എലത്തൂർ: ചെട്ടികുളം നടുവില മനയത്ത് ശ്രീഗയം വീട്ടിൽ കെ. ബാലൻ (68-റിട്ട. ബി.എസ്.എൻ.എൽ.) അന്തരിച്ചു. ഭാര്യ: പുഷ്പലത. മക്കൾ: ബപുൽകുമാർ (കെ.എസ്.ഇ.ബി., നടുവണ്ണൂർ സെക്ഷൻ), ബപിത്ത് (ദുബായ്), ബപുലകുമാരി. മരുമക്കൾ: രമേശൻ, ധന്യ, ഹാപ്പി (തൃശ്ശുർ). സഹോദരങ്ങൾ: ചന്ദ്രൻ, രാജൻ. ശവസംസ്കാരം ഞായറാഴ്ച രാവിലെ ഏഴിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. 

മറിയം
നാദാപുരം: വിലാതപുരം ചെട്ട്യാംകണ്ടി മറിയം (80) അന്തരിച്ചു. പരേതനായ പോക്കർ ഹാജിയുടെ ഭാര്യയാണ്. മക്കൾ: സി.കെ. അമ്മദ് (ദുബായ്), സി.കെ. റിയാസ് (സി.കെ. സ്റ്റോർ, വിലാതപുരം), റാബിയ, സക്കീന, നസീമ. മരുമക്കൾ: വലിയപറമ്പത്ത് അമ്മത്, ഒതയോത്ത് മുഹമ്മദ്, ആയിഷ, ത്വാഹിറ, പരേതനായ മുജീബ്.

മാളുക്കുട്ടി
കൊടുവള്ളി: സൗത്ത് കൊടുവള്ളി മരച്ചോലയിൽ പരേതനായ മൂന മണ്ണിൽ കണ്ടൻകുട്ടിയുടെ ഭാര്യ മാളുക്കുട്ടി (85) അന്തരിച്ചു. മക്കൾ: ലക്ഷ്മി, ബാലകൃഷ്ണൻ, പ്രേമവാസൻ (ഇരുവരും റിട്ട. കെ.എസ്.ആർ.ടി.സി.), ബാബു (ഓട്ടോ ഡ്രൈവർ), പുരുഷോത്തമൻ (എം.സി. ഹോട്ടൽ), ശ്രീജകുമാരി, സജിത്ത് ലാൽ . 

രാമകൃഷ്ണൻ മാസ്റ്റർ
തൃക്കരിപ്പൂർ: തൃക്കരിപ്പൂരിെന്റ കായികഭൂപടത്തിൽ ഒട്ടേറെ കായികതാരങ്ങളെ വാർത്തെടുക്കുന്നതിൽ പങ്കുവഹിച്ച കായികാധ്യാപകനും ഫുട്ബോൾ പരിശീലകനുമായ ഇടയിലക്കാട്ടെ എ.രാമകൃഷ്ണൻ മാസ്റ്റർ (74) അന്തരിച്ചു.  ഫുട്ബോളിനൊപ്പം കബഡി, ടെന്നികൊയ്റ്റ്  എന്നിവയുടെ പരിശീലകനായും നിരവധി പ്രതിഭകളെ കണ്ടെത്തുകയുംചെയ്തു. ദീർഘകാലം തൃക്കരിപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജോലിചെയ്തു.  തൃക്കരിപ്പൂരിലെ ആദ്യകാല ക്ലബ്ബായ ബ്രദേഴ്സിന്റെ മുൻനിര കളിക്കാരനായിരുന്നു.  എടാട്ടുമ്മൽ സുഭാഷ് സ്പോർട്സ് ക്ലബ്ബിെന്റ കോച്ചായി ദീർഘകാലം പ്രവർത്തിച്ചു. കബഡി അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.  ഫുട്ബോളിലും കബഡിയിലും  ദേശീയതാരങ്ങളടക്കമുള്ള ശിഷ്യന്മാർ ജില്ലയിൽ നിരവധിയാണ്. ദേശീയകലാവേദി ജില്ലാ അമരക്കാരനായും തൃക്കരിപ്പൂർ ആക്മി ക്ളബ്ബിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചു.  ജില്ലയിൽ ആദ്യമായി സുബ്രതോ മുഖർജി ഫുട്ബോൾ ട്രോഫി നേടിയ തൃക്കരിപ്പൂർ ഗവ. ഹൈസ്കൂൾ ടീമിനെ പരിശീലിപ്പിച്ച കായികാധ്യാപകനാണ്. ടെന്നി കോയറ്റ് അസോസിയേഷന്റെ ജില്ലയിലെ ആദ്യത്തെ സാരഥിയാണ്. സോഷ്യലിസ്റ്റ് പ്രവർത്തകനായിരുന്ന ഇദ്ദേഹം വലിയപറമ്പ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. തൃക്കരിപ്പൂർ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിയായിരുന്നു. കായികാധ്യാപകരുടെ സംഘടനാ നേതാവായും ജില്ലാ സ്കൂൾ സ്പോർട്സ് അസോസിയേഷൻ സെക്രട്ടറിയുമായിരുന്നു.
റിട്ട. പ്രഥമാധ്യാപിക കെ.പി.സരോജിനിയാണ് ഭാര്യ. മക്കൾ: രംജിത് (എൻജിനീയർ, ഡിസൈൻ ഗ്രൂപ്പ് പയ്യന്നൂർ), ശ്രീജിത് (എൻജിനീയർ, ഖത്തർ). മരുമക്കൾ: നീന (ചൊവ്വ), ദിവ്യ (അധ്യാപിക, ബോവിക്കാനം). സഹോദരങ്ങൾ: രോഹിണി (മൊറാഴ), മുകുന്ദൻ (കേരളകൗമുദി ലേഖകൻ). 

കേളുനായർ
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് അങ്കണവാടിക്കു സമീപത്തെ എറുവാട്ട് കേളുനായര് (93) അന്തരിച്ചു. നീലേശ്വരം പട്ടേന സ്വദേശിയാണ്.
ഭാര്യ: പരേതയായ കോറോത്ത് മാധവി അമ്മ. മക്കള്: ശകുന്തള, സുശീല (വെള്ളിക്കോത്ത്), ബാലചന്ദ്രന് കോറോത്ത് (മസ്കറ്റ്), സുരേഷ്കമാര് (ദുബായ്), സുജിത (ഒമാന്). 
മരുമക്കള്: മേലത്ത് ചന്ദ്രശേഖരന് നായര് (ദുബായ്), പൈനി ബാലകൃഷ്ണന് നായര്, അനില്കുമാര് (ഒമാന്), പ്രമോദ, രഞ്ജിത. 

ബാലൻ 
എരഞ്ഞോളി: മലാൽ പാലങ്കണ്ടി ഹൗസിൽ പാലങ്കണ്ടി ബാലൻ (85) അന്തരിച്ചു. ഇലക്ട്രീഷ്യനായിരുന്നു. പരേതരായ മങ്ങുവൻ കണാരന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: തനൂജ. മക്കൾ: ലജേഷ് (മുംബൈ), ലതിക. മരുമകൻ: നികേഷ്കുമാർ (മിലിട്ടറി).    

ജോസഫ്
ചെമ്പേരി: മിഡിലാക്കയത്തെ തേനേത്ത് ജോസഫ് (ഔതൻകുഞ്ഞ്-87) അന്തരിച്ചു. ഭാര്യ: മോനിപ്പള്ളിൽ പാറാലിൽ കുടുംബാംഗം അന്നക്കുട്ടി. 
മക്കൾ: ജോയി, ലിസി, സാലി, ഷാജി, സിനോബി. മരുമക്കൾ: ജോയ്സി പറമ്പുകാട്ടിൽ (പേരാവൂർ), ജോർജ് ചൊള്ളാപ്പടിക്കൽ (വെളിമാനം), ഫ്രാൻസിസ് ചെമ്പളായിൽ (ചെമ്പേരി), ബിജി നടുത്തോട്ടത്തിൽ (കരിക്കോട്ടക്കരി), പ്രിൻസ് പുതിയേടത്ത് (നീലേശ്വരം). 

കുഞ്ഞാമി ഹജ്ജുമ്മ
വില്യാപ്പള്ളി: അമരാവതിയിലെ ഏലത്ത് അന്ത്രു ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (80) അന്തരിച്ചു. മക്കൾ: കുഞ്ഞമ്മത് ഹാജി, ഹാഷിം, ഷംസു, നൗഷാദ്, ഷൗക്കത്ത് (എല്ലാവരും ബഹ്റൈൻ), ആയിഷ, സുലൈഖ, റഷീദ, സഫിയ. മരുമക്കൾ: സി.വി. കുഞ്ഞമ്മദ് മേമുണ്ട, ഈങ്ങാട്ട് അമ്മദ്, ഇബ്രാഹിം പി.പി., പരേതനായ എം.കെ.പി. ഇബ്രാഹിം, സക്കീന മഠത്തിൽ, റംല, ഷാഹിദ, ഫൗസിയ അമ്മാടി, ജസീന.

 എം.ഡി. ട്രീസ 
ചുണ്ടേൽ: ചുണ്ട കറുത്തേടത്ത് വീട്ടിൽ പരേതനായ വർക്കിയുടെ (വക്കൊ മാഷ്) ഭാര്യ എം.ഡി. ട്രീസ (83) അന്തരിച്ചു. ആർ.സി.എൽ.പി. സ്കൂൾ റിട്ട. അധ്യാപികയാണ്.  
മക്കൾ: കെ.വി. മാത്യൂസ് (കേരള ഗ്രാമീണ ബാങ്ക് മാനേജർ ചൂരൽമല, ബെഫി ജില്ലാ പ്രസിഡന്റ്), ആനീസ് (ആർ.സി.എൽ.പി. സ്കൂൾ ചുണ്ട), എൽസി, സിസ്റ്റർ മരിയ ബിയാട്രീസ് (സിസ്റ്റർ ഓഫ് ചാരിറ്റി എതോപ്യ), സിസ്റ്റർ ആശ മേരി വർക്കി (അപോസ്തലേറ്റ് കാർമൽ തിരുവനന്തപുരം), ഇമ്മാനുവേൽ മനോജ് (വെറ്ററിനറി കോളേജ് അധ്യാപകൻ). മരുമക്കൾ: മോളി ഡലീമ (ജി.യു.പി.എസ്. കോട്ടനാട്), ജോസഫ് പുളിയൻമാക്കൽ (മുൻ പ്രധാനാധ്യാപകൻ ആർ.സി.എച്ച്.എസ്.എസ്. ചുണ്ടേൽ), പൗലോസ് കണ്ണാട്ട്പറമ്പിൽ, സിനി മനോജ് (ആർ.സി.എച്ച്.എസ്.എസ്. ചുണ്ടേൽ). 

ശാരദാമ്മ
കല്ലാച്ചി: പരേതനായ മേക്കണ്ണമ്പത്ത് ശങ്കരൻ നായരുടെ ഭാര്യ കൃഷ്ണാണ്ടിയിൽ ശാരദാമ്മ (88) അന്തരിച്ചു. മക്കൾ: പുഷ്പവല്ലി (റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ജില്ലാ പോലീസ് ഓഫീസ്, കോഴിക്കോട് റൂറൽ), ശ്രീജ (റോയൽ ബൂട്സ്, പേരാമ്പ്ര), സന്തോഷ് കുമാർ. മരുമക്കൾ: സുരേന്ദ്രൻ നന്മണ്ട (റിട്ട. ജൂനിയർ സൂപ്രണ്ടന്റ്, എൻ.സി.സി. ജി.പി. ഹെഡ്ക്വാർട്ടേഴ്സ്, കോഴിക്കോട്), പരേതനായ മുരളീധരൻ. സഹോദരങ്ങൾ: ചന്ദ്രവദനൻ, പരേതനായ ബാലകൃഷ്ണൻ, ഗംഗാധരൻ, സരോജിനി അമ്മ, പ്രേമലത, ലക്ഷ്മി. 

രമേഷ് ഗുരുജി
കണ്ണൂര്: മണല് പള്ളിയാംമൂല റോഡില് അഗസ്ത്യാശ്രമത്തില് രമേഷ് ഗുരുജി (63) അന്തരിച്ചു. എസ്.എന്. പാര്ക്കിലെ പാര്ക്ക് അവന്യൂ അപ്പാര്ട്ട്മെന്റിലായിരുന്നു അന്ത്യം. ആധ്യാത്മികരംഗത്ത് ശ്രദ്ധേയനായ അദ്ദേഹം ബി.എസ്.യെദ്യൂരപ്പ,  അമിത്ഷാ തുടങ്ങിയ നേതാക്കളുമായി അടുത്തബന്ധം പുലര്ത്തിയ വ്യക്തിയായിരുന്നു. ഭാര്യ: ആശ. മക്കള്: റിദിന് രമേശ് (ലീലാ ഗ്രൂപ്പ്, ബംഗളൂരു), രേഷ്മ രമേശ് (യു.എസ്.എ.). മരുമക്കള്: അജികുമാര് (യു.എസ്.എ.), ഡോ. ശ്രീലക്ഷ്മി (ബെംഗളൂരു). സഹോദരങ്ങള്: ശോഭന, പരേതയായ വിമലാബാലകൃഷ്ണന്. 

കുഞ്ഞിക്കണ്ണന്
കളനാട്: വാണിയര്മൂലയില് കുഞ്ഞിക്കണ്ണന് (59) അന്തരിച്ചു. അമരാവതി രക്തേശ്വരി വിഷ്ണുക്ഷേത്ര വൈസ് പ്രസിഡന്റും കരിപ്പൊടി തിരൂര് മുച്ചിലോട് കളനാട് പ്രാദേശികത്തിലെ പ്രസിഡന്റുമായിരുന്നു. പരേതരായ ചന്തു-ചെറിയ ദമ്പതിമാരുടെ മകനാണ്. ഭാര്യ: വിനീത. മക്കള്: വിവേക്, കാവ്യ. സഹോദരങ്ങള്: നാരായണന്, രവി, അരവിന്ദന്, ഓമന, പരേതനായ ബാലകൃഷ്ണന്. 

അബൂബക്കർ മുസ്ലിയാർ
വേങ്ങര: ചേറൂർ മുതുവിൽക്കുണ്ടിലെ കോട്ടാടൻ അബൂബക്കർ മുസ്ലിയാർ (78) അന്തരിച്ചു. ദീർഘകാലം വലിയോറ ചിനക്കൽ, വി.കെ. മാട് എന്നിവിടങ്ങളിൽ മദ്രസ അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ പൂവളപ്പിൽ. മക്കൾ: ഇസ്ഹാഖ് (മുംബൈ), ഫാറൂഖ്, സൈനുദ്ദീൻ  (ഇരുവരും കുവൈത്ത്), ശംസുദ്ദീൻ (ദുബായ്), ഉബൈദുള്ള, മുഹമ്മദ് അസ്ലം (സൗദി), റഹിയാനത്ത്, ഹസീന, ഖൈറുന്നിസ. മരുമക്കൾ: മുഹമ്മദ്, മൊയ്തീൻ, അബ്ദുസ്സലാം, സാജിദ, ഫൗസിയ, ആസ്യ, ജവാഹിറ, ജസീന.

ആലിക്കുട്ടി ഹാജി 
തിരുനാവായ: അവസാന കാരത്തൂരിലെ വെങ്കിട്ടതൊടുവിൽ ആലിക്കുട്ടിഹാജി (കുഞ്ഞാവ ഹാജി-65) അന്തരിച്ചു. ത്വരീഖത്ത് പ്രവർത്തകനായിരുന്നു. ഭാര്യ: മറിയാമു. മക്കൾ: മുഹമ്മദ് ഷരീഫ്, മുനീർ (ഇരുവരും അബുദാബി), ഉമ്മുകുൽസു, വാഹിദ, റസീന. മരുമക്കൾ: ജാബി, ഷഹനാസ്. ഹക്കീം, യൂനുസ്, ഷമീം. സഹോദരങ്ങൾ: സെയ്തലവി, ഹംസ, ബാപ്പുട്ടി, പാത്തുമ്മു, ഖദീജ, ആയിഷ, സൈനബ, പരേതനായ മുഹമ്മദ്.

തുളസി
മാള: ആലത്തൂര് കോക്കാട്ട് സുബ്രഹ്മണ്യന്റെ ഭാര്യ തുളസി (91) അന്തരിച്ചു. റിട്ട. അധ്യാപികയാണ്. മക്കള്: സജീവ്, ജയന്, വേണുഗോപാല്, സീന (പ്രധാനാധ്യാപിക, വലിയപറമ്പ് ആര്.വി.എല്.പി.എസ്.). മരുമക്കള്: ബീന (മുന് പ്രധാനാധ്യാപിക, ചക്കാംപറമ്പ് ഡി.പി.എം.യു.പി.എസ്.), റീസ (പ്രധാനാധ്യാപിക, മാമ്പ്ര യൂണിയന് എല്.പി. സ്കൂള്), രാജി, പി.കെ. സുധീഷ് ബാബു (മാള ശ്രീനാരായണ ഗുരുധര്മ ട്രസ്റ്റ് ചെയര്മാന്).   

റോസി
വെണ്ണൂര്: കുന്നത്തുപറമ്പില് ആന്റണിയുടെ ഭാര്യ റോസി (79) അന്തരിച്ചു. മക്കള്: വില്സന് (ഡി.ആര്.ഡി.ഒ. ഓഫീസര്, കൊച്ചി), തോമസ് (ന്യൂഡല്ഹി), ബൈജു (പഞ്ചാബ്), ജീന. മരുമക്കള്: ഷാലി, ആന്സമ്മ, നാന്സി, ജോണ്. 

 തിലകൻ 
കോണത്തുകുന്ന്: പനങ്ങാട്ട് പരേതനായ കൃഷ്ണന്റെ മകൻ തിലകൻ (59) അന്തരിച്ചു.
 കോണത്തുകുന്ന് കീർത്തി പ്രസ് ഉടമയും വ്യാപാരി വ്യവസായി ഏകോപനസമിതി അംഗവുമായിരുന്നു. ദീർഘകാലം കാരുമാത്ര ശ്രീകുമാരേശ്വരക്ഷേത്രം ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലതിക. മക്കൾ: കീർത്തി (മുംബൈ), കൃഷ്ണദാസ് (വിദ്യാർഥി). മരുമകൻ: രഞ്ജിത്ത് (മുംബൈ). 

തങ്ക പിഷാരസ്യാർ
പാലൂർ: പരേതനായ തെക്കെപിഷാരത്ത് കരുണാകരപിഷാരടിയുടെ ഭാര്യ ഇന്ത്യന്നൂർ പിഷാരത്ത് തങ്ക പിഷാരസ്യാർ (86) അന്തരിച്ചു. മക്കൾ: സത്യരഥൻ (റിട്ട. അധ്യാപകൻ), ബേബി (റിട്ട. അധ്യാപിക), കരുണ, മധു. മരുമക്കൾ: വത്സല, നാരായണൻ, കരുണാകരൻ, രമണി.

രാമനാഥൻ
കൊടുവായൂർ: കാക്കയൂർ പള്ളിയിൽ പത്തായപ്പുരയിൽ താമസം പുത്തൻ തെയ്ക്കാട്ട് രാമനാഥൻ (ദാസേട്ട-83) അന്തരിച്ചു. ഭാര്യ: പള്ളിയിൽ പത്തായപ്പുര അമ്മിണിക്കുട്ടി അമ്മ. മക്കൾ: സുഷമ (അധ്യാപിക, ബെംഗളൂരു), സുഗത (അധ്യാപിക, ഡി.എം.എസ്.ബി.എസ്.), സുരേഷ് (മുംബൈ), സുദിൻ ( മുംബൈ). മരുമക്കൾ: ബാലസുബ്രഹ്മണ്യൻ (ബിസിനസ്), സായ് ഗിരി (വിദ്യാഭ്യാസ വകുപ്പ്), ഗീത, ബിന്ദു.

ട്രീസ ജോണ്
പൊന്നുരുന്നി: കാളിയത്ത് വീട്ടില് പരേതനായ ജോണിന്റെ ഭാര്യ ട്രീസ ജോണ് (85) അന്തരിച്ചു. മക്കള്: പീറ്റര്, ബേബി, പരേതയായ മോളി, ഷീല, അവറാച്ചന്, ആന്റണി, ബീന, ജോസി. 
മരുമക്കള്: ലൈസ, ആന്റണി, പരേതനായ ഫ്രാന്സിസ്, ജോസഫ്, മോളി, അഞ്ജു, വര്ഗീസ്, ഷീല.

 ശോശാമ്മ പൗലോസ്
കോലഞ്ചേരി: പുതുപ്പനം തോട്ടപ്പിള്ളില് പരേതനായ പൗലോസിന്റെ ഭാര്യ ശോശാമ്മ (92) അന്തരിച്ചു. വടയമ്പാടി മുണ്ടിയത്ത് കുടുംബാംഗമാണ്. മക്കള്: ടി.പി. ചാക്കോ, സൂസന്, വര്ഗീസ്, മേരി, സിസിലി. മരുമക്കള്: ഏലിയാമ്മ കുറ്റിനാല്, വര്ഗീസ് കുഴിപ്പിള്ളില്, മറിയക്കുട്ടി കരിപ്പോത്തു കാട്ടില്, ജോസ് മനയത്ത്, ജേക്കബ് വടക്കേടത്ത് (റോണി ഒപ്റ്റിക്കല്സ് കോലഞ്ചേരി). 

പൈലി
കാഞ്ഞൂര്: പയ്യപ്പിള്ളി ദേവസിയുടെ മകന് പൈലി (61) അന്തരിച്ചു. ഭാര്യ: കൊച്ചുത്രേസ്യ, കോയിക്കര കുടുംബാംഗം. റിട്ട. കൃഷിവകുപ്പ് ഉദ്യോഗസ്ഥ. മക്കള്: മിഥുന് (ഗള്ഫ്), ജിതിന് (കാനഡ). മരുമകള്: നീതു (ശാലോം ടി.വി.). 

മീനാക്ഷി അമ്മാള്പെ
രുമ്പാവൂര്: ബ്രോഡ്വേ രാജലക്ഷ്മി നിവാസില് പരേതനായ മുന് ദേവസ്വം ഓഫീസര് രാമകൃഷ്ണയ്യരുടെ ഭാര്യ മീനാക്ഷി അമ്മാള് (84) അന്തരിച്ചു.മക്കള്: രാജലക്ഷ്മി, പുഷ്കല, ശിവരാമകൃഷ്ണന് (ധനലക്ഷ്മി ബാങ്ക്, തൃക്കാരിയൂര്), സരസ്വതി, ശ്രീനിവാസന്, ശങ്കരനാരായണന്. മരുമക്കള്: ഡി. കൃഷ്ണമൂര്ത്തി, നാരായണസ്വാമി, വിജയലക്ഷ്മി, പത്മനാഭന്.

 ഭവാനിയമ്മ 
ആലുവ: ഉളിയന്നൂര് പുന്നയ്ക്കാട്ട് മാരാത്ത് പരേതനായ കേശവന് മാരാരുടെ ഭാര്യ ഭവാനിയമ്മ (94) അന്തരിച്ചു. മക്കള്: പരേതനായ ശേഖര മാരാര്, കൃഷ്ണന്കുട്ടി മാരാര്, സതീശ മാരാര്, സീതാദേവി, സുകുമാരി, ജയശ്രീ. മരുമക്കള്: നിര്മല, ഇന്ദിര, ഗീത, വേണുഗോപാലക്കുറുപ്പ്, ജയകുമാര്, പരേതനായ ശശികുമാര്.

പൊടിയൻപിള്ള 
പന്തളം: കുരമ്പാല കൃഷ്ണവിലാസത്തിൽ പൊടിയൻപിള്ള(85) അന്തരിച്ചു. പത്രവിതരണക്കാരനായിരുന്നു. ഭാര്യ: പരേതയായ ഓമനയമ്മ. മക്കൾ: നന്ദകുമാർ, വിനോദ്കുമാർ (െബംഗളൂരു), ബിന്ദു. മരുമക്കൾ: ശ്രീകുമാരി, മുരളീധരൻപിള്ള, വിനീത. 

കെ.സി.ജേക്കബ്
ചിങ്ങവനം: റിട്ട. ടെലിഫോൺസ് സെക്ഷൻ സൂപ്പർവൈസർ കെ.സി.ജേക്കബ് (ബേബി-95) അന്തരിച്ചു. ഭാര്യ: കുഞ്ഞമ്മ പുനലൂർ കൂട്ടോത്ര കുടുംബാംഗമാണ്. മക്കൾ: ഡോ.നാൻസി മാത്യു (മുംബൈ), സിൻസി ചെറിയാൻ, പരേതയായ സോമി ബേബി, സെയ്നി ജെയിംസ്, സിൽവി ജേക്കബ്, ജേക്കബ് ജെയിസൺ, റ്റേഴ്സി ജേക്കബ്. മരുമക്കൾ: പരേതനായ കെ.എ.മാത്യു അമ്പൂരാൻ, പി.സി.ചെറിയാൻ പനയിടത്തുശ്ശേരിൽ, ബേബി മാത്യു കളത്തിൽ, ജെയിംസ് ലൂക്കോസ് ഒഴുങ്ങാലിൽ, ജേക്കബ് സക്കറിയ കാരക്കാട്ട്, സൂസൻ ജെയിസൺ എഴുമായിൽ, ജേക്കബ് ടി.ജോസഫ് തെക്കുംതറ. 

ജോയി മാത്യു
മുണ്ടക്കയം: വടശ്ശേരിൽ ജോയി മാത്യു (77-റിട്ട. ഹെഡ്മാസ്റ്റർ, ഗവണ്മെന്റ് ഹൈസ്കൂൾ, കുഴിമാവ്) അന്തരിച്ചു. ഭാര്യ: മേരിക്കുട്ടി ചങ്ങനാശ്ശേരി മഞ്ചേരിക്കളം കുടുംബാംഗം. മക്കൾ: ബിൻസി, ബിജോ , ബിനു. മരുമക്കൾ: ജോർജുകുട്ടി കുതിരവേലിൽ ഇലഞ്ഞി (ബിസിനസ്), സോണിയാ ചേലേക്കാട് , സിറിയക് ഓടയ്ക്കൽ . 

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് എം.സി.ജേക്കബ് 
അരീപ്പറമ്പ് (കോട്ടയം): കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവ് കോട്ടയം അരീപ്പറമ്പ് മരോട്ടിപ്പുഴ എം.സി.ജേക്കബ് (93) അന്തരിച്ചു. ശനിയാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു അന്ത്യം. സി.പി.എം. കോട്ടയം ജില്ലാ സെക്രട്ടേറിയറ്റംഗം, എൽ.ഡി.എഫ്. ജില്ലാ കൺവീനർ, കർഷകസംഘം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു.
1955-ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായാണ് പ്രവർത്തനമാരംഭിച്ചത്. വിമോചനസമരത്തെതുടർന്ന് 1960-ൽ നടന്ന തിരഞ്ഞെടുപ്പിൽ മീനച്ചിൽ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. കോട്ടയം ജില്ലയിൽ സി.പി.എം. കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. അടിയന്തരാവസ്ഥയ്ക്ക് എതിരേ തിരുവനന്തപുരത്ത് നടന്ന കേരളത്തിലെ ആദ്യ പ്രതിഷേധപ്രകടനത്തിൽ എ.കെ.ജി, ഇ.എം.എസ്. എന്നിവർക്കൊപ്പം അറസ്റ്റ് വരിച്ചു. ജയിൽവാസവുമനുഭവിച്ചു. വിയറ്റ്നാം, ക്യൂബ എന്നീ രാജ്യങ്ങളിൽ അന്തർദേശീയ സമ്മേളനങ്ങളിൽ സി.പി.എമ്മിനെ പ്രതിനീധികരിച്ചു.
കോട്ടയം അരീപ്പറമ്പ് കൊട്ടാടിയിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ അന്നമ്മ (റിട്ട.രജിസ്ട്രാർ) കൂത്താട്ടുകുളം കോഴിപ്ലാക്കൽ കുടുംബാംഗമാണ്. 

സി.ബേബി 
തിരുവനന്തപുരം: അടൂർ പറക്കോട് ചരുവിളയിൽ സി.ബേബി (89-റിട്ട. ചീഫ് ട്രാഫിക് ഓഫീസർ, കെ.എസ്.ആർ.ടി.സി.) അന്തരിച്ചു. ഭാര്യ: കൊട്ടാരക്കര പാലക്കോട് കുടുംബാംഗം റാഹേലമ്മ. മക്കൾ: സൂസൻ, ലിസൻ, വർഗീസ് (ദുബായ്). മരുമക്കൾ: വള്ളംകുളം തെക്കേപ്പറമ്പിൽ കെ.എം.വർഗീസ്, മഞ്ഞനിക്കര കല്ലുംപുറത്ത് വിളയിൽ ഇ.ജി.ഗീവർഗീസ്, കോട്ടൂർ കവിയൂർ ചോർണാട് വീട്ടിൽ റോസമ്മ ജോൺ.  

സംവിധായകൻ കെ.മധുവിന്റെ സഹോദരി വസന്ത തമ്പി
തിരുവനന്തപുരം: ഹരിപ്പാട് നഗരിയിൽ കോവിലകത്ത് റിട്ട. സി.ഐ.എസ്.എഫ്. എ.െഎ.ജി. ആർ.ജി.തമ്പിയുടെ ഭാര്യയും ചലച്ചിത്ര സംവിധായകൻ കെ. മധുവിന്റെ സഹോദരിയുമായ വസന്ത തമ്പി (67) തിരുവനന്തപുരം ശാസ്തമംഗലം പൈപ്പിൻമൂട് ഓക്ലീഫ്, ഹീരാ സ്വിസ്ടൗൺ ഫ്ളാറ്റ് നമ്പർ 10-ബി. യിൽ അന്തരിച്ചു. ഹരിപ്പാട് കുമാരപുരം വൈപ്പിൽ പരേതരായ ജി.കൃഷ്ണൻനായരുടെയും വിലാസിനി അമ്മയുടെയും മകളാണ്. മക്കൾ: നന്ദകുമാർ ജി.തമ്പി (അബുദാബി), ഗോപകുമാർ ജി.തമ്പി (ചീഫ് എൻജിനീയർ, മർച്ചന്റ് നേവി). മരുമക്കൾ: വൃന്ദ നന്ദകുമാർ, ദിവ്യ ഗോപകുമാർ. മറ്റു സഹോദരങ്ങൾ: വി.വത്സലകുമാരി, കെ.ഹരിഗോവിന്ദ്, കെ.രാജ്കുമാർ. 

എ.കെ.ഓമനയമ്മ
തിരുവനന്തപുരം: മടവൂര് പ്ലാവിലവീട്ടില് റിട്ട. അധ്യാപകന് കെ.നാരായണ കുറുപ്പിന്റെ ഭാര്യ എ.കെ.ഓമനയമ്മ-77 (റിട്ട. പ്രഥമാധ്യാപിക, ഗവ. എല്.പി.എസ്. തേക്കിന്കാട്) അന്തരിച്ചു.
മക്കള്: എന്.രാജീവ് (സെക്ഷന് ഓഫീസര് എം.ജി. സര്വകലാശാല), എന്.മിനി (ബെംഗളൂരു), എന്.ഊര്മിള (സൂപ്രണ്ട്, ഫിഷറീസ്, തിരുവനന്തപുരം), ഡോ. എന്.ഗായത്രി (അസി. പ്രൊഫ. എം.ജി. കോളേജ്, തിരുവനന്തപുരം).
മരുമക്കള്: വി.സുരേന്ദ്രന് തമ്പി (ബിസിനസ്, ബെംഗളൂരു), ഡോ. വി.ദിലീപ്കുമാര് (അസി. ലൈബ്രേറിയന്, കേരള സര്വകലാശാല), എം.സി.പ്രമോദ് (അധ്യാപകൻ, ആര്.ആര്.വി. ഗേള്സ് എച്ച്.എസ്.എസ് കിളിമാനൂര്), താര ആര്.കുറുപ്പ് (എച്ച്.എസ്.എസ്.ടി. ശങ്കരമംഗലം എച്ച്.എസ്.എസ്. കൊട്ടറ).സഹോദരങ്ങള്: എ.കെ വിജയലക്ഷ്മിയമ്മ, എ.കെ.ശ്യാമളകുമാരിയമ്മ, എ.കെ.ശശികല, എ.കെ.ഉണ്ണിക്കൃഷ്ണന്, പരേതരായ എ.കെ.പദ്മാദേവി, എ.കെ.വത്സലകുമാരിയമ്മ, എ.കെ.സീതാലക്ഷ്മി, എ.കെ.ശ്രീലത.

എം.ശ്രീകുമാര്
ആറ്റിങ്ങല്: കീഴാറ്റിങ്ങല് ഏലാപ്പുറം കാമ്പൂര് വീട്ടില് എം.ശ്രീകുമാര് (83-റിട്ട. അധ്യാപകന്, വര്ക്കല നെടുങ്ങണ്ട ഹൈസ്കൂള്) അന്തരിച്ചു. ഭാര്യ: സൈരന്ധ്രി (റിട്ട. അധ്യാപിക). മക്കള്: ജയലക്ഷ്മി (അധ്യാപിക, എസ്.എസ്.ബി.ബി.എച്ച്.എസ്.എസ്., കടയ്ക്കാവൂര്), ജയകൃഷ്ണന് (ടെക്നോ കംപ്യൂട്ടേഴ്സ്, തിരുവനന്തപുരം). മരുമക്കള്: ഉണ്ണികൃഷ്ണന് കെ.ആര്. (ഇന്ഷുറന്സ് സര്വേയര്, തിരുവനന്തപുരം), ചാരുലേഖ ഒ.എസ്. (ബ്രില്യൻസ്, തിരുവനന്തപുരം). 

എന്.രത്നാകരന് 
വര്ക്കല: ചെറുന്നിയൂര് താന്നിമൂട് കട്ടിങ് മണലുവിള വീട്ടില് എന്.രത്നാകരന് (74) അന്തരിച്ചു. ഭാര്യ: എന്.ലോലിത. മക്കള്: രത്നി, രാജേഷ്, രതി. മരുമക്കള്: മണിലാല്, സുരിജി, ബിനുലാല്.  

സുബ്രഹ്മണ്യ അയ്യർ
ആലപ്പുഴ: കല്ലൻ റോഡിൽ ശ്രീകൃഷ്ണ കഫേ ഉടമയായിരുന്ന ശ്രീകൃഷ്ണയിൽ കെ.സുബ്രഹ്മണ്യ അയ്യർ ( ഇഡ്ഡലി മണി സ്വാമി -90) അന്തരിച്ചു. 
ഭാര്യ: പരേതയായ മീനാക്ഷി അമ്മാൾ. മക്കൾ: ഉമ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), ലക്ഷ്മി (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), ഗണേശൻ (അക്കൗണ്ടന്റ്), കല്യാണകൃഷ്ണൻ (ബിസിനസ്), മംഗളം, ഭഗവതി (യു.എസ്.എ). 
മരുമക്കൾ: രാമചന്ദ്രൻ, കൃഷ്ണമൂർത്തി, സരസ്വതി, സുബ്രഹ്മണി, രാമസ്വാമി. 

ഉമ്മർ
റാസൽഖൈമ: ചങ്ങരംകുളം മാന്തടം സ്വദേശി ഉമ്മർ (52) നാട്ടിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. റാസൽഖൈമ അൽ നകീലിൽ ഒരു ഫ്ളാറ്റിന്റെ മേൽനോട്ട ജീവനക്കാരനായിരുന്നു. മാന്തടം കോലാട്ടുവളപ്പിൽ അബ്ദുല്ലയുടെ മകനാണ്. ഭാര്യ: ഫാത്തിമ്മ, മക്കൾ: ഷാക്കിർ, കൗലത്ത്, ഹൈറുന്നിസ. സഹോദരങ്ങൾ:  ഉസ്മാൻ പന്താവൂർ(കളേഴ്സ്), ഫാത്തിമ്മ. ഖബറടക്കം  പെരുമുക്ക് ജുമാ മസ്ജിദിൽ നടന്നു.

ഓമന ഭാഗ്യനാഥന്  
ന്യൂഡല്ഹി: പത്തനംതിട്ട കോന്നി നെടുമ്പാറ രാമനിലയത്തില് ഓമന ഭാഗ്യനാഥന് (64) അന്തരിച്ചു. ഫരീദാബാദ് സെക്ടര് 29-ലായിരുന്നു താമസം. ഭര്ത്താവ്: ഭാഗ്യനാഥന്. മക്കള്: അജിത് ഭാഗ്യനാഥന്, അതുല്യ. മരുമക്കള്: കെ.എല്. പ്രകാശ്, ലക്ഷ്മി വിജയ് ബോസ്. ശവസംസ്കാരം ഞായറാഴ്ച ഫരീദാബാദ് കെടിപൂള് ശ്മശാനത്തില്.
   

സഹദലി കാപ്പൻ
ജിദ്ദ: മലപ്പുറം വള്ളിക്കുന്ന് പെരുവള്ളൂർ സ്വദേശി മരക്കാർ സഹദലി കാപ്പൻ ജിദ്ദയിൽ അന്തരിച്ചു. ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി.യുടെ കീഴിൽ ഹജ്ജ് സേവന വൊളന്റിയറായി പ്രവൃത്തിച്ചിരുന്നു. പിതാവ്: അഹമ്മദ് കുട്ടി, മാതാവ്: സൈനബ, ഭാര്യ: മാജിദ. രണ്ട് മക്കളുണ്ട്. സഹോദരങ്ങൾ: മജീദ്, ആസിഫ്, സൽമ, ഹബീബ.