ആഴ്ചവട്ടം: വീണക്കാട്ട് ദിനേശൻ റോഡിന് സമീപം കൊക്കിണിപ്പാടത്ത് പുഴക്കര സുമതി (സുഗന്ധി-62-റിട്ട. കല്ലായ് ഗണപത് ഹയർസെക്കൻഡറി സ്കൂൾ ലാബ്് അസിസ്റ്റന്റ്) അന്തരിച്ചു. ഭർത്താവ്: ഉള്ളാട്ടിൽ ബാബുരാജ് (സി.പി.എം. കൊക്കിണിപ്പാടം ബ്രാഞ്ച് മെമ്പർ). മകൻ: മാനസ് (സി.പി.എം. കൊക്കിണിപ്പാടം ബ്രാഞ്ച് മെമ്പർ). സഹോദരങ്ങൾ: ജയന്തി, കൈരളി. 

നാരായണൻ
കൊയിലാണ്ടി: കുറുവങ്ങാട് പനോളിക്കണ്ടി നാരായണൻ (75) ചെന്നൈയിൽ അന്തരിച്ചു.  ഭാര്യ: സൗമിനി.
 മക്കൾ: ബൈജു, റീന. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ലിജി. സഹോദരങ്ങൾ: ഭാസ്കരൻ, ബാലൻ, നാരായണി, കുമാരി.

പഴയകാല  ഫുട്ബോള്താരം  രമണന്
കണ്ണൂര്: പഴയ തലമുറയിലെ ഫുട്ബോള്താരം കണ്ണൂര് സ്പ്രിങ് ഫീല്ഡ് അപ്പാര്ട്ട്മെന്റില് കെ.വി.രമണന് (80) അന്തരിച്ചു. കണ്ണൂര് ബ്രദേഴ്സ് ക്ലബ്ബിലൂടെയാണ് കളിച്ചുവളർന്നത്. ജില്ലാ ടീമിനുവേണ്ടിയും മുംബൈ ഫീനിക്സ് ക്ലബ്ബിനു വേണ്ടിയും കളിച്ചിരുന്നു. ഭാര്യ: വസന്ത രമണന്. മകന്: നികേഷ് രമണന്. മരുമകള്: രഞ്ജിത നികേഷ്. 

അബൂബക്കർ
ഇരിട്ടി: ഉളിയിൽ കൂരൻമുക്ക് നസീമ മനസിലിൽ   ടി.പി.അബൂബക്കർ (80) അന്തരിച്ചു. ഭാര്യ: അസ്മ. മക്കൾ: നസീമ, അയൂബ്, റസാഖ് (ഇരുവരും സൗദി), ഫൗസിയ, താഹിറ, ഉമ്മല്ലി, റംല, റഷീദ്. മരുമക്കൾ: മുഹമ്മദ്, ഷഫീല, നൂറുദ്ദീൻ, മൻസൂർ, ആയിഷ, ആഷിക്ക്, ഹാമിദ, പരേതനായ അഷ്റഫ്.

ഗംഗാധരൻ
ചാലാട്: കുന്നത്തുകാവിന് സമീപം കൃഷ്ണകൃപയിൽ പരയങ്ങാട്ട് ഗംഗാധരൻ (84) അന്തരിച്ചു. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനാണ്. ഭാര്യ: സുഭദ്ര. മക്കൾ: ജയകൃഷ്ണൻ (അബുദാബി), ദേവാനന്ദ്, വിശ്വേശ്വരൻ, ബിന്ദു (മൂവരും ദുബായ്).മരുമക്കൾ: സിന്ധു, വൃന്ദ, ദിവ്യ, അനിൽ. 

 പൂഞ്ചാൽ മാണി
ഇരിട്ടി: വെളിമാനം വട്ടപ്പറമ്പിലെ പൂഞ്ചാൽ മാണി  (കുഞ്ഞൂട്ടി-90) അന്തരിച്ചു. ഭാര്യ: ഏലിയാമ്മ പനത്തടി. പീടിയേക്കൽ കുടുംബാംഗം. മക്കൾ: ജയിംസ്, അച്ചാമ്മ, മേരി, സിസിലി, ജോസ്, ജോർജ് (ഇരുവരും ബെംഗളൂരു), സിസ്റ്റർ ജസീന്ത (എഫ്.സി.സി. ബെംഗളൂരു), ഫാ. സജി പൂഞ്ചാൽ (ഇൻഡോർ എസ്.എ.എസി.), ജോളി.
മരുമക്കൾ: അന്നമ്മ കളരിക്കൽ, ജോസഫ് കുന്നത്ത്, വർഗീസ് കിഴക്കേക്കര, ടോമി നെടിയകാലായിൽ, സുമ തെക്കേപ്പറമ്പിൽ, സോബി തേക്കുംകാട്ടിൽ, മിനി വള്ളിയിൽ. 

ഇബ്രാഹിം
നന്തിബസാർ: മുത്തായംബീച്ചിലെ ഉണിക്കീരിക്കണ്ടി ഇബ്രാഹിം (68) അന്തരിച്ചു. ഭാര്യ: ഖദീജ, മക്കൾ: റാഫി (കുവൈത്ത്), സാഹിറ, സമീറ, ഇസ്മായിൽ(ഖത്തർ), ഇസ്ഹാഖ് (ദുബായ്). മരുമക്കൾ: മുഹമ്മദ്കോയ, അഷ്റഫ്, രജീന, കുൽസു, സൽമ. സഹോദരങ്ങൾ: മൊയ്തീൻ, കുഞ്ഞബ്ദുള്ള, ആയിഷ, ജമീല, സഫിയ, കദീശ, അസ്മ, ശരീഫ.

സുധീഷ് കരിങ്ങാരി
മാനന്തവാടി: കേരളസംസ്ഥാന ജൈവവൈവിധ്യ ബോര്ഡ് പ്രോജക്ട് ഫെലോയും പരിസ്ഥിതി പ്രവര്ത്തകനുമായ സുധീഷ് കരിങ്ങാരി (38) അന്തരിച്ചു. പഴശ്ശിരാജ സ്മാരകഗ്രന്ഥാലയം സെക്രട്ടറി, കരിങ്ങാരി നവജീവന് ഗ്രന്ഥശാല പ്രസിഡന്റ് എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്.
തരുവണ കരിങ്ങാരി സുധി നിവാസില് പരേതനായ വേലായുധന് നായരുടെയും സുലോചനയുടെയും മകനാണ്. ഭാര്യ: അനുശ്രീ. മകന്: അദ്വിക്. സഹോദരി: സുബിദ (അധ്യാപിക, മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജ്) 

കുഞ്ഞമ്മദ് ഹാജി
പേരാമ്പ്ര: പൈതോത്ത് വണ്ണത്താംകണ്ടി കുഞ്ഞമ്മദ് ഹാജി (86) അന്തരിച്ചു. കേരള മുസ്ലിം ജമാഅത്ത് നേതാവാണ്. ഭാര്യ: കുഞ്ഞാമി. മക്കൾ: അബ്ദുൽ ഖാദർ, കുഞ്ഞബ്ദുല്ല (പേരാമ്പ്ര സോൺ മുസ്ലിം ജമാഅത്ത് സെക്രട്ടറി), അബ്ദുറസാഖ്, നബീസ, സുബൈദ, ആയിശ. മരുമക്കൾ: അമ്മദ്, അബൂബക്കർ മദനി (പൂനൂർ), അസ്സയിനാർ (മാട്ടനോട്), ജമീല, റംല, സീനത്ത്. സഹോദരങ്ങൾ: സി.എച്ച്. അബ്ദുല്ല ഹാജി, ഫാത്തിമ, ഖദീജ, കുഞ്ഞയിശ, പരേതനായ കുഞ്ഞിമൊയ്തി പന്തിരിക്കര.

അന്നമ്മ
കേളകം: ചുങ്കക്കുന്നിലെ ഓരത്തേൽ അന്നമ്മ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ ജോൺ. മക്കൾ: സിസ്റ്റർ എലിസബത്ത്, മാത്യു, ഫാ. കുര്യാക്കോസ് (വികാരി, കണിച്ചാർ സെയ്ന്റ് ജോർജ് പള്ളി), ജോസ്, മേരി (ജർമനി), ജോർജ് (ഓസ്ട്രേലിയ), റോയ് (ഐ.ജെ.എം.എച്ച്.എസ്. കൊട്ടിയൂർ), ബാബു (അയർലൻഡ്), സാംസൺ (ദുബായ്), മേഴ്സി, ജിൻസി.
 മരുമക്കൾ: ഗ്രേസി, കുട്ടിയമ്മ, ജെസി, ഷിബി, ബീന, ജിൻസ്, ജോബി, ബിജു. 

ബാലൻ
പയ്യന്നൂർ: തായിനേരി കുറിഞ്ഞി ക്ഷേത്രത്തിനു സമീപം കുണ്ടിലെവീട്ടിൽ ബാലൻ (67) അന്തരിച്ചു. സി.പി.എം. തായിനേരി നോർത്ത് ബ്രാഞ്ചംഗവും തായിനേരി തരംഗ സാംസ്കാരികവേദി മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ബിനീഷ് (സി.പി.എം. തായിനേരി നോർത്ത് ബ്രാഞ്ച് അംഗം), ധനേഷ് (നേവൽ അക്കാദമി).
മരുമകൾ: ശയന ധനേഷ്. സഹോദരങ്ങൾ: കെ.വി.കുഞ്ഞിക്കണ്ണൻ (ടെയ്ലർ), പരേതനായ കെ.വി.കൃഷ്ണൻ അന്തിത്തിരിയൻ.

എം.ആർ. മാസ്റ്റർ
വള്ളിക്കുന്ന്: സോഷ്യലിസ്റ്റ്  പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ഗ്രന്ഥശാലാപ്രസ്ഥാനത്തിന് നേതൃത്വംനൽകുകയും ചെയ്ത സി.ബി.എച്ച്.എസ്.എസിലെ റിട്ട. പ്രഥമാധ്യാപകൻ മൂക്കംപറമ്പത്ത് വേലായുധൻ (എം.ആർ. മാസ്റ്റർ-91) അന്തരിച്ചു.രാമനാട്ടുകര ബേസിക് പ്രൈമറി സ്കൂൾ, രാമനാട്ടുകര അയ്യപ്പനെഴുത്തച്ഛൻ  യു.പി.സ്കൂൾ, ലക്കിടി സേവാസദനം ട്രെയിനിങ് സ്കൂൾ, അരിയല്ലൂർ എം.വി. ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായും പരുത്തിക്കാട് എ.എൽ.പി. സ്കൂളിൽ ആദ്യത്തെ പ്രഥമാധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു.
 ഗാന്ധി സേവാസംഘം ഗ്രന്ഥശാലാ സ്ഥാപക സെക്രട്ടറി, നവജീവൻ ഗ്രന്ഥാലയം പ്രസിഡന്റ്, ചന്തൻ ബ്രദേഴ്സ് രൂപവത്കരണസമിതിയംഗം എന്നീനിലകളിൽ പ്രവർത്തിച്ചു. ഭാര്യ: മാലതി. മക്കൾ: പ്രീതാറാണി (തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തംഗം, വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ്), മിനിജാറാണി (അധ്യാപിക, ഉണ്ണികുളം ജി.യു.പി. സ്കൂൾ), സിന്ധു (മുൻസിഫ് കോടതി, പരപ്പനങ്ങാടി), ലാൽകുമാർ (തേഞ്ഞിപ്പലം ജി.യു.പി.സ്കൂൾ). മരുമക്കൾ: സജിത്ത് പാത്തിക്കൽ (റിട്ട. ബോയ്സ് എച്ച്.എസ്. കൊയിലാണ്ടി), രാജീവൻ (ജലവിഭവ വകുപ്പ്, പരപ്പനങ്ങാടി), ഷൈജി (അധ്യാപിക, ജി.യു.പി.സ്കൂൾ അരിയല്ലൂർ), പരേതനായ തറയിൽ ബാലകൃഷ്ണൻ. 

ഗംഗാധരൻ
വിയ്യൂർ: പ്ളാവിൻകൂട്ടം റോഡ് സ്ട്രീറ്റ് നമ്പർ മൂന്ന് വടക്കുംമുറി ഗംഗാധരൻ (85) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: സുരേന്ദ്രൻ, ശശീന്ദ്രൻ, ജയചന്ദ്രൻ, സന്തോഷ്, സതി. മരുമക്കൾ: പ്രീത, ദീപ, സ്മിത, സംഗീത, പരേതനായ അശോകൻ. 

അന്നു
വെളയനാട്: കാഞ്ഞിരപറമ്പിൽ ലോനപ്പൻ ജോണിന്റെ ഭാര്യ അന്നു (83) അന്തരിച്ചു. മക്കൾ: റോയ്, ജിമ്മി, ഷോളി. മരുമക്കൾ: ലിസി, ജോയ്, ജോയ്. 

രാധാകൃഷ്ണൻ
തേഞ്ഞിപ്പലം: ചേലേമ്പ്ര സർവീസ് സഹകരണബാങ്ക് മുൻ സെക്രട്ടറി പാറോൽ രാധാകൃഷ്ണൻ (67) അന്തരിച്ചു. ഭാര്യ: പദ്മാവതി. മക്കൾ: ജിജേഷ് (െബംഗളൂരു), ജിതേഷ് (തേഞ്ഞിപ്പലം പഞ്ചായത്ത്), ഡോ. ജിതിഷ. മരുമക്കൾ: ശ്രുതി, ഷിഗിൻ (സതേൺ റെയിൽവേ). 

മുഹമ്മദ് 
ചെറുമുക്ക് ഈസ്റ്റ്: ജീലാനഗറിലെ പരേതനായ ചോളാഞ്ചേരി കുഞ്ഞിമൊയ്തീന്റെ മകൻ മുഹമ്മദ് (ബാപ്പു-65) അന്തിച്ചു. ചെമ്മാട് പരപ്പനങ്ങാടി റോഡിലെ പെട്രോൾപമ്പിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: സെമീർ (ലോറി ഡ്രൈവർ), ജാഫർ സഹദ് (റിയാദ്), മുഹമ്മദ് സബീബ്, സാഹിദ. മരുമക്കൾ: മുജീബ്, സുമയ്യ, ഹഫ്സത്ത്.

കുട്ടൂസ് ഹാജി
കൊണ്ടോട്ടി: തങ്ങൾസ് റോഡിൽ പഴയകാല റഹീന വാഷിങ് കമ്പനി ഉടമ കോടങ്ങാട് കോട്ടകുന്നൻ കുട്ടൂസ് ഹാജി (78) അന്തരിച്ചു. 
ഭാര്യ: പരേതയായ ഉമ്മാച്ചു. മക്കൾ: മുബാറക്, മുസ്തഫ (ഖത്തർ), ഖൈറുന്നിസ, റഹീന. മരുമക്കൾ: ഷൗക്കത്തലി, ഹനീഫ, സബിത, ഖദീജ.

ആനന്ദവല്ലിയമ്മ 
ഒറ്റപ്പാലം: വരോട് ഐക്കര വീട്ടിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ ആനന്ദവല്ലിയമ്മ (86) അന്തരിച്ചു. ചങ്ങനാശ്ശേരി അവിട്ടപ്പള്ളി കുടുംബാംഗമാണ്. മക്കൾ: ഗോപകുമാർ (ബെംഗളൂരു), പ്രശോഭ്കുമാർ, കുസുമകുമാരി (ആലപ്പുഴ), രഘുകുമാർ (റിട്ട. എസ്.ഐ. പോലീസ്), വിജയകുമാർ, സുരേഷ്കുമാർ, രാജേഷ്. മരുമക്കൾ: ശോഭ, വിജയലക്ഷ്മി, ഷൈലജ, പ്രസീത, പരേതനായ നാരായണപിള്ള. 

സഹദേവന്
കുമ്പളങ്ങി തെക്ക്: പോളപ്പറമ്പില് സഹദേവന് (77) അന്തരിച്ചു. എസ്.എന്.ഡി.പി. യോഗം 2899-ാം നമ്പര് മുന് ശാഖാ സെക്രട്ടറി, ശ്രീനാരായണ ധര്മ പ്രബോധിനിസഭ മുന് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പുഷ്പവല്ലി. മക്കള്: കിഷോര് (എന്.എ.ഡി., ആലുവ), ശ്യാംകുമാര്, രേഖ, ഷര്മിള. 

സരോജിനി 
പെരുമ്പാവൂർ: മരയ്ക്കാർ റോഡിൽ പുളിയ്ക്കൽ കുമാരന്റെ ഭാര്യ സരോജിനി കുമാരൻ (85) അന്തരിച്ചു. മക്കൾ: സുരേഷ്കുമാർ (റിട്ട.ബിവറേജസ് കോർപ്പറേഷൻ), സജീവൻ (ബിസിനസ്സ്), സുദർശൻ (ബിസിനസ്സ്), പ്രദീപ്കുമാർ (ബിസിനസ്സ്), ബൈജു (ബിസിനസ്സ്). മരുമക്കൾ: മനീഷ (അധ്യാപിക, മഞ്ഞപ്ര ഗവ.ഹയർ സെക്കന്ഡറി സ്കൂൾ), ദീപ (അധ്യാപിക, കൊടകര ശ്രീകൃഷ്ണ എൽ.പി.സ്കൂൾ), ശിൽപ, സ്മിത, മെലാനി. 

 പി.കെ. അബ്ദു 
 ആലുവ: കടൂപ്പാടം പുല്പ്പാന്ചിറ വീട്ടില് പി.കെ. അബ്ദു (75) അന്തരിച്ചു. ഭാര്യ: ഖദീജ (ആലങ്ങാട് മാളികംപീടിക ഈറാട്ട് കുടുംബാംഗം). മക്കള്: ഹമീദ് (എന്.എച്ച്. സ്റ്റീല്, അറക്കപ്പടി), സുഹ്റ, സുബൈര് (സീനിയര് സിവില് പോലീസ് ഓഫീസര്, എറണാകുളം സൗത്ത് സ്റ്റേഷന്). മരുമക്കള്: റഹ്മത്ത്, കെ.കെ. കുഞ്ഞുമുഹമ്മദ് (റിട്ട.എസ്.ഐ.), താഹിറ.

മേരി 
കൂത്താട്ടുകുളം: ചമ്പമല കുളക്കാട്ട് വർഗീസിന്റെ ഭാര്യ മേരി (68) അന്തരിച്ചു. കിഴകൊമ്പ് കടുവാക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ബിനി, ബിനു. മരുമക്കൾ: കെ.വി. റെജി (ദുബായ്), ജിനി. 

മേരി ലോപ്പസ്
മറയൂർ: മാശിവയലിൽ സ്നേഹഭവനിൽ േജാർജ് ലോപ്പസിന്റെ ഭാര്യ മേരി ലോപ്പസ് (74) അന്തരിച്ചു. മക്കൾ: ജോയി ലോപ്പസ്, ആനറ്റ്, മിൽട്ടൺ ലോപ്പസ്, നെൽസൺ ലോപ്പസ്, ഫ്ലോറി, സെബാസ്റ്റ്യൻ ലോപ്പസ്, പ്രസ്റ്റീന, ഫിലോമിന, ഗോഡ് വിൻ ലോപ്പസ്, ഗ്ലൈസൺ ലോപ്പസ്. മരുമക്കൾ: മോളി, ഷേർളി, റാണി, നിഷ, ജോർജ്, ജോസഫ്, ജസ്റ്റിൻ. 

അന്നമ്മ
പുളിയൻമല: മേമ്മുറിയിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ അന്നമ്മ (89) അന്തരിച്ചു. മക്കൾ: ജോസ്, എൽസമ്മ, മറിയാമ്മ, ടോമി, എം.സി.ബിജു (സി.പി.എം. കട്ടപ്പന ഏരിയ കമ്മിറ്റിയംഗം, നഗരസഭാ കൗൺസിലർ), പരേതനായ തങ്കച്ചൻ. മരുമക്കൾ: തങ്കമ്മ, ബേബിച്ചൻ, ജോസഫ്, വത്സമ്മ, സെലിൻ, സിന്ധു. 

സാവിത്രി
അടിമാലി: ചാറ്റുപാറ ചെറിയേലിൽ പരേതനായ പാപ്പൂട്ടന്റെ ഭാര്യ സാവിത്രി (83) അന്തരിച്ചു. പണിക്കൻകുടി ചെങ്ങാങ്കൽ കുടുംബാംഗം. മക്കൾ: സതികുമാർ, ബിജു. മരുമക്കൾ: അംബിക, സുജ. 

രാജേന്ദ്രൻ
ചാങ്ങ: വെള്ളനാട് ശ്രീവിനായകയിൽ രാജേന്ദ്രൻ(69- രാജാ ഹയർഡ്രസ്, അംബുജവിലാസം റോഡ്, പുളിമൂട്) അന്തരിച്ചു. ഭാര്യ: വിജയമ്മ. മക്കൾ: ശ്രീജ വി.ആർ., ശ്രീജിത്ത് ആർ. മരുമക്കൾ: അരുൺ വി., ജിഷ എം.എസ്. 

ഭാരതി അമ്മ
ആറ്റിങ്ങല്: അയിലം കണിയാന്കോണത്തു വീട്ടില് പരേതനായ സ്വാതന്ത്ര്യസമരസേനാനി കുട്ടന്പിള്ളയുടെ ഭാര്യ ഭാരതി അമ്മ(93) അന്തരിച്ചു. മക്കള്: സീതാദേവി അമ്മ, ഗോപാലകൃഷ്ണന് നായര്(റിട്ട. വില്ലേജ് ഓഫീസര്), ലളിതമ്മ, മധുസൂദനന് നായര്, പദ്മിനി അമ്മ, പരേതരായ ഗോപകുമാര്, ശ്രീകണ്ഠന് നായര്. മരുമക്കള്: ലളിതമ്മ, ജലജ കുമാരി,  ഗോപിനാഥക്കുറുപ്പ്(വിമുക്തഭടൻ), പരേതരായ ശ്രീധരന് പിള്ള, ശിവദാസന് നായര്. 

ലളിതമ്മ
ചിറയിൻകീഴ്: കൂന്തള്ളൂർ അശ്വതിയിൽ പരേതനായ തങ്കപ്പൻപിള്ള(റിട്ട. കെ.എസ്.ഇ.ബി. കാഷ്യർ)യുടെ ഭാര്യ ലളിതമ്മ(90) അന്തരിച്ചു. മക്കൾ: ഗോപകുമാർ(റിട്ട. നബാർഡ് മാനേജർ), രവികുമാർ, സുരേഷ്കുമാർ, സജീവ് കുമാർ, അനിൽകുമാർ, ബിനുകുമാരി, പരേതരായ പദ്മകുമാരി, ശശികുമാർ. മരുമക്കൾ: ലതാദേവി, സുധാദേവി, ബിന്ദു, സുജ, സൗമ്യ, ഗോപകുമാർ, പരേതനായ സുകുമാരപിള്ള. 

എം.പദ്മനാഭൻ നായർ
നെയ്യാറ്റിൻകര: തത്തിയൂർ പണ്ടാരത്തുവിള വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ മകൻ എം.പദ്മനാഭൻ നായർ(61) അന്തരിച്ചു. ഭാര്യ: സി.ബി.ലളിതാംബിക(റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, കൃഷിവകുപ്പ്).

 പുതിയകാവ് മാമി
കൊല്ലം : ക്ഷേത്രങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചുള്ള സാമൂഹിക ആരാധനക്രമങ്ങൾ നടപ്പാക്കിയ പുതിയകാവ് മാമി (ഗോമതി അമ്മാൾ) അന്തരിച്ചു. 82 വയസ്സായിരുന്നു. 
കൊല്ലം പുതിയകാവ് ക്ഷേത്രമടക്കം വിവിധ ജില്ലകളിലെ ക്ഷേത്രങ്ങളിൽ ലളിതാസഹസ്രനാമാർച്ചന, കാര്യസിദ്ധിപൂജ, സൗഭാഗ്യപൂജ, തുടങ്ങിയവയ്ക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഒട്ടേറെ ക്ഷേത്രങ്ങൾക്കായി ഭക്തിഗാനങ്ങളും എഴുതിയിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ അഞ്ചിന് തെക്കേവിള കെ.ബി.നഗർ-269, ഈശ്വരകൃപയിലായിരുന്നു അന്ത്യം. 
തെങ്കാശി സ്വദേശിനിയായ ഗോമതി അമ്മാൾ വിവാഹത്തോടെയാണ് കൊല്ലത്തെത്തിയത്. മീറ്റർ കമ്പനിയിൽനിന്ന് വിരമിച്ച കെ.വി.വൈദ്യനാഥ അയ്യരാണ് ഭർത്താവ്. മക്കൾ: ജയലക്ഷ്മി, രാജേഷ്, പരേതരായ ഉമ, ശിവകുമാർ. മരുമക്കൾ: സി.നാഗരാജൻ, ശങ്കരി. 

 ലീലാമ്മ ജോണ്   
ന്യൂഡല്ഹി: രോഹിണി സെക്ടര്-13 പ്രിന്റേഴ്സ് അപ്പാര്ട്ട്മെന്റ് എ 2/707-ല് പരേതനായ എ.എസ്. ജോണിന്റെ ഭാര്യ ലീലാമ്മ ജോണ് (75) അന്തരിച്ചു. ചെറായി ഈരാളി കുടുംബാംഗമാണ്. മക്കള്: വിജി, അജി, സിമ്മി, ഐലിന്. മരുമക്കള്: സാജു, സജീവ്, ചാണ്ടി, ജെയ്മി. ശവസംസ്കാരം ബുധനാഴ്ച രാവിലെ 11-ന് സെയ്ന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രലില് ശുശ്രൂഷയ്ക്കുശേഷം ബുറാഡി ക്രിസ്ത്യന് സെമിത്തേരിയില്.   

 കെ.പി. അബ്ദുറഹിമാന്  ഹാജി
ബെംഗളൂരു: കണ്ണൂര് ചാല സ്വദേശിയും എം.കെ. ഗ്രൂപ്പ് ചെയര്മാനുമായ കെ.പി. അബ്ദുള് റഹിമാന് ഹാജി (78) ബെംഗളൂരു ഇന്ദിരാനഗറിലെ വസതിയില് അന്തരിച്ചു.  ബെംഗളൂരുവില് സ്ഥിരതാമസമായിരുന്നു. നാലു പതിറ്റാണ്ടായി സാമൂഹിക, സാംസ്കാരിക, ജീവ കാരുണ്യരംഗത്തെ സ്ഥിരസാന്നിധ്യമായിരുന്നു. മലബാര് മുസ്ലിം അസോസിയേഷന്റെയും (എം.എം.എ.) കെ.എം.സി.സി.യുടെയും വൈസ് പ്രസിഡന്റ് ആയിരുന്നു.   ഭാര്യ: കെ.എന്. ഖദീജ.  മക്കള്: ഷാക്കിര് (കെ.എം.സി.സി. മാറത്തഹള്ളി ഏരിയ വൈസ് പ്രസിഡന്റ്), അനസ്, നിയാസ്, ഷമീം, ഹിഷാം.   മരുമക്കള്: ശഹീദ, അനീസ, ഖദീജ, ഷാമാസ്, ജംഷീറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10-ന് നന്ദിദുര്ഗ റോഡ് ഖുദ്ദുസാബ് മസ്ജിദില്.

രാമചന്ദ്രൻ
നാസിക്: പാഥർഡി ഫാട്ട മൗലി നഗറിൽ ഹോട്ടൽ പാം ഹൗസിനു പിറകുവശം മാധവി നിലയത്തിൽ താമസിക്കുന്ന രാമചന്ദ്രൻ (62) അന്തരിച്ചു. നാസിക് ശ്രീ മുത്തപ്പൻ സേവാ സമിതി സെക്രട്ടറിയാണ്. കണ്ണൂർ പയ്യന്നൂർ രാമന്തളി മേലേടത്ത് വീട്ടിൽ കുടുംബാംഗമാണ്. ഭാര്യ ഉഷാ രാമചന്ദ്രൻ. മക്കൾ: രാഹുൽ(ദുബായ് ), റോണക് (മുംബൈ ). സഹോദരങ്ങൾ: വിജയൻ, ധനഞ്ജയ്, നളിനി, രോഹിണി. ശവസംസ്കാരം ബുധനാഴ്ച രാവിലെ 9.30-ന് പഞ്ചവടിയിൽ.