എകരൂൽ: ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് വാർഡ് അംഗവും സാമൂഹിക, സാംസ്കാരിക  പ്രവർത്തകനുമായ മങ്ങാട് നെരോത്ത് തൊളോത്ത് മുഹമ്മദ് ഹാജി (68) അന്തരിച്ചു. മുസ്ലിംലീഗ് ബാലുശ്ശേരി നിയോജകമണ്ഡലം ജോ. സെക്രട്ടറിയായും ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചാണ് പഞ്ചായത്തിലെ 16-ാം വാർഡിൽ വിജയിച്ചത്.
ഭാര്യ: നഫീസ. മക്കൾ: ആബിദ (പ്രീപ്രൈമറി അധ്യാപിക, ചോയിമഠം എ.എം. എൽ.പി. സ്കൂൾ), അസ്ലം, മുനീർ. മരുമക്കൾ: മുഹമ്മദലി (റിട്ട. അധ്യാപകൻ, ഒലായിക്കര സൗത്ത് എൽ.പി. സ്കൂൾ, കൂത്തുപറമ്പ്), മൈമൂന, ഷമീന.

ആന്റണി പീറ്റർ ഗബ്രാൾ
ചേരമ്പാടി: കോരഞ്ചാൽ ആന്റണി പീറ്റർ ഗബ്രാൾ (ആന്റോ-64) അന്തരിച്ചു. എരുമാട് ഗ്രീൻവാലി കൺസ്ട്രക്ഷൻ ഗ്രൂപ്പിലെ റോഡ് റോളർ ഓപ്പറേറ്ററാണ്. ഭാര്യ: ജെയിൻ. മകൻ: വിപിൻ ഓസ്കാർ. സഹോദരങ്ങൾ: ഡോണൽ, ഗ്ലോഡി, ഹൂബെർട്ട്. 

വി.പി. ബാലകൃഷ്ണൻ നായർ
കോഴിക്കോട്: പുതിയറ മേലേ തങ്കാളിപറമ്പിൽ വി.പി. ബാലകൃഷ്ണൻ നായർ (80)  അന്തരിച്ചു. ഭാര്യ: സുലോചന. മക്കൾ: രുക്മിണി, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: കെ. ബേബി (പാർട്ടി മൈൻഡ്സ്), ഷീജ.

 ഭരതൻ
പനങ്കാവ്: കീഴ്പള്ളി ഭരതൻ (80) അന്തരിച്ചു. ഭാര്യ: ശോഭന. മക്കൾ: സജിത്ത് (കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ), ശ്രീജിത്ത് (മെക്കാനിക്), പരേതയായ സീന. മരുമക്കൾ: സുഷജ (തിലാന്നൂർ), ജെസ്ന (പള്ളിക്കുന്ന്). സഹോദരങ്ങൾ: ശാന്ത, വിജയൻ, സതി, ഗൗരി, രാജേന്ദ്രൻ. 

 ജാനു 
ചമ്പാട്: പന്ന്യന്നൂരിലെ കണ്ടോത്ത് ജാനു (87) അന്തരിച്ചു.ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: ശാരദ, രാഘവൻ, ചന്ദ്രി, സാവിത്രി, സുരേന്ദ്രൻ, പരേതരായ പന്ന്യന്നൂർ ചന്ദ്രൻ (ബി.ജെ.പി. മുൻ ജില്ലാ സെക്രട്ടറി), പവിത്രൻ. മരുമക്കൾ: ശോഭന, അരുന്ധതി, കുമാരൻ, ഷീജ, ബിന്ദു, സുകുമാരൻ, പരേതനായ കുമാരൻ.

നിധീഷ്
ചൊക്ലി: കവിയൂർ പ്രണവത്തിൽ മാളിയക്കണ്ടി എം.കെ.നിധീഷ് (46) അന്തരിച്ചു. ചൊക്ലിയിലെ എം.കെ. വെജിറ്റബിൾസ് പച്ചക്കറി മൊത്തക്കച്ചവടക്കാരനാണ്. അച്ഛൻ: എം.കുഞ്ഞിക്കണ്ണൻ(റിട്ട. പി.ടി. അധ്യാപകൻ, വി.പി. ഓറിയന്റൽ സ്കൂൾ, ചൊക്ലി, ചൊക്ലി മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റ്). അമ്മ: രാധ. ഭാര്യ: ജ്യോത്സ്ന.

എ.കെ. സലീം 
ചേവരമ്പലം: പരേതരായ എ .കെ. കോയദീന്റെയും മറിയംബിയുടെയും മകൻ എ.കെ. സലീം തറമ്മൽ (48) അന്തരിച്ചു. ഭാര്യ: റഹ്മത്ത്, മകൾ: അർഷന (വിദ്യാർഥിനി,  കെ.എം.സി.ടി. നഴ്സിങ് കോളേജ്, മണാശ്ശേരി), അർഫാൻ (ഗവ. മെഡി. കാമ്പസ് സ്കൂൾ, കോവൂർ). സഹോദരങ്ങൾ: എ.കെ. റഹിം, എ.കെ. റഷീദ, എ.കെ. അഷറഫ്, പരേതനായ എ.കെ. കുഞ്ഞായിൻ.

നാണു
വടകര: നീത മെഡിക്കൽസ് ഫാർമസിസ്റ്റ് നാരായണനഗരത്തെ മീത്തലെ അറത്തിൽ നാണു (78) അന്തരിച്ചു. അച്ഛൻ: പരേതനായ കേളപ്പൻ. അമ്മ: കല്യാണി. 
ഭാര്യ: രമ. മക്കൾ: നീത, നിധീഷ്, നിജീഷ്. മരുമക്കൾ: ശ്രീനാഥ് (കോയമ്പത്തൂർ), അയന. സഹോദരങ്ങൾ: ശാന്ത, ബേബി ഗിരിജ, ബാലകൃഷ്ണൻ, ദാമു.  

 ജാനു
മയ്യഴി: മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളജിനടുത്ത് ചാലക്കരയിൽ ചെക്കൂന്റെവിട ജാനു (80) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.വി.കുമാരൻ. 
മക്കൾ: നാരായണൻ എന്ന ബാബു, സുരജ, ജയരാജൻ (മുംബൈ). മരുമക്കൾ: ദീപ, രാജൻ പെരിങ്ങാടി, ലിസി ജയരാജ്.

 ജാനകി  
പാട്യം: പത്തായക്കുന്നിലെ കണ്ണോത്ത് വീട്ടിൽ ജാനകി (91) അന്തരിച്ചു. ഭർത്താവ്: പരേതനായ അച്ചുതൻ. മക്കൾ: രാധ, സൗദാമിനി, പ്രേമരാജൻ (കെ.എസ്. ഡിസ്റ്റിലറി, വാരം), വിപിൻചന്ദ്രൻ (എൽ.ഐ.സി. ഏജന്റ്), സനിൽജിത്ത്, പരേതയായ ശാന്ത മരുമക്കൾ: രാഘവൻ (റിട്ട. ഫോറസ്റ്റ്, മാനന്തവാടി), സുമംഗല (അധ്യാപിക, ഗവ. സിറ്റി ഹയർ സെക്കൻഡറി സ്കൂൾ, കണ്ണൂർ), സ്വപ്ന (അസി. ഫാർമസിസ്റ്റ്, അമല ആസ്പത്രി, ഇരിട്ടി). സഹോദരങ്ങൾ: ബാലൻ (റിട്ട. അധ്യാപകൻ, ചുണ്ടങ്ങാപ്പൊയിൽ നോർത്ത് എൽ.പി. സ്കൂൾ), ലക്ഷ്മി, കൗസല്യ, കമല, പരേതരായ അനന്തൻ, അച്ചുതൻ.   

 ടി.കുമാരൻ   
  ബേത്തൂർപാറ: ബേത്തൂർപാറ പടിമരുതിലെ കർഷകത്തൊഴിലാളി ടി.കുമാരൻ (57) അന്തരിച്ചു. ഭാര്യ: കെ.നാരായണി. മക്കൾ: കെ.നിരീഷ്, കെ.ശാലിനി, കെ.നന്ദകുമാർ. മരുമക്കൾ: കെ.ചന്ദ്രൻ (വാവടുക്കം). സഹോദരങ്ങൾ: ദാക്ഷായണി, നാരായണി, സരോജിനി (കമ്മാളംകയ), പരേതരായ അമ്പാടി, കുഞ്ഞിരാമൻ.  

കെ. മൂകാംബിക 
പെരുമ്പള: മഞ്ചുംകെട്ടുങ്കാൽ തലത്തൂർമൂലയിലെ പരേതനായ നാരായണന്റെ ഭാര്യ കെ.മൂകാംബിക (മൂകാമി -101) അന്തരിച്ചു. മക്കൾ: കെ.മോഹനൻ  (റിട്ട. ജീവനക്കാരൻ, ആരോഗ്യവകുപ്പ്), കെ.രാജൻ (ടെയ്ലർ, കാസർകോട്). മരുമക്കൾ: കെ.സരോജിനി, കെ.ലളിത. 

 പദ്മിനി
   പയ്യന്നൂർ: കണ്ടോത്തെ പരേതനായ തറമ്മൽ ശ്രീധരന്റെ ഭാര്യ മോറാഴ പദ്മിനി (84) അന്തരിച്ചു. മക്കൾ: സുധാകരൻ, ശശീന്ദ്രൻ, വിജയലക്ഷ്മി, സുജാത. 

 പദ്മനാഭൻ    
 കാവുംഭാഗം: കൊട്ടൂർത്താഴെ ഹൗസിൽ കെ.എം.പദ്മനാഭൻ (71) അന്തരിച്ചു. പരേതരായ കുഞ്ഞമ്പുനായരുടെയും നാണിയമ്മയുടെയും മകനാണ്. ഭാര്യ: സുനന്ദ (നാഗ്പുർ). മക്കൾ: സോന, മോന, അനൂപ്, ഭാവന. മരുമക്കൾ: ധർമേന്ദ്ര്, പ്രശാന്ത്, സോന. സഹോദരങ്ങൾ: മാധവി, ചന്ദ്രൻ, മീനാക്ഷി, രാഘവൻ, കമല, പ്രസന്ന. ശവസംസ്കാരം നാഗ്പുരിൽ നടക്കും.    

അന്നമ്മ
കുമ്പളേരി: നാരകത്ത് പുത്തൻപുരയിൽ പരേതനായ എൻ.എം. പൗലോസിന്റെ ഭാര്യ അന്നമ്മ (79) അന്തരിച്ചു. 
മക്കൾ: മേരി ജോർജ് പാനാപറമ്പിൽ, ഡോ. എൻ.പി. മാത്യു (റിട്ട. സി.എം.ഒ. ഐ.എസ്.എം.), എൻ.പി. കുര്യാക്കോസ് (ഒമാൻ), ഷിനി എൻ. പോൾ (റവന്യൂ റിക്കവറി ഓഫീസ്, അമ്പലവയൽ). 
മരുമക്കൾ: അനിത ജേക്കബ് (റിട്ട. ഡയറക്ടർ ഐ.എസ്.എം.), ലിസ്സി കുര്യാക്കോസ്, ടി.വി. കുര്യാക്കോസ് (എച്ച്.എസ്.എ. മീനങ്ങാടി), പരേതനായ പി.ടി. ജോർജ് (റിട്ട. കെ.എസ്.ഇ.ബി. എൻജിനിയർ.)

മീനാക്ഷി 
പുളിക്കൽ: പറവൂർ  മേലേപുരയ്ക്കൽ പരേതനായ രാമൻ കുട്ടിയുടെ ഭാര്യ മീനാക്ഷി (90) അന്തരിച്ചു. മകൻ: ബാലകൃഷ്ണൻ. മരുമകൾ: സനിൽ കുമാരി. 

കുഞ്ഞയിശ്ശ
നന്തിബസാർ: കടലൂരിലെ പരേതനായ രാരോത്ത് മമ്മതിന്റെ ഭാര്യ തൗബയിൽ കുഞ്ഞയിശ്ശ (75) അന്തരിച്ചു. മക്കൾ: കരീം (ഖത്തർ), ഷരീഫ, പരേതനായ അഷ്റഫ്. മരുമക്കൾ: ഹമീദ് (മൂടാടി), സൗദ, റംല.

ആച്ചുട്ടി
കൊണ്ടോട്ടി: അരീക്കോട് റോഡിൽ പരേതനായ റിട്ട. പ്രഥമാധ്യാപകൻ കമ്പത്ത് ഹസ്സൻമൊയ്തുവിന്റെ ഭാര്യ ആച്ചുട്ടി (70) അന്തരിച്ചു. മക്കൾ: ഇബ്രാഹിം (സി.പി.എം. ലോക്കൽകമ്മിറ്റി അംഗം), മൊയ്തീൻകുട്ടി (ബാവ), അബ്ദുസ്സലാം, മുംതാസ്, ഷബീറലി (സി.പി.എം. ലോക്കൽകമ്മിറ്റി അംഗം). മരുമക്കൾ: മുഹമ്മദ്ബഷീർ, മൈമൂന, അസ്മാബി, ശബ്ന, അൻസില (ഐ.ടി.ഐ. അരീക്കോട്).

ആലി
പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് കുരുത്തിപ്പൊയിലിൽ വെള്ളമുണ്ട ആലി (85) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ്, അലീമ, ജമീല, മജീദ്, റംലാബീഗം, അബ്ദുൾസലാം. മരുമക്കൾ: മൊയ്തീൻ, അബ്ദുള്ള (മാനു), മുഹമ്മദാലി, റുഖിയ, സഫീറ, സുബൈദ.

ആലിപ്പ
മഞ്ചേരി: പയ്യനാട് ചെങ്ങണ പുതുപ്പറമ്പിൽ ആലിപ്പ (80) അന്തരിച്ചു. ഭാര്യ: റുഖിയ കൊല്ലേരി. 
മക്കൾ: അബ്ദുൽനാസർ (ജിദ്ദ), റജിയ, സാജിത. മരുമക്കൾ: അബ്ദുൾഗഫൂർ, അലവി, ജുമൈലത്ത്.

ഖദീജ 
കൽപ്പകഞ്ചേരി: പറവന്നൂർ പാലക്കൽ മൊയ്തീന്റെ ഭാര്യ മയ്യേരി ഖദീജ (66) അന്തരിച്ചു.
 മക്കൾ: അൻവർസലീം (ദുബായ്), ഫാത്തിമസുഹറ, ഉമ്മുഹബീബ, ഹസീന, നസീറ. മരുമക്കൾ: അബ്ദുൽറസാഖ് (അമ്മാർ), അഷ്റഫ്, ഫാത്തിമ, പരേതനായ അബ്ദുൽബഷീർ.

ജാനകി അമ്മ
പൂക്കോട്ടുംപാടം: പായമ്പാടം പരേതനായ നീലാട്ട് രാമൻ നായരുടെ ഭാര്യ ജാനകി അമ്മ (90) അന്തരിച്ചു. മക്കൾ: സുലോചന (റിട്ട. ഹാൻഡിക്രാഫ്റ്റ് അധ്യാപിക), ചന്ദ്രമതി, സത്യവതി (റിട്ട. അധ്യാപിക, പൂക്കോട്ടുംപാടം ഹൈസ്കൂൾ), പരേതയായ ലീല. മരുമക്കൾ: പദ്മനാഭൻ നായർ, പരേതരായ രാമൻകുട്ടി നായർ, ശങ്കരൻ നായർ, സുകുമാരൻ നായർ (റിട്ട. പ്രൊഫസർ, മമ്പാട് എം.ഇ.എസ്. കോളേജ്).

  ഉണ്ണിച്ചെക്കൻ
മാള: കുഴിക്കാട്ടുശ്ശേരി ചിറയേരിമ്മല് ഉണ്ണിച്ചെക്കന് (87) അന്തരിച്ചു. താഴേക്കാട് സഹകരണ ബാങ്കിന്റെയും താഴേക്കാട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും മുന് ഡയറക്ടര് ബോര്ഡ് അംഗമായിരുന്നു. ഭാര്യ: ലീല. മക്കള്: പരേതനായ രാമചന്ദ്രന്, സി.യു. ശശീന്ദ്രന് (മുന് ഗ്രാമപ്പഞ്ചായത്തംഗം), ഊര്മിള, സാജു (പിഗ്മെന്റ്സ് കമ്പനി, താഴേക്കാട്), രാജു (മദ്യഷാപ്പ് തൊഴിലാളി), ഉണ്ണികൃഷ്ണന് (മദ്യഷാപ്പ് തൊഴിലാളി). മരുമക്കള്: ജയ (എല്.ഐ.സി. ഏജന്റ്), വനജ (അധ്യാപിക, എസ്.എന്.ഡി.പി. എച്ച്.എസ്.എസ്. പാലിശ്ശേരി), സോമന് (ഇന്ത്യന് റെയില്വേ), മിഷ, പ്രശാന്തി (താഴേക്കാട് സഹകരണ ബാങ്ക്), ജിനി (ഇ.എസ്.ഐ., ഒല്ലൂര്). .

ഭാരതി
തിരൂർ: പോട്ടോർ താണിപറമ്പിൽ പരേതനായ കൊച്ചുകുട്ടന്റെ ഭാര്യ ഭാരതി (84) അന്തരിച്ചു. മക്കൾ: സുമതി, ലക്ഷ്മി, സുഗുണ, സുജാത (അമൃത ബ്യൂട്ടിപാർലർ, തിരൂർ), സുരേഷ് (എക്സൈസ്, വടക്കാഞ്ചേരി), സുധാകരൻ (അമൃതകൃഷ്ണ ബ്യൂട്ടിപാർലർ, കുരിയച്ചിറ), സുനിത. മരുമക്കൾ: പരേതനായ ബാബു നെല്ലങ്കര, ബാലൻ, ശശി, മിനി സുരേഷ്, ദിവ്യ സുധാകരൻ, സുരേഷ് ബാബു.

സൈമൺ
പേരാമംഗലം: നീലങ്കാവിൽ തോമയുടെ മകൻ സൈമൺ (77) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജെയ്സൺ, തോമസ്, നെൽസൺ, ലിൻസൺ. മരുമക്കള്: ജീജ, ദിദി, ഡെൽഫി, ജിനി. ശവസംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പേരാമംഗലം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

ബി. ബാലകൃഷ്ണപിള്ള
കൊച്ചി: കേന്ദ്ര ഇന്റലിജന്സ് ബ്യൂറോവില് സീനിയര് ഓഫീസറായിരുന്ന കടവന്ത്ര സ്കൈലൈന് ഓക് വുഡ് അപ്പാര്ട്ടുമെന്റില് ബി. ബാലകൃഷ്ണപിള്ള (88) അന്തരിച്ചു. 
പെരുമ്പാവൂര് ബ്രത്മാനന്ദപുരം കുടുംബാംഗമാണ്. ഭാര്യ: അഴകത്ത് രത്നകുമാരി കുഞ്ഞമ്മ. മക്കള്: രഘുനാഥ് (അമേരിക്ക), ഗീത (ദുബായ്). മരുമക്കള്: ലേഖ, ഹരികുമാര്. 

 ഗോപി 
 ഒറ്റപ്പാലം: മയിലുംപുറം കല്ലിങ്ങൽകളം ഗോപി (69) അന്തരിച്ചു. കരസേനയിൽ നിന്ന് വിരമിച്ച നായിക് സുബേദാറായിരുന്നു. ഭാര്യ: സത്യഭാമ. മക്കൾ: ധന്യ (മാനേജർ ഫെഡറൽബാങ്ക്, നിലമ്പൂർ), ദിവ്യ (റിസർച്ച് ഓഫീസർ, സിദ്ധ ആയുർവേദ കോളേജ്, ചെന്നൈ).  മരുമകൻ: ശ്രീജേഷ് (അധ്യാപകൻ, പരുതൂർ ഹൈസ്കൂൾ, പള്ളിപ്പുറം)  

 തോപ്പിൽ ജോസഫ് 
ആലത്തൂർ: കുടിയേറ്റ കർഷകൻ പഴമ്പാലക്കോട് തോപ്പിൽ ജോസഫ് (പാപ്പച്ചൻ-92) അന്തരിച്ചു. 1975-ൽ തൊടുപുഴയിൽനിന്നാണ് പഴമ്പാലക്കോട് എത്തിയത്. ഭാര്യ: പടിഞ്ഞാറേ കോടിക്കുളം പൊട്ടയിൽ പരേതയായ മറിയക്കുട്ടി. മക്കൾ: ജോർജ്, ജോസ് (കാനഡ), പോൾ (റിട്ട. മർച്ചന്റ് നേവി), മോളി (റിട്ട. അധ്യാപിക), ബീന, ജോൺസൺ (സൗദി). മരുമക്കൾ: എമിലി, ഏലിയാമ്മ, റോസിലി, പരേതനായ ജോർജ് (റിട്ട. അധ്യാപകൻ), വീനസ് (റിട്ട. മർച്ചന്റ് നേവി), സൈറ. സഹോദരങ്ങൾ: ഫാ. പോൾ തോപ്പിൽ (കാളിയാർ), സിസ്റ്റർ മരിയറ്റ (വേളാങ്കണ്ണി). 

പി.പി. വാസു
പാലക്കാട്: പടിഞ്ഞാറെ യാക്കര പൂപ്പുള്ളി വീട്ടിൽ (വൃന്ദാവനം) പി.പി. വാസു (87) അന്തരിച്ചു. മക്കൾ: പ്രകാശൻ (യു.എസ്.എ.), പരേതയായ സ്വർണലേഖ, ചന്ദ്രലേഖ, ശോഭ, പരേതയായ ഇന്ദു, മിനി. മരുമക്കൾ: അജിത (യു.എസ്.എ.), പരേതനായ അൽഫോൺസ്, സുരേഷ്, ബാബു. 

റെനി ടി.എബ്രഹാം
കോട്ടയം-പാറന്പുഴ: തോപ്പിൽ എബ്രഹാം ജോണിന്റെ (ട്രാവൻകൂർ ടിംബേഴ്സ് ആൻഡ് െപ്രാഡക്ട്സ് മുൻ ഉദ്യോഗസ്ഥൻ) മകൻ റെനി ടി.എബ്രഹാം (46) അന്തരിച്ചു. നിഖിൽ െെഡ്രവിങ് സ്കൂൾ ഉടമയായിരുന്നു. ഭാര്യ: സ്മിത ഫിലിപ്പ് (ഡി.ഡി.ആർ.സി., കോട്ടയം-കാവനാട്ട്, ഹരിപ്പാട്). മകൻ: നിഖിൽ എ.ജോൺ (വിദ്യാർഥി, അമൽജ്യോതി എൻജിനീയറിങ് കോളേജ്, കാഞ്ഞിരപ്പള്ളി). 

നബീസ 
കലൂര്: കറുകപ്പിള്ളി ചെട്ടിപ്പറമ്പില് പരേതനായ സി.എം. അബ്ദുള് ഖാദറിന്റെ ഭാര്യ എ.കെ. നബീസ (86) അന്തരിച്ചു.
മക്കള്: സി.എ. ലത്തീഫ് (സി.പി.എം. മുന് ലോക്കല് കമ്മിറ്റി അംഗം), സി.എ. സത്താര്, സി.എ. ഷക്കീര് (സി.പി.ഐ. എറണാകുളം മണ്ഡലം സെക്രട്ടറി), സി.എ. സുധീര്, സഫിയ, സത്തുമ്മ, ഷക്കീല. മരുമക്കള്: ഷീന, സഫിയത്ത്, ഷൈല, ഹസീന, പരേതനായ അബൂബക്കര്, സെയ്തുമുഹമ്മദ്, കരീം. 

കെ.ഇന്ദിരയമ്മ
കരമന: ബ്ലാക്സ്റ്റോണിൽ (ദുര്ഗാനഗര് 3) പരേതനായ ബ്ലാക്സ്റ്റോണ് രാഘവന് പിള്ളയുടെ ഭാര്യ കെ.ഇന്ദിരയമ്മ (85) അന്തരിച്ചു. മക്കള്: രമ എസ്.പിള്ള, മധു (ബ്ലാക്സ്റ്റോണ് ഇന്ഡസ്ട്രീസ്), രഘു (റിട്ട. എൻജിനീയര്, ഡെയിംലര്), ഹരി (ചാര്ട്ടേര്ഡ് അക്കൗണ്ടന്റ്), രവി (ഗാര്ഡന് ഹെര്ബല് പ്രോഡക്ട്സ്). മരുമക്കള്: സദാശിവന് പിള്ള (റിട്ട. സീനിയര് എക്സിക്യുട്ടീവ്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ), ഗിരിജ മധു, സരസ്വതി നാഗരാജന് (ദ ഹിന്ദു), രമഹരി (ചൈല്ഡ് ഹുഡ് പ്രീ-സ്കൂള്), പ്രിയ രവി (ഗാര്ഡന് ഹെര്ബല് പ്രോഡക്ട്സ്). 

പൊന്നപ്പൻ
മല്ലപ്പള്ളി: പരയ്ക്കത്താനം ആറ്റുകുഴിയിൽ പി.കെ.പൊന്നപ്പൻ(74) അന്തരിച്ചു. ഭാര്യ: പരേതയായ തങ്കമ്മ മുട്ടപ്പള്ളി ചിറക്കടവിൽ കുടുംബാംഗമാണ്. മക്കൾ: പാസ്റ്റർ കൊച്ചുമോൻ (മൗണ്ട് സീനായി ചർച്ച് ഉള്ളായം), കൊച്ചുമോൾ, അമ്പിളി. മരുമക്കൾ: ലിനി തോട്ടുങ്കൽ, ബിനു കാരങ്കാട്ട്.

ഏലിയാമ്മ
കുറിച്ചി: എട്ടുകടവിൽ പരേതനായ ടി.കെ.തോമസിന്റെ (റിട്ട. പി.എച്ച്.ഇ.ഡി. വർക്സ് സൂപ്രണ്ട്) ഭാര്യ. റിട്ട. അദ്ധ്യാപിക ഏലിയാമ്മ തോമസ് (ഏലിയാമ്മ സാർ-83) അന്തരിച്ചു. കുറിച്ചി ഏള്ളാലയിൽ കുടുംബാംഗമാണ് മക്കൾ: സൂസൻ, വൽസ, മേഴ്സി, അശ്വതി, കൊച്ചുമോൾ.
 മരുമക്കൾ: പത്തനംതിട്ട കന്നാപാറ തോമസ് വർഗീസ് (ബിസിനസ്), പുത്തനങ്ങാടി കല്ലുർ കെ.ടി.ഏലിയാസ്, പുതുപ്പള്ളി മൂലയിൽ ജയ് ബി ജോർജ്, വാകത്താനം ചിറത്തലാട്ട് ജോജി സി. നൈനാൻ (ദുബായ്), കോട്ടയം മാവുണ്ടിയിൽ പരേതനായ ഐസക്ക് ജോർജ്. 

സുധാകരൻ വൈദ്യൻ
നാരങ്ങാനം: വള്ളിക്കാലാ മുരുപ്പേൽ സുധാകരൻ വൈദ്യൻ (80) അന്തരിച്ചു. പത്തനംതിട്ട എസ്.എൻ.ഡി.പി. യൂണിയൻ കൗൺസിലർ, പാരമ്പര്യവൈദ്യ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്, നാരങ്ങാനം സർവീസ് സഹകരണസംഘം ഡയറക്ടർ ബോർഡ് മെമ്പർ, 91-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അയിരൂർ മാങ്കൂട്ടത്തിൽ പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: വി.എസ്.സുനിൽകുമാർ (എസ്.എൻ.ഡി.പി.യോഗം പത്തനംതിട്ട യൂണിയൻ മുൻ സെക്രട്ടറി), വി.എസ്.സുഭാഷ് (കെ.എസ്.ആർ.ടി.സി. പത്തനംതിട്ട), ഡോ. സ്വാതി വി.സുധാകർ. മരുമക്കൾ: പ്രതിഭ, സ്വപ്ന, ദിലീപ്. 

ഡി.വസന്ത
മലയിൻകീഴ്: പാലോട്ടുവിള എസ്.വി.ഭവനിൽ പരേതനായ കെ.സദാശിവപ്പണിക്കരുടെ (റിട്ട. എസ്.ഐ.) ഭാര്യ ഡി.വസന്ത (74-റിട്ട. സർവേ ഡിപ്പാർട്ട്മെന്റ്) മംഗലത്തുകോണം മേക്കേത്തോട്ടം പുണർതത്തിൽ അന്തരിച്ചു. മക്കൾ: എസ്.അജിത്ത് (കിടങ്ങിൽ ഏജൻസീസ്, മലയിൻകീഴ്), വി.ബീനരാജീവ് (ദുബായ്), എസ്.ബൈജു (വിജിലൻസ്). മരുമക്കൾ: പി.വി.ശോഭ (ക്രൈംബ്രാഞ്ച്), പരേതനായ ജി.രാജീവ്, പി.എസ്.രജനി.

തോമസ് കെ.തോമസ്
തിരുവനന്തപുരം: മുറിഞ്ഞപാലം കൊച്ചുമണ്ണിൽ (സി.ആർ.എ. 35) തോമസ് കെ.തോമസ് (82-റിട്ട. എൻജിനീയർ, വി.എസ്.എസ്.സി.) അന്തരിച്ചു. കേരള റോളർ സ്കേറ്റിങ് അസോസിയേഷൻ പ്രസിഡന്റായും തിരുവനന്തപുരം ജില്ലാ റോളർ സ്കേറ്റിങ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഇടിഞ്ഞില്ലം പാടിയിൽ കുടുംബാംഗമായ ശോശാമ്മ. 

ഡോ. കെ.ശരത്ചന്ദ്രൻ
തിരുവനന്തപുരം: കേരള സംസ്കൃത സർവകലാശാലകളിൽ ഡിൻഡിക്കേറ്റംഗവും കേരള സർവകലാശാല ഫിലോസഫി വകുപ്പ് തലവനും പ്രൊഫസറും ആയിരുന്ന ഡോ. കെ.ശരത്ചന്ദ്രൻ (79) കവടിയാർ കനകനഗർ സൗപർണിക എ-80-ൽ അന്തരിച്ചു. ഭാര്യ: വി.എം.അരുന്ധതി അമ്മ (റിട്ട. പ്രൊഫ. ഇംഗ്ലീഷ്, എം.ജി. കോളേജ്, തിരുവനന്തപുരം). മക്കൾ: അരുൺകുമാർ (പ്രൊഫ. എം.എ. കോളേജ് ഓഫ് എൻജിനീയറിങ്, കോതമംഗലം), ചന്ദന. (ഇൻഫോസിസ്, തിരുവനന്തപുരം). മരുമക്കൾ: ഇന്ദു, സുധീർ (ക്വസ്റ്റ് ഗ്ലോബൽ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ.

രാജു ദിവാകരൻ
മുംബൈ: കൊല്ലം അഞ്ചൽ കുരുവിക്കോണം  രാജേന്ദ്ര വിലാസത്തിൽ ദിവാകരന്റെ മകൻ രാജു ദിവാകരൻ (61) അന്തരിച്ചു. കാന്തിവ്ലി ചാർക്കോപ്പ് സെക്ടർ 5 ദത്തഗുരു സൊസൈറ്റിയിലാണ് താമസം. ഭാര്യ: സന്തോഷ്കുമാരി (ഉഷ). മക്കൾ: അഞ്ജുഷ, ജിജേഷ്. ശ്രീനാരായണ മന്ദിരസമിതി ആജീവനാന്ത അംഗമായിരുന്നു. മന്ദിരസമിതി മലാഡ് യൂണിറ്റ് അനുശോചിച്ചു.

എന്.സരസ്വതി
എഴുകോണ്: കരീപ്ര സരസ്വതിമന്ദിരത്തില് പരേതനായ എസ്.ശിവരാജന്റെ (റിട്ട. അധ്യാപകന്) ഭാര്യ എന്.സരസ്വതി (80) അന്തരിച്ചു. മക്കള്: സുരുചി (കൊല്ലം ജില്ലാസഹകരണ ബാങ്ക്), സുജിത്ത് (എസ്.എന്.ഡി.പി. കരീപ്ര ശാഖാ സെക്രട്ടറി), പരേതയായ സുനില. മരുമക്കള്: പി.ജി.സത്യരാജ് (എല്.എസ്.ജി.ഡി., തിരുവനന്തപുരം), ലിഖിത (ഡി.ഡി.ആര്.സി., കുണ്ടറ), ദേവദാസ് (പ്രീതി സ്റ്റോഴ്സ്, കാവനാട്).

കെ.ജോർജ്
നെല്ലിക്കുന്നം: വേലംകോണം കുന്നത്തുവീട്ടിൽ കെ.ജോർജ് (79) അന്തരിച്ചു. ഭാര്യ: മറിയാമ്മ (അമ്പലക്കര കമ്പ്ര കുടുംബാംഗം). മക്കൾ: ലീലാമ്മ, ജോൺകുട്ടി, റോസമ്മ, ബാബുക്കുട്ടൻ, സുനി, പരേതനായ ബേബിക്കുട്ടി. മരുമക്കൾ: മാമച്ചൻ, പൊന്നമ്മ, ബിജു, സജന, ജെയിംസ്.