സിസ്റ്റർ കോൺസ്വാല എ.സി. 
മാനന്തവാടി: അപ്പോസ്തലിക് കാര്മല് പാറ്റ്ന പ്രോവിന്സ് അംഗമായ സിസ്റ്റർ കോൺസ്വാല എ.സി. (91) അന്തരിച്ചു. കണ്ണൂര് കോളയാട് പരേതരായ തോട്ടപ്പള്ളി ജോസഫിന്റെയും മാമ്മിയുടെയും ഏക മകളാണ്. ഓസ്ട്രേലിയ, ജംഷഡ്പുര്, പാറ്റ്ന എന്നിവിടങ്ങളില് അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശവസംസ്കാരം വ്യാഴാഴ്ച പാറ്റ്ന കാര്മല് കോണ്വെന്റ് സെമിത്തേരിയില്.  

സത്യഭാമ
പൂവ്വങ്ങൽ: പരേതനായ പള്ളിയിൽ പട്ടംവീട് മീത്തൽ അപ്പുവിന്റെ ഭാര്യ സത്യഭാമ (82) അന്തരിച്ചു. മക്കൾ: സുമാലിനി (സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക്), പ്രസന്ന, സുനീതി, സുജാത, സന്തോഷ്കുമാർ (സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക്), പരേതയായ രജനി. മരുമക്കൾ: ശിവദാസൻ, ശ്രീനിവാസൻ, മോഹനൻ, ഷീജ, പരേതനായ രവീന്ദ്രൻ.

കെ.ടി. അബു
വള്ളിക്കുന്ന്: അത്താണിക്കൽ പരേതനായ മുഹമ്മദിന്റെ മകൻ കെ..ടി. അബു (അബൂബക്കർ-65) അന്തരിച്ചു. ഭാര്യ: റംല. മകൻ: ജംഷീദ്, ജെസീന. മരുമകൾ: ഫാരിഷ. 

ആലി
മേപ്പാടി: കാപ്പംകൊല്ലി ക്വാളിറ്റി സൂപ്പർമാർക്കറ്റ് ഉടമ കുണ്ടിൽ ഹൗസിൽ ആലി (53) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: മഷൂദ് സി.എം.എ. (ഐ.എസ്.എം. ജില്ലാ ട്രഷറർ), സജാദ്, സാജിദ്. മരുമക്കൾ: അഷ്മിന, അജ്മല, അൻസില.

മുഹമ്മദ്
കൊടുവള്ളി: കരുവൻപൊയിൽ പൊൻപാറക്കൽ മുഹമ്മദ് (പുള്ളി-50) അന്തരിച്ചു. ഭാര്യ: ആമിന. മക്കൾ: സലീന, നാജിയ, നൂർജഹാൻ നാജി, നിജാസ്. മരുമക്കൾ: ശിഹാബ് ചെറുവാടി (ഖത്തർ), റഷാദ് മുക്കിലങ്ങാടി (സൗദി).

കമലാവതി
മൊകവൂർ: പുതുക്കുടി (മേത്തലേടത്ത്) പരേതനായ ബാലൻ നായരുടെ ഭാര്യ പീടികപ്പുറത്ത് പുതിയേടത്ത് കമലാവതി (70) അന്തരിച്ചു. മക്കൾ: ബിനീഷ് (ഫയർ ഫോഴ്സ്), ബീന. മരുമക്കൾ: ബാലകൃഷ്ണൻ (മലബാർ ദേവസ്വംബോർഡ്), ജിജി. സഹോദരങ്ങൾ: ഭാനുമതി, പത്മനാഭൻ, നാരായണൻകുട്ടി.

സാറാമ്മ 
പിറവം: പുതുവേലി ആറാടിമ്യാലില് (മൈലാടുംകുന്നേല്) റിട്ട.എസ്.ബി.ടി. മാനേജർ പരേതനായ എം.സി. എബ്രഹാമിന്റെ ഭാര്യ സാറാമ്മ (93) അന്തരിച്ചു. മൂവാറ്റുപുഴ നെല്ലിക്കല് കുടുംബാംഗമാണ്. മക്കള്: ഡെയ്സി, ഡോളി, ഷീല. മരുമക്കള്: ഡോ. കെ.ജെ. പൗലോസ് കുന്നപ്പിള്ളില് കടവന്ത്ര, വി.എം. ജേക്കബ് വെട്ടിനാല് കൂത്താട്ടുകുളം, ഡോ. പ്രിന്സ് സ്ലീബ (റിട്ട. ഗവ. മെഡിക്കല് ഓഫീസര്, പട്ടശ്ശേരില് പിറവം).

ലീലാ രാമൻ
അയ്യപ്പന്കാവ്: ചടയംമുറി പറമ്പില് പരേതനായ രാമന്റെ ഭാര്യ ലീല രാമൻ (86) അന്തരിച്ചു. മക്കള്: ഗിരിജ ബേബി, രാധാകൃഷ്ണന് (എറണാകുളം നിയോജക മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്), സുഗതന് (എറണാകുളം നിയോജക മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ജനറല് സെക്രട്ടറി), ഗീത, ജയറാം, സീത, പരേതനായ സജീവ്. മരുമക്കള്: പരേതനായ ശിവദാസ്, ശോഭ, അനിത, ഭുവനചന്ദ്രന്, പ്രീമ, സുരേന്ദ്രന്, ബിന്ദു.

സിസ്റ്റർ ആനി ജേക്കബ്
അരൂർ: ഡോമിനിക്കൻ സന്യാസ സഭാംഗം സിസ്റ്റർ ആനി ജേക്കബ് (ഒ.പി. ട്രീസ-75) അഹമ്മദാബാദിൽ അന്തരിച്ചു.  കുമ്പളങ്ങി വേലിക്കകത്ത് പരേതരായ വർക്കി ജേക്കബിന്റെയും എലിസബത്തിന്റെയും മകളാണ്.    

പി.ടി. ജോർജ്
മട്ടാഞ്ചേരി: കരുവേലിപ്പടി പരുത്തിക്കാട്ട് പി.ടി. ജോർജ് (86) അന്തരിച്ചു. തോപ്പുംപടി ‘അരിസ്റ്റോക്രാറ്റ് ബ്ലൗസ് ഹൗസ്’ ഉടമയായിരുന്നു. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: മധുമതി (ഓസ്ട്രേലിയ), മോനച്ചൻ (അബുദാബി), ദാസൻ. മരുമക്കൾ: അശോകൻ, റൂഫീന, ലിസി. 

കെ.എ. ജോൺ
പള്ളുരുത്തി: കേരള കോൺഗ്രസ് നേതാവും യു.ഡി.എഫ്. ഇടക്കൊച്ചി മണ്ഡലം കമ്മിറ്റി ചെയർമാനുമായിരുന്ന ഇടക്കൊച്ചി, കാവാലങ്കുഴി വീട്ടിൽ കെ.എ. ജോൺ (78) അന്തരിച്ചു.
ഭാര്യ: പരേതയായ ആനി. മക്കൾ: മാർട്ടിൻ, സോണി, പ്രിൻസ്. മരുമക്കൾ: ജീന, ഗിരീഷ, ജെയ്നി.

വി.സുശീല
പാച്ചല്ലൂർ: പനത്തുറ വേലിത്തല കോളനിവീട്ടിൽ പരേതനായ എസ്.പുഷ്പാംഗദന്റെ ഭാര്യ വി.സുശീല (77) അന്തരിച്ചു. മക്കൾ: എസ്.ലളിതകുമാരി, എസ്.വസന്തകുമാരി, പി.ഗോപകുമാർ, പനത്തുറ സതീഷ് കുമാർ (ബി.ജെ.പി. വെള്ളാർ ഏരിയാ ജനറൽ സെക്രട്ടറി). 

റവ. ഡോ. ജോൺ ചെറിയാൻ
ബെംഗളൂരു: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ( ഐ.പി.സി.) സ്ഥാപകരിലൊരാളായ പാസ്റ്റര് കെ.സി. ചെറിയാന്റെയും റാഹേലമ്മയുടെയും മകന് റവ. ഡോ. ജോൺ ചെറിയാൻ ( ജോയ്ക്കുട്ടി- 83) അമേരിക്കയിലെ ഹൂസ്റ്റണില് അന്തരിച്ചു.  ഭാര്യ: ഗ്രേയ്സ് ജോണ് ചെറിയാന് ( കോട്ടയം വേളൂര് പള്ളിവാതുക്കല് കുടുംബാംഗം).  സഹോദരങ്ങള്: പരേതയായ മറിയാമ്മ തോമസ്, എബ്രഹാം ചെറിയാന് (ന്യൂയോര്ക്ക്), ഗ്രേസി താവൂ ( ബെംഗളൂരു). ശവസംസ്കാരം വെള്ളിയാഴ്ച വൈകീട്ട് ഹൂസ്റ്റണ് ഐ.പി.സി. ഹെബ്രോന് സഭയുടെ നേതൃത്വത്തില് നടക്കുന്ന പൊതുദര്ശനത്തിനുശേഷം ശനിയാഴ്ച വൈകീട്ട് 3.30-ന്.

ജിബി ടി. ഡാനിയേൽ
ബെംഗളൂരു: പുനലൂര് തെക്കുംവിളയില് ജിബി ടി. ഡാനിയേൽ (49) ബെംഗളൂരു ജെ.പി. നഗറില് അന്തരിച്ചു. ഭാര്യ: ലിസി (മാനന്തവാടി വട്ടംകണ്ടം കുടുംബാംഗം) മക്കള്: പരേതനായ സുജിന്, ജിന്സി.

ഉമ്മമ്മ തമ്പുരാട്ടി
മടിക്കൈ: അള്ളട സ്വരൂപം നീലേശ്വരം രാജവംശത്തിലെ മടിക്കൈ കക്കാട്ട് മഠത്തില് കോവിലകത്തെ അനിഴം തിരുനാള് ഉമ്മമ്മ തമ്പുരാട്ടി (86) അന്തരിച്ചു. ഒന്നര ദശാബ്ദകാലമായി മൂത്ത അമ്മ തമ്പുരാട്ടിയായി സ്ഥാനമലങ്കരിച്ചു വരികയായിരുന്നു. ഭര്ത്താവ്: പരേതനായ എ.പി.വാസുദേവ പട്ടേരി.  മകള്: എം.സി.മഹാപ്രഭ തമ്പുരാട്ടി. മരുമകന്: പരേതനായ സി.കെ.പ്രസന്നകുമാരവര്മ (ചിറക്കല് കോവിലകം). സഹോദരങ്ങള്: പരേതരായ എം.സി.രാമവര്മ രാജ, എം.സി.കൃഷ്ണവര്മ രാജ. 

ദാക്ഷായണി
നീലേശ്വരം: കാഞ്ഞങ്ങാട് പദ്മ പോളി ക്ലിനിക്കിലെ റിട്ട. ഹെഡ് നഴ്സ്  പള്ളിക്കര കുമാരന്കുളങ്ങര ലക്ഷ്മിനാരായണ ക്ഷേത്രസമീപം മനിയേരി ദാക്ഷായണി (66) അന്തരിച്ചു. ഭര്ത്താവ്:  പരേതനായ പി.വി. വേലായുധന് നായര്. മകന്: എം.സുജിത് കുമാര് (സിറ്റി ഗോള്ഡ്, കാസര്കോട്). മരുമകള്: എം.രതില (കോളംകുളം). സഹോദരങ്ങള്:  കാര്ത്യായനി പയ്യന്നൂര്, പാര്വതി (സുധാകര് ഫാര്മസി, നീലേശ്വരം), രാഘവന് (മൈസൂരു), കാര്ത്യായനി പള്ളിക്കര.  

നാരായണൻ
അഴീക്കോട്: അരയാക്കണ്ടിപ്പാറ കോട്ടമുള്ള വളപ്പിൽ നാരായണൻ (80) അന്തരിച്ചു. രാജരാജേശ്വരി വീവിങ് മിൽസ് മുൻ തൊഴിലാളിയാണ്. കോട്ടമുള്ളവളപ്പിൽ ശ്രീഭഗവതി ക്ഷേത്രം മാനേജിങ് ട്രസ്റ്റിയായിരുന്നു. ഭാര്യ: പി.വി.സത്യഭാമ. മക്കൾ: മിനിമോൾ, പ്രേംജിത്ത്, ശ്രീവിദ്യ (ബെംഗളൂരു). മരുമക്കൾ: രഞ്ജിത്ത് (അഴീക്കൽ), മോണിഷ (തലശ്ശേരി), ദിലീപ് (മയ്യിൽ). 

സി.എച്ച്.വെള്ളച്ചി
പൊയിനാച്ചി: കൊളത്തൂർ പെർളടുക്കത്തെ പരേതനായ സി.കെ.കൃഷ്ണൻ ഗുരുസ്വാമിയുടെ ഭാര്യ സി.എച്ച്.വെള്ളച്ചി (79) അന്തരിച്ചു. മക്കൾ: വനജ, സി.കെ.ശശിധരൻ, രാധ, സി.കെ.ജനാർദനൻ (കുവൈത്ത്).  മരുമക്കൾ: കെ.കുഞ്ഞിരാമൻ, അനിത (ഇരുവരും പടന്നക്കാട്), എം.വി.തമ്പാൻ (കരിവെള്ളൂർ), സി.വി.ബിന്ദു (വെള്ളമുണ്ട, അട്ടേങ്ങാനം).  

ഹരീഷ്
കരിയാട്: പള്ളിക്കുനിയിലെ കല്ലന്റെവിട ഹരീഷ് (47) അന്തരിച്ചു. ചെന്നൈ ‘ദിനതന്തി’യിൽ ജീവനക്കാരനാണ്. പരേതയായ പദ്മിനി അമ്മയുടെയും ചോതിയോട്ട് കരുണാകരൻ അടിയോടിയുടെയും മകനാണ്. ഭാര്യ: പ്രിയ. മകൻ: ദർശിത്. സഹോദരങ്ങൾ: ഗിരീഷ്, വിദ്യ. 

മുഹമ്മദ്കുട്ടി
മൊറയൂർ: കുന്നത്തീരി എരഞ്ഞിക്കൽ തലാപ്പിൽ മുഹമ്മദ്കുട്ടി (65) അന്തരിച്ചു. ഭാര്യ: റംല. മക്കൾ: നൗഫാദ് (ജിദ്ദ), നിഷാദ് (ദുബായ്), ലുബ്ന, ഷിബ്ന. മരുമക്കൾ: ജസീന, അബ്ദുൽഅസീസ് (ഡൽഹി), റഹീസ്. സഹോദരങ്ങൾ: കുഞ്ഞഹമ്മദ്കുട്ടി, മൈമുന (ബേപ്പൂർ).

അഹമ്മദ് മുസ്ലിയാർ
തിരൂരങ്ങാടി: പാലത്തിങ്ങൽ പള്ളിപ്പടിയിലെ ചപ്പങ്ങത്തിൽ അഹമ്മദ് മുസ്ലിയാർ(63) കർണാടകത്തിലെ ഷിമോഗയിൽ അന്തരിച്ചു. ഭാര്യമാർ: സഫിയ, ശരീഫ. മക്കൾ: ജാഫർ സാദിഖ്, ഖാലിദ്, ഉമ്മുസൽമ, ഉമ്മുകൂൽസു, റുഖിയ, അബൂബക്കർ സിദ്ദീഖ്, ഫാത്തിമത്ത് സഹ്റ, ഉമ്മുഹബീബ, മുഹമ്മദലി സഖാഫി, മൈമൂന, ആയിഷ.

സൈതാലി
വളാഞ്ചേരി: വെണ്ടല്ലൂർ തൊറോപറമ്പിൽ സൈതാലി (കുഞ്ഞാപ്പു-80) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ്കുട്ടി, അബ്ബാസ് (ഇരുവരും സൗദി), നഫീസ, സുലൈമാൻ. മരുമക്കൾ: സഫിയ, സുലൈഖ, ഫാത്തിമ, പരേതനായ കുഞ്ഞഹമ്മദ്.

മത്തായി
ഉഴവൂർ: ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് റിട്ട. ജീവനക്കാരൻ ആലക്കൽ മത്തായി (80) അന്തരിച്ചു. ഭാര്യ: മേരി കുമരകം കുഴക്കിൽ കുടുംബാംഗം. മക്കൾ: എൽസി (ഷിക്കാഗോ), രാജു (യു.കെ.),െബന്നി (ഷിക്കാഗോ), സോളി (ഷിക്കാഗോ). മരുമക്കൾ: തോമസ് വിരുത്തിക്കുളങ്ങര കല്ലറ, ഗീതാ കുഴിക്കാട്ട് പുത്തൻപുരയിൽ കല്ലറ, ബിന്ദു മുടക്കോടിയിൽ ചാമക്കാല, റെജി കാരിക്കൽ എസ്.എച്ച്.മൗണ്ട്.

വത്സമ്മ
കുഞ്ചിത്തണ്ണി: തേക്കിൻകാനം ഉപ്പുമാക്കൽ ജെയിംസിന്റെ ഭാര്യ വത്സമ്മ (65) അന്തരിച്ചു. പാലാ കോട്ടപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഷെൽജി, സുനിഷ്, സിനി. മരുമക്കൾ: സോണിയ കൈലിക്കൽ (മുള്ളരിങ്ങാട്), ബിജു വട്ടകാവുങ്കൽ (ബൈസൺവാലി). 

രാഘവപണിക്കർ
തെങ്ങമം: ഐക്കര വീട്ടിൽ റിട്ട. അധ്യാപകൻ കെ.എം.രാഘവപണിക്കർ (91) അന്തരിച്ചു. ഭാര്യ: ജാനമ്മ. മക്കൾ: ഗീത, ഗിരിജ, േഗാപകുമാർ (വിദ്യാഭ്യാസവകുപ്പ്), ഗംഗാ സുനിൽ. മരുമക്കൾ: ഗീതാകുമാരി, സുനിൽ (ഇന്ത്യൻ ആർമി), പരേതരായ വിജയകുമാർ, ശശികുമാർ.

ലക്ഷ്മിക്കുട്ടിയമ്മ 
വി.കോട്ടയം: സ്വാതന്ത്ര്യസമരസേനാനി മോഴുത്തറയിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (90) അന്തരിച്ചു. മക്കൾ: ടി.കെ.രവി (എസ്.ബി.ഐ. റിട്ട. മാനേജർ), എൻ.കെ.രമ, എൽ.ഐഷ (റിട്ട. അധ്യാപിക). മരുമക്കൾ: ഷീലാ രവി (റിട്ട. പ്രിൻസിപ്പൽ സെന്റ് മേരീസ് സ്കൂൾ), കെ.എൻ.സുഗതൻ (റിട്ട. അധ്യാപകൻ), പ്രസന്നകുമാർ (റിട്ട. സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി.). 

ഫിലിപ്പ് ജോർജ്‌
കൊട്ടാരക്കര: കിഴുട്ടുചിറയില് പരേതനായ കെ.പി.ജോര്ജിന്റെ മകന് ഫിലിപ്പ് ജോർജ്‌ (മനോജ്-47) അന്തരിച്ചു. മസ്കറ്റില് ജെര്മനി ലോയിഡ് ഉദ്യോഗസ്ഥനാണ്. ഭാര്യ: സ്മിത ഫിലിപ്പ് (മാവേലിക്കര മുളമൂട്ടില് കുടുംബാംഗം). മക്കള്: ജോര്ജ്, ജെഫ്. 

ഭാസ്കരൻ നായർ 
കരുവാറ്റ: വിമുക്തഭടൻ കൊല്ലമ്പറമ്പിൽ ഭാസ്കരൻ നായർ (84) അന്തരിച്ചു. ഭാര്യ: ഓമനയമ്മ. മക്കൾ: മോഹൻകുമാർ ( മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, കൊച്ചി), സുമ ബി.നായർ, ജയകുമാർ (ആർമി). മരുമക്കൾ: ലതാദേവി, ശ്രീകുമാർ, അമ്പിളി.