ, ലത, രവി. സഹോദരങ്ങൾ: ചന്തൻകുഞ്ഞി (റിട്ട. സെക്രട്ടറി, ഉദുമ സർവീസ് സഹകരണബാങ്ക്), കുഞ്ഞിക്കണ്ണൻ (റിട്ട. പ്രഥമാധ്യാപകൻ), കുഞ്ഞിരാമൻ (റിട്ട. അധ്യാപകൻ), ദാമോദരൻ (ദുർഗ മെഡിക്കൽസ്, കാലിക്കടവ്), പരേതയായ ജാനകി.

പി.വി.പൈതൽ കുറുപ്പ്
തില്ലങ്കേരി: കണ്ണിരിട്ടി പുതിയവീട്ടിൽ പി.വി.പൈതൽ കുറുപ്പ് (84) അന്തരിച്ചു. ഭാര്യ: കോയിറ്റി സരോജിനി അമ്മ. മക്കൾ: കെ.രോഹിണി (അങ്കണവാടി ഹെൽപ്പർ), ശ്യാമള (മഹിളാ അസോസിയേഷൻ മുഴക്കുന്ന് വില്ലേജ് പ്രസിഡന്റ്), ഷാജി (കച്ചവടം, കുട്ടിമാവിൻകീഴിൽ), ഷീബ. മരുമക്കൾ: പി.വി.മോഹനൻ, സി.ഗോപാലൻ (സി.പി.എം. മുഴക്കുന്ന് ലോക്കൽ സെക്രട്ടറി), പുഷ്പവല്ലി, രമേശ്ബാബു (താറ്റിയാട്). സഹോദരങ്ങൾ: ദേവി അമ്മ, നാരായണൻ (കുയിലൂർ), ലക്ഷ്മി അമ്മ (കരേറ്റ), പരേതയായ മാതു അമ്മ.

ഖദീജ
മലപ്പുറം: വടക്കേമണ്ണ പരേതനായ കളപ്പാടൻ അബൂബക്കറിന്റെ ഭാര്യയും മൈലപ്പുറം എ.എം.എൽ.പി. സ്കൂൾ മാനേജരും മുൻ അധ്യാപികയുമായ ഖദീജ (72) അന്തരിച്ചു. മക്കൾ: മുഹമ്മദ്യൂനസ് സലീം (അധ്യാപകൻ, സുബ്ബല്ലുസലാം ഹയർസെക്കൻഡറി സ്കൂൾ മൂർക്കനാട്), ഹാരിസ്ബാബു (പ്രഥമാധ്യാപകൻ, എ.എം.എൽ.പി.സ്കൂൾ മൈലപ്പുറം), റഷീദ (അധ്യാപിക, പി.എം.എസ്.എ.എച്ച്.എസ്.എസ്. ചെമ്മങ്കടവ്). മരുമക്കൾ: സഫീറ (അധ്യാപിക, ജി.എം.എൽ.പി.എസ്. കുട്ടശ്ശേരിക്കുളമ്പ്), ഫാത്തിമ സജ്ല (അധ്യാപിക, ജി.എം.യു.പി.എസ്. ചെമ്മങ്കടവ്), മുഹമ്മദ് ജാഫർ (ദുബായ്).

യൂസഫ്
എടവണ്ണ: പത്തപ്പിരിയം വെള്ളാംപുറത്ത് മാഞ്ചോലയിൽ യൂസഫ് (67) അന്തരിച്ചു. ഭാര്യ: നഫീസ. മക്കൾ: വീരാൻകുട്ടി, ഹസീന, മൻസൂറ, സൈനബ, ഖാദർ. മരുമക്കൾ: സഹീറ (കോഴിക്കോട്), മൻസൂർ (കണ്ണൂർ), സാഹിർ (കോഴിക്കോട്), റസൂലുദ്ദീൻ (ചെന്നൈ).

ആലിക്കുട്ടി
ചങ്ങരംകുളം: കല്ലൂർമ്മ പഞ്ചായത്തുപടിയിൽ മണാളത്ത് ആലിക്കുട്ടി (63) അന്തരിച്ചു. ഭാര്യ: ബീവാത്തുമ്മ. മക്കൾ: സമീർ, സഫീന, സറീന, മരുമക്കൾ: അലിയാർ, ജലാൽ (ഖത്തർ), ഫസീല. 

ഹംസ   
ചെർപ്പുളശ്ശേരി: കച്ചേരിക്കുന്ന് ചെമ്മനങ്ങാടൻ വീട്ടിൽ ഹംസ (60) അന്തരിച്ചു. ഭാര്യ: ആയിഷ, മക്കൾ: ഫാത്തിമ്മ, ഷാജിത, ലത്തീഫ്. മരുമക്കൾ: ഷെറീഫ്, ജഷീന, പരേതനായ മുബാറക്. 

സലാഹുദ്ദീൻ
കടയ്ക്കൽ: ചിതറ മാങ്കോട് അൻവർ മൻസിലിൽ സലാഹുദ്ദീൻ (73) അന്തരിച്ചു. ഭാര്യ: പരേതയായ ആരിഫാബീവി. മക്കൾ: അൻവർ സാദത്ത് (ആരോഗ്യവകുപ്പ് , നിലമേൽ), അൻസിയ, അനീസ (ദുബായ്), ദിൽവർ. മരുമക്കൾ: സജി (ആർമി, തിരുവനന്തപുരം), ബുസിരി (ദുബായ്), സോജ, ഷഹനാസ്. 

വാസന്തി
കൊല്ലം: ആശ്രാമം വൈദ്യശാലനഗർ പോരാടത്തുപുതുവലിൽ പരേതനായ അഴകേശന്റെ ഭാര്യ വാസന്തി (80) അന്തരിച്ചു. മക്കൾ: എ.മോഹൻബോസ് (കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്), ബോബൻ (മസ്കറ്റ്), വനജ, ഗിരിജ.