ജാനകി
അഴിഞ്ഞിലം: വലിയപറമ്പത്ത് മാടഞ്ചേരി പരേതനായ മാമന്റെ ഭാര്യ ജാനകി (103) അന്തരിച്ചു. മക്കൾ: വി.എം. ഷൺമുഖൻ (ഹിന്ദ് ഡൈസ് ആൻഡ് ടൂൾസ്, ചെറുവണ്ണൂർ), വിജയൻ (ഗീതാഞ്ജലി ഓഫ്സെറ്റ് പ്രിന്റേഴ്സ്, കോഴിക്കോട്), വത്സല, വനജ. മരുമക്കൾ: ലക്ഷ്മണൻ കടലുണ്ടി, ആനന്ദവല്ലി മണക്കടവ്, നിഷ കോഴിക്കോട്. 

നാരായണൻ
കൊയിലാണ്ടി: കണിയാം കുന്നമ്മൽ നാരായണൻ (75) അന്തരിച്ചു. ഭാര്യമാർ: പരേതയായ കോരങ്കണ്ടി നാരായണി, മാണിക്കോത്ത് ഭഗീരഥി. മക്കൾ: ജയേഷ്, ഗിരീഷ്, ഉമേഷ്, മണി, പരേതനായ ഹരീഷ്, പ്രഭിഷ്, റിനീഷ്. മരുമക്കൾ: ബിന്ദു, രജി, സിനു, ലിബ്ത, അഭിത.  

ലക്ഷ്മി അമ്മ
കായക്കൊടി: ഉണിക്കണ്ടവീട്ടിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ ലക്ഷ്മിഅമ്മ (85) അന്തരിച്ചു. മക്കൾ: ബാലൻ, പത്മിനി, രവീന്ദ്രൻ, പവിത്രൻ, സുമതി. മരുമക്കൾ: ശ്യാമള, നാരായണൻ, വനജ, മിനി, പരേതനായ ബാലകൃഷ്ണൻ.

അമ്മത്
പേരാമ്പ്ര: കൈപ്രം പഴയപള്ളിക്കൽ അമ്മത് (110) അന്തരിച്ചു. ഭാര്യ: പരേതയായ കുഞ്ഞാമി. മകൾ: ഷാഹിദ. മരുമകൻ: മുബാറക് ദേവർ കോവിൽ. 

ലീല
മൊകവൂർ: പരേതനായ പെരിങ്ങിണിത്താഴത്ത് ചന്തുക്കുട്ടിയുടെ ഭാര്യ ലീല (84) അന്തരിച്ചു. മക്കൾ: വത്സല (സ്റ്റാർ വീവേഴ്സ്, കക്കോടി), മോഹനൻ (മാതൃഭൂമി, കോഴിക്കോട്), ശോഭന, മരുമക്കൾ: ഹരിദാസൻ, സജിതകുമാരി, അനിൽകുമാർ. 

അന്നമ്മ
മൈക്കാവ്: പരേതനായ പാറപ്പാട്ട് (പടിഞ്ഞാറെക്കുറ്റ്) ചാക്കോയുടെ ഭാര്യ അന്നമ്മ (91) അന്തരിച്ചു. മക്കൾ: ഏലിയാമ്മ, മേരി, ലീല, സാറാമ്മ, അവറാച്ചൻ, അമ്മിണി, ചിന്നമ്മ, ഷേർളി, ഷാജു, തങ്കച്ചൻ, റോയി, ക്ലീറ്റസ്, മിനി, ജോബി. മരുമക്കൾ: ജോളി, ജോൺ, ലീല, എൽദോ, ജോർജ്, സാലി, ഓമന, വിജി, ബാരേഷ്, പരേതരായ ബേബി കാരപറമ്പിൽ, പോൾ ചെറുപറമ്പിൽ, സാബു കാരപറമ്പിൽ, ഷൈനി. 

മുഹമ്മദ്
പുതുപ്പാടി: ഈങ്ങാപ്പുഴ കാക്കുഞ്ഞിയിൽ മുഹമ്മദ് (77) അന്തരിച്ചു. ഈങ്ങാപ്പുഴ മഹല്ല് മുൻ റിസീവർ ആയിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ ഖാദർ, അഹമ്മദ് കുട്ടി, അബ്ദുൾ നാസർ, ഷാനിദ. മരുമക്കൾ: അഷ്റഫ്, സുലൈഖ, റസിയ, മൈമൂന. 

വാസു
ചാത്തമംഗലം: വെള്ളന്നൂർ മേക്കടക്കാവിൽ വാസു (72) അന്തരിച്ചു. ഭാര്യ: കൗസല്യ. മക്കൾ: നിഷ, ഷീന. മരുമക്കൾ: അനീഷ്, ഷാജി.

 ജോസഫ് 
ചുണ്ടക്കര: പള്ളിക്കുന്ന് ചുണ്ടക്കര എതിർവേലിൽ ജോസഫ് (ജോൺ 90) അന്തരിച്ചു. ഭാര്യ: പരേതയായ ത്രേസ്യാക്കുട്ടി. മക്കൾ: വൽസ (റിട്ട. അധ്യാപിക, ആർ.സി.യു.പി. പള്ളിക്കുന്ന്), ബേബി (റിട്ട. അധ്യാപിക, ജി.എച്ച്.എസ് പനമരം), മേരി (എൽ.ഐ.സി. ഏജന്റ്, കല്പറ്റ), ജോസ് (ഡിവൈസസ് കല്പറ്റ), പോൾസൺ (കാലിക്കറ്റ് യൂണിവേഴ്സിറ്റി), പുഷ്പ (ഡീപോൾ പബ്ലിക് സ്കൂൾ കല്പറ്റ), സണ്ണി ജോസഫ് (സീനിയർ ആർട്ടിസ്റ്റ്, മാതൃഭൂമി യാത്ര.) മരുമക്കൾ: പി.ഡി. ജോർജ് (റിട്ട. ആർമി), സി. സുധാകരൻ (തേജസ് കല്പറ്റ), ഡോ. ഷീജ (ആൽവിൻ ഹോമിയോ ക്ലിനിക് കല്പറ്റ), ബെന്നി (വിഷൻ ഹോണ്ട, കോഴിക്കോട്.), ജോണി (മോണാലിസ, കല്പറ്റ), സ്വപ്ന (ദേവഗിരി എച്ച്.എസ്.എസ്. കോഴിക്കോട്). 

 

ആലിക്കോയ
കുറ്റിച്ചിറ: വാണിശ്ശേരി സി.പി.എം. ആലിക്കോയ (79) ഇടിയങ്ങര മിശ്ക്കാത്ത് മദ്രസയ്ക്ക് മുൻവശമുള്ള ഇടവഴിയിൽ മകളുടെ വസതിയായ വലിയകത്ത് അന്തരിച്ചു. ഭാര്യ: ചെറിയ നാലകത്ത് ഫാത്തിമ്മ (ബിച്ചാത്തു). മക്കൾ: ഇഫ്സു റഹ്മാൻ (ജുബൈൽ, സൗദി), യാസിർ അലി (ദുബായ്), ലൈല, വഹീദ, സാഹിന. മരുമക്കൾ: വലിയകം ഹാഷിം, നടുവിലകം ബാവ ഹുസൈൻ, ചെറിയകത്ത് കദീജ, കൊയസ്സൻ വീട്ടിൽ ലമിസ. സഹോദരങ്ങൾ: സി.പി.എം. ആമിനബി, പരേതരായ സി.പി.എം. മമ്മു, അബ്ദുള്ള കോയ, ഉമ്മർകോയ, ഹസ്സൻകോയ, കദീശബി, ഇച്ചാത്തു, ഇച്ചെയ്ശി. 

കുമാരൻ കിടാവ്
ചെങ്ങോട്ടുകാവ്: വിമുക്തഭടൻ പുല്ലാട്ട് കുമാരൻ കിടാവ് (80) അന്തരിച്ചു. ഭാര്യ: ജയന്തി. മക്കൾ: രാഖി (പ്രിൻസിപ്പൽ ഓഫീസ്, കോഴിക്കോട് മെഡിക്കൽ കോളേജ്), രാഗേഷ് (വി.ഇ.ഒ., തിക്കോടി ഗ്രാമപ്പഞ്ചായത്ത്). മരുമക്കൾ: കെ.വി. ശ്രീനാഥ് (ക്യുറേറ്റർ, പുരാവസ്തുവകുപ്പ്), വിദ്യ. 

  ജോസ്    
 മുണ്ടൂര്: വരടിയം ചക്രമാക്കില് ചാക്കുവിന്റെ മകന് ജോസ് (64) അന്തരിച്ചു. ഭാര്യ: ജാന്സി. മക്കള്: ജെറിന്, ജിഷ, ജെറോം. മരുമക്കള്: നനിത, ജോമേഷ്. 

 ദിവാകരൻ 
 മാള: കുഴൂര് പാലേത്ത് ദിവാകരന് (72) അന്തരിച്ചു. ഭാര്യ: ഓമന. മക്കള്: ദീപ, ദിലീഷ്. മരുമക്കള്: അജിത്കുമാര്, സന്ധ്യ.  

കുഞ്ഞീശു
ആളൂർ: റിട്ട. കെ.എസ്.ഇ.ബി. എക്സിക്യുട്ടീവ് എൻജിനീയർ അരീക്കാട്ട് കുഞ്ഞീശു (63) അന്തരിച്ചു. ഭാര്യ: മേഴ്സി. മക്കള്: സിറിൾജോസ് (യു.എസ്.എ.), മെറിൽ ആന്റണി (കാനഡ), ആൻമരിയ (ഫാര്മസിസ്റ്റ്,  സെന്റ് ജെയിംസ് ആശുപത്രി, ചാലക്കുടി). 

പ്രഭാകരൻ
മുല്ലശ്ശേരി: മരയ്ക്കാത്ത് പ്രഭാകരൻ (78) അന്തരിച്ചു. ഭാര്യ: പ്രേമാവതി. മക്കൾ: രേഖ, രമ, പ്രവീൺ. 

മറിയം  
താഴേക്കാട്: പരേതനായ വടക്കൂടന് കരിയാട്ടി അന്തോണിയുടെ ഭാര്യ മറിയം (93) അന്തരിച്ചു. 

 പി.കെ. സെയ്തുമുഹമ്മദ്   

വാടാനപ്പള്ളി: വാടാനപ്പള്ളി ബീച്ച് പോസ്റ്റ് ഓഫീസിന് സമീപം പുതിയവീട്ടില് പി.കെ. സെയ്തുമുഹമ്മദ് (80) അന്തരിച്ചു. മുസ്ലീം ലീഗ് ഏങ്ങണ്ടിയൂര് പഞ്ചായത്ത് മുന് പ്രസിഡന്റും സമസ്ത ചേറ്റുവ മേഖലാ മുന് പ്രസിഡന്റുമാണ്. ഭാര്യ: ഹഫ്സ. മക്കള്: സലിം (കുവൈത്ത്), ഷാഹിദ, യഹ്യ, സൈഫുദീന്, റഷീദ് (കുവൈത്ത്), സക്കരിയ (കുവൈത്ത് കെ.എം.സി.സി. മണലൂര് നിയോജകമണ്ഡലം ട്രഷറര്). മരുമക്കള്: ഫാത്തിമ, നാസര്, ഷെമീറ, സഫറുന്നിസ, ജാന്സ, നൂര്ജഹാന്.  

കമലാക്ഷി 
കൊടുങ്ങല്ലൂര്: അഴീക്കോട് കൊട്ടിക്കല് പെട്ടിക്കാട്ടില് സുബ്രഹ്മണ്യന്റെ ഭാര്യ കമലാക്ഷി (76) അന്തരിച്ചു. മക്കള്: ശിവാനന്ദന്, അംബിക, രമേഷ്. മരുമക്കള്: രത്ന, ബോസ്, തുളസി.

അന്നംകുട്ടി
കോട്ടാറ്റ്: മറ്റത്തിൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നംകുട്ടി (92) അന്തരിച്ചു. തലോർ പെരിഞ്ചേരി കുടുംബാംഗമാണ്. മക്കൾ: സണ്ണി, ജോസ്ഫീന, പോൾ, ലാലി, ബെന്നി, രാജു. മരുമക്കള്: സിസിലി, ബിനോയ്, ഷീബ, രാജൻ, ജോളി, ജീന.   

ഫാ. ജോസ് ചിറയത്ത് 
ചേലക്കോട്: ചിറയത്ത് തറയിൽ പരേതനായ ഔസേപ്പിന്റെ മകൻ ഫാ. ജോസ് ചിറയത്ത് (80) അന്തരിച്ചു. 

പെണ്ണമ്മ

പോത്താനിക്കാട്: പനങ്കര ‘ലൗ ഹോം’ സ്ഥാപകന്  നെടുംതടത്തില് (ചൂരക്കുഴി) എന്.പി. മാത്തപ്പന്റെ ഭാര്യ പെണ്ണമ്മ (77) അന്തരിച്ചു. ഭരണങ്ങാനം കുന്നേപ്പുരയിടത്തില് കുടുംബാംഗമാണ്. മക്കള്: സലിം മാത്യു, അശോക് മാത്യു (പോള്സണ് പ്രസ്, മൂവാറ്റുപുഴ), ജമുന മാത്യു ചാള്സ് (ടീച്ചര്, മുള്ളരിങ്ങാട്).  മരുമക്കള്: ബിനി കെ. ജോസ് കാഞ്ഞിരക്കൊമ്പില് നെടിയശാല (ടീച്ചര്, തൊടുപുഴ), ചാള്സ് പോള് വാട്ടപ്പിള്ളില് ചാത്തമറ്റം (ആലുവ). 

 കൂട്ടപ്ലാക്കിൽ കെ.വി. എബ്രഹാം 

തിരുമറയൂർ: മലങ്കര കത്തോലിക്കാ സഭ തിരുവല്ല രൂപതാധ്യക്ഷനായിരുന്ന കാലംചെയ്ത ഐസക് മാർ യൂഹാനോൻ മെത്രാപ്പോലീത്തയുടെ സഹോദരൻ തിരുമറയൂർ കൂട്ടപ്ലാക്കിൽ കെ.വി. എബ്രഹാം (അവറാൻകുട്ടി സാർ-86) അന്തരിച്ചു. ഭാര്യ: പരേതയായ കണിയാമ്പറമ്പിൽ സാറാമ്മ. മക്കൾ: ബാബു, ബോബി, ബിബി, ബിനി. മരുമക്കൾ: റെയ്മോൾ, റജിക്കുട്ടി, ജോജി, സജിൻ. പരേതനായ ഫാ. ജേക്കബ് മറ്റൊരു സഹോദരനാണ്. 

കുഞ്ഞുഫാത്തിമ
കളമശ്ശേരി: ഹിദായത്ത് നഗര് പാണാട്ടില് കുഞ്ഞുഫാത്തിമ (87) അന്തരിച്ചു. മക്കള്: അബ്ദുല് സലാം , അബ്ദുല് അസീസ് (ജമാ അത്തെ ഇസ്ലാമി, കളമശ്ശേരി ഏരിയ പ്രസിഡന്റ്), അബ്ദുല് നാസര്, അബ്ദുല് ജബ്ബാര്, അബ്ദുല് ജലീല്, താഹിറ, ആരിഫ, നദീറ.

ഏലിയാമ്മ
കൂത്താട്ടുകുളം: മണ്ണത്തൂര് (കിഴുമുറി) ഞറാതടത്തില് പരേതനായ പൈലിയുടെ ഭാര്യ ഏലിയാമ്മ (82) അന്തരിച്ചു. മക്കള്: മേരി, മോളി, ലാലി, പരേതനായ പൗലോസ്. 

തങ്കമണി

അരൂർ: അരൂർ മാക്കാപ്പറമ്പിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ തങ്കമണി (78) അന്തരിച്ചു. മക്കൾ: ശൈലജ, ഗണേശൻ, ചന്ദ്രൻ, രമേശൻ, ബിന്ദു. മരുമക്കൾ: സിന്ധു, പ്രിയ, നീത, രമണൻ, പരേതനായ ചന്ദ്രൻ. 

വി.ആർ. ഹരിലാൽ

അരൂർ: ആലപ്പുഴ പിച്ചു അയ്യർ ജങ്ഷനിൽ ‘കൈലാസ്’ വീട്ടിൽ വി.ആർ. ഹരിലാൽ (89) അന്തരിച്ചു.
 ഭാര്യ: പരേതയായ ശ്യാമള. മക്കൾ: അരുൺ, രേഖ. മരുമക്കൾ: അപ്സര, ജയചന്ദ്രൻ. 

എം.ഡി. ജോസ്
 പുക്കാട്ടുപടി: മാടപ്പിള്ളി പരേതനായ എം.വി ഡേവിഡിന്റെ മകൻ എം.ഡി. ജോസ് (61) അന്തരിച്ചു. ഭാര്യ: മേരി. മൂക്കന്നൂർ വയലിപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ക്ലിയ, ലിയ. മരുമക്കൾ: നവീൻ മാത്യു മല്ലപ്പള്ളി, അശോക് റോയ് പുനലൂർ. 

 ത്രേസ്യ

കോതമംഗലം: കടവൂര് കൂട്ടുങ്കല് പരേതനായ ജോണിന്റെ (കുഞ്ഞ്) ഭാര്യ ത്രേസ്യ (71) അന്തരിച്ചു. കോടിക്കുളം തോയലില് കുടുംബം. മക്കള്: ലിസി, ജോസ് (ജബല്പ്പുര്), വിന്സന്റ്, ജിമ്മി, എല്സി (നഴ്സ് ചാഴികാട്ട് ആശുപത്രി തൊടുപുഴ). മരുമക്കള്: തങ്കച്ചന് കോയിക്കക്കുടി നീണ്ടപാറ, ലിജി മേക്കുന്നേല് എറണാകുളം, ജിറ്റി (ഗവ. ഹയര്സെക്കൻഡറി കടവൂര്), ചാരക്കുന്നത്ത് മുട്ടം, സിന്സി കാട്ടാംകോട്ടില് കൊടുവേലി, സന്ദീപ് പാലത്തിന്തലക്കല് നെല്ലാപ്പാറ.

ജോസ്
മഞ്ഞപ്ര: മഞ്ഞക്കാലായില് വീട്ടില് തോമസിന്റെ മകന് ജോസ് (59) അന്തരിച്ചു. ഭാര്യ: ഡെയ്സി. 

അംബിക തമ്പുരാട്ടി
തിരുവനന്തപുരം: പൂഞ്ഞാർ കോയിക്കൽ മാവേലിക്കര മണ്ണൂർ മഠത്തിൽ പരേതനായ രാമവർമ്മ രാജയുടെ ഭാര്യ അംബിക തമ്പുരാട്ടി (87) അന്തരിച്ചു. മക്കൾ: രഘുവർമ്മ (റിട്ട.അഡീഷണൽ സെക്രട്ടറി), ഗിരി വർമ്മ (ബിസിനസ്), രാജീവ് വർമ്മ, വേണു വർമ്മ. മരുമക്കൾ: ശോഭാകുമാരി, രജിത വർമ്മ, സുചിത്ര. 

എ.രാമസ്വാമിപ്പിള്ള
നെടുമങ്ങാട്: മുക്കോലയ്ക്കല് ഗീതാഭവനില് എ.രാമസ്വാമിപ്പിള്ള (86-നെടുമങ്ങാട് റാംസസ് സ്റ്റുഡിയോ സ്ഥാപകന്) അന്തരിച്ചു. ഭാര്യ: മനോന്മണി അമ്മ. മക്കള്: ഗീത, സരസ്വതി, സുധാശങ്കര് (ഐ.ടി.ഐ. ഡയറക്ടറേറ്റ്), ആര്.ഗോപകുമാര് (ജന്മഭൂമി, നെടുമങ്ങാട് ലേഖകന്).മരുമക്കള്: കേശവപെരുമാള് പിള്ള, തിലക്, പ്രിയ, പരേതയായ സരിത.

ചാള്സ്

നെയ്യാറ്റിന്കര: മണലൂര് കിണറ്റിന്കര പുത്തന്വീട്ടില് ചാള്സ് (90) അന്തരിച്ചു. ഭാര്യ: റോസമ്മാള്. 

വി.കമലാസനൻ
കുഴിത്തുറ: അണ്ടുകോട് വേലായുധ ഭവനിൽ വി.കമലാസനൻ (74) അന്തരിച്ചു. ഭാര്യ: പി.രാധ. മക്കൾ: ശ്രീകാന്ത്, ശ്രീരഞ്ജിത്, ശ്രീജിത്ത്. മരുമക്കൾ: എം.ലീഷ്ണ, ബി.കാർത്തിക, എസ്.അമ്പിളി. 

ജെ.ശ്യാമള
വെള്ളനാട്: മരുതുംകുന്നത്ത് വീട്ടിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ ജെ.ശ്യാമള(74) അന്തരിച്ചു. മക്കൾ: രാജശ്രീ എസ്., പരേതനായ ജ്യോതിഷ്കുമാർ ആർ.എസ്., രമാദേവി ആർ.എസ്. 

ദാമോദരൻ നായർ
നെയ്യാറ്റിൻകര: തത്തിയൂർ പള്ളിവിള രാഹുൽ നിവാസിൽ ദാമോദരൻ നായർ(85) അന്തരിച്ചു. 

ധര്മ്മം
വെമ്പായം: കൊഞ്ചിറ കൃഷ്ണഭവനില് എസ്. ചെല്ലപ്പനാചാരിയുടെ ഭാര്യ ധര്മ്മം (85) അന്തരിച്ചു. മക്കള്: സി.ഡി.കൃഷ്ണന്, സി.ഡി.മുരുകന്, സി.ഡി.അഴകമ്മാള്, സി.ഡി.അനന്തകൃഷ്ണന്, സി.ഡി.വിജയ, സി.ഡി.ചന്ദ്ര.  

അജയകുമാർ
കിളിമാനൂർ: പോങ്ങനാട് ആലത്തുകാവ് മേലേവിള വീട്ടിൽ അജയകുമാർ (46) അന്തരിച്ചു. ഭാര്യ: ലീനകുമാരി. മക്കൾ: അമൽജിത്ത്, അഭിജിത്ത്. 

രാധാകൃഷ്ണൻ നായർ
കല്ലറ: മരുതമൺ രമാ ഭവനിൽ രാധാകൃഷ്ണൻ നായർ (50) അന്തരിച്ചു. ഭാര്യ: രമ. മക്കൾ: വിനീത്, വിവേക്. 

ഗൗരി അമ്മ
വടശ്ശേരിക്കോണം: ശ്രീനാരായണപുരം പടിഞ്ഞാറ്റതിൽ വീട്ടിൽ ഗൗരി അമ്മ (80) അന്തരിച്ചു. മക്കൾ: ബാബു, അനി. മരുമക്കൾ: സുനിത, മഞ്ജു. 

എന്.ജി. ചന്ദ്രന് പിള്ള
മുംബൈ: ഡോംബിവ്ലിയിലെ അമ്മ ജ്യോതിഷാലയത്തിലെ ജോത്സ്യൻ എന്.ജി. ചന്ദ്രന് പിള്ള (75) അന്തരിച്ചു. ഡോംബിവ്ലി ഈസ്റ്റിലെ ജലറാം മന്ദിറിന് സമീപമുള്ള ശ്രീജി പാലസിലെ രമണി വിഹാറിലാണ് താമസം. തൃശ്ശൂര് പെരിങ്ങോട്ടുകര സ്വദേശിയാണ്. ഭാര്യ: പരേതയായ രമണി സി. പിള്ള. മക്കള്: പ്രസാദ് പിള്ള, പ്രദീപ് പിള്ള. മരുമക്കള്: മഞ്ജുലത, ജയശ്രീ. ശവസംസ്കാരം ഡോംബിവ്ലിയില് നടന്നു.

 കമലാക്ഷി നാരായണന്     
ന്യൂഡല്ഹി: വസന്ത്കുഞ്ചിലെ വസന്ത് അപ്പാര്ട്ട്മെന്റില് കൂത്താട്ടുകുളം, പാലക്കുഴ കട്ടിമുട്ടത്തു വീട്ടില് പരേതനായ സി.കെ. നാരായണന്റെ ഭാര്യ കമലാക്ഷി നാരായണന് (71) അന്തരിച്ചു. മക്കള്: ജഗ്ജീവന്, ജയന്, ജയശ്രീ (ഡല്ഹി). ശവസംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് കൂത്താട്ടുകുളത്തെ വസതിയില്.   

കല്യാണിക്കുട്ടിയമ്മ
ചെന്നൈ: പരേതനായ വി.കെ.ഗോപാലന് നമ്പ്യാരുടെ (റിട്ട. റെയില്വേ പോലീസ്, ചെന്നൈ) ഭാര്യ കൈതേരി മാണിക്കോത്ത് കല്യണിക്കുട്ടിയമ്മ (90) അന്തരിച്ചു. 
എരുവട്ടി സ്വദേശിയാണ്. മക്കള്: ജയശ്രീ, ജഗദളപ്രതാപന് (ഇരുവരും ചെന്നൈ). മരുമക്കള്: തങ്കരാജ്, രാജേശ്വരി. സഹോദരങ്ങള്: കെ.എം.മാധവി, കെ.എം.ജാനകി.

 ദിവാകരൻ 
മൈനാഗപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി സന്തോഷ് ഭവനിൽ ദിവാകരൻ (73) അന്തരിച്ചു. ഭാര്യ: സ്വർണമ്മ. മക്കൾ: സജികുമാർ, സന്തോഷ്കുമാർ, സരിതകുമാരി. മരുമക്കൾ: ഗിരിജ, ലതിക, ഉണ്ണി. 

കല്യാണി
കാസര്കോട്: അടുക്കത്തുബയല് ബീച്ചിലെ ശകുന്തളാ നിലയത്തിലെ കല്യാണി (90) അന്തരിച്ചു. ഭര്ത്താവ്: പരേതനായ കാസര്കോട് കണ്ണന് കാരണവര്. മക്കള്: ശകുന്തള, സുലോചന, സുജാത, ബാബു, പരേതനായ കീഴൂര് കണ്ണന് കാരണവര്. മരുമക്കള്: ശശി , കൊട്ടന് (കാസര്കോട്), പ്രസന്ന ബാബു (കാഞ്ഞങ്ങാട്), പരേതനായ മോഹനന്. 

ഫിലിപ്പ്
പയ്യാവൂർ: ഉപ്പുപടന്നയിലെ ആനിമൂട്ടിൽ ഫിലിപ്പ് (52) അന്തരിച്ചു. ഭാര്യ: കണ്ടകശ്ശേരി തേവർമറ്റത്തിൽ കുടുംബാംഗം ലൈസ. മക്കൾ: അനുമോൾ, അഞ്ജു. മരുമകൻ: സുനിൽ ജോസ് വടക്കേവട്ടുകുളത്തിൽ. 

ത്രേസ്യാമ്മ
കേളകം: കേളകത്തെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കുന്നേൽ ചെറിയാന്റെ ഭാര്യ ത്രേസ്യാമ്മ (87) അന്തരിച്ചു. മക്കൾ: ബാബു (കേളകം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്), വത്സമ്മ, തങ്കച്ചൻ, ആലീസ്. മരുമക്കൾ: അബ്രഹാം, ടെസി, ഫിലിപ്പ്, ആനീസ്. 

ഹരിദാസൻ
പിലാത്തറ: മണ്ടൂരിലെ കല്ലത്ത് ഹരിദാസൻ (42) അന്തരിച്ചു. പരേതനായ കണ്ണോത്ത് വീട്ടിൽ ദാമോദരന്റെയും ഭാർഗവിയുടെയും മകനാണ്. ഭാര്യ: പ്രിയ (ചമ്പ്രങ്ങാനം, നീലേശ്വരം). മകൾ: ദേവശ്രീ. സഹോദരങ്ങൾ: സിന്ധു, രഘുനാഥൻ.

രാധ
മമ്പറം: പരേതരായ കുഞ്ഞിരാമന്റെയും ആലമ്പള്ളി മാതുവിന്റെയും മകൾ മമ്പറം പടിഞ്ഞിറ്റാംമുറി ചന്ദ്രകാന്തത്തിൽ ആലമ്പള്ളി രാധ (77) അന്തരിച്ചു.കോളയാട് പട്ടികവർഗ വികസനവകുപ്പ് ഹോസ്റ്റൽ വാർഡനായും ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി നഴ്സിങ് സ്കൂൾ ഹോസ്റ്റൽ വാർഡനായും സേവനമനുഷ്ഠിട്ടുണ്ട്. സഹോദരങ്ങൾ: ശാന്ത (അഞ്ചരക്കണ്ടി), സൗമിനി (പൊന്ന്യം), വസന്ത (കീഴത്തൂർ), സീത, പരേതനായ ചന്ദ്രൻ.

അമ്പൂഞ്ഞി
നീലേശ്വരം: ചാത്തമത്ത് തച്ചറാറ്റിപ്പില് അമ്പൂഞ്ഞി (90) അന്തരിച്ചു. ഭാര്യമാര്: പരേതരായ പാറു, കാരിച്ചി. മക്കള്: പ്രഭാകരന് (മയിച്ച), നന്ദിനി (തുരുത്തി), രാമചന്ദ്രന്, അരവിന്ദന്, ജഗജീവന്, പവിത്രന്, മന്മദന്, പ്രസീത, പ്രസാദ്. മരുമക്കള്: വത്സല (തടിയന് കൊവ്വല്), കണ്ണന് അന്തിത്തിരിയന് (തുരുത്തി), ലത (പാലായി), ഉഷ (പടന്നക്കാട്), ഗിരിജ (ചാത്തമത്ത്), വിനീത (കൊളവയല്, കാഞ്ഞങ്ങാട്), പ്രീത (ചാത്തമത്ത്), ദാസന് (മാവിലാകടപ്പുറം). സഹോദരങ്ങള്: മാധവി , ഉമ്പിച്ചി (കാര്യങ്കോട്), കുഞ്ഞികോരൻ, ശ്രീധരന് , പരേതരായ അമ്പാടി, നാരായണന്.   

ദാമോദരൻ നായർ
ചൊക്ലി: ഒളവിലം മയില്യാട്ട് മടപ്പുരയ്ക്ക് സമീപം ചെങ്ങണ്ടിയിൽ ദാമോദരൻ നായർ (74) അന്തരിച്ചു. 

ബാലകൃഷ്ണന് നമ്പ്യാര്
കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് കൊറ്റാളിക്കാവിന് സമീപം റീജാലയത്തില് പി.എം.ബാലകൃഷ്ണന് നമ്പ്യാര് (65) അന്തരിച്ചു. ചേലേരിമുക്കില് അപ്പുവൈദ്യര് സ്മാരക വായനശാലയ്ക്ക് സമീപം മരവ്യാപാരിയാണ്. ഭാര്യ: പുഷ്പജവല്ലി. മക്കള്: റീജ, റിജു (സി.ആർ.പി.എഫ്.), റിജില് (തായ്ലൻഡ്). മരുമക്കള്: സന്തോഷ് (ട്രിച്ചി), അഖില, പ്രബിഷ. സഹോദരങ്ങള്: ഹരിദാസന് (ഗള്ഫ്), ബാബുരാജ് (മുണ്ടേരി), സരോജിനി, ഗീത, തങ്കമണി. 

മുല്ലച്ചേരി കമലാക്ഷൻ നായർ

ബേത്തൂർപാറ: ബേത്തൂർപാറ എ.എൽ.പി. സ്കൂൾ പ്രഥമാധ്യാപകനായിരുന്ന ആലന്തട്ട മുല്ലച്ചേരി കമലാക്ഷൻ നായർ (85) അന്തരിച്ചു. സ്കൂൾ സ്ഥാപക മാനേജർ പരേതനായ കാനത്തൂർ പുതുക്കുടി രാഘവൻ നായരുടെയും പരേതയായ മുല്ലച്ചേരി കല്യാണിയമ്മയുടെയും മകനാണ്. അവിഭക്ത ബേഡകം പഞ്ചായത്തംഗമായിരുന്നു. ഭാര്യ: കോടോത്ത് ലക്ഷ്മി അമ്മ. മക്കൾ: ഹേമലത നമ്പ്യാർ (സെക്രട്ടറി, പുത്തിഗെ- എൺമകജെ അർബൻ സഹകരണ സംഘം), സുരേഷ്കുമാർ കോടോത്ത് (കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ), ഷീല നമ്പ്യാർ. മരുമക്കൾ: പി.നാരായണൻ നമ്പ്യാർ (മുൻ സെക്രട്ടറി, മുഗു സർവീസ് സഹകരണ ബാങ്ക്), ചേവിരി നിഷ (മുതിരങ്ങാനം), കെ.പവിത്രൻ നമ്പ്യാർ (കൂത്തുപറമ്പ്).  സഹോദരങ്ങൾ: എം.പദ്മാവതി അമ്മ (വരിക്കുളം, കുളത്തൂർ), എം.നാരായണൻ നായർ (പെരിയ), എം.ഗോപാലൻ നായർ (പരപ്പക്കെട്ട്), എം.ചന്ദ്രൻ നായർ (തട്ടുമ്മൽ), എം.കുഞ്ഞിരാമൻ നായർ (വിദ്യാനഗർ), എം.ബേബി നായർ (വിദ്യാനഗർ), എം.ശ്രീകുമാർ (കൊളത്തൂർ), പരേതനായ എം.കേശവൻ നായർ (മരുതംകര).  

ഹംസ
ആലിപ്പറമ്പ്: തൂതയിലെ പറമ്പൻ ഹംസ (85) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കൾ: ബഷീർ, അബ്ദുൽമജീദ്, നാസർ, അൻവർ, മുസ്തഫ, ആയിഷ, മൈമൂന. മരുക്കൾ: മൈമൂന, സാജിത, ഷറീന, മാസിദ, സുലൈഖ, അയമു, പരേതനായ ഹംസ.

സൽമ
വളാഞ്ചേരി: ആൻഡമാനിൽ സ്ഥിരതാമസമായിരുന്ന കാവുംപുറം പടിഞ്ഞാക്കര പരേതനായ കുളത്തിങ്ങൽത്തൊടി അലവിയുടെ ഭാര്യ സൽമ (65) അന്തരിച്ചു. മക്കൾ: മുഹമ്മദ് (വാട്ടർ അതോറിറ്റി, ആൻഡമാൻ), ബഷീർ, ഉമ്മർ (പി.ഡബ്ള്യു.ഡി. ആൻഡമാൻ), ഉസ്മാൻ, സുഹറ, ആയിഷ (ഇരുവരും പോലീസ്, ആൻഡമാൻ), ആമിന. മരുമക്കൾ: സുലൈഖ, സക്കീന, ഹാജറ, സുലൈഖ.

കദിയ
പെരുവള്ളൂർ: തോട്ടശ്ശേരിയറ ചെമ്പൻ കുഞ്ഞീൻഹാജിയുടെ ഭാര്യ മനയംതൊടി കദിയ ഹജ്ജുമ്മ (78) അന്തരിച്ചു. മക്കൾ: കുഞ്ഞാലി, അസ്സൈൻ, അബ്ദൽലത്തീഫ്, അബ്ദുൽറഷീദ് (ജിദ്ദ), ആയമ്മ. മരുമക്കൾ: കദീജ, സുഹ്റ, മൈമൂന, സക്കീന, കുഞ്ഞിമുഹമ്മദ്.

ഭാസ്കരൻ
ബി.പി. അങ്ങാടി: കപ്പൽപടിക്കൽ ഭാസ്കരൻ (65) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കൾ: ഷൈജു, ഷൈനി, ശ്രീജ, സരിത. മരുമക്കൾ: അംബിക, അനിൽകുമാർ, ലിജീബ്, അനിൽ.

ഉണ്ണൂലി
പെരിന്തൽമണ്ണ: എരവിമംഗലം പരേതനായ വീട്ടിക്കാംതൊടി ചാമിയുടെ ഭാര്യ ഉണ്ണൂലി (93) അന്തരിച്ചു. മക്കൾ: അയ്യപ്പൻ, ബാലൻ, ഹരിദാസൻ, ഇന്ദിര, ലക്ഷ്മി, കൗസല്യ. മരുമക്കൾ: പാറുക്കുട്ടി, ശ്രീദേവി, ഷീബ, കുഞ്ഞുകുട്ടൻ, പരേതരായ ഗോപി, അയ്യപ്പൻ.

കാവ്യ
താനൂർ: കിഴക്കെ മുക്കോല സ്കൂളിന് സമീപം കുന്നശ്ശംവീട്ടിൽ പ്രേമന്റെ മകൾ കാവ്യ (16) അന്തരിച്ചു. താനൂർ ദേവധാർ സ്കൂൾ പ്ലസ്വൺ വിദ്യാർത്ഥിനിയാണ്. അമ്മ: സുനിത. സഹോദരങ്ങൾ: വിഷ്ണു, കീർത്തന. 

ഖമർ
മഞ്ചേരി: ചെറാക്കര റോഡിൽ പരേതനായ കൊണ്ടേങ്ങാടൻ ഇബ്രാഹിമിന്റെ മകൻ ഖമർ (48) അന്തരിച്ചു. കൊരമ്പയിൽ ക്ലോത്ത് മാർട്ടിന് സമീപം അരിമിൽ നടത്തുകയായിരുന്നു. 

അപ്പുട്ടി
താനൂർ: മുക്കോലയിലെ പഴയകാല ഹോട്ടൽ വ്യാപാരി പുതുവളപ്പിൽ (കാപ്പിക്കാർ) അപ്പുട്ടി (83) അന്തരിച്ചു. ഭാര്യ: തങ്കമ്മു കാടശ്ശേരി. മക്കൾ: രാധാകൃഷ്ണൻ, ഭരതൻ, ഗോപി, വിശ്വംഭരൻ, പ്രേമൻ, ലീല, ശാന്ത. 

ലക്ഷ്മി 
പാടൂർ: തരൂർ പ്ലാക്കപ്പറമ്പിൽ പരേതനായ ആണ്ടിയുടെ ഭാര്യ ലക്ഷ്മി (85) പാടൂർ കടമ്പിടിയിൽ അന്തരിച്ചു. മകൾ: ശിവകാമിനി.

പരമേശ്വരി
കറുകപുത്തൂർ: കിഴക്കുട്ടയിൽ പരേതനായ ഉണിക്കൃഷ്ണപണിക്കരുടെ ഭാര്യ പരമേശ്വരി (ബേബി അമ്മ - 85) അന്തരിച്ചു. മക്കൾ: ഉഷാദേവി, ഉമാദേവി.

രവീന്ദ്രൻ
കുനിശ്ശേരി: തെക്കേത്തറ ഓലശ്ശേരി കളത്തിൽ പരേതനായ കൃഷ്ണന്റെ മകൻ രവീന്ദ്രൻ (47) അന്തരിച്ചു. ഭാര്യ: മഞ്ജു. അമ്മ: സരോജിനി. സഹോദരങ്ങൾ: രതീഷ്, രജനി.

ഉണ്ണിക്കൃഷ്ണൻ  
കടമ്പഴിപ്പുറം: വേട്ടേക്കര കണ്ണംതോട്ടത്തിലെ കുരുവംപാടം ഉണ്ണിക്കൃഷ്ണൻ (49) അന്തരിച്ചു. ഭാര്യ: പ്രേമകുമാരി.   

മുസ്തഫ ഹാജി   
ഭീമനാട്: ഭീമനാട് ലക്ഷംകുന്ന് അച്ചിപ്ര വീട്ടിൽ മുസ്തഫ ഹാജി (76) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കൾ: ഫാത്തിമത്ത്സുഹ്റ, അബ്ദുൾനാസർ, സുബൈർ, റഷീദ, നവാസ്, റഷീന, റിയാസ്. 

  പ്രസില്ല ലിജു      
പുല്ലാട്: ചുങ്കപ്പുരയിൽ ലിജു സി.ജോസഫിന്റെ ഭാര്യ പ്രസില്ല ലിജു (38) അന്തരിച്ചു. പെരുമ്പാവൂർ ചെലമ്പികോട്ടിൽ കുടുംബാംഗമാണ്. മക്കൾ: ആൽവിൻ സി.ലിജു, അമിത് സി.ലിജു(ഇരുവരും തടിയൂർ കാർമൽ കോൺവെന്റ് ഇംഗീഷ് മീഡിയം സ്കൗൾ വിദ്യാർഥികൾ). 

 എം.ജി.ഹരികുമാര് 
   സീതത്തോട്: ആങ്ങമൂഴി മുരിക്കിന്കാലായില് എം.ജി.ഹരികുമാര് (42) അന്തരിച്ചു. ഭാര്യ: അജിത. മക്കള്: ആയുഷ്, ഹര്ഷ. 

ലില്ലിക്കുട്ടി സാം
അടൂർ: പഴകുളം വലിയവിളയിൽ സാം വർഗീസിന്റെ ഭാര്യ കോമല്ലൂർ നല്ലത്ര കുടുംബാംഗം ലില്ലിക്കുട്ടി സാം(56) അന്തരിച്ചു. മക്കൾ: സാലു, സാജു, സുബി. മരുമക്കൾ: ക്രിസ്റ്റീന, വിനോദ്. 

മറിയക്കുട്ടി െജയിംസ്
കളത്തൂക്കടവ്: പെമ്പിളകുന്നേൽ (അധികാരം) പരേതനായ പി.കെ.ജെയിംസിന്റെ ഭാര്യ മറിയക്കുട്ടി ജെയിംസ്(85) അന്തരിച്ചു.  മക്കൾ: ആൻസി(റിട്ട.ടീച്ചർ), ബാബു(യു.കെ.), ലാലി, ലൗലി, ജിമ്മിച്ചൻ(മസ്കറ്റ്), ജോസ്. 

 സി.കെ.കുഞ്ഞിക്കുട്ടന് 
മണക്കാട്: നെല്ലിക്കാവ് ചേന്നാട്ട് സി.കെ.കുഞ്ഞിക്കുട്ടന് (റിട്ട. കോടതി ജീവനക്കാരന്-72) അന്തരിച്ചു. ഭാര്യ: ശാരദ കോട്ടയം മടത്തറ കുടുംബാംഗം. മക്കള്: ദിലീപ്, ഷീബ, ഷീന. 

കൃഷ്ണൻ
തടിയൂർ: മരംകൊള്ളിൽ പരേതനായ കൊച്ചുകൊച്ചിന്റെ മകൻ കൃഷ്ണൻ(54) അന്തരിച്ചു. ഭാര്യ: ശാന്തമ്മ. മകൾ: ശരണ്യ. മരുമകൻ: അജയൻ. 

ചെറിയാൻ വെമ്പാല
മറയൂർ: മറയൂർ ചെറുവാട് വെമ്പാലയിൽ എബ്രഹാമിന്റെയും അന്നമ്മയുടെയും മകൻ ചെറിയാൻ(65) അന്തരിച്ചു. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ബിനു, ബിജു, ബിൻസി. 

കെ.കുട്ടൻപിള്ള
കടമ്പനാട്: കടമ്പനാട് 2160-ാംനമ്പർ ഭഗവതിവിലാസം എൻ.എസ്.എസ്. കരയോഗം മുൻ ഭരണസമിതി അംഗം കടമ്പനാട് തട്ടാരഴികത്ത് വീട്ടിൽ കെ.കുട്ടൻപിള്ള(89) അന്തരിച്ചു. ഭാര്യ: പരേതയായ കെ.കുട്ടിയമ്മ. മക്കൾ: കെ.ഗോപാലകൃഷ്ണപിള്ള, കെ.രാധാകൃഷ്ണപിള്ള, ടി.കെ.രാധാമണിയമ്മ(മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്ത് മുൻ മെമ്പർ). 

  രവീന്ദ്രൻ നായർ       
കുറിയന്നൂർ: കോളപ്രയിൽ രവീന്ദ്രൻ നായർ (68) അന്തരിച്ചു. ഭാര്യ: തങ്കമണി. മക്കൾ: ബിനുകുമാർ, അജികുമാർ. മരുമകൾ: വിനീത. 

തങ്കമ്മ
കുടമുരുട്ടി: ഉന്നത്താനി റെജിഭവൻ (തുമ്പോൺ) റിട്ട. അധ്യാപകൻ സുകുമാരന്റെ ഭാര്യ തങ്കമ്മ(70) അന്തരിച്ചു. മക്കൾ: റെജി, റെനി, റീന. മരുമക്കൾ: വിജിരാജ്, രാജേന്ദ്രൻ.

മറിയാമ്മ
തോക്കുപാറ: അമ്പഴച്ചാൽ നിരവത്തുകണ്ടത്തിൽ പരേതനായ ഇട്ടിയവിരയുടെ ഭാര്യ മറിയാമ്മ(95) അന്തരിച്ചു. പരേത വാരപ്പെട്ടി കുരുവിക്കാട്ടുകുടിയിൽ കുടുംബാംഗമാണ്. മക്കൾ: ബേബി, ജോയി, മത്തായി, ലിസി, സാബു, റോയി, പരേതനായ ജോസഫ്. മരുമക്കൾ: മേരി കൊഴക്കാട്ട്, സലോമി പോയേടത്തുകുടി, ലീലാമ്മ ഇടയനാൽ, മോളി പാലമലയിൽ, മിനി ചെള്ളാട്ട്, ജോളി പരത്തിപ്പിള്ളിൽ, പരേതനായ ബേബി ഒറമഠത്തിൽ. 

  ജോണ്
ചേര്ത്തല: നഗരസഭ 26-ാം വാര്ഡില് വല്ല്യാട്ടികരിയില് പി.എം.ജോണ് (ലോനച്ചന്-88) അന്തരിച്ചു. ഭാര്യ: കുറിച്ചി ചേക്കാത്തറ കുടുംബാംഗം അന്നമ്മ. മക്കള്: സി.ജെ.മാത്യു (ജില്ലാ സഹകരണ ബാങ്ക്, എറണാകുളം), അന്നമ്മ, സി.ജെ.ആന്റണി (അസി.സെക്രട്ടറി, ചെങ്ങളം പഞ്ചായത്ത്, കാസര്കോഡ്), സി.ജെ.വര്ഗീസ് (അധ്യാപകന്, ഹോളി ഫാമിലി ഹയര് സെക്കന്ഡറി സ്കൂള്, ചേര്ത്തല).
മരുമക്കള്: അന്നമ്മ (ബ്രാഞ്ച് മാനേജര്, കെ.എസ്.എഫ്.ഇ., പഴയന്നൂര്), സെബാസ്റ്റ്യന്, വി.ജെ.സുബിമോള് (ഫുഡ് സേഫ്റ്റി ഓഫീസര്, ചേര്ത്തല), സീന (അധ്യാപിക, സെയ്ന്റ് മൈക്കിള്സ് എച്ച്.എസ്., കാവില്). 

സണ്ണി
കുഞ്ചിത്തണ്ണി: ഉപ്പാർ ചിറ്റേടത്ത് സണ്ണി(51) അന്തരിച്ചു. ഭാര്യ: മിനി.  മക്കൾ: സബിൻ, സജ്മി.

പൊന്നമ്മ
മുളക്കുഴ: ഇലവങ്ങാട്ടു കിഴക്കേതില് പരേതനായ രവീന്ദ്രന് നായരുടെ ഭാര്യ പൊന്നമ്മ (83) അന്തരിച്ചു. മക്കള്: പുഷ്പ, ഉഷ, ശോഭ, സുനില്. മരുമക്കള്: നന്ദകുമാര്, അപ്പു, ശ്രീകുമാര്. 

സി.കെ.പൊന്നപ്പൻ
മുഹമ്മ: സി.സി. ജൂവലേഴ്സ് ഉടമ പുത്തനങ്ങാടി ദേവകിഭവനത്തിൽ സി.കെ.പൊന്നപ്പൻ (സി.സി.-59) അന്തരിച്ചു. യൂത്ത് കോൺഗ്രസ് മാരാരിക്കുളം ബ്ലോക്ക് മുൻ സെക്രട്ടറിയായിരുന്നു. 
ഭാര്യ: ഷീല (സെയിൽസ് ടാക്സ് ഓഫീസർ, ചേർത്തല). മക്കൾ: ഡോ. അഞ്ജലി, അഭിജിത്ത്.